രചന – പൂർണിമ വിനീത്
ഭദ്ര ഓഫീസിൽ എത്തിയതും അവിടെ കുറച്ചു സ്റ്റാഫിസ് മാത്രമേ ഉണ്ടായിരുന്നുള്ളു… അവൾ സെറയുടെ കേബിനിലേക്ക് ചെന്നു….
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും സെറ മുഖം ഉയർത്തി നോക്കി….
” ആഹാ ഭയങ്കര ടൈമിംഗ് ആണലോ ഭദ്രേ … ഞാൻ ഇപ്പോ വിചാരിചതതെ ഉള്ളു…. സെറ ചിരിയോടെ പറഞ്ഞു…
” സെറ എനിക്ക് സംസാരിച്ച ഇരിക്കാൻ സമയം ഇല്ല.. നി വേഗം ആ ഫോട്ടോസ് താ…. എനിക്ക് പോണം….ഭദ്ര ദേഷ്യത്തിൽ പറഞ്ഞു…
“അഹ്… ധാ വരുന്നു… ഫോട്ടോസ് ഒകെ എന്റെ ഫ്ലാറ്റില… നമുക്ക് അവിടെ ചെന്ന് എടുക്കാം… എന്താ…
ഭദ്ര ദേഷ്യത്തോടെ അവളെ നോക്കി….
” ദേഷ്യപ്പെടാതെ ഭദ്ര… വാ നമുക്ക് പെട്ടന്ന് ഇറങ്ങാം…. അതും പറഞ്ഞു സെറ ക്യാബിൻ വിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു… പിന്നാലെ ഭദ്രയും…
ഭദ്രയും സെറയും കൂടെ കാറിൽ പോയത് PS GROUP കമ്പനിയുടെ മാനേജർ പ്രവീണിന്റെ വീട്ടിലേക്കാണ്…
” ഇതെന്താ ഇവിടെ..ഇതാരുടെ വീടാ…. ” ഭദ്ര മനസിലാവാതെ ചോദിച്ചു….
” മം അതൊക്കെ ഭദ്ര എന്തിനാ അറിയുന്നേ… പിന്നെ എനിക് ഒരു ഹെല്പ് കൂടെ ചെയോ… ഈ ഹാർഡിസ്ക് ഒന്ന് അവിടെ കൊണ്ടു പോയി കൊടുക്കുമോ….
” സെറ….. നി..
” ഇത് ബ്ലാക്ക് മൈലിങ് ഒന്നും അല്ലെടോ… ഒരു ഹെല്പ് അത്രേ ഉള്ളു… എനിക്ക് ഈ കാല് ഭയങ്കര വേദന… അതോണ്ടാ… “ദേഷ്യത്തിൽ എന്തോ പറയാൻ നിന്ന ഭദ്രയെ തടഞ് കൊണ്ട് സെറ പറഞ്ഞു…
” ഞാൻ നിന്റെ വേലക്കാരി ഒന്നും അല്ല.. വേണമെങ്കിൽ നി പോയി കൊടുക്ക്… ഭദ്ര ദേഷ്യത്തോടെ പറഞ്ഞു…
” പ്ലീസ് ഭദ്ര … ഇനി കെഞ്ചിയിട്ട് നടന്നില്ലെങ്കിൽ ഞാൻ ബ്ലാക്ക് മെയിലിങ് വഴി തന്നെ സ്വീകരിക്കാം എന്താ? സെറ പുഞ്ചിരിയോടെ പറഞ്ഞു…
” ഛെ… അതും പറഞ്ഞു ആ ഹാർഡിസ്ക് എടുത്ത് ഭദ്ര നേരെ അയാളുടെ വീട്ടിലേക്ക് കേറി ചെന്നു…കാളിങ് ബെൽ അടിച്ചു ഉള്ളിൽ നിന്നും ഒരാൾ വന്ന് ഭദ്രയുടെ കയ്യിൽ ഉള്ള ഹാർഡ് ഡിസ്ക് വാങ്ങി തിരിച്ചു പോയി….
ഭദ്ര അറിയാതെ സെറ ഇത് വീഡിയോ എടുത്തു…
ഭദ്ര തിരിച്ചു കാറിൽ വന്ന് കേറി….
” താങ്ക്സ് ഭദ്ര ”
സെറ കാർ അവളുടെ ഫ്ലാറ്റിലേക്ക് വിട്ടു… അവിടെ ചെന്ന് ലാപ്പിലെ ഫോട്ടോസ് ഒകെ ഭദ്രക്ക് കൈ മാറി… വേറെ കോപിസ് ഒന്നും ഇല്ല എന്ന് ഉറപ്പ് വരുതീട്ടാണ് ഭദ്ര അവിടെ നിന്നും പോന്നത്…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര പോയതും സെറ ആദ്യം പൂജയെ വിളിച്ചു….
