രചന – രോഹിണി ആമി
നിവേദ്യ പെട്ടെന്നു പുറത്തേക്കു പോയി……. നീതു പിറകെയും………. കാർ സ്റ്റാർട്ട് ചെയ്തിരുന്നു ശ്രീയേട്ടൻ……. മോനെയും മടിയിൽ വെച്ചു കൊണ്ടു തന്നെ………… തന്നെ പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ തോന്നി നിവേദ്യക്ക്………. ഡോർ തുറന്നു കൊടുത്തു…………
കയറണോ വേണ്ടയൊന്ന് ആലോചിച്ചു……. നന്ദു ശ്രീയേട്ടന്റെ കയ്യിലാണ്……. മോനെയും കൊണ്ടു പോയാൽ……… നിവേദ്യ ഒന്നും ചിന്തിക്കാതെ കാറിൽ കയറി…………. ശ്രീയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു………..
മോന് ഇങ്ങനെ പനി കൂടാൻ കാരണം നീയാണ്……… കുഞ്ഞാണ്…….കുളത്തിലെ വെള്ളത്തിൽ എത്രനേരം കിടക്കും……… കുറച്ചൊക്കെ ബോധം വേണം…….. അതെങ്ങനെ സ്വന്തം ആണെങ്കിൽ വേദനിച്ചാൽ പോരേ……. ശ്രീ നിവേദ്യയെ കുറ്റപ്പെടുത്തി…….. അത് ആദിയെ പറഞ്ഞതാണെന്ന് നിവേദ്യക്കു മനസ്സിലായി…………
അതെങ്ങനെ ശ്രീയേട്ടൻ അറിഞ്ഞു…….. നന്ദു കുളത്തിൽ കുളിക്കാൻ പോയ കാര്യം……. നിവേദ്യ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു…… ശ്രീ ഒന്ന് പരുങ്ങി……
ശ്രീയേട്ടാ…….. നന്ദുന് ഇതിനു മുൻപും പനി വന്നിട്ടുണ്ട്….. പനി കൂടി ന്യുമോണിയ ആയിട്ടുണ്ട്……… അതൊന്നും കുളത്തിൽ കുളിച്ചിട്ടല്ല…….. പിന്നെ….. സ്വന്തം ആയതുകൊണ്ടല്ലേ അപ്പാക്കും മോനും ഒരുമിച്ചു പനി പിടിച്ചത്………. ശ്രീ കടുപ്പിച്ചു നിവേദ്യയെ നോക്കി……. ആ നോട്ടം അവൾ അവഗണിച്ചു………
നന്ദു ശ്രീയേട്ടന്റെ കയ്യിൽ ഇരിക്കുമ്പോൾ തന്റെ ശക്തി മുഴുവൻ ചോർന്നു പോകുംപോലെ ….. നന്ദുവിനെ ശ്രീയുടെ കയ്യിൽ നിന്നും വാങ്ങി മടിയിലേക്ക് ചേർത്തു……..
നീതു വരുന്നതു കണ്ടപ്പോഴേക്കും ശ്രീ വണ്ടിയെടുത്തിരുന്നു………. നിവേദ്യ ഇടയ്ക്കിടെ ശ്രീയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു……… ഒരു ഡോക്ടറിന് ചേരാത്ത ഭാവങ്ങൾ ഒക്കെ മുഖത്തു മാറി മറയുന്നുണ്ട്……… വീട്ടിലേക്കു ഒരു തിരിച്ചു വരവുണ്ടാകുമോ എന്നു വരെ നിവേദ്യ ചിന്തിച്ചു……. ശ്രീയേട്ടൻ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചതു പോലെ……….. ഇതിന് ഇവിടെ ഒരു തീരുമാനം ഉണ്ടാക്കണം…….. നീട്ടിക്കൊണ്ടുപോകാൻ പാടില്ല……
ശ്രീയേട്ടൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലും കഴിഞ്ഞു വണ്ടി പൊയ്ക്കൊണ്ടിരിക്കുവാണ്……. താൻ ഉദ്ദേശിച്ചത് ശരിയാണ്…….. ടെൻഷൻ മാറ്റി വെച്ചു ഒന്നാലോചിച്ചു നിവേദ്യ……….
