Karimizhi

The World of Malayalam Stories

Malayalam novels

എന്റെ മാത്രം തെമ്മാടി : ഭാഗം 61

രചന – ചിലങ്ക

ഹാളിലെ ബഹളം കേട്ടണ് കാശി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്…. കണ്ണുകൾ തിരുമി ബെഡിൽ നിന്നും എഴുന്നേറ്റ് നടന്നതും എന്തിലോ തട്ടി പടക്കോ എന്നും പറഞ്ഞ് നിലത്ത് വീണതും ഒരുമിച്ചായിരുന്നു…. അവൻ നടു തിരുമ്മി നോക്കിയതും ഒരു അനക്കവുo ഇല്ലാതെ കിടക്കുന്ന ശബരി .. ഉമ്മ വേണോ…. മറിയാമ്മേ…. അവൻ ഉറക്കത്തിൽ പറയുന്നത് കേട്ട് കാശി അവന്റെ അടുത്ത് നേരെ ഇരുന്ന് അവൻ പറയുന്നത് ശ്രദ്ധിച്ചു… വേണ മെന്നോ ശോ… എനിക്ക് വയ്യാ…. ചുണ്ടിൽ തരട്ടെ…. ചുണ്ട് കോട്ടി ശബരി ഉറക്കത്തിൽ പറയുന്നത് കേട്ട് കാശി അടിമുടി വിറച്ചു . ഇന്നലെ മനുഷ്യൻ ഒരുപോള കണ്ണടച്ചില്ല. ഇവിടെ ഒരുത്തൻ ഉമ്മ വെയ്ക്കുന്നത് സ്വപ്നം കണ്ടോണ്ട് കിടക്കുവാ എഴുന്നേൽക്കടാ പന്നലെ…. അതും പറഞ്ഞ് അവന്റെ മൂടിന് നോക്കി കാശി ഒറ്റ ചവിട്ട് ചവിട്ടി…… അയ്യോ ഞാൻ കൊക്കയിൽ ഉരുണ്ട് വീണെ…. മറിയാമ്മേ നിന്റെ ഇച്ചായൻ ഉരുണ്ട് പോയടി …… അവൻ നിലവിളിച്ചു ….. എടാ കോപ്പേ എഴുന്നേൽക്ക് സ്വപനം ആടാ അവൻ കുലുക്കി വിളിച്ചു….. ഓഹ് സ്വപ്നം ആയിരുന്നോ അവൻ പൊടിയും തട്ടി എഴുന്നേറ്റു….

അല്ല ഞാൻ എന്താ താഴെ അല്ലെ ഹാളിൽ എന്താ ബഹളം…. ആർക്കറിയാം… വാ നോക്കാം… കാശിയും ശബരിയും റൂമിൽ നിന്നും ഇറങ്ങി യതും ചുറ്റും കണ്ണോടിച്ചു…. പൂക്കൾ കൊണ്ട് വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു….. താഴെ നോക്കിയതും പെണ്ണുങ്ങൾ എല്ലാം സെറ്റ് സാരിയിൽ സുന്ദരിമാരായിരിക്കുന്നു… ഹര യും മാമ്മയും കുളിച്ച് പോളപ്പനായി നിൽക്കുന്നു….കാശിയും ശബരി യും പരസ്പരം അവരുടെ കോലം നോക്കി…. കൊള്ളാം അടിപൊളി പെറ്റ തള്ള സഹിക്കില്ല .. ഏട്ടത്തി ഇത് കഴിക്ക്….. കിച്ചു ജനുവിന് പാല് വായിൽ വെച്ച് കൊടുത്തു…..എന്റെ കിച്ചു എനിക്ക് വേണ്ട …. അവൾ അത് കൈ കൊണ്ട് മാറ്റി പറഞ്ഞു… എന്നാ ഇ എത്തയ്‌ക്ക കഴിക്ക് (മറിയാമ്മ ) എന്റെ പൊന്നോ എനിക്കൊന്നും വേണ്ടാ…… തലയിൽ കൈ വെച്ച് കൊണ്ട് അവൾ പറഞ്ഞ് നോക്കിയതും തന്നെ കണ്ണെടുക്കാതെ നോക്കുന്ന കാശിയിൽ ആണ് അവളുടെ നോട്ടം ചെന്നെത്തിയത്… അവനെ കണ്ടതും അവൾ മുഖം തിരിച്ച് വേറെ ഭാഗത്ത് നോക്കി… അവനിൽ അത് വിശമം ഉണ്ടാക്കി… മാറി നിന്ന് കാത്തു അത് കണ്ടതും അവളുടെ ഉള്ളം പിടഞ്ഞു … താൻ കാരണം അവരുടെ നല്ല നിമിഷമങ്ങൾ ഇല്ലാതാക്കിയ സങ്കടം ആയിരുന്നു.. കാശി യുടെ ചെവിയിലെ പിടിത്തം അറിഞ്ഞപ്പോൾ ആണ് അവൻ ഞെട്ടി ഉണർന്നത്… ശോഭമ്മ കാശിയുടെയും ശബരിയുടെയും കാതിൽ പിടിച്ചു തിരുമുകയാണ്…..

