രചന – പൂർണ്ണിമ വിനീത്
അപ്പുവിനെ രക്ഷിക്കാൻ ഒരു വഴിയും കാണാതെ ഭദ്ര കുഴഞ്ഞു…. അച്ഛനും ദേവമ്മാമയും പല വകീലന്മാരെയും മാറി മാറി വാദിച് നോകിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല… ഒരു സമാദാനത്തിന് ഭദ്ര പൂജയെ വിളിച്ചു…അവൾ ആണെങ്കിൽ വിളിച്ചപ്പോൾ തുടങ്ങിയ കരച്ചിൽ ആയിരുന്നു….. അവസാനം ഭദ്ര തന്നെ അവളെ സമാധാനിപ്പിക്കേണ്ടി വന്നു…..
💓💓💓💓💓💓💓💓💓💓💓💓💓💓
2 മാസമായി അപ്പേട്ടൻ ജയിലിൽ തന്നെയാണ്… അതിന് കാരണം ശ്രീറാം ഉം…. ഭദ്രക്ക് ദേഷ്യം ഉചിയിൽ എത്തി നിന്നു…. ആ വഴക്കിനു ശേഷം പിന്നെ അയാളോട് മിണ്ടീട്ടില്ല.. മിണ്ടാൻ പല തവണ വന്നിരുന്നു… പക്ഷെ എനിക്ക് അയാളെ കാണുന്നത് തന്നെ കലി ആയിരുന്നു…….ജിത്തുവാണ് ഇതിന് പിന്നിൽ എന്ന് എല്ലാരോടും പറയാൻ പേടി ആയിരുന്നു…. ഒരു തവണ പറയാൻ ശ്രമിച്ചതിന് പോലീസ് ലോക് അപ്പിൽ ഇട്ട്
അപ്പേട്ടനെ തല്ലിയ ഫോട്ടോസ് ആയിരുന്നു മറുപടി… പിന്നെ അതിന് മുതിരാൻ തോന്നിയില്ല… അപ്പേട്ടനെ പുറത്ത് ഇറക്കാൻ സിദ്ധുവേട്ടനെ വിളിച്ചെങ്കിലും ഫോൺ പോലും എടുത്തില്ല……ഈ ദിവസങ്ങളിൽ ഒന്നും ആ പ്രൈവറ്റ് നമ്പറിൽ നിന്നും ഒരു മെസ്സേജ് പോലും വന്നില്ല…പഴേ മെസ്സേജസ് ഒകെ ചുമ്മാ വായിക്കും ഒരു മനഃസമാദാനത്തിന്…….
” അങ്ങിനെ അങ്ങിനെ ഒരീസം നമ്മളേം മറക്കുമായിരിക്കും മറക്കട്ടെ… അല്ലെങ്കിലും ഓർത്തിട്ടിപ്പോ എന്താക്കാനാണ്…….!!!!
💓💓💓💓💓💓💓💓💓💓💓💓💓💓
2 മാസത്തിനു ശേഷം ആരോ ഡൽഹിയിൽ നിന്നും ഒരു വലിയ വകീൽ അപ്പേട്ടനെ പുറത്ത് കൊണ്ട് വന്നു…. ആരാ അയാളെ ഏർപ്പാടാക്കിയത് എന്ന് ആർക്കും അറിയില്ല… ഇനി അപ്പെട്ടന്റെ ഫ്രണ്ട്‌സ് ആരെങ്കിലും ആണോ എന്നും അറിയില്ല….
പുറത്ത് ഇറങ്ങിയത് മുതൽ അപ്പേട്ടൻ വീട്ടിലേക്ക് വന്നിട്ടില്ല… നേരെ മുംബൈ പോയി എന്നാണ് കേട്ടത്……… ” എന്നെ ഒന്ന് വിളിക്കാൻ കൂടി അപ്പേട്ടൻ തോന്നിയില്ലലോ…. “ഭദ്രയുടെ മനസ് തേങ്ങി….
ഇനിയും ആ കോളേജിൽ പഠിക്കാൻ മനസ് അനുവദിച്ചില്ല……….. അപ്പേട്ടനെ കണ്ട് സംസാരിക്കണം അതിന് മുംബൈയിൽ വല്ല കൊള്ളേജിലും എനിക്ക് ജോയിൻ ചെയ്യണം… എനിക്ക് മുംബൈ പോണം എന്ന് ആഗ്രഹമായത് കൊണ്ട് പിന്നെ പൂജയും അവിടെ തന്നെ പോവാം എന്ന് തീരുമാനം ആയി…… Amity college of engineeringil രണ്ട് പേർക്കും അഡ്മിഷൻ ശെരി ആക്കി…ശ്രീറാമിൽ നിന്നും രക്ഷപ്പെടണം അത് തന്നെ ആണ് ഈ ഒളിചോട്ടത്തിന് പിന്നിൽ…… ഒരാഴ്ചക്കുള്ളിൽ പുതിയ കോളേജിൽ ജോയിൻ ചെയ്യണം….
