രചന – അമീന
മോനെ വേഗം ഓടിവായോ ശ്രീജ മോൾക്ക് പെയിൻ വരുന്നുണ്ട്… മോൻ ചെന്ന് വണ്ടിയെടുക്ക് അമ്മ മോളേം കൂട്ടി തയെക്ക് വരാം…. ആ ശെരിയമ്മേ….. കനത്ത മഴയിൽ തിരക്കേറിയ ബാംഗ്ലൂർ നഗരത്തിലുടെ ഹരി പാഞ്ഞു….. ഏറെ നേരത്തെ പരിശ്രമതിന്നോടിവിൽ സിറ്റി ഹോസ്പിറ്റലിന്റെ മുന്പിൽ വണ്ടി നിന്നു…. ——————— എമർജൻസി ആണല്ലോ, സിസ്റ്റർ വേഗം അപർണ മേഡത്തെ വിളിക്കു…. ഒക്കെ…. മേഡം ഒരു എമർജൻസി കേസ് അഡ്മിറ്റ് ആയിട്ടുണ്ട് വേഗം വരണം…. ഓക്കേ നിങ്ങൾ അങ്ങോട്ട് ചെല്ല് ഞാനിപ്പോ വരാം…. പാതി കഴിച്ച ഫുഡ് തിരികെ അടച്ചു വെച്ചോണ്ട് അപർണ ലേബർ റൂം ലക്ഷ്യം വെച്ച് തിടുക്കത്തിൽ നടന്നു നീങ്ങി…. ലേബർ റൂമിന്റെ മുന്പിൽ ആധിയോടെ നിക്കുന്നവരെ കണ്ടോന്ന് പകച്ചെങ്കിലും അത് പുറത്തു കാട്ടാതെ അവൾ വേഗം അകത്തേക്ക് കേറി….
*അപ്പു *അകത്തേക്ക് കേറിപോയ ഡോക്ടറെ കണ്ടതും ഹരി ആ പേര് ഉരുവിട്ടു…. ഹരിയുടെ ഭാവം മാറ്റം ഒരു നിസ്ങ്കതയോടെ നോക്കി കണ്ടുകൊണ്ട് ശ്രീദേവി വീണ്ടും ലേബർ റൂമിന്റെ വാതിലിലേക്ക് കണ്ണ് പായിച്ചു… ഏറ നാളുകളായി ഞാൻ കാണാൻ കൊതിച്ചിരുന്നവൾ ഇന്ന് എന്റെ കണ്ണ് മുന്പിൽ വലിയ ഡോക്ടർ ആയി നിക്കുന്നു…. അപ്പു എന്ന പൊട്ടി പെണ്ണിൽ നിന്നും എത്ര പെട്ടന്നാണ് അവൾക്ക് സ്ഥാന മാറ്റം കിട്ടിയത്, അറിയാതെ അവന്റെ കണ്ണ് കോണിൽ ഒരു തുള്ളി തടഞ്ഞു….. *ശ്രീജ പ്രെസവിച്ചു ബേബി ബോയ് ആണ്…* നേഴ്സ് അത്രയും പറഞ്ഞു തിരിഞ്ഞതും ഞാൻ സ്വബോധത്തിലേക്ക് വന്നു…. വെള്ള തുണിയിൽ പൊതിഞ്ഞു ഒരു സുന്ദരനെ അമ്മ എന്റെ കയ്യിലേക്ക് ഏൽപ്പിക്കുമ്പോൾ എന്നിൽ ഉടലെടുത്ത വികാരം എന്താണെന്ന് വ്യക്തമല്ല…. ഒരു നിമിഷം സങ്കടവും ദുഃഖവും എന്നിൽ അലയടിച്ചു….
