രചന – ശംസിയ ഫൈസൽ
”മെല്ലെ പറ അമ്മാ.,
ദച്ചൂന് സര്‍പ്രൈസ് ആയി വെച്ചിരിക്കാ.,,
നന്ദു പറഞ്ഞതും ദച്ചു അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു
”ദച്ചൂ..ഇറങ്ങിയാലോ?
നന്ദു കൈ കഴുകി ദച്ചൂനോട് ചോദിച്ചതും അവള്‍ തലയാട്ടി
ദച്ചു ഡാര്‍ക്ക് ബ്ലൂ ചുരിദാറില്‍ സുന്ദരിയായി ഒരുങ്ങിയിരുന്നു
”എന്താ രണ്ടാള്‍ക്കും ഒരു കള്ളത്തരം.,,
ദച്ചു അവളെ കണ്ട് മിണ്ടാതെ നിന്ന നന്ദൂനേയും അമ്മയേയും നോക്കി പുരികം പൊക്കി
”അതൊന്നും ഇല്ല.,
നീ സംസാരിച്ച് നില്‍ക്കാതെ വാ ദച്ചൂ.,
ഇപ്പോള്‍ തന്നെ ലേറ്റായി.,,
നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് അവിടെന്ന് പോകാന്‍ നിന്നതും ദച്ചു അവന്‍റെ കൈ വിടിയിപ്പിച്ചു
”ഞാന്‍ കുറച്ച് വെള്ളം കുടിച്ചിട്ട് വരാം.,
നന്ദേട്ടന്‍ നടക്ക്,,
ദച്ചു പറഞ്ഞതും നന്ദു കാറിന്‍റെ ചാവി വിരലില്‍ ഇട്ട് കറക്കി അവിടെന്ന് പോയി
ദച്ചു അവന്‍ പോയോ എന്ന് തലയിട്ട് നോക്കി ഉറപ്പ് വരുത്തി
”അമ്മാ..,,നന്ദേട്ടന്‍ എന്താ പറഞ്ഞെ.,
എന്താ സര്‍പ്രൈസ് എന്ന് അമ്മക്കറിയോ?
ദച്ചു അമ്മയെ നോക്കി മെല്ലെ ചോദിച്ചു
”നീ കൊള്ളാലോ കൊച്ചെ.,
നിന്‍റെ ഭര്‍ത്താവ് തരുന്ന സര്‍പ്രൈസ് ഞാനായിട്ട് കുളമാക്കണോ?
നീ നേരിട്ട് തന്നെ കണ്ടോ.,
മക്കള് പോയി വാ.,,
അമ്മ ദച്ചൂനെ അവിടെന്ന് പറഞ്ഞയച്ചു
”ദച്ചൂ..,,നീ ഇൗ രാവിലെ തന്നെ കോളേജിലേക്ക് പോകാണോ?.,,
ദച്ചു പുറത്തേക്ക് പോകുന്നത് കണ്ട് കൊണ്ടാണ് മനു ഉറക്കം എണീറ്റ് വന്നത്
”ഞാന്‍ നന്ദേട്ടന്‍റെ കൂടെ പുറത്തേക്ക് പോകാണ്.,
അവിടെന്ന് നേരെ കോളേജിലേക്ക് പോകും.,,
ദച്ചു മനൂനെ നോക്കി പറഞ്ഞു
”വൈകീട്ട് കോളേജ് വിട്ട് വരുമ്പോ നിന്നെ പിക്ക് ചെയ്യാന്‍ വരണോ?
