രചന – തൻശി തനു
മുള്ളുവല്ലി എന്ന് കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്തോരം മുളകളാണ്.. ” ടെസയുടെ സംസാരം കേട്ട് കൂടെയുള്ള എല്ലാവരും ചിരിച്ചു… ഓരോ മുളകൂട്ടങ്ങൾക്കിടയിലൂടെ അവർ കൂവി വിളിച്ചു നടന്നു…. സീനിയർസ് ആരുമില്ല എന്ന ധൈര്യം അവർക്കുണ്ടായിരുന്നു… കോളേജിന്റെ അരികിൽ നിന്നും അവർ നടന്നു മുള്ളുവല്ലിയുടെ അങ്ങേ തലപ്പിൽ നടന്നു…. മനോഹര കാഴ്ചകൾ കണ്ടുകൊണ്ട് സമയം പോയതറിയാതെ നടന്നു നീങ്ങി.. ഈ സമയം കരണും ഗ്യാങും മുള്ളുവല്ലിയിൽ ആരുടേയും കണ്ണിൽ പെടാതെ അവരുടെ സ്ഥിരം സ്ഥലത്തിരുന്നു കള്ളും കഞ്ചാവുമായി ആഘോഷിക്കുവായിരുന്നു…
“ഡാഡിയെ കേസിൽ നിന്നും ഒന്ന് രക്ഷിക്കാൻ പെട്ട പാട് ആ പി.എം ഗ്രൂപ്പിന്റെ പുതിയ സിഇഒ സായ് അവനെ എന്റെ കൈയിൽ കിട്ടും.. ഡാഡിയെ നാണം കെടുത്തിയതിനുള്ള കണക് ഞാൻ കൊടുത്തിരിക്കും കൂടെ പി. എം ഗ്രൂപ്പിന്റെ സാരഥി ആ ആനന്ദിനും..” ബിയർ ബോട്ടിൽ വായിൽ കമഴ്ത്തി കലിയോടെ കരൺ കൂടെയുള്ളവരോട് നാവ് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു… ഓഫീസിൽ നിന്നും യദുവിനു മനുവിന്റെ കാൾ വന്നതും യദു കാൾ എടുത്തു.. “പറയടാ..” എടുത്തയുടനെ യദു മനുവിനോട് തിരക്കി.. “നിങ്ങൾ പറഞ്ഞ സാധനം രാത്രിയിൽ തന്നെ ഞാൻ വന്നു എടുത്തു അനുവിന്റെ കൈയിൽ നീ തന്നതാണെന്നു പറഞ്ഞു കൊടുക്കട്ടെ ഞാൻ…”
“ആ നീ കൊടുത്തോ ഞാൻ അവളെ വിളിച്ചു പറഞ്ഞോളാം അല്ല നീ കോളേജിൽ ഉണ്ടോ..” “ഇല്ലടാ ഇതു കൊടുക്കാൻ വേണ്ടി പോകണം നാളെ വീണ്ടും പ്രൊജക്റ്റ് വർക്കിലേയ്ക് എന്റെ ഹെഡ് ഇതുവരെ ലീവ് ആയിരുന്നു നാളെ പോകാൻ ഉള്ളോണ്ട് നീ പറഞ്ഞപ്പോൾ തന്നെ എടുത്തു…” “ആ അതുനന്നായി ഞാൻ വിളിച്ചു പറഞ്ഞേക്കാം നീ അതിന്റെ കൂടെ ഒരു ഡയറിമിൽക്ക് സിൽക്ക് വലുത് വാങ്ങി കൊടുത്തേയ്ക് ക്യാഷ് ഞാൻ കാണുമ്പോൾ തരാം…” “വോ ആയിക്കോട്ടെ ശരിഡാ നീ അവളോട് പറഞ്ഞേര് ഞാൻ വെയ്ക്കുവാ..” ഫോൺ വച്ചതും യദു അനുവിനെ വിളിച്ചു അനുവും സംഘവും സമയം വൈകിയതിനാൽ അവിടെ നിന്നും മടങ്ങി അപ്പഴാണ് അനുവിനെ തേടി യദുവിന്റെ കാൾ വന്നത് പോക്കറ്റിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് അറിഞ്ഞ അനു ഫോൺ എടുത്തു നോക്കിയതും
“കിഷ്ണൻ കാളിങ്” എന്ന് കണ്ടതും അനു കൂടെയുള്ളവരെ ശ്രദ്ധിച്ചു ടെസയും ഫെബിയും മുന്നിൽ എന്തോ കാര്യമായിട്ട് സംസാരത്തിലാണ് അനുവിനെ ശ്രദ്ധിക്കുന്നില്ല അനുവിന്റെ കൂടെയുള്ള കീർത്തിയോട് അനു ഫോൺ പൊക്കി കാണിച്ചു പറഞ്ഞു “ഇപ്പോൾ വരാം ഒരു കാൾ നിങ്ങൾ നടന്നോ..” അനു പറഞ്ഞതും തലയനക്കി കീർത്തി മറ്റുള്ളവരുടെ കൂടെ നടന്നു.. അനു കാൾ എടുത്ത് ചെവിയിൽ വെച്ചു ഹലോ പറയും മുന്നേ യദുവിന്റെ സ്വരം കാതിൽ എത്തി. ” നന്യൂസേ ക്ലാസ്സിലാണോടാ.. ” അനുവിന്റെ ചുണ്ടിൽ മനോഹരമായി ചിരിച്ചു.. “അല്ലല്ലോ കിഷ്ണാ… അല്ല ഇത് ചോദിക്കാനാണോ ഈ നേരത്ത് വിളിച്ചേ.. ഇന്ന് ലീവ് ആണോ മോനെ..”
