19/04/2026

സിന്ദൂരം : അവസാന ഭാഗം

രചന – ജ്വാലാമുഖി

“കിച്ചേട്ടാ എനിക്ക് പേടി ആകുന്നു… ”

“നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത്… ഞാൻ ഇല്ലേ നിന്റെ കൂടെ… ”

എന്റെ കയ്യും കാലും വിറച്ചു തുടങ്ങി.. ഞാൻ കിച്ചേട്ടനെ മുറുകെ പിടിച്ചു….

അമ്മുവിന്റെ നോട്ടം മുഴുവൻ എന്റെ നേർക്ക് ആയിരുന്നു… എനിക്ക് എന്തോ വല്ലായ്മ തോന്നി..

“ഓഹോ… രണ്ടാളും കൂടെ നന്നായി അഭിനയിച്ചു… അല്ലേടി… ”

അവൾ ദേഷ്യത്തോടെ ഞങ്ങളുടെ മുന്നിലേക്ക് വന്നു…

“അതേടി… നീ എന്താ കരുതിയത്… ഇവളെ അങ്ങ് കൊന്നിട്ട് എന്റെ ഭാര്യ ആയി സുഖമായി ജീവിക്കാം എന്നോ… ”

“നിങ്ങൾ മിണ്ടരുത്… ചതിയനാ നിങ്ങൾ… ”

“ച്ചി… നിർത്തടി… കിച്ചൻ എങ്ങനെ ആടി നിന്നെ ചതിച്ചേ… ”

“ഇന്നലെ പോലും നിങ്ങൾ നല്ല പോലെ അഭിനയിച്ചു… ”

“അതെ… നീയും ഇത്രെയും കാലം ഞങ്ങൾക്ക് മുന്നിലും നല്ലപോലെ അഭിനയിച്ചില്ലേ.. ”

“ഓഹോ… നിങ്ങൾ ഇങ്ങനെ അങ്ങ് സുഖായി ജീവിക്കും എന്ന് കരുതണ്ട… അമ്മു ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല… ”

“എങ്കിൽ എനിക്ക് അങ്ങനെ ഒരു മോളില്ല… ”

എന്ന് പറഞ്ഞു അച്ഛൻ അവളെ ചുവരിലേക്ക് തള്ളി ഇട്ടു ..

“വേണ്ട അച്ഛാ …. അവളെ തല്ലല്ലേ .. അവൾക്കു അറിവില്ലാത്തോണ്ടാ…. ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം…. ”

“ആർക്കാ ചിമ്മു അറിവില്ലാത്തെ…അമ്മ ഇല്ലാത്ത കുട്ടി അല്ലെ എന്ന് കരുതി ഇതുവരെ ഞാൻ എന്റെ രണ്ടു മക്കളെയും തല്ലിയിട്ടില്ല… അതുകൊണ്ട് തന്നാ ഇവൾ ഇങ്ങനെ ആയത്.. തള്ളേ കൊന്ന് പുറത്തു വന്ന ജന്മം അല്ലെ… എന്റെ ജീവിതം നശിപ്പിച്ചു ആദ്യം… ഇപ്പൊ ദേ സ്വന്തം കൂടപ്പിറപ്പിന്റേം… ഇനി ഇവൾ ജീവിക്കണ്ട….”

“അങ്ങനെ ഒന്നും പറയല്ലേ അച്ഛാ… അവൾ കുട്ടി അല്ലെ… ”

“നീ കൂടുതൽ അഭിനയിക്കേണ്ട ചിമ്മു… നീ പഠിച്ച കള്ളി ആടി… എന്റെ കിച്ചേട്ടനെ മയക്കി എടുത്തു ഇപ്പൊ സ്വന്തം ആക്കി നീ വച്ചേക്കല്ലേ… ജീവിപ്പിക്കില്ല നിന്നെ ഞാൻ.. നോക്കിക്കോ… കിച്ചനെ എനിക്ക് കിട്ടിയില്ലേൽ നിനക്കും കിട്ടില്ല….

