17/04/2026

നിനക്കായ് : ഭാഗം 22

രചന – കൃഷ്ണ

ധ്വനി ശ്രെദ്ധ ചെലുത്താതെ ഇടവഴിയിൽ നിന്നും റോട്ടിലേക്ക് കയറിയതും ഒരു കാർ അവളെ ഇടിച്ചിട്ടതും ഒരുമിച്ചായിരുന്നു… അപ്രതീക്ഷിതമായതിനാൽ അവൾ തെറിച്ചു റോട്ടിലേക്ക് വീണു… നെറ്റിയിടിച്ചു വീണ ധ്വനിയുടെ ബോതം നഷ്ട്ടപെട്ടിരുന്നു… കാർ ഓടിച്ചിരുന്ന ആൾ പ്രേശ്നമാകുമെന്ന് കരുതി അവിടന്ന് വിട്ടുപോയി… റോഡിന് മറു വശത്ത് നിന്ന് ഇളനീര് വിൽക്കുന്നയാൾ ഈ കാഴ്ച കണ്ടിരുന്നു. അയ്യാൾ അപ്പോൾ തന്നെ റോഡ് ക്രോസ്സ് ചെയ്ത് വന്നപ്പോളേക്കും കാറ് വിട്ടു പോയിരുന്നു.. അയ്യാൾ ഒച്ച വെച്ച് ആളുകളെ കൂട്ടി…

 

ഋഷിയുടെ കാർ ഇടവഴിയിൽ നിന്നും റോഡിലേക്ക് എത്തിയപ്പോൾ അവിടം മുഴുവൻ ആളുകൾ കൂടി നിക്കുവായിരുന്നു… ഋഷി അത് മൈൻഡ് ചെയ്യാതെ മുന്നോട്ട് കാറെടുക്കാൻ നിന്നതും ഒരു മിഡിലേജ് തോന്നിപ്പിക്കുന്ന ഒരാൾ ഋഷിയുടെ കാറിനടുത്തേക്ക് ഓടി വന്ന് കാർ നിർത്തിച്ചു…

സാർ… സാർ… ഒരു ചെറിയ ആക്സിഡന്റ് ഒരു കാർ വന്നിടിച്ചതാണ്… അവരാണെൽ നിർത്താതെ പോയി… വണ്ടിക്ക് കൈ കാണിച്ചിട്ടാണേൽ ആസിഡന്റ് ആയത് കൊണ്ട് ആരും നിർത്തുന്നില്ല…

ഒക്കെ… വേഗം എന്റെ കാറിൽ കേറ്റിക്കൊ… ഋഷി പറഞ്ഞതും അയ്യാൾ വേഗം വിളിച്ചു പറഞ്ഞങ്ങോട്ടേക്കോടി…

അതെ വേഗം ആ കുട്ടിയെ പിടിക്ക്….

ഋഷി ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. അപ്പോഴും മനസ്സിൽ ധ്വനിയെ കുറിച്ചായിരുന്നു ചിന്ത… ഹൃദയം വല്ലാതെ മിടിക്കുന്നുമുണ്ട്… മനസ് വല്ലാത്ത ആസ്വാസ്ഥത…
അപ്പോഴേക്കും കുറച്ച് പേര് ധ്വനിയെ പൊക്കിയെടുത്ത് ഋഷിയുടെ കാറിനടുത്തേക്ക് വന്നു… ഋഷി ഡോർ തുറന്ന് കൊടുത്ത് തിരിഞ്ഞതും ധ്വനിയുടെ കൈ ഋഷിയുടെ വയറിൽ തട്ടിയതും അവൻ ആ കൈയ്യിലേക്ക് നോട്ടം കൊടുത്തതും മുഖം സംശയത്താൽ ചുളിഞ്ഞു… കൈയ്യിൽ നിന്നും നോട്ടം മേല്ലേ ധ്വനിയുടെ മുഖത്തേക്ക് നീണ്ടു… തന്റെ പ്രാണനെ കണ്ടതും ഋഷി തകർന്നു പോയി…

ധ്വനി… മോളെ… അവന്റെ ശബ്‌ദം ഇടറിയിരുന്നു… കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി….

