രചന – മിയ അവ
സ്റ്റെപ് ഇറങ്ങി പകുതി എത്തിയപ്പോഴേ താഴെ ഹാളിൽ കണ്ട കാഴ്ചയിൽ ഞാൻ സ്റ്റക്ക് ആയിപ്പോയി. അച്ഛന്റെ വായിലേക്ക് ദോശ ചട്നിയിൽ മുക്കി വെച്ച് കൊടുക്കുന്ന ആമി…അത് കണ്ടതും ബാക്കി സ്റ്റെപ് ഇറങ്ങാൻ മറന്നു പോയത് പോലെ ഞാൻ അവിടെ തന്നെ നിന്ന് പോയി.
“കണക്ക് വെച്ച് നോക്കുമ്പോൾ പ്രായം കൊണ്ട് നമ്മൾ സെയിം പ്രായം ആണ്.. അപ്പോ പിന്നെ ഞാൻ നിന്നെ ചേച്ചിന്നു വിളിക്കണോടി ചേച്ചി…”
മായ മോളാണ്. ആമിയുടെ നേരെ മുന്നിൽ ഇരുന്നു കൊണ്ട് ദോശ തട്ടി വിഴുങ്ങുമ്പോഴാണ് ചോദ്യം.
“അയ്യേ.. നീ ചേച്ചി വിളിച്ചാൽ ബോറാവുടി…എന്നെ നീ ആമിന്നു വിളിച്ചാൽ മതി…”
“വോക്കെ അപ്പോ നുമ്മ ചങ്ക്സ്…”
“പിന്നല്ല…”
…വോ അപ്പോ അവളുടെ കാര്യത്തിലും തീരുമാനമായി… ഇനി വല്യച്ഛന്നു ഓർത്തതെ ഉള്ളു.. ദേ വരുന്നു…
“ആമി മോളെ…”
“ഓ.. ന്താ വല്യച്ചാ….”
“മോൾക്ക് ഇന്ന് ഇന്റർവ്യൂന് കോഴിക്കോട് വരെ പോവാണോ.. എങ്ങനെയാ…”
“വേണ്ട വല്യച്ചാ..കോഴിക്കോട് കമ്പനിയുടെ ഒരു ബ്രാഞ്ച് ഇവിടെ ആലപ്പുഴ ഉണ്ട്.. ഇന്റർവ്യൂ അവിടെ വെച്ച് അറ്റൻഡ് ചെയ്താലും മതിയെന്ന് അവര് പറഞ്ഞു..”
“ആഹാ അത് ഭാഗ്യം ആയി.. അല്ല..ഏത് കമ്പനിയുടെയാ.. അത് പറഞ്ഞില്ലല്ലോ…”
അങ്ങനെ എന്റെ ഫാമിലി മൊത്തം അവളുടെ വലയിലായിന്നു ഏകദേശം ഉറപ്പിച്ചപ്പോൾ അസൂയയോടെ പറഞ്ഞു വന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ അവരുടെ സംസാരത്തിനിടയിലേക്ക് ഇടിച്ചു കയറി.
“അമ്മാ… എനിക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്തു വെച്ചേ…”
സൗണ്ട് കുറച്ചു കൂടി പോയത് കൊണ്ടാണോ എന്തോ എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ ഞെട്ടൽ കഴിഞ്ഞു മുഖത്തു ആവിശ്യത്തിന് പുച്ഛം നിറച്ച് അമ്മ എന്നെ നോക്കി പറഞ്ഞു.
“നിനക്ക് എന്ത് കണ്ണ് കണ്ടൂടെ… എല്ലാം ടേബിളിൽ ഉണ്ടല്ലോ.. എടുത്തു കഴിച്ചൂടെ…”
“ഏഹ്.. മുൻപ് ഇങ്ങനെ അല്ലായിരുന്നല്ലോ…. അമ്മ വിളമ്പി തരാറല്ലേ പതിവ്…”
“ആ മുൻപ് നീയും ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.. അതോണ്ട് ഞങ്ങളും ഇനി കുറച്ചു മാറ്റം വരുത്താമെന്ന് കരുതി..”
