18/04/2026

സിന്ദൂരം : ഭാഗം 18

രചന – ഭവ്യ ഭാസ്കരൻ

ഉണ്ണിയേട്ടാ.. നമ്മുക്ക് ഇവിടുന്ന് മാറാം..? എനിക്ക് ഇനിയും വയ്യ.

മാളു നീ എന്തൊക്കെയാ.. ഈ പറയുന്നേ..? ഉണ്ണി ഗൗരവത്തോടെ ചോദിച്ചു.

ഒരു ചെറിയ വീടു നോക്കിയാൽ മതി. എനിക്ക് ഇവിടെ മടത്തു ഉണ്ണിയേട്ടാ.. കുട്ടികൾക്ക് നേരത്തിന് ചോറ് കൊടുക്കാൻ പോലും പറ്റുന്നില്ല. മാളു അവനെ നോക്കി കൊണ്ട് പറഞ്ഞു.

പെട്ടെന്ന് മാറാന്ന് പറയുമ്പോൾ.. അവൻ ആലോചനയോടെ ഇരുന്നു.

അവൾ ആലോചനയോടെ കട്ടിലിൽ ഇരുന്നു.

ഉണ്ണി അവളുടെ അടുത്ത് വന്നിരുന്നു.

മാളൂ.. നമ്മുക്ക് മാറാം. നീ കുറച്ചു കൂടെ ക്ഷെമിക്ക്‌. നിനക്ക് അറിയാലോ പണ്ടത്തെ പോലെയല്ല. വാടക വീട് എടുക്കലും ചിലവും കൂടെ പെട്ടെന്ന് എന്നെ കൊണ്ട് നടക്കില്ല. ഞാൻ എന്തെങ്കിലും ഒരു വഴി കാണാം. നീ വിഷമിക്കേണ്ട.

ഉണ്ണിയേട്ടാ… ഇവിടുന്ന് ഒരു ഓഹരിയും വേണ്ട… നമ്മുക്ക്..?

നീ എന്താ പറയുന്നേ… ഈ കാണുന്നതിൽ എല്ലാം എനിക്കും ഏട്ടനും തുല്യ അവകാശമാണ് ഉള്ളത്. അത് അവർ തരണം. അത്‌ കിട്ടിയാൽ നമ്മുക്ക് ഒരു വീട് വക്കാം.

എനിക്ക് തോന്നുന്നില്ല. മൈഥിലി ഏട്ടത്തി ഇതിനൊക്കെ സമ്മതിക്കുമെന്ന്.

അതിന് അവരുടെ സമ്മതം ആർക്ക് വേണം. ഉണ്ണി ദേഷ്യത്തോടെ പറഞ്ഞു.

വേണ്ട ഉണ്ണിയേട്ടാ.. ആരുടെ ശാപം കിട്ടിയ ഒന്നും നമ്മുക്ക് വേണ്ട.

ഉണ്ണി നെറ്റി ചുളുക്കി കൊണ്ട് അവളെ നോക്കി.

മാളൂ.. നീ..

മാളു അവന്റെ കൈയിൽ പിടിച്ചു.

എന്റെ സ്വർണ്ണം നമ്മുക്ക് വിൽക്കേ പണയം വാക്കെ ചെയ്യാം തല്ക്കാലം. ഞാനും ജോലിക്ക് പോവാം..?

നീ എന്തൊക്കെയാ മാളു പറയുന്നേ..? അപ്പോ കുട്ടികളുടെ കാര്യമോ..?

എന്റെ വീടിനു അടുത്ത് ഒരു വാടക വീട് നോക്കാം. എന്റെ മക്കളെ എന്റെ അമ്മ പൊന്നു പോലെ നോക്കി കൊള്ളും. ഇവിടെ ഉള്ളവർക്കേ എന്റെ മക്കളെ നോക്കാൻ സമയമില്ലാത്ത ഉള്ളൂ. ഉണ്ണിയുടെ കൈയിൽ നിന്നും കൈ എടുത്തു കൊണ്ട് മാളു പറഞ്ഞു.

ഉണ്ണി മൗനമായി ഇരുന്നു. തന്റെ അമ്മ പോലും തന്റെ മക്കളെ നോക്കുന്നില്ല എന്നോർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.

നാലു വയസ്സ് ഉള്ള ഗൗരിയുടെ നെറുകിൽ അവൻ തലോടി. രണ്ടു വയസ്സും ഒരു വയസും ഉള്ള ഗായത്രി മോളെയും ആദി മോനെയും അവൻ നോക്കി ഇരുന്നു. മൂന്നു പേരുടെ നെറുകിൽ ചുംബിച്ചു കൊണ്ട് അവരെ പുതപ്പിച്ചു. മാളു ചെറു പുഞ്ചിരിയോടെ അത്‌ നോക്കി നിന്നു.

നാളെ ഇവർക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കിയതിനു ശേഷം മതി വേറെ എന്ത് ജോലിയും. നാളെ രാവിലെ കടയിൽ നിന്നും സാധനങ്ങൾ ഞാൻ കൊണ്ട് വന്ന് തരാം. ആരെന്ത് പറഞ്ഞാലും നീ അത്‌ നോക്കണ്ട..? അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

മ്മ്. അവൾ ഒന്ന് മൂളി.

