19/04/2026

ജീവാംശമായ് : ഭാഗം 06

രചന – ക‌ൃഷ്ൺ

അവൾ ഒന്നുടെ വിളിച്ചപ്പോ റിങ് ചെയ്യുന്നുണ്ട് അപ്പു ഫോൺ ചെവിയോട് ചേർത്ത് പിടിച്ച് ഹാൻഡ് ബാഗും എടുത്ത് സീറ്റിൽ നിന്നും എണീറ്റ് തിരിഞ്ഞതും ആരെയോ ആയി കൂട്ടി മുട്ടി അവളുടെ ഫോൺ താഴെ വീണു.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ശോ… ആകെ നാണക്കേടായി. എന്ത് പണിയാ നിച്ചു നീ കാണിച്ചേ എത്രയ്ക്ക് ആവേശം വേണമായിരുന്നോ..പോട്ടെ നിനക്ക് അവിടെ നിന്നും മാറിയതിനു ശേഷം സന്തോഷപ്രേകടനം നടത്തിയാൽ പോരായിരുന്നോ… ഇതിപ്പോ ആകെ നാണം കേട്ടന്നു പറഞ്ഞാൽ മതിയല്ലോ. അയ്യോ… ഓർക്കുമ്പോൾ തന്നെ എന്റേ തൊലിയുരിയുന്നു. നിച്ചു മനസ്സിൽ പുലമ്പി തലക്കൊരു കൊട്ട് കൊടുത്ത് അവൾ നേരെ സ്റ്റയറിനടുത്തേക്ക് നടന്നു.
MD യുടെ ക്യാബിൻ സെക്കന്റ്‌ ഫ്ലോറിൽ ആയത് എന്തു കൊണ്ടും നന്നായി അതും ചിന്തിച്ച് അവൾ സ്റ്റേയർ ഇറങ്ങുന്നതിനിടയിലാണ് അപ്പുനെ വിളിക്കാൻ ഫോൺ എടുത്തത്. അവളെ കുറച്ച് സമയം മുൻപ് വിളിച്ചിരുന്നു അവൾ കാൾ എടുത്ത് ഹലോ വെച്ചപ്പോഴേക്കും ആ പുള്ളി എന്റെ പേര് വിളിച്ചതും ഒന്നിച്ചായിരുന്നു. അപ്പോൾ തന്നെ ഒന്നും പറയാൻ നിക്കാതെ ഫോൺ കട്ടാക്കി അങ്ങോട്ടേക്ക് നടന്നു. അവൾ രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചപ്പോഴും ഞാൻ ഫോൺ കട്ട്‌ ചെയ്തു. പിന്നെയും വിളിച്ചപ്പോൾ ഫോൺ സൈലന്റ് മൂഡിൽ ഇട്ട് ക്യാബിനിലേക്ക് പ്രേവേശിച്ചു. ആ ടൈംമിൽ അവളോട് പറയാനുള്ളത് ഗ്യാപ് ഇല്ലായിരുന്നു അതാ ഞാൻ അങ്ങനെ ചെയ്തെ. അപ്പൂന്റെ നമ്പർ ഡയൽ ചെയ്തപ്പോൾ ടൂ…. ടൂ…. ടൂ…. ശബ്‌ദം മാത്രം കേൾക്കുന്നുണ്ട്. വീണ്ടും വിളിച്ചിട്ട് അതെ അവസ്ഥ തന്നെ. പിന്നെ വിളിക്കാൻ നിന്നില്ല വേഗം താഴേക്ക് ഇറങ്ങി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അവൻ ജീവനു തുല്യം ആഗ്രഹിച്ചു നടന്ന അവന്റെ സ്വപ്നം തന്നെ വേണ്ടായെന്നു വെച്ചു. നീ അറിഞ്ഞോണ്ടല്ലങ്കിൽ കൂടിയും അത് തന്നെയാണ് സത്യം. പക്ഷേ അതും പറഞ്ഞമ്മ മോനേ കുറ്റപ്പെടുത്തില്ല. അമ്മയ്ക്ക് മനസിലാകും മോന്റെ അപ്പോഴത്തെ അവസ്ഥ എന്തായിരുന്നുന്ന്‌. അവന് നീ നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ നിന്റെ അച്ഛൻ അതിനു സമ്മതിച്ചില്ല. അവന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ നിർബന്ധം കടുത്തപ്പോൾ അവൻ പിന്നെ മറുതൊന്നും പറഞ്ഞില്ല നിനക്കറിയോ മോനേ അവൻ ഇപ്പോ വെറും അഭിയല്ല IPS അഭിനവ് വിശ്വനാഥ് ആണ് അത് കേട്ടതും ആദിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.
നിന്റെ കണ്ണുകളിൽ നിന്നുതിർന്ന ഈ കണ്ണുനീർ സന്തോഷത്താൽ ആണെന്ന് അമ്മക്കറിയാം. അമ്മ ഒരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കണം. പറ്റില്ലാന്ന് മാത്രം പറയരുത്. ഇതമ്മേടെ അപേക്ഷയാണ് അതും പറഞ്ഞ് സാവിത്രി അവനു മുന്നിൽ കൈ കൂപ്പിയപ്പോൾ പെട്ടന്ന് തന്നെ അവൻ ആ കൈകളെ തടഞ്ഞു. സാവിത്രി എന്താണ് പറയാൻ പോകുന്നതെന്ന് അവന് മനസിലായിരുന്നു.

