രചന – കൃഷ്ണ
അമ്മേ ഞാൻ ഇന്ന് ലേറ്റാകും കിട്ടോ. ഓഫീസിൽ നിന്നും ഇറങ്ങിയാൽ ഞാൻ അപ്പൂന്റടുത് കയറുട്ടോ… അതും പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി സ്കൂട്ടിയുമെടുത്ത് ഓഫീസിലേക്ക് വിട്ടു…
ഓഫീസിൽ എത്തി ക്യാബിനിലേക്ക് കയറിയതും ആദി സാറ് നേരുത്തെ വന്നിരുന്നു.
good morning സാർ..
morning…
സാർ ഇന്ന് നേരുത്തെ ആണല്ലോ…
yaa… ഇന്ന് നേരുത്തെ പോന്നു… അതിന് ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത് എന്റെ സീറ്റിലേക്ക് നടക്കാനൊരുങ്ങിയതും അങ്ങേരെന്നെ വിളിച്ചതും
ഞാൻ ആൾക്ക് നേരെ തിരിഞ്ഞതും അങ്ങേര് ചെയറിൽ നിന്നും എണീറ്റ് എനിക്കടുത്തേക്ക് വന്നു നിന്നു.
എന്താ സാർ..
അത് പിന്നെ ഇന്നലെ നൈറ്റ് വിളിച്ചപ്പോൾ ഒരു കാര്യം പറയാൻ വിട്ടു. വേറൊന്നുമല്ല ആ റിയയുടെ കാര്യമാണ്.. അവൾ പറഞ്ഞതൊക്കെ നിസാരമായി താൻ കാണരുത്.. അവൾ വിചാരിക്കുന്നത് കൂട്ടല്ല… അവൾ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവളാണ്. എന്തും ചെയ്യാൻ മടിയില്ലാത്തവൾ… അതുകൊണ്ട് താൻ ഒന്ന് ശ്രദ്ധിക്കണം.. എന്നൊക്കെ എന്നോട് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആ make up പെട്ടി എന്നെ ഭിഷണി പെടുത്തി പോയതിനു സാറെന്തിനാ ഇത്രയ്ക്കും ടെൻഷനടിക്കുന്നതെന്നായിരുന്നു.
സാറിന് ആ പെണ്ണിനെ പേടിയാണോ… എന്ന് ഞാൻ ചോദിച്ചപ്പോൾ അങ്ങേര് മുഖം കൊട്ടി ചിരിച്ചു.
എനിക്ക് അവളെ പേടിയാണന്നോ… ഹും.. ഈ ആദിക്ക് ആരെയും പേടിയില്ല… എന്തിനെയും നേർക്കു നേർ കണ്ടാണ് എനിക്കിഷ്ട്ടം.. പിന്നെ അവള്… അവള് ഒരു പെണ്ണന്ന് പറയാം പക്ഷേ പെണ്ണിന്റെ വർഗ്ഗത്തിൽ കൂട്ടാൻ കൊള്ളില്ല…
എനിക്ക് എന്നെ ഓർത്ത് യാതൊരു പേടിയുമില്ല പക്ഷേ ഞാൻ കാരണം തനിക്ക് ഒന്നും വരാൻ പാടില്ല. അതാ ഞാൻ പറഞ്ഞേ റിയയെ സൂക്ഷിക്കണമെന്ന്…
സാറ് പറഞ്ഞ വാക്കുകൾ എന്നിൽ അച്ചാര്യപ്പെടുത്തിന്നു വേണേൽ പറയാം.ഞാൻ ആ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി നിന്നു പോയി…
ഞാൻ പറഞ്ഞത് തനിക്ക് മനസിലായോ…
ഞാൻ ഒരു പുഞ്ചിരിയോടെ ആ മുഖത്തേക്ക് നോക്കി. സാർ അപ്പോ പറഞ്ഞു വരുന്നത് ആ റിയ എന്നെ എന്തേലും ചെയ്യുമെന്നാണോ…?? എന്നാലേ ആ കാര്യത്തിൽ സാറ് വരീഡ് ആകേണ്ട… എനിക്ക് ആ make up പെട്ടി പറഞ്ഞിട്ട് പോയ കാര്യങ്ങൾ ഓർത്ത് യാതൊരു പേടിയുമില്ല… അവള് വിരട്ടിയാൽ പേടിക്കുന്ന പെണ്ണുങ്ങൾ വേറെ കാണും പക്ഷേ ഈ അശ്വനി