17/04/2026

പെയ്തൊഴിയാതെ : ഭാഗം 25

രചന – മിയ അവ

ഡോർ തുറന്ന് ഉള്ളിലേക്ക് നോക്കിയപ്പോൾ അവിടുത്തെ കാഴ്ച കണ്ട് പാറുവിന്റെ കണ്ണ് തള്ളി പോയി.

“അയ്യേ.. ഇങ്ങേർ ഇതെന്ത് വല്ല സിനിമയിലേക്കും സ്ക്രിപ്റ്റ് എഴുതുവാണോ… അതുപോലെ ആണല്ലോ ഈ കാണിച്ചു കൂട്ടുന്നത്…..”

റൂമിൽ തന്റെ ലാപ്പിലേക്ക് നോക്കി നോട്ട് പാഡിൽ എന്തൊക്കെയോ കുത്തി കുറിക്കുകയും അത് ശരിയായില്ലയെന്ന മട്ടിൽ അപ്പോ തന്നെ ആ പേജ് കീറി ചുരുട്ടി നിലത്ത് കളയുകയും ചെയ്യുന്ന ശിവയെ നോക്കിയാണ് പാറു ആത്മഗതിച്ചത്.

അങ്ങനെ കളഞ്ഞ് കളഞ്ഞ് ആ റൂമിൽ പേപ്പർ കഷ്ണങ്ങൾ കൊണ്ട് വലിയ പൂക്കളം തന്നെ തീർത്തിട്ടുണ്ട് അവൻ. അത് കണ്ടാണ് അവളുടെ കണ്ണ് തള്ളിയത്. കുറച്ചു നേരം അവന്റെ ആ പ്രവൃത്തി അവൾ നോക്കി നിന്നു. ഏകദേശം ആ നോട്ട് പാഡ് തീരാറായിട്ട് കൂടി അവൻ പിച്ചലും ചീന്തലും എറിയലും നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ ഇയാൾക്ക് മുഴുത്ത വട്ട് തന്നെയെന്ന് പറഞ്ഞ് തലയിൽ കൈ വെച്ച് പാറു അവിടെ നിന്നും മെല്ലെ ഉൾവലിയാൻ നോക്കി. എന്നാൽ ഇടക്കണ്ണിട്ട് അവൾ വന്നതും നിന്നതും ഇപ്പോ പോവാൻ നോക്കുന്നതുമെല്ലാം കണ്ട ശിവ അവൾ തിരിഞ്ഞു നടന്നെന്ന് കണ്ടതും നീട്ടി വിളിച്ചു.

“ഡീ….”

സ്വിച്ച് ഇട്ട പോലെ അ
വൾ അവിടെ സ്റ്റക് ആയിപ്പോയി.

“ഹോ.. കാലൻ കണ്ടോ….”

അവൾ തലയിലേക്ക് കൈ വെച്ചു.

“നിന്നെ വിളിച്ചത് കേട്ടില്ലേ…”

“ങ്ങാ……… ന്താ …..”

അവൾ വലിയ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.

“നിനക്ക് എന്താ കണ്ണ് കണ്ടൂടെ….”

“ഏഹ്… അതെന്ത്‌… ഇതുവരെ കുഴപ്പമൊന്നുമില്ലല്ലോ…..”

അവൾ ഒന്നും മനസിലാവാത്ത പോലെ മറുപടി കൊടുത്തു.

“കുഴപ്പമൊന്നും ഇല്ലാഞ്ഞിട്ടാണോ ഇവിടെ ഈ കീറി മുറിച്ചിട്ടിരിക്കുന്ന പേപ്പർ കഷ്ണങ്ങളൊന്നും കാണാത്തത്….”

“ഓഹ്… അതോ… അത് ഞാൻ കണ്ടല്ലോ.. ന്തേ…”

“കണ്ടിട്ട്…?….”

“കണ്ടിട്ട് ന്ത്‌….”

“കണ്ടിട്ട് ഒന്നും തോന്നിയില്ലേ നിനക്ക്….”

“ആ അത് തോന്നി….”

“എന്ത്…..”

“നിങ്ങൾക്ക് വട്ടാണെന്ന്….”

“വട്ട്… നിന്റെ… ദേ നീ വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കും….”

അവൻ കലിപ്പോടെ പറഞ്ഞു.

“വോ.. അത് ആദ്യം ആയിട്ടൊന്നും അല്ലല്ലോ കേള്ക്കുന്നെ….”

