19/04/2026

നിനക്കായ് : ഭാഗം 15

രചന – കൃഷ്ണ

ഈ വഴി ഇത്രയും ചെളി പിടിച്ചു കിടക്കുവായിരുന്നേൽ നമുക്ക് കാറിൽ തന്നെ പോയാൽ മതിയായിരുന്നു ഭാര്യേ… ഋഷി പറഞ്ഞത് കേട്ട് മുന്നിൽ നടന്നോണ്ടിരുന്ന ധ്വനി സ്പോട്ടിൽ നിന്ന് തിരിഞ്ഞ് ഋഷിയെ നോക്കി…

അതെ എപ്പോഴും ഈ കാറിൽ മാത്രം പോകാതെ ഇതുപോലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് പോണം… പിന്നെ കുറച്ച് ചെളി കാലിൽ പറ്റിയെന്നും വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല…

എന്റ പൊന്നു ഭാര്യേ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… ഇനി ഇതും പിടിച്ച് കേറണ്ട… അതും പറഞ്ഞ് ഋഷി അവൾക്ക് മുന്നേ കേറി നടന്നു… ധ്വനി ചിരിച്ചോണ്ട് പിന്നാലെ നടന്നു.

കുറച്ച് മുന്നെയായി ഈ നടക്കുന്ന ഒറ്റവരമ്പ് രണ്ട് വഴിയായി തിരിയുന്നു…

അതെ ഋഷി… വ… ബാക്കി പറയാൻ സമ്മതിക്കാതെ ഋഷി തിരിഞ്ഞു നോക്കാതെ തന്നെ ഒന്നും പറയണ്ടാ എന്നും പറഞ്ഞുകൊണ്ട് മുണ്ടിന്റെ കുത്ത് ഒന്നൂടെ അഴിച് കുത്തി നടന്നു.

വേണ്ടേൽ വേണ്ടാ… ധ്വനി അതും പറഞ്ഞ് പുറകെ നടന്നു…

ഒറ്റവരമ്പ് രണ്ട് വഴിയായി തിരിയുന്നവടം എത്തിയതും ഋഷി ഇടത് പാടവരമ്പിലേക്ക് തിരിഞ്ഞു നടന്നു ധ്വനി വലത്തോട്ടും…

ഭാര്യേ… എന്തായാലും പറയാതെ വയ്യാട്ടോ… ഈ പാടവരമ്പത് കൂടെ വന്നത് കൊണ്ട് പ്രകൃതി രമണിയമായ കാഴ്ചകൾ കാണാൻ പറ്റിയല്ലോ… ഈ വിളഞ്ഞു നിൽക്കുന്ന നേൽപ്പടവും പാടവരമ്പത് കൂടെ പറന്നുയരുന്ന പക്ഷികളും ഇളം തെന്നലും എന്ത് ഭംഗിയാ… ഋഷി ഓരോന്നും വാ തോരാതെ പറഞ്ഞ് മുന്നോട്ട് നടക്കുവാണ്…
ഭാര്യേ നീ പറഞ്ഞത് ശരിയാണ് എന്നും ഈ കാറിൽ കൂടെ മാത്രമുള്ള യാത്ര മാത്രമല്ല ഇതുപോലെ നേച്ചർ ബ്യൂട്ടി ആസ്വദിച്ചും പോണം…

പുറകിൽ നിന്നും ധ്വനിയുടെ ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ അവൻ തിരിഞ്ഞു നോക്കിയതും ധ്വനിയെ കാണാനില്ല…

ഏയ്… ഇവളിതെവിടെ പോയി എന്നും പറഞ്ഞ് കണ്ണോടിച്ചപ്പോൾ ഉണ്ട് കുറച്ചകലെ നടന്നു പോകുന്ന ധ്വനിയെ അവന്റെ കണ്ണിൽ പെട്ടു… ഋഷി സ്പോട്ടിൽ തന്നെ അവൾടെ പിറകെ ഓടി… കിതാച്ചുകൊണ്ട് അവൾക്ക് മുന്നിൽ വന്ന് നിന്നു…

എ… എന്ത് പണിയാ… ഭാര്യേ നി.. നി കാണിച്ചേ..? ഋഷി കിതപ്പോടെ ചോദിച്ചു…

ഞാൻ എന്ത് കാണിച്ചേന്നാ?