പേടിക്കില്ല. കാരണം എന്റെ അച്ഛൻ എന്തിനെയും ധൈര്യത്തോടെ നേരിടണമെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ആ പുഴുനേക്കെ ആര് പേടിക്കാനാ… so സാറ് എന്റെ കാര്യം ഓർത്ത് ടെൻഷനാകണ്ട…അത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞതും പെട്ടന്ന് അങ്ങേരെന്റെ കൈയ്യിൽ പിടിച്ച് വലിച്ചു. അപ്രതീക്ഷിതമായ ആ പ്രവർത്തി കാരണം ബാലൻസ് തെറ്റി ഞാൻ അങ്ങേരുടെ മേത്തേക്കും അങ്ങേര് എന്നെയും കൊണ്ട് നിലത്തേക്കും ലാൻന്റായി…
~~~~~~~~~~~~~~~~~~
അവൾ ഞാൻ പറഞ്ഞ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ അങ്ങനെയൊക്കെ പറഞ്ഞു എനിക്കടുത്തന്ന് പോകാൻ ഭവിച്ചതും ഞാൻ വേഗം തന്നെ അവൾടെ കൈയ്യിൽ പിടിച്ച് വലിച്ചതും എന്റെ പെട്ടന്നുള്ള പ്രതികരണത്തിൽ അവൾ എന്റെ മേത്തേക്കുവന്നു വീണതും എന്റെ ബാലസ് തെറ്റി അവളെയും കൊണ്ട് ഞാൻ നേരെ നിലത്തേക്കും ലാൻഡ് ആയി…
എന്റെ മേലെയായി അവൾ വന്ന് വീണപ്പോൾ അവൾടെ നെറ്റി എന്റെ നെറ്റിയിൽ വന്നിടിച്ചു. ആ ഇടിയിൽ ഞങ്ങൾ രണ്ടു പേരും ഒരുപോലെ എരിവ് വലിച്ചു…
അവൾ മുട്ടിയ ഭാഗത്ത് കൈ വെച്ച് തിരുമി എന്നിലേക്ക് നോക്കിയപ്പോൾ ഞാനും മുട്ട് കിട്ടിയ ഭാഗത്ത് കൈ വെച്ച് അവളിലേക്കും നോക്കിയപ്പോൾ ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു. അവൾടെ ആ കാപ്പിപ്പൊടി കണ്ണുകൾ അത്രയും അടുത്തുകണ്ടപ്പോൾ ഞാൻ എല്ലാം മറന്നവളുടെ കണ്ണുകളിൽ ലയിച്ചു കിടന്നു… ആ കണ്ണുകളിലെ തിളക്കം എന്നെ അവളിലേക്ക് കൂടുതൽ അടിപ്പിക്കുന്നത് പോലെ തോന്നി… അവൾടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ അവളുടെ ആ കാപ്പിപ്പൊടി കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ഒരു യാന്ത്രികമായി ഒതുക്കി വെച്ച് ആ കവിളുകളിൽ തഴുകി അവൾടെ മുഖത്തോടടുത്തു വന്നതും പെട്ടന്ന് ഫോൺ റിങ് ചെയ്തപ്പോളാണ് ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്നത്. ഞാൻ തിടുക്കപ്പെട്ട് നിലത്തു നിന്നും എണീറ്റു.
തൊട്ടു മുന്നേ നടന്ന കാര്യങ്ങൾ ഓർത്ത് എനിക്ക് അവൾടെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മല് തോന്നി.. ഞാൻ മേല്ലേ ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവളുടെയും അവസ്ഥ അതുതന്നെ ആയിരുന്നു… ഞാൻ അവൾക്ക് നോട്ടം കൊടുക്കാതെ വേഗം തന്നെ എന്റെ സീറ്റിലേക്ക് പോയിരുന്നു. അവളും അവൾടെ സീറ്റിലേക്ക് പോയിരുന്നു.
