18/04/2026

നിനക്കായ് : ഭാഗം 04

രചന – കൃഷ്ണ

മുഖത്ത് വെള്ളം തളിച്ച് കവിളിൽ തട്ടി ആരോ ആരോ വിളിക്കുന്നതറിഞ്ഞു കണ്ണുകൾ മേല്ലേ ചിമ്മി തുറന്നു. തലയുടെ പുറകിൽ നല്ല വേദന തോന്നുന്നുണ്ട്. കണ്ണുകൾ പൂർണ്ണമായും വലിച്ചു തുറന്നപ്പോൾ മുന്നിൽ ടെൻഷനോടെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പണ്ടാരടങ്ങി കണ്ണും തള്ളി അങ്ങേരെ നോക്കി… പെട്ടന്ന് തന്നെ ചാടി എണീറ്റ് ചുറ്റും കണ്ണോടിച്ചു. എന്റെ വീട് തന്നെ… വീണ്ടും അങ്ങേരിലേക്ക് നോക്കി…

are you ok… അവൻ അവളോട് ചോദിച്ചു.

അന്ന് റോട്ടിൽ വെച്ച് പല്ലിളക്കും മാതിരി തല്ലും പോരാത്തതിന് കുറച്ച് ഡയലോഗുമടിച്ച് പോയ വ്യക്തി ദോണ്ടേ മുന്നിൽ നിക്കുന്നു…

എടോ തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ…

കുഴപ്പവും കുഴലപ്പവും അവിടെ നിക്കട്ടെ താനാണോ എന്റെ തലക്കിട്ടടിച്ചു ബോതം കെടുത്തിയത്.?

അത് ഞാൻ അറിഞ്ഞോണ്ടല്ല… വല്ല കള്ളനോ മറ്റോ ആണെന്ന് കരുതി ചെയ്തതാ… അല്ല താനെന്താ ഇവിടെ ചെയ്തോണ്ടിരുന്നേ?

ഇത് ഞങ്ങടെ വീടാ… ഇപ്പോ ഇവിടെയല്ല താമസം കുറച്ച് മാറിയാ.. ഇവിടെ പുതിയ താമസക്കാര് വരുന്നുണ്ട് എന്ന് അച്ഛൻ പറഞ്ഞിരുന്നു. ഇവിടെ തിരിഞ്ഞു നോക്കിട്ട് കുറച്ച് ദിവസമായതിനാൽ അച്ഛൻ വന്നൊന്ന് ക്ലീൻ ആക്കിയിടാൻ പറഞ്ഞു വന്നതാ… അപ്പോഴോ തന്റെയൊരു കള്ളൻ… ഹോ എന്നാ അടിയായിരുന്നടോ… തല പെരുക്കണ്. അല്ല എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ തനിക്ക് എന്നെ കാണുമ്പോൾ കൈ തരിക്കണുണ്ടോ? അന്ന് റോട്ടിൽ വെച്ച് എന്റെ മോന്തക്കിടാടിച്ചു ദേ ഇപ്പോ ഇവിടെ വെച്ച് തലക്കിട്ടും…

ഡീ…. അതികം കിടന്ന് ചിലക്കാതെ… ഞാൻ പറഞ്ഞല്ലോ അറിഞ്ഞോണ്ടല്ലന്ന്… പിന്നെ എന്റെ ഭാഗത്ത്‌ തെറ്റുള്ളത് കൊണ്ട് സോറി…

ഐയ്… ഈ സോറി ആർക്ക് വേണം മര്യതക്ക് കാലേൽ വീണ് സോറി പറയ്…

ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ… പെണ്ണല്ലേ പോട്ടെന്നു വിചാരിച് നിന്നപ്പോൾ തലേക്കെറുന്നോ പോരാഞ്ഞതിന് അവൾടെ കാലേൽ വീണ് മാപ്പ് പറയണം പോലും നിന്നെ കാലേ വാരി നിലത്തട്ടടിക്കെ വേണ്ടത്… നാക്കിന് ലൈസെൻസ് ഇല്ലാത്ത സാധനം… ഞാൻ നിന്നോട് അന്നേ പറഞ്ഞിരുന്നു എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചും കണ്ടും വേണം സംസാരിക്കാൻ എന്ന്… പിന്നെ എന്റെ ഭാഗത്ത്‌ ഒരു തെറ്റുണ്ടായത് കൊണ്ട് ഞാൻ സോറി പറഞ്ഞു നിനക്ക് പറ്റുമെങ്കിൽ അത് സ്വികരിച്ചൽ മതി എനിക്ക് നിർബന്തമൊന്നുമില്ല.. അപ്പോഴോ അവൾടെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ അതും ഒരിക്കലും നടക്കാൻ പോണില്ലാത്ത കാര്യം…