“നീ വല്ലതും പറഞ്ഞോ…”

അവളുടെ ശബ്ദമില്ലാതെയുള്ള മുറു മുറുപ്പ് കണ്ട് ശിവ ചോദിച്ചു.

“ഇല്ലല്ലോ…ഒന്നും പറഞ്ഞില്ല….”

“ആ… എന്നാ ഞാൻ പറയാം.. അത് അങ്ങ് കേട്ടാൽ മതി….”

“എന്ത്….”

“പോയി ആ ചൂൽ എടുത്തു കൊണ്ട് വന്നു ഇവിടെയൊക്കെ തൂക്ക്.. ഈ പേപ്പർ കഷ്ണങ്ങളും പൊടിയും എല്ലാം പോക്കണം…”

“ഏഹ്…കാലത്ത് രാധേച്ചി വന്നു ഇവിടെ എല്ലാം തൂത്ത് തുടച്ചതാണല്ലോ…”

“അതിന് ശേഷം ആണല്ലോ ഈ കടലാസ് കഷ്ണങ്ങൾ വന്നത്… ഒരിക്കൽ തൂത്തതാണെന്ന് കരുതി ഇത് ഇവിടെ ഇടാൻ പറ്റില്ലല്ലോ….”

“അതിപ്പോ നിങ്ങൾ കീറിയിട്ടതല്ലേ….”

“അതെ… അതോണ്ട്….”

“അതോണ്ട് നിങ്ങൾ തന്നെ അങ്ങ് പെറുക്കണം….”

“ഓഹോ…. പിന്നെ നിന്നെ ഞാൻ എന്തിനാ ഇവിടെ എന്റെ അടിമയായി നിർത്തിയിരിക്കുന്നെ… സമയത്ത് ഭക്ഷണവും ഉറക്കവും തന്ന് സുഖിക്കാനോ….”

“ദേ.. അറിയാതെ ഒരു വാക്ക് എന്റെ വായിൽ നിന്ന് വീണെന്ന് കരുതി അതിൽ പിടിച്ച് തൂങ്ങരുത്…”

“തൂങ്ങും… എനിക്ക് ഇഷ്ട്ടപ്പെട്ട വാക്കുകൾ ആണെങ്കിൽ ഞാൻ തൂങ്ങുക തന്നെ ചെയ്യും… എന്തോ നീ ഇന്നേ വരെ പറഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ വാക്ക് അതാണ്… സോ തൂങ്ങാതെ നിവർത്തിയില്ലല്ലോ….”

“ഹോ…ഇങ്ങേരെയൊക്കെ…”

അവൾ അവൻ കേൾക്കാത്ത വിധം പിറു പിറുത്തു.

“അവിടെ നിന്ന് ചുണ്ട് കൊണ്ട് പിറു പിറുക്കാതെ പറഞ്ഞ പണി ചെയ്യെടി….”

“ഇത് നിങ്ങൾ എന്നെ കൊണ്ട് പെറുക്കിപ്പിക്കാൻ മനഃപൂർവം ചെയ്തതല്ലേ…”

“അതെ.. അതിലെന്താ സംശയം….”

“ഓഹോ…എങ്കിലേ.. പോയി നിങ്ങടെ കെട്ടിയോളോട് പറ ഇത് ചെയ്യാൻ…..”

“അങ്ങനെ കെട്ടി കൊണ്ട് വന്ന ഭാര്യമാരെ കൊണ്ട് അടിമ പണി ചെയ്യിപ്പിക്കുന്ന കിഴങ്ങൻ ഭർത്താക്കന്മാരുടെ കൂട്ടത്തിൽ ഈ ശിവ ദേവ് പെടില്ല….. പക്ഷെ ഇവിടെ താലി കെട്ടിയെങ്കിലും നിന്നെ ഞാൻ എന്റെ ഭാര്യയായി അംഗീകരിക്കാത്തിടത്തോളം നിനക്ക് അടിമ പണി ചെയ്യാം…. സോ കൂടുതൽ വാചകമടിക്കാതെ വന്നു പെറുക്കാൻ നോക്കെടി പെറുക്കി….”

“ഹോ.. പനി വിട്ടു തല പൊങ്ങിയില്ല..