“ഏയ് അല്ലല്ലോ മോളേ വർക്കിൽ ആണ് ചെറിയൊരു ആവിശ്യം നീ കോളേജിൽ പോയില്ലേ ക്ലാസ്സ് ഇല്ലേ ഇന്ന്…” “കോളേജിൽ പോയി പക്ഷെ ടീച്ചർസ് മീറ്റിംഗ് ആണ് സോ ക്ലാസ്സ് ഇല്ലാത്തോണ്ട് വെളിയിൽ ഇറങ്ങി കോളേജിൽ തന്നെ ആട്ടേ എന്താണാവോ അത്യാവശ്യം…” “അതോ കുറച്ചു കഴിയുമ്പോൾ മനു നിന്നെ കാണാൻ വരും അവൻ ഒരു സാധനം തരും അതേ നീ സൂക്ഷിച്ചു ACP വിവേക് സാറിന്റെ കൈയിൽ കൊടുക്കണം അദ്ദേഹത്തെ മാത്രം ഏല്പിക്കണം.. നീ ടെസയെ കൂട്ടി പോയിക്കോ മറ്റാരും അറിയരുത്…” “അത്രയ്ക്കും ഇമ്പോര്ടന്റ് ആണോ കിഷ്ണാ ഇന്ന് തന്നെ പോണോ…” “ഇന്നായാൽ നല്ലത് ഇല്ലേൽ നാളെ ലേറ്റ് ആകരുത്…” “ശരി കിഷ്ണൻ പറയാഞ്ഞതല്ലേ ചെയ്തേക്കാം…” “താങ്ക്സ് ഡി മോളേ പിന്നെ വിളികാം വർക്കിലാ ഉമ്മ…. 😘😘” എന്ന് പറഞ്ഞുകൊണ്ട് യദു ഫോൺ കട്ട് ചെയ്യ്തു അനു അവന്റെ ഉമ്മയിൽ ആദ്യമൊന്ന് ഞെട്ടി പിന്നെയാവളുടെ ചെഞ്ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി വിരിഞ്ഞു…
ചിരിയോടെ അവൾ മുന്നോട്ടു നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് അവളുടെ ചൊടിയിലെ ചിരി താനെ നിന്നു കണ്ണിൽ ഭയം നിഴലിച്ചു… എന്നാൽ അവന്റെ കണ്ണിൽ ഇരയെ കിട്ടിയ ആനന്ദം ആയിരുന്നു…. 💔💔💔 “നീ അതികം നെകളികണ്ട ശശികല ഭരതൻ ഇവിടെനിന്നും പോകുമ്പോൾ പറഞ്ഞിരുന്നു ഇനി വരുന്നത് നിന്നെ ഇറക്കിവിടാൻ ആവും എന്ന് അതിനു തന്നെയാ വന്നത് ഈ വീട്ടിനു ആരെക്കാളും അവകാശമുള്ള എന്റെ ശ്യാമയുടെ മകളെയും കൊണ്ട് ദാ നീ കാണ്..” ഭരതൻ പറയുന്നത് കേട്ട് ശശികലയും കുമാരനും ഞെട്ടി കാറിലേയ്ക് നോക്കി ഡ്രൈവിംഗ് സ്സീറ്റ് സൈഡ് ഡോർ തുറന്നു ഇറങ്ങി വന്ന അജുവിനെ കണ്ട് ഇരുവരും വീണ്ടും ഞെട്ടിച്ചു ഉമിനീർ ഇറക്കി…. കാറിന്റെ ഒച്ച കേട്ട് ഭരതന്റെ അമ്മ ഹോം നേഴ്സിന്റെ സഹായത്തോടെ കൈ പിടിച്ചു വെളിയിൽ ഇറങ്ങി ഭരതൻ പറയന്നത് കേട്ട് ആ അമ്മയുടെ കണ്ണുകൾ വിടർന്നു സന്തോഷത്താൽ ആ കണ്ണുകൾ നിറഞ്ഞിരുന്നു..
കാറിൽ നിന്നും ഇറങ്ങിയ അജുവിനെ തന്നെ അവർ നോക്കി ബ്ലൂ ജീൻസും വെള്ള ലോങ്ങ് ടി- ഷർട്ടും ഇട്ടു മുടി എന്നത്തേയും പോലെ പേന കൊണ്ട് കെട്ടി മുഖത്തു ചമയങ്ങളില്ലാതെ ഒരു സുന്ദരിയായ പെൺകുട്ടി കണ്ടാൽ അറിയാം ശ്യാമയേ പോലെ അല്ല നല്ല ചുണയുള്ളവളാണ്… ആ വൃദ്ധയുടെ മനസിലോർത്തു… ‘ഇവളോട് Ray-Ban ഗ്ലാസ് വെയ്ക്കാൻ പറഞ്ഞതല്ലേ എന്നിട്ട്… വെച്ചിരുന്നുവെങ്കിൽ ഇതിലും സ്റ്റൈൽ ആയേനെ ഈ പെണ്ണ്… ഇനി പറഞ്ഞിട്ട് കാര്യമില്ല സംസാരത്തിലെങ്കിലും കാണിച്ചാൽ മതിയായിരുന്നു… എന്റെ തൃക്കണ്ണാടപ്പാ കൂടെ കാണണേ…’ ഭരതൻ മനസ്സിൽ പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. അജു എല്ലാവരെയും ഒന്ന് നോക്കി മനസ്സിൽ ശ്യാമ അനുഭവിച്ച കാര്യങ്ങൾ ഓർമ വന്നതും അവളുടെ മുഖം മുറുകി… പിന്നെ അവൾ സ്വയംനിയന്ത്രിച്ചു…
ശശികലയുടെ മുഖത്തെ പരിഭ്രാമമം അജു ഒരു പുച്ഛച്ചിരിയോടെ നോക്കി നിന്നു ഭരതൻ കണ്ണുകളാൽ അവളെ അരികിലേക് വിളിച്ചതും ചിരിയോടെ അവൾ നടന്നു.. അകത്തു നിന്നും അപ്പഴേയ്ക്കും ശശികലയുടെ മക്കളായ ശീതളും ശാലിനിയും അവിടെയ്ക്കു വന്നിരുന്നു.. പിന്നെ പുറത്തും അകത്തുമായ ചിലപ്പോൾ ജോലിക്കാരും… അവിടെയുള്ള എല്ലാവരുടെയും ശ്രദ്ധ അജുവിലായിരുന്നു അതു അവൾക്കും അറിയാം… ഭരതനെ നോക്കി ഒന്ന് ചിരിച്ച് അവൾ അമ്മമ്മയുടെ കാലിലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു.. “മോളേ…” അനുവിന്റെ ശിരസിൽ കൈവച്ചനുഗ്രഹിച്ചു അവളെ എഴുനേൽപ്പിക്കാൻ ശ്രമം നടത്തികൊണ്ട് ആ അമ്മ വിളിച്ചു.. അജു ചിരിയോടെ വൃദ്ധയുടെ കൈ പിടിച്ചു.. “അമ്മമ്മേ….” അജു വിളിച്ചതും ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
“അയ്യേ അമ്മമ്മ കരയാ… അമ്മ പറയാറുണ്ടല്ലോ നല്ല ചുണക്കുട്ടിയാ കൃഷ്ണാലയാതെ ലക്ഷ്മി എന്ന് എന്നിട്ട് കരവുവാണോ മോശം മോശം..” അതിനവർ സന്തോഷതാലും സങ്കടത്താലും ചിരിച്ചു.. ഇത് കണ്ട് കുമാരൻ ശശികലയേ ഒന്ന് തട്ടി അവർ ഒരു ഞെട്ടലോടെ അയാളെ നോക്കി കരണം ആയമ്മയ്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു സത്യമാണോ എന്ന്.. കുമാരൻ കണ്ണുകളാൽ അവർക്ക് നിർദേശം നൽകി അവർ നിർദേശം മനസിലായത് പോലെ തലചലിപ്പിച്ചു.. ഇത് അജുവും ഭരതനും നന്നായി തന്നെ കണ്ടു.. “എവിടെ നിന്നോട് വലിഞ്ഞു കേറി ഏതോ ശ്യാമയുടെ മകളാണെന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കണോ…” ദേഷ്യത്തോടെ ഭരതനു നേരെ കല ചീറിയതും അജു ഭരതനെ നോക്കി കണ്ണുച്ചിമ്മി ഒന്ന് ചിരിച്ചു..
