രചന – സെലുനിസു
അവളൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….
ക്ലാസ്സ് കഴിഞ്ഞു വാതിൽ തുറന്നു അകത്തേക്ക് കയറിയ ഹരിയും കിരണും സെറ്റിയിൽ ഇരുന്നു ചിരിച്ചു സംസാരിക്കുന്നവരെ കണ്ടൊന്ന് ഞെട്ടി….
ഏഹ്… അപ്പൊ നിങ്ങൾ ഓക്കേ ആയോടാ….എന്നും ചോദിച്ചു ഹരി അവരുടെ അടുത്തേക്ക് ചെന്നതും അനി ചിരിച്ചോണ്ട് തലയാട്ടി….
ഓ… അവൾ ഇഷ്ട്ടം പറയാൻ നിക്കുവായിരുന്നോ.. നീ യെസ് പറയാൻ…
അവൾ ഒറ്റ മോളല്ലേടാ…പോരാത്തതിന് ഇവളെ ഡാഡീടെ കയ്യിൽ പൂത്ത കാശും….പണിക്ക് പോവാതെ ഇരുന്നു തിന്നാലോ… എന്നവൻ പറഞ്ഞതും നിഷ സെറ്റിയിൽ ഇരുന്ന പില്ലോ എടുത്തു അവന് നേരെ എറിഞ്ഞു കൊണ്ട് കിച്ചണിലേക്ക് പോയി….
ഡാ… അനി..എന്താടാ അവൾക്കൊരു നാണം പോലെ…. എന്ന് അവനെ ഇരുത്തി നോക്കി കിരൺ ചോദിച്ചതും അവനൊന്ന് ഇളിച്ചു കാട്ടി….
അത് പിന്നെ ഒരു പ്രേത്യേക സാഹചര്യത്തിൽ എനിക്കവളെ കിസ്സിയ്യേണ്ടി വന്നു….
ഏഹ് എവിടെ…
അതൊക്കെ എന്തിനാ നിങ്ങളറിയുന്നേ…ഞങ്ങടെ പേർസണൽ കാര്യങ്ങൾ മറ്റാരോടും ഷെയർ ചെയ്യാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല എന്നും പറഞ്ഞവൻ അവിടെ നിന്ന് പോയതും വാ പൊളിച്ചവർ അവൻ പോയ വഴിയേ നോക്കി ….
നിനക്കിപ്പൊ സമാധാനമായോടി… നിഷ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതുമൊക്കെ വേറെ അർത്ഥത്തിലാണെന്നായിരുന്നല്ലോ.
അതൊക്കെ അപ്പഴല്ലേ ഹരിയേട്ടാ…. ഏതായാലും നിഷ ചേച്ചിയും അനിയേട്ടനും തമ്മിൽ നല്ല മാച്ച് ആണ്….
അതെന്താ നമ്മൾ മോശമാണോടി…
ഏയ്…. ഞാൻ മോശൊന്നും അല്ല…..
അപ്പൊ ഞാൻ മോശം ന്ന് അല്ലേ…
അതിപ്പൊ ഞാൻ പറഞ്ഞിട്ട് വേണോ… ഹരിയേട്ടന് അറിഞ്ഞൂടെ…
ഡീ… ഡീ… വേണ്ടാ…
ഹരിയേട്ടാ….
മ്മ്….
ഹരിയേട്ടാ…
എന്താടി…
എനിക്ക് കാണാൻ തോന്നുവാ…ഇനി എപ്പഴാ….
കുറച്ചു ദിവസം കൂടെ നീ ഒന്ന് ക്ഷമിക്കെടി. ഈ മാസം ലാസ്റ്റ് ഞാൻ അങ്ങെത്തിയിരിക്കും….
മ്മ്…
ലച്ചൂ…. ബാഗും ബുക്‌സും കിട്ടിയില്ലേ….
കിട്ടി ഹരിയേട്ടാ… മിനി കൊണ്ട് തന്നു…ബാഗ് എന്റെ കഴിഞ്ഞ പ്രാവിശ്യം ഉള്ളതൊക്കെ മതിയായിരുന്നു….
എല്ലാവരും പുതിയത് ഇട്ട് പോവുമ്പോ എന്റെ പെണ്ണ് മാത്രം പഴയത് ഇട്ടാ അതിന്റെ കുറച്ചിൽ എനിക്കല്ലെടി… ഒന്നൂല്ലെങ്കിലും ഞാനൊരു ഡോക്ടർ ആവാൻ പോവുന്നവനല്ലേ എന്നവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു…
ലച്ചൂസേ…
എന്തോ…
കോളേജിൽ ഒരുപ്പാട് ബോയ്സ് ഉണ്ടാവും….
ഗേൾസും ഉണ്ടാവും…
ഇടയിൽ കയറാതെടി…
ഓ… ഇല്ല… ഹരിയേട്ടൻ പറ…
അവിടെ
എന്നേക്കാൾ നല്ലവരെ കാണുമ്പോ നിനക്ക് അവരെ മതിയെന്ന് തോന്നുവോടി…
അത് ചിലപ്പൊ തോന്നാം… മനസ്സല്ലേ ഹരിയേട്ടാ… എപ്പഴാ കാല് മാറാന്ന് അറിയില്ല…അപ്പൊ ഹരിയേട്ടനെ മറന്ന് എനിക്കവനെ പ്രണയിക്കേണ്ടി വരും…
എങ്കിലീ ഹരികൃഷ്ണൻ ജീവനോടെ കാണില്ല…എന്നവൻ പറഞ്ഞതും ചിരിച്ചോണ്ടിരുന്ന അവൾ പെട്ടന്ന് തല ഉയർത്തി അവനെ നോക്കി….
ഹരിയേട്ടാ…
നീ എന്റെ ജീവനാടി… നീ ഇല്ലാതെ വെറുമൊരു ജീവച്ഛവമായിട്ട് ജീവിക്കുന്നതിൽ എന്തർത്ഥമാ ഉള്ളത്…
ഞാനൊരു തമാശ പറഞ്ഞതല്ലേ ഹരിയേട്ടാ….എനിക്കങ്ങനെ ഇനി മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ … ഇല്ല ഹരി ഇല്ലാതെ ഇനി ലച്ചുവില്ല…. എന്നവൾ പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു….
ഉറങ്ങിക്കോ…. നാളെ നേരത്തേ എണീക്കേണ്ടതല്ലേ… പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലേ…
മ്മ്.. ഉണ്ട്…
ഫോൺ എടുക്കാൻ മറക്കരുത്… ഇറങ്ങുമ്പോ എനിക്ക് മെസ്സേജ് ഇട്ടേക്കണം….
മ്മ്… ഇട്ടേക്കാം…
ഗുഡ് നൈറ്റ് ലച്ചൂ…
ഗുഡ് നൈറ്റ്…
നോക്കി നിക്കാണ്ട് താടി എന്നവൻ പറഞ്ഞതും അവൾ സ്‌ക്രീനിൽ പതിയെ ചുണ്ടുകൾ ചേർത്തു…
ലച്ചൂ… ലച്ചൂ… കഴിഞ്ഞില്ലേ..
ആ.. ദാ വരുന്നു മിനി എന്നും പറഞ്ഞവൾ ധൃതിയിൽ കോണിപ്പടികൾ ഇറങ്ങി…..
അമ്മാ പോയിട്ട് വരാം…. ഡാൻസ് ക്ലാസ്സ് കഴിഞ്ഞിട്ടേ വരൂ….എന്നവൾ പറഞ്ഞതും ശാരു ഒന്ന് മൂളി…
നീ ഇനി വന്നില്ലെങ്കിലും ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല എന്ന് മാലു പറഞ്ഞതും ലച്ചു ചെറു ചിരിയോടെ മാലുവിനെ നോക്കി…
ഞങ്ങക്ക് പ്രശ്നമുണ്ടെങ്കിലോ…. ഞങ്ങടെ ചേച്ചിയേ ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം എന്നും പറഞ്ഞു കൊണ്ട് കിച്ചുവും ശ്രീയും അങ്ങോട്ട് വന്നതും മാലു മുഖമൊന്ന് കോട്ടി….
ചേച്ചി… സുന്ദരി ആയിട്ടുണ്ടല്ലോ…. ബാഗും പൊളിച്ചു.
പറഞ്ഞ പോലെ ഈ ബാഗ് പുതിയതാണല്ലോ. ഏതാടി ഇത്…
എന്ന് മാലു ചോദിച്ചതും ലച്ചുവിന് എന്ത് പറയണമെന്നറിയാതെയായി… ഹരിയേട്ടൻ വാങ്ങിപ്പിച്ചതാണെന്ന് പറഞ്ഞാ അമ്മായിക്ക് ഇഷ്ടപ്പെടില്ലെന്ന് ഉറപ്പാ…
ചോദിച്ചത് കേട്ടില്ലെടി….
