രചന – അമ്മൂസ്
“അന്നാ”
രണ്ട് ദിവസം തരും ഞാൻ ……
അവളെ എന്റെയടുത്ത് എത്തിച്ചില്ലാ എങ്കിൽ ………
അയാൾ ഒരു ക്രൂരഭാവത്തോടെ ഡേവിഡിനേയും സൈമണിനേയും നോക്കി .
ശേഷം അയാളുടെ കറുത്ത കൈയിൽ കെട്ടിയിരിന്ന സ്വർണ്ണ വാച്ചിലേക്ക് നോക്കി ……
വീണ്ടും ഓർമിപ്പിക്കുവാ രണ്ട് ദിവസം
അല്ലെങ്കിൽ സമയം അടുത്തെന്ന് കരുതിക്കോ ……
ഡേവിഡും സൈമണും പ്രതികരിക്കാൻ മറന്നു നിന്നു .
ചെട്ടിയാരുടെ വണ്ടി മുന്നിൽ നിന്ന് മറഞ്ഞതും ഡേവിഡ് തലയ്ക്കു കൈ കൊടുത്തു .
ഇതിലും ഭേദം ജയിലിൽ കിടക്കുന്നതായിരുന്നു .
അവൻ പല്ല് ഞെരിച്ചു .
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
രണ്ട് ദിവസം കൊണ്ട് കല്യാണത്തിന്റെ തിരക്കുകളിൽ ആണ് എല്ലാവരും .
കുരിശ്മുറ്റം വീടാകെ ഒരുങ്ങിക്കഴിഞ്ഞു .
ബെന്നിച്ചൻ കല്യാണം കൂടാൻ രണ്ട് ദിവസം മുന്നേ വന്നു . വന്നപ്പോൾ കൂടെ ഒരു സർപ്രൈസും കൊണ്ടാണ് എത്തിയത് .
ബെന്നിയുടെ ഭാര്യ എലീനയും മൂന്ന് മാസം പ്രായമുള്ള അവരുടെ കുഞ്ഞും .
അവരെ കണ്ടപ്പോൾ എല്ലാവർക്കും വല്ലാത്തൊരു സന്തോഷമായിരുന്നു .
ജൂനിയർ ബെന്നിച്ചനെ എല്ലാവരും മാറി മാറി എടുത്തു .
സാറ കുഞ്ഞിനെ എടുത്തതും സേവിയും എവിടുന്നോ പാഞ്ഞ് എത്തി ……
കുഞ്ഞിനെ അവൾ കൊഞ്ചിക്കുമ്പോൾ അവൻ അടുത്തിരുന്ന് അതെല്ലാം നോക്കിയിരുന്നു ……
അവസാനം നമുക്കും വേണം ഇതുപോലെ എന്നുള്ള നോട്ടം അവൾക്ക് കൈമാറി .
ചുറ്റും എല്ലാവരുമിരിക്കുന്ന കൊണ്ട് അവളവനെ നോക്കി കണ്ണുരുട്ടി
💖💖💖💖💖💖💖💖💖💖💖💖💖💖
ഒഹ്ഹ് എന്റെ പൊന്ന് അന്നക്കൊച്ചെ……
കല്യാണത്തിന് ഇടാനിരുന്ന ഡ്രസ്സ് ചെറുതായ് പോയെന്ന് ഇപ്പോഴാണോ നീ അറിയുന്നേ ?
എബി അവളെ നോക്കി ചോദിച്ചു .
ഞാൻ എന്ത് ചെയ്യാനാ…. തിരക്ക് അല്ലാരുന്നോ
ഇന്നലെയാ ഞാൻ എല്ലാം എടുത്തൊന്ന് നോക്കിയത് .
ഹ്മ്മ് പോട്ടെ ……
ഞാൻ ഇച്ചായനോട് പറഞ്ഞിട്ടുണ്ട് .
നിന്നേം കൊണ്ട് ഷോപ്പിൽ പോകുവാണെന്ന് .
മ്മ്മ് അവൾ മൂളി ……..
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഹലോ ……
ഹാ ഉബൈദേ ……
നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു
സേവിയുടെ ഫോണിൽ ഇങ്ങോട്ട് വന്ന ഉബൈദ് ന്റെ കാൾ അറ്റന്റ് ചെയ്ത് അവൻ പറഞ്ഞു .
എന്താ ടാ …….
നീ അല്ലേ ഇങ്ങോട്ട് വിളിച്ചത് നീ ആദ്യം പറ .
