രചന – ആയിഷ അക്ബർ
അവൻ തിരിച്ചു വരുമ്പോഴേക്കും മേശ മേൽ അവൾ അവന് വേണ്ടിയുള്ള വെള്ളം തയ്യാറാക്കി വെച്ചിരുന്നു….
എന്നാൽ എന്നത്തേയും പോലെ അവനതിലേക്ക് ഒട്ടും ശ്രദ്ധ കൊടുത്തില്ല….
ഒപ്പം അവളാ മുറിയിലുള്ളതായി പോലും അവൻ കണക്കാക്കിയില്ല….
സൂര്യയുടെ ഹൃദയത്തിലെന്തോ വല്ലാത്തൊരു ഭാരം നിറഞ്ഞിരുന്നുi….
താനൊന്നും അവനിൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ലെങ്കിൽ കൂടി അവന്റെ മൗനം അത്ര മേൽ തന്നെ മുറിപ്പെടുത്തും പോൽ…
ഈയിടെയായി അവനുമായി മനസ്സ് അല്പം ചേർന്ന് നിന്നത് കൊണ്ടാവാം അതൊരു പക്ഷെ…..
ആ മുറിയിൽ അവൾക്ക് പതിവില്ലാത്തൊരു വീർപ് മുട്ടൽ തോന്നി……
അവൾ വേഗം പുറത്തേക്ക് നടന്നു…..
കണ്ണുകൾ കൊണ്ട് അവളെ നോക്കാതെ ഇരിക്കുന്ന ഓരോ സമയവും ഹൃദയം അവളെ തിരഞ്ഞ് കൊണ്ടിരിക്കുന്നതെന്താണെന്ന് കാശ്ശിയോർത്തു…..
അവൻ കട്ടിലിലിരുന്ന് തലക്ക് കൈ വെച്ചു…..
മനസ്സിന് വല്ലാത്തൊരു ഭാരം തോന്നിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആ കാശി…. നാളെയല്ലേ കുര്യനങ്കിളിന്റെ വീട്ടിലെ ഫങ്ക്ഷൻ….
നാളെ തന്നെയാണ് കോൺട്രാക്ട് സൈൻ ചെയ്യേണ്ടതും…..
ശങ്കരൻ ആലോചനയിലായിരുന്നു…
കുര്യൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അറിയാമല്ലോ…..
അത് കൊണ്ട് ഓഫീസിൽ നീ പോയാൽ മതി….
മീറ്റിംഗ് കഴിഞ്ഞ് നീ നേരെയങ് വാ…..
ശങ്കരനത് പറഞ്ഞതും കാശി സമ്മതമെന്ന പോൽ തലയാട്ടി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഫങ്ക്ഷന് പോകുന്ന കാര്യം ഓർക്കുമ്പോഴേ സൂര്യക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
നാലാള് കൂടുന്നിടത് കാശി നാഥന്റെ ഭാര്യയാണെന്ന് പറയാൻ സത്യം പറഞ്ഞാൽ ഭയമാണ്…..
അരോചകമായ നോട്ടങ്ങളും അടക്കി പറച്ചിലുകളും അസ്സഹനീയമാണ്…..
അവനതിലെറെ അതപമാനവും…..
അവളോന്ന് നെടുവീർപ്പിട്ടു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീറ്റിംഗ് കഴിഞ്ഞാലുടൻ അവിടെയെത്തണം….
ചുറ്റിതിരിഞ്ഞു സമയം കളയരുത്…….
ഡ്രെസ് മാറ്റി താഴെക്കിറങ്ങി വന്ന കാശിയോട് ശങ്കരനത് പറയുമ്പോൾ അവൻ പുഞ്ചിരിച്ചു…..
വീണയും ജാനകിയും എല്ലാം ഒരുങ്ങി വന്നിരുന്നു….
