രചന – ജിഷ
സ്റ്റേജിലോട്ട് കയറി വാ… മുഹൂർത്തത്തിന് സമയം അടുക്കാറായി…..
അതുകേട്ട് കൊണ്ടാണ് ലക്ഷ്മിഅമ്മ അഭിയുടെ അടുത്തെത്തിയത്.
അഭിയപ്പോൾ ആരെയോ ഫോൺ ചെയ്തു കൊണ്ട് നിൽക്കുകയായിരുന്നു..
മതിയെടാ നിന്റെ ഫോൺ വിളി, നീ അങ്ങോട്ട് പോയി ഇരിക്ക് കുറച്ചു കഴിഞ്ഞാൽ നിന്റെ കല്യാണമാണ്, അത് കഴിഞ്ഞു മതിയിതൊക്കെ….
അഭി ഒന്നും മിണ്ടാതെ ഫോൺ ഓഫ് ചെയ്ത് അമ്മയെ നോക്കിയൊന്ന് ചിരിച്ചു, അഭിയുടെ കൈയിൽ പിടിച്ച് ലക്ഷ്മിഅമ്മ മുന്നോട്ട് നടക്കാൻ ആഞ്ഞതും, അഭി അമ്മയെ പതിയെ വിളിച്ചു…
അമ്മെ
എന്നാടാ?
അമ്മേ കല്യാണ ചെറുക്കനെ അവരാനയിച്ച് ഇരുത്തി…
പറഞ്ഞു തീർന്നതും ലക്ഷ്മിഅമ്മയുടെ നോട്ടം അവിടേക്ക് എത്തി..
വിശ്വാസം വരാതെ അവർ അഭിയെ നോക്കി……
അവിടെ നവവരന്റെ വേഷത്തിൽ മറ്റൊരു പയ്യൻ…
അഭി വളരെ ശാന്തനായി അമ്മയോട് പറഞ്ഞു…
ബഹളം വയ്ക്കരുത്, ഇതൊരു കല്യാണ മണ്ഡപമാണ്,
ഒരിക്കൽ ഇതെപോലെയൊരു പന്തലിൽ വെച്ചുണ്ടായ അത്യാഹിതങ്ങൾ ഒന്നും അമ്മ മറക്കേണ്ട, അതും അമ്മ കാരണം തന്നെയായിരുന്നു….
അമ്മ ദേഷ്യത്തോടെ എന്നെ നോക്കി…
അമ്മേ, അമ്മ ഞാൻ പറയുന്നതൊന്ന് കേൾക്ക്,
അമ്മ കരുതും പോലെ ഞാനല്ല നിരഞ്ജനയെ കെട്ടുന്നെ, ഡോക്ടർ അഭിനവ് ആണ്, അവളുടെ ക്ലാസ്സ്മേറ്റ് ആയിരുന്നു….
പേര് ഒരുപോലെ ആയതു കൊണ്ട് വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല…
അവരിഷ്‌ടത്തിലാ അമ്മെ, സ്നേഹിക്കുന്നവർ ഒന്നിച്ചു ജീവിച്ചോട്ടെ…
അഭി നീ എന്നെ ഭ്രാന്ത് പിടിപ്പിക്കരുത്….
ഇതൊക്കെ നിനക്ക് കുട്ടികളിയാണോ?
അപ്പോൾ അവർ നിന്നെ സ്വീകരിച്ച് ആനയിച്ചതോ?
എന്നെ വെറുതെ പറ്റിക്കാൻ നോക്കേണ്ട, ഞാൻ സമ്മതിച്ച് തരില്ല ഇതൊന്നും..
അതിന് എന്നെ സ്വീകരിച്ച് കൊണ്ടുവരുന്നത് അമ്മ കണ്ടോ, അവരുടെ ഒപ്പം നമ്മളും അകത്തെത്തി അത്രയെയുള്ളൂ, അത് അമ്മയെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഞാൻ ചെയ്തതാ..