ചെയറിൽ ഇരുന്ന് തൊട്ടുമുന്നേ കാണിച്ചുകൂട്ടിയതൊക്കെ ഓർത്ത് എനിക്ക് തന്നെ അയ്യടാന്നായി… ശേ… അശ്വനി എന്തു വിചാരിച്ചുകാണും… എന്നാലും അവൾടെ ആ കണ്ണുകൾ ആ കണ്ണുകൾ എന്നെ അവളിലേക്ക് ആകർഷിപ്പിക്കുകയായിരുന്നു…അതും ചിന്തിച്ച് ഞാൻ അശ്വനിയെ നോക്കിയപ്പോൾ ആള് തക്കിട്ടൊക്കെ മുട്ട് കൊടുത്ത് ഓരോന്നും കാണിക്കുന്നത് കണ്ടപ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടു… ആ പുഞ്ചിരിയോടു കൂടി ഞാൻ ഫോൺ എടുത്ത് തൊട്ടുമുന്നേ വിളിച്ചതാരാണെന്നു നോക്കിയപ്പോൾ വിളിച്ച നമ്പർ കണ്ട് നിമിഷ നേരം കൊണ്ട് പുഞ്ചിരി മാറി ദേഷ്യം കൊണ്ട് എന്റെ മുഖം വലിഞ്ഞു മുറുകി..
ഇവൾക്ക് എത്ര പറഞ്ഞാലും മനസിലാകില്ലേ… ശല്യം… അതും പറഞ്ഞ് ആദി ഫോൺ സൈലന്റ് മൂഡിലീട്ട് ചെയറിലേക്ക് ചാരി ഇരുന്ന് തല ചെരിച്ചൊന്ന് അശ്വനിയെ നോക്കി… അപ്പോൾ അവൾ അവൾടെ വർക്ക് തുടർന്നിരുന്നു… അവൻ നോട്ടം മാറ്റി ഗ്ലാസ് വാളിലേക്ക് നോക്കി ഓർമകളിക്കു സഞ്ചരിച്ചു…
ആദി… ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
മമ് ചോദിച്ചോ… തീരത്തേക്ക് അടുക്കാൻ വേമ്പൽ കൊള്ളുന്ന തിരമാലകളെ നോക്കി കൊണ്ട് അവൻ പറഞ്ഞു.
അതെ… അത്.. പിന്നെയില്ലേ…
എന്താ പെണ്ണേ നിന്റെ തൊണ്ട കുഴിയിൽ ആരേലും കുത്തി പിടിച്ചില്ലേ.. ബാക്കി പോരുന്നില്ല..
തിരമാലകളിൽ നിന്നും നോട്ടം മാറ്റി അവൻ അവളെ നോക്കി അങ്ങനെ പറഞ്ഞ് ഒന്ന് ചിരിച്ചു.
അവന്റെ പറച്ചിലും ചിരിയും കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി… പോ… ഞാൻ ചോദിക്കുന്നില്ല.. അതും പറഞ്ഞവൾ മുഖം വെട്ടിച്ചു.
ഹാ… പിണങ്ങാതെന്റെ പെണ്ണേ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… സോറി സോറി സോറി…മമ് പറയ് എന്താ നീ ചോദിക്കാൻ വന്നേ… അതും പറഞ്ഞവൻ അവളെ അവന് നേരെ തിരിച്ചിരുത്തി..
അവൾ ഒരു ചിരിയാലെ അവന്റെ കണ്ണുകളിലേക്ക് നോക്കി…
അത്… ആദി നിനക്ക് എന്നെ ഇഷ്ടപ്പെടാൻ കാരണം എന്താണ്… എന്നിൽ നിന്നെ ഏറ്റവും കൂടുതൽ ആകർഷിപ്പിച്ചതെന്താണ്??
