രചന – ഭവ്യ ഭാസ്കരൻ
ഞങ്ങൾക്ക് രണ്ടുപേർക്കും സ്വത്തിൽ തുല്യ അവകാശം അല്ലെ..? പിന്നെ അമ്മ അല്ലെ തരേണ്ടത് അല്ലാതെ കൃഷ്ണേട്ടൻ അല്ലല്ലോ..?
അവന്റെ ചോദ്യത്തിൽ അവർ ഒന്ന് പകച്ചു കൊണ്ടവനെ നോക്കി.
അത് മോനെ കൃഷ്ണന് പെട്ടന്ന് ഒരു ആവിശ്യം വന്നപ്പോൾ ഞാൻ എല്ലാ സ്വത്തും അവന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തു. ഭാരതി അവനെ നോക്കി കൊണ്ട് പറഞ്ഞു.
അമ്മേ.. വിളിച്ചു കൊണ്ട് അവൻ ഇരുന്നിടത് നിന്ന് എഴുന്നേറ്റു.
എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ അമ്മക്ക് എങ്ങനെ തോന്നി. ഞാനും അമ്മയുടെ മോൻ അല്ലെ…? അവന്റെ സ്വരം ഇടറി.
ഉണ്ണി… കൃഷ്ണൻ നിന്റെ ഏട്ടൻ അല്ലെ. അവനൊരു പ്രശ്നം വന്നാൽ എനിക്ക് നോക്കിയിരിക്കാൻ പറ്റില്ലല്ലോ.. ബിസിനസ് മുന്നോട്ടു കൊണ്ടു പോവാൻ വേറെ വഴിയില്ലായിരുന്നു. ഭാരതി പറഞ്ഞു നിർത്തി.
എന്റെ ഏട്ടന് ഒരു പ്രശ്നം ഉണ്ടാവുമ്പോൾ ഏട്ടനെ സഹായിക്കാൻ ഞാനുണ്ടാവില്ലേ അമ്മേ. ഞാൻ എതിരു നിൽക്കോ..? എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ..? ഉണ്ണി ചോദിച്ചു.
നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം. ഉള്ള നല്ലൊരു ജോലിയും കളഞ്ഞ് ഭാര്യേ മക്കളെ നോക്കി ഇരിക്കല്ലേ..? എന്റെ കൃഷ്ണൻ നന്നായി അധ്വാനി ക്കുന്നത് കൊണ്ടാ ഇന്നീ കുടുംബം മുന്നോട്ടു പോവുന്നത്. ഭാരതി ഗൗരവത്തോടെ പറഞ്ഞു.
അമ്മേ…
എന്താ ഞാൻ പറയുന്നത് ശെരിയല്ലേ.. നിനക്ക് എണ്ണി ചുട്ട് അപ്പം പോലെ കിട്ടുന്ന ക്യാഷ് കൊണ്ട് കുടുംബം മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കോ.. നിന്റെ മൂത്ത കുട്ടിയുടെ ഓപ്പറേഷനും മറ്റും എത്ര രൂപയാ ചിലവ് ആയത്. പോരാത്തതിന് പ്രസവിച്ചത് മൂന്നു പെണ്ണ്. നിന്റെ എന്തോ ഭാഗ്യത്തിനാ.. ഒരാൺ കുഞ്ഞിനെ കിട്ടിയത്…?
അമ്മേ.. ഉണ്ണി ദേഷ്യം കൊണ്ട് വിറച്ചു.
അപ്പോ ഇത്ര നാളും ഇതൊക്കെ മനസ്സിൽ വച്ചു കൊണ്ടാലേ.. എന്റെ മക്കളെ ഒന്ന് നോക്ക് പോലും അമ്മ ചെയ്യാഞ്ഞത്. എന്റെ അമ്മ കണക്കു പറയാനും പഠിച്ചു. പക്ഷേ ഉണ്ണി ഇത് വരെ കണക്ക് നോക്കി ആരെയും സ്നേഹിച്ചിട്ടില്ല. കൈയിൽ ഉള്ളത് ഒരു മടിയും കൂടാതെ കൊടുത്തിട്ടെ ഉള്ളൂ എല്ലാവർക്കും. എനിക്ക് നിങ്ങളുടെ ഒരു തരി മണ്ണ് പോലും വേണ്ട. ഉണ്ണി നാളെ ഇവിടുന്ന് ഇറങ്ങും.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൻ ഭാരതിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ റൂമിന് വെളിയിൽ ഇറങ്ങി.