“ആഹാ വല്യമ്മ കലിപ്പാണല്ലോ ചിക്കപ്പ എന്റെ ഐഡന്റിറ്റി ചോദ്യം ചെയ്യുവാണല്ലോ…” “അതേ ചോദ്യം ചെയ്യും ഏതോ ഒരുത്തി പിഴച്ചുപെറ്റ ഒന്നിനെയും കൊണ്ട് എന്റെ ശ്യാമയുടെ മകളാണെന്നു പറഞ്ഞാൽ… ” ശശികല പറഞ്ഞു മുഴുവിപ്പിക്കുംമുന്നേ ശീതളിന്റെ മുഖത്തു രണ്ടടി വീണു.. അവിടെ ഉള്ളവർ എല്ലാവരും ഞെട്ടി തരിച്ചു… ശശികല എന്താ നടന്നത്തെന്നു മനസിലാവാതെ ചുറ്റും നോക്കിയതും അജു കൈ കുടയുന്നതും ശീതൾ കവിളിൽ കൈ വെച്ചു അമ്പരന്നു നികുന്നതുമാണ് കണ്ടത്… “ഡി.. നീ എന്റെ മോളേ തല്ലിയല്ലേ നിന്നെ ഞാൻ…” അജുവിന് നേരെ കൈ ഓങ്ങിയതും അജു ആ കൈ തട്ടി മാറ്റി ശീതലിനു ഒരടി കൂടി വീണു.. കല അമ്പറപ്പോടെ അവളെ നോക്കി…
“ആദ്യം അടി അതു കഴിഞ്ഞു വർത്താനം അതാ എന്റെ ശീലം.. പിന്നെ നേരത്തെ എന്തോ വ…ല്യ…മ്മ.. പറഞ്ഞില്ലേ എന്റെ ശ്യാമയെന്നോ മറ്റോ അത് വേണ്ട കേട്ടോ… എന്റെ അമ്മ എപ്പോ അപ്പേടെ കൈ പിടിച്ചോ അപ്പോ മുതൽ നിങ്ങൾ പറഞ്ഞ ഈ “ന്റെ” എന്നുള്ള ബദ്ധം അവിടെ തീർന്നു പിന്നെ പിഴച്ചുപെറ്റ അങ്ങനെ എന്തോ ഒന്ന് പറഞ്ഞല്ലോ അത് ആരാണെന്നു ഒന്ന് സ്വയം വിലയിരുത്തുന്നതുല്ലതാ ആ പറഞ്ഞ പദവി ഒരുപക്ഷേ നിങ്ങൾക്കാകും കൂടുതൽ ചേരുവ അല്ലേ വ… ല്യ..ച്ചാ.. മറവി ഉണ്ടേൽ വ..ല്യ..മ്മേ.. തന്നെ പറഞ്ഞു തരും..” അജു പരിഹാസ ചിരിയോടെ പറയുന്നത് കേൾക്കേ ശശികലയും കുമാരനും വിളറി വെളുത്തു ഇരുവരുടെയും മുഖഭാവം നോക്കി കാണുകയായിരുന്നു അജുവും ഭരതനും.. ഭരതൻ ഉള്ളറിഞ്ഞൊന്നു ചിരിച്ചു എന്ന ഇതുകേട്ട മറ്റുള്ളവർക് ഷോക്ക് ആയിരുന്നു എന്ന് അവരുടെ മുഖഭാവത്തിൽ എഴുതിവെച്ചിട്ടുണ്ട്… അജു ഒന്ന് ചിരിച്ച് വീണ്ടും തുടർന്ന്
“ആ പിന്നെ എന്റെ അമ്മ അതായതു ഈ വീടിന്റെ യഥാർത്ത അവകാശി വരാതെതെന്തേ എന്നൊരു തോന്നൽ ഉണ്ടാകും അത് മറ്റൊന്നും കൊണ്ടല്ല ഇവിടെ കുറച്ചു കീടങ്ങൾ ഉണ്ട് അതൊന്നു കീടനാശിനി തെളിച്ചു ശുദ്ധികലശംനടത്താൻ ഉണ്ടെന്നു അറിഞ്ഞു അപ്പോ തോന്നി പണ്ട് എന്റെ അമ്മ ആ കീടങ്ങൾ കരണം ഒത്തിരി അനുഭവിച്ചു.. അപ്പോ അതങ്ങു പുറത്തു കളഞ്ഞിട്ടാവാം എന്ന് കരുതി… പിന്നേയും കിടങ്ങൾ വഴിതടസമായാൽ ഉന്മൂലനം ആവാം ആദ്യം ഒരു അവസരം നൽകി മതി എന്ന് എന്റെ അപ്പ പറഞ്ഞപ്പോൾ കേൾക്കാതിരിക്കാൻ ഈ മോൾക്കായില്ല അപ്പോൾ പറഞ്ഞുവന്നത് വ…ല്യ…മ്മ സൂക്ഷിച്ചു കേട്ടോ എന്റെ അമ്മ ഈ വീട്ടിൽ വരുമ്പോൾ നിങ്ങളുടെ ഒരാളും ഇവിടെ ഉണ്ടാവരുത്..