മനു ദച്ചൂന്‍റെ അടുത്തേക്ക് വന്നു
”എന്തായാലും വൈകീട്ട് കൂട്ടാന്‍ വന്നോണം.,
അപ്പോ ശെരി ബായ്.,,
സമയം കളയേണ്ടെന്ന് കരുതി ദച്ചു വേഗം പുറത്തിറങ്ങി ബാഗ് പുറകിലെ സീറ്റില്‍ വെച്ച് മുന്നിലെ ഡോര്‍ തുറന്ന് കാറില്‍ കയറിയിരുന്നു
ദച്ചൂനെ കണ്ട് നന്ദു കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ടാക്കി ഐയര്‍പോട്ട് ലക്ഷ്യമാക്കി വണ്ടിയോടിച്ചു
നന്ദു ഒരു റൊമാന്‍റിക് സോങ് വെച്ച് അതിനൊപ്പം മൂളി ആസ്വദിച്ചാണ് വണ്ടി ഒാടിക്കുന്നത്
ഇടക്കിടക്ക് ദച്ചൂനെ നോക്കി ചിരിക്കുന്നതല്ലാതെ അവളോട് മറ്റൊന്നും മിണ്ടുന്നില്ലായിരുന്നു
”എന്താണ് ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?,
ദച്ചു നന്ദൂന്‍റെ ചൂഴ്ന്ന് നോക്കി ചോദിച്ചു
”എനിക്ക് മാത്രമല്ല.,
നിനക്കും സന്തോഷമാകും.,,
നീ ശെരിക്കും ഞെട്ടും നോക്കിക്കോ..
നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി
നന്ദു പറഞ്ഞത് കേട്ട് ദച്ചു എന്താകും കാര്യമെന്ന് ആലോചിച്ചു
ഇന്ന് രണ്ട് പേരുടെയും ബര്‍ത്ത് ഡേ അല്ല
സര്‍പ്രൈസ് തരാന്‍ മാത്രം ഇന്ന് എന്താകും പ്രത്യേകത എന്ന് അവള്‍ തല കുത്തി മറിഞ്ഞ് ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല
ഏകദേശം ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം അവള്‍ കോഴിക്കോട് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തി
”ഇതെന്താ ഇവിടെ?
ദച്ചു അന്തം വിട്ട് ചോദിച്ചു
”ഇവിടെയാണ് സര്‍പ്രൈസ്.,,
നന്ദു ചിരിച്ച് കൊണ്ടവളെ നോക്കി
”ദൈവമേ നമ്മള്‍ ഹണിമൂണ്‍ പോകാണോ.,
ഞാന്‍ സാധനം ഒന്നും എടുത്തിട്ടില്ല.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു അവളെ ഒന്ന് നോക്കി
”ഇതെന്താ ഇങ്ങനെ നോക്കുന്നെ.,,
നന്ദൂന്‍റെ നോട്ടം കണ്ട് ദച്ചു ചോദിച്ചു
”ഹണിമൂണ്‍ പോലും.,
ആദ്യം ഭര്‍ത്താവിനെ ഒന്ന് സ്നേഹിക്ക് എന്നിട്ട് ഹണിമൂണിനെ പറ്റി ആലോചിക്കാം.,