സേവി അവനോട് പറഞ്ഞു .
ഹാ അത് ഞാൻ പറയാം ഇപ്പോൾ നീ എന്താ
പറയാൻ വന്നതെന്ന് പറ .
എടാ മറ്റന്നാൾ എന്റെ കല്യാണമാണ് .
നീയും ഫാമിലിയും ഉണ്ടാകണം .
നിന്റെ ജോലിതിരക്ക് ഒക്കെ എനിക്ക് അറിയാം . എന്നാലും മിന്നു കെട്ടുമ്പോഴോ
റിസെപ്ഷനോ എപ്പോഴായാലും നീ വരണം .
കേട്ടെടോ …..
ഹ്മ്മ്മ് ….
ഇനി നീ പറയാൻ വന്നത് പറയ് ….
ഹ്മ്മ് …..
ടാ അവന്മാര് പുറത്തിറങ്ങിയിട്ടുണ്ട് .
ആര് സേവിയുടെ നെറ്റി ചുളിഞ്ഞു .
ഡേവിഡും സൈമണും .
സേവി അത് കേട്ടിട്ടും ഒന്നും മിണ്ടില്ല .
ടാ …..
ഹ്മ്മ്മ് കേൾക്കാമെടാ …..
പണം വാരി എറിഞ്ഞുള്ള കളിയാ….
പുറത്തിറങ്ങിയതിൽ എന്തോ ഉദ്ദേശമുണ്ട് .
ഹ്മ്മ്മ് …..
സേവിയൊന്ന് മൂളി .
നീ ഒന്ന് കരുതി ഇരിക്കണം .
ഞാൻ ഇപ്പോ നാട്ടിൽ ഇല്ല അതാ ഈ ഒരു മെസ്സേജ് അറിയാൻ ഇത്രയും വൈകിയത് .
ഹ്മ്മ് ശെരിയെടാ ….ഞാൻ നോക്കിക്കോളാം .
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ദേ ഇനി ഇത് മാറ്റണം ന്ന് പറഞ്ഞാൽ ഞാൻ വല്ല കിണറ്റിലും എടുത്ത് ഇടും നിന്നെ .
മാറ്റി എടുത്ത ഡ്രെസ്സുമായി പുറത്തേക്ക് ഇറങ്ങും വഴി എബി അന്നയോട് പറഞ്ഞു …
ഓഹ് കിണറ്റിലിടാൻ ഇങ്ങ് വാ …..
അവൾ അവനെ ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു .
തിരിച്ചു കാറിലേക്ക് കയറി എബി വണ്ടി തിരിച്ചു …….
ആ നിമിഷം തന്നെ പാർക്കിങ് ഏരിയയിൽ നിന്ന് മറ്റൊരു കാറും അവർക്ക് പുറകേ ഇറങ്ങി .
കുറച്ച് നേരം വണ്ടി ഓടിച്ചു മുന്നോട്ട് പോയതും എബിക്ക് ഒരു സംശയം തോന്നി അവൻ രണ്ടു മൂന്ന് തവണ തിരിഞ്ഞ് നോക്കി.
അന്നാമ്മോ……
മ്മ്മ് ……..
നമ്മളെ കുറേ നേരമായി ഒരു വണ്ടി ഫോളോ ചെയ്യുന്നുണ്ടല്ലോ …..
അവൻ പുറകിലേക്ക് നോക്കി പറഞ്ഞു .
അത് കേട്ടതും അവളും പുറകിലേക്ക് നോക്കി .
കണ്ടിട്ട് എന്തോ ഒരു പന്തികേട് തോന്നുന്നുണ്ട് ല്ലേ ….
ഹ്മ്മ്മ്മ്
അന്ന മൂളി …..
നീ ഫോൺ എടുത്ത് ഇച്ചായനെ ഒന്ന് വിളിച്ചേ …….
അവൾ പെട്ടന്ന് തന്നെ ഫോൺ എടുത്ത് സേവിയെ വിളിച്ചു ….
ഹലോ ഇച്ചായാ …..
എന്താ മോളെ …….
ഇച്ചായാ …….ഞങ്ങള് അങ്ങോട്ട് വന്നോണ്ട് ഇരിക്കുവാ …..
ഞങ്ങളുടെ പിന്നാലെ ഒരു വണ്ടി ഫോളോ ചെയ്ത് വരുന്നത് പോലെ തോന്നുന്നു .
അവൾ അത് പറഞ്ഞതും …..
