രചന – കൃഷ്ണ
മനുഷ്യനെ കൊല്ലുവോ… അന്യൻ…
മുന്നിൽ നിൽക്കുന്ന ജിത്തുവിനെ നോക്കി മാധു ചോദിച്ചു…
സത്യത്തിൽ നീയല്ലേ നാക്കാലി എന്നെ കൊന്നോണ്ടിരിക്കുന്നെ…
മാധുവിന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ജിത്തു ആർദ്രമായി പറഞ്ഞു…
മാധു പെട്ടന്ന് ജിത്തുവിൽ നിന്ന് നോട്ടം മാറ്റി…
അല്ല മോള് ആരെയോ പ്രേതീക്ഷിച്ചാണല്ലോ നടന്നത്… നീ എന്നെയല്ലേ കണ്ണുകൾ കൊണ്ട് തിരഞ്ഞത്…?
അ.. ആര്… ഞ… ഞാനോ… ഞാനെന്തിനാ നിങ്ങളെ തിരയണെ…
മാധു പറഞ്ഞൊപ്പിച്ചു…
എടി കള്ളി… ജിത്തു മനസ്സിൽ മൊഴിഞ്ഞു…
മമ്… ജിത്തു വിശ്വസിച്ചന്ന കണക്കെ ഒന്ന് മൂളി…
അല്ല ഇന്ന് മൊത്തത്തിലൊരു മാറ്റമാണല്ലോ… നേര് പറയാലോ ഈ വേഷത്തിൽ നാക്കാലിയെ കാണാൻ സൂപ്പറായിട്ടുണ്ട്…
മാധുനെ ആകെ മൊത്തം കണ്ണോടിച്ചു കൊണ്ട് ജിത്തു പറഞ്ഞു…
ജിത്തു പറഞ്ഞത് കേട്ട് മാധുന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി മൊട്ടിട്ടു എങ്കിലും ജിത്തു കാണാതിരിക്കാൻ ശ്രെമിച്ചിരുന്നു എന്നാൽ ജിത്തു അത് ശ്രെദ്ധിക്കേം ചെയ്‌തു…
ജിത്തുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…
പുകഴ്ത്തിയതിന് നന്ദി… മാറ് എനിക്ക് ക്ലാസ്സിൽ പോണം…
ഹാ… ഒന്ന് നില്ലെന്റെ പെണ്ണേ… ഞാനൊന്ന് പറഞ്ഞു തീർക്കട്ടെ…
എന്താ…? കബട ദേഷ്യം മുഖത്ത് ഫിറ്റ് ചെയ്ത് കൊണ്ട് മാധു ചോദിച്ചു…
ഇങ്ങനെ ചൂടാകാതെ നാക്കാലി പെണ്ണേ… ഒന്ന് മയത്തിലൊക്കെ എന്താണെന്ന് ചോദിക്കാൻ പാടില്ലേ…
ജിത്തുവിന്റെ ചോദ്യം കേട്ട് മാധുന് ചിരി വന്നെങ്കിലും പിടിച്ചു നിന്നു…
എനിക്ക് ഇങ്ങനെ ചോദിക്കാനേ പറ്റു…
ഓ… ആയിക്കോട്ടെ…
നിന്നെ എന്റെ കൈയ്യിൽ കിട്ടും… ഈ ചാട്ടം ഞാൻ തീർത്ത് തരുന്നുണ്ട്… വെയിറ്റ് ചെയ്യ് മോളെ മാധുരി… അത് ജിത്തു മനസ്സിൽ മൊഴിഞ്ഞു…
ഞാനൊരു കാര്യം പറഞ്ഞിരുന്നു… എന്താണ് മറുപടി…?
എന്ത് കാര്യം…? എന്തിന്റെ മറുപടി…?
