18/04/2026

നെഞ്ചോട് : ഭാഗം 34

രചന – കൃഷ്ണ

ആളെ കാണാനില്ലല്ലോ… ഇനിപ്പോ ഇവിടെ ഇല്ലേ… അഞ്ജുവിന്റെ കണ്ണ് വെട്ടിച്ച് വന്നത് വെറുതെയാകുമോ…

കാർത്തിക്കിന്റെ വീടിന്റെ മതിലിന് ഓരം ചേർന്ന് കിടന്ന കല്ലിനു മേൽ കേറി എത്തി വലിഞ്ഞു നിരീക്ഷിച്ച് കൊണ്ട് പാറു സ്വയം പറഞ്ഞു…

എന്താ കുട്ടി ഈ കാണിക്കുന്നത്…?
പാറു നിരീക്ഷിച്ച് കൊണ്ട് നിൽക്കുന്നത് കണ്ടുകൊണ്ട് വന്ന ഒരു വഴിപോക്കൻ ചോദിച്ചു…

ശബ്‌ദം കേട്ട് പാറു ഒന്ന് ഞെട്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കി…

അവളെ നോക്കി നിൽക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യൻ…

പാറു വേഗം കല്ലിന് മേൽ നിന്നും ഇറങ്ങി അയ്യാളെ നോക്കിയൊന്ന് ചിരിച്ചു…

കുട്ടിയെന്താ ഈ മതിലിന് മേൽ കേറി ഈ നോക്കുന്നത്…?
അയ്യാൾ വീണ്ടും ആവർത്തിച്ചു…

അത്… ഞാൻ ഈ വീട്ടിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുവായിരുന്നു…

അതിന് കുട്ടിക്ക് ഇങ്ങനെ മതിലിൽ നിന്ന് നോക്കേണ്ട ആവശ്യമുണ്ടോ അങ്ങോട്ടേക്ക് കേറി ചെന്ന് തിരക്കിക്കൂടെ…

അത് പിന്നെ പട്ടി ഉണ്ടങ്കിലോ എന്നോർത്താണ് ഒന്ന് നോക്കിയിട്ട് കേറാമെന്ന് കരുതിയത്…
വായിൽ വന്ന ഒന്ന് അങ്ങ് തട്ടി വിട്ടു പാറു…

ഏയ്… ഈ വീട്ടിൽ പറ്റിയൊന്നുമില്ല… അല്ല അതിരിക്കട്ടെ കുട്ടിയെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ… എന്താ കുട്ടിയുടെ പേര്…?

എന്റെ പേര് പാർവതി… ഇവിടെ ഞാൻ ആദ്യമായിട്ടാണ്… എന്റെ അമ്മവീട് ഇവിടെയാണ്… കീരാറ്റ്… പാടത്തിനപ്പുറം…
ചോദിക്കാൻ നിന്ന പോലെ അവൾ ഒക്കെയും പറഞ്ഞു കൊടുത്തു…

ആയിക്കോട്ടെ… എന്തായാലും കുട്ടി പട്ടി ഉണ്ടെന്ന് കരുതി പേടിച്ച് നിൽക്കണ്ട… അങ്ങോട്ടേക്ക് കേറി ചെന്നോളൂട്ടോ…
അതും പറഞ്ഞ് അയ്യാൾ അവളെ നോക്കി ഒന്ന് ചിരിച്ച് മുന്നോട്ട് നടന്ന് നീങ്ങി…