ഹ അമ്മ വേദനിക്കുന്നു….. ശബരി അവിടെ നിന്ന് വിളിച്ചു കൂവൻ തുടങ്ങി… അത് കേട്ട് എല്ലാരും അവിടെ നോക്കിയതും ആ കാഴ്ച കണ്ട് ചിരിച്ചതും ഒരുമിച്ചായിരുന്നു….. പോത്ത് പോലെ മൂട്ടിന് വെളിച്ചം തട്ടുന്നത് വരെ കിടന്ന് ഉറഗിക്കോണം…. ഇന്നത്തെ വിശേഷം എന്താണെന്ന് വല്ല ബോധം ഉണ്ടോ നിനക്കൊക്കെ….. ഏഹ്…. ഇന്ന് എന്താമ്മേ……. കാശി  ഇന്ന് ദിപാവലി ആണെന്ന് അറിയില്ലേ.. ഏഹ്… ഒരു കൊച്ചിന്റെ തന്ത ആകാറായി എന്നിട്ടും ഇ വിവരം ഇല്ലാത്തവന്റെ കൂടി നീയും ഇങ്ങനെ പൊട്ടൻ ആയോ കാശി… അവന്റെ കാതിലുള്ള പിടി വിട്ട് കൊണ്ട് ശോഭമ്മ ചോദിച്ചതും അവൻ വളിച്ച ചിരി നൽകി…. ശബരി ആണെങ്കിൽ മുഖം തിരിച്ചു നിന്നും… ഹും പൊട്ടൻ പോലും അതും ഞാൻ… മനസ്സിൽ പറഞ്ഞ് കൊണ്ട് നോക്കിയതും മറിയാമ്മയുടെ മുഖത്തേക്ക്… ഹോ എത്ര നാളായി പെണ്ണിനെ ഒന്ന് നേരെ കണ്ടിട്ട്.. എന്നാ ലൂക്കാ എന്റെ മുത്ത് എന്ന് മനസ്സിൽ വിചാരിച്ച് ചുണ്ട് കോട്ടി ഉമ്മ കാണിച്ചതും അവൾ പുച്ഛിച്ചു….. പ്ലിംഗ് ആയി പോയ്‌ശബരി ടു… ടു…. ടു…. എന്ത അളിയാ കിച്ചു വിനെ ഒന്ന് നോക്കാത്തത് . അങ്ങോട്ട് നോകിയെ ഏട്ടൻ പെങ്ങളെ നോക്കി വെള്ളം ഇറക്കുന്നു…. ഈ ഞാൻ എന്റെ മറിയാമ്മേ നോക്കി വെള്ളം ഇറക്കുന്നു . പക്ഷെ നീ മാത്രം എന്താ ഒരുമാതിരി കഞ്ചാവ് അടിച്ചത് പോലെ നിൽക്കുന്നെ .. അങ്ങോട്ട് നോക്കുന്നെ എന്റെ കിച്ചു സാരിയിൽ എന്ത് സുന്ദരിയാ കണ്ണെടുക്കാനേ തോന്നുന്നില്ല .