കാലൻ എനിക്കിട്ട് പണി തന്നിരിക്ക…ഏത് നേരത്ത് ആണാവോ ഇങ്ങേർക്ക് ആ കാപ്പി ഇട്ടു കൊടുത്തു പനി മാറ്റാൻ എനിക്ക് തോന്നിയത്…….”

പാറു അവനെയൊന്ന് നോക്കി കണ്ണുരുട്ടി കൊണ്ട് കടലാസ് കഷ്ണങ്ങൾ പെറുക്കി എടുക്കുന്നതിനിടയ്ക്ക് തന്റെ ദേഷ്യമെല്ലാം അവിടെ എണ്ണി പെറുക്കുന്നുണ്ടായിരുന്നു.

“ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടുണ്ട് വല്ലോം പറയുന്നുണ്ടേൽ അത് മുഖത്തു നോക്കി ശബ്ദത്തിൽ പറയണമെന്ന്…”

“വോ.. ഒന്നും പറഞ്ഞില്ലേ… നിങ്ങൾക്ക് പനി മാറിയില്ലേൽ ചുക്ക് കാപ്പി ഒരു ഗ്ലാസ്‌ കൂടി കുടിച്ചാൽ മതിയെന്ന് പറഞ്ഞതാ…..”

“ഹാ… അത് ശരിയാ… നേരത്തെ ശ്രേയ കൊച്ച് ഇട്ട ചുക്ക് കാപ്പി.. എന്നാ ഒരു എഫക്ട അതിന്… എല്ലാം പാകത്തിനായിരുന്നു.. എരിവും മധുരവും..എല്ലാം…അത് കുടിച്ചതോടെ പനി ദാന്ന് പറഞ്ഞു പോവും ചെയ്തു……”

“ശ്രേയ കൊച്ചോ…..”

“ആ കൊച്ച്… എന്തേ… അവളെ എനിക്ക് കൊച്ചേന്ന് വിളിച്ചൂടെ.. തെറിയൊന്നും

അല്ലല്ലോ.. സ്നേഹം കൂടുമ്പോൾ വിളിക്കുന്നെ അല്ലേ… പിന്നെ അവളെയൊക്കെ കൊച്ചേന്നും മോളെന്നൊക്കെ വിളിക്കാൻ തോന്നും… നിന്റെ പോലെ വെടക്ക് സ്വഭാവം അല്ലല്ലോ……”

പാറുവിന് എന്തോ നല്ല ദേഷ്യം തോന്നി. തന്റെ സ്വഭാവം കൊള്ളില്ലെന്ന് പറഞ്ഞതിനേക്കാൾ ശ്രേയയെ വെച്ച് താൻ കൊള്ളില്ലെന്ന് പറഞ്ഞതാണ് അവളെ കൂടുതൽ ചൊടി പിടിപ്പിച്ചതെന്ന് ആ മുഖത്ത് നിന്ന് ശിവയ്ക്ക് വ്യക്തമായിരുന്നു. ആ ദേഷ്യം നോക്കി ഉള്ളിലൊരു  കള്ളച്ചിരി ചിരിച്ച് അവൻ വീണ്ടും പറഞ്ഞു.

“ഹാ.. നീ പെറുക്കി കഴിഞ്ഞെങ്കിൽ എന്റെ ശ്രേയ കൊച്ചിനോട് ഒരു ഗ്ലാസ്‌ കൂടി ചുക്ക് കാപ്പി ഇട്ടു കൊണ്ട് വരാൻ പറയോ…..”

“വോ ശ്രേയ എന്ന് മുതലാ നിങ്ങടെ കൊച്ച് ആയതു….”

“അവളെ ഞാൻ ഇവിടെ ജോലിക്ക് നിർത്തിയത് മുതൽ… ന്തേ….കൂടുതൽ ചോദ്യം ചെയ്ത് നിൽക്കാതെ പോയി അവളോട് കാപ്പി ഇട്ടു തരാൻ പറയെടി… എന്തോ അവളുടെ കാപ്പി കുടിക്കാൻ ഒരു സുഖം ഉണ്ട്….”

അൽപ്പം നാണത്തിൽ അവൻ അത് പറഞ്ഞത് കണ്ടപ്പോൾ പാറു അവനെയൊന്ന് തുറുപ്പിച്ച് നോക്കി പിന്നെ കലി തുള്ളി അവിടെ നിന്നും ഇറങ്ങി പോയി. അവളുടെ പോക്ക് കണ്ട് ശിവയൊന്നു ചിരിച്ചു.