സാർ… സാറിന് അറിയാവുന്ന ആരേലുമാണോ? കൂട്ടത്തിലുണ്ടായ ഒരാളാണ്

അതെ… അത്രയും പറഞ്ഞ് ഋഷി അവരിൽ നിന്നും അവളെ കൈകളിൽ കോരിയെടുത്ത് കാറിൽ കിടത്തി… ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഒറ്റ പറപ്പിക്കലായിരുന്നു… ഋഷി ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്… മുഖത്ത് ചോര പടർന്നിരിക്കുന്നു… ഋഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി… അവൻ കുറച്ച് മണിക്കൂറുകൾക്ക് മുന്നേ നടന്നതൊക്കെ മനസിലേക്ക് വന്നു… ഹൃദയം പൊട്ടിപോകും പോലെ…

കുറച്ച് സമയതിനു ശേഷം ഋഷിയുടെ കാർ സിറ്റി ഹോസ്പിറ്റലിൽ വന്നു നിന്നു…
ഋഷി കാറിൽ നിന്നുമിറങ്ങി ഹോസ്പിറ്റലിനകത്തേക്കൊടി അതികം വൈകാതെ ഋഷിയുടെ പുറകെ നഴ്സും ഡോക്ടറും സ്ട്രക്ച്ചറുമായി അറ്റെന്ററും വന്നു. ഋഷി ദൃതിയിൽ ബാക്ക് ഡോർ തുറന്ന് ധ്വനിയെ കൈകളിൽ കോരിയെടുത്ത് സ്ട്രക്ച്ചറിലേക്ക് കിടത്തി…

Icu ലേക്ക് കയറ്റുന്നത് വരെ ഋഷി ധ്വനിയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു…

മണിക്കൂറുകൾ നീണ്ടു…
ഋഷി തളർന്ന് icu മുന്നിൽ തന്നെ ടെൻഷനോടെ നിക്കുവാണ്…കുറച്ച് കഴിഞ്ഞതും icu ഡോർ തുടർന്ന് ഡോക്ടർ പുറത്തേക്ക് വന്നു…

ഡോക്ടർ…. ഡോക്ടർ എന്റെ ധ്വനി… അവൾക്കിപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ..

പേഷ്യന്റിന്റെ..?

ഹസ്ബൻന്റാണ്… ഋഷി ദേവ്… ഡോക്ടർ എന്റെ ധ്വനി…

സീ മിസ്റ്റർ ഋഷി ദേവ്, പേഷ്യന്റിന് പേടിക്കാൻ മാത്രം ഇഞ്ചുറീസ് ഒന്നുമില്ല… നെറ്റിക്ക് ചെറിയൊരു മുറിവ് അത്രയെ ഉള്ളു… ഇന്ന് തന്നെ വീട്ടിലേക്ക് പോകാം…

ഡോക്ടർ പറഞ്ഞത് കേട്ട് ഋഷിയുടെ മുഖത്തെ ടെൻഷൻ മാറി മുഖമൊന്ന് വിടർന്നു…

എനിക്ക് ഒന്ന് കാണാൻ പറ്റുമോ? ഞാനൊന്ന് കേറി കണ്ടോട്ടെ…

അതിനെന്താ കയറി കാണാം… ഡോക്ടർ അതും പറഞ്ഞ് ഋഷിക്കൊരു പുഞ്ചിരിയും നൽകി പോയി… ഋഷി വേഗം icu ക്ക് കയറി… ഓരോരം ബെഡിൽ കണ്ണടച്ചു കിടക്കുന്ന ധ്വനിയെ കണ്ടതും അവൻ വേഗം അവൾക്കടുത്തേക്ക് ഓടിയടുത്ത് അവൽക്കരികിൽ വന്ന് ബെഡിനോരം ഇരുന്ന്. നെറ്റിയിലെ കേട്ട് കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു… കവിളിൽ ചെറുതായി മുന്നേ അടിച്ചതിന്റെ പാടും ഉണ്ട്… ഋഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ അവൾടെ കവിളിൽ മേല്ലേ തഴുകി… ധ്വനി അപ്പോഴും മയക്കത്തിൽ തന്നെയായിരുന്നു… ഋഷി ആഞ്ഞ് ധ്വനിയുടെ നെറ്റിയിൽ മൃദുവായി മുത്തി. അവന്റെ കണ്ണുകളിൽ നിന്നുമുതിർന്ന കണ്ണുനീർ ധ്വനിയുടെ കണ്ണുകളിൽ വീണു…