ആദ്യരാത്രി പോലും കഴിഞ്ഞിട്ടില്ല.,
ഞാനിങ്ങനെ മുരടിച്ച് പോകത്തെയൊള്ളു.,,
നന്ദു പിറുപിറുത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങി
ദച്ചുവും അവനെ നോക്കി ചുണ്ട് കോട്ടി കാറില്‍ നിന്നിറങ്ങി
പോരുന്ന വഴിക്ക് ഒരു ഫ്രഷ് ഫ്ലവര്‍ ബൊക്ക വാങ്ങിയിരുന്നു
നന്ദു അതും കാറില്‍ നിന്നെടുത്ത് ദച്ചൂനേയും കൊണ്ട് ഉള്ളിലേക്ക് പോയി
അവിടെ അര്‍പ്പണ വരുന്നതും നോക്കി കാത്ത് നിന്നു
ദച്ചു നന്ദൂന്‍റെ കൈയ്യില്‍ തോണ്ടി
”എന്താടീ..,,
”അതെയ് സര്‍പ്രൈസ് എന്നൊക്കെ പറഞ്ഞ് ഇതെന്താ ഇവിടെ നില്‍ക്കുന്നെ.,,
ദച്ചു കാര്യം മനസ്സിലാകാതെ ചോദിച്ചു
”എന്‍റെ മണ്ടീ..,,
നിനക്കുള്ള സര്‍പ്രൈസ് വിമാനം കയറി വരുന്നുണ്ട്.,
ആ ആളെ സ്വീകരിക്കാനാണ് നമ്മള്‍ ഇവിടെ നില്‍ക്കുന്നത്.,,
നന്ദു ദച്ചൂന് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു
”ഒാ..ഹോ ഇതാണോ സര്‍പ്രൈസ്.,
ആരോ പുറത്തൂന്ന് വരുന്നുണ്ട്.,
അവരെ നമ്മള്‍ സ്വീകരിക്കണം അല്ലെ.,
ഞാന്‍ കരുതി വല്ല സര്‍പ്രൈസ് പാര്‍ട്ടിയും ആയിരിക്കുമെന്ന്.,,
ദച്ചു അവനെ നോക്കാതെ പറഞ്ഞു
”എന്‍റെ കൊച്ചിന് പാര്‍ട്ടി അത്രക്ക് ഇഷ്ടാണോ.,
എന്നാ ഇന്ന് രാത്രി ഏതേലും റിസോര്‍ട്ടില്‍ ഒരു ക്യാന്‍റില്‍ ലൈറ്റ് ഡിന്നര്‍ സെറ്റ് ചെയ്യട്ടെ?.,,
നന്ദു ആവേശത്തോടെ ചോദിച്ചു
”അതിനെന്താ സെറ്റ് ചെയ്തോ.,
പക്ഷെ കിടക്കാന്‍ രണ്ട് റൂം ബുക്ക്
ചെയ്താല്‍ മതി.,,
ദച്ചു പറഞ്ഞത് കേട്ട് പ്രകാശിച്ച് കൊണ്ടിരുന്ന നന്ദൂന്‍റെ മുഖമൊന്ന് മങ്ങി
”ദച്ചൂ.. ദേ ആള് വരുന്നുണ്ട്.,,
നീ എന്‍റെ പുറകിലേക്ക് മാറി നില്‍ക്ക് നിന്നെ കാണിച്ച് അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാം.,,
നന്ദു ദച്ചൂനെ പിറകിലാക്കി
”ആദ്യം ഞാന്‍ ആളെ ഒന്ന് കാണട്ടെ?
ദച്ചു നന്ദൂന്‍റെ ചുമലില്‍ പിടിച്ച് തലയിട്ട് നോക്കി
”ദേ നേരെ നോക്കിക്കെ ആ യെല്ലോ ഡ്രസ്സിട്ട് വരുന്ന ആളെ ഒാര്‍മയുണ്ടോ?