” ഹലോ…മാഡം പറഞ്ഞത് പോലെ PS Group മാനേജർ പ്രവീണിന് ആ ഹാർഡ് ഡിസ്ക് കൈമാറീട്ടുണ്ട്.. അത് ഭദ്രയെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചിട്ടുണ്ട്….
” മം ഓക്കേ…..ഇനി ഭദ്രയുടെ അക്കൗണ്ടിലേക്ക് PS Group ഒരു 25 ലക്ഷ ട്രാൻസ്ഫർ ചെയ്യണം… അത് ഞാൻ ചെയ്യിപ്പിച്ചോളം..എന്നാൽ അല്ലെ പൈസക്ക് വേണ്ടി സ്വന്തം ഭർത്താവിന്റെ കമ്പനി ഒറ്റി കൊടുത്തതിനു എന്തെങ്കിലും ലാഭം ദേവക്ക് ഉണ്ടാവുകയുള്ളൂ….. പിന്നെ ദേവ ഹാർഡിസ്ക് കൈമാറുന്നത് നി വീഡിയോ എടുത്തിട്ടില്ലേ…
” യെസ് മാഡം… എടുത്തിട്ടുണ്ട്… മാടത്തിനെ ഫോർവേഡ് ചെയണോ…
“ഏയ്.. No.. അത് Mr. Avinashinum Mr. Arjun chandrasekarinum ആയിച്ചേക്ക്….
” ok മാഡം… അല്ല മാഡം ഈ PS ഗ്രൂപ്പ് ആയിട്ട് മാടത്തിനെ എന്താ ബന്ധം…
” അതിന്റെ ഓണർ തന്നെ ഞാൻ അല്ലെ സെറ… ഒരു പുഞ്ചിരിയോടെ പൂജ പറഞ്ഞു…
“മാഡം…!!!” സെറ വിശ്വാസം വരാതെ ചോദിച്ചു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രി ലേറ്റ് ആയിരുന്നു ഭദ്ര തിരിച്ചു ഫ്ലാറ്റിലേക്ക് എത്തിയപ്പോൾ ….. അവൾ ഫ്ലാറ്റിലേക്ക് കയറിയപ്പോൾ അപ്പുവും ഉണ്ടായിരുന്നു ഫ്ലാറ്റിൽ….
“അപ്പേട്ട…. എപ്പോഴാ വന്നേ… ഭദ്ര ചോദിച്ചതും മുഖം അടിച്ച് ഒരു അടി ആയിരുന്നു അപ്പുവിന്റെ മറുപടി…
ഭദ്ര കവിളിൽ കൈ വെച്ചു പോയി…
” അപ്പേട്ട…..!!!!
ഒന്നും മനസിലാവാതെ അവൾ അപ്പുവിനെ നോക്കി… പിന്നെ അവൾ അർജുനെ ഒന്ന് നോക്കി… അവൻ സോഫയിൽ കയ്യിൽ തല താങ്ങി ഇരിപ്പാണ്…
” മിണ്ടിപ്പോകരുത് നി…..നി എവിടെ പോയിട്ടാ വരുന്നേ.. അപ്പു ദേഷ്യത്തോടെ ചോദിച്ചു…
” അത്.. അത് അപ്പേട്ട ഞാൻ…മാളിൽ..
” വേണ്ട കൂടുതൽ ഒന്നും പറഞ്ഞു ഭുധിമുട്ടണ്ട നീ … എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞങ്ങൾ ഇവിടെ നിന്റെ മുന്നിൽ നില്കുന്നത്….
ഭദ്രയുടെ തല താണു….ഭദ്ര ഓർത്തത് ഫോട്ടോസിനെ കുറിച്ചാണെങ്കിൽ അപ്പു ചോദിച്ചത് ഹാർഡ് ഡിസ്കിനെ കുറിച്ചായിരുന്നു….
” നി ഇപ്പോ തകർത്തത് ആരെ ആണെന്ന് അറിയോ… നിന്നെ ജീവനേക്കാൾ യേറെ സ്നേഹിക്കുന്നവനോടാ… ഇത്രക്കും തരം തഴരുത് ദേവ…. ഛെ…!!!!
” അപ്പേട്ടൻ എന്തോകെ ഈ പറയണേ…. ഞാൻ..