അത് കേട്ടതും ആ വെട്ട് പോത്ത് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. അതൂടെ കണ്ടപ്പോൾ എനിക്ക് അവളെ കടിച്ചു കീറാൻ തോന്നിയതാ…പിന്നെ അവളുടെ ഭാഗ്യത്തിന് അമ്മയും അച്ഛനും വല്യച്ഛനും ഒക്കെ ചുറ്റിലും ഉണ്ടായി പോയി. തുറുപ്പിച്ചൊരു നോട്ടം അവൾക്ക് നേരെ എറിഞ്ഞ് ഞാൻ ചെയർ വലിച്ചിട്ട് കഴിക്കാനിരുന്നു. അപ്പഴാണ് ഞാൻ അവളുടെ ഡ്രസ്സ് ശ്രദ്ധിച്ചത്. നല്ല വൈറ്റ് കളർ ടോപ്പും ജീൻസും. ഉടനെ തന്നെ എന്റെ ബുദ്ധി വർക്ക് ആയി. ഞാൻ മെല്ലെ പോക്കറ്റിൽ കയ്യിട്ട് നോക്കി.. ഹാ സംഭവം അവിടെ തന്നെ ഉണ്ട്. റൂമിന്റെ കീയും സ്പയർ കീയും എന്റെ പോക്കറ്റിൽ തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ അവളുടെ തൊട്ട് അടുത്തുള്ള ചെയറിലേക്ക് മാറി ഇരുന്നു. പ്ലേറ്റിൽ രണ്ടു ദോശ ഇട്ടു. സാധാരണ ചട്നി കൂട്ടി കഴിക്കുന്ന ഞാൻ അന്ന് മനഃപൂർവം അപ്പുറത്തേക് നീക്കി വെച്ച സാമ്പാറിന് വേണ്ടി കൈ എത്തിച്ചു. ഏന്തി വലിഞ്ഞു എടുക്കുന്നതിനിടയിൽ അറിയാതെ കൈ തട്ടി തൂവിയെന്ന വ്യാജേന കറക്റ്റ് ആയി തന്നെ അവളുടെ തൂവെള്ള നിറത്തിലെ ആ വെളുത്ത ടോപിലേക്ക് കറി കമഴ്ത്തിയപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നി.
സാമ്പാറിൽ മുങ്ങി നിൽക്കുന്ന ആ ടോപ് കാണാൻ ഹോ എന്താ ഭംഗി… സത്യത്തിൽ ഇത്രയും ഭംഗി തൊട്ട് മുന്നെ വരെ ഇല്ലായിരുന്നുവെന്ന് ഓർത്തു കൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആഹാ.. നാഗവല്ലി സട കുടഞ്ഞു എഴുന്നേറ്റ പോലെ ചെയറിൽ നിന്നെഴുന്നേറ്റ് എന്നെ ദഹിപ്പിച്ച് നോക്കി നിൽക്കുന്നു.
“ഹാ.. കൊള്ളാലോ.. ഇത് പുതിയ ഡിസൈൻ വല്ലതും ആണോ.. ”
“അല്ലെടോ തന്റെ…”
ബാക്കി അവൾ പറയില്ലയെന്ന പൂർണ വിശ്വാസം എനിക്കുണ്ടായിരുന്നു. കാരണം അമ്മയും അച്ഛനും വല്യച്ഛനുമൊക്കെ ചുറ്റിലും ഇരിക്കുന്നത് കൊണ്ട് ആ നാവ് അധികം വളയില്ല. ഞാൻ നന്നായി തന്നെ അവളെ നോക്കി ഇളിച്ചു കൊടുത്തു.
“മനൂ.. എന്താ നീയീ കാണിച്ചു വെച്ചിരിക്കുന്നെ…”
അമ്മയാണ് ആദ്യം യുദ്ധ കാഹളം മുഴക്കിയത്.