മൂളാൻ അല്ല പറഞ്ഞത്‌. എല്ലാം കണ്ടും കേട്ടും സഹിക്കാൻ നീ മദർ തെരസ ഒന്നും അല്ലല്ലോ..? പറയേണ്ട കാര്യം മുഖത്തു നോക്കി തന്നെ പറയണം അത് ആരോട് ആയാലും. ഉണ്ണി ഗൗരവത്തോടെ അവളെ നോക്കി ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞു.

മാളു അവനെ നോക്കി തലയാട്ടി.

ചെറിയച്ഛ… അച്ചു വാതിലിൽ തട്ടി കൊണ്ട് വിളിച്ചു.

മാളു വേഗം ചെന്ന് വാതിൽ തുറന്നു.

എന്താ അച്ചു.. മാളു വാൽസ്യല്യത്തോടെ ചോദിച്ചു.

ചെറിയച്ഛനെ അച്ഛമ്മ വിളിക്കുന്നുണ്ട്. അവൻ പറഞ്ഞു.

ആഹ്.. അവൾ അവന് നേരെ തിരിഞ്ഞു.

ഉണ്ണിയേട്ടാ.. അമ്മ കാണണം എന്ന് പറഞ്ഞിരുന്നു. ഞാൻ അത്‌ പറയാൻ മറന്നു.

മ്മ്. ഞാൻ കണ്ടിട്ട് വരാം.

ആഹ്.

ഉണ്ണി അച്ചുവിനോപ്പം നടന്നു. മാളു വാതിൽ ചാരി കട്ടിലിൽ വന്നിരുന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അമ്മാ…? ഉണ്ണി വിളിച്ചു.

ആ നീ വന്നോ.. ഇരിക്ക്. അവൻ ഭാരതിയുടെ അടുത്ത് ഇരുന്നു.

കഴിച്ചോ..? ഉണ്ണി ചോദിച്ചു.

ആഹ്.

മരുന്ന് കഴിച്ചോ..? അവൻ വീണ്ടും ചോദിച്ചു.

ആ.

മുട്ട് വേദന കുറവില്ലേ.. ഇല്ലെങ്കിൽ നമ്മുക്ക് ആയുർവേദത്തിൽ കാണിക്കാo.

കുഴപ്പം ഒന്നുമില്ല മോനെ..?

മ്മ്. അവൻ പുഞ്ചിരിച്ചു.

എന്തിനാ അമ്മ കാണണം എന്ന് പറഞ്ഞത്‌. അവൻ ചോദിച്ചു.

ഭാരതി ദീർഘനിശ്വാസം എടുത്തു കൊണ്ടവനെ നോക്കി.

അമ്മ പറയുന്നത് മോൻ കേൾക്കണം..? ഭാരതി പറഞ്ഞു.

എന്താ.. അമ്മാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

അത്‌ മോനെ.. നീയും മാളുവും ഇവിടുന്ന് മാറി താമസിക്കണം.? ഭാരതി അവനെ നോക്കി കൊണ്ട് പറഞ്ഞു.

ഞെട്ടി കൊണ്ട് ഉണ്ണി അമ്മയെ നോക്കി.

അമ്മേ…?

രണ്ടു മക്കളും കലഹിച്ചു കഴിയുന്നത് കാണാൻ എനിക്ക് വയ്യ. അതിന് മുന്നേ മാറി താമസിക്കുന്നതാ നല്ലത്. ഭാരതി അവനെ നോക്കി കൊണ്ട് പറഞ്ഞു.

അവൻ അമ്മയെ തന്നെ നോക്കി ഇരുന്നു.

കൃഷ്ണൻ പറഞ്ഞു ഒരു 10 സെന്റ് സ്ഥലം നിനക്ക് തരാം എന്ന്..? ഭാരതി അവനെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.

നെറ്റി ചുളുക്കി കൊണ്ട് അവൻ അമ്മയെ നോക്കി.

ഞങ്ങൾക്ക് രണ്ടുപേർക്കും സ്വത്തിൽ തുല്യ അവകാശം അല്ലെ..? പിന്നെ അമ്മ അല്ലെ തരേണ്ടത് അല്ലാതെ കൃഷ്ണേട്ടൻ അല്ലല്ലോ..?

അവന്റെ ചോദ്യത്തിൽ അവർ ഒന്ന് പകച്ചു കൊണ്ടവനെ നോക്കി.

അത്‌ മോനെ കൃഷ്ണന് പെട്ടന്ന് ഒരു ആവിശ്യം വന്നപ്പോൾ ഞാൻ എല്ലാ സ്വത്ത്‌ അവന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തു. ഭാരതി അവനെ നോക്കി കൊണ്ട് പറഞ്ഞു.

അമ്മേ.. വിളിച്ചു കൊണ്ട് അവൻ ഇരുന്നിടത് നിന്ന് എഴുന്നേറ്റു.

തുടരും