അവന്റെ ആ കുഞ്ഞു മുഖത്തു ഒന്ന് ചുണ്ടുകൾ അമർത്തി തിരികെ അമ്മയുടെ കയ്യികളിലേക്ക് കൊടുത്ത് തിരിഞ്ഞതും ഞാൻ കണ്ടു ഞങ്ങളെ മറി കടന്ന് പോവുന്ന അപ്പുനെ….. ആ കണ്ണുകൾ ആർക്ക് വേണ്ടിയും പരതുന്നത് ഞാൻ കണ്ടില്ല അവളുടെ കണ്ണുകളിൽ ഒരു പരിചയ ഭാവവുമില്ല,.. അതിന് ഞാൻ അർഹനും അല്ലല്ലോ….. മോനെ നിനക്ക് ഈ അമ്മയോട് ദേഷ്യമുണ്ടോ…. എന്തിന്, കഴിഞ്ഞത് കഴിഞ്ഞു ഇന്ന് ആ മനസ്സിൽ ഞാനില്ല എന്നെയോർത്തു നീറി പുകയാതെ ഇന്ന് അവൾ ഒരു ലക്ഷ്യ സ്ഥാനത് എത്തി….ഒരുപക്ഷെ എന്റെ കൂടെ ആയിരുന്നെങ്കിൽ ഇന്ന് അവൾ മങ്കലത്തു വീടിന്റെ അടുക്കളയിൽ ഒതുങ്ങി കഴിയേണ്ടി വന്നേനെ…. ആരെങ്കിലും സമാധാനം കൊടുക്കുമായിരുന്നോ അവൾക്ക്….ഒരു മകൻ എന്ന നിലക്ക് എത്രയെന്ന് വെച്ച ഞാൻ ഈ അമ്മയുടെ അടുത്തിന്ന് അവളെ രക്ഷിക്കുക…. കത്തുന്ന കണ്ണുകളോടെ ഹരി ശ്രീദേവിയെ ഒരു നിമിഷം നോക്കി…. നിസ്സഹായത്തോടെ അവർ തല കുനിച്ചു….
എന്തെങ്കിലുമോന്ന് പറയുന്നതിന് മുന്പേ ഹരി നഴ്സിന്റെ അടുത്തേക്ക് നടന്നു…. ശ്രീജക്ക് കുഴപ്പമില്ല, വേണമെങ്കിൽ കേറി കണ്ടോളു കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റും….ഇനി എന്തെങ്കിലും അറിയണേൽ അപർണ ഡോക്ടറെ കണ്ട മതി…. ഓക്കേ…. അമ്മേ അമ്മ കേറി കാണു, ഞാൻ എല്ലാരേയും ഒന്ന് വിളിച്ചു പറയട്ടെ… .അളിയൻ വിളിയോട് വിളിയാ… അത് കേട്ടതും അവർ റൂമിലേക്ക് ഓടി…. ************** ഒരിക്കലും കാണരുതെന്ന് വിചാരിച്ച മുഖങ്ങളൊക്കെ ഇന്നെന്റെ കണ്ണ് മുന്പിൽ വന്നിരിക്കുന്നു…. പ്രിയപ്പെട്ട അപ്പച്ചി, കൂടപ്പിറപ്പിനെ പോലെ കണ്ട ശ്രീചേച്ചി, പിന്നെ എല്ലാം എല്ലാമായി കരുതിയ ഹരിയേട്ടൻ….. ചേച്ചിയുടെ കുഞ്ഞിനെ എന്റെ കയ്യികളിൽ എടുക്കുമ്പോൾ എന്തെന്ന് ഇല്ലാത്തൊരു സന്തോഷം തനിക്കും അനുഭവപെട്ടിരുന്നു….പക്ഷെ അതിൽ ഉപേരി ദേഷ്യവും….മനസ്സ് ആകെ കലങ്ങി മറിഞ്ഞു കൊണ്ടേ ഇരിക്കുന്നു…. വേഗം ഫോൺ എടുത്ത് അച്ഛനെ വിളിച്ചു, ഹരിയേട്ടനെ കണ്ടതോയിച്ചു ബാക്കി വിശേഷങ്ങളൊക്കെ പറഞ്ഞു ഫോൺ വെച്ചതും എന്തോ മനസ്സിനൊരു ആശ്വാസം…. മെല്ലെ സീറ്റിലേക്ക് ഇരുന്നു കണ്ണുകൾ അടച്ചു….
മങ്കലം തറവാട്ടിലെ ആദ്യ കണ്മണിയെ കാണാൻ എല്ലാരും തിടുക്കം കൂട്ടുന്നുണ്ട്…. രാജീവ് വന്നിട്ട് വേണം മോളെ നാട്ടിലേക്ക് കൊണ്ട് പോവുന്ന കാര്യം ചോദിക്കാൻ….അത്രയും പറഞ്ഞു കൊണ്ട് ചിരിക്കുന്ന മുഖത്തോടെ ശ്രീദേവി ഹരിയെ നോക്കി…. അവിടെ പ്രേതെകിച്ചു ഭാവ മാറ്റമൊന്നുമില്ല… അവന്റെ ഈ ബിസ്സിനെസ്സ് ഒക്കെ തീർന്നിട്ട് ചെക്കന് ഇരിക്കാൻ നേരമില്ല ദേ കണ്ടില്ലേ സ്വന്തം ഭാര്യ പ്രെസവിച്ചിട്ട് പോലും ഒന്ന് കാണാൻ പറ്റുന്നില്ല… സങ്കടം നിയലിക്കുന്ന ശ്രീജയുടെ മുഖതു തടവികൊണ്ട് അവർ അത്രയും പറഞ്ഞു നിർത്തി…. നീ വിഷമിക്കണ്ട മോളെ നാളെ നീ കണ്ണ് തുറക്കുമ്പോൾ രാജീവ് നിന്റെ മുന്പിൽ ഉണ്ടായിരിക്കും, ഇപ്പൊ മോള് ഉറങ്ങിക്കോ…. അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകളിൽ പോലും ഹരിയുടെയും ശ്രീജയുടെയും മനം ഒരുപോലെ വീർപ്പു മുട്ടി…. രാത്രിയുടെ മൂന്നാം യമത്തിലും ഹരിക്ക് ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല അപർണയയുടെ ഓർമ്മകൾ അവനെ ഉലച്ചു കൊണ്ടേയിരുന്നു….