ശ്രീയേട്ടാ…….. ഒട്ടും പതറാതെ വിളിച്ചു…….
എന്താ വേദൂ……..
പഴയത് വീണ്ടും ആവർത്തിക്കുകയാണ് അല്ലേ……….
പഴയതോ…….. എന്ത്……… ശ്രീ മനസ്സിലാവാതെ ചോദിച്ചു……….
പണ്ട് ശ്രീയേട്ടൻ എന്നെ സ്വന്തമാക്കിയത് എങ്ങനെയെന്നു ഓർമ്മയുണ്ടോ……… ആദ്യം സ്നേഹിച്ചു പറഞ്ഞു……. ഞാൻ വഴങ്ങുന്നില്ലന്നു കണ്ടപ്പോൾ ബലമായി പിടിച്ചു വാങ്ങി………. ഇന്നും അതല്ലേ നടക്കാൻ പോകുന്നത്………. സ്നേഹിച്ചു വിളിച്ചു കൂടെ വരണംന്നു പറഞ്ഞു…….. അത് നടക്കില്ലെന്നു കണ്ടപ്പോൾ ബലപ്രയോഗത്തിൽ……….
ഞാൻ പറഞ്ഞില്ലേ വേദൂ…….. നീയെന്നെ മനസ്സിലാക്കിയ അത്രയും വേറാർക്കും ഇന്നേവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല……. നീ പറഞ്ഞത് സത്യമാണ്……… എനിക്ക് എന്റെ മോൻ വേറൊരുത്തനെ അപ്പാ ന്നു വിളിക്കുന്നത് കേട്ടുകൊണ്ടിരിക്കാൻ സാധിക്കുന്നില്ല…….. ഒരേ മുറിയിൽ അവന്റൊപ്പം നീയും കഴിയുന്നത് സഹിക്കാൻ പറ്റുന്നില്ല ……..
അതുകൊണ്ട്……. അതുകൊണ്ട് ഇപ്പോൾ എന്തെടുക്കാൻ പോകുന്നു……….
പോകുന്നു……. ഈ നാടു വിട്ടു…… ഈ വണ്ടി എവിടം വരെ പോകുമോ…….. അവിടം വരെ…….. എന്നെ നീ സ്നേഹിക്കും……….. നിന്റെ നാവു കൊണ്ടു തന്നെ അവനെ പറഞ്ഞു പഠിപ്പിക്കും ഇത് നിന്റെ അച്ഛനാണെന്നു……..
തക്കം പാർത്തിരിക്കുവായിരുന്നു അല്ലേ……..
അതേ……. ഞാൻ എത്ര കെഞ്ചി നിന്നോട്…….. അറിയാം നീ നമ്മുടെ മോനെ വളർത്താൻ കഷ്ടപ്പെട്ടതൊക്കെ………. എങ്കിലും…….. ഞാൻ ഇത്രയും താഴ്ന്നു പറഞ്ഞിട്ടും നീ അനുസരിക്കില്ലാന്നു വച്ചാൽ……….
ശ്രീയുടെ മൊബൈൽ ബെല്ലടിച്ചു……… ദേവേട്ടൻ ആണ്……… കാൾ കട്ട് ചെയ്തു ശ്രീ……. വീണ്ടും ബെല്ലടിച്ചു…….. ഇപ്പോൾ നിവേദ്യ ആണ് കാൾ അറ്റൻഡ് ചെയ്തത്……
ഇങ്ങോട്ടു കുറെയേറെ ചോദ്യങ്ങൾ…….. ഇപ്പോൾ എവിടാണ്……. ഏത് ഹോസ്പിറ്റലിൽ ആണ്………
ദേവേട്ടാ……… ഞാൻ വരും…… ഉടനെ തന്നെ…… എന്നെ ശ്രീയേട്ടൻ തിരിച്ചു കൊണ്ടു വിടും…….. പേടിക്കണ്ട………..