സൂര്യ മോൾ ഒരുങ്ങി കഴിഞ്ഞില്ലേ……
ശങ്കരനത് ചോദിക്കുമ്പോഴേക്കും കോണിപ്പടികളിറങ്ങി അവൾ വരുന്നുണ്ടായിരുന്നു…..
ഒരു വശത്തേക്ക് ചീകി വിടർത്തിയിട്ട നീളൻ മുടിയിഴകൾ അവളുടേ മുഖത്താകേ പാറി കളിക്കുന്നുണ്ടായിരുന്നു….
നെറ്റിയിലൊരു കുഞ്ഞ് പൊട്ട്….
നെറുകെയിൽ സിന്ദൂരം പടർന്നിരുന്നു…..
ചുവന്ന അദരങ്ങളിൽ ഒരിളം ചിരി പറ്റിപ്പിടിച്ചിരുന്നു…..
കറുത്ത സാരിയിലെ സ്വർണ നിറത്തിലുള്ള മുത്തുകൾ അവൾക്ക് വല്ലാത്തൊരു തിളക്കം നൽകുന്നുണ്ടായിരുന്നു…..
കാശി ഒരു നിമിഷം കണ്ണിമ വെട്ടാതെ അവളെ നോക്കി നിന്നു……
സാരി തലപ്പ് ഇടത് കയ്യിന്നാൽ പിടിച് വരുന്ന അവളെ അതി സുന്ദരിയായി അവന് തോന്നി……
സൗന്ദര്യം എന്നത് പൊതുവായ ഒന്നല്ലെന്ന് അവന് മനസ്സിലാകുകയായിരുന്നു….
അത് ഓരോരോ കണ്ണുകൾക്കും വ്യത്യസ്തമാണ്……
മാന്യമായ പെരുമാറ്റവും നിഷ്കളങ്കമായ സ്വഭാവവും കൊണ്ട് സൗന്ദര്യം അവരിൽ കത്തി നിൽക്കും പോലെ തോന്നും….
ഹൃദയത്തിൽ അവരോടുള്ള സ്നേഹം കൊണ്ട് കണ്ണുകൾ സൗന്ദര്യത്തെ ചേർത്ത് പിടിക്കും…..
ആദ്യ കാഴ്ചയിൽ സൗന്ദര്യമില്ലെന്ന് പറഞ്ഞു അകറ്റി നിർത്തിയവളെ ഹൃദയം അതി സുന്ദരിയെന്ന് വിശേഷിപ്പിച്ചതിനേക്കാൾ അതിനു മറ്റെന്ത് തെളിവാണ് വേണ്ടത്…
ബാഹ്യ സൗന്ദര്യം ഒരു മിഥ്യയാണെന്ന് അവന് വ്യക്തമായിരുന്നന്നേരം….
അവരുടെ മിഴികൾ തമ്മിൽ കൊരുതൊരാ സമയം സൂര്യ പെട്ടെന്ന് തന്നെ കണ്ണുകൾ വലിച്ചെടുത്തു….
വീണക്ക് അവളെ കണ്ട് സഹിക്കാൻ കഴിയുന്നില്ലായിരുന്നു…
കറുത്ത അവളുടുത് ഇത്ര ഭംഗി യുണ്ടെങ്കിൽ ആ സാരി താനുടുത്താൽ എത്ര ഭംഗിയുണ്ടാകുമായിരുന്നെന്നവളോർത്തു…..
അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
കാശി അവന്റെ കാറിലേക്ക് കയറുമ്പോഴും അവളെ നോക്കുന്നത് അവൾ കണ്ടിരുന്നു ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവിടെ എത്തി അല്പ നേരം കഴിഞ്ഞപ്പോൾ തന്നെ സൂര്യക്ക് മടുപ്പ് തോന്നി…
വീണ അപ്പച്ചിയുടെ കൂടെ നടക്കുമ്പോൾ ഇതെന്റെ കിരണിന്റെ ഭാര്യയാണെന്ന് ചോദിക്കാതെ തന്നെ അങ്ങോട്ട് പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നവർ…..