💓💓💓💓💓💓💓💓💓💓💓💓💓💓
ദേവ…. മോളെ ദേവ….. ലക്ഷ്മി ദേവയെ വിളിച്ചു കൊണ്ട് അവളുടെ റൂമിലേക്ക് വന്നു…. അപ്പോഴാണ് കുളി കഴിഞ്ഞ് ദേവ ബാത്‌റൂമിൽ നിന്നും വരുന്നത്….
മോളെ നീ ഒന്ന് താഴേക്ക് വാ ട്ടോ… മുത്തശ്ശൻ വിളിക്കുന്നുണ്ട്… എല്ലാരും അവിടെ ഉണ്ട്… മോൾ റെഡി ആയി വായോ….
” എന്താ അമ്മേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ അവൾ ആകുലതയോടെ ചോദിച്ചു…..
” ഒന്നുമില്ല നീ വാ ” അതും പറഞ്ഞു ലക്ഷ്മി താഴേക്ക് പോയി…
ഭദ്ര തലയും തോർത്തി ടവൽ സ്റ്റാൻഡിൽ വിരിച്ചിട്ടു… അപ്പോഴാണ് ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നത്… പ്രൈവറ്റ് നമ്പറിൽ നിന്നും മെസ്സേജ്….ഒരു തണുപ്പ് അവളുടെ ഹൃദയത്തിൽ എത്തുന്നത് അവൾ അറിഞ്ഞു….. അറിയാതെ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. അവൾ ഫോൺ എടുത്തു നോക്കി….
“”എനിക്ക് ഒരു സ്വപനമുണ്ടെങ്കിൽ അത്
ഓരോ പ്രഭാതത്തിലും നിന്റെ ശ്വാസത്തിന്റെ താളം എന്റെ കണ്ഠത്തിൽ പതിഞ്ഞു കൊണ്ടുണരണം…….
നിന്റെ ചുണ്ടിന്റെ ആർദ്രത കവിളിൽ പതിയണം………
നിന്റെ ഹൃദയം എന്നിൽ സ്പന്ദിക്കണം……
ഞാൻ നിന്നെ ഒരുപാട് പ്രണയിക്കുന്നു കണ്ണാ…… ഇന്ന് ഈ ലോകത്തു എനിക്ക് നീ മാത്രമേ ഉളു….. ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടുകളയില്ല.. ആർക്കു
വേണ്ടിയും… എന്നും എപ്പോഴും ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാവും…..”””””
എന്ന്,
എന്റെ കണ്ണന്റെ മാത്രം ❤️
ഭദ്രയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. അവൾ ഒരു ദീർക്ക ശ്വാസം എടുത്തു ഫോൺ അവിടെ വെച്ച് റൂമിനു പുറത്തേക്ക് ഇറങ്ങി….
💓💓💓💓💓💓💓💓💓💓💓💓💓💓
ദേവ….
ശ്രീ വിളിച്ചത് കേട്ടിട്ടും കേൾക്കാത്ത പോലെ അവൾ നടന്നു……
ശ്രീ അവളുടെ കൈ പിടിച്ചു നിർത്തി….
” നീ എന്താ ഞാൻ വിളിച്ചിട്ട് കേൾക്കാതെ പോലെ പോവുന്നത് – ശ്രീ ദേഷ്യത്തോടെ ചോദിച്ചു..