പക്ഷെ അവളുടെ വാ തുറന്നാ..ൽ തൊലിഞ്ഞ് … അളിയൻ എന്തോന്നാ ഈ പറയുന്നത് അവളെ ഞാൻ നോക്കില്ലെന്നോ ?? അളിയന് അറിയോ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആകാറായി…. എന്നും രാത്രി അവളെ നോക്കും കൊതി വിടും തിരിച്ചുപോയ്‌ കിടക്കും…. കാണും കൊതി വിടും തിരിച്ചു പോയ്‌ കിടക്കും…. ഇത് തന്നെ ആണ് ഞാൻ ചെയ്യുന്നത് …… ആ എന്നോടാണോ അവളെ നോക്കുന്നില്ലെന്ന് പറയുന്നത് കഷ്ടം തന്നെ ..ശബരി അന്തം വിട്ട് അവനെ നോക്കി .അളിയൻ എന്തോന്നാ പറയുന്നത് ??അപ്പോ കിച്ചൂ ഇത്തുവരെ അളിയനോട് അടിത്തില്ലേ ..   കോപ്പ….. നിന്ന് കാര്യം പറയാതെ പോയ്‌ കുളിക്ക് രണ്ടാളും അമ്പലത്തിൽ പോകാൻ ഉണ്ട് .. ചെല്ല്…..മാമ്മ പറഞ്ഞതും കാശിയും ശബരി യും അവിടെ നിന്നും ഓടി.. ഹരു കിച്ചു വിനെ നോക്കി…. എന്നാ പെണ്ണെ എന്നെ നീ മനസ്സിലാക്കുക… അവൻ മനസ്സിൽ പറഞ്ഞു…. ഇതേ സമയം കാത്തു വിന്റെ ഫോണിൽ ഗൗതം തുടർച്ചയായി വിളിച്ചോണ്ടിരിക്കുകയാണ് . പക്ഷെ അവൾ അത് അറ്റന്റ് ചെയ്യാൻ നിന്നില്ല…. എന്തോ അവനോട് സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അവൾ. കാത്തു ഇങ്ങോട്ട് വാ… ജാനു അവളുടെ നിൽപ്പ് കണ്ട് അടുത്തേക്ക് വിളിച്ചു….. അവൾ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു…. ജാനു അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു. കാത്തു സംശയത്തോടെ അവളെ നോക്കി…

എനിക്കറിയാം നീ എന്ത് മാത്രം സങ്കടം അനുഭവിക്കുന്നു എന്ന്…. എന്നെ വിശ്വസിക്ക് നീ ഇന്നത്തോടെ നിന്റെ കാര്യത്തിൽ നല്ല ഒരു തീരുമാനം ഞാൻ കാശിയേട്ടനെ കൊണ്ട് എടുപ്പിക്കും… ഞങളുടെ പിണക്കത്തിന് ഇന്നത്തെ രാത്രി യുടെ ആയുസ്സ് മാത്രമേ ഉണ്ടാകു… സത്യം…. അവളുടെ കൈകൾ അമർത്തി കൊണ്ട് ജാനു പറഞ്ഞതും കാത്തു കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു… അവൾ തിരിച്ചുo .. ബാക്കി എല്ലാരും അത് കണ്ട് ചിരിച്ചു….അമ്പലത്തിൽ എത്തിയിട്ടും കാശി യുടെ ശ്രദ്ധ മുഴുവൻ ജാനുവിൽ ആയിരുന്നു….. കിച്ചു വും മറിയാമ്മ യും കാത്തു വും മുന്നിൽ നടന്നു.. ശബരി ഹരയെ ചുറ്റി നിന്നും….. അതെ അളിയാ ശബരി തോണ്ടി ഹരയേ വിളിച്ചതും അവൻ എന്തെന്ന രീതിയിൽ അവനെ നോക്കി…. എന്റെ അനിയത്തി ആയോണ്ട് പറയുവല്ല അവൾ ഒന്നാന്തരം ഒരു കുശുമ്പിയാ… അതുകൊണ്ട്… അതുകൊണ്ട്?? അതുകൊണ്ട് എന്താണെന്ന് വെച്ചാൽ അവളുടെ മുന്നിൽ വെച്ച് ഇവിടെ കാണുന്ന ഏതെങ്കിലും പെണ്ണുങ്ങളെ നോക്കി ഹോ അടിപൊളി പെണ്ണ് എന്ന് പറഞ്ഞു നോക്ക്..നോക്കിയാൽ ??