എന്നാൽ കാശിയുടെ ഭാര്യ എവിടെയെന്നു ചോദിക്കുന്നവർക്ക് മാത്രം താല്പര്യമില്ലാത്ത മട്ടിൽ തന്നെ ചൂണ്ടി കാണിക്കും….
പലരുടെയും മുഖത് പല ഭാവങ്ങളായിരുന്നു…..
ആശ്ചര്യവും സഹതാപവും പരിഹാസവും അങ്ങനെയങ്ങനെ…..
സൗന്ദര്യം കൊണ്ട് മനുഷ്യരെ അളക്കുന്ന അവരിൽ നിന്നും താൻ അല്പം അകന്ന് നിന്നു…..
ഒഴിഞ്ഞൊരു കസേരയിലിരിക്കുമ്പോഴായിരുന്നു പിറകിൽ നിന്നാരോ തോണ്ടുന്നത് അവളറിഞ്ഞത്….
അവൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി…..
ഒരു കുഞ്ഞി കൈയായിരുന്നത്….
നിഷ്കളങ്കമായി അവൾ തന്നെ നോക്കി ചിരിച്ചു….
ഒരുടുപ്പായിരുന്നു അവളിട്ടിരുന്നത്….
കഴുത്തിൽ ചെറിയ ഒരു മുത്തുമാല…..
ചുരുണ്ട മുടി ചീകിയിട്ടുണ്ടെങ്കിലും അനുസരണയില്ലാതെ വീണ്ടും ചുരുണ്ട് കൂടി നിൽക്കുന്നു…..
ആർഭാടമായ ഇവർക്കിടയിൽ ഇങ്ങനെയൊരാളെ കാണുന്നത് അപ്പോഴായിരുന്നു..
മ്മ്….. സൂര്യ പുഞ്ചിരിയോടെ അവൾക്ക് നേരെ പുരികമുയർത്തി….
ഐശ് ക്രീം വാങ്ങി തരോ….
നിരന്നു നിന്ന് ഭക്ഷണം വിളമ്പി കൊണ്ടിരിക്കുന്നവർക്കിടയിൽ ഐസ് ക്രീം കൊടുക്കുന്ന ആ പയ്യന് നേരെയവൾ വിരൽ ചൂണ്ടി…..
സൂര്യ എഴുന്നേറ്റ് ഒരു ഐസ് ക്രീം വാങ്ങി അവളുടേ കയ്യിൽ കൊടുത്ത് അവളെ അവിടെ പിടിച്ചിരുത്തി….
കുഞ്ഞി വാ പൊളിച്ചു അവൾ കഴിക്കുന്നതതും നോക്കി അവൾ പുഞ്ചിരിയോടെ അങ്ങനെ ഇരുന്നു…..
അപ്പോഴാണ് അവിടെക്കാ സ്ത്രീ ഓടി വരുന്നത്…..
ഇവിടെ ഉണ്ടായിരുന്നോ നീ… ഞാൻ പേടിച്ചു കുഞ്ഞേ…..
അവരതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു….
അവളുടേ അമ്മയാണതെന്ന് സൂര്യക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു….
അത്രയേറെ സാമ്യത അവരിലുണ്ടായിരുന്നു…
ഞാൻ ആ സാധനം എടുത്ത് കൊടുക്കാൻ തിരിഞ്ഞപ്പോഴേക്കും എന്റെ കണ്ണു വെട്ടിച്ചു ഓടിയതാ ഇവൾ…
സൂര്യയെ നോക്കി കൊണ്ടായിരുന്നു അവരത് പറഞ്ഞത്…..സൂര്യ ഒന്നു ചിരിച്ചു….
നിങ്ങളിവിടുത്തെ….
സൂര്യക്ക് അവരെ അറിയാൻ തോന്നി….
ഞാനിവിടെ അടുക്കള പണിക് നിൽക്കുന്നതാ…
സുധ….
