രചന – അരുന്ധതി
” ഒരു കാര്യമോർത്ത് അമ്മക്ക് സന്തോഷമുണ്ട് അവനോട് ചെയ്തതിന് അവന്റെ ജീവൻ തന്നെ തിരിച്ചു കൊടുത്ത് പ്രായശ്ചിത്തം ചെയ്തിട്ടാ നിന്റെ അച്ഛൻ പോയത്.
പിന്നെ, ഞങ്ങളുടെ മോന് ഞങ്ങളോടുള്ള വെറുപ്പ് മാറിയല്ലോ ”
” വെറുപ്പായിരുന്നില്ല അമ്മേ,,,
ഏട്ടനോട് ചെയ്തതും, പിന്നെ സ്വത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ എന്നെ മറന്നതും എല്ലാം കൂടി ആയപ്പോൾ ചെറുപ്രായത്തിലേ നിങ്ങളോട് രണ്ടാളോടും എനിക്ക് ഇഷ്ടക്കേട് തോന്നിത്തുടങ്ങി. ഞാൻ വളർന്നപ്പോൾ ആ ഇഷ്ടക്കേടും എന്റെ ഒപ്പം വളർന്നു. നിങ്ങളെ വെറുക്കുന്നു എന്ന് പറയുമ്പോഴും മനസ്സ് കൊണ്ട് വെറുക്കാൻ സാധിച്ചിട്ടില്ല. ”
‘ എന്തായാലും അമ്മയുടെ മനസ്സ് നിറഞ്ഞു. പക്ഷേ ഒരു സങ്കടമേ ഉള്ളു. ഈ സന്തോഷം കാണാൻ നിന്റെ അച്ഛൻ ജീവനോടെ ഇല്ലല്ലോ എന്ന്. ”
പറഞ്ഞ് തീർന്നതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“” ഇനിയെന്റെ അമ്മ കരയരുത്. ചെയ്ത തെറ്റ് സ്വന്തം ജീവൻ പോലും ബലി കഴിക്കാൻ തയ്യാറായിക്കൊണ്ട് എന്റെ അമ്മ തിരുത്തി . ഇനിയും അമ്മയെ ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല. അതുകൊണ്ട് ഇനി എനിക്ക് ഇത്രയും നാളും എന്റെ അമ്മയ്ക്ക് തരാതിരുന്ന സ്നേഹം മുഴുവൻ നൽകണം. “”അവരുടെ കണ്ണ് നീരിനെ തുടച്ചു മാറ്റി കുറച്ച് കൂടി അടുത്തേയ്ക്ക് ചേർന്നിരുന്ന് കൊണ്ട് ആ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.
“””നിന്റെ അച്ഛൻ ഇതൊക്കെ കണ്ട് ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും മോനേ,,,.””
അവരുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ച് അവൻ ആ മടിയിലേക്ക് മെല്ലെ തല വെച്ച് കിടന്നു.
കുറച്ച് കഴിഞ്ഞതും,,,
“”ഹലോ എസ്ക്യൂസ് മീ,, എനിക്കങ്ങിട് വരാമോ ആവോ? “”
മുറിയുടെ വാതിലിൽ നിന്ന് അകത്തേക്ക് ഒന്നെത്തി നോക്കി ഒരു പ്രത്യേക ടൂണിൽ ഭാമ ചോദിച്ചു.
“””ഇങ്ങോട്ട് കേറി വാ മോളെ “””
രേവതി വിളിച്ചതും ഭാമ ഒറ്റച്ചാട്ടത്തിന് അകത്ത് വന്നു.
അമ്മേ എന്നും വിളിച്ച് അവള് അടുത്ത് വന്നതും ,,,
“””നിന്നെ ഇപ്പോൾ ആരാ ഇങ്ങോട്ട് വിളിച്ചേ,,,
ഞാനും എന്റെ അമ്മയും കൂടി ഇരിക്കുന്നിടത്ത് നിനക്കെന്താ കാര്യം? ‘”
അവരുടെ അടുത്ത് വന്ന് നിന്ന അവളുടെ മുഖത്തേക്ക് നോക്കി വിഷ്ണു ചോദിച്ചു.
“” ഞാൻ ഈ മഹാനെ കാണാൻ വന്നതല്ല. എന്റെ അമ്മയെ കാണാൻ വന്നതാ… ”
മുഖം ഒരു വശത്തേക്ക് കോട്ടിക്കൊണ്ട് അവള് പറഞ്ഞു.