അങ്ങേര് പറയണ കേട്ട് ചെറിയ തോതിൽ പേടി വന്നെങ്കിലും പുറമേ കാണിച്ചില്ല… എന്നാലും അങ്ങേരുടെ അഹങ്കാരം കണ്ടില്ലേ… ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ…

ഡോ… താനിതാരെ പേടിപ്പിക്കുന്നേ… താൻ കിടന്ന് വള വളാന്നടിച്ചാ ഞാൻ അങ്ങ് പേടിക്കുമെന്ന് കരുതിയോ… തനിക്ക് മാത്രമല്ല എനിക്ക് പറയാനറിയാം.എന്റെ കൂതറ സ്വഭാവം പുറത്തേടിപ്പിക്കരുത്… അങ്ങേരെ നേരെ വിരൽ ചൂണ്ടി പറഞ്ഞതും സ്പോട്ടിൽ തന്നെ അങ്ങേര് എന്റെ കൈയ്യിൽ പിടിച്ച് തിരിച്ച് അങ്ങേരിലേക്കടിപ്പിച്ചു നിർത്തി. പ്രേതീക്ഷിക്കാത്ത ആക്രമണമായതിനാൽ ഞാൻ പകച്ചു പോയി… ആ ശരീരത്തോട് ഒട്ടി നിന്നപ്പോൾ മേലൊന്നു വിറച്ചു… ഹാർട്ട്‌ ബെല്ലും ബ്രേക്കുമില്ലാതെ കിടന്നടിക്കുവാണ്… ഞാൻ ഉമിനീരിറക്കി അങ്ങേരെ നോക്കിയപ്പോൾ അങ്ങേരെന്നെ തുറുക്കനെ നോക്കി നിക്കുവാണ്… തുറുക്കനെയുള്ള നോട്ടത്തിലും ആ കണ്ണുകൾ കാണാൻ ഒരു പ്രേത്യാഗ ഭംഗി തോന്നിച്ചു…
കൈയ്യിലെ പിടി മുറുക്കിയപ്പോൾ വേദന അനുഭവ പെട്ടപ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

സ്….. ആ… എടോ എന്റെ കൈ… എന്റെ കൈ വേദനിക്കുന്നോടോ… കൈയ്യിന്ന് വിട് വിടാൻ…

എന്റെ നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ മാത്രമായോ… അതും പറഞ്ഞ് ഒന്നൂടെ പിടി മുറുക്കി.
വേദന കൊണ്ട് പുളയുവായിരുന്നു ധ്വനി…

അയ്യോ മാപ്പ് ഞാൻ ഇനി തന്റെ നേരെ വിരല് പോയിട്ട് കൈ പോലും പോക്കില്ല… എന്റെ കൈയ്യിന്നു വിട് പ്ലീസ് എനിക്ക് നന്നായി വേദനിക്കുന്നു… വേദന കൊണ്ട് കണ്ണുവരെ നിറഞ്ഞു വന്നു…

മമ്… ഇനി മേലിൽ എന്റെ മെക്കിട്ട് കേറാൻ വന്നാൽ…. അതും പറഞ്ഞ് ഋഷി അവൾടെ കൈയ്യിലെ പിടി വിട്ടു. പിടി വിട്ടതും കൈ നോക്കി നന്നായി ചുമന്ന് വന്നിട്ടുണ്ട്… കാലൻ തെണ്ടി… ഐ ബ്ലഡില്ലാത്തവൻ. മനസ്സിൽ പിറുപിറുത്തു. ഇതിപ്പോ കൈ ചുമന്നു വന്നിട്ടേയുള്ളു. കേൾക്കെ പറഞ്ഞാൽ കൈ ഒടിക്കും… എന്തിനാ വെറുതെ…

അന്ന് അവിടന്ന് വീട്ടിലേക് തിരിച്ച് നടക്കുമ്പോൾ ആയിരുന്നു അങ്ങേരെന്തിനാ അവിടേക്ക് വന്നതെന്നോർത്തത്. പിറ്റേ ദിവസമാണ് പുതിയ താമസക്കാർ ആ പഹയനും കുടുംബവുമാണെന്നറിഞ്ഞത്.

