20/04/2026

നിലാവ് : ഭാഗം 48

രചന – അരുന്ധതി‍‍‍‍‍‍‍‍‍‍

രാത്രിയിൽ കിടക്കാനായി ദേവി മെത്ത കുടഞ്ഞു വിരിയ്ക്കുന്നതിനിടയിൽ,,
“”ദേവീ നാളെ രാവിലെ നമുക്കൊരിടം വരെ പോകണം. കുറച്ച് ദൂരക്കൂടുതൽ ഉണ്ട്. അതുകൊണ്ട് നേരത്തേ പോകണം. “”

“”എവിടേയ്ക്കാ അച്ചുവേട്ടാ,,, “”

ഒന്നും മിണ്ടാതെ അവൻ കയറി കിടന്നു.

“”ഇതെന്താ ഒന്നും പറയാണ്ട് കയറി കിടന്നേ””

“”നീ കിടക്ക്‌ അല്ലെങ്കിൽ ഉറക്കം ശെരിയാവില്ല ദേവി “”
അതും കൂടി കേട്ടതും പിന്നെയൊന്നും പറയാതെ അവള് കയറി കിടന്നു.

രാവിലെ ദേവി ഉണരുന്നതിന് മുന്നേ തന്നെ അർജുൻ എഴുന്നേറ്റു. അവൻ കുളിച്ചിറങ്ങി കഴിഞ്ഞപ്പോഴാണ് ദേവിയെ ഉണർത്തിയത്.

“”ദേവി,,,,, “”

ആദ്യ വിളിയിലെ അവൾ എഴുന്നേറ്റു.

“”അയ്യോ അച്ചുവേട്ടാ,,
ഒത്തിരി സമയായോ. രണ്ട് ദിവസമായില്ലേ ശെരിയ്ക്കൊന്ന് ഉറങ്ങിയിട്ട്. അതാണെന്ന് തോന്നുന്നു. അച്ചുവേട്ടൻ എഴുന്നേറ്റ് പോയത് പോലും അറിഞ്ഞില്ല. “”
കട്ടിലിലേയ്ക്ക് എഴുന്നേറ്റിരുന്ന് കൊണ്ട് അവള് പറഞ്ഞു.

“”അതെനിക്കറിയാല്ലോ അതല്ലേ ഞാൻ അപ്പോഴേ വിളിയ്ക്കാഞ്ഞത്. “””

“”ഞാൻ വേഗം റെഡിയാവാം “”

“”എങ്കിൽ ഞാൻ താഴെ ഇരിയ്ക്കാം.
ആ പിന്നേ,, ധൃതി വെച്ചൊരുങ്ങി ഒന്നും ഒപ്പിച്ച് വെച്ചേക്കരുത് “”

“”എന്റെ ദൈവമേ,,,
ഞാൻ സൂക്ഷിച്ചേ എല്ലാം ചെയ്യൂ,,,
കമ്മീഷ്ണറിപ്പോൾ താഴോട്ട് ചെന്നാട്ടെ. “”
അതും പറഞ്ഞവള് കുളിച്ച് മാറാനുള്ള ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേയ്ക്ക് പോയി.
അവള് പോയി എന്നുറപ്പായതും അർജുൻ വേഗം ഫോണെടുത്ത് ഐസക്കിനെ വിളിച്ചു.

“”ഹലോ അച്ചായാ,,, “”

“”ഞാനങ്ങോട്ട് എങ്ങനെ വിളിയ്ക്കും എന്ന് കരുതി ഇരിയ്ക്കുവാരുന്നു. ദേവി ഏങ്ങാനും ഫോണെടുത്താൽ ഈ വെളുപ്പിനെ വിളിച്ചതെന്തിനാ എന്ന് തിരക്കിയാൽ ഞാനെന്ത് പറയും എന്നോർത്തു. വെറുതെ അവളെ ഇപ്പോഴേ ടെൻഷൻ ആക്കണ്ടല്ലോ””

“”അവള് ഒരുങ്ങാൻ കയറി. ഞാൻ അച്ചായനെ വിളിയ്ക്കാൻ വേണ്ടി താഴേയ്ക്കിറങ്ങി വന്നതാ. എനിയ്ക്കൊരു പേടി പോലെ. അവളിതെങ്ങനെ താങ്ങും എന്നോർത്തിട്ട് എനിയ്ക്ക് ഒരു സമാധാനവുമില്ല . അവൾക്ക് വേണ്ടി ആ മനുഷ്യൻ ഇങ്ങനെ ഒരവസ്ഥയിൽ ആയെന്ന് അറിയുമ്പോൾ “”
മനസ്സിലെ ആധി കാരണം അവന് വാക്കുകൾ മുഴുവിപ്പിയ്ക്കാനായില്ല.