ഉണ്ടായാൽ ഞാൻ അപ്പയ്ക് കൊടുത്ത വാക്കങ്ങു മറക്കും ഉന്മൂലനം അതാവും ഈ അജന്യ മേനോൻ നൽകുവാ… എന്റെ അമ്മ വരും മുമ്പ് ഞാൻ ഒരു വരവ് കൂടി വരും അതിനു മുമ്പേ ഇറങ്ങിയില്ലേൽ പോലിസ് അകമ്പടിയോടെ ആവും ആ വരവ് പിന്നെ കേസ് ആയി ജയിലായി അപ്പോ ഈ അധികാര അവകാശങ്ങൾ മാത്രമാവില്ല കേസ് എന്റെ അമ്മ അനുഭവിച്ച പല കണക്കുകളുടെ ചുരുളഴിയും എന്നെകൊണ്ട് ചെയ്യിക്കരുത് ഇതെന്റെ അവസാനവാക്കാണ് ഓർത്താൽ നന്ന്… അപ്പോ എങ്ങനാ ഇറങ്ങുവല്ലേ വ…ല്യ…മ്മേ…” കൈ ചൂണ്ടി അവരോടായി അജു ആദ്യം പറഞ്ഞു ഒരു താളത്തിൽ ഈണത്തിൽ പറഞ്ഞവസാനിപ്പിച്ചു.. അറിയാതെ തന്നെ അവർ തലയനക്കി… “അതാണ്…” അജു ഒരു ചിരിയോടെ പറഞ്ഞു.. “അല്ല അമ്മമ്മേ ഇത്രെയും ദൂരേന്നു വന്നു എനിക്കൊന്നും തരുന്നില്ലേ…” കുറച്ചു കഴിഞ്ഞതും അജു ലക്ഷ്മിയോടെ തിരക്കി..
“അയ്യോ എന്റെ കുഞ്ഞ് വാ ഗീതേ എന്റെ മോൾക് കഴിക്കാൻ എടുത്തു വെയ്ക് വേഗമാകട്ടെ..” ധൃതി കൂട്ടി അവർ ഹോംനേഴ്സിന്റെ സഹായത്തോടെ അകത്തേയ്ക് പോയി അവിടെത്തെ അടുക്കളയിൽ സഹായിക്കുന്ന ചേച്ചിയോടായി അവർ പറഞ്ഞു.. അജു നേരെ ഭരതന്റെ അരികിൽ പോയി മനോഹരമായ ചിരി ചിരിച്ചു.. ഭരതൻ അജുവിനെ ചേർത്തുപ്പിടിച്ചു നടന്നു… “കിടുക്കി മോളേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…” ഭരതൻ അജു മാത്രം കേൾക്കേ പറഞ്ഞതും അജു ചിരിച്ചു.. “ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ചിക്കപ്പൻ വാ നമുക്ക് പാപ്പുണ്ണാം…” കണ്ണിറുക്കി കുസൃതി ചിരിയോടെ ഭരതന്റെ കൂടെ പോകുന്ന അജുവിനെ നോക്കി അമ്പറപ്പോടെ കുമാരനും ശശികലയും നിന്നും
“നമ്മുടെ കണ്ണിൽ ശത്രുക്കൾ ഭയം കണ്ടാൽ നമ്മൾ അവർക്ക് കീഴടങ്ങി എന്ന് കരുതും നമ്മളിലെ ഭയം ശത്രുക്കൾക് അറീകാതിരിക്കുക… മനസിനെ ശക്തിപ്പെടുത്തുക നീ ഒറ്റയ്ക്കല്ല നിന്നിലെ നിന്നെ തിരിച്ചറിയുക..” ഒരിക്കൽ അനുവിനോടായി അജു പറഞ്ഞു കൊടുത്തത് ഓർമയിൽ വന്നു “എനിക്ക് പേടിയില്ല എന്നെ കൊണ്ട് ഇവനെ നേരിടാൻ പറ്റും…” അനു കണ്ണുകൾ അടച്ച് ദീഘശ്വാസം എടുത്തു… കരൺ അനുവിനെ ഇരയെ കിട്ടിയ സന്തോഷത്തിലും അവന്റെ ദേഹത്തെ ലഹരിയിലും മതിമറന്നിരുന്നു…. അനു കണ്ണുകൾ തുറന്നു അവനെ നോക്കി… അവളുടെ കണ്ണിലെ തീക്ഷണത്ത കരൺ ഒന്ന് ഭയന്നു… “എന്താടി നിന്റെ കസിൻ ഉണ്ടെന്ന ധൈര്യത്തിൽ ആണോ ഇവിടെയ്ക്കു കേറി വന്നേ അതും അവരൊന്നും വരാതിടത്…
അല്ല അതിനു അവറ്റകളൊന്നും ഇവിടെ ഇല്ലല്ലോ മൂന്നും പ്രൊജക്റ്റ് എന്ന പേരും പറഞ്ഞു പോയിരിക്കുവാണല്ലോ… അല്ല ആ അജുവിനെ പോലെ നിനക്കും ആ യദുവും ടിജോയും മതിയോ ഒന്ന് ചേഞ്ച് ചെയ്യത് നമുക്കൊക്കെ ഒരു അവസരം താ മോളേ….” കരൺ ഓരോന്ന് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അണുവിനരികിൽ വന്നു.. അവനിൽ നിന്നും പുറത്തുവരുന്ന രൂക്ഷഗന്ധം അനുവിന് ആരോചകമായി തോന്നി… അവൾ അവജ്ഞതയോടെ മുഖം ഒരുവസത്തേയ്ക് തിരിച്ചു “എന്താടി മുഖത്തിരിക്കുന്നത് അന്ന് നിനക്ക് ഒരു ഉമ്മ തരാൻ ശ്രമിച്ചതിനല്ലേ എന്നെ പട്ടിയെ പോലെ തല്ലിയത് അന്ന് തരാൻ പറ്റാത്ത സങ്കടം ഞാൻ ഇന്ന് തീർത്തോളാം….” ഒരു വശളൻ ചിരിയോടെ കരൺ പറഞ്ഞുകൊണ്ട് അനുവിന്റെ മുഖം അവന്റെ മുഖത്തിന് നേരെ കൈയാൽ പിടിച്ചു നേരെയാക്കി അനുവിന്റെ മുഖത്തു അവന്റെ കൈ പതിഞ്ഞതും വെറുപ്പോടെ അവൾ സർവ്വശക്തിയുമെടുത്ത് കരണിനെ തള്ളി…
