18/04/2026

നെഞ്ചോട് : ഭാഗം 29

രചന – കൃഷ്ണ

കുറച്ച് നിമിഷങ്ങൾ അങ്ങനെ കടന്നു പോയി…

ജാനു അച്ചുവിന്റെ നെഞ്ചിൽ ചേർന്നു തന്നെയാണ്… അവളെ ചേർത്തു പിടിച്ചു കൊണ്ട് അവനും…

സങ്കടം പെയ്തൊഴിഞ്ഞതും ജാനു മെല്ലേ അവനിൽ നിന്നും വിട്ടു മാറി സീറ്റിലേക്ക് ചാരി ഇരുന്നു…

സോ… സോറി…
ജാനു കൺകോണിൽ പറ്റിയിരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു…

എന്തിന്…? എന്തിനാ സോറി…?
അച്ചു അവളെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചു…

അവന്റെ ചോദ്യം കേട്ടതും ജാനു കണ്ണുകളുയർത്തി അവനെ നോക്കി…

അ… അത് പിന്നെ… ഞാൻ… കരഞ്ഞ്… നിങ്ങടെ… ബുദ്ധിമുട്ട്… അതാ…
അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു…

അച്ചു ചെറു ചിരിയാലെ അവളെ നോക്കി… പിന്നെ കുറച്ച് മുന്നിലേക്ക് ആഞ്ഞു കൊണ്ട് അവളെ വലത് കൈകൾക്ക് മേൽ കൈചേർത്തു…
ജാനു ഒരു പിടച്ചിലോടെ അവനെ നോക്കി…

അച്ചു അവളെ നോക്കി കണ്ണ് ചിമ്മി ആ കൈയ്യിൽ വിരൽ കോർത്തു പിടിച്ചു…

ഞാനെന്റെ ജാനുമ്മയോട് ഒരു കാര്യം പറയട്ടെ… ഈ നെഞ്ചകം മിടിക്കുന്നത് നിനക്ക് വേണ്ടിയാ… ഇവിടം നിനക്ക് മാത്രമേ സ്ഥാനമുള്ളു… നിന്റെ സങ്കടവും ദേഷ്യവും വേദനകളും എല്ലാം എന്റെ ഈ നെഞ്ചോരം
ഒഴുക്കി തീർക്കാം… പൊതിഞ്ഞു പിടിക്കും ഞാൻ…
എന്നിൽ നിന്നെക്കാൾ അവകാശം വേറെ ആർക്കാടി ഉള്ളത്…

അച്ചു അത് പറയുമ്പോൾ ജാനു ഇമ ചിമ്മാതെ അവനെ നോക്കിയിരുന്നു പോയി… ഉള്ളിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം… ഹൃദയത്തിന്റെ ഓരോ ഉള്ളറകളിലും പ്രണയമെന്ന വികാരം പടർന്നു തുടങ്ങി… അതി ശക്തമായി…

നെറ്റിയിൽ തണുപ്പനുഭവപ്പെട്ടതറിഞ്ഞ് ജാനു സ്വബോതം വീണ്ടെടുത്തപ്പേഴേക്കും അച്ചു അവളിൽ നിന്നും വിട്ടു മാറിയിരുന്നു…

ചുണ്ടിൽ തത്തിയ ചിരിയോടെ അച്ചു അവളെ നോക്കിയ ശേഷം കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു…
അവൾടെ ചുണ്ടിന്റെ കോണിലും നാണത്താൽ പുഞ്ചിരി മൊട്ടിട്ടിരുന്നു…

®®®®®®®®®®®®®®®®®®®

മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടന്ന് കാർ മുറ്റത്ത് വന്നു നിന്നു…

ഇരുവരും കാറിൽ നിന്നു മിറങ്ങി spare കീ കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കേറി…

ജാനു നേരെ റൂമിലേക്ക് പോയി…
റൂമിലേക്ക് വന്ന ജാനു മാറ്റിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത് റൂമിലേക്ക് കേറി…

ഫ്രഷ് ആയി ഇറങ്ങുമ്പോൾ ബെഡിൽ അച്ചു കിടപ്പുണ്ട്… മുഖത്തിന്‌ കുറുകെ കൈ വെച്ച് കൊണ്ടാണ് കിടപ്പ്…