ആ സമയം അഞ്ജു എന്തോ കാണാനില്ല എന്ന് പറഞ്ഞ് അമ്മയുടെ ശ്രദ്ദ മാറ്റിയിരുന്നു..
ശരിയല്ലെ?
ശരിയാണ് ആങ്ങളയും പെങ്ങളും കുടുംബക്കാരും എല്ലാവരും ചേർന്ന് എന്നെ വെറും വിഡ്ഢിയാക്കി….
അഭി നീ എന്താ ഈ ചെയ്യുന്നേ?
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ?
ലക്ഷ്മിഅമ്മയുടെ രോഷം ആളിക്കത്തി…..
എന്നെ എല്ലാവരും കൂടി ചതിക്കുവാണോ? ഇത്രയും നേരം എന്നെ പൊട്ട് കളിപ്പിക്കുകയായിരുന്നോ?
നീലിമയും വല്യമ്മായിയും എല്ലാവർക്കും അറിയാമോ ഇത്?
അവർക്കും അറിയാം ഞാനാണ് അവസാന നിമിഷം വരെ അമ്മയൊന്നും അറിയണ്ട എന്ന് പറഞ്ഞത്.. .
അപ്പോൾ നീ എല്ലാവരുടെയും കൂടെ ചേർന്ന് എന്നെ ചതിക്കുവാരുന്നു അല്ലേടാ?
നിന്റെ കല്യാണത്തിന്ക്ഷണിച്ചവരുടെ എല്ലാം മുൻപിൽ നീ എന്നെ അപമാനിച്ചല്ലോ അഭി,
ആരുടെ മുന്നിലും അമ്മ അപമാനിക്കപ്പെട്ടിട്ടില്ല, ആരുടെയും കൂടെ കൂടി ഞാൻ അമ്മയെ ചതിച്ചിട്ടുമില്ല….
എല്ലാവരോടും ഞാൻ വിളിച്ചു പറഞ്ഞിരുന്നു, പിന്നെ കുറച്ച് അടുത്ത സ്വന്തക്കാർ, കുറെ കഴിയുമ്പോൾ അവർ സ്വയമെല്ലാം മനസ്സിലാക്കിക്കോളും അത്രയെയുള്ളൂ…
എല്ലാവരും കൂടി എന്നെ……
പറഞ്ഞവസാനിപ്പിക്കാതെ എന്റെ കൈ തട്ടി എറിഞ്ഞമ്മ പുറത്തേക്ക് ഇറങ്ങി….
അമ്മയുടെ പുറകെ ഞാനും….
അമ്മേ…
ഒന്നും മിണ്ടാതെ അമ്മ സൈഡിൽ ഉള്ള ഡ്രസ്സിങ് റൂമിലേക്ക് കയറി…..
കൂടെ കയറി,വാതിൽ അടച്ചു കുറ്റിയിട്ടു ഞാൻ ….
അമ്മേ…
ആർക്കും വേറെ ഒന്നും അറിയില്ല, അമ്മ ഇനിയും ബഹളം വെച്ച് എല്ലാരേയും അറിയിക്കാതിരുന്നാൽ മതി….
ഇനിയും ഞാൻ ചോദിക്കുന്നതിന് അമ്മ ഉത്തരം പറയണം…
അമ്മ എന്തിനാ അങ്ങനെ ചെയ്തത് ?
അത് കൊണ്ട് അമ്മയ്ക്ക് എന്ത് നേട്ടമാ ഉണ്ടായെ ?
ഞാൻ എന്ത് ചെയ്തു അഭി?
അമ്മ ബഹളം ഒന്നും വയ്‌ക്കേണ്ട…..
അമ്മ ഇനിയും എന്റെ അടുത്ത് കള്ളം പറയേണ്ട…
എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനിവിടെ ഇരിക്കുന്നെ…
അമ്മ എന്റെ മുഖത്തേക്ക് നോക്കി…..
