രചന – ഊർമ്മിള മിഥിലാത്മജ
വേദന തിങ്ങിയ കണ്ണുകളോടെയുള്ള അവന്റെ ചോദ്യം അവൾക്ക് സങ്കടം ഉണ്ടാക്കി.. അവളവന്റെ മുടികളിൽ ചെറുതായി വിരലോടിച്ചു-കൊണ്ട് മെല്ലെ ചിരിച്ചു… ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. എങ്കിലും അവളുടെ മനസ്സാകെ സുഗുണൻ പറഞ്ഞ വാക്കുകൾ അലയടിച്ചു-കൊണ്ടിരുന്നു… അവളുടെ ചിന്തകളുടെ അർത്ഥം അവനു മനസ്സിലായിരുന്നു.. സുഗുണനെ ക്കുറിച്ചൊർത്ത-പ്പോൾ അവന്റെ മുഖത്ത് ക്രൂരമായൊരു ചിരി-പരന്നു… പിറകിൽ നിന്നും അവർക്കരികിലേക്ക് വരുന്ന തൻവിയെ വേദ് കണ്ടിരുന്നു.. അവൻ കണ്ണുകൾ കൊണ്ടവളോട് വര-രുതെന്നറിയിച്ചു…. വേദിന്റെ മറുപടി കിട്ടിയ തൻവി അവളുടെ കണ്ണിൽ പെടാതെ തിരിച്ചു വീട്ടിലേക്ക് തന്നെ പോയി… വേദിനെ തന്നെ ശ്രദ്ധിച്ചിരുന്ന ലക്ഷ്മിക്ക് അവർ തമ്മിലുള്ള ബോണ്ട് മനസ്സിലായിരുന്നു.. അവളവന്റെ തലയിൽ ചെറുതായി കൊട്ടിയിരുന്നു… എനിക്ക് നിങ്ങളെ രണ്ടാളെയും കുറിച്ചിപ്പോൾ ഒരു സംശയവും ഇല്ല വേദ് ..
തൻവിയോട് അകലം കാണിക്കേണ്ട യാതൊരു ആവശ്യവുമില്ല… പക്ഷെ അവർക്ക് കൊടുക്കുന്ന പരിഗണനയുടെ ഒരംശം പോലും എനിക്ക് തരുന്നില്ല എന്നറിഞ്ഞപ്പോൾ ചെറിയൊരു സങ്കടം തോന്നി… അത്രമാത്രം.. നല്ല സൗഹൃദങ്ങൾ എപ്പോഴും അനുഗ്രഹമാണ്.. ഇയാൾക്കത് കിട്ടിയിട്ടുണ്ട്… എനിക്ക് വേണ്ടി അത് മുറിക്കണം ന്നു ഞാൻ പറയില്ല… ആ അതൊക്കെ പോട്ടെ… ഇപ്പൊ നമ്മൾ തമ്മിൽ ഏതാണ്ടൊരു ടീലൊക്കെ ആയില്ലേ ഇനിയെങ്കിലും ഈ ഇയാള് നിങ്ങള് താൻ ഒക്കെ മാറ്റി ഏട്ടാ എന്ന് വിളിച്ചൂടെ???.. ആഹാ ഏട്ടാ ന്ന് വിളിക്കണോ?? ലക്ഷ്മി കളിയാക്കി ചോദിച്ചു… വിളിച്ചാൽ തരക്കേടില്ലായിരുന്നു… ഓന്നുമില്ലേലും അത് കേൾക്കാനൊരു മനസ്സുഖമൊക്കെ കിട്ടിയേനെ… വേദ് അവളെനോക്കി കണ്ണിറുക്കി കാണിച്ചു… നോക്കട്ടെ കയ്യിലിരിപ്പ് നല്ലതാണെങ്കിൽ നടപടിയുണ്ടാക്കാം…. എന്റെ കയ്യിലിരുപ്പിനെന്നാ കുഴപ്പം… പാവം ഞാൻ.. ഇതുപോലെ തങ്കപ്പെട്ട സ്വഭാവമുള്ള വേറെ ആരാ ഇവിടുള്ളത്??.. ഉയ്യോ ഈ ഭൂമിയിലെ തന്നെ ആകെയുള്ള തങ്കപ്പെട്ട സ്വഭാവത്തിന്റെ ഉടമയല്ലിയോ ഈ നിൽക്കുന്നെ…. ര