ഉതിച്ചു വരുന്ന സൂര്യ രശ്മികൾ കണ്ണിൽ വന്ന് പതിച്ചതും അപർണ കണ്ണുകൾ വലിച്ചു തുറന്നു…. എന്റെ കൃഷ്ണ സമയം 8.30 ആയോ ഇന്നലെ ഹോസ്പിറ്റലിൽ നിന്ന് താമസിച്ചു ഇറങ്ങിയതോണ്ട് വല്ലാത്തൊരു ക്ഷീണമായിരുന്നു… ഇനിയെപ്പോ ഹോസ്പിറ്റലിൽ എപ്പോ എത്താന… വേഗം എണിറ്റു ഫ്രഷ് ആയി, ചെറുതായൊന്നു ഒരുങ്ങി ഇറങ്ങിയാപ്പോയെക്കും നല്ല ആവി പറക്കുന്ന ചായയുമായി മല്ലിക ചേച്ചി ഹാജരായി….. ഞാൻ ബാംഗ്ലൂരിലേക്ക് വന്നപ്പോ തൊട്ട് എന്നെ വീട്ടു കാര്യങ്ങളിൽ സഹായിക്കാൻ ചേച്ചി ഇവിടുണ്ടായിരുന്നു…. ഒരു ചിരിയോടെ ഞാൻ ചായ വാങ്ങി കുടിച്ചു…. ബ്രേക്ക് ഫാസ്റ്റ് എടുക്കട്ടെ കുഞ്ഞേ…. വേണ്ട ചേച്ചി ഇന്നിത്തിരി വയ്ക്കി ഞാൻ ഇറങ്ങുവാ…. ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ കാറിൽ കയറി… അതികം താമസിയാതെ ഞാൻ ഹോസ്പിറ്റലിൽ എത്തി, തിടുക്കപ്പെട്ട് പുറത്തേക്ക് ഇറങ്ങി നടക്കുന്നതിനിടയിൽ ആരുടെയെ മേത്തു ചെന്ന് ഇടിച്ചു…. സോറി… പറഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കിയതും ഒരു നിമിഷം ഞാൻ പകച്ചു….
“ഹരി ഏട്ടൻ “.. ഉള്ളിലെ ഞെട്ടൽ പുറത്തു കാട്ടാതെ ഞാൻ വേഗം പുറം തിരിഞ്ഞു അകത്തേക്ക് കേറിയിട്ടും എന്നെ തന്നെ നോക്കി നിക്കുന്ന ആ കാപ്പി കണ്ണുകളെ ഞാൻ കണ്ടില്ലന്നു നടിച്ചു… ബ്ലാക്ക് കളർ കാറിൽ നിന്നും ഇറങ്ങി വരുന്ന അപ്പുനെ കണ്ടുകൊണ്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്…. പണ്ട് നേരാവണ്ണം ഒരു സൈക്കിൾ പോലും ഓടിക്കാത്ത പെണ്ണ് ഇന്ന് കാറിൽ ചീറി പാഞ്ഞു വരുന്നത് കണ്ടതും എന്നിൽ ഒരു അത്ഭുതം വന്ന് നിറഞ്ഞു…. മഞ്ഞ നിറത്തിലെ കോട്ടൺ സാരിയും വാരി കെട്ടി വെച്ചിരിക്കുന്ന പനക്കുല മുടിയും അവളെ കൂടുതൽ സുന്ദരി ആക്കിയിരിക്കുന്നു…. ഒരു നഷ്ട്ട ബോധത്തിന്റെ തീ ചൂള ഹരിയുടെ നെഞ്ചിൽ കുത്തി കേറി…. ആരുടെയോ സ്പർശനം അറിഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്…. ഒരു സംശയത്തോടെ ഞാൻ പുറകിലേക്ക് തിരിഞ്ഞു… “രാജീവ് ” (കാത്തിരിക്കാം )

by