മാധു ഒന്നും മനസിലാകാത്ത പോലെ ചോദിച്ചു…
മോളെ നാക്കാലി എനിക്കിട്ട് വെക്കുവാണല്ലേ നീ… ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു… ഇപ്പോ ശരിയാക്കി തരാം…
ജിത്തു മനസ്സിൽ ഓർത്ത് കൊണ്ട് മാധുനടുക്കലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു…
മാധു ഞെട്ടലോടെ ജിത്തുനെ നോക്കി…
എ… എന്താ… ഇ.. ഇത്… മാ…
ശൂ… മാധു പറഞ്ഞ് തീരും മുന്നേ ജിത്തു ചൂണ്ടു വിരൽ ചുണ്ടിന് മേൽ വെച്ച് തടഞ്ഞു…
ഞാൻ എന്തിനെ കുറിച്ചാണ് ചോദിച്ചതെന്ന് നിനക്ക് അറിയില്ലേ…?
ജിത്തു മാധുന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു…
ഇ… ഇല്ല…
ജിത്തു കുറച്ച് കൂടെ മാധുനിലേക്ക് ചേർന്ന് നിന്നു…
മാധുന്റെ ഹൃദയം അതി വേഗത്തിൽ മിടിക്കാൻ തുടങ്ങി… ശരീരം വിറയ്ക്കാൻ തുടങ്ങി…
മാധു ഉമിനീരിറക്കി കൊണ്ട് ജിത്തുനെ നോക്കി… ജിത്തുവാണേൽ അവളെ തൊട്ടു തൊട്ടില്ല എന്ന കണക്കെ നിക്കുന്നു…
ഇനി പറയ്… ഞാൻ എന്തിനെ കുറിച്ചാ ചോദിച്ചതെന്ന് നിനക്കറിയില്ലന്നാ…?
അ.. അത്… എ… എനിക്ക് കുറച്ച് കൂടി ടൈം വേണം…
എന്തിനാ ടൈം…? ജിത്തു മാധുവിൽ നിന്ന് അല്പം പിറകിലേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദ്യ ഭാവത്തിൽ ചോദിച്ചു…
നിങ്ങൾ ചോദിച്ചതിനുള്ള മറുപടി പറയാൻ…
അപ്പോ മോൾക്ക് അറിയാമായിരുന്നു ഞാൻ എന്താണ് ചോദിച്ചതെന്ന്… മനസിലായിട്ടും അറിയാത്ത പോലെ അഭിനിയിച്ചു…
ജിത്തു പറഞ്ഞത് കേട്ട് മാധു പരുങ്ങി…
അവന് ചിരി വന്നു പോയി…
നിന്റെ മനസിലെ ഇഷ്ട്ടം തുറന്ന് പറയാൻ എന്തിനാ ഇനിയും ടൈം… മനസിലുള്ളത് ഇപ്പോ ഇവിടെ വെച്ച് പറയ്…
ഏഹ്… ഇ… ഇപ്പോഴോ… പറ്റില്ല പറ്റില്ല… അത്രയും പറഞ്ഞ് മാധു അവിടെ നിന്നും ഓടിയതും പിറകിൽ നിന്ന് ജിത്തു വിളിച്ചു പറഞ്ഞത് കേട്ട് അവൾടെ കാലുകൾ സ്വിച്ചിട്ട പോലെ നിന്നു…
മാധു നിന്നത് കണ്ട് ജിത്തു ചിരിച്ചു… അവൾ അവന് നേരെ തിരിഞ്ഞതും ചിരി മറച്ച് എന്തെന്ന ഭാവത്തിൽ അവളെ നോക്കി…
മാധു പോയതിനേക്കാൾ സ്പീഡിൽ ജിത്തുനടുക്കലേക്ക് തിരിച്ചു വന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവളിലേക്ക് അടുപ്പിച്ചു… ജിത്തു പകച്ചു പോയി…
ഈ മനസ്സിൽ വേറെതേലും പെണ്ണിനെ കേറ്റിയാൽ ശരിയാക്കും ഞാൻ… മനസിലായോ അന്യാ…
ചുണ്ട് കൂർപ്പിച്ചു കൊണ്ട് മാധു പറഞ്ഞത് കേട്ട് അവളെ തന്നെ കണ്ണിമ വെട്ടത്തെ നോക്കി നിന്നുപോയി ജിത്തു… പെട്ടന്ന് മാധു ഇപ്പോ താൻ എന്താ ചെയ്തതെന്ന് വെളിവ് വന്നതും കോളറിലെ പിടുത്തം വിട്ട് ചമ്മലോടെ ജിത്തുനെ നോക്കി തിരിഞ്ഞോടാൻ തുനിയും മുന്നേ മാധുനെ വട്ടം ചുറ്റി പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി കഴിഞ്ഞിരുന്നു ജിത്തു…
മാധു പിടച്ചിലോടെ ജിത്തുനെ നോക്കി… ആ കണ്ണുകളിൽ പ്രണയം അലയടിക്കുന്നതായി അവൾക്ക് തോന്നി… ആ പ്രേണയത്തിൽ താനും ലയിച്ചു പോകുന്ന പോലെ…
നാക്കാലി എന്താ ഇപ്പോ പറഞ്ഞേ…?