“”നീ പേടിക്കണ്ടടാ മോനേ,, എല്ലാം അറിഞ്ഞു കഴിഞ്ഞ് അവൾക്ക് അത്‌ താങ്ങാൻ പറ്റും. നീ ഉണ്ടല്ലോ അവളുടെ കൂടെ. ഒന്നും വരില്ല.
ഡാ ഞാൻ വെക്കുവാ ദേ ആനി വരുന്നുണ്ട്””

“”എന്നാൽ ശെരി ഞാൻ വെക്കുവാ അച്ചായാ “”

“”ശെരിയെടാ “”

“”ആരാ ഇച്ചായാ,, അർജുനാണോ??
അവനെന്താ ഇത്ര രാവിലേ വിളിച്ചേ?? “”
ഐസക് ഫോൺ വെച്ചത് കണ്ടു അങ്ങോട്ട് വന്ന് ആനി ചോദിച്ചു.

“” അ അത്,,,
ആന്ന് ആനി,,, അർജുനാ വിളിച്ചേ. “”
തപ്പിത്തടഞ്ഞ് ഐസക് പറഞ്ഞു.

“”അവര് ഇന്നെവിടെയോ പോകുന്നുണ്ടെന്ന് ദേവി പറഞ്ഞു. എവിടെയാണെന്ന് അവള് ചോദിച്ചിട്ട് അവനൊട്ട് പറയുന്നതും ഇല്ല. “”

“”ആന്നോ,,,
എന്നോടൊന്നും അവൻ പറഞ്ഞില്ലല്ലോ “”
ആനിയുടെ മുഖത്തേയ്ക്ക് നോക്കാതെ ഐസക് അതും പറഞ്ഞ് മുന്നിലിരുന്ന കാപ്പിയെടുത്ത് ചുണ്ടോടടുപ്പിച്ചു.

“”ഇച്ചായാ,,,
ഇച്ഛയാനൊരു കാര്യം അറിയാവോ?
ഇച്ചായന് എന്നോട് കള്ളത്തരം പറയാനൊക്കത്തില്ല. എന്നതാന്ന് വെച്ചാൽ ഇച്ചായൻ കള്ളത്തരം പറഞ്ഞാൽ അത് ഇച്ചായന്റെ മുഖത്ത് നിന്നെനിയ്ക്കറിയാം.
അതും അല്ല അർജുൻ എന്ത് ചെയ്യും മുൻപും ഇച്ചായനോട് പറയും എന്നും എനിയ്ക്കറിയാം. എന്നിട്ടിത് മാത്രം പറഞ്ഞില്ലെന്ന് വിശ്വസിയ്ക്കാൻ എനിക്കൊക്കുകേല. എന്നോട് പോലും മറച്ച് വെയ്ക്കാനും മാത്രം എന്നതാ ഇച്ചായാ കാര്യം?? “”

“”അത്‌ ആനിക്കൊച്ചേ,,,
നിന്നോട് ഒളിപ്പിച്ചത് വേറെ ഒന്നും കൊണ്ടല്ല. ദേവി മോളിൽ നിന്നും നിശ്ചയ ദിവസത്തേയ്ക്ക് ഇതൊന്ന് ഒളിപ്പിച്ചു വെയ്ക്കാണായിരുന്നു. അവളിൽ നിന്നും ഇത് ഒളിയ്ക്കാൻ നിനക്ക്‌ പറ്റിയെന്ന് വരില്ല അതുകൊണ്ടാ. “”
ഐസക് എല്ലാം ആനിയോട് പറഞ്ഞു.
പറഞ്ഞ് തീർന്നതും ഐസക്,
ആനിയുടെ കൈയ്യിൽ പിടിച്ചു.