“നിങ്ങൾ ആരാ? നിങ്ങൾ വിളിക്കുമ്പോൾ നിൽക്കാനുള്ള ബന്ധം ഒന്നും നമ്മൾ തമ്മിൽ ഇല്ല… ദേവ പുച്ഛത്തോടെ പറഞ്ഞു…
നീ ഇനിയും അത് ആലോചിച് ഇരിക്കുകയാണോ.. നീ ദേഷ്യപ്പെടണ്ട കരുതിയ ഞാൻ ജിത്തൂനോട് ഇങ്ങോട്ട് വരണ്ട പറഞ്ഞത്….. പിന്നെ നമ്മൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ കാര്യം…. പകുതി കല്യാണം കഴിഞതല്ലെ നമ്മുടെ… അതിനു നിന്റെ വിരലിൽ കിടക്കുന്ന ശ്രീറാം എന്ന് എഴുതിയ മോതിരം തന്നെ ധാരാളം …….. ഇനി നിനക്ക് പറഞ്ഞു ജയിക്കാൻ പറ്റില്ല എന്നാ ദ്വാനിയോടെ അവൻ പറഞ്ഞു……
” അഹ് ശെരിയാ നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞു ലെ ഞാൻ ഓർക്കുന്നില്ല…….പിന്നെ കൈയിലെ മോതിരം അവൾ കായിലേക് നോക്കി ചിരിച്ചു കൊണ്ട് അവൻ നേരെ കാണിച്ചു……
ശ്രീ യുടെ മുഖം ദേഷ്യംകൊണ്ട് മൂടി…. നീ അത് അഴിച് വെച്ചു ലെ…
” ആയോ അഴിച് വെച്ചതല്ല ശ്രീ ഏട്ടാ…… ഞാൻ അത് എടുത്ത് കളഞ്ഞതാ……..ഒരു ചിരിയോടെ ഭദ്ര പറഞ്ഞു…
“നിങ്ങളുടെ അനിയനെ നിങ്ങൾ ഒളിപ്പിച്ചതാണെന് എനിക്ക് നന്നായി
അറിയാം…..ഈ ഭൂലോഗത് എവിടെ അവൻ ഉണ്ടെങ്കിലും അവനുള്ള ശിക്ഷ ഞാൻ കൊടുത്തിരിക്കും….
അവനെ ഒന്ന് നോക്കി അവൾ ഇറങ്ങി പോയി…..
അവൾ പോയ വഴിയേ നോക്കി ശ്രീ നിന്നു…..അവൻ പരിഭ്രമം തോന്നി… അവൾ ഈ കല്യാണം വേണ്ട എന്ന് വെക്കുമോ… ഇല്ല ഒരിക്കലും അവൾ ഇല്ലാതെ എനിക്ക് പറ്റില്ല…. അവന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു….
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ദേവ താഴേക്കു ചെന്നു….. പിന്നാലെ ശ്രീ യും ഉണ്ടായിരുന്നു….
“ദേവ ഇങ്ങോട്ട് വാ… മുത്തശ്ശൻ അവളെ അടുത്തേക്ക് വിളിച്ചു….
ദേവ അയാളുടെ ചാരു കസേരയുടെ അടുത്ത് പോയി നിന്നു….
” ദേവയുടെയും ശ്രീകുട്ടന്റെയും ജാതകങ്ങൾ നോക്കി… ഇവർ തമ്മിൽ ഈ
മാസത്തിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇതിനു യോഗം ഇല്ലന്ന പണിക്കര് പറയുന്നത്…. മുത്തശ്ശൻ എല്ലാവരേം നോക്കി പറഞ്ഞു…..
“ആയോ… അച്ഛാ പെട്ടന്ന് കല്യാണം എന്ന് പറഞ്ഞാൽ…- ലക്ഷ്മി പറഞ്ഞു…
” പെട്ടന്നൊന്ന് അല്ലാലോ 1 മാസത്തിനുള്ളിൽ എന്നല്ലേ പറഞ്ഞത് – ദേവൻ ലക്ഷ്മിയേ നോക്കി ചോദിച്ചു…
“അപ്പു ഇവിടെ ഇല്ലാതെ എങ്ങനെയാ – ലക്ഷ്മി സങ്കടത്തോടെ പറഞ്ഞു…..
“അപ്പു…. അവന് കുറച്ചു മാറി നില്കുന്നത് നല്ലത് തന്നെയാ… അവന്റെ മനസ് ശാന്തമാവുമ്പോൾ അവൻ വന്നോളും….കല്യാണത്തിന്റെ വിവരം അറിഞ്ഞാൽ അവൻ വരാതിരിക്കില്ല… മുത്തശ്ശൻ പറഞ്ഞു.
” എന്നാൽ നല്ല ഒരു ഡേറ്റ് നോക്കിക്കോളു അച്ഛാ… ദേവൻ അയാളുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു
” സേതു നിനക്ക് എന്തെങ്കിലും പറയാനുണ്ടോ… – അയാൾ സേതുവിനെ നോക്കി ചോദിച്ചു….