അത് ഞാൻ വാങ്ങി കൊടുത്തതാ
അവൾക്ക് ആവശ്യമുള്ളത് വാങ്ങി കൊടുക്കാൻ ഇവിടെ ആരും ഇല്ലല്ലോ എന്നും പറഞ്ഞവൾ ഉമ്മറത്തേക്ക് കയറി വന്നു ശാരുവിനെ ഒന്ന് നോക്കി…
സംസാരിച്ചു നിക്കാതെ നിങ്ങൾ ഇറങ്ങിക്കോ… ഇല്ലേൽ വൈകും എന്ന് ശ്യാമ പറഞ്ഞതും ലച്ചു ഒന്ന് തലയാട്ടി…
മക്കളെ പോയിട്ട് വരാം എന്നും പറഞ്ഞവൾ മിനിയെയും കൂട്ടി ഇറങ്ങി….
നീ എന്തിനാടി അവരു ചോദിക്കുന്നതിനൊക്കെ മറുപടി കൊടുക്കാൻ നിക്കുന്നത്…
പിന്നെ മിണ്ടാതെ നിക്കാൻ പറ്റുവോ….
ആ… പറ്റണം…
പോടീ… എന്നെക്കൊണ്ടൊന്നും വയ്യാ…നീ അത് വിട്…നമ്മൾ എങ്ങെനെയാ പോണത്…
പ്ലൈനിൽ..
ദേ മിനി….
ഇങ് വാ പെണ്ണേ മനുവേട്ടൻ അവിടെ കാത്ത് നിൽക്കുന്നുണ്ട്…
ഏഹ്… മനുവേട്ടന്റെ കൂടെയാണോ……
ആ ഫസ്റ്റ് ഡേ അല്ലേ. ഇന്ന് മനുവേട്ടൻ ആക്കി തരാമെന്ന് പറഞ്ഞിരിക്കുവാ എന്നും പറഞ്ഞവൾ ലച്ചുവിന്റെ കൈ പിടിച്ചു ഓട്ടോയിലേക്ക് കയറി…
ലച്ചൂ… ഹരി വിളിച്ചിരുന്നോ….
ആ.. വിളിച്ചിരുന്നു….
കാര്യങ്ങളെല്ലാം അവൻ എന്നോട് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞവൻ കണ്ണാടിയിലൂടെ അവളെ നോക്കിയതും അവളൊന്ന് ചിരിച്ചു…..
കോളേജ് ഗേറ്റിൽ എത്തിയതും മനു വണ്ടി നിർത്തി…
ദേ.. മിനി… ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ തട്ടി കയറാൻ നിൽക്കരുത്… സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്ക് കൊള്ളാം..
ഇല്ലെങ്കിൽ…
ഇല്ലെങ്കിൽ കെട്ടിച്ചു വിടും ഞാൻ…
ഓ.. പിന്നെ ഏട്ടനാര് ബ്രോക്കറോ… ആദ്യം നീ കെട്ടാൻ നോക്ക്.. എനിക്ക് കെട്ടണം എന്ന് തോന്നുമ്പോ ഞാൻ പറയാം… ഇപ്പൊ സേട്ടൻ പോയാട്ടെ എന്നും പറഞ്ഞവൾ മനുവിനോട് യാത്ര പറഞ്ഞുകൊണ്ട് ലച്ചുവിന്റെ കൈ പിടിച്ചു
കോളേജിന്റെ അകത്തേക്കു കയറി….
എന്റെ ദേവി… കാത്തോണേ എന്നും പറഞ്ഞു മിനി കോളേജ് ആകമാനം ഒന്ന് കണ്ണുഴിഞ്ഞു…
ലച്ചു….
മ്മ്…
ഇവിടം മുതൽ കഥ തുടങ്ങുകയാണ്….
കഥയോ….എന്ത് കഥ….
