16/04/2026

ഡയാന : അവസാന ഭാഗം

രചന – ജ്വാലാമുഖി

“മോളെ…. അമ്മു… ”

“അച്ഛാ… എന്നോട് ക്ഷമിച്ചു എന്നൊന്ന് പറ അച്ഛാ… ”
“അച്ഛൻ അല്ലെ കുട്ടി മാപ്പ് ചോദിക്കേണ്ടത്… തെറ്റ് ചെയ്തത് അച്ഛൻ അല്ലെ… ”

“അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ അച്ഛാ..

“എന്നാലും നിങ്ങടെ അമ്മ… അവൾ ഒരു സാധു ആണ്… ”

“അച്ഛൻ ഇനി അതൊന്നും ഓർക്കണ്ട… ”

“മോള് ഇനി അച്ഛനെ ഇട്ടിട്ടു പോകുമോ… ”

“എനിക്കിനി ഇവിടെ നിൽക്കാൻ കഴിയില്ല അച്ഛാ… ”

ഇന്നുവരെ ഉള്ള എന്റെ ജീവിതം അച്ഛനോട് പറയുമ്പോൾ ഒരു തേങ്ങൽ മാത്രമേ അച്ഛനിൽ നിന്നും ഞാൻ കേട്ടുള്ളൂ…

“ഞാൻ നാളെ തിരിച്ചു പോകും അച്ഛാ… ഇടയ്ക്കു വരാം… അപ്പുനു തുടർന്നു പഠിക്കാൻ ഉള്ള കാര്യങ്ങൾ ഞാൻ ശരിയാക്കിയിട്ടുണ്ട്… അച്ഛന്റെ ട്രീറ്റ്മെന്റിന്റെ കാര്യങ്ങൾ ഞാൻ അപ്പുനെ ഏൽപ്പിച്ചിട്ടുണ്ട്… അവൻ നോക്കിക്കോളും… പൈസ ഒക്കെ ഞാൻ കൊടുത്തോളം….. ഇനി ഞാൻ വരുമ്പോളേക്കും ഈ ഉമ്മറത്തു അച്ഛൻ എഴുന്നേറ്റു നടന്നു വന്നിരിക്കണം… പിന്നെ ഇപ്പൊ അമ്മ ഒന്നും അറിയണ്ട… ”

“ഒന്നും വേണ്ട മോളെ.. അച്ഛന് ഇടക്കെങ്കിലും മോളെ ഒന്ന് കണ്ടാൽ മാത്രം മതി…. “”

“അങ്ങനെ ഒന്നും പറയല്ലേ അച്ഛാ… എന്റെ കടമയല്ലേ ഇതൊക്കെ… അമ്മയെ ഓർത്ത് മാത്രേ എനിക്കിപ്പോ സങ്കടം ഉള്ളു… ”

“ഉം… അമ്മ ഒരു പാവാ അമ്മു… ഉള്ളിൽ മോളോട് ഇഷ്ടം ഒക്കെ ഉണ്ട്… ”

“എങ്കിലും ഒരു പരിഭവം ഉണ്ട്… ”

“മോൾ ഇനി വരുമ്പോളേക്കും ഞാൻ അത് മാറ്റിയെടുത്തോളം… ”

അച്ഛന്റെ കാൽ തൊട്ടു തൊഴുതു ഞാൻ പുറത്തേക്കു നടന്നു…

“ഓപ്പോൾ ഇനി എപ്പോളെങ്കിലും വരാം കുട്ടാ…. നീ നല്ലോണം പഠിക്കണം.. മൂത്തതോ ഇങ്ങനെ ഒക്കെ ആയി… ഇല്ലത്തെ ആകെയുള്ള പ്രതീക്ഷ മോൻ ആണ്… ”

“ഞാൻ നല്ലോണം പഠിച്ചോളാം ഓപ്പോളേ… പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… ”

“എന്താ മോനു… ”

“ആ ചേട്ടൻ ഒരു പാവം ആണ് ചേച്ചി… ”

“ഏത് ചേട്ടൻ… ”

“അയാൻ… ”

ഞാൻ മറുപടി പറയാതെ തിരിഞ്ഞു നടന്നു…

“ആ ചേട്ടൻ ഇന്ന് കുറച്ചു മുന്നേ ഇവിടെ വന്നിരുന്നു… അച്ഛനെ കണ്ടു സംസാരിച്ചിരുന്നു… ”

“എന്തു സംസാരിച്ചുന്നു…?? ”

“ചേച്ചി നെ വിവാഹം കഴിച്ചോട്ടെ എന്ന്… ”

“ചേച്ചിക്ക് ഇനി അങ്ങനെ ഒരു ജീവിതം ഉണ്ടാകില്ല മോനു… ”

“ചേച്ചി ഇങ്ങനെ നിന്നാൽ മഹിയെട്ടന് അത് സഹിക്കില്ല… ”

“ഞാൻ ഇറങ്ങട്ടെ… ”

വേറൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ പടിപ്പുര ഇറങ്ങി….