അയ്യാൾ പോയതും പാറു ഒന്ന് ശ്വാസം നേരെ വിട്ടു…

ഇനി ഇത് പോലെ കള്ളന്മാർ നോക്കുന്ന കണക്കെ ഒളിച് നോക്കി നിന്നാൽ നാട്ട് കാരുടെ കൈയ്യിൽ നിന്നും കിട്ടാൻ ചാൻസുണ്ട്… എന്തായാലും ഇങ്ങനെ മതിലിൽ നിന്ന് നോക്കിയാലല്ലേ കുഴപ്പമുള്ളൂ… ഗേറ്റിനടുക്കൽ വന്ന് നിന്ന് നോക്കാം…
പാറു തന്നെ പറഞ്ഞ് കൊണ്ട് ഗേറ്റിനടുക്കലായി വന്ന് തലമാത്രം ചരിച്ചു പരിസരം മുഴുവൻ ഒന്ന് കൂടെ വീക്ഷിക്കാൻ തുടങ്ങി…

പെട്ടന്ന് അവൾടെ തോളിലായി ഒരു പിടി വീണതും പാറു ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി…
മുന്നിൽ അവളെ കൂർപ്പിച്ചു നോക്കി നിൽക്കുന്നു അഞ്ചു…
അവളെ കണ്ട് പാറു ഒന്ന് പരുങ്ങിയെങ്കിലും പിന്നെ ഇളിച്ചു കാണിച്ചു…

നീ… എന്താ ഇവിടെ…?
പാറു അഞ്ജുവിനോട് ചോദിച്ചു…

അത് തന്നെയാ എനിക്ക് ചോദിക്കാനുള്ളത്… നീ എന്താ പാറു ഇവിടെ…? അതും കള്ളന്മാരെ പോലെ പാത്ത് കാർത്തിയേട്ടന്റെ വീട്ടിലേക്ക് ഉളിഞ്ഞിട്ട് നോക്കി നിൽക്കുന്നെ…?

അ… അത് പിന്നെ അഞ്ചു ഞാൻ കാർത്തി… അല്ല… മാങ്ങ…?
പാറു എന്ത് പറയണമെന്നറിയാതെ തപ്പി തടഞ്ഞു കൊണ്ട് ഒപ്പിച്ചു…

ഓ… അപ്പോ അതായിരുന്നു മോള് എന്റെ കണ്ണ് വെട്ടിച്ചിങ് പോന്നത് അല്ലേ… നിനക്ക് ഇന്നലെ കാർത്തിയേട്ടന്റെ കൈയ്യിൽ നിന്നും കിട്ടിയത് പോരാഞ്ഞിട്ടാണോ പെണ്ണേ…

എന്താണ് രണ്ട് പേരും ഗേറ്റിനടുത്തു നിന്നൊരു സംസാരം…? എന്താ കാര്യം…?
കാർത്തിയുടെ ശബ്‌ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി…
കൈയ്യ് പിന്നിലേക്ക് കെട്ടി അവരെ നോക്കി നിക്കുവാണ് കാർത്തി…

അത് പിന്നെ കാർത്തിയേട്ടാ പാറുവിനെ ഇന്നലെ മൊത്തത്തിൽ ഇവിടമൊക്കെ ചുറ്റിക്കാണിക്കാൻ പറ്റിയില്ലായിരുന്നു… അപ്പോൾ ഇന്ന് അങ്ങനെ ഓരോന്നും കാണിച്ചു നടന്നു വരുന്നവഴി ഇവിടെ നിന്നു പോയതാണ്…
അഞ്ചു തട്ടി വിട്ടു…

മമ്… ഞാൻ വിചാരിച്ചു ഇന്നലത്തെ കൂട്ട് മാങ്ങ പൊട്ടിക്കാൻ വന്നതായിരിക്കുമെന്ന്…
പാറുവിനെ നോക്കിയായിരുന്നു കാർത്തി പറഞ്ഞത്…

ഓ… പിന്നെ നിങ്ങളെ മാങ്ങ ആർക്ക് വേണം… നിങ്ങടെ മുറ്റത്ത് മാത്രമല്ലേ മാവുള്ളു… ഹും…
പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു…