എല്ലാം അറിഞ്ഞമ്മേ, അമ്മ നീനയോട് പറഞ്ഞതും അവളെന്നെ ജീവിത്തിന്നു തന്നെ അകറ്റിയതുമെല്ലാം, എല്ലാം അമ്മയ്ക്ക് വേണ്ടിയാ, അമ്മ പറഞ്ഞിട്ട്..
എല്ലാം എനിക്ക് അറിയാം…
നിന്നോട് ഇതൊക്കെ ആര് പറഞ്ഞു?
നീനയോ?
നീന എന്നോട് ഇതൊക്കെ പറയുമോ, അവൾക്ക് എന്നെക്കാൾ അമ്മയെ അല്ലെ വിശ്വാസം..
ഞാൻ അമ്മയോടായി പറഞ്ഞു….
രണ്ട് ദിവസം മുൻപ് നിരഞ്ജന എന്നെ വിളിച്ചിരുന്നു….
അഭിയേട്ടാ എനിക്ക് അഭിയേട്ടനെ ഒന്ന് കാണണം,
അഭിയേട്ടൻ ഫ്രീ ആണേൽ ഒന്ന് വരുമോ..
ഞാൻ ചെല്ലുമ്പോൾ എന്നെ കാത്ത് അവളവിടെയുണ്ടായിരുന്നു…
അവളെ കണ്ടപ്പോൾ തന്നെ എനിക്കെന്തോ ഒരു പന്തികേട് തോന്നി…
മനസ്സിൽ ഈ കല്യാണം നടക്കില്ലെന്നും തോന്നി………
എന്തിനാ നിരഞ്ജനയെ കാണണമെന്ന് പറഞ്ഞത് ?
അഭിയേട്ടാ…..
അതുപിന്നെ, എന്നോട് വെറുപ്പൊന്നും തോന്നരുത്,
ചെറുപ്പത്തിൽ എപ്പോളോ ആണ് നമ്മൾ തമ്മിൽ കണ്ടിട്ടുള്ളത്, അഭിയേട്ടന് എന്നെ മനസ്സിലാവുമെന്ന് ഞാൻ കരുതുന്നു….
എന്നെ ഒരാൾക്ക് ഇഷ്‌ടമാണ്…..
ഞാനും അയാളെ സ്നേഹിക്കുന്നുണ്ട് അഭിയേട്ടാ…
ഒരുപക്ഷേ കഴിഞ്ഞ ദിവസം ഞാൻ വീണ്ടും അഭിനവിനെ കണ്ടില്ലായിരുന്നെങ്കിൽ ഇതൊന്നും അഭിയേട്ടനോട് പറയേണ്ടി വരില്ലായിരുന്നു,പേരും അഭിനവ് എന്ന് തന്നെയാ അഭിയേട്ടാ….
പഠിപ്പിനിടയിലെ ആ പ്രണയം അത്രമേൽ ദൃഢമൊന്നും ആയിരുന്നുമില്ല, പക്ഷേ ഇന്നലെ അഭിനവിന്റെ അച്ഛനും അമ്മയും വീട്ടിലെത്തി , അവർ എന്നെ കാണാൻ വേണ്ടി മാത്രമാണ് അമേരിക്കയിൽ നിന്നെത്തിയത് അതും എന്നെ പെണ്ണുകാണാൻ………
പണ്ട് എപ്പോഴോ ഇഷ്‌ടമാണെന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ അഭിനവിനു കൊടുത്ത ഉറപ്പിന്മേൽ ആണ് അവരെത്തിയത്, വെറുതെ ഒരു ചെറുപ്പക്കാരനും അവന്റെ അച്ഛനും അമ്മയ്ക്കും ആഗ്രഹം കൊടുത്തു….
എന്റെ കൂടെ പഠിച്ചതാണ്, ഇപ്പോൾ അവർ അമേരിക്കയിൽ ആണ്….