അവൾടെ ചോത്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു. ശേഷം അവൾടെ കണ്ണുകളിലേക്ക് തന്നെ നോട്ടം കൊടുത്തു.
നിന്റെ ഈ കാപ്പിപ്പൊടി കണ്ണുകൾ. അതാണ് എന്നെ കൂടുതൽ ആകർഷിപ്പിച്ചത്…. നിന്റെ ഈ കാപ്പിപ്പൊടി കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ എന്നെ സ്വയം മറന്നിരുന്നു പോകും..
ആദി ചെറു വിങ്ങലോടെ ഓർമ്മകളിൽ നിന്നും സ്വബോധത്തിലേക്ക് തിരിച്ചു വന്നു.
~~~~~~~~~~~~~~~~~~~~~~~~~
അങ്ങേര് എന്നെയും കൊണ്ട് നിലം പതിച്ചപ്പോൾ ഞങ്ങൾ രണ്ടിന്റെയും നെറ്റി കൂട്ടിയിടിച്ചു ഞാൻ നെറ്റി ഉഴിഞ്ഞ് അങ്ങേരെ നോക്കിയപ്പോൾ അങ്ങേരും നെറ്റി ഉഴിഞ്ഞ് എന്നെ നോക്കി. ഒരു നിമിഷം ആ കണ്ണുകളിലേക്ക് എന്റെ കണ്ണുകൾ കോർത്തു വലിച്ചപോലെ ഞാൻ ആ കണ്ണുകളിൽ ആഴ്ന്നിറങ്ങി… ഇമ വെട്ടാതെ അങ്ങനെ കിടന്നു.. സ്ഥലകാല ബോതം പോലും ഇല്ലാതെ ഞങ്ങൾ രണ്ടുപേരും കാണിച്ചതോർത്തിട്ട് ചമ്മല് കൊണ്ട് എനിക്ക് അങ്ങേരുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നില്ലായിരുന്നു. ആ ഫോൺ അടിച്ചില്ലായിരുന്നേൽ എന്റെ ശിവനെ… ഓർക്കാൻ കൂടി വയ്യാ… അങ്ങേര് സീറ്റിലേക്ക് പോയതും ഞാൻ വേഗം തന്നെ എന്റെ സീറ്റിലേക്ക് വന്നിരുന്നു. എന്നിട്ട് തൊട്ടു മുന്നേ നടന്നതൊക്കെ ഓർത്ത് ഞാൻ സ്വയം എന്റെ തലക്കിട്ടൊന്നു കൊടുത്ത്. എന്തു കൊണ്ടാണ് അങ്ങേരെന്നെ സ്പ്പർശിച്ചപ്പോൾ ഞാൻ അനങ്ങാതെ നിന്നത്… അന്ന് റോട്ടിൽ വെച്ച് ഒരാൾ എന്നെ മനപ്പൂർവം മുട്ടിയിട്ടു പോയതിനു ഞാൻ പ്രതികരിച്ചില്ലേ പിന്നെ എന്തുകൊണ്ടാണ് സാറ് എന്നെ തൊട്ടപ്പോൾ ഞാൻ ഒരു പ്രേതിമ കണക്കെ നിന്നു കൊടുത്തത്… അങ്ങനെ ഒരുന്നും ചിന്തിച്ച് ഞാൻ സാറിനെ പാളി നോക്കിയപ്പോൾ ആള് ചെയറിലേക്ക് ചാരി ഇരുന്ന് ഗ്ലാസ് വാളിലേക്ക് നോക്കി ഇരിക്കുവായിരുന്നു. ഞാൻ പിന്നെ കൂടുതൽ നോട്ടം കൊടുക്കാതെ എന്റെ വർക്ക് തുടർന്നു.
ഇന്ന് രാവിലെ നടന്ന സംഭവത്തിന് ശേഷം ഞാനും സാറും പരസ്പരം നോക്കിയിട്ടേയില്ലായിരുന്നു. ആള് ആൾടെ പണി ഞാൻ എന്റെ പണി അതായിരുന്നു…
വർക്കൊക്കെ കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങി ഞാൻ നേരെ അപ്പുന്റെ വീട്ടിലേക്ക് വണ്ടി എടുത്തു.