ഓഹോ… അങ്ങനെയോ… പറഞ്ഞ സ്ഥിതിക്ക് അങ്ങനെ തന്നെയെന്ന് വെച്ചോളൂ താൻ… പിന്നെ രണ്ടാളെയും ഇവിടെ ഗേറ്റിന് മുന്നിൽ കണ്ടപ്പോൾ ഇന്നലെ ഞാൻ പറഞ്ഞത് കുറച്ച് കൂടിപ്പോയെന്ന തോന്നല് കൊണ്ട് നിങ്ങൾക്ക് മാങ്ങ വേണേൽ പൊട്ടിച്ചെടുത്തോളാൻ പറയാൻ വന്നതായിരുന്നു…

ഏയ്… അതിന് ഞങ്ങടെ ഭാഗത്തായിരുന്നില്ലേ കാർത്തിയേട്ടാ തെറ്റ്… പിന്നെ പാറു കാർത്തിയേട്ടനോട് കയർത്തു പറഞ്ഞതിന് ഞാൻ സോറി ചോദിക്കുന്നു…

അത് കുഴപ്പമില്ല അഞ്ചു… കുട്ടിയല്ലേ… ഞാൻ കാര്യമാക്കി എടുത്തിട്ടില്ല…

ഹലോ… ഞാൻ കുട്ടിയൊന്നുമല്ല… ഐ ആം 19 ഇയർസ് ഓൾഡ് ഗേൾ… ആ എന്റെ മുഖത്ത് നോക്കി കുട്ടിയെന്നു പറയുന്നോ…

പാറു… മിണ്ടാതെ…
അഞ്ചു മെല്ലേ ശകാരിച്ചു കൊണ്ട് പറഞ്ഞു…

സോറി കാർത്തിയേട്ടാ…
പാറു വീണ്ടും എന്തെങ്കിലുമൊക്കെ പറയും മുന്നേ അഞ്ചു അവളെയും വലിച്ചു കൊണ്ട് പോയി…
കാർത്തി അവർ പോകുന്നത് നോക്കി ഒരു ചെറു ചിരിയാലെ തിരിഞ്ഞു നടന്നു…

®®®®®®®®®®®®®®®®®®®®®®®

എന്റെ പാറു നിന്റെ വായാടിത്തം കുറച്ച് കൂടുന്നുണ്ട്… നീ കാർത്തിയേട്ടനോട് എന്താ പറഞ്ഞേ… അതൊരു പാവമായത് കൊണ്ട് തിരിച്ച് ഒന്നും പറഞ്ഞില്ല… വേറെ ആരെങ്കിലുമായിരുന്നേൽ നല്ലത് കിട്ടിയേനെ… അറിയോ…
പാറുവിനെ കൂട്ടി മുന്നോട്ട് നടന്നു കൊണ്ട് അഞ്ചു പറഞ്ഞു…

നീയും കേട്ടതല്ലേ… അങ്ങേര് എന്റെ മുഖത്ത് നോക്കി കിട്ടിയെന്ന് പറഞ്ഞത്… അത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ല… ഞാൻ കുട്ടിയല്ലന്ന് അറിയാൻ വേണ്ടിയിട്ടാണ് കക്ഷിയോട് പറഞ്ഞത്… അത് ഇത്രവലിയ കുറ്റമാണോ…?
പാറു ചോദിച്ചു…

വയസ്സ് പറയുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല… പക്ഷേ കുറച്ച് മയത്തിൽ പറഞ്ഞൂടെ… പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം… ഇനി നീ ആ പരിസര ഭാഗത്തേക്ക്‌ പോയ്‌ പോകരുത് കിട്ടല്ലോ…
അതും പറഞ്ഞു കൊണ്ട് അഞ്ചു മുന്നോട്ടേക്ക് നടന്നു…