അങ്ങനെ പറയുമ്പോൾ അവൾ ദേഷ്യം വന്ന് എന്തെങ്കിലും ചെയ്താൽ ഒന്ന് നീ ഉറപ്പിച്ചോ അളിയാ അവൾക്ക് നിന്നോട് മുടിഞ്ഞ പ്രേമമാ…അല്ലെങ്കിൽ അല്ലെങ്കിൽ ?? അല്ലെന്ന് അല്ലേ… അതെ അതെ ഒന്ന് പോയേ അളിയാ എന്റെ തടി കേടാക്കുന്ന ഒരു പണിക്ക് ഞാൻ ഇല്ല.. അതും അവളുടെ അടുത്ത് .. നീ ഇങ്ങനെ മാറി നിന്നാൽ എങ്ങനെ യാ … അമ്പലം ആയോണ്ട് കൂടുതൽ പണി ഒന്നും കിട്ടാൻ പോകുന്നില്ല…. എന്നാലും…. ഒരെന്നാലും ഇല്ല… അളിയൻ വന്നെ.. എല്ലാരും നടയിൽ ചുറ്റി മാറി നിന്നും…. ഹരയെ ഉന്തി തള്ളി ശബരി അവളുടെ അടുത്തേക്ക് വിട്ടിട്ട് അവൻ മറിയാമ്മയുടെ അടുത്തേക്ക് പോയ്‌  അതെ അന്യ മതത്തിൽ ഉള്ളവർക്ക് കേറാൻ പറ്റുന്ന അമ്പലം ഉണ്ട്ട്ടോ ഞങളുടെ അടുത്ത് ഉണ്ട്… അതാട്ടോ  അവൻ കിച്ചു വിന്റെ അടുത്തേക്ക് വന്നതും അവൾ അടിമുടി അവനെ നോക്കി….. എന്തെ…. ദോ ആ പെണ്ണിനെ കാണാൻ കൊള്ളാം അല്ലേ…. ഏതോ ഒരു പെണ്ണിനെ ചൂണ്ടി അവൻ പറഞ്ഞതും കിച്ചുവിന്റെ മുഖം തക്കാളി പോലെ ചുവന്നു… ഇടം കണ്ണിട്ട് അവൻ അവളെ നോക്കി.. ഹോ എവിടെങ്കിലും പോകുമ്പോൾ ഇത് പോലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കാണും പെണ്ണ് കാണാൻ പോകുമ്പോൾ ഒരു വകയ്ക്കും കൊള്ളാത്ത മറുതകളെ കിട്ടും… കേരളത്തിലെ പാവം ആണുങ്ങളുടെ അവസ്ഥയേ… അത്രയും പറഞ്ഞ് അവൻ അവളെ നോക്കിയതും മുപ്പത്തി രണ്ട് പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് നിൽക്കുകയാണ് കിച്ചു…

അമ്മേ…….. എന്നും വിളിച്ച് അവൾ ശോഭമ്മയുടെ അടുത്തേക്ക് ഓടി….. ഹര അന്തം വിട്ടു നിൽക്കുകയാണ്…… ഈശ്വര പണി കിട്ടിയോ…. അവൻ ശബരി യേ ഒന്ന് നോക്കി .. എവിടെ മറിയാമ്മയും ആയി സൊള്ളുകയാണ് അവൻ… കിച്ചു എന്തൊക്കെയോ അമ്മയോട് പറയുന്നു അവർ അവനെ നോക്കുന്നു… വീണ്ടും അത് ആവർത്തിക്കുന്നു..
അവസാനം അമ്മ അവന്റെ അടുത്തേക്ക് വന്നു…. എന്റെ മോനെ ഇങ്ങനെ നേർച്ച പറഞ്ഞു എന്ന് ഇപ്പോൾ പറഞ്ഞത് നന്നായി .. നമ്മൾ തിരിച്ചു വീട്ടിൽ പോയായിരുനെങ്കിലോ….?? എന്തോന്ന് …. അവൻ ഞെട്ടി അവരെ നോക്കി… ഈ ഹരു എല്ലാം മറന്നോ .. നമ്മളുടെ വീട്ടിൽ ഒരു വാവ ഉണ്ടായാൽ അഞ്ചു വെട്ടം അമ്പലത്തിൽ ഉരുളാം എന്ന് നേർച്ച നേർന്നില്ലായിരുന്നോ?? അതാ അമ്മ പറഞ്ഞത്…. എപ്പോ…… പറഞ്ഞായിരുന്നു…. ഓർമയില്ലാത്തതാ… വന്നേ.. നമ്മൾക്ക് ഉരുളാം… അവന്റെ കൈ പിടിച്ചു കൊണ്ട് അവൾ നടന്നു… ശബരി പാത്ത് നിന്ന് ഇതെല്ലാം കണ്ട്..
ഈശ്വര അളിയൻ എന്നെ പഞ്ഞിക്കിടുവേ……..അങ്ങനെ ഉരുളക്കം കഴിഞ്ഞ് പാവം ഹരയേ പറക്കിയെടുത്താണ് എല്ലാരും തിരിച്ചു വീട്ടിലേക്ക് പോയത് . വീട്ടിൽ എത്തി ജാനു ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിലേക്ക് കേറിയതും കാശി ചാടി കേറി ഡോർ ലോക്ക് ചെയ്തതും ഒരുമിച്ചായിരുന്നു…… നിങ്ങൾ എന്താ കാണിക്കുന്നത് മാറിക്കെ…. അവനെ തെള്ളി മാറ്റി ക്കൊണ്ട് ജാനു പറഞ്ഞതും അവളെ അവൻ കോരിയെടുത്ത് ബെഡിൽ കൊണ്ട് ഇരുത്തി..