അപ്രതീക്ഷിതമായതിനാൽ കരൺ പിറകിലേയ്ക് മറിഞ്ഞു… “ഡീ….” കരൺ ദേഷ്യത്താൽ വിളിച്ചുകൊണ്ടു അനുവിന്റെ കവിളിൽ അടിച്ചു.. “ആ….” അടിയുടെ ശക്തിയിൽ അവൾ മറിഞ്ഞു നിലത്തു വീണു.. വേദനയാൽ കണ്ണുകൾ നിറഞ്ഞു.. അവൾ ചുറ്റും നോക്കി ആരുമില്ലെന്നു കണ്ടതും എന്തേലും ചെയ്യ്തില്ലേൽ അപകടമാണെന്ന് മനസിലായ അവൾ നിലത്തു നിന്നും ഒരു കല്ല് എടുത്തു… സർവശക്തിയും എടുത്ത് കരണിന്റെ നെറ്റിയിൽ നോക്കി അടിച്ചു… അവനെ തള്ളി മാറ്റി അനു ഓടി… പെട്ടന്നുള്ള അക്രമം ആയതിനാൽ കരൺ ഒന്നും മനസിലായില്ല നെറ്റിയിൽ വേദന തോന്നി തൊട്ടുനോക്കി കൈയിൽ നനവ് പടരുന്നതറിഞ്ഞു അവൻ കൈ നോക്കി ചോര കണ്ടതും അവൻ അനു നിന്നിരുന്ന സ്ഥാലത്തു നോക്കി അപ്പോഴേയ്ക്കും അനു അവിടെ നിന്നും ഓടിപോയിരുന്നു…
അനുവിനെ കാണാത്തതിനാൽ അവൻ ആർത്തു വിളിച്ചു… കരണിന്റെ വിളിയുടെ ഒച്ചയിൽ അവന്റെ കൂട്ടാളികൾ ഓടി വന്നു അവന്റെ നെറ്റിയിലെ ചോര കൺകെ അവർ ഞെട്ടി… “ഡാ ഇതെന്താ പറ്റിയെ ചോര നീ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞല്ലേ പോയേ എന്നിട്ട് ഇത്രേയും നേരം ഇവിടെ എന്താകുവായിരുന്നു…” അവന്റെ നെറ്റി തൊട്ടുനോക്കി അലക്സ് ചോദിച്ചു… “ഏയ് ഒന്നുല്ല ഞാൻ പോകുന്നു…” അവന്റെ കൈ തട്ടിമറ്റി അവൻ അവർക്കാർക്കും മുഖം കൊടുക്കാതെ വേഗം നടന്നു… അനു എന്ന പീറപെണ്ണിന്റെ കൈയിൽ നിന്നുമാണ് ഇത് കിട്ടിയതെന്നു അറിഞ്ഞാൽ തന്റെ വില പോകും എന്ന് അവനറിയാമായിരുന്നു… അനു ഓടി കിതച്ചു മുള്ളുവല്ലിയിൽ നിന്നും വെളിയിൽ എത്തിയതും അവൾക് കുറച്ചാശ്വാസമായി..
ടെസയും കൂട്ടരും കാന്റീനിൽ ഉണ്ടാകും എന്ന് അറിയാവുന്നതിനാൽ അനു വേഗം അവിടെയ്ക്കു പോയി… ഓടികിതച്ചു വരുന്ന അനുവിനെ കണ്ട് ഫെബിയും ടെസയും മുഖാമുഖം നോക്കി… പെട്ടനാണ് ടെസ അനുവിന്റെ മുഖത്തെ പാടും കരഞ്ഞു കലങ്ങിയ കണ്ണുകളും ശ്രദ്ധിച്ചത്… “എന്തുപറ്റിടാ..” ടെസയുടെ ആധിയോടെയുള്ള ചോദ്യം കേട്ട് അനുവിന്റെ കണ്ണുകൾ നിറഞ്ഞു… താൻ പറഞ്ഞില്ലേലും തനിക്കൊരു പ്രശ്നം വന്നാൽ പറയാതെ മനസിലാകുന്ന കൂടെപ്പിറപ്പുകളാണ് തന്റെ സഹോദരങ്ങൾ എന്ന് അവൾ ഓർത്തു… ഒരമ്മയുടെ വയറ്റിൽ ജനിച്ചതല്ലേലും എന്നും കൂടെ ഉണ്ടാവുന്ന എന്റെ കൂടപ്പിറപ്പ് അനു ടെസയെ കെട്ടിപിടിച്ചു കരഞ്ഞു… എന്തോ പ്രശ്നമുണ്ടെന്നു മനസിലായ ഫെബി അവരുടെ അരികിൽ ചെന്നു ആരും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്തു നിർത്തി അനു കരയുന്നതിനാൽ പ്രശ്നം സീരിയസ് ആണെന്ന് ഇരുവർക്കും മനസിലായിരുന്നു..