ണ്ടും കൂടെന്റെ മുന്നിൽ കിടന്നു കളിച്ച നാടകമൊക്കെ എനിക്ക് നല്ല ഓർമയുണ്ട്.. വച്ചിട്ടുണ്ട് ഞാൻ രണ്ടിനും… തല്ക്കാലം തൻവി ഒന്നും അറിയണ്ട… കുരുപ്പിന്റെ കയ്യിലെ ബാക്കി അടവുകൾ എന്തൊക്കെയാണെന്ന് കൂടി അറിയണമെനിക്ക്… നീ പകപോക്കാൻ പോകുവാണോ ടി… അവള് നിന്റെ ഏഴയലത്ത് വരത്തില്ല ലക്ഷ്മി… പാവം ന്റെ കൊച്ചിനെ വേറുതെ കൊലക്ക് കൊടുക്കരുത്… മിണ്ടരുത് കൊന്നുകളയും ഞാൻ… എന്റെ മുൻപിൽ കിടന്നു നാടകം കളിച്ചപ്പോൾ ഈ സങ്കടമൊന്നും കണ്ടില്ലല്ലോ.??… ലക്ഷ്മി ആരാന്നു രണ്ടാളും കാണാൻ പോകുന്നതേയുള്ളൂ മക്കളെ … കരുതിയിരുന്നോ… ഇവിടുന്നീ പടികടന്നു കഴിഞ്ഞാൽ നമ്മൾ കഥാപാത്രങ്ങൾ ആയിക്കോണം… പറഞ്ഞത് കേട്ടല്ലോ??? അതും പറഞ്ഞു മുന്നിൽ കയറി പോകുന്ന ലക്ഷ്മിയെ നോക്കി വേദ് തലയിൽ കയ്യും വച്ചു നിന്നു….
ഇറയത്ത് വർത്താനം പറഞ്ഞിരിക്കുകയായിരുന്നു എല്ലാവരും … രാവിലെ വേദ് ലക്ഷ്മിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരിച്ചു വന്നശേഷം അവളുടെ പനിക്ക് കുറച്ചു ശമനം വന്നിരുന്നു .. അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് വേദ് ലക്ഷ്മിയെ കണ്ണും കയ്യും ഒക്കെ കാണിച്ചു വിളിക്കുന്നുണ്ടെങ്കിലും അവളവനെ മൈൻഡ് പോലും ചെയ്യാതെ ഇരിക്കുകയാണ് ചെയ്തത്… ഈശ്വരന്മാരെ ഇതെന്തൊരു ജന്മവ … രാവിലെ എത്ര സ്നേഹത്തോടെ സംസാരിച്ച പെണ്ണാ… എത്ര പെട്ടന്ന ഇവൾ മറുകണ്ടം ചാടിക്കളഞ്ഞത് അവൻ … മനസ്സിലോർത്ത് … ഇടക്കെപ്പോഴോ നോക്കിയപ്പോൾ അവളവനെ നോക്കി ചിരിക്കുന്നത് കണ്ടെങ്കിലും വേദ് നോക്കുന്നത് കണ്ടപ്പോൾ അവൾ മെല്ലെ ചിരിമറച്ചു മുഖം തിരിച്ചു പിടിച്ചു…
നാളെയെന്താ അമ്മായി ചായക്കുണ്ടാക്കുക… ലക്ഷ്മിയാണ് ചോദ്യമേറിഞ്ഞത്.. അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ തന്നെ വേദ് ഉറപ്പിച്ചിരുന്നു അത് എന്തോ പണിയാണെന്ന്?? നാളെ നമുക്ക് ദോശയുണ്ടാക്കാം മോളെ….. നീയല്ലേ അരിയരച്ചുവച്ചത്. ആ ശരിയാ എന്നാ പിന്നെ ദോശ തന്നെയുണ്ടാക്കാം.. അല്ലമ്മായി… ഞാൻ ദോശയുണ്ടാക്കിയാൽ ശരിയാവില്ല … തൻവിക്ക് നന്നായിട്ട് ദോശയുണ്ടാക്കാൻ അറിയാമെന്ന പറഞ്ഞത്… ഏട്ടനാണെങ്കിൽ തൻവിയുടെ ദോശകഴിക്കാതെ ഉറക്കം വരില്ലത്രേ… എല്ലാ ആഴ്ചയും തൻവിയുടെ സ്വന്തം കൈകൊണ്ടുണ്ടാക്കിയ ദോശകഴിക്കാൻ തൻവിയുടെ വീട്ടിൽ പോകുമെന്ന പറഞ്ഞത്.. അല്ലേ തൻവി… അതുകൊണ്ട് തൻവിതന്നെ ഇപ്രാവശ്യം ദോശയുണ്ടാക്കട്ടെ…. അതും പറഞ്ഞു ലക്ഷ്മി തൻവിയെ നോക്കുമ്പോളേക്കും തൻവി അവളെ നോക്കി മിഴിച്ചിരിക്കുകയായിരുന്നു…
ആ… അത്.. അതുപിന്നെ… വേദ് ദോശ കഴിക്കാൻ വരുമെന്ന് പറഞ്ഞത് ശരിയാ… അവൾ വിക്കി വിക്കി മറുപടി പറഞ്ഞു… ഈശ്വരാ പെട്ടു… ദോശപോയിട്ട് ഒരു മുട്ടപൊരിക്കാൻ പോലും അറിയാത്ത ഞാൻ എങ്ങനെ ദോശചുടാനാ… ആറ്റ് നോറ്റൊന്ന് ദോശ ചുട്ടിട്ട് മൂന്ന് ദിവസമാ ടോയ്ലെറ്റിൽ നിന്നും കയറാതെ കിടന്നത്… ദൈവമേ . ഇത് പണിപാളിയത് തന്നെ…തൻവി മനസ്സിൽ പറഞ്ഞു… അപ്പോ ഒന്നും ആലോചിക്കാനില്ല നാളെ നേരെ എഴുന്നേറ്റ് അടുക്കളയിൽ കയറിക്കോളൂ… കറിയൊക്കെ ഞാൻ വച്ചോളാം തൻവി ദോശചുട്ടാൽ മാത്രം മതി….ലക്ഷ്മി ചിരിയോളിപ്പിച്ചു പറഞ്ഞു തീർന്നതും വേദിന്റെ ശബ്ദമുയർന്നു. അയ്യോ അതൊന്നും വേണ്ട… അതൊന്നും വേണ്ട… ദോശ ലക്ഷ്മിയോ അമ്മയോ ചുട്ടാൽ മതി… വേദ് ദയനീയ ഭാവത്തിൽ ലക്ഷ്മിയെ നോക്കി…
എന്താ വേദ് അങ്ങനെ പറയരുത്… തൻവിക്ക് സങ്കടം ആവില്ലേ… അല്ലാത്തപ്പോൾ എല്ലാം തൻവിയുണ്ടാക്കുന്ന ടേസ്റ്റ് ഉള്ള ദോശകഴിക്കാൻ കാത്തിരിക്കുന്ന വേദ് ഇപ്പൊ വേണ്ടന്ന് പറയുന്നത് ശരിയാണോ ??? തൻവിക്കതു വിഷമമാകും അതുകൊണ്ട് ഒന്നും ഇനി ചിന്തിക്കാനില്ല ദോശ തൻവിയുടെ വക ഉറപ്പിച്ചു… ലക്ഷ്മി പറഞ്ഞു നിർത്തി അയ്യോ എനിക്കങ്ങനെ സങ്കടം ഒന്നുമില്ലകേട്ടോ… വേദിന് ഇവിടുള്ളോർ ഉണ്ടാക്കുന്നത് ഇടക്കൊക്കെയല്ലേ കഴിക്കാൻ പറ്റുള്ളൂ… ഞാൻ ഉണ്ടാക്കുന്നത് എപ്പോ വേണേലും കഴിക്കാലോ ?? ഏയ് അത്രക്ക് എളിമായൊന്നും വേണ്ടെന്റെ തൻവി… ഞങ്ങളുറപ്പിച്ചു നാളെ തൻവിയുടെ വകയാണ് ദോശ… ഇനി ചർച്ചയില്ല… ലക്ഷ്മി പറഞ്ഞു നിർത്തിയപ്പോളേക്കും എല്ലാവരും അവളെത്തന്നെ അത്ഭുതതോടെ നോക്കിയിരിക്കുകയായിരുന്നു… നാളുകൾക്ക് ശേഷം അവരുടെ ലക്ഷ്മിയെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ആ മുഖങ്ങളിൽ..