താഴെ അടുക്കളയിൽ ചെന്ന് ഓരോ സാധനങ്ങൾ ഇട്ടു വെച്ച ടിന്നുകൾ തട്ടിയും കുത്തിയും തന്റെ ദേഷ്യം അടക്കാൻ നോക്കുവായിരുന്നു പാറു.

“ഇതെന്താ പാറു കുഞ്ഞേ കുഞ്ഞു ഈ ടിന്നുകൾ ഒക്കെ താഴെയിട്ട് കുത്തുന്നത്….”

അവളുടെ പരാക്രമം കണ്ട് ജാനകി ചോദിച്ചപ്പോഴാണ് അവൾ ബോധത്തിലേക്ക് വന്നത്.

“ആ.. അത് ഒന്നുമില്ല ജാനകിയമ്മേ… ഞാൻ… ഞാൻ നേരത്തെ ഇട്ടു വെച്ച ചുക്ക് കാപ്പിയുടെ കൂട്ട് എവിടെ വെച്ചതെന്ന് നോക്കുവായിരുന്നു….”

“അത് അതാ കുഞ്ഞേ കുഞ്ഞിന്റെ കയ്യിന്റെ അടുത്ത് തന്നെ… കണ്ടില്ലേ….”

“ഓഹ്… ഇവിടെ ഉണ്ടായിരുന്നോ… ഞാൻ

പെട്ടെന്ന് ശ്രദ്ധിച്ചില്ല… ജാനകിയമ്മേ….”

“മ്മ്… ആർക്കാ സാറിന് ആണോ കാപ്പി…”

“ഏഹ്… ആ.. അതെ….”

നേരത്തെ താൻ പറഞ്ഞ കള്ളം പൊളിഞ്ഞെന്ന് ജാനകിയുടെ ആക്കിയുള്ള ആ ചോദ്യത്തിൽ നിന്ന് പാറുവിന് മനസ്സിലായി. ഇഞ്ചി കടിച്ചൊരു ചിരി ചിരിച്ച് അവൾ വേഗം തന്നെ കാപ്പി ഇടാൻ തുടങ്ങി. കാപ്പിയിട്ട് നല്ല ചൂടോടെ തന്നെ അവൾ അത് മുകളിലേക്ക് കൊണ്ട് പോയി. ശിവ അവിടെ അവളെയും നോക്കി നിൽക്കുവായിരുന്നു.

“ആഹാ.. ഇത്ര പെട്ടെന്ന് എന്റെ കൊച്ച് കാപ്പി ഇട്ടു തന്നോ…”

ചുക്ക് കാപ്പിയുമായി മുന്നിൽ വന്നു നിൽക്കുന്ന പാറുവിനെ കണ്ടപ്പോൾ ശിവ ചോദിച്ചു.

“ആ.. പിന്നില്ലാതെ നിങ്ങൾ പറഞ്ഞാൽ അവൾ ഉടനെ തന്നെ ചെയ്യില്ലേ….”

“മ്മ്.. അതാണ് സ്നേഹം ഉള്ള എന്റെ കൊച്ച്.. അല്ല എന്നാപ്പിന്നെ അവൾക്ക് തന്നെ കൊണ്ട് വരായിരുന്നില്ലേ ഇത്…

എന്തിനാ നീ വന്നത്….”

“ആ.. അതോ.. അത് അവൾ താഴെ മുത്തശ്ശിയ്ക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കുവാ… അപ്പോ ഞാൻ തന്നെ കൊണ്ട് വന്നു….”

“ഹോ… മ്മ്.. ന്നാ താ….”

അവന്റെ നീട്ടിയ കയ്യിലേക്ക് പാറു ചുക്ക് കാപ്പിയുടെ ഗ്ലാസ്‌ വെച്ചു കൊടുത്തു. അവളെയൊന്ന് പുച്ഛിച്ചു കൊണ്ട് അവൻ കാപ്പി ചുണ്ടോട് ചേർത്തതും,

“തുഫ്……”

നീട്ടിയൊരു തുപ്പ് ആയിരുന്നു.

“യ്യോ.. എന്തൊരു എരിവ് ആടി ഇതിന്…നാവ് പുകഞ്ഞു പോയി…..”