അ… അത്… ഞാൻ…
മാധു കിടന്ന് വിക്കാൻ തുടങ്ങി…
ജിത്തു അത് കണ്ട് ചിരിച്ചു…
കുശുമ്പ് ഒട്ടുമില്ലല്ലോ…
ജിത്തു പറഞ്ഞത് കേട്ട് അവനെ കൂർപ്പിച്ചു നോക്കി തള്ളി മാറ്റി ഒറ്റയോട്ടം… പെട്ടന്ന് മാധു നിന്ന് ജിത്തുന് നേരെ തിരിഞ്ഞു…
അതെ അന്യാ ഇയ്യാൾടെ കാര്യത്തിൽ എന്നിക്ക് കുശുമ്പ് കുറച്ച് അല്ല കുറച്ചതികം കൂടുതലാ… കിട്ടോ… അത്രയും പറഞ്ഞ് ജിത്തുനെ നോക്കിയൊന്ന് ചിരിച്ച് മാധു ഓടി പോയി…
ജിത്തു ചിരിയാലേ അവൾ പോകുന്നത് നോക്കി നിന്നു… അത്രയും പ്രേണയത്തോടെ…
____________________________
മാധു കുണുങ്ങി തുള്ളി പോയത് കണ്ട് ടീമ്സിനോട് പിന്നെ കാണാമെന്നും പറഞ്ഞ് അവൾക്ക് പിന്നാലെ വെച്ച് പിടിച്ചെങ്കിലും ആളെ കണ്ടില്ല… എന്തായാലും ഇനി പയ്യേ അങ്ങ് ക്ലാസ്സിലേക്ക് നടക്കാമെന്ന് കരുതി വരാന്തയിലേക്ക് കേറിയതും മറിയം മിസ്സിന്റെ മുന്നിലേക്ക്… തിരിഞ്ഞോടാനുള്ള ഗ്യാപ് കിട്ടാഞ്ഞത് കൊണ്ട് അങ്ങനെ നിന്നു…
ഗുഡ് മോർണിംഗ് മിസ്സേ… ഒന്നിളിച്ചു കൊണ്ട് ആതി വിഷ് ചെയ്തു…
വെരി ഗുഡ് മോർണിംഗ്… ഇന്ന് കൂടെയുള്ള ഒരാളില്ലേ ആധ്വിക…
ഉണ്ട് മിസ്സ്… അവള് ക്ലാസ്സിലേക്ക് പോയിട്ടുണ്ട്… എന്നാ ഞാനങ്ങോട്ട്…
ഓ… ആയിക്കോട്ടെ… ചെല്ല്… അതും പറഞ്ഞ് മറിയം മിസ്സ് പ്രിൻസിപ്പൽ റൂമിലേക്ക് തിരിഞ്ഞു…
മറിയം മിസ്സ് പോകുന്നത് നോക്കി തിരിഞ്ഞതും
ആരോ ഒരാളുമായി കൂട്ടി മുട്ടിയതും ഒരുമിച്ചായിരുന്നു…
സോറ്… പറഞ്ഞ് മുഴുവപ്പിക്കും മുന്നേ കൂട്ടി മുട്ടിയ ആളെ കണ്ടതും ആതിയുടെ വായ് താനേ അടഞ്ഞു…
ഒന്ന് നോക്കിയും കണ്ടും നടന്നൂടെ ആധ്വിക…
ഓ… കലിപ്പന്റെ മുഖത്തും കണ്ണില്ലായിരുന്നോ എന്നോട് നോക്കി നടന്നൂടെയെന്ന് പറയാൻ… ഹും… മനസിലാണ് പറഞ്ഞത്…
അത് ഞാൻ കണ്ടില്ല… അതും പറഞ്ഞ് ആതി നൈസ് ആയി വലിയാൻ നോക്കും മുന്നേ അവൾടെ കൈയ്യിൽ ദിക്ഷിക്കിന്റെ പിടി വീണു… ആതി ഞെട്ടി കൊണ്ട് ദിക്ഷിക്കിനെ നോക്കി എന്തേലും പറയാൻ മുതിരും മുന്നേ അവൻ അവളെയും വലിച്ച് സ്റ്റെയറിന് സൈഡിലെ ഇടനാഴിയിലെ ഭിത്തിയോട് ചേർത്ത് നിർത്തി കൈയ്യിലെ പിടി വിട്ടു…
എന്താ ഈ കാണിച്ചേ…?