ജാനു അവനെ ഒന്ന് നോക്കി മുടിയിൽ കെട്ടി വെച്ചിരുന്ന ടവ്വൽ അഴിച് മുടി ഒന്ന് കൂടെ തുവർത്തി ടവ്വൽ സ്റ്റാൻഡിലേക്കിട്ട് കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് മുടി കൊതി കിള്ളി പിന്നി നെറ്റിയിൽ അൽപ്പം സിന്ദൂരവും തൊട്ട് തിരിഞ്ഞ് അച്ചുനെ ഒന്ന് നോക്കി… കക്ഷി അതെ കിടപ്പ് തന്നെ…

ജാനു മെല്ലേ അവനടുക്കൽ വന്നു…

വേണോ വേണ്ടയോ എന്ന കണക്കെ ഒന്ന് നിന്ന് ജാനു അവനെ വിളിക്കാനൊരുങ്ങേ അവളെ ഞെട്ടിച്ചു കൊണ്ട് അച്ചു അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് അവന്റെ ദേഹത്തേക്കിട്ടു…

അച്ചുവിന്റെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൾ ഞെട്ടി പെട്ടന്ന് അവന്റെ ദേഹത്ത് നിന്ന് പിടഞ്ഞെണീക്കാൻ ശ്രെമിച്ചെങ്കിലും അവളെ നീക്കം വിഭലമാക്കി കൊണ്ട് അച്ചു അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു…

എ… എന്താ ഇത്… എ… എന്താ… ഈ… കാണിക്കണേ…
അച്ചുവിന്റെ പിടി വിടുവിക്കാൻ ശ്രെമം നടത്തി കൊണ്ട് ജാനു തപ്പി തപ്പി പറഞ്ഞു…

ഞാൻ എന്ത് കാണിച്ചൂന്നാ… എന്റെ ജാനുമ്മ പറയുന്നേ…?

പി… പിന്നെ ഇ… ഇതെന്താ… എന്നെ വി… വിട്…
അവൾ പറഞ്ഞൊപ്പിച്ചു…

ഞാൻ എന്റെ ഭാര്യയെ അല്ലേ ചേർത്ത് പിടിച്ചത്… വേറെ ആരെയും അല്ലല്ലോ…
അല്ല ഞാനിപ്പോ ചേർത്ത് പിടിച്ചത് ഇഷ്ടപ്പെട്ടില്ലങ്കിൽ കുറച്ച് നേരം സഹിച്ചോ…
എന്താ…?

അച്ചു പറഞ്ഞത് കേട്ട് ജാനു നോട്ടം മാറ്റി… ചുണ്ടിൽ വിരിഞ്ഞ ചിരി ഒളിപ്പിക്കാൻ ശ്രെമിച്ചു…
അച്ചു അത് ശ്രെദ്ധിച്ചിരുന്നു… അത് കണ്ടതും അവന്റെ കൈയ്യുടെ മുറുക്കം ഒന്ന് കൂടി…
ജാനു പിടഞ്ഞു കൊണ്ട് അവനെ നോക്കി…

മമ്… എന്തേ…?
അവന്റെ നോട്ടത്തിൽ ജാനു വിറച്ചു പോയി… ഹൃദയം എന്തന്നില്ലാതെ ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി…

പി… പിടി വി… വിട്…

ഇത് ശരിയാവില്ല… എത്രയും പെട്ടന്ന് തന്നെ ഡോക്ടർനെ കാണിക്കേണ്ടി വരും…

അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ കൂർപ്പിച്ചു നോക്കി…

അവൾടെ നോട്ടം കണ്ട് അവൻ ചിരിച്ചു പോയി…

ഹും എനിക്ക് വിക്കൊന്നുമില്ല…
മുഖം കൂർപ്പിച്ചു കൊണ്ടുള്ള ജാനു പറഞ്ഞത് കേട്ട് അച്ചു കൗതുകത്തോടെ അവളെ നോക്കി പോയി…

മമ്… ശെരിയാ ഇപ്പോ ഇല്ല… ഞാൻ ഒന്ന് സ്നേഹിക്കാൻ അടുത്തേക്ക് വരുമ്പോഴെ ഈ അസുഖമുള്ളൂ… അത് അത്ര നല്ലതല്ല…
ഇനി അങ്ങോട്ട് സ്നേഹിക്കാനുള്ളതല്ലേ… അപ്പോ ഈ വിക്ക്…