റോഡിൽ എന്നെ കാത്തു അയാൻ നില്പുണ്ടായിരുന്നു…

“അച്ഛനെ കണ്ടോ… ”

“ഉം… കണ്ടു… അയാൻ ഇന്ന് ഇല്ലത്തു പോയിരുന്നോ.. ”

“പോയിരുന്നു… നമ്മുടെ കാര്യം സംസാരിച്ചിരുന്നു.. .. അവർക്കൊന്നും എതിർപ്പില്ല… ”

“നിങ്ങൾ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ എല്ലാം… ”

“തന്റെ പപ്പയുടെയും കൂടെ തീരുമാനം ആണ് അത്.. ”

“എന്റെ കാര്യം തീരുമാനിക്കേണ്ടത് ഞാൻ അല്ലെ..
? ”

“ഒക്കെ ഡയാന… തന്റെ മൈൻഡ് ഓക്കേ ആകുന്ന വരെ ഞാൻ കാത്തിരുന്നോളാം… ”

“എത്ര നാൾ…??? ”

“എത്ര നാൾ വേണമെങ്കിലും.. അത് എത്ര വർഷങ്ങൾ ആയാലും ഞാൻ കാത്തിരിക്കും.. ”

ഉള്ളിൽ എവിടെയോ വിങ്ങൽ… ഇനിയും നിന്നാൽ താൻ പതറിപ്പോകും… വേഗം വീട്ടിലേക്കു നടന്നു ഞാൻ…

വയലു മുറിച്ചു കടക്കുമ്പോൾ ഉള്ളിൽ ആകെയൊരു ആശയക്കുഴപ്പം ആയിരുന്നു…

ഇനി ആർക്കു വേണ്ടി കാത്തിരിക്കണം…

മഹിയെട്ടനെ കാത്തു ഇരുന്ന നാളുകൾ..

ഒടുവിൽ ഒരു കൂടപ്പിറപ്പിനെ പങ്കാളിയായ് കണ്ട പശ്ചാത്താപം… എല്ലാം കൂടെ എന്റെ ചങ്കിൽ കൂരമ്പുകൾ ഒരുപാട് വന്നു തറഞ്ഞു നിന്നു…

ഇനിയെന്ത്… ആർക്കു വേണ്ടി ജീവിക്കണം… പക്ഷെ മമ്മ… അവർക്ക് ഇന്ന് ആകെ ഉള്ള ആശ്വാസം ഞാൻ മാത്രം ആണ്…

മമ്മക്ക് വേണ്ടി ജീവിക്കണം… വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ അത് മാത്രം ഉണ്ടായിരുന്നുള്ളൂ…

******

“മമ്മ… ”

“ഇവിടന്ന് പോകാൻ മോൾക്ക്‌ വിഷമം ഉണ്ടോ… ”

“ഇല്ല മമ്മ..എല്ലാവരെയും ഒന്നും കാണണം എന്ന് മാത്രേ ഇവിടെ വരുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. ആ ആഗ്രഹം നടന്നു… ”

“മോൾക്ക്‌ മമ്മയോട് ദേഷ്യം തോന്നുന്നുണ്ടോ..?? ”

“എന്തിന്.. ”

“മമ്മ കാരണം അല്ലെ മോൾക്കിപ്പോ തിരിച്ചു പോകേണ്ടി വന്നത്… ”

“ചുമ്മാ ഓരോന്ന് പറയാതെ എന്റെ മമ്മക്കുട്ടി വേഗം യാത്രയായിക്കെ… ”

ലഗ്ഗേജ് എല്ലാം കാറിൽ കയറ്റി മമ്മയുടെ കൈ പിടിച്ചു ഞാൻ ഇറങ്ങി…

ഇനി വീണ്ടും തിരക്കുകളുടെ നാളുകളിലേക്ക് ഊളയിടാൻ ഉള്ള യാത്ര…

പിറന്ന നാട് ഇന്നെനിക്ക് അന്യമാണ്…

എന്നും രാവിലെ കുളിച്ചു ദാവണി ഒക്കെ ഉടുത്തു അമ്പലത്തിൽ പോയിരുന്ന ആ കാർത്തിക തമ്പുരാട്ടി..

ഓർമ്മകൾ എല്ലാം എന്നെ പൊള്ളിക്കുന്നു…

ഞാൻ പുറത്തേക്കു നോക്കി ഇരുന്നു… മരങ്ങൾ എല്ലാം ഓടി മറയുന്ന പോലെ തോന്നുന്നു… കാറിന്റെ വേഗതയോടൊപ്പം…അതുപോലെ എന്റെ ഓർമകളും കടന്നു പോയെങ്കിൽ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു…

*******

“മാഡം ….. ”

“യെസ് വീണ … ”

“മേഡത്തിന് ഒരു വിസിറ്റർ ഉണ്ട്… ”

“ആരാന്നു ചോദിച്ചില്ലേ… ”

“കസിൻ ആണ് കണ്ടേ പറ്റു എന്ന് പറഞ്ഞു… ”

“ഓക്കേ വരാൻ പറയു… ”

അകത്തേക്ക് കടന്നു വന്ന അയാനെ കണ്ടു എനിക്ക് ചിരി വന്നു…

“മാഡം എന്റെ ജോബ് ന്റെ കാര്യം… ”

“ഇപ്പൊ ഇതിന്റെ എം ഡി യുടെ ഭർത്താവിന്റെ ഒരു വാക്കൻസി മാത്രം ഉള്ളു… ”

“അത് മതി… അത് മാത്രം മതി …. ”

അയാൾ അത് പറഞ്ഞു എന്നെ നോക്കി ഒന്ന് കണ്ണിറുക്കി….

“അപ്പൊ എന്റെ ഡയാന രാജകുമാരി…. പറയു….എന്താ അടുത്ത പ്ലാൻ… ”

“എന്ത് പ്ലാൻ….”

“നമുക്ക് ഒന്ന് കറങ്ങിട്ട് വരാമെന്നേ… ”

ചിരിച്ചു കൊണ്ടു ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു… അയാന്റെ കൂടെ നടന്നു…

അപ്പൊ പിന്നെ ഇനി ഞങ്ങൾ ഒന്ന് പ്രണയിക്കട്ടെ……

*******

( അവസാനിച്ചു )