“ഏഹ്… ആണോ…ശോ.. കഷ്ടം ആയല്ലോ…എന്തേയ്യാനാ നിങ്ങടെ പ്രിയപ്പെട്ട കൊച്ച് ഇട്ടതല്ലേ… എനിക്കൊന്നും പറയാൻ പറ്റില്ലല്ലോ…”

“ഓഹോ… സത്യം പറയെടി ഇത് അവൾ തന്നെ ഇട്ടതാണോ….”

“പിന്നല്ലാതെ…..”

“എന്തോ…ഇതിന്റെ ടേസ്റ്റും നിന്റെ മുഖത്തെ എക്സ്പ്രഷനും കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല… സത്യം പറ ഇത് നീ ഇട്ടതല്ലേ… എനിക്ക് എരിയാൻ മനഃപൂർവം എരു കൂട്ടിയതല്ലേ നീ…”

“എന്നാ സത്യം പറയാം…ഞാൻ തന്നെ ഇട്ടതാ.. ഇത് മാത്രം അല്ല നേരത്തെ കുടിച്ച കാപ്പിയും ഞാൻ തന്നെ ഇട്ടതാ… രാവിലെ എഴുന്നേറ്റു വന്നപ്പോ പനിച്ചു തുള്ളുന്നത് കണ്ടപ്പോൾ പാവമല്ലേ പനി മാറിക്കോട്ടേ കരുതി കാപ്പി ഇട്ടു.. എന്നിട്ടോ പനി മാറിയതും അതിന് ഒരു നന്ദി പോലും ഇല്ല… പോരാതെ എന്നെ കൊണ്ട് അടിമ പണി ചെയ്യിപ്പിക്കും ചെയ്ത നിങ്ങൾക്ക് മനഃപൂർവം തന്നാ കുരുമുളക് കുറച്ചു അധികം ചേർത്ത് കുടിക്കാൻ പറ്റാത്ത എരുവ് ആക്കിയത് …..നിങ്ങൾക്കേ പനി മാത്രം മാറിയാൽ പോരാ.. ഉള്ളിലെ ദുഷ്ട സ്വഭാവവും കുറച്ചു മാറിക്കോട്ടെ വിചാരിച്ചു…അങ്ങേരുടെ ഒരു കൊച്ച്….”

“ഡീ… നിന്നെ ഞാൻ….”

പറഞ്ഞു കൊണ്ട് അവനെ നോക്കി പുച്ഛിച്ച അവൾക്ക് നേരെ ഗ്ലാസിലെ ചൂട് കാപ്പിയെടുത്ത് അവളുടെ ദേഹത്തേക്ക്

ഒഴിക്കാൻ നോക്കിയതും പാറു അവിടെ നിന്നും ജീവനും കൊണ്ടോടി. അവളുടെയാ കുറുമ്പും ദേഷ്യവും കണ്ട ശിവയുടെ ചുണ്ടിന്റെ കോണിൽ ഒരു കുസൃതിചിരി മിന്നി കളിച്ചു. ഏതോ ലോകത്തെന്ന പോലെ അവൻ വീണ്ടും ആ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചപ്പോൾ…

“യ്യോ… എനിക്കൊന്നും വേണ്ട ഇത്… കോപ്പ്…”

അവൻ അപ്പോ തന്നെ അതെടുത്ത് ബാത്‌റൂമിലെ സിങ്കിലേക്ക് ഒഴിച്ചു കളഞ്ഞു.

അന്ന് രാത്രി അത്താഴമൊക്കെ കഴിഞ്ഞു കിടക്കാനായി മുറിയിലേക്ക് കയറിയപ്പോൾ ശിവയ്ക്ക് നന്നായി ബോഡി പെയിൻ തോന്നി. മുതുകത്ത് നല്ല വേദന തോന്നിയപ്പോൾ അവൻ ഫോണെടുത്ത് ശ്രീദേവിയെ വിളിക്കാൻ ഒരുങ്ങിയപ്പോഴാണ് കിടക്കാനായി പാറു റൂമിലേക്ക് വന്നത്. അവളെ കണ്ടതും ചെറിയൊരു ആശ്വാസത്തോടെ അവൻ സത്യത്തിൽ ശ്രീദേവിയെ വിളിച്ചു കൊണ്ട് വരോന്ന് ചോദിക്കാനായിരുന്നു തുടങ്ങിയത്.