ഇനിയുള്ള മൂന്ന് വർഷം നമ്മൾ ഇവിടെയല്ലേ..ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് നമ്മൾ ഇനി സഞ്ചരിക്കാൻ പോവുന്നത്…
നീ എന്തൊക്കെയാ മിനി പറയുന്നേ… എനിക്കൊന്നും മനസ്സിലാവുന്നില്ല…
അല്ലെങ്കിലും ആവിശ്യമുള്ളതൊന്നും നിനക്ക് മനസ്സിലാവില്ലല്ലോ… പറഞ്ഞിട്ട് കാര്യമില്ല…. നീ വാ…. ആരേം കണ്ണിൽ പെടാതെ പെട്ടന്ന് ക്ലാസ്സിൽ എത്താൻ നോക്കാം…. എന്നും പറഞ്ഞവൾ ലച്ചുവിനേം കൊണ്ട് മുന്നോട്ട് നടന്നു…
ഏയ്….ചെല്ലകിളീസ് എന്ന് സൈഡിൽ നിന്നൊരു വിളി കേട്ടതും അവർ രണ്ട് പേരും അങ്ങോട്ട് നോക്കി…
കുറച്ച് ചെക്കന്മാർ കൂട്ടമായി മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നുണ്ട്. ഞങ്ങൾ നോക്കുന്നത് കണ്ടതും അതിലൊരുത്തൻ ഞങ്ങളെ കൈ കൊണ്ട് മാടി വിളിച്ചു…
ഡീ.. ലച്ചു പെട്ടെടി എന്ന് മിനി പറഞ്ഞതും ലച്ചു ഒരു പേടിയോടെ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു…..
നിങ്ങക്ക് പറഞ്ഞാ മനസ്സിലാവില്ലേ ഇങ്ങോട്ട് വാടി. എന്നവൻ വീണ്ടും പറഞ്ഞതും അവർ പരസ്പരം ഒന്ന് നോക്കി അങ്ങോട്ടേക്ക് നടന്നു….
എന്താടി വിളിച്ചാൽ വരാൻ ഒരു മടി…
നടന്നിങ്ങോട്ട് എത്തണ്ടേ ഏട്ടന്മാരെ…
ഓഹോ… പറഞ്ഞാ ഞങ്ങൾ കാർ അയക്കുമായിരുന്നല്ലോ…
അത് നിങ്ങക്കൊരു ബുദ്ധിമുട്ടാവില്ലേ എന്നും പറഞ്ഞു മിനി അവരെ നോക്കി ഒന്നിളിച്ചു കാട്ടിയതും അവൻ അവളെ നോക്കി കണ്ണുരുട്ടി…
നിങ്ങൾ ഫസ്റ്റ് ഇയർ അല്ലേ…
അതേ…
എന്താ നിങ്ങടെ പേര്…
ഞാൻ മീനാക്ഷി…. ഇവൾ ലക്ഷ്മി പ്രിയ…
അതെന്താ അവളെ പേര് പറയാൻ അവൾക്കറിയില്ലേ….പറയെടി എന്താ നിന്റെ പേര് എന്നവൻ ചോദിച്ചതും അവളൊരു പേടിയോടെ മിനിയെ നോക്കി….
ഒന്നുമില്ല പറഞ്ഞോ എന്ന മട്ടിൽ മിനി അവൾക്കൊന്ന് കൺചിമ്മി കാണിച്ചതും അവൾ അവർക്ക് നേരെ തിരിഞ്ഞു…
ല… ലക്ഷ്മി പ്രിയ….
മ്മ്…. ഇവൾ കൊള്ളാലോടാ…എന്നും പറഞ്ഞു അതിലൊരുത്തൻ അവളെ ആകമാനം കണ്ണുഴിഞ്ഞതും ലച്ചുവിന് എന്തോ വല്ലാതായി……
ഒരു റോസ് കയ്യിൽ എടുത്തവൻ അവൾക്ക് നേരെ നീട്ടി….
ഇത് വാങ്ങി… മോൾ ചേട്ടനെ ഒന്ന് പ്രൊപ്പോസ് ചെയ്തേ എന്നവൻ പറഞ്ഞതും ലച്ചു ഒന്ന് ഞെട്ടി മിനിയെ നോക്കി….
ഏയ്…. അതൊന്നും പറ്റില്ല… അവളെ എൻഗേജ്ഡ് ആണ്…
അഹ്‌ണോ… എന്നാ മോൾ ചെയ്താ മതി എന്നും പറഞ്ഞവൻ ആ റോസ് മിനിക്ക് നേരെ നീട്ടിയതും അവളൊരു ചിരിയോടെ അത് വാങ്ങാൻ തുടങ്ങുമ്പോഴാണ് അവരുടെ മുന്നിലേക്ക് ദാസ് വന്നു കൊണ്ട് ആ റോസ് കയ്യിൽ വാങ്ങിയത്…..