ധ്വനി…. ആരുടെയോ വിളി കേട്ടപ്പോളാണ് ഓർമ്മയിൽ നിന്നും സ്വബോധത്തിലേക്ക് വന്നത്. തിരിഞ്ഞു നോക്കിയപ്പോൾ പത്രമിടാൻ വരുന്ന ദാമു ചേട്ടൻ ആയിരുന്നു..

എന്താ മോളെ ഇവിടെ നിക്കുന്നേ?

ഒ… ഒന്നുല്ല ദാമുവേട്ടാ… ഞാൻ ചുമ്മാ….
ധ്വനി പറഞ്ഞതും ചിരിച്ചോണ്ട് സൈക്കിൾ ചവിട്ടി മുന്നോട്ട് നീങ്ങി… അവൾ വീണ്ടും നോട്ടം ആ വീട്ടിലേക്ക് പായ്ച്ചു. അവസരം മുതലാക്കി പണികൊടുക്കാനും അതിനിരട്ടി തിരിച്ച് മേടിച്ചും പ്രാകിയും ദേഷിച്ചും എപ്പോഴോ തന്റെ മനസിലേക്ക് കുടിയേറിയവൻ… മറക്കാൻ പറ്റാത്ത ഒത്തിരി ഓർമ്മകൾ സമ്മാനിച്ചിടാം…

______________________________________

എന്താ മോളെ ഇത്രയും താമസിച്ചേ? സതി

അത് പിന്നെ അമ്പലത്തിൽ വെച്ച് നിമിഷയെ കണ്ടിരുന്നു അമ്മേ… അവളോട് സംസാരിച്ചു വന്നതുകൊണ്ടാ… അതും പറഞ്ഞ് ധ്വനി റൂമിലേക്ക് പോയി…. ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് താഴേക്കിറങ്ങി വന്നപ്പോൾ രാജീവ് ഡയനിങ് ടേബിളിൽ ഇരുപ്പുണ്ടായിരുന്നു. സതി അടുത്ത് നിപ്പുണ്ട്. ധ്വനി നടന്നു അവർക്കരികിൽ വന്നു

ആഹാ മോള് അമ്പലത്തിൽ പോയി എപ്പോ വന്നു.

ഇത്തിരി നേരമായുള്ളു അച്ഛാ.. അതും പറഞ്ഞ് രാജീവിന് തോറ്റരികിലുള്ള ചെയർ നീക്കി അതിൽ ഇരുന്നു.സതി അവൾക്ക് ഫുടെടുത്ത് കൊടുത്തു. ഫുഡ് കഴിക്കുന്നതിനിടെ രാജീവ്‌ സതിയെ നോക്കി. സതി കണ്ണ് കൊണ്ട് അയ്യോളോട് ആക്ഷൻ കാണിക്കുന്നുണ്ട്.

മോളെ…

എന്താച്ഛാ… അവൾ രാജീവിനെ നോക്കി ചോദിച്ചു.

അത്… പിന്നെ അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോള് പറ്റില്ലാന്ന് പറയരുത്… എന്റെ മോള് ഋഷിയുമായിട്ടുള്ള വിവാഹത്തിന് സമ്മതിക്കണം.. ഋഷി മോൻ നല്ല പയ്യനല്ലേ എല്ലാവരോടും നല്ല കാര്യമാ… നല്ല സ്വഭാവം നല്ല ജോലി നല്ല കുടുംബം… അവർക്ക് മോളെ മരുമകളായി സ്വികരിച്ചു കഴിഞ്ഞു. എന്തിന് വേറെ പറയണം ഋഷി മോന് മോളെ അത്രയ്ക്കിഷ്ടമായത് കൊണ്ടല്ലേ മോളെ കല്യാണം കഴിച്ച് തരണമെന്നും പറഞ്ഞ് അവരെയും കൂട്ടി ഇന്നലെ ഇവിടെ വന്നത്…

ഞാൻ നിങ്ങൾക്ക് ബാധ്യത ആയി തുടങ്ങിയോ അച്ഛാ..?