” ഇല്ല അച്ഛാ….. എന്റെ മോൾക് സമ്മതക്കുറവില്ലെങ്കിൽ പിന്നെ എനിക്ക് പ്രശ്നം ഒന്നും ഇല്ല.. അയാൾ ദേവയെ നോക്കി ചന്ദ്രശേഖരൻ മേനോനോട് പറഞ്ഞു……
” മം ” മുത്തശ്ശൻ ഒന്ന് മൂളി….
” ശ്രീകുട്ടാ നിനക്ക് എന്തെങ്കിലും ബുധിമുട്ട് ഉണ്ടോ വേഗം നടത്തുന്നതിൽ?
” ഇല്ല മുത്തശ്ശ…, മുത്തശ്ശൻ തീരുമാനിച്ചോളൂ… ശ്രീ അയാളോട് പറഞ്ഞിട്ട് ദേവയെ നോക്കി.. അവൾക് ഭാവ വെത്യാസം ഒന്നും ഇല്ല എന്ന് കണ്ടതും അവൻ ആശ്വാസമായി… അപ്പുവിനെ എന്തെങ്കിലും ചെയ്യും എന്നാ ഭീഷണി കാരണം അവൾ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കില്ല …. അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു…. അവളും തിരിച്ചു അവനെ നോക്കി ചിരിച്ചു…..അത് കണ്ടതും ശ്രീക്ക് ആശ്വാസമായി……
“ഇനി എന്റെ മോളു പറ പെട്ടന്ന് ഈ വിവാഹം നടത്തുന്നതിൽ നിനക്ക് എത്തിരഭിപ്രായം ഉണ്ടോ… മുത്തശ്ശൻ അവളെ നോക്കി ചോദിച്ചു…
” ഭദ്ര എല്ലാവരെയും നോക്കി ……
എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല….!!!!!!!
“ദേവ നീ എന്താ ഈ പറയണേ.. തമാശ പറയേണ്ട സമയം അല്ല ഇത്….ലക്ഷ്മി
അവളുടെ കൈ മോട്ട് പിടിച്ചു അടുത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു……
അവൾ ഒരു ചിരിയോടെ ആ കൈ എടുത്തു മാറ്റി….
” ഒരു തമാശയും ഞാൻ ഇവിടെ പറഞ്ഞിട്ടില്ല.. ഇത് എന്റെ ജീവിതം ആണ് അത് തീരുമാനിക്കേണ്ടത് ഞാൻ ആണ്……. ” ദേവ എല്ലാവരെയും നോക്കി പറഞ്ഞു…
ശ്രീ വിശ്വാസം വരാതെ അവളെ നോക്കി……
“എല്ലാവരും എന്നോട് പൊറുക്കണം… ഞാൻ ഒരു ആണിനെ വിവാഹം ചെയ്യണം എന്നാണ് ആഗ്രഹിച്ചത് അല്ലാതെ..! അവൾ
ഒന്ന് നിർത്തി ശ്രീയെ നോക്കി….
ശ്രീ ക്ക് ദേഷ്യം ഉചിയിൽ എത്തിയിരുന്നു…..
“ദേവ… ശ്രീ അവളെ അടിക്കാൻ കൈ ഉയർത്തിയതും ശ്രീയുടെ കവിളിൽ ഒരു അടി വീണിരുന്നു……
ശ്രീ ക്ക് ഒരു നിമിഷം മരവിപ്പായിരുന്നു എന്താ നടന്നത് എന്ന് അറിയാൻ അവന് കുറച്ചു സമയം എടുക്കേണ്ടി വന്നു… അവൻ മുന്നിലേക്ക് നോക്കിയപ്പോ അവനെ ചുട്ടു ഭസ്മം ആകാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന ശ്രീദേവി……
” അമ്മ ” അവൻ വിശ്വാസം വരാതെ ശ്രീദേവിയെ വിളിച്ചു…
” അതെ അമ്മ തന്നെയാ….. അത് കൊണ്ട് തന്നെയാ പറയണേ….. ഒന്ന് നിർത്തി ശ്രീദേവി ചന്ശ്രശേഖരമേനോന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു…. “അച്ഛാ ഈ വിവാഹം നടക്കില്ല……!!!!
എല്ലാവരും ഇരുന്നിടത് നിന്ന് എണീറ്റു….