അത് കണ്ടു അവൻ ഒരു തുറിച്ചു നോട്ടത്തോടെ ദാസിന്റെ ഷർട്ടിൽ കയറി പിടിച്ചു…
ഏതാടാ നാറി നീ….
ഡാ…. വിടെടാ ഇത് പുതിയ സാറാ… എന്ന് അവന്റെ കൂട്ടുക്കാരിൽ ഒരാൾ അവന്റെ ചെവിയിൽ പറഞ്ഞതും അവൻ പെട്ടന്ന് കൈ വിട്ടു കൊണ്ട് അവിടുന്ന് ഓരോട്ടമായിരുന്നു….കൂടെ അവന്റെ ഒപ്പമുള്ളവരും….
നീ എന്തിനാടി മിനി അത് വാങ്ങാൻ പോയത്…
അത് വാങ്ങിയൊന്ന് പ്രൊപ്പോസ് ചെയ്താ അവന്റെ സൂക്കേട് മാറോലോന്ന് കരുതി…
ഓ…. നീ ഇവളേം കൂടെ നാശമാക്കും…
ലച്ചൂ… ദേ…ഇവളെ പോലെ ഇങ്ങനത്തെ പരിപാടിക്കൊന്നും നിക്കല്ലേ…ബുദ്ധിയില്ലാത്തവളാ…
ആർക്കാടോ ബുദ്ധി ഇല്ലാത്തത്… ദേ ഇവിടുത്തെ സാറാണൊന്നും നോക്കില്ല.കിട്ടും എന്റെ കയ്യീന്ന്……..
ഓ… പിന്നെ.. ഒന്ന് പോടീ…
ലച്ചൂ വാ.. ഞാൻ ക്ലാസ്സ് കാണിച്ചു തരാം എന്നും പറഞ്ഞവൻ അവരെയും കൂട്ടി ക്ലാസ്സിലേക്ക് വിട്ടു….
ദേ… ഇതാണ് നിങ്ങടെ ക്ലാസ്സ്….
അയ്യേ ഇതോ….
ആ… ഇതിനെന്താ കുഴപ്പം എന്നവൻ ചോദിച്ചതും മിനി ക്ലാസ്സിലേക്ക് ഒന്ന് എത്തി നോക്കി….
ദേ നോക്ക്.. കാണാൻ കൊള്ളാവുന്ന ഒരൊറ്റ ബോയ്സില്ല എന്നവൾ പറഞ്ഞതും ലച്ചു വാ പൊത്തി ചിരിച്ചു….
ഡീ… നീ ഇവിടെ പഠിക്കാൻ വന്നതല്ലേ.. കയറിപ്പോടി അകത്തേക്ക് എന്ന് പല്ലിറുമ്പി കൊണ്ട് ദാസ് പറഞ്ഞതും മുഖമൊന്ന് കോട്ടിയവൾ ക്ലാസ്സിലേക്ക് കയറി…
ലച്ചൂ…. ശ്രദ്ധിച്ചോണേ…. അറിയാലോ നിന്റെ ഹരിയേട്ടനെ…. എന്നെ കൊലക്ക് കൊടുക്കരുത്… എന്നവൻ അവൾക്ക് മുന്നിൽ നിന്ന് കൈകൂപ്പിയതും അവൾ ചിരിച്ചോണ്ട് ഒന്ന് തലയാട്ടി കാണിച്ചു ക്ലാസ്സിലേക്ക് കയറി…
ഫസ്റ്റ് ബെഞ്ച് ഒഴികെ ബാക്കി എല്ലാം ഫുൾ ആണ്…
അതെന്താടി ഇതിൽ മാത്രം ആരും ഇരിക്കാത്തത്… കാല് വല്ലതും ഒടിഞ്ഞു കാണോ എന്ന് ലച്ചുവിനോട് പറഞ്ഞു കൊണ്ട് മിനി മെല്ലെ അതിൽ പോയിരുന്നു….