പറഞ്ഞത് കൂടി പോയോ… പാറു സ്വയം ചോദിച്ചു…

സത്യം പറഞ്ഞാൽ താൻ എന്തിനായിരുന്നു അഞ്ജുവിന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് അയ്യാളെ കാണാൻ പോയത്…
അന്ന് മാങ്ങ പൊട്ടിച്ചിടെ പിന്നിൽ നിന്ന് ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ആ മുഖം കണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരു സ്പാർക്ക് അടിച്ചിരുന്നു… താൻ എത്രയോ ആണുങ്ങളെ കണ്ടിരിക്കുന്നു സംസാരിച്ചിരിക്കുന്നു… പക്ഷേ ആരോടും ഇന്നേ വരെ ഒരു ഇഷ്ട്ടം തോന്നിയിട്ടില്ല… എന്നാൽ അങ്ങേരെ കണ്ട മാത്രയിൽ എന്തൊക്കെയോ തോന്നി പോയി…
കൂടെ അഞ്ചു പറഞ്ഞ കാര്യങ്ങൾ കൂടി കേട്ടതും മനസ് ചാഞ്ചാടി…

ഇന്ന് ഇങ്ങോട്ടേക്ക് വന്നത് പോലും ഇന്നലെ താൻ പറഞ്ഞത് കുറച്ച് കൂടിപ്പോയല്ലോ എന്നോർത്ത് ഉള്ളിന്റെ ഉള്ളിൽ പറഞ്ഞതോർത്തു കുറ്റബോതം തോന്നിയാണ് ഒരു സോറി പറഞ്ഞു പോകാല്ലോ എന്ന് വിചാരിച്ചു വന്നത്… അപ്പോ ഇന്നലത്തതിനേക്കാൾ കഷ്ടമായി…
ഞാനൊരു അഹങ്കാരിയാണെന്ന് വിചാരിച്ചു കാണില്ലേ… ഫസ്റ്റ് ഇമ്പ്രെഷൻ ഇന്നലെ തന്നെ കളഞ്ഞു… ഉണ്ടായിരുന്നത് കൂടി എന്നും കളഞ്ഞു…

എന്താ പെണ്ണേ അവിടെ നിന്ന് ചിന്തിച്ചു കൂട്ടുന്നത്… അടുത്ത വഴക്കിനു പോകുന്നതിനെ കുറിച്ചാണോ…
മുന്നോട്ട് നടന്നു നീങ്ങിയ അഞ്ചു ചിന്തിച്ചു കൂട്ടി വഴിയിൽ തന്നെ നിക്കുന്ന പാറുവിനെ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു…

ഓ… അല്ല…
പാറു അവളെ നോക്കി പറഞ്ഞു…

മമ്… എന്നാ മോള് അവിടെ ഇങ്ങനെ നിക്കാതെ വരാൻ നോക്ക്…
അഞ്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു…

പാറു പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി… അങ്ങ് അറ്റമായി കാർത്തിയുടെ വീടിന്റെ മേൽഭാഗത്തിന്റെ മേൽക്കൂര കാണാം…

ഒരു നിമിഷം കാർത്തിയുടെ മുഖം അവൾടെ മനസിലേക്ക് തെളിഞ്ഞു വന്നു…
തൊട്ട് നിമിഷം ചുണ്ടിന്റെ കോണിൽ പുഞ്ചിരി വിരിഞ്ഞു…

®®®®®®®®®®®®®®®®®®®®®®®®®

ജാനു ഫ്രഷ് ആയി വാഷ് റൂമിൽ നിന്നുമിറങ്ങി തലമുടിയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച് മുടി ഒന്ന് കൂടി തുകർത്തി ടവ്വൽ സ്റ്റാൻഡിലേക്കിട്ട് നേരെ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു…

മുടിയൊന്ന് കൊതി കിള്ളി പിന്നിയിട്ട് ടേബിളിന് മേലിരുന്ന സിന്തൂരചെപ്പിൽ നിന്ന് അൽപ്പം കുങ്കുമം കൈയ്യിലെടുത്ത് സീമന്ത രേഖ ചമപ്പിച്ച ശേഷം ജാനു തിരിഞ്ഞു…