ശീ… എന്തൊക്കെയാ പറയുന്നേ…
പറയുമ്പോൾ അവൾ വിറച്ചിരുന്നു…

ഞാൻ കാര്യം പറഞ്ഞതല്ലെടി ജാനുമ്മേ…
അവൾടെ കാതോരം മുഖം ചേർത്തു കൊണ്ട് അച്ചു പറഞ്ഞതും പിടഞ്ഞു കൊണ്ടവൾ മുഖം വെട്ടിച്ചു കൊണ്ട് അവനിൽ നിന്നും കുതറി എണീറ്റു മാറി…

അവൾ ഒരു നിമിഷം കൊണ്ട് കിതച്ചു പോയിരുന്നു… അവന്റെ വാക്കുകൾ അവളിൽ എന്തൊക്കെയോ തീർത്തു കൊണ്ടിരുന്നു…

ജാനു അച്ചുവിനെ നോക്കാതെ വേഗം റൂം വിട്ട് പുറത്തേക്ക് പാഞ്ഞു…
അവൾടെ പോക്ക് കണ്ട് അച്ചു ചിരിയോടെ നെഞ്ചിൽ കൈ ചേർത്ത് ബെഡിലേക്ക് തന്നെ കിടന്നു…

അവനിൽ സന്തോഷത്തിന്റെ അലകൾ തല്ലുകയായിരുന്നു… താൻ ആഗ്രഹിച്ചത് എന്താണോ അത് തന്നിലേക്ക് എത്തി ചേർന്നു കൊണ്ടിരിക്കുന്നത് അവൻ ആവേശത്തോടെ അറിയുകയായിരുന്നു…

®®®®®®®®®®®®®®®®®®®®®®

ജാനു റൂമിൽ നിന്നും പാഞ്ഞിറങ്ങി വന്ന് നിന്നത് കിച്ചണിലായിരുന്നു…

എന്റെ ഈശ്വരാ ഈ താന്തോന്നി എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്…
അവൾ സ്വയം പറഞ്ഞു കൊണ്ട് ശരവേഗത്തിൽ മിടിച് കൊണ്ടിരിക്കുന്ന നെഞ്ചിൻ മേൽ കൈ ചേർത്തു…
പിന്നെ നിമിഷ നേരം കൊണ്ട് ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…

അച്ചു ഒന്ന് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നു… ജാനുനെ കണ്ണ് കൊണ്ട് അവിടെയെല്ലാം തിരഞ്ഞു… കിച്ചണിൽ നിന്നും എന്തൊക്കെയോ ശബ്‌ദം കേട്ട് അങ്ങോട്ടേക്ക് ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച
കബോർഡിന് മേലെ വെച്ചിരിക്കുന്ന പൊടി നിറച്ചു വെച്ചിരിക്കുന്ന ടിന്ന് എത്തി വലിഞ്ഞെടുക്കാൻ ശ്രെമിക്കുന്ന ജാനുവിനെയാണ്…

സാരിയുടെ മുൻന്താണി ഇടുപ്പിലേക്ക് തിരുകി കുത്തിയിരിക്കുന്നു… മുടി മുഴുവൻ തൂത്ത് വാരി അമ്മ കേട്ട് കെട്ടി വെച്ചിരിക്കുന്നു… ബ്ലൗസിന്റെ മറനീക്കിയുള്ള ഭാഗം അനാവൃതമാണ്…

അച്ചു ഒരു നിമിഷം ഇമ ചിമ്മാതെ അവളെ നോക്കി നിന്നു പോയി…
പിന്നെ ഒരു ചിരിയോടെ അവൾക്ക് പിന്നിലേക്ക് വന്നു നിന്നു…

അച്ചുവിന്റെ സാമിഭ്യം മനസിലാക്കിയ ജാനു പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ ശ്രെമിക്കും മുന്നേ അവൾ വായുവിൽ ഉയർന്നു പൊങ്ങി…

ജാനു ഞെട്ടലോടെ മുഖം തിരിച്ചവനെ നോക്കി…

എന്നെ ഇങ്ങനെ നോക്കി നിക്കാതെ ആ ടിന്ന് എടുക്ക് ജാനുമ്മേ…

അച്ചു പറഞ്ഞത് കേട്ട് ജാനു വേഗം മുന്നിലേക്ക് നോട്ടം കൊടുത്തു കൊണ്ട് ധൃതിയിൽ ടിന്ന് കൈയ്യിലെടുത്തതും അവൻ മെല്ലേ ഊർത്തി അവളെ താഴെ നിർത്തി…

ജാനു വേഗം അച്ചുവിൽ നിന്നും നീങ്ങി അവനെ ഒന്ന് നോക്കി…

ഇന്ന് അമ്മയില്ല… എന്റെ ഹെൽപ് എന്തേലും വേണോ എന്റെ ജാനുമ്മയ്ക്ക്…?