“ആരും എന്നോട് ഒന്നും ചോദിക്കരുത്.. ഇവനെ പ്രസവിച്ച അമ്മ പറയുന്നത് എന്ത് വന്നാലും ദേവയെ ഇവന് കൊടുക്കരുത്…
ശ്രീദേവി കരഞ്ഞു കൊണ്ട് സാരീ തലപ് കൊണ്ട് മുഖം പൊത്തി കരഞ്ഞു…
” ദേവമ്മ ” ഭദ്ര ഓടി പോയി അവരെ കെട്ടിപിടിച്ചു……..
” എന്റെ മോൾക് ദേവമ്മ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല കേട്ടോ.. അവർ അവളെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു….
” ആര് എന്ത ചെയ്താലും ശെരി ഈ ശ്രീ ക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ദേവ ഭദ്ര മാത്രമായിരിക്കും…..ഈ ശ്രീ യുടെ താലി മാത്രേ അവളുടെ കഴുത്തിൽ വീഴു””
ശ്രീ ദേഷ്യത്തോടെ മുകളിക്ക് കേറി പോയി….
ആർക്കും ഒന്നും മനസിലായില്ലെങ്കിലും എന്തോ കാര്യമായ പ്രശ്നം തന്നെ ഉണ്ട് എന്ന് എല്ലാർക്കും ബോധ്യമായി…. പിനീട് ആരും ഒന്നും സംസാരിച്ചില്ല…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദേവ റൂമിൽ ബാഗ് പാക്ക് ചെയുന്ന തിരക്കിലാണ് അപ്പോഴാണ് ശ്രീ അങ്ങോട്ട് കേറി വരുന്നത് …….
“ദേവ…നീ ഈ വിവാഹം വേണ്ട എന്ന്
തന്നെ തീരുമാനിച്ചോ…..
” ഞാൻ എല്ലാവരുടേം മുന്നിൽ പറഞ്ഞതാണല്ലോ… ഇനി ആദ്യം പറയണോ? ദേവ അവനെ നോക്കി ചോദിച്ചു
” നീ എന്നെ വേണ്ട എന്ന് പറഞ്ഞാലും എനിക്ക് നീ ഇല്ലാതെ പറ്റില്ലലോ….. അതിന് ഞാൻ ഏത് അറ്റം വരെയും പോവും… വേണ്ടി വന്നാൽ നിന്റെ അപ്പേട്ടനെ കൊല്ലാനും മടിക്കില്ല… നിനക്ക് അറിയുന്നത്തിൽ എന്നെ……. ശ്രീ അവസാനം ആയുധം എടുത്തു ഇട്ടു….
” ശ്രീ ഏട്ടാ… എന്റെ അപ്പേട്ടനെ ഇനിയും ദ്രോഹിച് മതിയായില്ലേ…… ഇനി എന്താ വേണ്ടത് എന്നെ ആണോ… എന്റെ അപ്പേട്ടനെ ഒന്നും ചെയ്യല്ലേ…. ഞാൻ….. ഞാൻ ഈ വിവാഹത്തിന് സമ്മതിക്കാം…
ഭദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു…
ഭദ്ര ശ്രീയെ നോക്കി അവന്റെ ചുണ്ടിൽ ജയിച്ചതിന്റെ ഒരു ചിരി ഉണ്ടായിരുന്നു….
” ഇത്രെയും പറഞ്ഞ മതിയോ… അതോ ഇനി കൂടുതൽ എന്തെങ്കിലും പറയണോ………” ഭദ്ര രണ്ട് കയും മാറിൽ പിണഞ്ഞു കെട്ടി അവനെ നോക്കി
ചോദിച്ചു…..
ശ്രീ മുഖം ചുളിച് അവളെ നോക്കി…..
ഭദ്ര ഉറക്കെ ചിരിച്ചു…
” നിങ്ങൾ എന്താ വിചാരിച്ചേ…. നിങ്ങൾ പറയുന്നതൊക്കെ കേട്ട് ഞാൻ സമ്മതിക്കും എന്നോ… അതിന് ഈ ഭദ്ര വേറെ ജനിക്കണം…… ഇനി എന്റെ ജീവിതത്തിൽ ശ്രീറാം ഇല്ല….അത് ഈ ഭദ്ര തീരുമാനിച്ചതാ…. ഇനി മേലാൽ ഇമ്മാതിരി ഡയലോഗ് കൊണ്ട് എന്റെ അടുത്ത് വന്നാൽ…. അവൾ ചൂണ്ട വിരൽ ചൂടി കൊണ്ട് പറഞ്ഞു…..
💓💓💓💓💓💓💓💓💓💓💓💓💓💓
തുടരും…. ❤️
….

by