പിന്നീട് ദേവൻ ഒന്നും ചോദിച്ചില്ല……… മ്മ്….. ശരി……..
നിവേദ്യ കാൾ കട്ട് ചെയ്തിട്ടു ശ്രീയുടെ പോക്കറ്റിൽ മൊബൈൽ വെച്ചു……..
ശ്രീ പതിയെ ചിരിച്ചു കൊണ്ടു പറഞ്ഞു……… എന്തു വിശ്വസിച്ചാ നീയങ്ങനെ ഒക്കെ പറഞ്ഞത്……….. നീയിനി അവരെയൊക്കെ കാണുമെന്നു തോന്നുന്നുണ്ടോ…….. ഞാൻ നിന്നെ തിരിച്ചു കൊണ്ടുപോകുമെന്ന് തോന്നുന്നുണ്ടോ……….
എനിക്കുറപ്പുണ്ട് ശ്രീയേട്ടാ……… നിങ്ങൾ എന്നെ തിരിച്ചു വീട്ടിൽ കൊണ്ടുവിടും………. എന്നെയും മോനെയും ഏല്പിക്കേണ്ടവരെ തന്നെ ഏൽപ്പിക്കും…….
നിന്റെ വിശ്വാസം അത് നിന്നെ രക്ഷിക്കട്ടെ………. വണ്ടിയുടെ സ്പീഡ് കൂട്ടി ശ്രീ………..
ഒരിക്കലും ശ്രീയേട്ടന് എന്നെയോ കുഞ്ഞിനെയോ സ്നേഹിക്കാൻ കഴിയില്ല ശ്രീയേട്ടാ……… ഇതൊക്കെ ഒരു വാശിയുടെ പുറത്തുള്ള സ്നേഹം ആണ്……. അതും അഭിനയം…….. മനസ്സറിഞ്ഞു സ്നേഹിച്ചിരുന്നെങ്കിൽ ഇത്രയും നേരം എന്റെ കയ്യിൽ കിടന്നു ചുട്ടു പൊള്ളുന്ന മോനെ ഒന്നു നോക്കിയേനെ……… അവനുള്ള ചികിത്സ ആദ്യം കൊടുത്തേനെ നിങ്ങൾ……… അവൻ എന്റെ കയ്യിൽ തളർന്നു കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി………. ജനിപ്പിച്ച ആളു തന്നെ ജീവൻ എടുക്കണമെന്നാവും അവന്റെ വിധി……… നിവേദ്യ പറഞ്ഞു…….
ശ്രീ വണ്ടി ഒതുക്കി നിർത്തി……. നിവേദ്യയുടെ മടിയിൽ കിടക്കുന്ന നന്ദുവിനെ തൊട്ടു നോക്കി……….. ശരിയാണ്……. ഇനിയും വൈകിയാൽ ആപത്താണ്……… തൊട്ടടുത്ത ഹോസ്പിറ്റലിൽ വണ്ടി നിർത്തി…….. നിവേദ്യയുടെ മടിയിൽ നിന്നും നന്ദുവിനെ എടുത്തു നിവേദ്യയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു…………
നന്ദുവിന് സൈഡിലായി റൂമിൽ ഇരിക്കുമ്പോഴും ശ്രീ നിവേദ്യയോട് ഒന്നും പറഞ്ഞില്ല……… എന്തോ ചിന്തയിൽ ആണ്……
എനിക്ക് വീട്ടിൽ പോകണം ശ്രീയേട്ടാ……… എന്നെ കൊണ്ടുവിട്ടേ പറ്റു…….. ഇപ്പോഴാണ് ഞാൻ കുറച്ചു സന്തോഷം അനുഭവിക്കാൻ തുടങ്ങിയത്……… അത് നശിപ്പിക്കരുത്…….