ആതിയെ നോക്കി കൈ കെട്ടി നിന്നതല്ലാതെ ദിക്ഷിക്ക് ഒന്നും മിണ്ടിയില്ല…
ഹലോ… ഞാൻ നിങ്ങളോടാ ചോദിച്ചേ കലിപ്പാ… അല്ല DK…
അപ്പോ നിനക്ക് സംസാരിക്കാൻ അറിയാം…
എന്നെ കാണുമ്പോൾ മാത്രമേ മോൾടെ നാക്ക് ചലിക്കാതെയുള്ളു അല്ലേ…
ഈ രണ്ട് ദിവസം കണ്ടിട്ടും കാണാത്ത പോലെ നടന്നപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥായായിരുന്നു…
ദിക്ഷിക്ക് മനസ്സിൽ ഓർത്തുപോയി…
ശേടാ… ഞാനെന്താ ചോദിച്ചത് ഈ കലിപ്പനിതെന്തുവാ പറയുന്നേ…
ആതി കാ ആത്‍മ…
എന്തേ മറുപടി ഇല്ലേ…? ആതി ഒന്നും മിണ്ടാഞ്ഞത് കണ്ട് ദിക്ഷിക്ക് ചോദിച്ചു…
മനപ്പൂർവം തന്നെയാ… എന്നോട് ഐ ലവ് യു പറഞ്ഞില്ലേ… ഞാൻ മിണ്ടൂലാ…
വീണ്ടും ആതി കാ ആത്‍മ…
അത് എനിക്ക് മ്…
അന്ന് ക്യാന്റീനിൽ വെച്ച് ഞാൻ പറഞ്ഞത് സീരിയസ് ആയിട്ടെന്നോർത്തിട്ടാണോ…?
ആതി എന്തോ പറയാൻ വരും മുന്നേ ദിക്ഷിക്ക് ചോദിച്ചു…
അത് ഞാൻ ഇയ്യാൾടെ വാ അടപ്പിക്കാൻ ചുമ്മാ പറഞ്ഞതായിരുന്നു…
അത് ഒരു മാതിരി വായടപ്പിക്കാനുള്ള പറച്ചിലായി പോയി… ആമ് സാരമില്ല കക്ഷി തന്നെ പറഞ്ഞല്ലോ ചുമ്മാ പറഞ്ഞതായിരുന്നന്ന്… അത് തന്നെ സമാധാനം…
പിന്നെയും ആതി കാ ആത്‍മ…
അല്ല… കലിപ്പന് ഓ… സോറി… DKയ്ക്ക് ഞാൻ മിണ്ടാതിരുന്നതിൽ എന്തോ വിഷമമുണ്ടായത് പോലെ…?