“”കണ്ടല്ലോ ഇനി പോയാട്ടെ. ”
അവൻ പറഞ്ഞതും കേട്ട് എളിക്ക് കൈ കുത്തി നിന്ന് അവളും ഒട്ടും വിട്ട് കൊടുക്കാതെ തന്നെ കട്ടക്ക് നിന്ന് മറുപടി കൊടുത്തു. അങ്ങനെ അവിടെ നിന്നുള്ള ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് വന്നു.
“””എന്തുവാ ഇവിടെ?? ഒരുമാതിരി നഴ്സറി പിള്ളേരെ പോലെ രണ്ടെണ്ണവും കൂടി “””
അകത്തേക്ക് വന്ന് കൊണ്ട് അർജുൻ ചോദിച്ചു.
“” ഞാനും എന്റെ അമ്മയും കൂടി ഇരിക്കുന്നിടത്തേക്ക് ഇവളെന്തിനാ വന്നത്?”
അവൻ അർജുന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“” ഞാൻ അമ്മയെ ഒന്ന് കണ്ടെന്നും പറഞ്ഞ് ഈ മനുഷ്യനിപ്പോൾ എന്ത് നഷ്ടമാ ഏട്ടാ വരാൻ പോകുന്നത് “”
അങ്ങനെ പരസ്പരം ഓരോന്നും പറഞ്ഞ് അവര് രണ്ടാളും കയർത്തു.
“””അച്ചൂ,,,
ഇവരെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല. എത്രയും പെട്ടന്ന് തന്നെ എനിക്ക് ഇവരുടെ കല്യാണം കാണണം. “””
രേവതി പറഞ്ഞതും അത്രയും നേരത്തേ മുഖഭാവം മാറി രണ്ടുപേരുടെയും മുഖത്ത് നാണം വന്ന് നിറഞ്ഞു.
“””അല്ലാ,,,
എന്തുപറ്റി സ്വിച്ചിട്ടത് പോലെ രണ്ടിന്റെയും ബഹളം നിന്നത്””
അവനത് ചോദിച്ചത് കേട്ടപ്പോഴാണ് രണ്ടാളും തങ്ങൾക്ക് പെട്ടെന്നുണ്ടായ മാറ്റത്തെ പറ്റി ഓർത്തത്.
അടുത്ത ചോദ്യം എത്തും മുൻപ് തന്നെ അവള് അവിടെ നിന്നും ഓടി.
തൊട്ട് പിന്നാലെ അവനും.
“”ഈശ്വരാ ഇതുങ്ങളുടെ മുഖത്തും നാണമൊക്കെ വിരിയുമോ “””
ഓടുന്ന രണ്ടാളെയും നോക്കി അർജുൻ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു.
“””മോനേ,,, നീ ഇവിടെ ഇരിക്ക്,,
അപ്പച്ചിക്കിപ്പോൾ ഉള്ള് മുഴുവൻ ഭയമാണ്. ഗംഗേട്ടൻ പോയത് പോലെ പെട്ടെന്നൊരു ദിവസം നിങ്ങളെയൊക്കെ വിട്ട് പോവേണ്ടി വരുമോ എന്ന് തോന്നുവാ. അതുകൊണ്ട് മോൻ നാട്ടുനടപ്പൊന്നും നോക്കണ്ട.
അവരുടെ കാര്യം ഉടൻ തന്നെ നടത്തണം. ആദ്യം നിശ്ചയം നടത്താം. രണ്ട് മാസം കഴിഞ്ഞ് കല്യാണവും. എന്താ ദേവകീ നിനക്ക് സമ്മതമാണോ? ”
“” നിന്റെ ഇഷ്ടം പോലെ നടക്കട്ടെ രേവതി. എനിക്കൊരു എതിർപ്പും ഇല്ല. ”
“””പക്ഷേ,,,
അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞേ മംഗളകാര്യങ്ങൾ നടത്താവൂ എന്നുണ്ടല്ലോ.”
അർജുൻ അവന്റെയുള്ളിൽ ഉണ്ടായ തോന്നൽ തുറന്നു പറഞ്ഞു.
“””അതൊന്നും നോക്കണ്ട.
എത്രയും പെട്ടെന്ന് തന്നെ എനിക്കവരുടെ കല്യാണം കാണണം.””