വീട്ടിൽ എത്തിയതും ഞാൻ നേരെ അകത്തേക്ക് വെച്ച് പിടിച്ചു. അടുക്കളയിൽ അംമ്പിയമ്മ ഉണ്ടായിരുന്നു. പുറകിൽ ചെന്ന് കേട്ടി പിടിച്ച് ഒറ്റ വിളിയായിരുന്നു… പാവം പേടിച്ച് പോയി… ഞാൻ നല്ലോണം ഇളിച്ചു കൊടുത്തപ്പോൾ എന്റെ കവിളിലൊന്നു നുള്ളി പേടിപ്പിച്ചു കളഞ്ഞല്ലോ എന്റ നിച്ചൂട്ടിയെ എന്നും പറഞ്ഞ് ചിരിച്ചപ്പോൾ അച്ചോടാ എന്റെ അംമ്പിക്കുട്ടി പേടിച്ചോ എന്നും പറഞ്ഞ് കവിളിൽ ഒരുമ്മ കൊടുത്ത് അവിടന്ന് നേരെ അപ്പൂന്റെ റൂമിലേക്ക് ഓടി…
റൂമിലേക്ക് വന്നപ്പോൾ അപ്പുവുണ്ടേ എന്തോ പോയ ആരെയോ പോലെ കട്ടിലിൽ ഇരിക്കുന്നു.
ഞാൻ വന്നതൊന്നും ആള് അറിഞ്ഞിട്ടില്ലെന്നു മനസിലായത് കൊണ്ട് ഞാൻ പതിയെ അവൾക്കടുത്തേക്ക് ചെന്ന് ഭോ… എന്ന് പറഞ്ഞതും പെണ്ണ് എന്റുമോ എന്നും പറഞ്ഞലറിയപ്പോൾ ഞാൻ വാ പൊത്തി കിടന്ന് ചിരിക്കാൻ തുടങ്ങി… അവൾടെ മുഖത്തേക്ക് നോക്കും തോറും എനിക്ക് ചിരിവന്നു. എന്റെ ചിരി കണ്ട് പെണ്ണിന് എരിഞ്ഞു കയറി കട്ടിലിന്നു ചാടി എണീറ്റ് എന്നെ പിടിച്ച് കട്ടിലിലേക്കിട്ട് കുരിപ്പ് എന്റെ ഞെഞ്ചത്ത് കിടന്ന് പൊങ്കാല ഇടാൻ തുടങ്ങി. കുറച്ച് നേരം അവൾടെ അടിയൊക്കെ കൊണ്ടങ്കിലും കിട്ടിയ ഗ്യാപ്പിൽ ഞാനും കൊടുത്തു. അവസാനം ഞങ്ങൾ രണ്ടും കിതച്ച് കട്ടിലിലേക്ക് മലന്നു കിടന്നു. മുഖത്തേക്ക് നോക്കി ചിരിക്കാൻ തുടങ്ങി… എന്തിനാ ഞങ്ങൾ ഇപ്പോ ഈ കിടന്ന് അടിയുണ്ടാക്കിയതെന്നോർത്ത് വീണ്ടും ചിരിക്കാൻ തുടങ്ങി…
ഞാൻ മേല്ലേ കട്ടിലിലേക്ക് എണീറ്റിരുന്നു. എന്റെ പുറകെ അപ്പുവും എണീറ്റു.
അല്ലപ്പൂ എന്തിനാ നീ എന്നെ കാണണമെന്ന് പറഞ്ഞത്. എന്റെ പറച്ചില് കേട്ട് അപ്പു വാതിലിനടുത്തേക്കൊന്ന് നോക്കിയിട്ട് എനിക്കടുത്തേക്ക് നീങ്ങി ഇരുന്നു.