ഇവന്റ് മാനേജ്മെന്റ് ആയതോണ്ട്
ഇന്നാണ് അല്പം വിശ്രമം കിട്ടിയത്…. അതും പറഞ്ഞു കൊണ്ടവർ ഐസ് ക്രീം കഴിച് കൊണ്ടിരുന്ന മോൾക്കരികിലായിരുന്നു….
എത്ര വയസായി വാവക്ക്…
സൂര്യക്ക് അവരോടുള്ള സംസാരം അല്പം സ്വസ്ഥത നൽകി…..
അവൾക്ക് മൂന്ന് വയസ്സ് കഴിഞ്ഞു….
നിങ്ങളെ കണ്ട് പരിചയമില്ലല്ലോ……
അവർ തിരിച്ചത് ചോദിക്കുമ്പോൾ സൂര്യക്ക് അല്പം പ്രയാസം തോന്നി….
ഞാൻ സൂര്യ…..കാശി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ ഓണർ ഗോപീ ശങ്കരനേ അറിയുമോ….
ഞാൻ അവരുടെ മരുമകളാണ്….
അവളത് പറഞ്ഞതും സുധ യുടെ മുഖത്തെ ഭാവം മാറിയിരുന്നു…..
മൂത്ത മരുമകളോ അതോ ഇളയതോ….
അവരത് ചോദിക്കുമ്പോഴും ആ വാക്കുകളിൽ ഗൗരവമുണ്ടായിരുന്നു…..
മൂത്ത മരുമകളാണ്….
സൂര്യ അവരുടെ മുഖത്തേക്ക് നോക്കാതെ യാണത് പറഞ്ഞത്…..
കാരണം അവൾക്കറിയാമായിരുന്നു അവരുടെ മനസ്സിപ്പോൾ തന്നെയും കാശിയെയും ചേർത്ത് വെച്ച് നോക്കുന്നുണ്ടാകുമെന്ന്….
കാശി സാറിന്റെ ഭാര്യയാണോ…..
മ്മ്……
അവളത് പറയുമ്പോൾ സൂര്യയുടെ ചിന്തകളെ മറി കടന്ന് ആ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…
അവളെന്തെന്ന് മനസ്സിലാവാതെ അവരെ നോക്കി….
പതിയേ അവരുടെ കണ്ണു നീരിനിടയിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..
കാശി സാറിന്റെ കരുണ കൊണ്ടാണ് എന്റെ മോളിന്ന് ലോകം കാണുന്നത്…..
ആ കുട്ടിയുടെ മുടിയിഴകളിൽ തഴുകി അവരത് പറയുമ്പോൾ
സൂര്യക്ക് കാര്യമെന്തെന്ന് മനസ്സിലായില്ലായിരുന്നു….
എന്റെ ഭർത്താവ് നിങ്ങളുടെ കമ്പനിയിലാ ജോലി ചെയ്യുന്നത്..
വർഷങ്ങൾ കഴിഞ്ഞുണ്ടായ കുഞ്ഞിന് കാഴ്ച ശക്തിയില്ലെന്നറിഞ്ഞപ്പോൾ തളർന്നു പോയിരുന്നു ഞങ്ങൾ….
എന്നാൽ ഒരു ഓപ്പറേഷനിലൂടെ അവളുടേ കാഴ്ച തിരിച്ചു കിട്ടുമെന്നത് ആശ്വാസമുള്ള വാർത്തയായിരുന്നെങ്കിലും അതിനൊത്തിരി പണം ആവശ്യമായിരുന്നു….
ഒത്തിരി പേർക്ക് മുമ്പിൽ കൈ നീട്ടിയെങ്കിലും ഞങ്ങൾക്ക് മുമ്പിൽ ദൈവ ദൂതനെ പോൽ പ്രത്യക്ഷപ്പെട്ടത് കാശി സാറായിരുന്നു……
രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ….