“ഞാൻ എന്ത് ചെയ്തു.. കറി എടുക്കുന്നതിനിടയിൽ അറിയാതെ കൈ സ്ലിപ് ആയി കറി തൂവി.. അതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും…”
“അതിന് നീ സാധാരണ കറി എടുക്കാറില്ലല്ലോ ദോശയ്ക്ക് ചട്ണി അല്ലേ എടുക്കാറ്…”
“അയിന്…. ഇന്നെനിക്ക് കറി കൂട്ടണം തോന്നി… അതിപ്പോ ഇങ്ങനെ ആയിപ്പോയതിൽ ഞാൻ എന്ത് പിഴച്ചു..”
“ഇത് നിനക്ക് അറിയാതെ പറ്റിയതല്ലെന്ന് മനസ്സിലാകാതിരിക്കാൻ ഇവിടുള്ളോർ പൊട്ടന്മാരല്ല മനു…കുറച്ചു കൂടുന്നുണ്ട് നിനക്ക്…”
അച്ഛന്റെ ശബ്ദം ഉയർന്നതും ഞാൻ പിന്നെ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി.
“മോള് ഇത് ബാത്റൂമിൽ കൊണ്ട് പോയി കഴുകിയിട്ടു വാ.. ചെല്ല്..”
“മ്മ് ശരി അമ്മേ…”
അവൾ താഴെ ബാത്റൂമിൽ പോയി കഴുകാൻ പോയ തക്കത്തിന് ഞാൻ വേഗം തന്നെ ഫുഡ് കഴിച്ചു. കൈ കഴുകുമ്പോഴാണ് അവൾ വരുന്നത്.
“അമ്മേ ഇത് പോവുന്നില്ല.. ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു വരാം…”
“ആ എന്നാ ചെല്ല് മോളെ.. മാറ്റിയിട്ട് പോരെ..”
അവൾ മുകളിലേക്ക് കയറാൻ തുനിഞ്ഞതും ഞാൻ ബാഗും എടുത്തു ഇറങ്ങി. ഉമ്മറത്തു എത്തിയപ്പോൾ തന്നെ കേട്ടു.. ഡോർ ലോക്ക് ആണ് അമ്മേന്നു വിളിച്ചു കൂവുന്നത്. എന്റെ കയ്യിലിരിക്കുന്ന ഈ രണ്ടു കീയും ഇല്ലാതെ അവൾ ഡോർ തുറന്നു ഡ്രസ്സ് ചേഞ്ച് ചെയ്തു ഇന്റർവ്യൂന് പോവുന്നത് എങ്ങനെയെന്ന് നോക്കണമല്ലോ.. ഈ മനുവിനോടാ അവളുടെ കളി.. ഹും,..
ഞാൻ വേഗം തന്നെ കാർ സ്റ്റാർട്ട് ആക്കി ഓഫീസിലേക്ക് വിട്ടു.
ആലപ്പുഴ വി കെ ഗ്രൂപ്പ്സ് ഓഫ് കമ്പനിയ്ക്ക് മുന്നിൽ എത്തിയതും എനിക്ക് വേണ്ടി അവിടെ സ്റ്റാഫ്സ് ഒക്കെ മുന്നിൽ തന്നെ ബൊക്കയെല്ലാം പിടിച്ചു നിൽക്കുന്നത് കണ്ടു. പുതിയ എം ഡിയെ സ്വീകരിക്കാനായി നിൽക്കുന്ന അവരുടെ സ്നേഹത്തെ മനോഹരമായ പുഞ്ചിരിയോടെ തന്നെ ഞാൻ വരവേറ്റു. ഒരു പരിചയപ്പെടൽ എന്ന നിലയിൽ ഞാൻ എല്ലാ സ്റ്റാഫിനെയും വിളിച്ചു ചേർത്ത് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തു. അവർക്കെല്ലാം എന്നെ ഇൻട്രോടുസ് ചെയ്ത്… കമ്പനി എം ഡി എന്ന ഒരു ഭയത്തോടെ എന്നെ കാണരുതെന്നും അവരിലൊരാളായി.. അവർക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ ധൈര്യത്തോടെ വന്നു പറയാനും അവരുടെ അഭിപ്രായം തുറന്നു പറയാനും ഒക്കെ സ്വാതന്ത്ര്യം ഉള്ള ഒരു നല്ല സുഹൃത്തായി എന്നെ കണ്ടാൽ മതിയെന്നും ഞാൻ അവരോട് പറഞ്ഞു. എത്ര വലിയ കമ്പനിയായാലും അതിനുള്ളിൽ വർക്ക് ചെയ്യുന്നവർ തമ്മിൽ ഒരു സൗഹാർദ്ദപരമായ ബന്ധം ഉണ്ടെങ്കിൽ മാത്രമേ ഏത് കമ്പനിയ്ക്കും ഉയർച്ചയുണ്ടാവൂന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അവരോട് ചില കാര്യങ്ങൾ സംസാരിച്ചും അവർക്ക് പറയാനുള്ളത് കേട്ടും കഴിഞ്ഞപ്പോൾ മീറ്റിംഗ് പിരിച്ചു വിട്ടു എല്ലാവരോടും അവരവരുടെ കാബിനിൽ പോയി ഇരുന്നോളാൻ ആവിശ്യപ്പെട്ടു.