എന്താടി അപ്പു നിന്റെ ips വീണ്ടും വീട്ടിലേക്ക് വന്നോ..അവൾടെ ആ കാട്ടായം കണ്ട് ഞാൻ അങ്ങനെ ചോദിച്ചതും പെണ്ണ് കണ്ണും മിഴിച്ച് എന്നെ നോക്കി..
നി.. നിനക്ക് എങ്ങനെ മനസ്സിലായി…
നിന്റെ കാട്ടികൂട്ടലുകൾ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. പിന്നെ കാര്യമായി എന്തോ പറയാനുണ്ടാനും പറഞ്ഞ് നീ എന്നെ വിളിച്ചപ്പോളെ ഇതായിരിക്കുമെന്നും കണക്കു കൂട്ടിരുന്നു. ആമ് എന്താ കാര്യമെന്ന് പറ… പോലീസേമാൻ രാത്രി വന്നിട്ട്…
അത് അങ്ങേര് അന്ന് പറഞ്ഞത് ഞങ്ങടെ കാര്യം ആൾടെ ബ്രദറിനോട് പറയാൻ പോകുവാണെന്ന്..
എന്നിട്ട്?? പറഞ്ഞോ…
മമ് ഇന്നലെ എന്നെ വിളിച്ചിരുന്നു. ഞാൻ കാൾ അറ്റന്റ് ചെയ്തതും അങ്ങേരുടെ പറച്ചില് കേട്ട് ഞാൻ ശരിക്കും ഞെട്ടി… അങ്ങേര് ബ്രദറിനോട് കാര്യം പറഞ്ഞു എന്നെ ആൾക്ക് നേരിട്ട് കാണണമെന്നും പറഞ്ഞിരിക്കുവാ… എനിക്ക് പേടിയാകുന്നു നിച്ചു ഞാൻ എന്തു ചെയ്യും..
അതിന് നീ എന്തിനാ പേടിക്കുന്നത്… നിന്നെ പിടിച്ച് തിന്നാനൊന്നും അല്ലല്ലോ കാണണമെന്ന് പറഞ്ഞത്. just കാണാനായിരിക്കും…. നീ അതിന് ഇങ്ങനെ പേടിച്ചാലോ… കഷ്ട്ടം… ഒന്നൂല്ലേലും ips കാരന്റെ ഭാര്യ ആകാൻ പോകുന്നവളല്ലേ എന്റപ്പു നീ… അതും പറഞ്ഞ് ഞാൻ അപ്പൂന്റെ കവിളിൽ നുള്ളി പറഞ്ഞപ്പോൾ പെണ്ണ് പോ… അവിടന്ന് എന്നും പറഞ്ഞ് എന്റെ കൈ തട്ടി മാറ്റി…
അമ്പടി ഗൊച്ചു ഗള്ളി… നാണം വന്നു നാണം വന്നു.. മമ് മമ്…
പോ… നിച്ചു കളിയാക്കാതെ…
ഓ.. ശരി.. ടീച്ചറമ്മേ… അല്ല എന്നാണ് പോലീസേമാന്റെ ബ്രദറിന് നിന്നെ കാണണമെന്ന് പറഞ്ഞത്…
അത് പറയമെന്നു പറഞ്ഞു… ആ പിന്നെ നീ എന്റെ കൂടെ അന്ന് വേണം കിട്ടല്ലോ… ഒന്നും ഇങ്ങോട്ട് പറയാൻ നിക്കണ്ട… ഞാൻ ഒന്നും കേൾക്കില്ല… നീ വരും. നമ്മൾ ഒരുമിച്ചു പോകും.. ഒരു തരം രണ്ട് തരം മൂന്ന് തരം ഫിക്സ് ok…
എന്നോട് മറിച്ചൊന്നും പറയാൻ സമ്മതിക്കാതെ അപ്പു ഉറച്ചു പറഞ്ഞതും പിന്നെ സമ്മതിക്കയല്ലാതെ വഴി ഇല്ലായിരുന്നു…
പിന്നെ കുറച്ച് നേരം കൂടി അപ്പുനോട് ഓരോന്നും പറഞ്ഞിരുന്ന് അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു…
തുടരും…

by