” അപ്പച്ചിക്ക് അത്ര ആഗ്രഹമാണെങ്കിൽ നമുക്ക് നടത്താം. ഞാനൊന്ന് നാളെ ക്ഷേത്രത്തിൽ പോയി തിരുമേനിയെ കാണാം. എന്നിട്ട് ഒരു തീരുമാനത്തിലെത്താം .
എന്നാൽ ശെരി അപ്പച്ചി. മരുന്ന് കഴിക്കുന്നതല്ലേ അപ്പച്ചി റസ്റ്റ് എടുക്ക്. “”
അതും പറഞ്ഞ് ദേവിയെയും വിളിച്ച് അവൻ പുറത്തേക്ക് പോവാൻ എഴുന്നേറ്റു.
“””അതേ, രണ്ടാളും ഒന്ന് നിന്നെ… എനിക്ക് ഒരാഗ്രഹം കൂടിയുണ്ട്. എന്റെ ഏട്ടന്റെ പേരക്കുട്ടിയെ ഈ നെഞ്ചിൽ കിടത്തിയൊന്ന് താലോലിക്കണം. ആ ആഗ്രഹം ഇനി വൈകിപ്പിക്കാൻ പറ്റില്ല””.
പറഞ്ഞ് തീർന്നതും ദേവി ഒരു പതർച്ചയോടെ അവനെ നോക്കി. മീശ കടിച്ച് പിടിച്ച് അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
” എനിക്കും ഇവരുടെ കുഞ്ഞിനെ ഒന്ന് താലോലിക്കണം എന്ന് എത്ര ആഗ്രഹമുണ്ടെന്നോ “ദേവകിയമ്മയും അവരുടെ ആഗ്രഹം തുറന്ന് പറഞ്ഞു.
❤️❤️🖤❤️❤️
അങ്ങനെ എല്ലാവരും സ്വന്തം മുറികളിലേക്ക് കിടക്കാനായി പോയി.
ദേവി എല്ലാം .കഴിഞ്ഞ് രാത്രി കുടിക്കാനുള്ള വെള്ളവുമെടുത്ത് മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കട്ടിലിൽ ഇരിക്കുകയായിരുന്നു.
അവള് വന്നതും അവൻ എഴുന്നേറ്റിരുന്നു.
“””അതേ,,,
അപ്പച്ചി പറഞ്ഞ കാര്യം കേട്ടോ?
പാവത്തിന്റെ ഒരു ആഗ്രഹമല്ലേ അല്ലേ? “”
അവൻ അവള് കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു.
“ശെരിയാ,,,
പാവം അപ്പച്ചി ഒരുപാട് ആഗ്രഹിക്കുന്നുണ്ട് . നമുക്കതങ് സാധിച്ചു കൊടുക്കാം അല്ലേ അച്ചുവേട്ടാ. ”
അവള് പറഞ്ഞത് കേട്ടതും അവൻ അതിശയത്തോടെ അവളെ നോക്കി. ഇങ്ങനെ ഒരു എടുത്തടിച്ച മറുപടി അവൻ അവളിൽ നിന്നും പ്രതീക്ഷിച്ചില്ല.
” നിനക്കിത്തിരി നാണത്തോടെയൊക്കെ ഒന്ന് പറഞ്ഞൂടെ എന്റെ ദേവി? “”
കുറച്ച് കുറുമ്പൊടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു
“””വിച്ചുവിന്റെയും, ഭാമയുടെയും കല്യാണം നടത്തുന്നതിന് ഞാനെന്തിനാ നാണിക്കുന്നേ? “””
അവളതും പറഞ്ഞ് അവന്റെ മുഖത്തേക്കൊന്ന് നോക്കി. അപ്പോഴുള്ള അവന്റെ മുഖഭാവം കണ്ടിട്ട് അവൾക്ക് ചിരിയടക്കാൻ സാധിച്ചില്ല. അവളറിയാതെ ചിരിച്ചു പോയി. അതും കൂടി കണ്ടതും അവൻ ദേഷ്യം കൊണ്ട് കട്ടിലിൽ നിന്ന് ചാടിയിറങ്ങി. അപ്പോഴേക്കും അവള് അവിടെ നിന്നും ഓടിയിരുന്നു. വാതില് കുറ്റിയിട്ടിരുന്നത് കൊണ്ട് പെട്ടെന്ന് തുറക്കാൻ സാധിച്ചില്ല. അതുകൊണ്ട് അവളോടി ബാത്റൂമിൽ കയറി.