” നിർത്തേടി..!!! പിന്നെയും ഭദ്രയുടെ മുഖത്തു അടി വീണിരുന്നു….ആ അടിയിൽ അവൾ താഴേക്കു വീണു …അത് കണ്ടപ്പോൾ അർജുന് വന്ന് അപ്പുനെ തടഞ്ഞു….. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു….
“വേണ്ട അപ്പു.. മതി…കണ്ണൻ.. അവൾക് അറിയാതെ പറ്റിയതാവും….
ഭദ്രക് ഇവർ പറയുന്നതൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല….അവൾ രണ്ട് പേരെയും മാറി മാറി നോക്കി….
” നിനക്ക് ഇനിയും മതിയായില്ലേ അജു… വെറും 25 ലക്ഷത്തിനു ഇവൾ നിന്റെ കമ്പനിയേ ചതിച്ചത്…….
ഭദ്ര തരിച്ചു നിന്നു ……25 ലക്ഷമോ … ചതിക്കെ….. അവൾ സ്വയം പറഞ്ഞു
അർജുൻ ഒന്നും മിണ്ടാതെ ബാൽക്കണിയിലേക്ക് പോയി പുറത്തേക് നോക്കി നിന്നു…അവന്റെ കണ്ണുകൾ
അനുസരണ ഇല്ലാതെ ഒഴുകി….
“ചതിക്കെ.. ഞാനോ…. എന്തൊക്കെ അപ്പേട്ട ഈ പറയണേ…
” മതി നിർത്തികൊ നിന്റെ അഭിനയം….ഇത്രയും ദിവസം നീ ഇവനോട് മിണ്ടാതെ നടന്നത് ഇത് മനസ്സിൽ വെച്ചോണ്ടായിരുന്നു അല്ലെ….ഇന്ന് നി ആ ഹാർഡ് ഡിസ്ക് കൊണ്ടുപോയി കൊടുത്തില്ലേ… അത് എന്താ അറിയോ അവന്റെ വിയർപ്പാ… വെറും പൈസക് വേണ്ടി നി നശിപ്പിച്ചില്ലേ എല്ലാം….
” ഞ.. ഞാൻ ഒന്നും ചെയ്തില്ല അപ്പേട്ട… ഭദ്ര കരഞ്ഞ തളർന്നിരുന്നു…
“ഇപ്പോ ഇറങ്ങിക്കോണം ഇവിടുന്നു…. ഇനിയും അവന്റെ ജീവിതം നശിപ്പിക്കണ്ട….നിന്റെ അക്കൗണ്ടിൽ 25 ലക്ഷം എങ്ങനെയാ വന്നതെന്ന് നന്നായി അറിഞ്ഞിട്ട് തന്നെയാ വന്നത്… അല്ലാതെ വെറുതെ നിന്നെ തെറ്റിദ്ധരിച്ചതൊന്നും അല്ല… കേട്ടലോ…..
” അപ്പേട്ട ഞാൻ ഒന്ന് പറഞ്ഞോട്ടെ.. ഞാൻ.. ഞാൻ അല്ല.. അത്..
“ഇനി നീ എന്തെങ്ങിലും പറഞ്ഞാൽ ഇതാ
ആയിരിക്കില്ല എന്റെ മറുപടി…. എന്റെ മുന്നിലേക്ക് വന്ന് പോവരുത് നി… കാണണ്ട എനിക്ക് നിന്നെ… അപ്പു പറഞ്ഞു റൂമിലേക്കു പോയി…
അവൻ ദേഷ്യത്തോടെ പോവുന്നത് കണ്ണീർതിനിടയിലൂടെ അവൾ കണ്ടിരുന്നു…
ഭദ്ര അർജുന്റെ അടുത്തേക് പോയി…
” അജുവേട്ട.. ഞ്.. ഞാൻ അല്ല..ഞാൻ പറയാം എന്താ ഉണ്ടായത് എന്ന്..അവൾ വിക്കി വിക്കി എന്തോക്കെയോ പറന്നു… അവൾക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടറിയുന്നില്ല… ഭദ്ര അത്രയും തളർന്നിരുന്നു….
“ഇങ്ങനെ എന്നെ ചതിക്കണ്ടായിരുന്നു കണ്ണാ….