അവൾ കരഞ്ഞു തീരും വരെ ഇരുവരും ക്ഷമയോടെ കാത്തിരുന്നു… ഒന്ന് സമാധാനമായി എന്ന് തോന്നിയപ്പോൾ അനുവിന്റെ മുഖം പിടിച്ചുയുയർത്തി.. “എന്താടാ എന്നതാ പറ്റിയെ പറ..” ടെസ സാവധാനം അനുവിനോട് ചോദിച്ചതും അനു തേങ്ങലോടെ അവരോട് ഇരുവരോടും പറഞ്ഞു.. ഇരുവർക്കും ദേഷ്യം വന്നെങ്കിലും അനു ആ സമയം ബുദ്ധിപ്പൂർവം നീങ്ങിയത് ആശ്വാസമായി… എന്നാലും അനുവിന് ആ സമയം അങ്ങനെ ചെയ്യാൻ പറ്റിയില്ലേൽ അവളുടെ അവസ്ഥ ഓർക്കാൻ കൂടി അവർക്ക് കഴിഞ്ഞിരുന്നില്ല… പ്രശ്നമൊന്നും ആവാത്തതിനാലും ഇതിന്റെ പേരിൽ ഒരു പ്രശ്നം ഇനി ഉണ്ടാവേണ്ട എന്നതിനാലും അവർ മുള്ളുവല്ലിയിൽ പോയ കാര്യം ആരോടും പറയണ്ടെന്നു തീരുമാനിച്ചു… അനുവിനെ ഇരുസൈഡിലും ഇരുവരും ചേർത്തു പിടിച്ച് അവർ അനുവിനെ ആശ്വസിപ്പിച്ചു…
പിന്നെ ഒന്നും സംഭവിക്കാത പോലെ അവർ കാന്റീൻ പോയിരുന്നു.. അനു മുഖമുയർത്താതെ ഇരുന്നു എന്നാൽ ടെസയുടെയും ഫെബിയുടെയും കണ്ണുകൾ ചുറ്റും നിരീക്ഷണത്തിലായിരുന്നു.. ടെസ കാന്റീനിൽ നിന്നും ഐസ് വാങ്ങി അനുവിന്റെ മുഖത്ത് വെയ്ക്കുമ്പോൾ പലരും കാരണം തിരക്കി… കാലുത്തട്ടി വീണപ്പോൾ മുഖം കല്ലിൽ കൊണ്ട് എന്ന് പറഞ്ഞു.. ആ സമയമാണ് അനുവിനെ കാണാൻ മനു വന്നത്.. അവളുടെ മുഖത്തെ പാട് കണ്ട് സംശയത്തോടെ നോകിയെങ്കിലും ടെസ വിദഗ്ധമായി മനുവിനോട് പറഞ്ഞു ആ സംശയം ഇല്ലാതാക്കി… മനുവിന്റെ കൈയിൽ നിന്നും യദു പറഞ്ഞേൽപ്പിച്ച സാധനം എന്താണെന്നു പോലും ചോദിക്കാതെ ഒരു സങ്കോചവും കൂടാതെ അനു വാങ്ങുന്നത് കണ്ട് ഫെബി ഞെട്ടിയെങ്കിലും അതിനെ പറ്റി ചോദിക്കുകയോ പറയുകയോ ചെയ്തില്ല….
മനു എല്ലാരുടെ മുന്നിൽ വച്ചു യദു തരാൻ പറഞ്ഞു എന്ന് പ്രതേകം പറഞ്ഞുകൊണ്ട് ഡയറി മിൽക്ക് സിൽക്ക് കൊടുത്തുതതും അനുവിന്റെ മുഖത്ത് പ്രതേകതെളിച്ചം നിറയുന്നത് മനുവും ഫെബിയും നോക്കിനിന്നു.. എന്നാൽ അനുവിന്റെ മുഖം കൺകെ ടെസയുടെ ചുണ്ടിൽ കുസൃതി ചിരി തെളിഞ്ഞു… വൈകുന്നേരം യാത്രപറഞ്ഞിറങ്ങുമ്പോൾ അനുവിന്റെ മുഖത്തെ പാട് കുറഞ്ഞതിനാൽ തന്നെ അനുവിനും ടെസയ്ക്കും ആശ്വാസമായിരുന്നു… സ്കൂട്ടി ടെസയായിരുന്നു എടുത്തത് അനു പിറകിലിരുന്നു… “ഡാ നാളെ നമുക്കൊന്ന് ACP ഓഫീസിൽ പോകണം..” “എന്തിനാടാ നീ ആ കരൺ എതിരെ കംപ്ലയിന്റ് കൊടുക്കാൻ പോകുവാണോ അതാണേൽ വല്യപപ്പയോടെ പറഞ്ഞാപ്പോരേ…” “ഡി കഴുതേ അതിനൊന്നുമല്ല… മനുവേട്ടൻ ഇന്ന് വന്നു ഒരു സാധനം തന്നില്ലേ അത് ACP സാറിന് കൊടുക്കാൻ ഉള്ളതാണ്… ”
“അതിനെന്തിനാ നിന്റെ കൈയിൽ തന്നെ അങ്ങേർക്കു തന്നെ കൊടുത്താൽ പോരെ…” “ഇവളെ കൊണ്ട് ഡി എന്നോട് കിഷ്ണൻ പറഞ്ഞു അത് എന്തോ സീക്രെട് സാധനമാണ് ആരുമറിയാതെ കൊടുക്കണം എന്ന്…” “അതിലെന്താ ഇത്ര വല്യ സീക്രെട് ഉള്ള സാധനം…” “ഡി അതൊന്നും എനിക്കാറില്ല.. ഈ മനുവേട്ടന് പോലും ഒരുപക്ഷേ എന്താണെന്നു അറിയാൻ ചാൻസ് ഇല്ല എന്തോ പ്രധാനപ്പെട്ട കാര്യാണെന്നു അറിയാം സോ ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല ഒരു സഹായമല്ലേ ചെയ്തേക്കാം എന്ന് വച്ചു അത്ര മാത്രം…” “പുലിവാൽ ആകുവോ…” “ഇവളെക്കൊണ്ട്… ഒരു പുലിവാലും ഇല്ല നിനക്ക് വരാൻ പറ്റുവോ ഇല്ലയോ അത് പറ…” “ഉഫ് ദേഷ്യപ്പെടണ്ട നാളെ അല്ലേ വന്നോളാം പൊന്നേ…” ടെസയുടെ സംസാരം കേട്ട് അവളെ ചേർത്ത് പിടിച്ചു ചിരിയോടെ ഇരുന്നു..
ആഹാരം കഴിച്ച് കഴിഞ്ഞ് അജു ഭരതന്റെ കൂടെ അമ്മമ്മയുടെ മുറിൽ പോകുമ്പോൾ അജു മനപ്പൂർവ്വം ഫോൺ ഡൈനിങ് ടേബിൾ വെച്ചു… ലക്ഷ്മിയുടെ മുറിയിൽ കേറുമ്പോൾ അജു ഒന്ന് തിരിഞ്ഞു നോക്കി പാത്തും പതുങ്ങിയും ഫോൺ എടുക്കാൻ പോകുന്ന ശീതലിനെ കണ്ട് അജു പുച്ഛം തോന്നി എത്ര കൊണ്ടാലും പഠിക്കാത്തവർ… ശീതൾ അജുവിന്റെ ഫോൺ എടുത്തു വേഗം ശശികലയുടെ അടുത്തേക് ഓടി… “അമ്മേ ഇതാ അവളുടെ ഫോൺ… ഇതിൽ ചിലപ്പോൾ അവളുടെ ഫാമിലി ഫോട്ടോ കാണും ” “ഇതെവിടന്നു കിട്ടി…. ” “ഡൈനിങ് ടേബിളിൽ മറന്നു വച്ചവൾ അമ്മമ്മേടെ റൂമിൽ പോയിട്ടുണ്ട്…” “ഇതൊന്നു ഓൺ ആകാൻ നോക്കിയേ…” ശശികല ഫോൺ നോക്കി ലോക്ക് എടുക്കാൻ പറ്റാത്തതിനാൽ മകളോടെ പറഞ്ഞു.. ഫോൺ കൈമാറും മുന്നേ അതിലേക്ക് ‘അപ്പ കാളിങ്” എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും ഫോൺ വന്നു..