പിന്നെ അവിടുത്തെ അസിസ്റ്റന്റ് സ്റ്റാഫ് വന്നു എനിക്ക് ഓഫിസും ചുറ്റുപാടുകളുമെല്ലാം പരിചയപ്പെടുത്തി. ഏകദേശം മണി 10 നോട് അടുത്തപ്പോൾ അയാൾ തന്നെ വന്നെന്നെ ഇന്റർവ്യൂ ഹാളിലേക്ക് ക്ഷണിച്ചു. എന്നെ കൂടാതെ ഒന്ന് രണ്ടു പേരും കൂടി ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നു. അവർ ഓരോ ഫയലുകളായി എടുത്തു ഓരോരുത്തരെ വിളിക്കാൻ തുടങ്ങി. ഒന്നിനൊന്നായി എല്ലാവരും മികച്ചു നിന്നിരുന്നു. എല്ലാവരോടും നല്ല ഫ്രണ്ട്ലി വേയിൽ തന്നെ ഇന്റർവ്യൂ നടത്തണമെന്നും മുന്നിലിരിക്കുന്നവരെ ടെൻഷൻ ആക്കരുതെന്നും ഞാൻ കൂടെയുള്ളവർക്ക് നിർദേശം കൊടുത്തിരുന്നു. പത്ത് പതിനഞ്ചു പേര് കഴിഞ്ഞേരെ ഒരു ടീ ബ്രേക്ക് എടുത്തു ഞങ്ങൾ ചായ കുടിക്കുന്നതിനിടയിലാണ് എന്റെ കൂടെയുള്ള വേണു അടുത്ത ഫയൽ എടുത്തത്. ആ ഫയൽ നോക്കി അയാൾ പേര് പറഞ്ഞതും ഞാൻ അയാളെ ഒരു ഞെട്ടലോടെ നോക്കി.
“എന്താ പേര് പറഞ്ഞേ…”
“ആമിക കൃഷ്ണൻ… ഫ്രം കാലിക്കറ്റ് …”
“കാലിക്കറ്റ് ഉള്ള ആളെങ്ങനെയാ ഇവിടെ ഇന്റർവ്യൂന് എത്തിയത്…”
തൊട്ട് അടുത്തുള്ള മറ്റേ ആളുടെ സംശയമാണ്.
“അത് ഇവരുടെ മാര്യേജ് കഴിഞ്ഞു ആലപ്പുഴയിലേക്ക് വന്നതാണ്.. ഇന്നലെ അവരുടെ എൻകോയറി ഉണ്ടായിരുന്നു അവർക്ക് ആലപ്പുഴ വെച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റോന്നു അങ്ങനെയാണ് കാലിക്കറ്റ് ബ്രാഞ്ചിൽ നിന്ന് അവർ ഇത് നമുക്ക് ഫോർവേഡ് ചെയ്തത്…”
ഇതെല്ലാം കേട്ടു നിന്ന എന്റെ മനസ്സ് അപ്പോൾ ചിന്തകൾക്ക് വഴി മാറുകയായിരുന്നു.