നന്ദു ദച്ചൂനെ തിരിഞ്ഞ് നോക്കി ചോദിച്ചതും ദച്ചു മഞ്ഞ ഡ്രസ്സില്‍ വരുന്നവരെ നോക്കി
ഒരു യെല്ലോ കളര്‍ സ്ലീവ് ലെസ്സ് ടീഷര്‍ട്ടും മുട്ട് വരെ ഇറക്കമുള്ള ഒരു ജീന്‍സിന്‍റെ മിടിയും ഇട്ട് വരുന്ന ആ പെണ്‍കുട്ടിയില്‍ അവളെ കണ്ണുടക്കി
”അ..അര്‍പ്പണ അല്ലെ അത്,,
ദച്ചു ഞെട്ടലോടെ ചോദിച്ചു
”അതേ..,,
നമ്മുടെ സ്വന്തം അര്‍പ്പണ.,
നീ ശെരിക്കും സര്‍പ്രൈസ് ആയില്ലെ ദച്ചൂ.,,
നമ്മളെ സെറ്റാക്കിയത് തന്നെ അപ്പുവല്ലെ.,
നമ്മള്‍ ബ്രേക്കപ്പ് ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടത് ഒരു പക്ഷെ അവളായിരിക്കും.,,
എന്‍റെ കൂടെ നിന്നെ കണ്ടാല്‍ ഉറപ്പായിട്ടും അവളും സര്‍പ്രൈസ് ആകും.,,
ഒരു അടി കിട്ടാതെ നീ നോക്കിക്കോ.,,
നന്ദു ആവേശത്തോടെ ചിരിച്ചോണ്ട് പറഞ്ഞു
ദച്ചൂന് അര്‍പ്പണയെ കണ്ട ഞെട്ടല്‍ വിട്ട് മാറിയിട്ടില്ലായിരുന്നു
ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കൂടി കാഴ്ച്ച
”ദച്ചൂ..പുറകിലേക്ക് മാറി നില്‍ക്ക് അപ്പു ദേ എത്തി.,,
നന്ദു പറഞ്ഞതും ദച്ചു അവന്‍റെ പുറകില്‍ മറഞ്ഞ് നിന്നു
അര്‍പ്പണ നന്ദൂനെ കാണാനായി ചുറ്റും ആളുകള്‍ക്കിടയില്‍ കണ്ണ് കൊണ്ട് പരതി
”അപ്പൂ..,,
നന്ദു ഉറക്കെ വിളിച്ചപ്പോയാണ് അര്‍പ്പണ അവനെ കണ്ടത്
അവള്‍ നന്ദൂനെ കണ്ട ആവേശത്തില്‍ ട്രോളി ബാഗ് വേഗത്തില്‍ ഉരുട്ടി അവന്‍റെ അടുത്തേക്ക് വന്നു
”’ഹേയ് നന്ദൂ..,,
അപ്പു അവന്‍റെ അടുത്ത് വന്ന് ട്രോളി അവിടെ വെച്ച് അവനെ നോക്കി വിളിച്ചു
”അപ്പൂ..,,ദിസീസ് ഫോര്‍ യൂ..,,
വെല്‍ക്കം മിസ്സ് അര്‍പ്പണ രാജ്.,,
നന്ദു ഫ്ലവര്‍ ബൊക്ക അവള്‍ക്ക് നേരെ നീട്ടി
”ഒാ..ഹ് താങ്ക്യു മാന്‍
താങ്ക്യൂ സോ മച്ച്.,,
അര്‍പ്പണ അവന്‍റെ കൈയ്യിലുള്ള ബൊക്ക വാങ്ങി അവനെ കെട്ടിപിടിച്ചു
ചിരിച്ചോണ്ട് കെട്ടിപിടിച്ചപ്പോയാണ് നന്ദൂന്‍റെ പിറകില്‍ കൈ കെട്ടിനില്‍ക്കുന്ന ദച്ചൂനെ അവള്‍ കണ്ടത്
അവളൊരു നിമിഷം സ്റ്റെക്കായി
ദച്ചു ആണെങ്കില്‍ നന്നായിട്ടൊന്ന് ചിരിച്ച് കൊടുത്തു
അര്‍പ്പണക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല
അവള്‍ വേഗം നന്ദൂന്‍റെ അടുത്ത് നിന്ന് വിട്ട് മാറി
”നന്ദൂ..ഇതെന്താ നിന്നെ തേച്ചിട്ട് പോയി നിന്നെ കണ്ണു നീര് കുടിപ്പിച്ചവള്‍ നിന്‍റെ കൂടെ.,,
അര്‍പ്പണയുടെ ശബ്ദത്തില്‍ ദേഷ്യം നിറഞ്ഞിരുന്നു
അത് കേട്ട് നന്ദു ചിരിയോടെ ദച്ചൂനെ തന്നോട് ചേര്‍ത്ത് പിടിച്ചു
”ഇതാണ് അപ്പൂ നിനക്കുള്ള സര്‍പ്രൈസ്.,,
നന്ദു പറഞ്ഞത് അര്‍പ്പണക്ക്
ഉള്‍കൊള്ളാന്‍ പറ്റിയില്ല
”നീ എന്തൊക്കെ വിഡ്ഢിത്തമാണ് വിളിച്ച് പറയുന്നത് അഭിനന്ദ്.,,
അര്‍പ്പണയുടെ സ്വരം കടുത്തു
”എന്നെ തേച്ചിട്ട് പോയവളെ ഞാനങ് കെട്ടി..,,
ഇപ്പോള്‍ ഈ നില്‍ക്കുന്ന മിസ്സിസ്സ് ദക്ഷ അഭിനന്ദാണ്,,
നന്ദു ദച്ചൂന്‍റെ നെറ്റിയില്‍ അവന്‍റെ നെറ്റിമുട്ടിച്ച് പറഞ്ഞു
ദച്ചു നന്ദൂന്‍റെ വയറിലൂടെ അവളെ കൈ ചുറ്റിപിടിച്ച് അവനോട് ഒട്ടിചേര്‍ന്ന് നിന്നു
”നീയെന്താ നന്ദു എന്നെ കളിയാക്കാണോ.,
പിരിഞ്ഞ നിങ്ങളെങ്ങനെ കെട്ടാനാ.,,
അര്‍പ്പണ കോപത്തോടെ ചോദിച്ചു
ദച്ചുവും നന്ദുവും ചേര്‍ന്ന് നില്‍ക്കുന്നത് കാണും തോറും അവള്‍ക്ക് പ്രഷര്‍ കൂടി വന്നു
”അതൊക്കെ ഒരു കഥയാ.,
നീ വാ കാറില്‍ നിന്നെല്ലാം പറയാം.,,
നന്ദു അര്‍പ്പണയോട് പറഞ്ഞു
”പറഞ്ഞിട്ട് പോയാല്‍ മതി നിന്നെ കരയിപ്പിച്ചവളാ ഈ നില്‍ക്കുന്നത്.,
ഇവള്‍ കാരണം നീയും ഫാമിലിയും നമ്മുടെ ഫ്രണ്ട്സുമെല്ലാം സങ്കടപ്പെട്ടതിന് കണക്കില്ല.,
എന്തിന് ഈ നില്‍ക്കുന്ന ദക്ഷ കാരണമല്ലെ മാസങ്ങള്‍ അല്ല രണ്ട് വര്‍ഷമാ ആരോടും മിണ്ടാതെ ഞങ്ങളോട് ഒരു കോണ്‍ടാക്ടും ഇല്ലാതെ നീ ആ ലണ്ടനില്‍ മരിച്ച് ജീവിച്ചത്.,,
നിനക്ക് പൊറുക്കാന്‍ പറ്റിയാലും എനിക്ക് ഇവളോട് മറക്കാനോ പൊറുക്കാനോ പറ്റില്ല.,,
അര്‍പ്പണയുടെ ശബ്ദം ഉയര്‍ന്നതും പലരും അവരെ നോക്കാന്‍ തുടങ്ങി
”അപ്പൂ..,,റിലാക്സ് നീ വിചാരിച്ച പോലെ ഒന്നും അല്ല കാര്യങ്ങള്‍.,
നീ വന്നെ നമുക്ക് സംസാരിക്കാം.,
ദച്ചു അവളെ കൊണ്ട് കാറിലേക്ക് വാ.,
നന്ദു പെട്ടന്നവിടെന്ന് പോകാന്‍ വേണ്ടി അര്‍പ്പണയുടെ ബാഗെടുത്തു
ദച്ചു അര്‍പ്പണയുടെ കൈ പിടിച്ചതും
ദച്ചൂന്‍റെ കൈ ഒറ്റതട്ടായിരുന്നവള്‍
*(തുടരും..)*

by