പോലീസ് യൂണിഫോം ഇട്ടു മഹീന്ദ്രനും കൂടെ ശ്യാമയും ഇരുവരുടെ തോളിൽ കൈ ഇട്ട് നിൽക്കുന്ന അജുവും ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു… ആ ഫോട്ടോ കൺകെ ശശികലയുടെ ശരീരം വിറ കൊണ്ടു… മഹിയാണ് ശ്യാമയുടെ ഭർത്താവ് എന്നത് അവൾക് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു… തന്നെ ഇഷ്ടമല്ല കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്ന് മുഖത്ത് നോക്കി എല്ലാവരും കേൾക്കേ പറഞ്ഞ ആൾ… ആ വാശിക് കുമാരേട്ടനെ കെട്ടി.. എന്നിട്ടും പക തീരാതായപ്പോൾ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകൻ എന്ന പതവി… ശ്യാമയേ നോക്കുമ്പോൾ ആ കണ്ണിലെ തിളക്കം അവർ തമ്മിൽ ബദ്ധം ഉണ്ടെന്നെന്നു കരുതി അത് ഇല്ലാതാകാൻ കുമാരേട്ടൻ കൂട്ടുകാരൻ മോഹനന്റെ സഹായത്തോടെ അവർ പറഞ്ഞ രീതിയിൽ തന്ത്രപൂർവം കമ്പനിയിൽ തിരുമാറി നടത്തി…
ശ്യാമയേ മോഹനന് കാഴ്ച വെയ്കാം എന്ന തീരുമാനവും അതോടപ്പം ഞാൻ തന്നെ പറഞ്ഞു.. എനിക്ക് കിട്ടാത്തതൊന്നും അവൾക്കു വേണ്ട എന്ന വാശി അവളോടുള്ള വെറുപ്പും ദേഷ്യവും.. എന്നിട്ട് ഒടുവിൽ അവൾ ആരിലേയ്ക് എത്തരുത് എന്ന് ആഗ്രഹിച്ചോ അവരിലേക് തന്നെ എത്തിയിരിക്കുന്നു… ശശികലയുടെ മനസ്സിൽ യുദ്ധം തന്നെ ഇതിനോടകം നടന്നു… ഫോൺ ഒരുതവണ ഫുൾ റിംഗ് ചെയ്യ്തു കട്ട് ആയി.. വീണ്ടും കാൾ വന്നതും ശശികല ഓർമയിൽ നിന്നും ഉണർന്നു… തന്റെ മുന്നിലേയ്ക് കൈ മാറിൽ പിണച്ചുകെട്ടി ചിരിയോടെ നിൽക്കുന്ന അജുവിനെയാണ് കല കണ്ടത്… അജുവിന്റെ നിൽപ്പും ഭാവവും കണ്ട് ശശികല വിയർത്തു കുളിച്ചു.. “ആ ഫോൺ തന്നിരുന്നുവെങ്കിൽ എനിക്കൊന്നു എടുക്കാമായിരുന്നു അല്ല നിങ്ങൾക് സംസാരിക്കണമെങ്കിൽ ആകാം എന്റെ അപ്പയാണ്…” അജു ഒരു താളത്തിൽ പറഞ്ഞതും ശശികല പെട്ടന്ന് തന്നെ ആൾക് ഫോൺ കൊടുത്തു…
അവരുടെ കൈയിലെ തണുപ്പ് അവർ എത്രമാത്രം പേടിച്ചിട്ടുണ്ടെന്നു മനസിലായി “സംസാരിക്കുന്നില്ലേ… ഓ വേണ്ടായിരിക്കും അല്ലേ ഞാൻ സംസാരിക്കട്ടെ രണ്ടാമത്തെ തവണയാണേ വിളിക്കുന്നെ….” അവരെ പരിഹസിച്ചു കൊണ്ട് അജു പറഞ്ഞു.. ശീതലിനെ ഒന്ന് നോക്കി അവൾ ഫോൺ എടുത്തു… “അപ്പാ…” അജുവിന്റെ അതുവരെയുള്ള ഭാവം മാറി സൗമ്യമായ സ്വരത്തിൽ വിളിക്കുന്നത് കേൾക്കേ മറ്റുള്ളവർ അമ്പരന്നു…മറുവശത്തുനിന്നും എന്താ പറയുന്നത് എന്ന് കേൾക്കാൻ അവർക്ക് ആകുന്നില്ലായിരുന്നു “അയ്യോ അപ്പ നിങ്ങളുടെ അളിയന്റെ നിർബന്ധം കൊണ്ടല്ലേ ഞാൻ കുസൃതി കാണിക്കും എന്ന് തോന്നുന്നുണ്ടോ….” അപ്പഴേക്കും ഭരതനും അയാളുടെ കൈ പിടിച്ച് ലക്ഷ്മിയും വന്നു ആരാണെന്നു കണ്ണാൽ ഭരതൻ തിരത്തിയതും അപ്പ എന്ന് ചുണ്ടനക്കി അജു.. ഭരതൻ ഫോണിനായി കൈ നീട്ടി അജു ചിരിയോടെ ഫോൺ കൊടുത്തു.. ഭരതൻ ഫോൺ വാങ്ങി ലൗഡിൽ ഇട്ടു “കണ്ണാ കുറുമ്പ് കാട്ടി ഭരതനോട് അടി തരാൻ പറയുവേ ഞാൻ..” മഹിയുടെ ശബ്ദം കേട്ടതും ലക്ഷ്മിയുടെയും ഭരതന്റെയും ചുണ്ടിൽ ചിരി വന്നെങ്കിലും ബാക്കിയുള്ളവരിൽ ഞെട്ടലായിരുന്നു