അവൾ മാറാൻ നോക്കിയെങ്കിലും നടന്നില്ല…. ജാനു . ……. എന്നോട് മിണ്ടില്ലങ്കിൽ വേണ്ട എന്റെ കുഞ്ഞിനെ എനിക്ക് കാണണം…. അവൻ ഗൗരവത്തിൽ പറഞ്ഞതും അവൾ കണ്ണ് കൂർപ്പിച്ച് അവനെ നോക്കി….. എന്തിനാ കാണുന്നത്… അവന്റെ അമ്മേ തല്ലിയ അച്ഛനെ അവന് കാണണ്ട… വയറ്റിൽ കൈ വെച്ച് കൊണ്ട് അവൾ പറഞ്ഞതും അവളെ തന്നോട് വലിച്ച് അവൻ ഇരുത്തി. അറിയാതെ പറ്റിയതാണെന് പറഞ്ഞില്ലേ…. സോറി.. ഇനി നിന്റെ കാല് പിടിക്കണോ നീ പറ….. കുറച്ച് കലിപ്പിൽ അവൻ പറഞ്ഞതും വേണ്ടെന്ന് തല അനക്കി…. പിന്നെ ???. ആദ്യ ഈ പിടി വിട് മനുഷ്യ എനിക്ക് ശ്വാസ o മുട്ടുന്നു… അത് കേട്ടതും അവൻ അവളിൽ നിന്നുള്ള പിടി മാറ്റി….. ഹ്മ്മ് പറ ….. കാത്തു വിന്റെ ആഗ്രഹം നടത്തം എന്ന് ഉറപ്പ് തരണം… അവളുടെയും ഗൗതമിന്റെ യും കല്യാണം നടത്തി കൊടുക്കണം……. അവൻറെ മുഖത്ത് നോക്കി അത്രയും പറഞ്ഞെങ്കിലും അവനിൽ ഒരു ഞെട്ടൽ ഒന്നും തന്നെ ഉണ്ടായില്ല…..  ശരി അവന്റെ സ്നേഹം സത്യം ആണെന്ന് തോന്നിയാൽ …. ഉറപ്പായും കാത്തു വിനെ അവനെ കൊണ്ട് കെട്ടിക്കും മതിയോ ??? അത് കേട്ടതും അവൾ അവനെ ഇറുക്കെ പുണർന്നു…..
മതി എന്ന് തലയാട്ടി….. ഇനി എന്റെ കൊച്ചിനെ കാണിക്കുവല്ലോ ???അത് കേൾക്കേണ്ട താമസം അവൾ അവന്റെ കൈകൾ അവളുടെ സാരിയുടെ വിടവിലൂടെ നഗ്നമായ വയറ്റിൽ വെച്ചു….. അവന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നത് പോലെ തോന്നി…. കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…. തല കുഞ്ഞിച്ച് അവളുടെ വയറ്റിൽ അവൻ തുരു തുരെ ഉമ്മ വെച്ചു കൊണ്ടിരുന്നു…. ജാനു അവന്റെ തല ഒന്നും കൂടി തന്നോട് ചേർത്ത് കണ്ണുകൾ അടച്ച് അതെല്ലാം സ്വികരിച്ചു….. ശബരി ഹരയെ പേടിച്ച് മാറി പമ്മി നിന്നും……. ഹലോ……..മറിയാമ്മ പുറകിൽ അവനെ തോണ്ടി വിളിച്ചു…..