“”സാരവില്ല ഇച്ചായാ,,,
ഇച്ചായൻ പറഞ്ഞത് ശെരിയാ, ഒരുപക്ഷെ പറഞ്ഞിരുന്നെങ്കിൽ ഞാൻ അവളോട്‌ അന്നേ പറഞ്ഞു പോയേനെ. പക്ഷേ ഇപ്പോൾ ഈ സമയത്തിനി അവളെ ഇതറിയിച്ചാൽ,,,
ഒന്നാമത് ബി. പി വേരിയേഷൻ ഉള്ളത് കൊണ്ട് ടെൻഷൻ ഉണ്ടാക്കുന്നതൊന്നും ഉണ്ടാവരുതെന്ന് ഡോക്ടർ പറഞ്ഞും കൂടി ഇരിയ്ക്കുന്ന ഈ സമയത്ത്,, “”

“”അതാണെന്നേ അവനും പറയുന്നേ,,,
എനിയ്ക്കും അതാ ടെൻഷൻ. “”

“”ഒന്നും വരില്ല ഇച്ചായാ കർത്താവിന്റെ മുന്നിൽ അവർക്ക് വേണ്ടി എന്നും നമ്മളുടെ രണ്ടാളുടെയും പ്രാർത്ഥിക്കുന്നുണ്ടല്ലോ,, അവൾക്കെല്ലാം താങ്ങാനാവും.. “”
ആനി ഐസക്കിന് ധൈര്യം കൊടുത്തു.

💞💞💞

“”നീ ടെൻഷൻ ആവണ്ട. അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റും എന്നെനിയ്ക്കുറപ്പുണ്ട് മോനേ “”
ദേവകിയമ്മ അർജുന്റെ അടുത്തിരുന്ന് അവനെ സമാധാനപ്പെടുത്തി.

“”എല്ലം കഴിയുന്നത് വരെ എനിയ്ക്കൊരു സമാധാനവുമില്ല അമ്മേ “”

“”ചുമ്മാ ടെൻഷൻ ആയി ഇപ്പോഴേ അവളെ എല്ലാം അറിയിയ്ക്കരുത്. നിന്റെ മുഖം മാറിയാൽ അവൾക്കത് മനസ്സിലാകും. “”

“”എന്താ ഇവിടെ രാവിലെ ഒരുപാട് ഗൂഢാലോചന?? “”
ഭാമ അങ്ങോട്ട് സ്റ്റെപ്പിറങ്ങി വരുന്ന വഴിയ്ക്ക് ഉച്ചത്തിൽ വിളിച്ച് ചോദിച്ചു.

“”ഭാമേ,,
നീ അടി വാങ്ങുവേ, കുറച്ച് ശബ്ദം കുറച്ച് ചോദിച്ചാലെന്താ നിനക്ക്?? “”
ദേവകിയമ്മ അവളോട്‌ ദേഷ്യപ്പെട്ടു.

“”അമ്മേ അവളിവിടെ ഇല്ലല്ലോ അതാ ഞാൻ””

“”എപ്പോഴും ഇങ്ങനെ തമാശ കാണിയ്ക്കാതെ ഇടയ്ക്കൊന്ന് സീരിയസ് ആവണം ഭാമേ “”
ഗൗരവത്തിൽ തന്നെ ദേവകിയമ്മ പറഞ്ഞു.

“”ഇത്തവണത്തേയ്ക്ക് കൂടി ഒന്ന് ക്ഷമിയ്ക്കമ്മേ “”

“”എന്തിനാ ഭാമേ നീ ക്ഷമ ചോദിയ്ക്കുന്നെ?”
താഴേയ്ക്കിറങ്ങി വന്ന് കൊണ്ട് ദേവി ചോദിച്ചു.

“”എന്റെ അമ്മയ്ക്കെന്നെ വെറുതെ ഒന്ന് വഴക്ക് പറയാൻ കൂടി പറ്റൂല്ലേ ന്റെ ദേവിക്കുട്ടിയെ “”
ഭാമ വിഷയം മാറ്റി വിട്ടു.