“അതേയ്… എനിക്ക് നല്ല ബോഡി പെയിൻ… മുതുകത്തു ഒന്ന് ബാം

പുരട്ടാൻ… നീയൊന്ന്…”

മുഴുമിപ്പിച്ചില്ല അപ്പോഴേക്കും എന്താ അവൻ പറയാൻ പോവുന്നതെന്ന് നോക്കാതെ പാറു ഇടയിൽ കയറി പറഞ്ഞു.

“അയ്യടാ എനിക്ക് സൗകര്യല്ല നിങ്ങടെ മുതുകൊന്നും തടവി തരാൻ… പിന്നെയ്.. അതിനൊക്കെ വേറെ ആളെ നോക്കണം….”

“ഓഹോ അത്രക്കായോ….”

ശിവ മനസ്സിലോർത്തു. ശ്രീദേവിയെ വിളിച്ചു കൊണ്ട് വരാൻ പറയാൻ പോയ ശിവ അത് കേട്ടതും തന്റെ അടവൊന്ന് മാറ്റി.

“അതിന് നിന്നോട് തടവി തരാൻ ആര് പറഞ്ഞു…പറയുന്നത് മുഴുവൻ കേൾക്കാതെ ഓരോന്ന് ഊഹിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ….”

“ഈൗ….അപ്പോ അതിനല്ലേ….”

അവന്റെ മുന്നിൽ നന്നായൊന്ന് ഇളിഞ്ഞതിന്റെ ചടപ്പ് അവളുടെ മുഖത്ത് കൃത്യമായി തെളിഞ്ഞു.

“വോ..അല്ല…..”

“ഹാ.. എന്നാപ്പിന്നെ അമ്മയെ വിളിക്കണമാവും ഞാൻ ഇപ്പോ വിളിച്ചു കൊണ്ട് വരാം….”

അവൾ പെട്ടെന്ന് തന്നെ അവിടുന്ന് എസ്‌കേപ്പ് ആവാൻ നോക്കിയതും ശിവ അപ്പോ തന്നെ അവളെ തടഞ്ഞു.

“വേണ്ട.. അമ്മയെ വേണ്ട… നീ പോയിട്ട് എന്റെ ശ്രേയ കൊച്ചിനെ വിളിച്ചോണ്ട് വാ… അവൾക്ക് ആവുമ്പോ ഈ ഉഴിച്ചിലും പിഴിച്ചിലുമൊക്കെ നല്ല വശം ഉണ്ടാവും… ഹോം നഴ്സ് അല്ലേ…”

“ഏഹ്… ശ്രേയയോ…”

“ഹാ.. ശ്രേയ… എന്തേ…”

“അല്ല.. അവൾ അതിന് മുത്തശ്ശിയെ നോക്കാനല്ലേ വന്നേ… അപ്പോ നിങ്ങളുടെ ഓരോ കാര്യത്തിന് അവളെ വിളിച്ചാൽ എങ്ങനാ ശരിയാവാ….”

“അതെന്താ ശരിയാവാതെ… അവൾക്ക് സാലറി കൊടുക്കുന്നത് ഞാനല്ലേ… അപ്പോ എനിക്ക് വേണ്ടിയും അവൾക്ക് ഇതൊക്കെ ചെയ്തു തരാം… വേണെങ്കിൽ ഞാൻ.

അവൾക്ക് അതിന് എക്സ്ട്രാ പൈസ കൊടുക്കും….”

“നോ.. അതൊന്നും പറ്റില്ല….”

“പറ്റില്ലന്നോ.. അത് പറയാൻ നീയാരാ….”

പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതായിരുന്നു പാറു അത്. അവന്റെ ആ ചോദ്യത്തിന് എന്ത് പറയുമെന്നറിയാതെ അവൾ കുഴങ്ങി.

“അത്.. അത് പിന്നെ.. അവൾക്കൊരു ബുദ്ധിമുട്ട് അല്ലേ അതൊക്കെ….”

“എന്ന് അവൾ പറയട്ടെ… വിളിച്ചോണ്ട് വാ ചോദിക്കാം ഞാൻ….”

“വേണ്ട.. അത് വേണ്ട… ഞാൻ.. ഞാൻ പറഞ്ഞെന്നെ ഉള്ളു…. അവൾക്ക് ബുദ്ധിമുട്ട് ഒന്നും കാണില്ല….”

“ആ.. എന്നാ നീ പോയി വേഗം അവളെ വിളിച്ചിട്ട് വാ…. എന്നിട്ട് നന്നായി എന്റെ മുതുക് ഒന്ന് തിരുമ്മി തരാൻ പറയ്യ്…..”