അർജുന് അത് പറഞ്ഞതും അവൾ കണ്ണീരിനിടയിലും ഒന്ന് ചിരിച്ചു…..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അർജുന് അവളെ വിശ്വസിക്കും എന്നൊരു പ്രതീക്ഷ അവൾക് ഉണ്ടായിരുന്നു…….അവൾ അവനെ ഒന്ന് നോക്കി…….ഒന്നും മിണ്ടാതെ അവൾ ഫ്ലാറ്റ് വിട്ട് പുറത്തേക് ഇറങ്ങി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ രാത്രിയിൽ എങ്ങോട്ടും പോവണം എന്ന് ഒന്നും ഭദ്രക്ക് അറിയില്ലായിരുന്നു…അവൾ നടന്നുകൊണ്ടേ ഇരുന്നു……അർജുന് അവളെ വിശ്വസിക്കാത്തത് മാത്രമായിരുന്നു അവളുടെ ചിന്ത…. ഈ രണ്ട് ദിവസം കൊണ്ട് അവൾ ആകെ തളർന്നിരുന്നു…… ആരോ അവളുടെ പിറകെ വരുന്നത് അവൾ അറിഞ്ഞു… ഭദ്ര തിരിഞ്ഞു നോക്കിയപ്പോൾ 3 ചെറുപ്പക്കാർ അവളെ ഫോളോ ചെയ്യുകയായിരുന്നു…. അപ്പോഴാണ് ശെരിക്കും അവൾക് ബോധം വന്നത്… അവൾ വേഗത്തിൽ നടക്കാൻ തുടങ്ങി… അതിനനുസരിച്ചു അവരും അവളുടെ പിന്നാലെ വേഗത്തിൽ നടന്നു….
ഭദ്ര വേഗത്തിൽ റോഡ് ക്രോസ്സ് ചെയ്യാൻ നോക്കിയതും മുന്നിൽ വന്ന കാർ അവൾ ശ്രദ്ധിച്ചില്ല…. കാർ അവളെ ഇടിച്ചു ….
കാറിന് ഉള്ളിൽ നിന്നും ഒരു ചെറുപ്പകാരൻ അവളുടെ അടുത്തേക് ഓടി……
അവൻ അവളെ തിരിച്ചു കിടത്തി നോക്കി….നെറ്റിയിൽ ചെറുതായി മുറിഞ്ഞിട്ടുണ്ട്… അപ്പോഴാണ് അവൻ അവളുടെ മുഖം ശ്രദ്ധിച്ചത്…..
” അമ്മുകുട്ടി…. ” അവന്റെ കണ്ണുകൾ നിറഞ്ഞു….അവൻ അവളെ എടുത്തു കാറിൽ കിടത്തി ഹോസ്പിറ്റലിലേക്ക് പോയി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രി അർജുന് ബാൽക്കണിൽ തന്നെ കിടന്നു…. അപ്പു റൂമിൽ നിന്നു വന്ന് വിളിച്ചപ്പോൾ ആണ് അവൻ എണീറ്റത്…..
” അജു… നീ ഇന്നലെ ഇവിടെ ആണോ കിടന്നത്…
” മം” അവൻ ഒന്ന് മൂളി
” അവൾ എണീറ്റില്ലേ… ഇന്നലത്തെ ദേഷ്യത്തിന് ഞാൻ എന്തോക്കെയോ പറഞ്ഞു….
” വേണ്ടായിരുന്നു അപ്പു…. അവൾക് അത് താങ്ങാൻ പറ്റിയിട്ടുണ്ടാവില്ല…… അവൾക ചിലപ്പോൾ എന്തെങ്കിലും അബദ്ധം പറ്റിയതാവും അല്ലെങ്കിൽ ആരെങ്കിലും ചതിച്ചതായിക്കൂടെ…..അല്ലാതെ
അറിഞ്ഞോണ്ട് അവൾ എന്നെ ചതിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല….പിന്നെ ഇന്നലെ പെട്ടന്ന് അത് കേട്ടപ്പോൾ…. അർജുന് ഒന്ന് നിർത്തി അവനെ നോക്കി
” മം..എന്തായാലും ഒന്ന് സംസാരിച്ച clear ആകാം… ഞാൻ പോയി വിളികാം…
അപ്പു റൂമിൽ ചെന്ന് നോക്കിയപ്പോൾ ഭദ്ര ഉണ്ടായിരുന്നില്ല…
അവൻ ആ ഫ്ലാറ്റ് മുഴുവൻ നോക്കിയിട്ടും ഭദ്രയെ അവൻ കണ്ടില്ല…
” അജു… ദേവ… അവൾ ഇവിടെ ഇല്ലാലോ…
” നീ ശെരിക്ക് നോക്ക് അപ്പു… അവൾ ഇവിടെ ഉണ്ടാവും.. അർജുന് പെട്ടന് എണീറ്റ് കൊണ്ട് പറഞ്ഞു…
രണ്ടുപേരും എല്ലായിടത്തും ഭദ്രയെ നോക്കിയെങ്കിലും അവൾ അവിടെ ഉണ്ടായിരുന്നില്ല…. രണ്ടുപേരും പെട്ടന് കാറിന്റെ കീ എടുത്ത് ഫ്ലാറ്റിന്റെ പുറത്തേക്ക് ഇറങ്ങി…
” അപ്പു നീ ആ സെക്യൂരിറ്റിയോട് ചോദിച്ചു നോക്ക്..