പക്ഷേ വാതിലടയ്ക്കും മുൻപ് അവൻ തള്ളിത്തുറന്ന് അകത്തേക്ക് കയറി.
അവളെ മൊത്തത്തിൽ നോക്കി കൊണ്ട് മീശയും പിരിച്ചുള്ള അവന്റെ വരവ് കണ്ടതും ദേവിയുടെ നെഞ്ചിടിപ്പ് കൂടിത്തുടങ്ങി. അവളുടെ അധരങ്ങൾ വിറകൊണ്ടു. അവൻ വരുന്നതനുസരിച്ച് അവൾ പിന്നിലേക്ക്
നടന്നു കൊണ്ടിരുന്നു. അവന്റെ മുഖത്ത് തന്നെ നോക്കി നടന്നത് കൊണ്ട് അവള് വീഴാൻ പോയി. പെട്ടെന്ന് അവള് കയറി പിടിച്ചപ്പോൾ അവളുടെ കൈ തട്ടി ഷവർ ഓൺ ആയി. ആ വെള്ളം മുഴുവൻ അവരെ രണ്ടുപേരെയും തട്ടി താഴേക്ക് പതിച്ചു. അവളിലൂടെ ഒഴുകുന്ന വെള്ളത്തോട് പോലും അവന് കുശുമ്പ് തോന്നി. തന്നെക്കാളും സ്വാതന്ത്ര്യം അവളിൽ അവയ്ക്കുണ്ടെന്ന് തോന്നി.
അടുത്ത് വരുന്ന അവനെ കാണുമ്പോൾ വിറകൊള്ളുന്ന അവളുടെ അധരങ്ങളെ അവൻ ഒരു ചുംബനത്താൽ കൈക്കലാക്കി. കുറച്ച് കഴിഞ്ഞതും അവൻ അവളെ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി. അധിക നേരം അവന്റെ മുഖത്ത് നോക്കാനുള്ള ജാള്യത കൊണ്ട് അവള് അവനെ വാരിപ്പുണർന്നു. അവൻ പതിയെ അവളുടെ കാതോരം ചെന്ന് പതിയെ അവളുടെ കാതിൽ കടിച്ചു. പിടഞ്ഞു കൊണ്ടവൾ അവനെ ഒന്ന് കൂടി ഇറുക്കിപ്പിടിച്ചു .
അവൻ പതിയെ അവളെ ആർദ്രതയോടെ കാതോരം ചെന്ന് പെണ്ണേ എന്ന് വിളിച്ചു. അവൾക്ക് ആ വിളി കേൾക്കുമ്പോൾ അവനിലേക്കലിയുന്നത് പോലെ തോന്നി.
അവനവളെ അടർത്തി മാറ്റി കിടത്തുമ്പോഴേക്കും അവന്റെ ശ്രദ്ധ ചെന്ന് പതിച്ചത് ഉയർന്നു താഴുന്ന അവളുടെ ശ്വാസഗതിയിലേക്കായിരുന്നു . അവൽക്കരികിലേക്ക് കിടന്ന് കൊണ്ട് അവൻ തന്നെ തന്റെ നെഞ്ചിലേക്ക് അവളെ കയറ്റി കിടത്തി.
പിന്നീട് അവളിലെ ഓരോ അംശത്തിലും അവളുടെ പ്രാണന്റെ സ്നേഹമുദ്രണം പതിയുമ്പോൾ ഈശ്വരനോട് ഒരിക്കലും ഈ പ്രാണനെ തന്നിൽ നിന്നും വേർപെടുത്തരുതേ എന്ന് അവള് മനസ്സുരുകി പ്രാർത്ഥിച്ചു.
രാവിലെ ഉറക്കമുണരുമ്പോൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയായിരുന്നു അവൾ. ആ മുഖത്തേക്കൊന്ന് നോക്കി. ഇന്നലത്തെ രാത്രിയെ ഓർമ്മിപ്പിക്കാനെന്നവണ്ണം അവന്റെ പുരികത്തിനിടയിൽ ഒളിച്ചിരുന്ന അവളുടെ പൊട്ടിലേക്ക് അവളൊന്ന് നോക്കി. ചിരിയോടെ അതെടുത്ത് മാറ്റി ഒന്ന് കൂടി അവനോട് ചേർന്ന് കിടന്നു.
തുടരും,,,

by