“”ഓ,,,
ഒരമ്മയും, മോളും,, ഹ്മ്മ്,,,,, “”
അവള് മുഖം കോട്ടി രേവതിയുടെ അടുത്തേയ്ക്ക് ചെന്ന് നിന്നു.

“”കേട്ടോ അപ്പച്ചി അവള് പറഞ്ഞത്? “”
രേവതിയുടെ അടുത്തേയ്ക്ക് ചെന്ന് ദേവി പറഞ്ഞു.

“”എന്റെ മോള് അതൊന്നും കേട്ടു ശ്രദ്ധിക്കണ്ട. അവൾക്കുള്ളത് നമുക്ക് പിന്നെ കൊടുക്കാം.
ആ പിന്നേ,,, ഇറങ്ങാൻ നോക്ക് അല്ലെങ്കിൽ സമയം വൈകില്ലേ? “”

രേവതി പറഞ്ഞതും അവള് അർജുനെ നോക്കി.

“”എങ്കിൽ വാ നമുക്കിറങ്ങാം “”

“”ശെരി എങ്കിൽ ഞങ്ങള് പോയിട്ട് വരട്ടെ “”

“”സൂക്ഷിച്ചു പോയിട്ട് വാ. ഞാൻ കാറിൽ കഴിയ്ക്കാനുള്ളതൊക്കെ വെച്ചിട്ടുണ്ട്, ഫ്ലാസ്കിൽ ചായയും ഇട്ടു വെച്ചിട്ടുണ്ട്. അറിയാത്ത നാടല്ലേ, അതും, ഇതും ഒന്നും വാങ്ങി കഴിയ്ക്കണ്ട. “”

“”സൂക്ഷിച്ചോളാം “”

കാറിൽ കയറിയതും പുറത്തേയ്ക്ക് നോക്കി എല്ലാവരോടും ഒന്ന് കൂടി പോയിട്ട് വരാം എന്ന് പറഞ്ഞ് അവരുടെ കാറ് അവിടെ നിന്നും പുറപ്പെട്ടു.

യാത്രയിൽ ഉടനീളം എവിടേയ്ക്കാണ് പോകുന്നതെന്ന് മാത്രം അർജുൻ പറഞ്ഞില്ല.

“”അച്ചുവേട്ടാ,,,
എനിയ്‌ക്കൊരുപാട് ഇഷ്ടായി ഈ സ്ഥലം കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്തോഷം. വെള്ളച്ചാട്ടവും,, നമ്മുടെ കൂടെ വരുന്ന മലകളും, മരങ്ങളും എല്ലാം കാണുമ്പോൾ ഞാനൊരു കൊച്ച് കുട്ടി ആയത് പോലെ എനിയ്യ്ക്കു തോന്നുവാ.””

“”ഇനി ഒത്തിരി ഇല്ല നമ്മളങ് എത്താറായി “”

പറഞ്ഞ് തീർന്നതും കാറ് ഒരു ഇടവഴിയുടെ മുന്നിൽ നിർത്തി.

“”സ്ഥലം എത്തി. വാ ഇറങ്ങ് ഇനിയൽപം അങ്ങോട്ട് നടക്കണം വണ്ടി പോകില്ല. “”

“”അച്ചുവേട്ടാ,,,
എന്ത് രസാ ഇവിടെയൊക്കെ കാണാൻ. നമ്മളിവിടെ ആരെ കാണാനാ വന്നേ. ഇനിയെങ്കിലും ഒന്ന് പറ. “”
നടക്കുന്ന വഴി ദേവി ചോദിച്ചു.

“” എന്റെ ദേവി ഇത്രയും സമയം കാത്തില്ലേ നീ ഇനി കുറച്ച് സമയം കൂടി ഒന്ന് കാക്ക് “”

നടന്നു കുറച്ച് കഴിഞ്ഞപ്പോൾ ഒരു വീടിന് മുന്നിൽ അർജുൻ നിന്നു. അവളുടെ കൈയ്യും പിടിച്ച് അവിടെക്ക് ചെന്നു. അപ്പോഴേയ്ക്കും രണ്ട് പേര് വന്ന് അവനെ സല്യൂട്ട് ചെയ്തു.