“ഓഹ്.. അപ്പോ ആ പൂതനയ്ക്ക് ഇന്ന് ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞത് ഇവിടെ ആയിരുന്നോ… അതെന്തായാലും കൊള്ളാലോ… എന്റെ കാല്ചുവട്ടിൽ ഇത്ര പെട്ടെന്ന് അവളെ കിട്ടുമെന്ന് ഞാൻ കരുതിയില്ല… എന്റെ കമ്പനിയിലേക്കാണെന്ന് അറിയാതെയാവും അവൾ വരുന്നത്… വരട്ടെ… സ്വീകരിച്ചിരുത്താം ഞാനവളെ.. നന്നായി തന്നെ….”
എന്റെ ഉള്ളിലൊരു രാക്ഷസൻ ഉണരുന്നുണ്ടായിരുന്നു അപ്പോൾ.
“സർ എന്നാ നമുക്ക് അടുത്ത ആളെ വിളിച്ചാലോ…”
ആ ചോദ്യം ആണ് എന്നെ തിരികെ എത്തിച്ചത്.
“യാ..ഓഫ്കോഴ്സ്… വീ ക്യാൻ സ്റ്റാർട്ട്….”
“രാഘവേട്ടാ.. അടുത്ത ആളെ വിളിച്ചോളൂ…വൺ മിസിസ് ആമിക കൃഷ്ണൻ…”
പ്യുൺ ചേട്ടനോട് വിളിച്ചു പറഞ്ഞത് അനുസരിച്ചു ആ ചേട്ടൻ അവിടെ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു.
“ആമിക കൃഷ്ണൻ… ആമിക കൃഷ്ണൻ വന്നിട്ടില്ലേ…”
ചുറ്റിലും ഗ്ലാസ് ഡോർ ആയത് കൊണ്ട് പുറത്തുള്ള കാഴ്ചകൾ എനിക്ക് വളരെ വ്യക്തമായി തന്നെ ഇവിടെയിരുന്നു കാണാൻ പറ്റുന്നുണ്ടായിരുന്നു. ചേട്ടന്റെ വിളിയിൽ കൈ പൊക്കി ഫയലുകളും കൊണ്ട് എഴുന്നേറ്റു വരുന്നവളെ ഞാൻ ശരിക്കുമൊന്ന് നോക്കി. ചിരി വന്നു പോയി ആ കാഴ്ച കണ്ടപ്പോൾ. അമ്മയുടെ ഒരു കോട്ടൺ സാരിയാണ് വേഷം. കറി ആയ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ അവളുടെ ഡ്രസ്സ് എല്ലാം എന്റെ റൂമിൽ അല്ലേ ഉള്ളത് അതിന്റെ ചാവി എന്റെ കയ്യിലും… മായ മോള് നല്ല തടി ഉള്ളത് കൊണ്ട് അവളുടെ ഡ്രസ്സ് പാകം ആവാത്തത് കൊണ്ടാവും ഇങ്ങനെയൊരു വേഷം കെട്ടൽ… എന്തായാലും കൊള്ളാം…
ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു.
“മെയ് ഐ കം ഇൻ…”
“യാ.. യുർ വെൽക്കം…”
നല്ല ക്ലോസ് അപ്പ് ചിരി മുഖത്ത് ഒട്ടിച്ചു ഹാളിലേക്ക് കയറിയവൾ എന്നെ കണ്ടതും ഡോറിന്റെ അടുത്ത് തന്നെ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നുണ്ട്.
“ഹേയ്.. ആമിക.. പ്ലീസ് കം ഇൻ…”
“ഏഹ്.. ഹാ.. ഓക്കേ സർ…”
എന്നെ ഒന്ന് നോക്കി അമ്പരപ്പോടെ അവൾ ഉള്ളിലേക്ക് കയറി.
“ആമിക ടേക്ക് യുവർ സീറ്റ്…”
“താങ്ക്യു സർ…”
അവളുടെ മുഖത്തു നന്നായി പരിഭ്രാന്തി ഉള്ളതായി തോന്നി.
“ഓക്കേ ആമിക… പ്ലീസ് ഇൻട്രോടുസ് യുവർ സെൽഫ്…”.