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു ……
അത് മാത്രമല്ല അഭിയേട്ടാ ഞാനും സ്നേഹിച്ചിരുന്നു…..
പറിച്ചു മാറ്റാൻ കഴിയുന്നില്ല….
ആന്റി ഈ വിവാഹ ആലോചനയുമായി വന്നപ്പോഴെ ഞാൻ വീട്ടിൽ പറഞ്ഞതാണ്, പക്ഷേ
അങ്കിൾ ഞങ്ങൾക്ക് ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങളും അങ്കിളിന്റെ ആഗ്രഹവും, എല്ലാത്തിലും ഉപരി അഭിയേട്ടൻ കുഞ്ഞിലെ മുതൽ എന്നെ സ്നേഹിക്കുന്നുണ്ടന്നെല്ലാം അറിഞ്ഞപ്പോൾ അമ്മയ്ക്കും, അമ്മാമയ്ക്കും ഭയങ്കര വിഷമം….
രണ്ടു പേരും കൂടി കരഞ്ഞു കാലുപിടിച്ച് എന്നെ ഈ വിവാഹത്തിന് സമ്മതം മൂളിപ്പിച്ചു..
കേട്ടുകഴിഞ്ഞപ്പോൾ ഞാൻ നിരഞ്ജനയോട് പറഞ്ഞു, അത്രയേ ഉള്ളോ,എനിക്ക് വിഷമമൊന്നുമില്ലടോ , പിന്നെ നിരഞ്ജനയോട് അമ്മ
പറഞ്ഞതുപോലെ കുഞ്ഞിലേ മുതൽ എന്റെ മനസ്സിലൊരു പെണ്ണ് ഉണ്ടായിരുന്നു അതു പക്ഷേ താൻ അല്ലടോ പൊന്നുവെന്ന് ഞാൻ വിളിക്കുന്നെന്റെ നീനയാണ്….
പക്ഷേ പെട്ടെന്ന് ഒരു ദിവസം മുതൽ അവളെന്നെ വെറുത്തുതുടങ്ങി, എന്നിൽ നിന്നു അകന്നു തുടങ്ങി അതൊക്കെ പിന്നീട് പറയാം…
ഇപ്പോൾ താൻ ധൈര്യമായി അഭിനവുമായുള്ള വിവാഹത്തിന് ഒരുങ്ങിക്കോ, ഓരങ്ങാളയുടെ സ്ഥാനത്ത് നിന്ന് ഞാൻ നടത്തിതരും നിങ്ങളുടെ കല്യാണം…….
ഞാൻ അമ്മയോട് സംസാരിച്ചിട്ട് തന്നെ വിളിക്കാം ഇപ്പോൾ ഇതൊന്നും എന്റെ വീട്ടിൽ വിളിച്ചു പറയണ്ട, രണ്ട് ദിവസം കൂടിയെയുള്ളൂ വിവാഹ ഒരുക്കങ്ങൾ നടത്തിക്കോളൂ,
തിരികെ പോരുമ്പോൾ അവളുടെ മുന്നിൽ താൻ തീരെ ചെറുതായി പോയതുപോലെ തോന്നി, ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ കുറിച്ച് ഒരു വാക്കെനിക്കവളോട് നേരത്തെ പറയാൻ തോന്നാഞ്ഞതിൽ…..
അവളുടെ ഇഷ്‌ടം അഗാധമല്ലായിരുന്നിട്ട്
കൂടി അവളെന്നോട് അത് തുറന്നു പറഞ്ഞു…. ഞാൻ അവരുടെ കല്യാണം നടത്തി കൊടുക്കണം..