നേരത്തേ ഉബൈദ് പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിലേക്ക് പാഞ്ഞ് എത്തി .
മോളെ നീ ഫോൺ സ്പീക്കർ ഇട്ടേ …..
ഹ്മ്മ്മ്മ് …..
അവൾ ഫോൺ സ്പീക്കർ ഇട്ടു .
എബി കേൾക്കാമോ …..
മ്മ്മ് പറ ഇച്ചായാ …….
എടാ നീ നേരെ നമ്മുടെ ഗോഡൗണിലേക്ക് വാ
ഗോഡൗണിലേക്കോ …..
മ്മ്മ് ……. നീ വാ ….ഞാൻ പറയാം ……
സേവി പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു .
എബി വണ്ടി നേരെ ഗോഡൗണിലേക്ക് തിരിച്ചു
പുറകേ വരുന്ന വണ്ടിക്ക് മുന്നിലേക്ക് വന്നു ബ്ലോക്ക് ചെയ്യാൻ പോലും ഒരു സ്പെയ്സ് കൊടുക്കാതെ അവൻ വണ്ടി ഓടിച്ചു .
പിന്നിലെ വണ്ടിയിലിരുന്ന ഡേവിഡിനും
സൈമണിനും ദേഷ്യം കൊണ്ട് മുഖം മുറുകി .
എബിയുടെ പിന്നാലെ എത്താൻ അവർ സ്പീഡ് കൂട്ടി .
കൂടാതെ തങ്ങൾ പോകുന്ന വഴി ഫോണിൽ കൂടി ചെട്ടിയാർക്ക് അയച്ചുകൊടുത്തു .
എബി വണ്ടി നേരെ കൊണ്ട് നിർത്തിയത് ഗോഡൗണിന്റെ ഫ്രണ്ടിൽ ആയിരുന്നു .
അന്ന നല്ലത് പോലെ പേടിച്ചിട്ടുണ്ട് അതാ മുഖം കണ്ടാൽ അറിയാം .
പുറകേ വന്നത് ഡേവിഡ് ആയിരിക്കും എന്ന് അവളുടെ മനസ്സ് പറഞ്ഞു ……
അവളാകെ വിറച്ചു ……
വണ്ടി നിർത്തി ഇരുവരും പുറത്തേക്ക് ഇറങ്ങിയതും
ഡേവിഡും സൈമണും അവരുടെ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി .
ഡേവിഡ് നെ കണ്ടതും അന്നയുടെ പേടിയും ഞെട്ടലും പൂർത്തിയായി.
എബി ഡേവിഡ് നെ ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ അവൻ മുന്നിലേക്ക് വന്നു .
ടാ…. ആരാടാ നീയൊക്കെ ?
എബി അവന്മാരെ നോക്കി ചോദിച്ചു .
കൂടെ നിൽക്കുന്നവളോട് ചോദിച്ചു നോക്കടാ ഞങ്ങൾ ആരാണെന്ന് …
അന്നയെ നോക്കി ഡേവിഡ് പുച്ഛത്തോടെ പറഞ്ഞു ……
അവൻ അന്നയെ നോക്കിയതും അവൾ
കിടു കിടാ വിറക്കുന്നത് അവൻ കണ്ടു ….
ഡേവി …… ഡേവിഡ് …….
അവളുടെ ശബ്ദം മുറിഞ്ഞു ……..
ഡേവിഡോ ?എബി ഒന്ന് ഞെട്ടി
പെട്ടന്ന് തന്നെ അന്ന അവന്റെ കൈയും പിടിച്ച് ഗോഡൗൺന്റെ അകത്തേക്ക് ഓടി ….
ഡേവിഡും സൈമണും ഒന്ന് മുഖത്തോടു മുഖം നോക്കി അവരുടെ പിന്നാലെ ഓടി ……
എന്നാൽ ഓടി കയറുന്ന അതേ സ്പീഡിൽ രണ്ടു പേരും പുറത്തേക്ക് തെറിച്ചു വീണു .
തുറന്ന് കിടക്കുന്ന വാതിൽ പാളിക്കു മുന്നിൽ
പതിയെ ഇരു രൂപങ്ങൾ തെളിഞ്ഞു .
സേവിയും ബെന്നിയും …..
അവർക്ക് പിന്നിലായി ക്ലീറ്റസും എബിയും …..
പുറത്തേക്ക് വീണ ഡേവിഡും സൈമണും ഉടൻ തന്നെ പിടഞ്ഞ് എഴുന്നേറ്റു .