അത് പറയലും അവൾ അവിടെ കിടന്ന കസേര എടുത്തു കിച്ചേട്ടന് നേരെ എറിഞ്ഞു….

ഭാഗ്യത്തിന് കിച്ചേട്ടൻ മാറി എങ്കിലും ഷോൾഡർ ൽ ഇടിച്ചു അത് മുറ്റത്തേക്ക് വീണു…

അതെനിക്ക് സഹിച്ചില്ല… എന്റെ എല്ലാ നിയന്ത്രണവും പോയി…

അരിച്ചു കയറിയ ദേഷ്യത്തിൽ അമ്മുന്റെ മുഖമടച്ചു ഒന്ന് കൊടുത്തു ഞാൻ….

“ഡി…… ”

അവൾ എന്റെ നേരെ പാഞ്ഞടുത്തു…. അത് കണ്ടതും കിച്ചേട്ടൻ അവളെ തലങ്ങും വിലങ്ങും തല്ലി…

“വേണ്ട കിച്ചേട്ടാ… മതി.. അവൾ ചത്തു പോകും… ”

“ചാകട്ടെ ഇങ്ങനേം ഉണ്ടോ ജന്മങ്ങൾ… ”

കിച്ചേട്ടൻ സങ്കടത്തോടെ തിണ്ണയിലേക്ക് ഇരുന്നു…

“അമ്മു…. നീ കുറെ കാലം സ്നേഹിച്ച കണക്കു പറഞ്ഞില്ലേ… നിങ്ങളെക്കാൾ ഒക്കെ മുന്നേ കിച്ചനെ സ്നേഹിച്ചവൾ ആണ് ഞാൻ… കുഞ്ഞുനാൾ മുതൽ വീട്ടുകാർ പറഞ്ഞു തന്ന എന്റെ മുറച്ചെറുക്കൻ…. പക്ഷെ കിച്ചന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം ചിമ്മുനോട് ആണ് എന്ന് ഞാൻ അറിഞ്ഞ അന്ന് മുതൽ പ്രിയ കിച്ചനെ അങ്ങനെ കണ്ടിട്ടില്ല… സമയമെടുത്തു എല്ലാം മറക്കാൻ .. എന്റെ ജീവിതത്തിലേക്ക് എന്നെ തിരിച്ചു നടത്തിയത് അനി ആയിരുന്നു…. തന്നെ പോലെ പ്രതികാരം കൊണ്ടു നടക്കാൻ ആയിരുന്നു എങ്കിൽ ഒരു ഡോക്ടർ ആയ എനിക്ക് നിങ്ങളെ രണ്ടിനേം പുഷ്പം പോലെ ഈ ഭൂമിയിൽ നിന്നു തുടച്ചു കളയാമായിരുന്നു… പക്ഷെ എനിക്ക് അതിനു കഴിയില്ല… ”

“പ്രിയ…. അതൊക്കെ.. ”

“എല്ലാം ചിമ്മു അറിയണം കിച്ചാ…. ഇന്ന് എന്റെ മനസ്സിൽ അങ്ങനെ ഒരു കളങ്കം ഇല്ല…. എന്റെ സ്വന്തം കൂടപ്പിറപ്പു തന്നാ എനിക്ക് ചിമ്മു… അവളെ കരയിച്ചാൽ കിച്ചൻ ആയാലും ഞാൻ സമ്മതിച്ചു തരില്ല… ”

എനിക്ക് സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല ഞാൻ പ്രിയ കെട്ടിപ്പിടിച്ചു കരഞ്ഞു….