“അത് എന്നോട് പറയാതെ തന്നെ കൊടുത്തോളാം മഹിയേട്ടാ…” “നീ അടുത്തുണ്ടായോടാ…. അവൾ കുറുമ്പോന്നും കാണിക്കുന്നില്ലല്ലോ…” “ഏയ് ഇല്ല അവൾ നല്ല കുട്ടിയാ.. ആട്ടെ എവിടെ എന്റെ പെങ്ങൾ… ദേ ഇവിടെ ഉണ്ട് ചെറിയ സൗന്ദര്യപിണക്കം…” “അമ്മ…. അപ്പ വല്ല കുറുമ്പും കാട്ടിയോ അല്ല ഞാൻ ഇല്ലാതിരുകുമ്പോൾ ശ്യാമുട്ടിയുടെ ഇന്ദ്രേട്ടന് റൊമാൻസ് കൂടുതലാ… ” “കണ്ണാ എന്തൊക്കെയാ പെണ്ണേ പറയുന്നേ…” അജുവിന്റെ കുറുമ്പോടുള്ള വർത്താനത്തിനു ശ്യാമയുടെ മറുപടി കേട്ട് ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറഞ്ഞു മകളുടെ ശബ്ദം വർഷങ്ങൾക് ശേഷം കേട്ട ആനന്ദ കണ്ണീരായിരുന്നു.. എന്നാൽ ശശികലയിലും മറ്റുള്ളവർക്കും ഒരു ഷോക്ക് ആയിരുന്നു… “അമ്മാ പിന്നെന്തിനാ അപ്പയോട് സൗന്ദര്യപിണക്കം…” “ഇന്ദ്രേട്ടൻ ചുമ്മാ പറയുന്നതാ കണ്ണാ നിനക്കറിയില്ലേ നിന്റെ അപ്പയേ…” ശ്യാമ പറയുന്നത് കേട്ട് അജുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു…
ശ്യാമമ്മ എല്ലാം ഉൾക്കൊണ്ടു എന്ന് അവൾക് മനസിലായി കാരണം ഇല്ലേൽ വല്യപപ്പയെ അപ്പ എന്ന് പറയില്ലായിരുന്നു… അജു മനസ്സിൽ ഓർത്തു… “അതേ മൈ ഡിയർ സ്വീറ്റ് കപ്പിൾസ് ഞാൻ ഇല്ലയെന്നു കരുതി അധികം റൊമാൻസിക്കാതെ അടങ്ങിയോതുങ്ങി ഇരുന്നോ പിന്നെ മോള് എത്രയും പെട്ടന്ന് വരും എന്റെ അമ്മയ്ക്ക് ഒരു സമ്മാനം കൊണ്ട്.. ഇപ്പോ അതിന്റെ കുറച്ചു പണിയിലാണ് ഞാൻ രാത്രി വിളികാം അമ്മാ അപ്പാ love you ഉമ്മ 😘😘😘😘” “Love you കണ്ണാ മിസ്സ് യു ഉമ്മ… 😘😘😘” ഇരുവരും ഒന്നിച്ചു പറഞ്ഞുകൊണ്ട് ഫോൺ വച്ചതും അജു മനോഹമായ ചിരിയോടെ ഫോണിൽ നോക്കി… അജു എല്ലാവരെയും നോക്കുമ്പോൾ അവിടെയുള്ളവരുടെ ശ്രദ്ധ അജുവിലായിരുന്നു… അജു ശശികലയുടെ അടുത്തു പോയി “അപ്പോ ഇപ്പോ സംശയം മാറി എന്ന് കരുതുന്നു കൃഷ്ണാലയാതെ ശ്യാമ എന്റെ അമ്മ പിന്നെ നിങ്ങൾക്കെള്ളവർക്കും അറിയാൻ ചാൻസ് ഉണ്ട് എന്റെ അപ്പയേ ഒരു പക്ഷേ പേര് കേട്ടാൽ ഓർമ വരും മേലേടത്ത് മഹീന്ദ്രൻ പോലീസിലാണ് ജോലി കമ്മീഷണറാണ്…
അപ്പോ എന്താണെന്നു വെച്ചാൽ എനിക്ക് എന്റെ അമ്മയുടെ പേരിലുള്ള ഈ വീട് അമ്മയ്ക്ക് ഗിഫ്റ്റ് ആയി ഒരു കിടങ്ങളും ഇല്ലാതെ നൽകണം എന്ന ആഗ്രഹം അപ്പോ എത്രയും പെട്ടന്ന് ഇറങ്ങിയാൽ അത്രയും നല്ലത് അപ്പോ ഞങ്ങൾ ഇറങ്ങുന്നു… ഇറങ്ങുമ്പോൾ അമ്മമ്മയേ കൂടി കൊണ്ടുപോകുവാ.. അമ്മമ്മേടെ ആരോഗ്യം അമ്മ ഇവിടെ എത്തുമ്പോഴേക്കും ഒന്ന് പുഷ്ടിപ്പെടുത്തണം അപ്പോ ഇനി യാത്രയില്ല ഇനി ഞാൻ വരുമ്പോൾ ഇവിടെ കാണരുത് കണ്ടാൽ…” വിരൽ ചൂണ്ടി താകീത് പോലെ അജു ശശികലയോട് പറഞ്ഞു… “ചിക്കപ്പാ ഇറങ്ങാം… വാ അമ്മമ്മേ നമുക്കൊന്നു ആരോഗ്യം ശരിപ്പെടുത്തി വരാം…” ലക്ഷ്മിയുടെ കൈ പിടിച്ച് ഭരതനെ നോക്കി ചിരിയോടെ കാറിനരികിൽ നടന്നു… ലക്ഷ്മിയെ കാറിൽ കയറ്റി അജു ഡ്രൈവിംഗ് സീറ്റിലും ഭരതൻ കോ-ഡ്രൈവിംഗ് സീറ്റിലും ഇരുന്നു.. കാർ എടുത്ത് വീടിനു മുന്നിൽ നിന്നവരുടെ അരികിൽ നിർത്തി “അപ്പോ പറഞ്ഞതോർമ്മയുണ്ടല്ലോ എന്നെ വീണ്ടും വരുത്തിക്കരുത്..” പിന്നെ അവൾ വണ്ടി സ്പീഡിൽ എടുത്തു ചീറിപ്പാഞ്ഞു ഗേറ്റ് കടന്നു പോകുന്ന കാറിനെ നോക്കി മറ്റുള്ളവർ നിന്നു… കൈയിൽ ഉള്ളത്തതല്ലാം ഓരോന്നായി ചോർന്നു പോകുന്നത് അറിയാതെ. ബാക്കി പിന്നെ

by