വേ… വേണ്ട… ഞാൻ ചെയ്തോളാം… നി… നിങ്ങൾ പൊയ്ക്കോ…

ജാനു പറഞ്ഞത് കേട്ട് അച്ചു അവൾക്കടുക്കലേക്ക് ഒന്ന് നീങ്ങി നിന്നു… അവന്റെ നീക്കത്തിൽ ജാനു ഒരു ചുവട് പിന്നിലേക്ക് വെച്ച് കൊണ്ട് അവനെ നോക്കി…

കൈ എത്താത്തോതൊക്കെ ഞാൻ എടുത്ത് തരാൻ സഹായിക്കാം…
അച്ചു ഒരു കള്ളച്ചിരിയോടെ പറഞ്ഞത് കേട്ട് ജാനു ഒന്ന് വിറച്ചു പോയി…

വേ… വേണ്ട…
വാക്കുകൾ ഒപ്പിച്ചു കൊണ്ടവൾ പറഞ്ഞു…

മമ്… ശെരി… വേണ്ടേൽ വേണ്ട… ഇനി എന്തെങ്കിലും ഹെൽപ് വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി… ഞാൻ ഓടി വരാം…
എവിടന്ന്… ആര് വിളിക്കാൻ… അല്ലേൽ വേണ്ട ഞാൻ ഇവിടെ തന്നെ നിക്കാം… അപ്പോ വിളിക്കണ്ട ആവിശ്യം വരില്ലല്ലോ…

വേണ്ട… നിങ്ങള് ഹാളിലേക്ക് പൊയ്ക്കോ… ഇവിടത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം…

ഒക്കെ… എന്ന എന്റെ ജാനുമ്മ ചെയ്തോ…
അതും പറഞ്ഞ് അച്ചു തിരിഞ്ഞതും ജാനു നെഞ്ചിൽ കൈ വെച്ച് സ്വയം നേരെ വിട്ടു…

പെട്ടന്ന് അച്ചു അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവളെ കവിളിൽ ചുണ്ട് ചേർത്ത് ഒരു ചിരിയോടെ കിച്ചണിൽ നിന്നും ഇറങ്ങി പോയി…

ജാനു കവിളിൽ കൈ ചേർത്ത് കൊണ്ട് അച്ചു പോയിടം നോക്കി നിന്നു…

കള്ള താന്തോന്നി…
അവൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…

®®®®®®®®®®®®®®®®®®

ജാനു രാത്രിക്കുള്ളത് റെഡിയാക്കി എല്ലാം പാത്രത്തിലാക്കി ഡെയിനിങ് ടേബിളിൽ കൊണ്ട് വന്ന് വെച്ചു…

അച്ചുവിനെ കഴിക്കാൻ വിളിക്കാൻ ജാനു റൂമിലേക്ക് പോകാൻ ഒരുങ്ങേയാണ് വർക്ക്‌ റൂമിൽ വെട്ടം കണ്ടത്…
കക്ഷി അവിടെ ഉണ്ടന്ന് മനസിലാക്കി ജാനു വർക്ക്‌ റൂമിലേക്ക് നടന്നു…

റൂമിലേക്ക് വരുമ്പോൾ അച്ചു ലാപ്പിൽ കാര്യമായ എന്തോ വർക്ക് ചെയ്യുന്ന തിരക്കിലായിരുന്നു…

അവൾ അവനടുക്കൽ വന്നു നിന്നു…

അതെ… വർക്ക്‌ കുറച്ച് നേരം മാറ്റി വെച്ചിട്ട് വാ… ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ട് ബാക്കി ചെയ്യ്…

ജാനു പറഞ്ഞത് കേട്ട് അച്ചു ലാപ്പിൽ നിന്നും നോട്ടം മാറ്റി അവളെ നോക്കി…

ഒരു പത്ത് മിനിറ്റ്… ഈ മെയിൽ ഒന്ന് ചെക്ക് ചെയ്തിട്ട് ഇപ്പോ വരാം… അപ്പോഴേക്കും എന്റെ ജാനുമ്മ കഴിക്കാനുള്ളത് എടുത്ത് വെച്ചോ…

അവൻ അതും പറഞ്ഞു കൊണ്ട് വീണ്ടും ലാപ്പിലേക്ക് നോട്ടം കൊടുത്തു…

ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്ന കൊണ്ട് ജാനു റൂം വിട്ട് പുറത്തേക്ക് നടന്നു…

പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അച്ചു ഡെയിനിങ് ഏരിയയിലേക്ക് വന്നു…

കൈ കഴുകി വന്നവൻ ഒരു ചെയർ വലിച്ച് അതിലേക്കിരുന്നപ്പോഴേക്കും ജാനു അവന് കഴിക്കാനുള്ളത് പ്ലേറ്റിലാക്കി മുന്നിലേക്ക് വെച്ച് കൊടുത്തു…

അച്ചു അവളെയും പിന്നെ പ്ലേറ്റിലേക്കും ഒന്ന് നോക്കി…

മമ്… എന്താ… എന്ത് പറ്റി…?
അവന്റെ നോട്ടം കണ്ട് ജാനു സംശയത്തോടെ ചോദിച്ചു…

നീ കഴിക്കുന്നില്ലേ…?

നിങ്ങള് കഴിച്ചു കഴിഞ്ഞ് ഞാൻ കഴിച്ചോളാം…
അച്ചു ചോദിച്ചതിന് മറുപടിയായി അവൾ പറഞ്ഞു…

അതിന്റെ ആവിശ്വമില്ല… ഇവിടെ ഇരിക്ക്…
ജാനു എന്തേലും പറയും മുന്നേ അവളെ തൊട്ടടുത്തുള്ള ചെയറിലേക്ക് പിടിച്ചിരുത്തിയിരുന്നു അവൻ…

അവൾ അച്ചുവിനെ ഒന്ന് നോക്കി പ്ലേറ്റ് എടുക്കാനൊരുങ്ങിയതും അവൻ തടഞ്ഞു…

ജാനു എന്തെന്ന കണക്കെ അവനെ നോക്കി…

അച്ചു അവളെ നോക്കി കണ്ണ് ചിമ്മി പുഞ്ചിരിച്ചു കൊണ്ട് അവന്റെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ചപ്പാത്തി മുറിച്ചെടുത്തു കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി…

ജാനു അവൾക്ക് നേരെ നീട്ടിയ കൈയ്യിലേക്ക് നോക്കി… എന്തുകൊണ്ടോ അവൾടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വന്നു…

എന്താടാ എന്ത് പറ്റി…?
അവൾടെ കണ്ണ് നിറഞ്ഞത് കണ്ട് അച്ചു ടെൻഷനോടെ അവൾക്കടുക്കലേക്ക് ഒന്ന് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു…

ഏ… ഏയ്… ഒന്നുല്ല…
ജാനു കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു…

അച്ചു കൂടുതൽ ഒന്നും പിന്നെ ചോദിക്കാൻ ശ്രെമിച്ചില്ല…

ഇങ്ങനെ കരയുന്നത് എനിക്ക് ഇഷ്ട്ടമല്ല… ഈ കണ്ണ് നിറയുന്നത് കാണുമ്പോൾ എന്റെ നെഞ്ചാ പെണ്ണേ പൊള്ളുന്നെ…

അച്ചു പറഞ്ഞത് കേട്ട് ജാനു പിടഞ്ഞു കൊണ്ട് അവനെ നോക്കി…
ആ വാക്കുകൾ അവളെ വല്ലാതെ സ്പർശിച്ചു പോയി… ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു കവിയും പോലെ തോന്നിപ്പോയി അവൾക്ക്…

അച്ചു അവളെ ഒന്ന് നോക്കി കവിളൊരം തങ്ങി നിന്ന കണ്ണ് നീർ ഒരു കൈയ്യാൽ തുടച്ചു കൊടുത്തു…

ഇനി ഈ കണ്ണുകൾ നിറയരുത്… അത് ഞാൻ കാണാൻ ഇടയാകരുത്…
മനസിലായോ എന്റെ ജാനുമ്മയ്ക്ക്…

അവൾ അവനെ നോക്കി കൊണ്ട് തന്നെ തലയാട്ടി…

അച്ചു അത് കണ്ട് ഒരു പുഞ്ചിരിയോടെ ജാനുവിന് നേരെ മുറിച്ചെടുത്ത ചപ്പാത്തി നീട്ടി…
അവൾ അവനെ നോക്കി കൊണ്ട് തന്നെ ആ കഷ്ണം വായിലാക്കി…
ഹൃദയം എന്തുകൊണ്ടോ തിങ്ങി നിറഞ്ഞു… അവൾ ഇമ ചിമ്മാതെ അച്ചുവിനെ നോക്കിയിരുന്നു പോയി…

തുടരും…