ശ്രീയേട്ടൻ കരുതുന്നുണ്ടോ ഞാൻ ഇനിയും നിങ്ങളെ സ്നേഹിക്കുമെന്ന്……. കൂടെ ജീവിക്കുമെന്ന്……
നിനക്ക് അതിനു കഴിയില്ലേ വേദൂ……..
ഇല്ല……. ഒരിക്കലുമില്ല……. എനിക്ക് നിങ്ങളിലുള്ള വിശ്വാസം…… സ്നേഹം എല്ലാം നശിപ്പിച്ചത് നിങ്ങൾ തന്നെയാണ്…….. ആ ഉള്ളിൽ കുറച്ചെങ്കിലും സ്നേഹം വേദൂനോട് ഉണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം……
മുത്തശ്ശൻ ആദിയോട് പറഞ്ഞതാണ്…. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്നു………….. അതിപ്പോൾ നിങ്ങളോടാണ് പറയേണ്ടത്……. ഇല്ലാത്ത സ്നേഹം പിടിച്ചു വാങ്ങാൻ നിൽക്കരുത് ശ്രീയേട്ടാ……… നന്ദു ഒരിക്കലും നിങ്ങളെ അംഗീകരിക്കില്ല……. അവനു എല്ലാം അറിയാം…….. നിങ്ങൾ ആണ് അവന്റെ അച്ഛൻ എന്ന്……….. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവൻ ആദിയെ സ്നേഹിക്കുന്നതും അപ്പാ ന്നു വിളിക്കുന്നതും………
ആരുടേയും മുന്നിൽ സ്വയം ചെറുതാവരുത് ശ്രീയേട്ടാ…..അത് നന്ദൂട്ടന് മുന്നിൽ ആയാൽ പോലും………. എനിക്കതു സഹിക്കാൻ കഴിയുന്നില്ല………. നിവേദ്യയുടെ കണ്ണു നിറഞ്ഞു……… ഇപ്പോൾ സ്വന്തം കരിയർ പോലും നോക്കാതെ ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ ശ്രീയേട്ടന്……
നമ്മൾ ഒരുമിച്ചാലും പോകെപ്പോകെ പലവിധ പൊട്ടിത്തെറികളും ഉണ്ടാകും……. ഇല്ലാന്ന് പറയാൻ പറ്റുവോ ശ്രീയേട്ടന്……. എന്നെയോ മോനെയോ മനസ്സു തുറന്നു സ്നേഹിക്കാൻ ആവില്ല നിങ്ങൾക്ക്……..
നിവേദ്യ ശ്രീയുടെ മുഖം കൈക്കുള്ളിൽ പിടിച്ചുയർത്തി ചോദിച്ചു……..
പറ്റുവോ ശ്രീയേട്ടാ………. എനിക്കറിയാം അതിനൊരിക്കലും കഴിയില്ല…….. മുന്നോട്ടുള്ള ജീവിതത്തിൽ ഞാൻ ആദിത്യൻ എന്ന പേര് ഒരുപാട് കേൾക്കേണ്ടി വരും…….. ഒരുപാട് കരയേണ്ടി വരും………. ഞാനും നന്ദുവും……. കാരണം നിങ്ങളെ ഞാൻ അറിയുന്നത്ര വേറെ ആർക്കും അറിയില്ല……….. അത് നിങ്ങൾക്കും അറിയാം………..
ശ്രീയുടെ നിറഞ്ഞൊഴുകിയ കണ്ണു തുടച്ചു നിവേദ്യ പറഞ്ഞു………
കുറ്റബോധം ആണെങ്കിൽ വേണ്ട………. എനിക്ക് ശ്രീയേട്ടന്റെ എന്തു തോന്നിവാസവും ക്ഷമിക്കാൻ കഴിയും……അന്നും ഇന്നും……. ഇതും ഞാൻ ക്ഷമിച്ചു……..
നന്ദു പതിയെ കണ്ണുതുറന്നു എഴുന്നേറ്റു……… ചുറ്റും നോക്കി……
അമ്മു…… അപ്പാ എന്തിയെ…….