കേൾക്കില്ലേ എന്റേ മോൻ….. സാവിത്രി വീണ്ടും ചോദിച്ചപ്പോൾ അവൻ മൗനമായിരുന്നു. അവന്റെ മൗനം സമ്മതമായി കണ്ട് സാവിത്രി പറഞ്ഞു തുടങ്ങി. എന്റേ മോൻ കഴിഞ്ഞതെല്ലാം മറക്കണമെന്ന് അമ്മ പറയില്ല… എങ്കിലും നിന്റെ ഈ ജീവിതം ഇങ്ങനെ ഇല്ലാതാക്കരുത്. ആ കുട്ടി നിന്നെ വിട്ടു പോയിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു. ഇനിയും നീ ആ ഓർമ്മയിൽ സ്വയം ഇല്ലാതാകല്ലേ.. നിന്റെ ഈ അവസ്ഥ ഇനിയും അമ്മയ്ക്ക് കാണാൻ കഴിയില്ല. ആഗ്രഹിക്കുന്നതൊന്നും നമ്മൾക്ക് കിട്ടണമെന്നില്ല മോനേ… ആ മോൾക്ക് അത്രയും ആയുസേ ദൈവം വിധിച്ചിരുന്നുള്ളു. അമ്മയ്ക്കറിയാം മോൻ ആ കുട്ടിയെ എത്രത്തോളം സ്നേഹിച്ചിരുന്നുന്ന്‌. അമ്മ പറഞ്ഞു വരുന്നത് വേറൊന്നുമല്ല മോൻ കഴിഞ്ഞതെല്ലാം മറക്ക്. അതു കേട്ടതും ആദിയുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി.

മോൻ ദേഷ്യപ്പെടാൻ പറഞ്ഞതല്ല അമ്മ. മോന് അതൊന്നും പെട്ടന്ന് മറക്കാൻ കഴിയില്ലെന്ന് അമ്മക്കറിയാം.. പക്ഷേ മോൻ ഞങ്ങളുടെ ആ പണ്ടത്തെ ആദിയാകണം. ആ ചുറു ചുറുക്കുള്ള ആദിയായി… പിന്നെ അച്ഛന് നമ്മുടെ കമ്പനി വർക്സ് നോക്കി നടത്താൻ ഒറ്റയ്ക്ക് കഴിയുന്നില്ല. പിന്നെ ഒരാശ്വാസം ജയേട്ടൻ ഉള്ളതാണ്. അതുകൊണ്ട്…

അമ്മ എന്താ പറഞ്ഞു വരുന്നത്… ബാക്കി പറയാൻ സമ്മതിക്കാതെ അവൻ കടുത്ത സ്വരത്തിൽ ചോദിച്ചു.

അത് മോനേ അമ്മ പറഞ്ഞു വന്നത്… മോൻ നമ്മുടെ ലക്ഷ്യാ കമ്പനി ബാക്കി പറഞ്ഞു മുഴുവിക്കും മുൻപേ ആദിടെ ശബ്‌ദം ആ റൂം മുഴുക്കെ മുഴങ്ങി..

നിർത്ത്……. നിർത്ത്.. അവൻ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു അവന്റെ പെട്ടന്നുള്ള മാറ്റം സാവിത്രിയെ ചെറിയ രീതിയിൽ ഭയപ്പെടുത്തി. മേല്ലേ അവളും എണീറ്റു.
അമ്മ പറഞ്ഞ് വരുന്നത് ഞാൻ കഴിഞ്ഞതെല്ലാം മറക്കണമെന്നാണോ…. അങ്ങനെ എല്ലാം പെട്ടന്ന് മറന്നുകളയാൻ പറ്റുന്നതല്ല എനിക്ക് അവളെയും അവളുടെ ഓർമ്മകളെയും എന്റെ ജീവനു തുല്യം അല്ലാ…. എന്റെ ജീവനേക്കാൾ ഏറെ ഞാൻ അവളെ സ്നേഹിച്ചിരുന്നു. അവൾ എനിക്ക് സമ്മാനിച്ച സുന്ദര നിമിഷങ്ങൾ അവളുടെ കൂടെ ചിലവിട്ട മനോഹര നിമിഷങ്ങൾ അതൊന്നും അത്ര പെട്ടന്ന് മറക്കാൻ പറ്റുന്നതല്ല….. അവളെ ഞാൻ എത്രത്തോളം പ്രണയിച്ചിരുന്നുന്ന്‌ നിങ്ങൾക്കാർക്കും പറഞ്ഞാൽ മനസിലാകില്ല. അവസാനം എന്നെ തനിച്ചാക്കി അവൾ പോയി…. അത്രയും പറഞ്ഞവസാനിപ്പിക്കുമ്പോൾ നിയാത്രണമില്ലാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
അതു കേട്ടുകഴിഞ്ഞതും സാവിത്രിയുടെ കണ്ണുകളിലും ഈറനണിഞ്ഞിരുന്നു. ഇല്ല മോനേ.. ഇനി അമ്മ എന്റെ കുഞ്ഞിനോടൊന്നും പറയില്ല. നിനക്ക് എന്ന് ഞാൻ പറഞ്ഞതിനോട് മനസുകൊണ്ട് അംഗീകരിക്കുന്നോ അന്ന് മോൻ അമ്മ പറഞ്ഞതിനോട് യോചിച്ചാൽ മതി. പക്ഷേ നീ എനിക്ക് ഒരുറപ്പ് തരണം. നീ എല്ലാം മറക്കണമെന്ന് അമ്മ paറയില്ല പക്ഷേ അതോർത്ത് നീ നിന്റെ ജീവിതം സ്വയം ഇല്ലാതാക്കരുത് അതുകൊണ്ട് നീ ഞങ്ങളുടെ ആ പഴയ ആദിയാകണം..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