ആതിയുടെ ചോദ്യം കേട്ട് ദിക്ഷിക്ക് അവളെ നോക്കി ഒന്നടുത്തേക്ക് നീങ്ങി നിന്നു…
എന്നെ കൂടുതൽ സ്വാധിച്ചവർ എന്നിൽ അകലം കാണിക്കുമ്പോൾ അതൊരു ഫീലിംഗ് തന്നെയാ… Can’t explain…
ആതിയുടെ കണ്ണുകളിൽ നോക്കി അത്ര മാത്രം പറഞ്ഞ് ദിക്ഷിക്ക് അവിടെ നിന്ന് പോയി…
ദിക്ഷിക്ക് പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ അവൻ പോയിടം നോക്കി ആതി നിന്നു…
ഇതിപ്പോ എന്താവോ ഉദ്ദേശിച്ചിട്ടുണ്ടാവാ… ആതി ചിന്തയിലാണ്ട് അവസാനം ഫസ്റ്റ് ബെൽ മുഴുയങ്ങിയത് കേട്ട് മൈൻഡ് ഫ്രീയാക്കി നേരെ ക്ലാസ്സിലേക്ക് നടന്നു…
_____________________________
ആതി ക്ലാസ്സിൽ വരുമ്പോൾ കാണുന്നത് എന്തൊക്കെയോ ചിന്തിച്ച് ചിരിയാലേ ഈ ലോകത്തൊന്നുമല്ലന്ന കണക്കെ ഇരിക്കുന്ന മാധുനെയാണ്…
ഏഹ്… ഇവക്കിതെന്ത് പറ്റി… ഇനിപ്പോ അവിടന്ന് ഇളകി തുള്ളി വരെ വല്ലിടത്തും തലയിടിച്ച് ഉണ്ടായിരുന്ന കിളി പോയാ…
മാധുന്റെ ഇരിപ്പ് കണ്ട് ആതി ചിന്തിച്ചു പോയി…
ആതി മാധുനടുക്കൽ വന്നിരുന്നിട്ട് പോലും അറിഞ്ഞിട്ടില്ല കക്ഷി…
ടി മാധു…
എന്തോ പോയ എന്തിനെ കൂട്ടിരിക്കുന്ന മാധുന്റെ ഇരിപ്പ് കണ്ട് ആതി അവളെ വിളിച്ചു…
ആതിടെ വിളി കേട്ട് മാധു ഞെട്ടി അവളെ നോക്കി…
നീ എപ്പോ വന്നു ആതി…
അടുത്തിരിക്കുന്ന ആതിയെ നോക്കി മാധു ചോദിച്ചു…
ആമ്… ബെസ്റ്റ്… നീ ഇതേത് ലോകത്തായിരുന്നു… ഇവിടങ്ങുമല്ലല്ലോ…
ആതിയുടെ ചോദ്യം കേട്ട് മാധുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
മാധുന്റെ ഉള്ളിലെ പ്രണയം ജിത്തുവിനോട് പ്രേകടിപ്പിച്ച കാര്യം ആതിയോട് വിവരിച്ചു…
ഓ… അതായിരുന്നു കാരണം… മമ്… ഗള്ളി മാധു…
ആതി മാധുനെ കളിയാക്കി…
________________________________
നീ ഇതെന്താ ആതി ആലോചിച്ചിരിക്കുന്നേ…?
കട്ടിലിൽ ചാരിയിരുന്ന് എന്തോ ചിന്തിച്ചോണ്ടിരിക്കുന്ന ആതിക്കടുക്കൽ വന്നിരുന്ന് കൊണ്ട് മാധു ചോദിച്ചു…
അതെ മാധു ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
മാധുന് നേരെ തിരിഞ്ഞു ചബ്ലം മടക്കിയിരുന്നു കൊണ്ട് ആതി ചോദിച്ചു…
എന്താണ്…?
ഇപ്പോ നമുക്ക് വേണ്ടപ്പെട്ട ഒരാള് നമ്മളോട് മിണ്ടാതിരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരിത്… അതിന്റെ പൊരുൾ എന്താ…?