“എനിക്ക് ഈ ജീവിതം തിരിച്ചു തരണ്ടായിരുന്നു പ്രിയ… എന്റെ കൂടപ്പിറപ്പിനെ വിഷമിപ്പിച്ചു എന്തിനാ എനിക്ക് ഈ ജീവിതം…. എന്നെ ഒന്ന് കൊന്ന് താടാ… ”

“ചിമ്മു… നിനക്ക് വല്ലതും പറ്റിയാൽ പിന്നെ കിച്ചനും ഈ ലോകത്തു കാണില്ല… ഓർത്തോ നീ… ”

ചങ്ക് പൊട്ടി പോകും എന്നെനിക്കു തോന്നി…

എല്ലാം കേട്ടു തിണ്ണയിൽ തലയ്ക്കു കയ്യും കൊടുത്തു ഇരിക്കുവായിരുന്നു മുത്തശ്ശി…

പെട്ടന്നാണ് ഇറയത്തു തൂക്കി ഇട്ടിരുന്ന പൂച്ചട്ടി എടുത്തു അവൾ എന്റെ നേർക്ക് അടുത്തത് ..

അത് കണ്ടതും അച്ഛൻ അവളെ വലിച്ചു മുറ്റത്തേക്കു ഇട്ടു…

തല ഉമ്മറപ്പടിയിൽ അടിച്ചു ബോധം മറഞ്ഞു….

പ്രിയ ഓടി വന്നു…. അമ്മുവിനെ എടുത്തു മടിയിൽ വച്ചു…

“അമ്മു… കണ്ണു തുറക്ക്… ”

“പേടിക്കാൻ ഒന്നും ഇല്ലടോ… ബോധം മറഞ്ഞതാ… ”

പ്രിയ അമ്മുന്റെ നാഡിമിടിപ്പൊക്കെ നോക്കി…കുഴപ്പം ഒന്നും ഇല്ല… തലയിലെ മുറിവ് ചെറുതാണ്…പക്ഷെ… രക്തം വരുന്നുണ്ട്…

പ്രിയ വേഗം പോയി കാറിൽ നിന്നും ഫസ്റ്റ് എയ്ഡ് എടുത്തു തലയിൽ മരുന്ന് വച്ചു കെട്ടി…

കിച്ചേട്ടൻ അമ്മുവിനെ എടുത്തു കാറിൽ കയറ്റി.. ഹോസ്പിറ്റലിൽ കൊണ്ടു പോയി…

സ്കാനിംഗ്‌ൽ കുഴപ്പം ഒന്നും ഇല്ല എന്നറിഞ്ഞതും എല്ലാവരുടെയും ജീവൻ തിരിച്ചു വീണു… മുറിവിൽ സ്റ്റിച് ഇട്ടു…. ക്യാഷുവാലിറ്റിയിൽ അമ്മുനൊപ്പം എപ്പോളും പ്രിയയും ഉണ്ടായിരുന്നു…

തിരിച്ചു വീട്ടിൽ എത്തിയതും അമ്മു ഇടയ്ക്കിടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു…

“കിച്ചേട്ടാ . .. എനിക്ക് ചകിരി മാങ്ങാ പറിച്ചു തരോ… ”

അവൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു…

“കിച്ചേട്ടാ എന്താ എന്റെ കുട്ടി ഇങ്ങനെ ഒക്കെ പറയണേ… ”

“ചിമ്മു… താൻ പേടിക്കണ്ട… അമ്മു ഇപ്പൊ ഒരു അപ്‌നോര്മല് സ്റ്റേജിൽ ആണ്… നമുക്ക് അവളെ നല്ലൊരു സൈക്കാട്രിസ്റ്റ് നെ കാണിക്കാം… ”

എന്റെ കണ്ണാ എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ…

അമ്മുവിന്റെ പിച്ചും പേയും കൂടി കൂടി വന്നു… ഒടുവിൽ ഞങ്ങൾ അവളെ നല്ലൊരു ഡോക്ടർ നെ കാണിച്ചു… കൗൺസിലിംഗ്കൾ കൊടുത്തു…

*******

“ചിമ്മു പതുക്കെ കയറു… ”

“ഓ എന്റെ കിച്ചേട്ടാ.. എന്തിനാ ഇങ്ങനെ പേടിക്കണേ… ”

“ഡി നിന്നോട് ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരിക്കുന്ന ടൈം ആണിപ്പോ… ”

“അതുകരുതി എനിക്ക് എന്റെ അനിയത്തികുട്ടിടെ കല്യാണം ആഘോഷിക്കാൻ പാടില്ലേ… ”