സോറി മോളെ… ഋഷി അവൾടെ കവിളിൽ ചുമ്പിച്ച് മുഖമുയർത്തിയതും ധ്വനി മയക്കത്തിൽ നിന്നും മേല്ലേ കണ്ണുകൾ തുറന്നു… മുന്നിൽ ഇരിക്കുന്ന ഋഷിയെ കണ്ടതും സങ്കടവും ദേഷ്യവും ഒരുപോലെ വന്നു… അവൾ മുഖം തിരിച്ചു…
അവൾടെ ആ പ്രവർത്തി ഋഷിയുടെ ഹൃദയത്തെ കുത്തി നോവിച്ചു…

ധ്വനി… എന്നോ…ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ നേഴ്‌സ് അവർക്കരികിൽ വന്നു…

അതെ പേഷ്യന്റിന് കൂടുതൽ ബുദ്ധിമുട്ട് കൊടുക്കണ്ട…

ഋഷി ധ്വനിയെ ഒന്ന് പ്രേതിക്ഷയോടെ നോക്കി പക്ഷേ അവൾ മുഖം തിരിച്ചു തന്നെ കിടക്കുവായിരുന്നു… ഋഷി ദയനിയതയോടെ പുറത്തേക്ക് നടന്നു… ഡോറിനടുത്തെത്തിയതും ഒന്ന് തിരിഞ്ഞു നോക്കി… ഇല്ല തന്റെ പ്രാണൻ തന്നെയൊന്ന് നോക്കുന്നു കൂടിയില്ലേ… എന്നെ അത്രയ്ക്ക് വെറുത്തോ… എന്റെ ധ്വനിക്ക് അതിനാകുമോ… ഒരിക്കലുമില്ല… എല്ലാം പറയണം… അവളിലെ തെറ്റു ധരണ മാറ്റണം… വീട്ടിൽ ചെന്നിട്ട് എല്ലാം അവളോട് തുറന്ന് പറയണം… ദിയ എനിക്കാരാണെന്ന്… ധ്വനിയെ നോക്കി അവൻ മനസ്സിൽ കണക്കു കൂട്ടി ഡോർ തുറന്ന് പുറത്തേക്കിറങ്ങി…

ഋഷി icu മുന്നിലായുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു… മനസ്സ് കലങ്ങി മറിഞ്ഞു… തനിക്ക് നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുഖം തിരിച്ചു കിടന്ന ധ്വനിയുടെ മുഖമായിരുന്നു മനസ് നിറയെ…കണ്ണുകൾ നിറഞ്ഞൊഴുകി… പെട്ടന്ന് ഋഷിയുടെ ഫോൺ റിങ് ചെയ്തു…

________________________________

ഋഷി പുറത്തേക്ക് പോയതും ധ്വനി ഡോറിനടുത്തേക്ക് മുഖം തിരിച്ചു നോക്കി… കണ്ണുകൾ നിറഞ്ഞൊഴുകി… ഹൃദയം ചുട്ടു പൊള്ളും പോലെ… പക്ഷേ ഇന്ന് നടന്നതൊക്കെ കൺ മുന്നിൽ തെളിഞ്ഞു വന്നതും സഹിക്കാൻ പറ്റുന്നതിലുമതികമായിരുന്നു…