മറ്റേനാളത്തെ പന്തലിൽ വെച്ചു തന്നെ, അതിന് മുൻപ് അമ്മയെ പറഞ്ഞു മനസ്സിലാക്കണം……
ഓരോന്ന് ആലോചിച്ച് വണ്ടിയോടിച്ചപ്പോഴും മനസ്സിനൊരു ഭാരം മെതിച്ചു കിടന്നു,
അതാണ് എനിക്ക് പൊന്നുന്റെ അപ്പയെ കാണാൻ തോന്നിയത്, ഒരു പ്രായം തൊട്ട് എന്റെ അച്ഛന്റെ സ്‌ഥാനത്ത് മനസ്സിൽ കൊണ്ടു നടക്കുന്നതാണ്……
കാർ നേരെ പൊന്നുവിന്റെ വീട്ടിലോട്ടു വിട്ടു….
അപ്പയുടെ അടുത്തെത്തി, കുറെ നേരം സംസാരിച്ചു ഇടക്കെപ്പോഴോ സങ്കടം കൊണ്ട് ഇടനെഞ്ച് ഒന്ന് ഇടറി, ആ കൈകളിൽ പിടിച്ചു ഇരുന്നപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു…
മോനെ, എന്റെ സങ്കടം കണ്ടാണ് അപ്പാ സംസാരിക്കാൻ തുടങ്ങിയത്…..
ന്റെ കുട്ടിയോട് മോന് വെറുപ്പൊന്നും തോന്നരുത്, അവളെ ശപിക്കല്ലേ മോനെ..
മോന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നടക്കണം, അവളൊരു പാവമാ, അവളോട് ക്ഷമിക്കണം………
എന്താ അപ്പാ പറയുന്നേ എന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹമോ? എന്ത് ആഗ്രഹം?
എന്റെ ചോദ്യം കേട്ട് അപ്പാ വല്ലാതായി,
അബദ്ധം പറ്റിയതുപോലെ അപ്പാ എന്റെ മുൻപിൽ ഉരുണ്ടു കളിച്ചു…
അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി അപ്പാ എന്നോട് ആ സത്യം പറഞ്ഞു….
മോൻ അമ്മയോടോ നീന മോളോടോ ഇതിനെ കുറിച്ചൊന്നും ചോദിക്കരുത്,
“മോന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹമാണ് അതു ചെയ്തു കൊടുക്കുക എന്നുള്ളത് ഒരു മകന്റെ കടമയാണ്.. ”
വീണ്ടും കുറെ നേരം ഞാനവിടെ ഇരുന്നു,
നീനയുടെ മാറ്റത്തിന്റെ കാരണമിതായിരുന്നു…
എന്റമ്മയ്‌ക്കെല്ലാം അറിയാമായിരുന്നു എന്നിട്ടും അമ്മ അവിടെ ചെന്ന്,അച്ഛന്റെ അവസാന ആഗ്രഹം പറഞ്ഞ് അങ്ങോട്ട് കല്യാണം ആലോചിച്ചു…
നിരഞ്ജനയെ ഞാൻ ചെറുപ്പം മുതൽ സ്നേഹിച്ചെന്നു അവരെ ബോധിപ്പിച്ചു, എന്തിനായിരുന്നു ഇതൊക്കെ, മനസ്സിൽ നൂറു ചോദ്യങ്ങൾ അവശേഷിച്ചു..
അപ്പാ ഞാൻ ഒന്നും ചോദിക്കില്ല. അപ്പയുടെ മകളെ ശപിക്കുകയുമില്ല, എന്നെയും എന്റെ കുടുംബത്തെയും അത്രയ്ക്കും സ്നേഹിക്കുന്നതുകൊണ്ടല്ലേ അവളിങ്ങനെ ഒരു തീരുമാനം എടുത്തത്…
അവളുടെ സ്നേഹം സത്യമാണ് അപ്പാ ഇപ്പോൾ അതെനിക്ക് പൂർണ്ണമായും ദൈവം മനസ്സിലാക്കി തന്നു…..