ഈ വഴിയെ ആണ് പോകണ്ടതെന്ന് നിനക്കെന്നോട് പറഞ്ഞുടായിരുന്നോ..നിനക്കറിയാവുന്നതല്ലേ എനിക്ക് ഇവിടത്തെ വഴിയൊന്നും അറിഞ്ഞൂടാന്ന്….

ദേ മനുഷ്യാ… ഞാൻ നിങ്ങളോട് മര്യതക്ക് പറയാൻ വന്നപ്പോൾ നിങ്ങള് തന്നെയാണാ എന്നോടൊന്നും പറയണ്ടാ എന്നും പറഞ്ഞ് തടഞ്ഞത്… എന്നിട്ടിപ്പോ ഞാൻ പറയാഞ്ഞതാണ് കുറ്റം… പിന്നെ ഭൂമി ഉരുണ്ടതല്ലേ എവിടേലും വെച്ച് കാണാമെന്നു ഞാനും വിചാരിച്ചു…

ഭാര്യേ…..

ഋഷിയുടെ നീട്ടിയുള്ള വിളി കേട്ട് ധ്വനിക്ക് ചിരിപൊട്ടി….
എന്തായാലും സാരമില്ല രാവിലെ ഓടുന്നത് നല്ലതാ… ശരീരത്തിന് ഉന്മേഷം കിട്ടും അതും പറഞ്ഞ് ധ്വനി മുന്താണീ കൊണ്ട് ഋഷിയുടെ മുഖത്ത് ചെറുതായി പൊടിഞ്ഞ വേർപ്പ് കണങ്ങൾ ഒപ്പി… അപ്പോഴും അവൾ ചിരി നിർത്തിയിട്ടില്ല…

ഓ… അങ്ങനെയാണോ… എനിക്കറിയില്ലായിരുന്നു പറഞ്ഞ് തന്നതിന് താങ്ക്സ്…ഋഷി അതും ധ്വനിയുടെ ഇടുപ്പിൽ ചെറിയൊരു നുള്ള് കൊടുത്തു…

സ്… ആഹ്… ധ്വനി വേദന കൊണ്ട് എരുവ് വലിച്ച് ഋഷിയെ നോക്കി പേടിപ്പിച്ചു…

ദേ… ഋഷി കളിക്കല്ലേ… വഴി വക്കാണന്നുള്ള ഒരു ചിന്തയുമില്ല…

അതിന്… ഞാൻ എന്റെ ഭാര്യയുടെ ഇടുപ്പിലല്ലേ നുള്ളിയെ അല്ലാതെ വഴിയെ പോയ ആരുടെയും അല്ലല്ലോ??

നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല… ഇനിയും ഇങ്ങനെ നിന്നാൽ തിരുമേനി അമ്പലവും പൂട്ടി ആൾടെ പാട്ടിനു പോകും… വേഗം വന്നേ… അതും പറഞ്ഞ് ഋഷിയുടെ കൈയ്യിൽ പിടിച്ച് വലിച്ചോണ്ട് നടന്നു…

~~~~~~~~~~~~~~~~~~

അമ്പല പടികൾ കടന്ന് ഇരുവരും ശ്രീ കോവിലിനു മുന്നിൽ വന്ന് നിന്ന് കൈകൾ കൂപ്പി തൊഴുതു… ശ്രീ കൃഷ്ണന്റെ കൽ വിഗ്രഹത്തിൽ മുല്ല മാലയും ഒപ്പം തുളസി മാലയും ചാർത്തിയിരിക്കുന്നു… ഇരുവരും പ്രാർത്ഥിച്ച് ശാന്തിയിൽ നിന്നും കൈപ്പറ്റിയ ഇലച്ചീന്തിൽ നിന്നും അൽപ്പം ചന്തം വിരലിൽ തൊണ്ടിയെടുത്ത് ധ്വനി ഋഷിയുടെ നെറ്റിയിൽ തൊട്ടു കൊടുത്തു ബാക്കി കൈയ്യിൽ പറ്റിയിരുന്നത് അവൾടെ നെറ്റിയിലും ചാർത്തി ഇരുവരും പുറത്തേക്ക് നടന്നു… അമ്പല പടവുകൾ ഇറങ്ങുന്നതിനിടയിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങി… ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടി…കാറ്റിന്റെ ശക്തിയിൽ മരച്ചില്ലകളിൽ നിന്നും ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു…

ഇതെന്താ പെട്ടന്ന് പ്രകൃതിക്ക് മാറ്റം വന്നത്… നമ്മൾ ഇങ്ങോട്ട് വരുന്നത് വരെ ഒരു കുഴപ്പവുമില്ലായിരുന്നു… ഒരു നിമിഷം കൊണ്ടല്ലേ ആകാശം ഇരുണ്ട് മൂടിയത്… ഋഷി പറഞ്ഞു

മനുഷ്യരുടെ മാറ്റവും പെട്ടന്നല്ലേ… എപ്പോഴാ സ്വഭാവം മാറുന്നതെന്നൊന്നും ആർക്കും പ്രെഡിറ്റ് ചെയ്യാൻ പറ്റത്തില്ലല്ലോ… അത് പോലെയാ പ്രികൃതിയും…

അതെനിക്കിട്ടൊന്ന് താങ്ങിയതല്ലേ ഭാര്യേ….

അങ്ങനെ തോന്നിയോ…

എവിടന്നൊക്കെയോ…

ഋഷി പറഞ്ഞതും ധ്വനി ചിരിച്ചു…
മഴ പെയ്യുന്നതിനു മുന്നേ വേഗം പോകാം… അല്ലങ്കിൽ നനഞ്ഞു പോകേണ്ടി വരും… കുടയുമില്ല കൈയ്യിൽ മാത്രവുമല്ല വഴി ഇപ്പോ തന്നെ ചെളിഞ്ഞു കിടക്കുവാ… മഴ പെയ്താൽ ഒന്നൂടെ ചെളിയും… വാ… അതും പറഞ്ഞ് ധ്വനി ഋഷിയെയും കൂട്ടി വേഗം പാടവരമ്പത് കൂടെ നടന്നു… കുറച്ചു കഴിഞ്ഞതും ശക്തിയായ കാറ്റിനോടൊപ്പം മഴ ഭൂമിയിലേക്ക് പെയ്തിറങ്ങാൻ തുടങ്ങി…

അയ്യോ ഋഷി മഴ പെയ്തു… ശോ…

ഋഷി അവിടം ഒന്ന് കണ്ണോടിച്ചു.. കുറച്ച് മാറി ഒരു ചെറിയ ഷെഡ് കണ്ടു ഓല കൊണ്ട് മേഞ്ഞ ഒരു ചെറിയ ഷെഡ്…

നമുക്ക് തൽക്കാലം മഴ മാറുന്നത് വരെ ആ ഷെൽഡ് കയറിനിക്കാം… വാ… ഋഷി ധ്വനിയെയും കൂട്ടി അങ്ങോട്ടേക്കോടി….
വാതലില്ല… ചുറ്റും ഓല കൊണ്ട് മറച്ചിരിക്കുന്നു ഓലക്കൊണ്ട് തന്നെ മേൽകൂരയും കെട്ടിയിരിക്കുന്നത്… ഇരുവരും ആ ഷെഡിലേക്ക് ഓടി കയറി…