“”ഇവിടെയെല്ലാം ഓക്കെയല്ലേ ,,, “”

“”അതേ സാർ,, “”

“”അച്ചുവേട്ടാ ആരുടെ വീടാ ഇത്? നമ്മളെന്തിനാ ഇവിടെ വന്നത്?? “”

“”എല്ലാത്തിനും ഉള്ള ഉത്തരം ഇപ്പോൾ കിട്ടും. ദാ നോക്ക് “”

അവൻ കൈ ചൂണ്ടിയാ ഇടത്തേയ്ക്ക് അവൾ നോക്കിയതും മല്ലികേച്ചി എന്നും വിളിച്ചവൾ അവരുടെ അടുത്തേക്കെത്തി.

“”ചേച്ചി,,,
അപ്പോൾ എന്നെ ഇങ്ങോട്ടാണോ കൊണ്ട് വന്നേ. നിങ്ങളെവിടെ ആയിരുന്നു? ഞാൻ എത്ര അന്വേഷിച്ചു എന്താ എന്നോട് പറയാതെ അവിടുന്ന് പോയത്. രാഘവേട്ടനെവിടെ?? “”

“”ദേവി,,, നീ ഇങ്ങനെ വെപ്രാളപ്പെടാതെ അകത്തേയ്ക്ക് ചെല്ല് “”
അർജുൻ അവളുടെ അടുത്തേയ്ക്ക് ചെന്ന് പറഞ്ഞു.

“”ചേച്ചി രാഘവേട്ടനെവിടെ എനിയ്ക്ക് ചോദിക്കണം എന്തിനാ എന്നോട് പറയാതെ ഇത്ര നാളും മാറി നിന്നതെന്ന്. “”

“”മോള് വാ “”
അത്രമാത്രം പറഞ്ഞവര് അവളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവർക്കൊപ്പം അർജുനും.

“”ചേച്ചി രാഘവേട്ടനെവിടെ ജോലിയ്ക്ക് പോയി കാണും അല്ലേ? “”

അവളുടെ ചോദ്യത്തിന് അകത്തുണ്ട് എന്നല്ലാതെ അവരുടെ പക്കൽ മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല.

“”മോള് വാ,, “”
അവളെയും വിളിച്ച് കൊണ്ട് അവര് വീടിനുള്ളിലെ ഒരു മുറിയിലേയ്ക്ക് പോയി. മുറി തുറക്കുമ്പോൾ അകത്ത് കട്ടിലിൽ ഒരാള് കിടക്കുന്നു.

“”രാഘവേട്ടൻ.
രാഘവേട്ടാ,,, “”
എന്നും വിളിച്ചവൾ ധൃതിയിൽ അങ്ങോട്ട് ചെന്നു.
ആള് നല്ല ഉറക്കമായിരുന്നു.

“”ഇതെന്താ ചേച്ചി,,,
രാഘവേട്ടന് എന്ത് പറ്റി. ഇങ്ങനെ ഒരു അടങ്ങി കിടപ്പ് പതിവില്ലല്ലോ “”

“”മോള് ചെന്ന് വിളിയ്ക്ക് എഴുന്നേൽക്കും “”

മല്ലിക പറഞ്ഞതും അവള് രാഘവേട്ടനടുത്ത് നിന്നു കൊണ്ട് വിളിച്ചു.
ഒറ്റവിളിയിൽ തന്നെ അദ്ദേഹം കണ്ണ് തുറന്നു.

“”ദേവി മോളെ,,, “”
കണ്ണ് തുറന്ന് അവളെ കണ്ടതും അദ്ദേഹം നിറ കണ്ണുകളോടെ അവളെ വിളിച്ചു.

“”രാഘവേട്ടാ ഞാനാ ദേവി. എന്നെ മറന്നു പോയി അല്ലേ? അല്ലെങ്കിൽ നാടും, വീടും ഒക്കെ വിടുമ്പോൾ എന്നെ ഒന്നറിയിയ്ക്കില്ലായിരുന്നോ. ഞാൻ മിണ്ടില്ല പോ. “”
പരിഭവ ഭാവം മുഖത്ത് വരുത്തി അവള് ചോദിച്ചു.