അടുക്കളയിൽ പണികളൊക്കെ കഴിഞ്ഞു രാത്രിയേറെ വൈകിയാണ് ലക്ഷ്മി മുറിയിലേക്ക് തിരിച്ചെത്തിയത്… അവൾ മുറിയിലെത്തുമ്പോൾ വേദ് കട്ടിലിന്റെ അരുകിൽ സ്ഥാനം പിടിച്ചിരുന്നു… ലൈറ്റ് ഓഫ് ചെയ്തു മെല്ലെ കട്ടിലിന്റെ മൂലക്ക് സ്ഥലം കണ്ടത്തുമ്പോളേക്കും അവളുടെ കൈക്കുഴിയിലേക്ക് തലയും വച്ചുകൊണ്ട് വേദ് മെല്ലെ നുഴഞ്ഞു കയറിയിരുന്നു… എന്താ മോനെ ഉദ്ദേശം??? ലക്ഷ്മി കനത്ത സ്വരത്തിൽ ചോദിച്ചു… അല്ല ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയിപ്പോ??? എത്രയൊക്കെ ആയ സ്ഥിതിക്ക് മര്യാദക്ക് മാറി കിടന്നോ??? ഇന്നലെ എന്നെയൊന്നു തിരിഞ്ഞു പോലും നോക്കാതെ പോയിട്ട് ഇന്ന് ഒട്ടിക്കിടക്കാൻ വന്നേക്കുന്നോ?? ഞാനൊന്നും മറന്നിട്ടില്ല.. പാവമല്ലേ പോട്ടെന്നു വച്ചപ്പോ തലയിൽ കയറുന്നോ??? ഇതാണ് ഇക്കാലത്തു ഒരു മനുഷ്യനും ഒരു സഹായവും ചെയ്യരുതെന്ന് പറയുന്നത്… സൂചികുത്താൻ ഇടം കൊടുത്തപ്പോൾ ദാണ്ടേ തൂമ്പാ കയറ്റാൻ നോക്കുന്നു….. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം… എന്റടുത്തു കളിയും കൊണ്ട് വന്നാലുണ്ടല്ലോ ചവിട്ടി താഴയിടും ഞാൻ… നീ ഇത്ര ഭീകരിയാണെന്നറിഞ്ഞിരുന്നങ്കിൽ ഞാൻ നിന്നെ കെട്ടത്തിലായിരുന്നു.. ഓഹ് ഇങ്ങനൊരു ഭൂതന … നീയിങ്ങനെ ജീവിതകാലം മുഴുവൻ കന്യകയായിട്ട് നിന്ന് പോവാതെയുള്ളടി.. അതും പറഞ്ഞു വേദ് തിരിഞ്ഞു കടക്കുമ്പോൾ ലക്ഷ്മി അപ്പുറത് ചിരിയടക്കാൻ പാടുപെടുകയായിരുന്നു ..തുടരും….

by