ശോ… മൊത്തം നനഞ്ഞു… ധ്വനി ആകെ മൊത്തം കണ്ണോടിച്ചു കൊണ്ട് പറഞ്ഞു… ധ്വനിയുടെ സെറ്റും മുണ്ടും നനഞ്ഞത് ദേഹത്ത് ഒട്ടി ചേർന്നു കിടക്കുവാണ്… മുൻതാണി പിഴിഞ്ഞ് കുടയുന്നവാണ് കൂടെ പെട്ടന്ന് വന്ന മഴയെ പഴിക്കുന്നുമുണ്ട് ധ്വനിയുടെ കാട്ടികൂട്ടലുകൾ കൗതുകത്തോടെ നോക്കി കാണുവായിരുന്നു ഋഷി…സിന്തൂരം ഒലിച്ചിറങ്ങി പിരികക്കൊടികളിൽ തട്ടി നിക്കുവാണ്… ഋഷി മേല്ലേ അവളെ അവനിലേക്ക് അടുപ്പിച്ച് പിരികകോടിയിലേക്ക് ഒഴുകിയിറങ്ങിയ സിന്തൂരം തള്ള വിരലുകൊണ്ട് തുടച്ചു നീക്കി. പെട്ടന്ന് ധ്വനി എന്തോ ഓർത്തപോലെ പോലെ സ്വയം തലയ്ക്കു കൈ വെച്ച് ചുറ്റിനുമൊന്ന് കണ്ണോടിച്ചു… അപ്പോ മുളക്കൊണ്ട് കെട്ടിയ ഒരു തട്ട് കണ്ടു… കിടക്കാൻ പാകത്തിന് താഴ്ത്തികെട്ടിയ തട്ട്.. ധ്വനി ഋഷിയെ വലിച്ചോണ്ട് ആ തട്ടിൽ കൊണ്ടിരുത്തി മുൻന്താണി കൊണ്ട് ഋഷിയുടെ തലമുടി തുവർത്തി കൊടുക്കാൻ തുടങ്ങി…

ഈശ്വരാ… അമ്മ എന്ന് വീട്ടിൽ ചെല്ലുമ്പോൾ എന്നെ പഞ്ഞിക്കിടും… മര്യതക്ക് അമ്മ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു… ഓരോന്നും പറഞ്ഞ് കൊണ്ട് ധ്വനി ഋഷിയുടെ മുടി തുവർത്തികൊടുക്കുവാന്…

ഋഷി ധ്വനിയുടെ കൈയിൽ പിടിച്ച് അവനരികിൽ ഇരുത്തി… അതിനിപ്പോൾ എന്താ… കുറച്ച് മഴയൊക്കെ നനയുന്നത് നല്ലതാണ്… അമ്മയോട് ഞാൻ പറഞ്ഞോളാം എന്റെ ധ്വനിക്കുട്ടിയെ വഴക്ക് പറയണ്ടാന്നു… പോരെ… അതും പറഞ്ഞ് മുന്താണീ കൊണ്ട് ഋഷി അവൾടെ നനവാർന്ന മുടി തുവർത്തി കൊടുത്തു…

നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നു മഴക്കണേൽ ഒരു ശമനവും വന്നട്ടില്ല ഇതുവരെ… ധ്വനി എണീറ്റ് ചെന്ന് പുറത്തേക്ക് നോക്കി.. മഴ നല്ല താകൃതിയായി പെയ്തോണ്ടിരിക്കുവാണ്… പൊടി തുള്ളികൾ അവൾടെ മുഖത്തേക്ക് തെറിച്ചു വിഴുന്നുണ്ട്… ഋഷി അവൾക്ക് പിന്നിൽ വന്ന് നിന്ന് ഇടുപ്പിലൂടെ പിടിച്ച് അവന് നേരെ തിരിച്ചു നിർത്തി…
ധ്വനി പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും ഋഷി കള്ള ചിരിയോടെ മീശ പിരിച്ചു…
നല്ല മഴ പോരാത്തതിന് നല്ല തണുപ്പും നമ്മള് രണ്ടും തനിച്ച്… അപ്പോ സ്വഭാവികമായും റൊമാൻസ് പൊന്തും…

അങ്ങനെ പൊന്തിക്കൊണ്ട് നിക്കത്തെയുള്ളൂ… അങ്ങോട്ട് മാറ് ഋഷി… റൊമാൻസിക്കാൻ വന്നിരിക്കുന്നു അതും ഇവിടെ വെച്ച്… അതും പറഞ്ഞ് തിരിഞ്ഞതും ഋഷി അവൾടെ മുൻതാണിയിൽ കേറി പിടിച്ചു…