അവൾടെ നോട്ടം ബെഡിലേക്ക് നീണ്ടു… പില്ലോയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടക്കുവാണ് അച്ചു…

അവൾ അവനെ ഒന്ന് പുഞ്ചിരിച് ബെഡിനടുക്കലേക്ക് ചെന്ന് അവന്റെ തല വശം ചേർന്നിരുന്നു…

കുറുനിരകൾ നെറ്റിത്തടത്തെ മറച്ചു കിടക്കുന്നു… അച്ചുവിന്റെ കിടപ്പ് കണ്ട് കൊച്ച് കുട്ടികൾ കിടക്കും പോലെ തോന്നിച്ചു അവൾക്ക്…

ഇന്നലെ മുഴുക്കെ തനിക്കരികിൽ തന്നെയായിരുന്നു… ബെഡിൽ നിന്ന് എണീക്കാൻ പോലും സമ്മതിച്ചിരുന്നില്ല… എത്രമാത്രം കെയർ ഓടെയാണ് തന്നെ നോക്കിയത്…
ജാനു ഓർത്തു കൊണ്ട് അച്ചുവിന്റെ കവിൾ തടത്തിൽ തലോടി…

അച്ചു അവൾടെ കരസ്പർശം അറിഞ്ഞിരുന്നില്ല… അവൻ നല്ല ഉറക്കത്തിലാണ്…

അവന്റെ കിടപ്പ് കണ്ട് ജാനുവിന് ഒരു കുസൃതി തോന്നി…

അവൾ മുടിയുടെ അറ്റം കയ്യിൽ പിടിച്ച് അച്ചുവിന്റെ മുഖത്തൂടെ പതിയെ ഓടിച്ചു…

മുഖത്ത് നനവറിഞ്ഞ് അച്ചു ഒന്ന് കുറുകി… ജാനു വീണ്ടും ആവർത്തിച്ചതും അവൻ കണ്ണുകൾ ചിമ്മി തുറന്നു…

കുസൃതി ചിരിയോടെ അവനടുക്കലിരിക്കുന്ന ജാനുവിനെ കണ്ട് അവൻ പൊടുന്നനെ എണീറ്റു…

ഞാൻ നന്നായി ഉറങ്ങി പോയി… എന്റെ മോള് കുറെ നേരമായോ എണീറ്റിട്ട്…? അല്ല ഇതെന്താ തലവഴിയെ കുളിച്ചോ…? പനി വിട്ട് മാറിയിരുന്നില്ലല്ലോ…? പിന്നെ എന്തിനാ തല നനച്ചത്…?
അച്ചു ചോദിച്ചു…

എനിക്ക് ഇപ്പോ ഒരു കുഴപ്പവുമില്ല… എന്റെ പനിയൊക്കെ മാറി… എന്റെ ഈ താന്തോന്നി ചെക്കന്റെ ശുശ്രുക്ഷയായിരുന്നില്ലേ… അത് കൊണ്ട് പെട്ടന്ന് മാറി…
ജാനു അച്ചുവിന്റെ താടി തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…

പോയി ഫ്രഷ് ആയിട്ട് വാ… ഞാൻ അപ്പോഴേക്കും കാപ്പി എടുത്തിട്ട് വരാം…

ജാനു അതും പറഞ്ഞു കൊണ്ട് ഇരുന്നിടത് നിന്ന് എണീക്കാനൊരുങ്ങിയതും അച്ചു തടഞ്ഞു… അവൾ അവനെ നോക്കി…

ഇപ്പോ എന്റെ ജാനുമ്മ എങ്ങും പോകണ്ട… ഇവിടെ ഇരുന്നാൽ മതി…
അവൻ അതും പറഞ്ഞു കൊണ്ട് ജാനുവിന്റെ മാറിലേക്ക് തലചായ്ച്ച് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു കിടന്നു…