ഏയ് എന്താടാ ഇങ്ങനെയൊക്കെ പറയുന്നത്. നിന്നെ ഞങ്ങൾക്ക് ബാധ്യത ആയെന്നോ.. ഒരിക്കലുമില്ല… പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാർ തന്റെ മകളെ ഭദ്രമായ കൈകളിൽ ഏൽപ്പിക്കണം എന്നായിരിക്കും. അത് തന്നെയാ ഞങ്ങളും ആഗ്രഹിച്ചത്. ഋഷി മോന്റെ കൈകളിൽ എന്റെ മോള് സുരക്ഷിതമായിരിക്കും സന്തോഷവതിയായിരിക്കും. അത് അച്ഛന് പൂർണ്ണ വിശ്വാസമാണ്… ന്റെ മോള് പറ്റില്ലാന്ന് പറയരുത്… അച്ഛന്റെ വാക്ക് ഇന്നേ വരെ എന്റെ മോള് കേൾക്കാതിരുന്നിട്ടില്ല. അച്ഛനുറപ്പുണ്ട് വിശ്വാസമുണ്ട് അച്ഛന്റെ മോള് ഋഷി മോനുമായുള്ള വിവാഹത്തിന് സമ്മതിക്കുമെന്ന്. സമ്മതിക്കില്ലേ എന്റെ മോള്… മമ്..

ആ കണ്ണുകളിൽ അവൾ അപേക്ഷയും ധയനിയതയും കണ്ടിരുന്ന്. ധ്വനിക്ക് അച്ഛന്റെ വാക്കുകൾ കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ സമ്മതം മൂളി. ധ്വനി സമ്മതിച്ചതും രാജീവിന്റെയും സതിയുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു. രാജീവ്‌ ധ്വനിയുടെ നെറുകയിൽ ചുമ്പിച്ചു. സതി വാത്സല്യത്തോടെ കവിളിൽ തലോടി. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.

സതി ഞാൻ ഇപ്പോ തന്നെ ചന്ദ്രശേഖരനെ വിളിച്ച് ഈ വാർത്ത പറയട്ടെ… അതും പറഞ്ഞ് രാജീവ്‌ എണീറ്റു കൈ കഴുകി റൂമിലേക്ക് പോയി പുറകെ സതിയും.

ഒരു പക്ഷേ ഞാൻ പറ്റില്ലാന്ന് പറഞ്ഞിരുന്നെങ്കിൽ ഇപ്പോ ഇവരുടെ മുഖത്തെ ഈ സന്തോഷം കാണാൻ പറ്റില്ലായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ എനിക്ക് പറ്റില്ല. പക്ഷേ ഋഷിദേവ് നിങ്ങളെന്നെ വേദനിപ്പിച്ചതിനുള്ള മറുപടി ഞാൻ തരും അതികം വൈകാതെ തന്നെ… ധ്വനി മനസ്സിൽ ഓരോന്നും ചിന്തിച്ചു കൂട്ടി.

________________________________________________

ഋഷിയുടെ റൂമിലേക്ക് വന്ന ചന്ദ്രശേഖരൻ കണ്ടത് ബഡിന്റെ ഹെഡ്ബോർഡിലേക്ക് ചാരി കണ്ണുകളടച്ചിരിക്കുന്ന ഋഷിയെ ആയിരുന്നു.

ഋഷി… അയ്യാൾ വിളിച്ചു.

ഋഷി കണ്ണുകൾ തുറന്ന് ബഡിൽ നിന്നും എണീറ്റു.

ഇന്നോഫിസിൽ വരുന്നില്ലേ നീ.?

ഞാൻ കുറച്ച് ദിവസത്തേക്ക് ഓഫീസിലേക്കില്ല അച്ഛാ… ധ്വനിയുമായുള്ള കാര്യത്തിൽ ഒരു തീരുമാനം ആയിട്ടേ ഇനിയുള്ളു…

മമ്… ഞാൻ നിർബന്തിക്കുന്നില്ല… നിന്റെ ഇഷ്ട്ടം. പിന്നെ ധ്വനി മോള് ഇന്നലെ അങ്ങനെ പറഞ്ഞത് മോന് വിഷമ…ബാക്കി പറയാൻ വന്നപ്പോളേക്കും ചന്ദ്രശേഖരന്റെ ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ രാജീവ്‌ ആണ്. അയ്യാൾ ഋഷിയെ ഒന്ന് നോക്കി കാൾ അറ്റന്റ് ചെയ്തു.

മറു തലക്കൽ നിന്നും രാജീവ്‌ പറഞ്ഞ കാര്യം കേട്ട് ചന്ദ്രശേഖരന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഋഷി അയ്യാളെ നോക്കി നിക്കുവായിരുന്നു. ഫോൺ വെച്ച് ഋഷിയെ കേട്ടി പിടിച്ചു. ഋഷിക്കൊന്നും മനസിലായില്ല… അച്ഛനും മകനും കെട്ടിപ്പിടിച്ചു നിക്കുന്ന രംഗം കണ്ടാണ് സരസ്വതി അങ്ങോട്ടേക്ക് വന്നത്.