“”ദേവിമോള് പിണങ്ങാതെ എന്തായാലും ഇപ്പോൾ എന്നെ കണ്ടില്ലേ. ഇനി എന്തിനാ ഒരു പിണക്കം. “”

“””ഹ്മ്മ്മ്,,,,
ഞാൻ വെച്ചിട്ടുണ്ട്. അതൊക്കെ പോട്ടെ, ഇതെന്താ ഇങ്ങനെ ഒരു കിടപ്പ്? ഇത് പതിവില്ലല്ലോ,, വാ എഴുന്നേൽക്ക് നമുക്ക് പുറത്ത് പോയി സംസാരിയ്ക്കാം. രാഘവേട്ടനോട് ഒത്തിരി പറയാനുണ്ട്. പിന്നേ,,, രാഘവേട്ടന് എന്റെ കമ്മീഷ്ണറെ പരിചയപ്പെടണ്ടേ. “”

“” വരാം മോളെ,, “”

“”ഇങ്ങോട്ടെഴുന്നേറ്റെ “”
എന്നും പറഞ്ഞവള് രാഘവേട്ടനെ പുതപ്പിച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റി. പെട്ടന്ന്,,,
ഒരു ഞെട്ടലോടെ ദേവി മല്ലികയെ തിരിഞ്ഞു നോക്കി. അവള് നോക്കിയതും ആർത്തിരമ്പി വരുന്ന കണ്ണുനീരിനെ അവര് തുടച്ചു മാറ്റി. രാഘവേട്ടാ എന്നും വിളിച്ചവൾ കാലിന്റെ ഭാഗത്തേയ്ക്ക് നോക്കി. അവിടം ശൂന്യമായിരുന്നു. ആ കാഴ്ച അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പെട്ടെന്നവള് പിറകിലേയ്ക്ക് വേച്ചു പോയി. അപ്പോഴേയ്ക്കും അവൻ വന്ന് അവളെ ചേർത്ത് പിടിച്ചിരുന്നു.

“” മോള് വിഷമിക്കരുത്. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. പിന്നെ കാല്. അതോർത്ത് മോള് കരയണ്ട. എല്ലാം ഈശ്വരന്റെ തീരുമാനം അങ്ങനെ കരുതിയാൽ മതി. “”

“”അല്ല എനിയ്ക്കറിയണം രാഘവേട്ടന് എന്താ പറ്റിയത്?? “”
ദേവി എല്ലാവരുടെയും മുഖത്തേയ്ക്ക് നോക്കി.

“”മോളെ,,, “”
രാഘവേട്ടൻ ദേവിയെ വിളിച്ചു

“”രാഘവേട്ടൻ പറയ് എന്താ പറ്റിയത്? “”
അവള് ചോദിച്ചതും അദ്ദേഹം അർജുനെ നോക്കി. പറഞ്ഞോളൂ എന്നവൻ പറഞ്ഞു.