പുറത്ത് ഇറങ്ങിയ ഉണ്ണി കാണുന്നത് റൂമിന് വെളിയിൽ പരുങ്ങി നിൽക്കുന്ന കൃഷ്ണനെയാണ്.
അവൻ പുച്ഛത്തോടെ അവനരികിലേക്ക് നടന്നു.
കൊള്ളാം ഏട്ടാ.. നന്നായിട്ടുണ്ട്. എന്റെ ഏട്ടനെ കുറിച്ച് ഞാൻ ഒരിക്കലും ഇങ്ങനെ ഒന്നും കരുതിയില്ല. നിങ്ങൾ തരുന്ന ഒര് ഔദാര്യവും മുരളി കൃഷ്ണനെ വേണ്ട. പിന്നെ എന്റെ മകൾക്ക് വേണ്ടി നിങ്ങൾ ചിലവാക്കിയ പണം ഞാൻ തിരികെ തന്നിരിക്കും. ഈ വീട്ടിലും നിങ്ങളുടെ ആരുടെ മനസിലും എനിക്ക് സ്ഥാനമില്ലന്ന് മനസിലായി. നാളെ രാവിലെ ഇറങ്ങും എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു ഇവിടുന്ന്.. അത്രെയും പറഞ്ഞ് കൊണ്ട് അവൻ മുന്നോട്ടു നടന്നു.
കൃഷ്ണൻ അവൻ പോയ വഴിയേ നോക്കി നിന്നു.
ഓഹോ ഇപ്പോഴാ സമാധാനമായാത്. നാളത്തോടെ തീരുമല്ലോ.. ശല്യം. മൈഥിലിയുടെ വാക്കുകൾ കേട്ട് കൃഷ്ണൻ തിരിഞ്ഞു കൊണ്ടവളെ നോക്കി.
കൃഷ്ണൻ പുച്ഛത്തോടെ അവളെ നോക്കി നിന്നു.
മൈഥിലി മുഖം തിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു.
കുടുംബം തകരുത് എന്ന് കരുതിയ മൈഥിലി.. ഞാൻ മിണ്ടാതെ ഇരിക്കുന്നത്. നിന്റെ വിഷം നിറഞ്ഞ വാക്കുകൾ കൊണ്ട് നീ അമ്മയെ മാറ്റി. പക്ഷേ ഈ കൃഷ്ണനെ അങ്ങനെ മാറ്റാൻ നിനക്ക് കഴിയില്ല. ഇവിടെ നിന്ന് ഇറങ്ങിയാൽ എന്റെ ഉണ്ണിയും അവന്റെ കുടുംബവും എവിടെ ആയാലും സന്തോഷത്തോടെ കഴിയുമല്ലോ. അതോർത്ത് കൊണ്ട് മാത്രമാണ് ഞാൻ അവനെ തടയാത്തത്. മാളു ഒരുപാട് അനുഭവിച്ചു. ഇനിയും വേണ്ട. അവൾ സ്വപ്നം കണ്ട ജീവിതം അവൾക്ക് ഉണ്ടാവണം. എന്റെ ഉണ്ണിക്ക് കഴിയും നല്ലൊരു ജീവിതം കെട്ടിപടുക്കാൻ. അയാൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് റൂമിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അവൻ റൂമിൽ കയറിയതും ഗൗരി വന്ന് അവന്റെ കാലിൽ പിടിച്ചു കൊണ്ട് നിന്നു.
ഉണ്ണി അവളെ എടുത്തു. എത്ര ദേഷ്യവും സങ്കടവും ഉണ്ടെങ്കിലും അതവൻ കുഞ്ഞുങ്ങളുടെ മുന്നിൽ കാണിക്കാറില്ല.
എന്താ കുഞ്ഞാ.. ഉറങ്ങുന്നില്ലേ..?