മരണം വരെ ഞങ്ങൾ നിങ്ങളോട് കടപ്പെട്ടവരായിരിക്കും….
എല്ലാ ആപത്തുകളിൽ നിന്നും ദൈവം ആ നല്ല മനസ്സിന് കാവലാകട്ടെ…..
നനവൂറിയ അവരുടെ വാക്കുകൾ സൂര്യയുടെ കാതുകൾക്ക് സുഖമുള്ള ഒരനുഭൂതിയായിരുന്നു സമ്മാനിച്ചത്…..
കാശിയെന്ന അവനെ കൂടുതൽ അറിയാൻ അവളുടേ മനസ്സ് ആഗ്രഹിക്കുന്നുണ്ടായിരുന്നു…..
അവളുടേ കണ്ണുകൾ അവനെയോർത് തിളങ്ങി…
മുമ്പിലിരിക്കുന്ന സ്ത്രീ തന്നെ നോക്കുന്നത് അവരുടെ രക്ഷകനായ കാശി നാഥാന്റെ ഭാര്യയായിട്ടാണ്….
അവർക്ക് തന്റെ നിറം കാണുന്നില്ല…..
കാരണം അവരുടെ കാഴ്ച അവനോടുള്ള സ്നേഹം കൊണ്ടും നന്ദി കൊണ്ടും മറഞ്ഞു പോയതാവാം…..
അവളുടേ കണ്ണുകൾ തിളങ്ങി……
പെട്ടെന്നാണ് അവളുടേ മൊബൈൽ ഫോൺ റിങ് ചെയ്തത്….
ഹലോ മിസ്സിസ് കാശി നാഥൻ അല്ലേ…..
മറു തലക്കൽ ഒരു പുരുഷ ശബ്ദം……
അ…. അതേ……
ഞാൻ മിത്രാ ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്…..
കാശി നാഥൻ സാറിനൊരു ചെറിയ ആക്സിഡന്റ്….
പെട്ടെന്നത് കേട്ടതും സൂര്യക്ക് തല ചുറ്റുന്നത് പോലെ തോന്നി…..
എന്ത്…..
അവളല്പം ഉറക്കെയാണത് ചോദിച്ചത്……
മാഡം… എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരണം….
അതും പറഞ് മറു തലക്കൽ ഫോൺ ഓഫ് ആകുമ്പോൾ അവളെന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി….
ശങ്കരന് വേണ്ടിയുള്ള തിരച്ചിലായിരുന്നത്….
എന്നാൽ അച്ഛനെ അവിടെ എവിടെയും കാണാത്തത്തിൽ അവൾക്ക് നിരാശ തോന്നി….
ജാനകി അവിടെ നിൽക്കുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ട് വെറുതെ സമയം കളയേണ്ടെന്ന് കരുതി അവൾ പോകാനൊരുങ്ങി….
ഹൃദയം ഭയത്തോടെ മിടിക്കുന്നുണ്ടായിരുന്നു…. അവനെന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്ക തൊണ്ടയിൽ കുരുങ്ങി നിന്നു…..
പെട്ടെന്നവളൊന്ന് പിറകിലേക്ക് തിരിഞ്ഞു….
അവളെ നോക്കി നിൽക്കുന്ന ആ കുഞ്ഞി കണ്ണുകൾ അവളിൽ അല്പം ആശ്വാസം നൽകി…..
നമ്മളെ ആപത്തിൽ നിന്നും രക്ഷിക്കാൻ നമ്മൾ ചെയ്ത നന്മകൾ തീർച്ചയായും കാവലുണ്ടാവും…..
വേഗം മിത്ര ഹോസ്പിറ്റലിലോന്ന് പോകണം…..
ഡ്രൈവറോടതും പറഞ്ഞു കൊണ്ടവൾ കാറിലേക്ക് കയറി…..
അപ്പോഴും ഹൃദയം അവന് വേണ്ടി ഉരുകുന്നുണ്ടായിരുന്നു……
(തുടരും )

by