സിംപിൾ… ആ വ്യക്തി നമുക്ക് അത്രയും പ്രിയപ്പെട്ടതായത് കൊണ്ട്… അല്ല ഇപ്പോ എന്താ ഇത് ചോദിക്കാൻ…
ഏ… അത് ചുമ്മാ…
ആതി മാധുനെ പാളി നോക്കി കൊണ്ട് പറഞ്ഞു…
ചുമ്മാതെയോ… മാധു സംശയത്തെ ആതിയെ നോക്കി…
ഒരു സംശയം മനസ്സിൽ തോന്നി… നിന്നോട് ചോദിച്ചു… അത്രയുള്ളു… that’s all…
ആ സംശയം വരാനുള്ള കാരണം എൻ…
മാധു ബാക്കി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾടെ ഫോൺ റിങ് ചെയ്തു…
ഫോണെടുത്തു നോക്കിയപ്പോൾ
*അന്യൻ calling *
അന്ന് വിളിച്ചപ്പോൾ സേവ് ചെയ്തിട്ടത് അന്യനെന്നായിരുന്നു…
മാധു ആതിയെ നോക്കിയൊന്ന് ഇളിച്ചു കൊടുത്ത് ഫോണെടുത്ത് റൂമിൽ നിന്ന് പുറത്തേക്ക് നടന്നു…
മാധു ടെറസിലേക്ക് പൊയ്ക്കോ അതാ ബെറ്റർ… മാധുന്റെ പോക്ക് കണ്ട് ആതി താങ്ങി കൊണ്ട് പറഞ്ഞു…
മാധു ചമ്മിയ ചിരി ചിരിച്ച് റൂം വിട്ടിറങ്ങി…
പ്രേണയത്തിന്റെ ഓരോ കളികളെ… ഒള്ള കൊറിയൻ ഡ്രാമയും ഫുഡ് ചാനലും കണ്ട് നടന്നിരുന്ന പെണ്ണായിരുന്നു…
മാധു പോയിടം നോക്കി ആതി ആത്‍മഗതിച്ചു…
ഞാൻ പോസ്റ്റായി… ശോ നിമിഷേച്ചി ഉണ്ടായിരുന്നേൽ എന്തേലും പറഞ്ഞിരിക്കാമായിരുന്നു… ആമ് അജുനെ വിളിക്കാം… അല്ലേൽ വേണ്ടാ അജുനെ കുറച്ച് കൂടി കഴിഞ്ഞ് വിളിക്കാം… തൽക്കാലം ഒന്ന്
wp ൽ എത്തി നോക്കിയിട്ട് വരാം…
ആതി ഫോൺ എടുത്ത് നെറ്റ് ഓണാക്കി wp ൽ കേറി കലപില കൂട്ടം ഗ്രൂപ്പിൽ മെസ്സേജസ് വന്നു കിടപ്പുണ്ട്…
വിഷ്ണുവേട്ടനും ടീമ്സും ഞങ്ങളും അടങ്ങുന്ന ഗ്രൂപ്പ് ആണ് ഈ കലപില കൂട്ടം… ഗ്രൂപ്പിന്റെ പേര് പോലെ തന്നെയാ ഞങ്ങൾ അതിൽ കേറി കഴിഞ്ഞാൽ…
ഗ്രൂപ്പിൽ കേറി… ലാസ്റ്റ് വന്ന മെസ്സേജ് വിഷ്ണുവേട്ടന്റെ ആയിരുന്നു വോയിസ് മെസ്സേജ്…
ഓൺ ചെയ്തതും *നമ്മടെ പാപ്പരാസികളെ കാണാനില്ലല്ലോ…* ആതായിരുന്നു വോയ്‌സിൽ…
വോയിസ് കേട്ട് ആതി ചിരിച്ച് കൊണ്ട് “ഓയ് ഗയ്‌സ് ” എന്നൊരു മെസ്സേജ് അയച്ചു…
രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് ഗ്രൂപ്പിൽ നിന്നിറങ്ങി… വേറെയും ഫ്രിണ്ട്സിനൊക്കെ msg അയച്ച് ലാസ്റ്റ് സ്റ്റാറ്റസ് കണ്ടോണ്ടിരിക്കെ ഒരു msg നോട്ടിഫിക്കേഷൻ വന്നു… നോക്കിയപ്പോൾ msg വന്നിരിക്കുന്നത് unknown number ൽ നിന്ന്…
ഇതാരപ്പാ ആള് എന്ന് ചിന്തിച്ച് ജസ്റ്റ് ഒന്ന് dp എടുത്ത് നോക്കിയതും ആതിടെ കണ്ണ് മിഴിഞ്ഞു…
തുടരും…

by