താഴെ വീണ ഫോൺ കൈയിലെടുത്ത് അത് മൊത്തത്തിലൊന്നു നോക്കി. ശേഷം ഓൺ ചെയ്ത് നോക്കി ബട്ട്‌ ഓൺ ആകുന്നില്ല. പെട്ടന്നാണ് തന്റെ മുന്നിൽ നിന്നിരുന്ന ആളുടെ ശബ്‌ദം കേട്ടത്

sorry. are you ok..

ഫോൺ ചെക്ക് ചെയ്തോണ്ടിരുന്ന അവൾ അയ്യാളുടെ മുഖത്തേക്ക് ലുക്ക്‌ വിട്ടു. കാണാൻ നല്ല ഹാൻസം നല്ല പൊക്കം വെളുത്തിട്ടുമാണ് നല്ല കട്ടി മീശ full ഷേവിട് ആണ്. ഒരു നിമിഷം അവൾ മതിമറന്നു നിന്നു പോയി

എക്സ്ക്യൂസ്‌ മി അയ്യാൾ പറഞ്ഞതും അവൾ സ്വായബോധത്തിലേക്കു വന്നു. പെട്ടന്ന് അവൾ മുഖത്ത് അൽപ്പം കലിപ്പ് ഫിറ്റ്‌ ചെയ്തു.

Are you ok അയ്യാൾ വീണ്ടും ചോദിച്ചു.

ഓ.. കൂട്ടിയിടിച്ചതും പോരാ എന്റെ ഫോണും കെടക്കിപ്പിച്ചിട്ട് are you ok എന്നോ..

ഹലോ… തന്റെ ഫോൺ കേടായതിനു ഞാൻ എന്ത് ചെയ്തന്നാ. താൻ തന്റെ ഫോൺ നേരെ ചൊവ്വേ പിടിക്കാതിരുന്നത് എന്റെ കുറ്റമല്ല. പിന്നെ കൂട്ടി മുട്ടിയത് അതിന് ഞാൻ sorry പറഞ്ഞു.

പിന്നെ തെറ്റ് ചെയ്തതും പോരാഞ്ഞിട്ട് നിന്ന് ന്യായികരിക്കുന്നോ… പോരാത്തതിന് ഒരു sorry പറഞ്ഞാൽ എന്റെ ഫോൺ ശരിയാകുവോ..

ആരാടി തെറ്റ് ചെയ്തേ… അവന്റെ ശബ്‌ദം അവിടമാകെ ഉയർന്നു കേട്ടു

അവന്റെ രോഷാകുലമായ ശബ്‌ദം അവളിൽ തേല്ലോന്ന് ഭയപ്പെടുത്തിയെങ്കിലും അവനു മുന്നിൽ പിടിച്ചു നിന്നു.
നിന്റെ സംസാരം കേട്ടാൽ തോന്നും ഞാൻ നിന്നെ മനപ്പൂർവ്വം വന്നിടിച്ചതാണെന്ന്‌. അല്ല നിന്റെ മുഖത്ത് കണ്ണില്ലായിരുന്നോ… എന്താടി നിന്റെ നാവിറങ്ങിപ്പോയോ…. മമ്..

സത്യം പറഞ്ഞാൽ അവൻ പെട്ടന്ന് കലിപ്പായപ്പോൾ എനിക്ക് ഏതു പറയണമെന്ന് അറിയില്ലായിരുന്നു. അല്ലാതെ നിങ്ങൾ വിചാരിക്കും പോലെ പേടിച്ചിട്ടൊന്നുമല്ലട്ടോ..

പിന്നെ ഞാൻ എന്തേലും പറയാൻ വന്നപ്പേഴേക്കും ഞങ്ങൾക്കിയിലേക്ക് ഒരാൾ വന്നു നിന്നു.

എന്താ അഭി… എന്താ പ്രശ്നം?
അയ്യാളുടെ വർത്തമാനം കേട്ടപ്പോഴെ ഇവനെ അറിയാവുന്ന ആളാണെന്ന്‌ എനിക്ക് മനസ്സിലായി.

തുടരും