അവളെ നോക്കി കൊള്ളിച്ചു കൊണ്ട് തന്നെ ശിവ പറഞ്ഞതും പാറുവിന്റെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു. എന്ത്

ചെയ്യുമെന്നറിയാതെ ഒരു നിമിഷം അവൾ പരുങ്ങി കളിച്ചു.

“എന്ത്.. പോവുന്നില്ലേ…”

“അത്.. അത് പിന്നെ.. ഞാൻ… ഞാനും നന്നായി തിരുമ്മാറുണ്ട്… ഞാൻ.. ഞാൻ തിരുമ്മി തന്നാൽ പോരെ….”

“വോ… നിനക്ക് സൗകര്യല്ലെന്ന് നീ ആദ്യം പറഞ്ഞല്ലോ…അതോണ്ട് വേണ്ട….”

“അല്ല.. എനിക്ക് കുഴപ്പമില്ല… ഞാൻ അത് ചുമ്മാ പറഞ്ഞതാ.. ഞാൻ ചെയ്തോളാം…”

“ഒഹ്.. ആണോ….. ”

“ആന്നെ…ഞാൻ തിരുമ്മാ…”

” മ്മ്മ്….പക്ഷെ വേണ്ട… എനിക്ക് എന്റെ ശ്രേയ കൊച്ച് തിരുമ്മി തന്നാൽ മതി….”

പാറുവിന്റെ മുഖം ഇപ്പോ പൊട്ടുമെന്ന അവസ്ഥയായി. സങ്കടവും ദേഷ്യവും എല്ലാം കൂടി ആ മുഖത്ത് ആളി പടരുന്നുണ്ടായിരുന്നു. രണ്ടും കൂടി കലർന്ന ഭാവത്തോടെ തന്നെ അവനെയൊന്നു നോക്കി അവൾ പിന്തിരിഞ്ഞു നടന്നു.

“വോ കാലൻ… തന്റെ സൂക്കേട് എന്താന്ന് എനിക്കറിയാടോ… കണ്ട പെണ്ണുങ്ങളെ കൊണ്ടൊക്കെ മുതുക് തടവിക്കാൻ നടക്കുന്നു… നാണമില്ലാത്തവൻ…. ഹും….”

പോവുന്ന പോക്കിൽ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ദേഷ്യം ആ പടികളിൽ ചവിട്ടിയമർത്തി അവൾ. വീർത്തു കെട്ടിയ അവളുടെ മുഖം കണ്ട് അവൻ ഉള്ളാലെ ചിരിച്ചു.

“അപ്പോ പെണ്ണിന് നല്ല പൊസ്സസ്സീവ്നെസ്സ് ഒക്കെ ഉണ്ട്….”

ചുണ്ടിലൂറിയ ചിരിയോടെ അവൻ മെല്ലെ പറഞ്ഞു.

പിന്നീടുള്ള നാളുകളിൽ ഒക്കെയും അവരുടെ ഈ പരസ്പരം പണി കൊടുത്തുള്ള കുറുമ്പുകൾ തുടർന്ന് കൊണ്ടേയിരുന്നു. അൽപ്പം കുശുമ്പും പൊസ്സസീവനെസ്സും പാറുവിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ശിവ മനഃപൂർവം തന്നെ പലയിടങ്ങളിലും അവളെ പ്രാന്ത് പിടിപ്പിക്കാൻ ശ്രേയയെ കൂട്ടു പിടിച്ചു. അപ്പോഴൊക്കെയും പറയാതെ പുറത്തു വരുന്ന അവനോടുള്ള പാറുവിന്റെ സ്നേഹം അറിഞ്ഞോ അറിയാതെയോ

ശിവ മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒപ്പം വഴക്കിട്ടും പിണങ്ങിയും പിന്നിട്ട നാളുകളിൽ എപ്പോഴൊക്കെയോ താനും അവളെ സ്നേഹിച്ചു തുടങ്ങിയെന്നും ശിവ മനസ്സിലാക്കുകയായിരുന്നു ആ നാളുകളിൽ. എങ്കിലും പരസ്പരം ഒന്നും പറയാതെ… പ്രകടിപ്പിക്കാതെ അവർ തങ്ങളുടെ കുറുമ്പും വഴക്കുകളും തുടർന്ന് കൊണ്ടിരുന്നു….

(തുടരും )