അവൾ ഒരു പുഞ്ചിരിയോടെ അച്ചുവിന്റെ നെറ്റിത്തടത്തിൽ ചുണ്ടുകളമർത്തി മുത്തി അവനെ ചേർത്തു പിടിച്ചു കൊണ്ട് മുടിയിഴകളിൽ വിരലോടിച്ചു തലോടി…

അച്ചു ഒന്ന് കൂടെ അവളിലേക്ക് ചേർന്നു കൊണ്ട് കണ്ണുകളടച്ചതും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…

ജാനുവിന് കൈയ്യെത്തി എടുക്കാൻ പാകത്തിനായിരുന്നു ഫോൺ…
അവൾ കൈനീട്ടി ഫോൺ എടുത്തു…

അമ്മയാണ്…
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് കൊണ്ട് ജാനു അച്ചുവിനോട് പറഞ്ഞു…

ആമ്… മരുമോൾക്കുള്ള കാൾ ആണ്… അറ്റന്റ് ചെയ്ത് സംസാരിച്ചോ…
അതും പറഞ്ഞു കൊണ്ട് അച്ചു വീണ്ടും അവൾടെ മാറിലേക്ക് ചേർന്നു…

ജാനു ഒരു ചിരിയോടെ കാൾ അറ്റന്റ് ചെയ്തു…

ഹലോ അമ്മേ…
ജാനു വിളിച്ചു…

മോളെ ജാനു… അമ്മേടെ കുട്ടിക്ക് പനി ഇപ്പോ എങ്ങനുണ്ട്…?

എനിക്ക് കുറവുണ്ട് അമ്മ… ഇപ്പോ ഒക്കെ ആണ് ഞാൻ…

ഈശ്വരാ… ഇപ്പോഴാ അമ്മയ്ക്ക് സമാധാനമായത്… ഇന്നലെ അച്ചു വിളിച്ചതും മോൾക്ക് പനിയാണെന്ന് പറഞ്ഞും കേട്ടപ്പോൾ അമ്മ ടെൻഷനടിച്ചു പോയി… അവിടെ ഇല്ലാത്ത അവസ്ഥ കൂടി ആയിരുന്നല്ലോ…

എനിക്ക് ഇപ്പോ ഒരു കുഴപ്പവുമില്ല… എന്റെ പനിയൊക്കെ മാറി… അച്ചുവേട്ടൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു… എന്നെ ബെഡിൽ നിന്ന് അനക്കെ പോലും ചെയ്തിരുന്നില്ല…

ജാനു പറഞ്ഞത് കേട്ട് അച്ചു മെല്ലേ സാരി തലപ്പിനുള്ളിലേക്ക് കൈ കടത്തി അവളുടെ അണിവയറിൽ അമർത്തി…

ആാാാ…
അവൾ പെട്ടന്ന് ശബ്ദമുണ്ടാക്കി പോയി…

എന്താ മോളെ… എന്ത് പറ്റി…?
മറു തലയ്ക്കൽ നിന്ന് സുധയുടെ ആതിയോടെ ചോദിച്ചു…

ഏ… ഏയ്… ഒ… ഒന്നുമില്ല അമ്മേ… അത് എന്റെ കൈ ഹെഡ് ബോർഡിൽ ഇടിച്ചു… അതാ…
കുസൃതി ചിരിയോടെ മുഖമുയർത്തി ജാനുവിനെ നോക്കിയ അച്ചുവിനെ കൂർപ്പിച്ചു നോക്കി കൊണ്ട് അവൾ സുധയോട് പറഞ്ഞു…

അച്ചു അവളെ നോക്കി ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുത്തു…
ജാനു ചിരിച്ച് പോയി…

അമ്മ അപ്പ എന്ത്യേ…? എണീറ്റോ…?