തോളിൽ കൂടെ കൈ ഇട്ടു കൊണ്ട് ഗൗരി അവന്റെ തോളിൽ കിടന്നു.
കുറച്ചു നേരമായി എഴുന്നേറ്റിട്ട്. ഉണ്ണിയേട്ടൻ വന്നിട്ട് അവളെ വിളിച്ചില്ലന്ന് പറഞ്ഞു എന്നോട് വഴക്ക് ഇടയിരുന്നു. നോക്ക് ഉണ്ണിയേട്ടാ.. എന്റെ കൈയിൽ കടിച്ചു. മാളു അവനെ നേരെ കൈ നീട്ടി.
കുഞ്ഞാ.. ഉണ്ണി ഗൗരവത്തിൽ വിളിച്ചു.
ഞാൻ.. ഒന്ന് ചെയ്തില്ല അച്ചേ.. അവൾ ചിണുങ്ങി.
പിന്നെ എന്തിനാ അമ്മയെ കടിച്ചത്. കപട ദേഷ്യത്താൽ ഉണ്ണി ചോദിച്ചു.
അമ്മാ അങ്ങോട്ടു വരാൻ സമ്മതിച്ചില്ല.. അതാ..?
അതിന് അമ്മയെ കടിക്കാൻ പാടോ.. പാവല്ലേ അമ്മാ.. നോക്ക് അമ്മക്ക് വേദനിച്ചില്ലേ..? അവൻ വാത്സ്യല്യത്തോടെ പറഞ്ഞു.
ചോറി… അമ്മാ.. ഗൗരി സങ്കടത്തോടെ മാളുവിനെ നോക്കി. മാളുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. മാളു അവളുടെ കവിളിൽ തലോടി.
ഇനി അച്ഛന്റെ കുട്ടി ഇങ്ങനെ ഒന്നും കാണിക്കരുതുട്ടോ…? ഉണ്ണി പറഞ്ഞു.
ഇനി കുഞ്ഞൻ കാണിക്കൂലാ.. പ്രോമിസ്. കണ്ണുകൾ വിടർത്തി കൊണ്ട് ഗൗരി പറഞ്ഞു.
ഉണ്ണി അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
ഗൗരി പുഞ്ചിരിച്ചു.
ഉണ്ണി മേശ വലിപ്പ് തുറന്ന് പൊതി കൈയിൽ എടുത്തു കട്ടിലിൽ വന്നിരുന്നു.
പൊതി തുറന്ന് ജിലേബി എടുത്ത് അവൾക്ക് നൽകി. ഗൗരിയുടെ കണ്ണുകൾ വിടർന്നു.
ഉണ്ണിയുടെ കൈയിൽ നിന്നും ജിലേബി വാങ്ങി തിന്നാൻ തുടങ്ങി.
മാളൂ.. ഉണ്ണി ജിലേബി എടുത്തു അവൾക്ക് നേരെ നീട്ടി.
മാളു പുഞ്ചിരിയോടെ വാങ്ങി ഒരു പൊട്ട് എടുത്ത് കഴിച്ചു. ഒരു പൊട്ട് എടുത്ത് ഉണ്ണിയുടെ വായിൽ വച്ചു കൊടുത്തു. ഉണ്ണി അവളെ നോക്കി ചിരിച്ചു.
കുഞ്ഞാ.. വാവകൾക്ക് കൊടുക്കണട്ടോ. അവളുടെ കൈയിൽ പൊതി വച്ചു കൊടുത്തു.
അമ്മാ… എടുത്ത് വക്ക്. പൊതി മാളുവിനെ നേരെ നീട്ടി.
മാളു വാങ്ങി മേശ വലിപ്പിൽ വച്ചു.
കുഞ്ഞാ.. ഉറങ്ങേണ്ടേ..? ഉണ്ണി ചോദിച്ചു.
മ്മ്. അച്ഛൻ പാട്ട് പാട്. എന്നാൽ മോള് ഉറങ്ങാം. ഗൗരി പറഞ്ഞു.
ഉണ്ണി അവളെ നെഞ്ചിൽ കിടത്തി. അവളുടെ മുടിയിൽ തലോടി.
തുടരും.
.

by