അപ്പു സെക്യൂരിറ്റിട്ടിയോട് ചോദിച്ചു തിരിച്ചു അർജുന്റെ അടുത്തേക്ക് വന്നു…
” അജു.. അപ്പു ടെൻഷനോട് വിളിച്ചു
” എന്താ അപ്പു.. എന്താന്ന് പറ…
” അത് ദേവ ഇന്നലെ രാത്രി തന്നെ നടന്നു പോവുന്നത് കണ്ടു എന്ന്…
” What.!!! ഇന്നലെ രാത്രി തന്നെയോ… ഈശ്വര എന്റെ കണ്ണന്….. അർജുന്റെ കണ്ണുകൾ നിറഞ്ഞു…
” നമുക്ക് അന്വേഷിക്കാം അജു… ”
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര കണ്ണുകൾ വലിച്ചു തുറന്നു…. കുറച്ചു നേരം അവൾ അതെ പോലെ കിടന്നു പെട്ടന്നാണ് അവൾക് നടന്ന കാര്യങ്ങൾ ഒകെ ഓർമയിൽ വന്നത്…അവൾ പെട്ടന് എണീക്കാൻ നോക്കിയതും കൈയിൽ ആരോ പിടിച്ചു…നോക്കിയപ്പോൾ നേഴ്സ് ആണ്….
” ആഹാ.. ഉണർന്നോ.. കൈയിൽ ഡ്രിപ്
ഇട്ടിരിക്കുവ ട്ടോ.. കുറച്ചു നേരം കൂടെ കിടന്നോളു….. പുറത്ത് ബ്രദർ നില്കുന്നുണ്ടാലോ ഞാൻ പറയാം . ” അത് പറഞ്ഞു അവർ പുറത്തേക് പോയി……
” അപ്പേട്ടൻ… അവൾ മനസിൽ പറഞ്ഞു…
അവൾ ഡോറിലേക് നോക്കി കിടന്നു…. അവൾക് അരികിലേക്ക് വരുന്നവനെ കണ്ട് ഭദ്ര അന്തിച്ചു നിന്നു……
” സിദ്ധുവേട്ടൻ… അവൾ പറഞ്ഞു..
” അമ്മുക്കുട്ടിക്ക് എങ്ങനെ ഉണ്ട്…..അവൻ ആധിയോട് ചോദിച്ചു…
“സിദ്ധുവേട്ടൻ.. എങ്ങനെയാ ഇവിടെ….
” എന്റെ കാറിന്റെ മുന്നിലേക്ക് താൻ ചാടിയത്…. ഞാൻ തന്നെ കുറെ അന്വേഷിച്ചു… കോളേജിൽ നിന്നും പോയതിന് ശേഷം….തന്റെ ഒരു വിവരവും കിട്ടിയില്ല.. പിന്നെ എന്റെ അച്ഛന്റെ മരണം കാരണം ഞാനും തിരക്കിൽ പെട്ടു….
” മം.. ” അവൾ ഒന്ന് മൂളി…
“എന്താ ഡാ… എന്താ പറ്റിയത് നിനക്ക്…
” ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു….സിദ്ധുവിനോട് അവൾ നടന്ന കാര്യങ്ങൾ ഒകെ പറഞ്ഞു…
” അപ്പോ ചതിച്ചതാ… അല്ലെ… അർജുനെ ഞാൻ പോയി കാണാം…
” വേണ്ട സിദ്ധുവേട്ടാ… ഇപ്പോ എനിക്ക് ആരെയും കാണണ്ട… എവിടെയെങ്കിലും മാറി നില്കാൻ തോനുന്നു….ഭദ്ര കരഞ് കൊണ്ട് പറഞ്ഞു….
“അതാണ് നിന്റെ ആഗ്രഹമെങ്കിൽ എന്റെ കൂടെ ബാംഗ്ലൂരിലേക് വാ… അവിടെ എന്റെ അമ്മ ഉണ്ട്… ഇനി എക്സാം മാത്രം അല്ലെ ഉളു നിനക്ക്… അത് അവിടെ വെച്ച് എഴുതാം….
“മം’
തുടരും… ❤️

by