അവൾ പറയുമ്പോഴും നോട്ടം എന്നിലായിരുന്നു. ഞാനും ഒരു ഗൂഢ ചിരിയോടെ അവളെ തന്നെ നോക്കി നിന്നു.
“വെരി നൈസ്.. ദേൻ ആമിക…”
അദ്ദേഹം അടുത്ത ചോദ്യം ചോദിക്കുന്നതിന് മുന്നെ ഞാൻ ഇടപെട്ടു.
“ഐ തിങ്ക്…നമ്മുടെ കമ്പനിയിൽ ഒരു അജ് ലിമിറ്റ് ഉണ്ടെന്ന്….ഈസ് ഇറ്റ് റൈറ്റ് വേണു…”
“യെസ് സർ.. ഉണ്ട്…”
“മ്മ്.. പക്ഷെ ഇവരെ കണ്ടിട്ട് കുറച്ചു പ്രായം ഉണ്ടല്ലോ.. നമുക്ക് അപ്ലിക്കബിൾ ആവോ..”
“ഹേയ്.. സർ.. യാം 26 ഓൺലി…”
അവൾ എന്നെ നോക്കി കലിപ്പോടെ പറഞ്ഞു.
“ഓഹ്.. ഈസ് ഇറ്റ്… പക്ഷെ ഈ വേഷം ഒക്കെ കണ്ടിട്ട് ഒരു 50 കഴിഞ്ഞ ലുക്ക് ഉണ്ട്…”
“അത് സാറിന്റെ കാഴ്ചയുടെ പ്രശ്നം ആവും…”
“ഓഹോ.. എന്നാപ്പിന്നെ എന്തിന് ഈ ഒണക്ക സാരിയും ചുറ്റി വന്നിരിക്കുന്നെ.. താൻ എന്താ ഇവിടെ കഥകളിയ്ക്ക് വന്നതാണോ…ഇതുപോലൊരു എക്സിക്യൂട്ടീവ് കമ്പനിയിലേക്ക് ഇന്റർവ്യൂന് വരുമ്പോൾ അറ്റ്ലീസ്റ്റ് ഡ്രസ്സ് സെൻസ് എങ്കിലും ഉണ്ടായിരിക്കേണ്ടതല്ലേ…”
അല്പം കടുപ്പിച്ചു തന്നെയായിരുന്നു ഞാൻ അത് പറഞ്ഞത്.പല്ല് കടിച്ചു പിടിച്ചു കണ്ണ് തുറുപ്പിച്ച് കലിപ്പോടെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
“കണ്ണുരുട്ടി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി… ഇത് നിന്റെ ഷോ കാണിക്കാനുള്ള സ്ഥലമല്ല….”
“സർ..ലീവ് ഇറ്റ് വീ ക്യാൻ മൂവ് ഓൺ ടു ദി നെക്സ്റ്റ് ക്വാസ്റ്റിയൻ…”
വേണു ഇടയിൽ കയറി വന്നപ്പോൾ ഞാൻ അവനെ കൈ കൊണ്ട് തടഞ്ഞു.
“അടുത്ത ചോദ്യത്തിലേക്ക് പോവാൻ വരട്ടെ വേണു…ആമിക.. ഗിവ് മി ഏൻ എക്സ്പ്ലനേഷൻ…”
ഒന്ന് നെടു വീർപ്പിട്ട് ദേഷ്യം ഒട്ടും കുറയാതെ എന്റെ കണ്ണിൽ നോക്കി തന്നെ അവൾ പറഞ്ഞു.
“എന്റെ മണകൊണാഞ്ചൻ ഹസ്ബൻഡ് പോവുമ്പോൾ റൂം ലോക്ക് ചെയ്ത് അതിന്റെ കീയും പോക്കറ്റിലിട്ട് പോയി.. ആ റൂമിലായിരുന്നു എന്റെ ഡ്രസ്സ് എല്ലാം..അതോണ്ട് എനിക്ക് അമ്മയുടെ ഡ്രസ്സ് ഉടുത്തു വരേണ്ടി വന്നു…ഇത്രയും മതിയോ എക്സ്പ്ലനേഷൻ….”