ഋഷി എന്തായിത്… ഇത് നമ്മുടെ റൂമല്ല… കളിക്കാതെ വിട്ടേ… ഋഷി അതൊന്നും കേൾക്കാതെ മുൻത്താണി കൈയ്യിൽ ചുറ്റിയെടുക്കൻ തുടങ്ങി… ചുറ്റിയെടുക്കുമ്പോൾ മുൻതാണിയുടെ അകലം കുറഞ്ഞുവരും തോറും ധ്വനിയും ഋഷിയും തമ്മിലുള്ള അകലം കുറഞ്ഞു വരാൻ തുടങ്ങി… ധ്വനി ഋഷിയുടെ നെഞ്ചത്തു തട്ടി നിന്നു…
ധ്വനിയുടെ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി… ആ തണുപ്പിലും ഋഷിയുടെ സാമിഭ്യത്തിലും അവൾ നിന്ന് വിറക്കാൻ തുടങ്ങി… ഋഷിയുടെ നിശ്വാസം ധ്വനിയുടെ കഴുതടിയിൽ തട്ടിയപ്പോൾ അവൾ പൊള്ളി പിടഞ്ഞു കൊണ്ട് കഴുത്ത് വെട്ടിച്ചു… ഋഷിയുടെ കൈകൾ മേല്ലേ സാരിയുടെ വിടവിലൂടെ നീങ്ങി അവളുടെ പഞ്ഞിക്കെട്ട് പോലുള്ള വയറിൽ സ്ഥാനമിട്ടു… ധ്വനി നിന്നിടത്തു നിന്ന് ഒന്നുയർന്നു പൊങ്ങി… ഋഷിയുടെ വിരലുകൾ അവളുടെ വയറിൽ ചിത്രങ്ങൾ രേചിക്കാൻ തുടങ്ങി…

ഋ… ഋഷി…

മമ്…

വേ… വേണ്ടാ…

വേണ്ടേ? പതിഞ്ഞ സ്വരത്തിൽ അവൻ ധ്വനിയുടെ കാതോരം മുഖമടുപ്പിച്ചുകൊണ്ട് ചോദിച്ചു…

ധ്വനി വേണ്ടന്ന് തലയാട്ടി…

പേടിയാണോ?

അവൾ ഒന്നും മിണ്ടിയില്ല…

ശെരി എന്റെ ഭാര്യ വേണ്ടന്ന് പറഞ്ഞ സ്ഥിതിക്ക് ഇപ്പോ ഞാൻ ഒന്നും ചെയ്യുന്നില്ല… അതും പറഞ്ഞ് ധ്വനിയുടെ മുടിയിഴകൾ വകഞ്ഞു മുന്നിലേക്കിട്ട് അവൾടെ കഴുത്തിടുക്കിൽ അവന്റെ ചുണ്ടുകൾ അമർത്തി അവളിൽ നിന്നും പിടി വിട്ട് അകന്ന് നിന്നു… ധ്വനി അപ്പോഴും നന്നായി കിതക്കുന്നുണ്ടായിരുന്നു…

മഴ ഒരു വിധം കുറഞ്ഞ് ചെറു ചാറ്റലിൽ എത്തി… ഇരുവരും അവിടെനിന്നുമിറങ്ങി വീട്ടിലേക്ക് നടന്നു…

നനഞ്ഞു കയറിവന്ന രണ്ടിനെയും കണ്ട് സതി ഓടി പോയി തൂവാർതുമെടുത്തോണ്ട് വന്ന് ഇരുവരുടെയും കൈയ്യിൽ കൊടുത്തു… സതി ധ്വനിയെ ഒരു നോട്ടം നോക്കിയതും അവൾ പയ്യേ ഋഷിയുടെ പുറകിലേക്ക് ഒളിച്ചു… കാര്യം മനസിലായ ഋഷി സതിയോട് കാഴ്ചയൊക്കെ കണ്ട് പതിയെ നടന്നു വന്നതുകൊണ്ടാണ് മഴ പെയ്യുന്നതിനു മുന്നേ വീട്ടിൽ എത്താൻ പറ്റാത്തിരുന്നതെന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചു…

പിന്നെ രണ്ടും റൂമിലേക്ക് പോയി ഡ്രെസ്സൊക്കെ മാറ്റി ഉടുത്ത് താഴേക്കു വന്നു. ചായ കുടിയൊക്കെ കഴിഞ്ഞ് ഋഷി രാജീവിന്റെ കൂടെ പറമ്പിലേക്ക് പോയി… വരണ്ടാന്നു പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല… ധ്വനി സതിയുടെ ഒപ്പം കൂടി ഉച്ചക്കത്തേക്കുള്ളത് ഉണ്ടാക്കാൻ തുടങ്ങി… നുമ്മട ധ്വനി ചിരണ്ടി വെച്ച തേങ്ങ പാത്രത്തിൽ നിന്നും വയറ്റിലക്കുവാണേ… ആരും തെറ്റു ധരിക്കരുത്…
തോരനിലിടാൻ പാത്രത്തിൽ ചിരവി വെച്ച തേങ്ങ വായിലാക്കുന്ന ധ്വനിയെ ഒന്ന് നോക്കിയതേയുള്ളു ആ നോട്ടത്തിന്റെ അർത്ഥം മനസിലായ വണ്ണം ധ്വനി ഒരു ഇളി പാസാക്കി ഒറ്റ പോക്കായിരുന്നു… പിന്നെ ആളെ ആ പരിസരത്തു കണ്ടില്ല…