ആമ് മോളെ… ഉമ്മറത്തുണ്ട്… പത്രം വായിക്കുന്നു…

അല്ല… അവിടത്തെ മഹാൻ എണീറ്റില്ലേ…?
സുധയുടെ ചോദ്യം…

ഇല്ല അമ്മേ… ഇവിടത്തെ മഹാൻ ഇപ്പഴും കിടക്കുവാണ്…
അച്ചുവിനെ നോക്കി കൊണ്ട് ജാനു പറഞ്ഞു…

അല്ല അമ്മേ… അമ്മമ്മയ്ക്ക് ഇപ്പോ എങ്ങനുണ്ട്…?

അമ്മ ഇപ്പോ ഒക്കെ ആണ് മോളെ…

മമ്… നിങ്ങൾ ഇനി എന്നാ ഇങ്ങോട്ടേക്ക് തിരിച്ചു വരുന്നത്…?

ഞങ്ങൾ രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അങ്ങ് വരും…

നിങ്ങള് വേഗം ഇങ്ങു വായോ… എനിക്ക് ബോറടിക്കുന്നുണ്ട് ശെരിക്കും…
ജാനു പറഞ്ഞത് കേട്ട് അച്ചു മുഖമുയർത്തി അവളെ നോക്കി…
അവളത് കണ്ട് ചുണ്ടിന്റെ കോണിൽ തത്തിയ ചിരിയോടെ നോട്ടം മാറ്റി…

ഞങ്ങള് വേഗം തന്നെ വരാട്ടോ… എന്നാ അമ്മ പിന്നെ വിളിക്കാട്ടോ… ഹെൽത് നോക്കണം മോള് കിട്ടോ…
സുധ പറഞ്ഞതും ജാനു ശേരിവെച്ചു കൊണ്ട് കാൾ കട്ടാക്കി…

ജാനു കാൾ കട്ടാക്കാൻ കാത്തു നിന്ന കണക്കെ അച്ചു എണീറ്റ് അവൾ എന്തെങ്കിലും പറയും മുന്നേ അവളെ പിടിച്ച് ബെഡിലേക്കിട്ട് അവൾക്ക് മേലെ അമർന്നു…

ജാനു ഞെട്ടിക്കൊണ്ട് അച്ചുവിനെ നോക്കി…

മോള് എന്താ പറഞ്ഞത്… അവരില്ലാത്തത് കൊണ്ട് ബോറടിയാണെന്നോ…

അ… അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ അമ്മയോട്… എന്റെ ഈ താന്തോന്നി ചെക്കൻ കൂടെ ഉള്ളത് കൊണ്ട് എനിക്ക് എങ്ങനെയാ ബോറടിക്കുന്നത്… അത് അപ്പോഴേക്കും കാര്യമായിട്ട് എടുത്തോ കലിപ്പാ…

ആമ്… അതെ… എനിക്കത് വലിയ കാര്യം തന്നെയാ…

ഓ… ഞാൻ പറഞ്ഞത് എന്റെ താന്തോന്നി ചെക്കനെ വിഷമിപ്പിച്ചോ… സോറി…

എനിക്ക് സോറി ഒന്നും വേണ്ട…

പിന്നെ എന്താ വേണ്ടത് എന്റെ തെമ്മാടിക്ക്…

എനിക്കോ… ദാ ഇത്…
അച്ചു അതും പറഞ്ഞു കൊണ്ട് ജാവിന്റെ ചുണ്ടിൽ വിരലോടിച്ചു…

അ…

ജാനു എന്തോ പറയാൻ വന്നത് അച്ചു അവൾടെ ചുണ്ടുകളെ അവന്റെ ചുണ്ടുകളാൽ കവർന്നെടുത്തു കൊണ്ട് തടഞ്ഞു…

അച്ചു അവൾടെ കുഞ്ഞിളം ചുണ്ടുകൾ ആസ്വദിച്ചു നുണഞ്ഞു…
ജാനു അവന്റെ ചുമ്പനത്തിൽ ലയ്ച്ചു കൊണ്ട് അവന് വിധേയമായി കിടന്നു…

തുടരും…