ശു…. മിണ്ടല്ലേ…. അളിയൻ എങ്ങനും എന്നെ കണ്ടാൽ വെച്ചേക്കില്ലടി….. അതെന്താ….. എന്തെങ്കിലും പണി ഒപ്പിച്ചോ… ഹ്മ്മ് ഒരു ബുദ്ധി പറഞ്ഞു കൊടുത്തതാ അതിന്റെ റിസൾട്ട്‌ ആ നടു വയ്യാതെ കിടക്കുന്നത്…. എനിക്ക് തോന്നി…….. ഉളുപ്പ് ഇല്ലാത്ത മനുഷ്യൻ… പോലീസ് യൂണിഫോമിൽ വെറേ സ്വഭാവം … വീട്ടിൽ വേറെ…. എടി എടി മറിയാമ്മേ ഞങൾ പോലീസ് കാരും മനുഷ്യർ ആടി…. സ്റ്റേഷനിൽ കാണിക്കുന്ന പോലെ വീട്ടിൽ കാണിക്കാൻ പറ്റുവോ… അല്ല മോൾ ഇങ്ങോട്ട് വന്നേ മ്യാമൻ ചോദിക്കട്ടെ എത്ര നാളായി ഒന്ന് കണ്ടിട്ട് അതും പറഞ്ഞ് ശബരി അവളെ പിടിച്ച് തന്റെ നെഞ്ചിലോട്ട് വലിച്ചിട്ടു… അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം പൊത്തി….നടു വേദന കൊണ്ട് കിടക്കുകയാണ് ഹര…. ഹോ എന്തൊക്കെ ആയിരുന്നു ആ പെണ്ണിനെ കൊളളാം അല്ലേ ഈ പെണ്ണിനെ കൊള്ളാം അല്ലേ … ഇപ്പോൾ കിടക്കണ കിടത്ത കണ്ടാ….. അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് കിച്ചു പറഞ്ഞു… വയ്യാത്തത്തത് കൊണ്ടും അളിയന്റെ ബുദ്ധി പരീക്ഷിച്ചത് കൊണ്ടും അവൻ ഒന്നും

മിണ്ടിയില്ല….. ഇനി മേലാൽ എന്റെ യെടുത്ത് ഇങ്ങനെ പറഞ്ഞാൽ ….. ആ അത്രയും പറയുന്നുള്ളു… കഴിക്കാൻ വല്ലതും വേണമെങ്കിൽ താഴോട്ട് വാ…. അതും പറഞ്ഞ് അവൾ പോയ്‌…. എടാ അളിയാ……. കഴിക്കാൻ ഇരുന്നപ്പോഴും കാശിയുടെ കൂടെ ആയിരുന്നു ജാനു ഇരുന്നത്…. അവരെ കണ്ടതും എല്ലാരുടെയും മുഖം പ്രകാശിച്ചു…. ജാനു കണ്ണുകൾ അടച്ച് കാത്തു വിനെ കാണിച്ചു.. അവൾ സന്തോഷത്തോടെ ചിരിച്ചു…. ഹര ശബരി യെ നോക്കി … അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോറിൽ തല കുഞ്ഞിഞ് ഇരുന്നു… രാത്രി സന്തോഷത്തിന്റെ ഉത്സവമായിരുന്നു… പൂത്തിരിയും പടക്കവും അമിട്ടും എല്ലാമായി ദിപാവലി ആഘോഷത്തേ അവർ വരവേറ്റു.., അല്ലെങ്കിലും സ്നേഹത്തോടെയും ഒത്തുരുമയോടെ യും കുടുംബത്തിൽ എല്ലാരും ഒരുമിച്ച് ഉണ്ടെങ്കിൽ അതിൽ പരം സന്തോഷം വേറെ ഒന്നും തന്നെയില്ല…..,
പൂത്തിരികളുടെ വർണ്ണങ്ങൾ പോലെ അവരുടെ ജീവിതവും പ്രകാശപൂർ ണ്ണ മായി തീരട്ടെ…. ….

 

LEAVE A RESPONSE