ഒരു പുച്ഛത്തോടെ അവൾ എന്നെ നോക്കി ചോദിച്ചു. അതേ കലിപ്പോടെ തന്നെ ഞാനും അവളെ നോക്കി ദഹിപ്പിച്ചു.
“ഹേയ്… ആമിക.. കൂൾ.. നമുക്ക് ഗ്രൂപ്പ് ഡിസ്കഷനിലേക്ക് കടക്കാം…”
“ഒരു ഗ്രൂപ്പ് ഡിസ്കഷനും വേണ്ട വേണു…ഇത് നടക്കില്ല.. റിജേക്റ്റഡ്…വലിയ ക്വാളിഫിക്കേഷൻ ഉണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല…അറ്റ്ലീസ്റ്റ് നല്ലൊരു അപ്പിയറൻസും മാന്നറിസവും കീപ് ചെയ്യാൻ കഴിയാത്തവരെയൊന്നും ഈ കമ്പനിയ്ക്ക് ആവിശ്യമില്ല…ജസ്റ്റ് ലീവ് ഇറ്റ്…”
അത് കേട്ടതും ഇരുന്നിടത്ത് നിന്നും ചാടി തുള്ളി എഴുന്നേറ്റു അവൾ.
“താൻ ഇനി സെലക്ട് ചെയ്താലും തന്റെ കീഴിൽ ഈ കമ്പനിയിൽ ജോലി ചെയ്യാൻ ആമികയ്ക്ക് മനസ്സില്ലടോ… ന്റെ കൊക്കിനു ജീവൻ ഉള്ളിടത്തോളം ഈ കമ്പനിയിൽ ആമിക ഇനി കാലു കുത്തില്ല…..”
ടേബിളിൽ നിന്ന് ഫയലെടുത്ത് വാശിയോടെ ശക്തിയിൽ ഡോർ വലിച്ചു തുറന്നു ഇറങ്ങി പോവുന്നവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു. ഒരു നിമിഷം പോലും അഭിമാനം വൃണപ്പെടുത്താൻ തയ്യാറാവാത്ത അന്തസ്സുള്ള സഖാവിന്റെ മകളെ….താഴ്ത്താൻ നോക്കുന്നവനെ വീഴ്ത്താൻ തന്റേടമുള്ള ഒരു അസ്സൽ സഖാവിനെ തന്നെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്.
“സർ.. വാട്ട് ഹാപ്പെൻഡ്…എല്ലാവരോടും നല്ല ഫ്രണ്ട്ലിയിൽ നിൽക്കണമെന്ന് പറഞ്ഞിട്ട്… എന്ത് പറ്റി സർ പെട്ടെന്ന്… എനി പ്രോബ്ലം…”
“ഹേയ്.. ഒന്നുല്ലടോ.. ആ പോയവളും ഞാനും ആയി ചെറിയൊരു കണക്ഷൻ ഉണ്ട്… അതാ…”
“ഓഹ്.. ആരാ സർ അത് സാറിന്റെ വല്ല റിലേറ്റീവ്സും….”
“ഹാ.. ചെറുതായി ഒരു റിലേഷൻ ഉണ്ട്…. അവൾ പറഞ്ഞ ആ മണകൊണാഞ്ചൻ ഹസ്ബൻഡ് അത് ഞാനാണ്…”
അത് കേട്ട് കാറ്റ് പോയ പോലെ അവരെ എന്നെ നോക്കി നിൽക്കുന്നുണ്ട്. അത് നോക്കി ഒന്ന് ചിരിച്ചിട്ട്..
“ഓക്കേ ദേൻ ബാക്കി നിങ്ങൾ നോക്ക്.. ആൻഡ് സെലക്ട് ബെറ്റർ വൺ.. ഞാൻ എന്റെ ക്യാമ്പിനിൽ ഉണ്ടാവും…”
അതും പറഞ്ഞു ഞാൻ എഴുന്നേറ്റു എന്റെ ക്യാമ്പിനിലേക്ക് വിട്ടു.
(തുടരും )

by