ആ .. കുഴപ്പമൊന്നുമില്ലെടി.ഇങ് വാ എന്നും പറഞ്ഞു മിനി ലച്ചുവിനെ കൈക്കാട്ടി വിളിച്ചതും അവളൊന്ന് ചിരിച്ചു കൊണ്ട് അവൾക്കരികിൽ പോയിരുന്നു ….. കുറച്ച് നേരം കൊണ്ട് മിനി ആ ക്ലാസ്സിലെ മുഴുവൻ പിള്ളേരേം പരിചയപ്പെട്ടിരുന്നു.. ലച്ചു ആകട്ടെ ആരോടും മിണ്ടാതെ എല്ലാം പുഞ്ചിരിയിൽ ഒതുക്കി….
കുറച്ചു നേരം കഴിഞ്ഞതും ക്ലാസ്സിലേക്ക് സാർ വന്നത് കണ്ടു എല്ലാവരും ഗുഡ് മോർണിംഗ് പറഞ്ഞു എഴുന്നേറ്റു നിന്നതും ലച്ചുവും മിനിയും എഴുന്നേൽക്കാതെ പരസ്പരം നോക്കി…
ഗുഡ് മോർണിംഗ് ആൾ..
ഇരുന്നോളു..
ആൻഡ് ദെൻ
ഫസ്റ്റ് ബെഞ്ചിലിരിക്കുന്നവരൊന്ന് എണീറ്റെ എന്ന് സാർ പറഞ്ഞതും ലച്ചുവും മിനിയും പതിയെ എഴുന്നേറ്റ് നിന്നു…
ക്ലാസ്സിൽ സാർ വരുമ്പോ എഴുന്നേറ്റു നിൽക്കണം എന്നറിയില്ലേ നിങ്ങൾക്ക്…
അത്.ദാസേട്ടാ… ഞങ്ങൾ…
ഏഹ്.. എന്താ വിളിച്ചേ….
അത്… സോറി…. സാർ…
എന്താടോ തന്റെ പേര് എന്നവൻ മിനിയെ നോക്കി ചോദിച്ചതും അവൾ ഇതെന്താ ഇങ്ങനെ എന്നുള്ള മട്ടിൽ ലച്ചുവിനെ ഒന്ന് നോക്കി…
തന്റെ പേര് പറയാൻ പറഞ്ഞതിന് താൻ എന്തിനാ അവളെ നോക്കുന്നത്…
ഒന്നൂല്ല സാർ… എന്റെ പേര് മീനാക്ഷി…
മ്മ്… തന്റെയോ…
ല…. ലക്ഷ്മി പ്രിയ…
മ്മ്… രണ്ട് പേരും ഇരിക്കൂ…. എന്നും പറഞ്ഞവൻ ബാക്കി ഉള്ളവരെ പരിചയപ്പെടാൻ തുടങ്ങി…..
ബെൽ അടിച്ചു കഴിഞ്ഞതും ദാസ് ക്ലാസിനു പുറത്തേക്കിറങ്ങിയതും മിനി ലച്ചുവിനേം വലിച്ചോണ്ട് ദാസിന്റെ അടുത്തേക്ക് ഓടി…
സാർ… എന്ന് മിനി വിളിച്ചതും ദാസ് തിരിഞ്ഞു നോക്കി….
മ്മ്…. എന്താ…
ഓ… ജാഡ….
നിനക്ക് നഷ്ടമൊന്നൂല്ലല്ലോ…
ദാസേട്ടൻ ആയിരുന്നു ഞങ്ങളെ സാർ എന്നത് എന്താ പറയാഞ്ഞേ….മിനി പറഞ്ഞപോലെ എന്ത് ജാഡ ആയിരുന്നു…
നിങ്ങൾക്കൊരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ചു… പിന്നെ ഈ കുരിപ്പ് പറഞ്ഞ പോലെ എനിക്ക് ജാഡയൊന്നും ഇല്ല…. ഇത് കോളേജ് ആണ്.. കുറച്ചു ട്ടഫ് ആയി നിന്നിട്ടില്ലേൽ പിള്ളേര് തലയിൽ കയറും….
അതിപ്പൊ അല്ലേലും കയറും എന്നും പറഞ്ഞു മിനി ചിരിച്ചതും അവൻ അവളെ ഒന്ന് തുറിച്ചു നോക്കി..
അതിനിടയിൽ ദാസ് എന്നൊരു വിളികേട്ടവർ മൂന്ന് പേരും സൈഡിലേക്ക് നോക്കിയതും ചിരിച്ചോണ്ട് അടുത്തേക്ക് വരുന്നവനെ കണ്ടു ദാസ് ഒന്ന് ഞെട്ടി ലച്ചുവിനെ നോക്കി….
തുടരും

by