എനിക്ക് ക്ഷെമിച്ചു തരാൻ പറ്റില്ല ഋഷി… ആ നിമിഷം ഞാൻ അനുഭവിച്ച വേദന നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല…
ധ്വനി കണ്ണുകൾ തുടച്ചു… അപ്പോഴും മനസ്സിൽ ഋഷിയുടെ മുഖം തെളിഞ്ഞു വന്നു കൊണ്ടിരുന്നു… നെഞ്ച് പൊട്ടി പോകും പോലെ… ഒന്ന് പൊട്ടിക്കരയാൻ തോന്നിപ്പോയി…

_______________________________

ഫോൺ എടുത്തതും സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ട് അവൻ ആകെ കുഴങ്ങി… സരസ്വതിയാണ് വിളിക്കുന്നത്… ആദ്യം ഫോൺ എടുക്കാൻ മടിച്ചു… വീണ്ടും കാൾ വന്നതും എടുക്കാതെ നിവർത്തിയില്ലാതെ കാൾ അറ്റന്റ് ചെയ്തു… ഫോൺ എടുക്കാത്തതിന് കുറെ പറഞ്ഞു…

എത്ര നേരമായടാ ചെക്കാ വിളിക്കാൻ തുടങ്ങിയിട്ട്… ഒന്ന് ഫോണെടുത്തൂടെ…

എ.. എന്താമ്മേ വിളിച്ചേ..?

അത് മോനേ മോളെ വിളിച്ചിട്ട് കിട്ടുന്നില്ല… പോയിട്ട് കുറെ നേരമായി… ഇതു വരെ വന്നിട്ടില്ല…ആദ്യം വിളിച്ചപ്പോൾ റിങ്ങുണ്ടായിരുന്നു പിന്നെ വിളിച്ചിട്ടാണേൽ സ്വിച് ഓഫ്‌…

സരസ്വതിയുടെ പറഞ്ഞത് കേട്ട് ഋഷിയുടെ നെഞ്ച് വിങ്ങി…
ഈശ്വരാ ഞാൻ ഇപ്പോ എന്താ പറയാ… ഇപ്പോൾ തന്നെ അമ്മ നല്ല ടെൻഷനിലാണ്… ഇനി ധ്വനി ഹോസ്പിറ്റലിൽ ആണെന്ന് കൂടി അറിഞ്ഞാൽ…എന്താ ഇപ്പോ ചെയ്യാ… പിന്നെ ഋഷി രണ്ടും കല്പ്പിച്ചു കാര്യം പറഞ്ഞു…

കുറച്ച് മണിക്കൂറുകൾക്ക് ശേഷം സരസ്വതിയും ഒപ്പം ചന്ദ്രശേകാരനും എത്തി… icu ന് മുന്നിൽ നിക്കുന്ന ഋഷിയെ കണ്ടതും അവർ അവനടുത്തേക്ക് വന്നു…

എന്താ മോനേ… എന്താ മോൾക്ക് പറ്റിയത്… സരസ്വതി ഏതൊക്കെയോ വിളിച്ചു പറഞ്ഞ് കരഞ്ഞപ്പോൾ ഞാനും പേടിച്ചു.. അപ്പോ തന്നെ വീട്ടിലേക്ക് വന്ന് സരസ്വതിയെയും കൂട്ടി ഇങ്ങോട്ട് പൊന്നു… മോൾക്ക് എന്താ പറ്റിയത്… ചന്ദ്രശേകരൻ ചോദിച്ചതും ഋഷി ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു…

ചന്ദ്രേട്ടാ എനിക്കെന്റെ മോളെ കാണണം… സരസ്വതി കരഞ്ഞു കൊണ്ട് പറഞ്ഞതും ഋഷി അവരെ അശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്…

അച്ഛാ… ധ്വനിയുടെ വീട്ടിൽ അറിയിക്കേണ്ട…

അത് മോനേ ഞാൻ വരുന്ന വഴിക്ക് രാജീവനെ വിളിച്ചു പറഞ്ഞു… ചന്ദ്രശേഖരൻ പറഞ്ഞു തീർന്നതും രാജീവനും സതിയും ഓടി പിടച്ചെത്തിക്കഴിഞ്ഞു…

തുടരും…