“”നീ അവസാനമായി എന്നെ വിളിച്ചില്ലേ അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എന്നെ കോകില വിളിച്ചു. നീ എവിടെയാണെന്ന് എനിയ്ക്കറിയാം എന്നും ഞാൻ നിന്നെ രക്ഷപ്പെടുത്തി എന്നും ഒക്കെ അവരറിഞ്ഞു. ഫോണിലൂടെ അവരെന്നെ ഭീഷണിപ്പെടുത്തി. നിന്നെ കാണിച്ച് കൊടുത്തില്ലെങ്കിൽ എന്റെ ഭാര്യയെയും, കുഞ്ഞിനേയും കൊല്ലും എന്നായി ഭീഷണി. പിന്നെ അവിടെ നിന്നാൽ അത്‌ നിനക്കാപത്താണെന്ന് തോന്നി അതുകൊണ്ട് ഇവിടെക്ക് വന്നു. ഒന്നും നിന്നെ അറിയിയ്ക്കാനുള്ള സാവകാശം കിട്ടിയില്ല. നിന്നെ ഇതെല്ലാം അറിയിയ്ക്കാൻ ഒരു വഴിയും കണ്ടില്ല. പിന്നെ ആകെയുള്ള സമാധാനം നീ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ എന്നായിരുന്നു. ഇവിടെ വന്നതിന് ശേഷം അവരുടെ ശല്യം ഉണ്ടായിട്ടില്ല. അതോർത്ത് സമാധാനമായി ഇരിയ്ക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം സന്ധ്യ കഴിഞ്ഞ് കുറച്ച് പേര് ഇങ്ങോട്ട് കയറി വന്നത്. അതിൽ കോകിലയെ കണ്ടതും എനിയ്ക്ക് പിന്നെ എന്ത് ചെയ്യണം എന്നൊരു രൂപവും ഉണ്ടായിരുന്നില്ല. നീ അവിടുന്ന് പോന്നതിനു ശേഷം ഇപ്പോൾ എവിടെയാണെന്ന് അവര് ചോദിച്ചു. ഞാൻ മറുപടിയൊന്നും പറയാതായപ്പോൾ അവരുടെ കൂട്ടത്തിലുള്ള രണ്ടുപേര് വന്ന് എന്നെ പുറത്തേയ്ക് വലിച്ചിറക്കി.

💟💟💟💟💟

“”രാഘവാ നിന്നോട് ഞാൻ ഒരു തവണ കൂടി ചോദിയ്ക്കുവാ നീ പറയുന്നുണ്ടോ ഇല്ലയോ “”

“”എനിയ്ക്കറിയില്ല “”
ഒറ്റവാക്കിൽ അദ്ദേഹം മറുപടി നൽകി.

“”പാല് തന്ന കൈയ്ക്ക് തന്നെ നീ കൊത്തി അല്ലേടാ “”
എന്നും പറഞ്ഞവര് അദ്ദേഹത്തിന്റെ നെഞ്ചിന് നേരെ ആഞ്ഞു ചവിട്ടി.

“”നിനക്ക് മാപ്പില്ല. അറിയാല്ലോ നിനക്ക്?ചതിയ്ക്കുന്നവർക്ക് ഞാൻ മാപ്പ് കൊടുക്കില്ല. . “”
അതും പറഞ്ഞവര് കാറിനുള്ളിലേയ്ക്ക് കയറി. രാഘവന്റെ കാലിന് മുകളിലൂടെ കാറോടിച്ച് നിർത്താതെ പോയി.

💟💟💟💟💟

രാഘവൻ പറഞ്ഞ് കഴിഞ്ഞതും ദേവി കരഞ്ഞു കൊണ്ട് അർജുന്റെ തോളിലേയ്ക്ക് വീണു.

“”കരയണ്ട മോളെ,,,
കൃത്യ സമയത്ത് അർജുൻ സാറിടപ്പെട്ടത് കൊണ്ട് ഒന്നിനും ഒരു കുറവും വന്നില്ല.

കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് അവള് അർജുന് നേരെ തിരിഞ്ഞു.

“”അച്ചുവേട്ടാ,,,
വിടരുത്, വെറുതെ വിടരുത് അവരെ. എത്ര പേരുടെ ജീവിതം കാൽക്കീഴിലിട്ട് ചവിട്ടി അരച്ചതാ അവര്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. “”
പറഞ്ഞു തീർന്നതും അവളുടെ കണ്ണുകളിൽ പക എരിഞ്ഞു.
.
“”അച്ചായൻ അതിന് തുടക്കമിട്ട് കഴിഞ്ഞു ദേവി . അതിന്റെ ഭാഗമായി ഇപ്പോൾ കോകില പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഒരുപാട് പെൺകുട്ടികളുടെ ജീവിതം അവര് മൂലം നശിച്ചു. ഒരു വലിയ റാക്കറ്റ് അവർക്ക് പിന്നിലുണ്ട്. അത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ് അച്ചായൻ “”

“”എങ്കിൽ എന്റെ സീതയടക്കം ഒരുപാട് പെൺകുട്ടികളുടെ ആത്മാവ് സന്തോഷിയ്ക്കും. “”

തുടരും,,,,