മുന്നിൽ നിൽക്കുന്ന സേവിയെ കണ്ടതും ഡേവിഡ്ന്റെ കണ്ണിൽ പകയെരിഞ്ഞു ……
പെട്ടന്ന് അവർക്ക് പിന്നിൽ ഒരു വാഹനം വന്ന്
നിൽക്കുകയും ചെയ്തു .
അതിൽ നിന്ന് ധിറുതിപ്പെട്ട് ചെട്ടിയാർ ഇറങ്ങി .
മുന്നിൽ നിൽക്കുന്ന ഡേവിഡ് നേയും സൈമണിനേയും കണ്ടതും അയാൾ മുന്നോട്ട് വന്നു .
എങ്ക ടാ അവൾ ?
ഡേവിഡ് തിരിഞ്ഞു.
ഇവന്മാരുടെ കൈയിലാ അവൾ …..
അവൻ ചെട്ടിയാരെ നോക്കിപറഞ്ഞു .
ഏയ്യ് എല്ലാത്തിനെയും അടിച്ചു നിരത്തെടാ …. എന്നിട്ട് ആ പൊണ്ണിനെ സീക്രം പുടിച്ചിട്ട് വാ ….
ചെട്ടിയാർ വണ്ടിയിൽ നിന്ന് ഇറങ്ങിയ രണ്ട്
തടിമാടൻ മാരോട് ആക്രോശിച്ചു .
അവന്മാർ മുന്നിലേക്ക് പാഞ്ഞു. കൂടാതെ ഡേവിഡും സൈമണും
പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു .
സേവി ഡേവിഡ്ന് മുന്നിലേക്ക് തിരഞ്ഞു പിടിച്ചു വന്നു ഒരു പഴുതുപോലും കൊടുക്കാതെ അവന്റെ കലി തീരും വരെ നിർത്താതെ ഇടിച്ചു …..
ഡേവിഡ് ന്റെ ഓരോ എല്ലുകളും നുറുങ്ങുന്ന രീതിയിലായിരുന്നു അവന്റെ പഞ്ച് .
ബെന്നി സൈമണിനെ നിലത്തിട്ട് ചവിട്ടി ഉരുട്ടുന്നുണ്ട് .
എബി അന്നയെ പിടിക്കാനായി വന്ന ചെട്ടിയാരുടെ കാരണം പുകച്ചു കൊടുക്കുന്നുണ്ട് .
കൊച്ച് പെണ്ണിനെ തന്നെ വേണം അല്ലേടാ നിന്റെ ക$@&&#ഴപ്പ് തീർക്കാൻ
അവൻ അയാളെ കോളറിൽ തൂക്കി എടുത്തു .
ക്ളീറ്റസ് അയാളുടെ തഴമ്പ് വീണ കൈക്ക് നല്ല പണി കൊടുക്കുന്നുണ്ട് …….
എല്ലാം കണ്ട് അന്ന ഒരു കോണിൽ പേടിച്ചരണ്ട് നിന്നു .
കുറച്ച് നേരം ആ കാഴ്ച നീണ്ടു നിന്നു .
ആരും പിൻവാങ്ങുന്നില്ല
തല്ലിന്റെ ഇടയിൽ പെട്ടന്ന് എല്ലാവരും കൂടി കലർന്നു …..
അന്നേരം ചെട്ടിയാർ അയാളുടെ ഇടുപ്പിൽ വച്ചിരുന്ന കത്തി വലിച്ചൂരി എടുത്ത്
ഡേവിഡ് നെ തല്ലുന്ന സേവിക്കു പിന്നിലേക്ക് വന്നു .
പെട്ടന്ന് അയാൾ പുറകിൽ നിന്ന് ആഞ്ഞു കുത്തിയിറക്കി…..
ആ അലർച്ച കേട്ട് എല്ലാവരും ഒരു നിമിഷം നിന്നു .
പക്ഷേ കുത്ത് കൊണ്ടത് ഡേവിഡ്ന് ആയിരുന്നു .
ഡേവിഡ് നിലത്തേക്ക് വീണു പോയി
അയാൾ ഒന്ന് പകച്ചു.
തറയിൽ വീണ ഡേവിഡ് നെ നോക്കിയ ശേഷം അയാൾ അലറിക്കൊണ്ട് സേവിക്ക് നേരെ കത്തി ഓങ്ങി ആ സമയം തന്നെ സേവി അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ……
തുടരും…

by