ആഹാ അച്ഛനും മോനും ഇവിടെ സ്നേഹപ്രേകടനവും കാണിച്ച് നിക്കുവായിരുന്നോ? മോനെയും വിളിച്ചോണ്ട് വരാം എന്നോട് ഫുടെടുത്ത് വെക്കെന്നും പറഞ്ഞ് പോയ ആളാ… ഞാൻ ഫുഡും എടുത്ത് വെച്ച് നോക്കി നിക്കാൻ തുടങ്ങിയിട്ടാണേൽ ആര് വരാൻ… കേറിവന്നപ്പോൾ കണ്ട കാഴ്ചയോ ഇതും..

ഋഷിയിൽ നിന്നും അകന്ന് നിന്ന് അയ്യാൾ സരശ്വതിയെ നോക്കി. മുഖം മുന്നത്തേക്കാൾ സന്തോഷത്തിലാണ്…

സരസ്വതി രാജീവ്‌ ഇപ്പോ വിളിച്ചിരുന്നു. ധ്വനി മോൾക്ക് കല്യാണത്തിന് സമ്മതമാണെന്നറിയിച്ചു.
അത് കേട്ടതും ഋഷിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. ഇപ്പോ ഈ നിമിഷം അവളെ കാണണമെന്ന് പോലും അവന്റെ മനസ്സ് കൊതിച്ചു. സരസ്വതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

സത്യാണോ ചന്ദ്രേട്ടാ മോള് സമ്മതിച്ചോ?

അതെന്ന്… മോൾക്ക് സമ്മതമാണെന്ന് രാജീവ് ഇപ്പോ എന്നെ വിളിച്ചു പറഞ്ഞു.

എന്നാ പിന്നെ ഇതങ്ങു വെച്ച് നീട്ടണ്ട നമുക്കി വിവാഹം ഉടനെ നടത്താം…അല്ലേ ചന്ദ്രേട്ടാ…

അതെ നീ പറഞ്ഞത് ശെരി… ഈ കല്യാണം ഉടനെ നടത്താം…ഞാൻ രാജീവിനോട് പറഞ്ഞ് എല്ലാം ഉടനെ നടത്താനുള്ള പരിപാടി നോക്കാം. അതും പറഞ്ഞ് അയ്യാൾ റൂം വീട്ടിറങ്ങാൻ നിന്നതും പെട്ടന്ന് ഋഷിക്ക് നേരെ തിരിഞ്ഞു. ആമ് പിന്നെ മോനേ ഋഷി ധ്വനി മോളുമായുള്ള കാര്യം ഓക്കെ ആയ സ്ഥിതിക്ക് ഇനി ഓഫിസിലേക്ക് വരുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ എന്റെ മോന്…ചന്ദ്രശേഖരൻ ചിരിയാലെ ചോദിച്ചു. ഋഷി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…

ചന്ദ്രശേഖരനും സരസ്വതിയും റൂം വിട്ടിറങ്ങിയപ്പോൾ ഋഷി അവിടെ കിടന്ന് തുള്ളിച്ചാടി… സന്തോഷം കൊണ്ട് അവൻ എന്തൊക്കെയോ കാട്ടിക്കൂട്ടി. ഋഷി ബെഡിലേക്കിരുന്നു… മനസ്സിൽ കുറുമ്പോടെ നോക്കുന്ന ധ്വനിയുടെ മുഖം തെളിഞ്ഞു വന്നു.

നിന്നെ വേദനിപ്പിച്ചതിന് നിന്റെ പ്രണയാതെ കണ്ടില്ലെന്ന് നടിച്ചതിനു കരയിപ്പിച്ചതിന് എല്ലാത്തിനും സോറി… നമ്മുടെ കല്യാണം കഴിഞ്ഞ് നിന്നോട് ചെയ്തതിനൊക്കെ പ്രേണയിച്ചു കൊണ്ട് ഞാൻ മാപ്പ് ചോദിച്ചോളാം…ഒത്തിരി സ്നേഹത്തോടെ അതും പറഞ്ഞ് ഋഷി ബെഡിലേക്ക് മറിഞ്ഞു… ഇനിയുള്ള തന്റെ പ്രണാനും പ്രേണയവുമായ തന്റെ മാത്രം പെണ്ണുമായുള്ള നിറമാർന്ന ദിനങ്ങളോർത്ത്….

തുടരും….