ഉച്ചക്കത്തെ ഫുഡടിയിക്കെ കഴിഞ്ഞ് ഋഷിയും ധ്വനിയും റൂമിൽ ഇരിക്കുമ്പോളാണ് ധ്വനി നിമിഷയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞത്… ഋഷി അതിന് ഒക്കെ പറഞ്ഞ് ഈവെനിംഗ് ഇരുവരും രാജീവിനോടും സതിയോടും പറഞ്ഞ് നിമിഷയുടെ വീട്ടിലേക്ക് പോയി…. അവിടെ ചെന്ന് എല്ലാവരെയും പരിചയപ്പെടുത്തി കുറെ നേരെ സംസാരിച്ചിരുന്ന് സന്ധ്യ മയങ്ങറായപ്പോൾ അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങി…

__________________________________

ഋഷി… ഋഷിയുടെ നെഞ്ചിൽ തലചായ്ച്ചു കൊണ്ട് ധ്വനി വിളിച്ചു…

എന്തോ… അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ഋഷി വിളി കേട്ടു…

നമുക്ക് നാളെ പോണോ ഋഷി രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ… എനിക്ക് അച്ഛനെയും അമ്മയെയും വിട്ട് പോരാൻ തോന്നുന്നില്ല…

അത് പറ്റില്ല… നാളെ തന്നെ പോണം നമുക്ക്… രണ്ട് ദിവസം കൂടി നിന്നാൽ ഓഫീസിലെ കാര്യം ആര് നോക്കും… അതുകൊണ്ട് എന്റെ മോള് ആ കര്യം വിട്ടേര്…

എന്നാ ഞാൻ രണ്ട് ദിവസം കൂടി നിന്നിട്ട് വരാം… ഋഷി നാളെ പോക്കെ…

അത് വേണ്ട… ഞാൻ നാളെ ഇവിടന്ന് തിരിച്ച് പോകുമ്പോൾ എന്റെ കൂടെ നീയും കാണും…

കഷ്ട്ടമുണ്ട് ഋഷി… പ്ലീസ്…

ഇല്ല മോളെ… ഈ കാര്യത്തിൽ എന്റെ മോള് കൂടുതൽ വാശി പിടിക്കണ്ട… നടക്കില്ല…

ദുഷ്ടൻ…. അതും പറഞ്ഞ് ധ്വനി അവനിൽ നിന്നും വിട്ട് മാറി ബെഡിന്റെ ഓരം നീങ്ങി തിരിഞ്ഞു കിടന്നു… ഋഷി പുഞ്ചിരിയോടെ അവൾക്കടുത്തേക് നീങ്ങി കിടന്നു…

മാറിക്കിടക്ക് അങ്ങോട്ട്… എന്നെ തൊടണ്ട…

അയ്യേ… അപ്പോഴേക്കും പിണങ്ങിയ എന്റെ ഭാര്യ…
നിന്നെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ പെണ്ണേ ഞാൻ പറഞ്ഞത്… അല്ലാതെ നീ ഇവിടെ നിക്കുന്നത് കൊണ്ട് എനിക്ക് കുഴപ്പമൊന്നുമുണ്ടായിട്ടല്ല…. ഇനിപ്പോ ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിൽ പിണങ്ങേണ്ട… രണ്ട് ദിവസം കൂടി ഇവിടെ നിന്നിട്ട് വന്നാൽ മതി… ഞാൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോളാം…
ഋഷി പറഞ്ഞ് തീർന്നതും ധ്വനി അവന് നേരെ തിരിഞ്ഞ് ആ നെഞ്ചിലേക്ക് മുഖമമർത്തി…

വേണ്ട… ഞാൻ എന്റെ ഋഷിയുടെ കൂടെ വന്നോളാം… അതും പറഞ്ഞ് ആ നെഞ്ചിലേക്ക് ഒന്നൂടെ പറ്റിച്ചേർന്നു… ഋഷി പുഞ്ചിരിയാലേ അവൾടെ നെറുകയിൽ മുത്തി ചേർത്തു പിടിച്ചു…

തുടരും…