“ഹോ.. നീ എന്തേലും കാട്ടു… ”

മണ്ഡപത്തിൽ അണിഞ്ഞു ഒരുങ്ങി സുന്ദരി ആയി നിൽക്കുന്ന അമ്മുവിനോട് ചേർന്നു നിന്ന് ക്യാമറക്ക് പോസ്സ് ചെയ്യുമ്പോൾ…

“ഞങ്ങളും കൂടെ… ”

“ദേ പ്രിയ വന്നു…. ”

“എവിടെ ആരുന്നു… ഈ നേരം വരെ… ”

“സോറി ഡിയർസ് ഫ്ലൈറ്റ് ലേറ്റ് ആയി… ”

അനി… കല്യാണത്തിന് കണ്ടതിനേക്കാൾ സുന്ദരൻ ആയിട്ടുണ്ട്… പ്രിയ നന്നായി വണ്ണം വച്ചിട്ടുണ്ട്… പോരാത്തതിന് അവൾക്കിപ്പോ അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു… എനിക്ക് മൂന്നും…

ഞങ്ങൾ എല്ലാരും കൂടെ ഒരു ഫാമിലി ഫോട്ടോ എടുത്തു…

“മോളെ അമ്മു നീ കൂടെ ഒന്ന് മനസ്സ് വച്ചാൽ നമ്മുക്ക് മാടമ്പാട്ടെ ഇല്ലം ഒരു ലേബർ റൂം ആക്കാം… ”

“ഞാൻ റെഡി ആട്ടോ ചേച്ചി… ”

ഹരി അത് പറയുമ്പോൾ എല്ലാവരും കൂടി ചിരിച്ചു…

ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പോയി …

ഇല്ലത്തെ ഉപ്പറതിണ്ണയിൽ ഞാനും കിച്ചേട്ടനും പ്രിയയും അനിയും… അമ്മും ഹരിയും കൂടെ നിരന്നിരുന്നു കത്തി വച്ചു…

“ചിമ്മു… ഇടയ്ക്കിടെ നിന്റെ അനിയത്തി ഇപ്പോളും എന്നെ നോക്കുന്നുണ്ട് ട്ടാ .. ”

“ഹോ… ഒന്ന് മിണ്ടാതിരുന്നേ കിച്ചേട്ടാ… എന്റെ കുട്ടിക്ക് ഇപ്പൊ അങ്ങനെ ഒന്നും ഇല്ല… ”

“ഇല്ലെങ്കിൽ നിന്റെ ഭാഗ്യം… പിന്നെ നമ്മൾ നാളെ പൊകുല്ലോ… ”

“മിണ്ടാതെ ഇരുന്നോട്ടാ… ഈ കുശുമ്പ് മുഴുവൻ കൊച്ചു കേട്ടു പഠിക്കും നോക്കിക്കോ… ”

“എന്റെ മോൻ പേടിച്ചോട്ടെടി… ”

“അയ്യോ… നാടുനീളെ കൃഷ്ണ നായി വിലസാൻ അല്ലെ…അത് വേണ്ട മോനെ… ”

മാടമ്പാട്ടെ ഇല്ലത്തു വീണ്ടും സന്തോഷവും സ്നേഹവും ചിരിയൊലികളും നിറഞ്ഞു…

ഇതെല്ലാം കണ്ടു മുത്തശ്ശി ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചു…

“എന്റെ കൃഷ്ണ എന്റെ കുട്ടികൾ എന്നും ഇതുപോലെ സന്തോഷം ആയി തന്നെ ഇരിക്കണേ…. കാത്തോണേ കണ്ണാ…. ”

******

( അവസാനിച്ചു )

( ഇതുവരെ നിങ്ങൾ തന്ന എല്ലാ പ്രോത്സാഹങ്ങൾക്കും ഒരുപാട് നന്ദി….

ഇനിയും കൂടെ ഉണ്ടാകണം… നിങ്ങളുടെ ഈ സപ്പോർട്ട് ആണ് തുടർന്നും എഴുതാൻ ഉള്ള പ്രചോദനം…