അപ്പാ ഇവിടുണ്ട് നന്ദൂട്ടാ……..
ശ്രീ പെട്ടെന്നു നിവേദ്യയെ നോക്കി……..
ഈ മുറിക്കു പുറത്തു ആദി ഉണ്ടാവും ശ്രീയേട്ടാ……. എനിക്ക് വിശ്വാസം ഉണ്ട്……… ആദി ഒരിക്കലും വിട്ടുപോകില്ല എന്നെയും മോനെയും……… തേടിത്തേടി വരും…….. അത്രയും നന്ദുവിന്റെ മനസ്സിൽ കയറിക്കൂടിയിരിക്കുന്നു അവന്റെ അപ്പാ………ആദിയുടെ മനസ്സിൽ നന്ദുവും…… കുറച്ചൊക്കെ ഇപ്പോൾ എന്റെയും……..
നിവേദ്യ ശ്രീയുടെ മുഖത്തേക്ക് നോക്കി……. കുറച്ചു നേരം മിണ്ടാതെ ഇരുന്നു രണ്ടാളും…… ഒടുവിൽ ശ്രീ സംസാരിക്കാൻ തുടങ്ങി………
ആദിത്യൻ നിന്റെ മനസ്സിൽ ഉണ്ടാവില്ലന്നാണ് ഞാൻ കരുതിയത്…………
ഉണ്ടായിരുന്നില്ല ശ്രീയേട്ടാ……… പക്ഷേ….. ആദിയെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണം പോലും എന്റെയുള്ളിൽ കണ്ടുപിടിക്കാൻ കഴിയുന്നില്ല……. നല്ലൊരു സുഹൃത്താണ്…….. നല്ലൊരു അപ്പായാണ്……. നല്ലൊരു സഹോദരനാണ്……. നല്ലൊരു മകനാണ്……… അപ്പോൾപിന്നെ………….
ശ്രീ കുറച്ചു നേരം തല കുനിച്ചിരുന്നു…….. മ്മ്…….. എനിക്ക് മനസ്സിലാകുന്നുണ്ട് വേദൂ…… സാരമില്ല ……. നീയെന്നോട് കുറച്ചു സ്നേഹത്തോടെ സംസാരിച്ചല്ലോ……… മോന്റെ അടുത്ത് കുറച്ചു നേരം ഇരിക്കാൻ സമ്മതിച്ചല്ലോ……. ധാരാളം……… ഇനിയും നിനക്കൊരു ശല്യമാവാൻ വരില്ല……. ആദിത്യൻ ആണ് ശരി………. നിനക്ക് ചേരുന്നതും ആദിയാണ്……… ദേഷ്യമുണ്ടായിരുന്നു……. പക്ഷേ ഇപ്പോൾ ഇല്ല……
നിവേദ്യയുടെ കവിളിൽ തലോടി………. നന്ദുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു…….
അമ്മുനെ നന്നായി നോക്കണം കേട്ടോ…… ശ്രീ നന്ദുവിനോട് പറഞ്ഞു……..
മ്മ്…… നന്ദു തലയാട്ടി……. നിവേദ്യയെ നോക്കാതെ മുറിക്കു പുറത്തേക്കു പോയി………
ശ്രീ പോയി ഡോർ തുറന്നതും ……… നേരെ നോക്കിയത് ആദിയുടെ മുഖത്തേക്കാണ്…… ഭിത്തിയിൽ ചാരി താടി തടവി നിൽക്കുന്നു……… ഒരു ചെറിയ ചിരി ശ്രീയുടെ മുഖത്ത് വിരിഞ്ഞു………. നിവേദ്യ പറഞ്ഞത് ശരിയാണ്…….. അവരുടെ സ്നേഹം ആദിക്ക് മാത്രം അവകാശപ്പെട്ടതാണ്………. ആദിക്കരികിലേക്ക് നീങ്ങി……… സോറി ആദിത്യാ……..
ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു ശ്രീ………. ഞാൻ അറിഞ്ഞിരുന്നു നിങ്ങൾ എന്റെ പിറകെ നിഴൽ പോലെ ഉണ്ടെന്ന്…… പിന്നെ ഒന്നും കണ്ടില്ലന്നു നടിച്ചത്…… അത്……. മോനൂസും അമ്മുവും എന്നെ വിട്ടു പോകില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്………
മ്മ്……. ആ ഉറപ്പ് അവർക്കുമുണ്ട്……. ആദി ഭാഗ്യം ചെയ്തയാളാണ്………
ശരിക്കും അതേ ശ്രീ…….. ആദി പറഞ്ഞു……. ശ്രീ തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ആദി പറഞ്ഞു………
ശ്രീ…….. ഇനിയും അമ്മുനെ വേദനിപ്പിക്കാൻ വേണ്ടിയാണെങ്കിൽ….. മുന്നിൽ വരരുത്…… മോനൂസിനെ എപ്പോ വേണമെങ്കിലും വന്നു കാണാം…….. ഞാനോ അമ്മുവോ ഒരിക്കലും എതിരു നിൽക്കില്ല………. ഇനിയും അവരുടെ കണ്ണു നിറഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല……. അതുകൊണ്ടാണ്…….
ശ്രീ ഒന്നു ചിരിച്ചു കാണിച്ചു……. നടന്നു പോകുമ്പോൾ ശ്രീ ഓർത്തു…….. ശരിയാണ് വേദു പറഞ്ഞത്…….. തനിക്ക് വേദനിപ്പിക്കാൻ മാത്രമേ അറിയൂ……. ചേർത്ത് പിടിക്കാൻ അറിയില്ല……… ആദിക്ക് നേരെ തിരിച്ചും……. ചുമ്മാതല്ല ആ കുഞ്ഞ് പോലും ഇത്രയും ആദിയെ സ്നേഹിക്കുന്നത്…….. വിധിച്ചിട്ടില്ല എന്നു കരുതാം…….. അല്ല……. വിധിച്ചതാണ്….. തട്ടി മാറ്റിയത് താൻ തന്നെയാ………..
നന്ദുവിനെ തലോടി ഇരുന്ന നിവേദ്യയോട് പിറകിൽ നിന്നും ആദി ചോദിച്ചു…….
പേടിച്ചു പോയോടോ താൻ……..
എന്തിനു പേടി …….. വേറാരും തിരഞ്ഞു വന്നില്ലെങ്കിലും തൊട്ടു പിറകിൽ ആദി ഉണ്ടാകുമെന്ന് അറിയാമായിരുന്നു……… ആ ഒരു ധൈര്യം ഉണ്ടായിരുന്നു………
ആദി വന്നു നന്ദുവിനെ ചേർത്ത് പിടിച്ചു…….. നിവേദ്യയെ നോക്കി പറഞ്ഞു…….
വിട്ടു കൊടുക്കില്ല ഈ ജന്മത്തിൽ…….. ആർക്കും……..
നിവേദ്യ അതു ശ്രദ്ധിക്കാതെ നെറ്റിയിൽ കൈ തൊട്ടു ചോദിച്ചു………….ഇപ്പോൾ പനി കുറവുണ്ടോ………. ഇല്ലെങ്കിൽ ഇവിടുന്ന് ടാബ്ലറ്റ് വാങ്ങാം……….
നിങ്ങളെ കണ്ടപ്പോളാണ് ആശ്വാസമായത്……. താൻ പേടിച്ചില്ലെങ്കിലും ഞാൻ ഒന്നു പേടിച്ചു……… പിന്നെ ദേവൻ വിളിച്ചു പറഞ്ഞു നിവേദ്യ നല്ല ധൈര്യത്തിലാണ് സംസാരിച്ചതെന്ന്…….. ശ്വാസം വീണത് അപ്പോഴാണ്………. ജീവൻ വന്നതും……..

by