അവിടുന്ന് ഇറങ്ങുമ്പോൾ സന്തോഷമായിരുന്നു, എല്ലാത്തിനും എനിക്ക് ഉത്തരം കിട്ടി, പരിഹാരവും….
ആ സമയത്തിനുള്ളിൽ ഞാനും ചില തിരുമാനങ്ങൾ എടുത്തിരുന്നു….
എങ്കിൽ ഞാൻ ഇറങ്ങുവാണ് അപ്പയെ , ഇനിയും വരാം അപ്പാ എന്നെ അനുഗ്രഹിക്കണം ആ കാലുകളിൽ തൊട്ട് അനുഗ്രഹം മേടിച്ച് ഞാൻ നേരെ പോയത് നിരഞ്ജനയുടെ വീട്ടിലേക്കായിരുന്നു…….
അവിടെ എത്തി, നിരഞ്ജനയുടെ അമ്മയെയും വല്യമ്മായിയെയും കണ്ട് കാര്യങ്ങൾ എല്ലാം തീരുമാനിച്ചോളാൻ പറഞ്ഞു….
മോനെ നിനക്ക് വിഷമമുണ്ടോ?
ഒരിക്കലുമില്ല ആന്റി, അവൾ സ്നേഹിക്കുന്ന ആളുമായിട്ട് അവളുടെ വിവാഹം നടക്കണം, അതു ഞാൻ നടത്തി തരും ഓരങ്ങാളയുടെ സ്‌ഥാനത്തു നിന്ന്….
പകരം നിങ്ങൾ എനിക്ക് ഒരു ഉപകാരം ചെയ്യണം.. അമ്മ ഒരിക്കലും ഇതൊന്നും അറിയരുത് അവസാന നിമിഷം വരെ……
അതെന്താ മോനെ?
കാര്യമുണ്ട് ആന്റി,
ഞാൻ കാര്യങ്ങൾ ഒക്കെ വിശദമായി അവരെ ധരിപ്പിച്ചു….
മറ്റെന്നാൾ കാണാമെന്നു വാക്ക് കൊടുത്ത് ഇറങ്ങിയപ്പോഴാണ് വല്യമ്മായി വീണ്ടും എന്നെ തിരിച്ചു വിളിച്ചത് ….
മോനെ നിന്റമ്മ പറഞ്ഞതു പോലെ ഹോസ്പിറ്റൽ നിന്റെ പേർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്…
ഞാൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി…
എന്റെ മുഖഭാവം മാറി..
എന്താ മോനെ?
ഹോസ്പിറ്റലോ……
മ്മ് മം..
അതെന്തിനാ?
വല്യമ്മായി അതിന്റെ പകർപ്പ് എന്റെ കൈയിൽ വെച്ചു തന്നു, എന്നിട്ട് പറഞ്ഞു..
അത് അല്ലേലും നിന്റെ സ്വന്തമാ, ഇനി അത് തിരിച്ചെഴുതാൻ ഒന്നും നിൽക്കേണ്ട…
കാരുണ്യ ക്ലിനിക് എന്ന ചെറിയൊരു ബിൽഡിങ്ങിൽ നിന്ന്, ഇന്ന് ഈ കാണുന്ന ഹെൽത്ത് കെയർ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെത്താൻ നിന്റെ അച്ഛൻ ഒരുപാട് കഷ്‌ടപ്പെട്ടതാ കൂടെ നിന്റെ അമ്മയും…….
ഒരിക്കൽ എല്ലാം എന്നെ ഏൽപ്പിച്ചെങ്കിലും ഇനി എനിക്കോ എന്റെ മോൾക്കോ ഒന്നിനും വയ്യാ കുഞ്ഞേ, ഞങ്ങൾക്ക് ഒന്ന് സ്വസ്ഥത ആവണം.. വയസ്സാം കാലത്തിനി ഒന്നിനും വയ്യാ….
നിരഞ്ജനയുടെ കല്യാണം കഴിഞ്ഞാൽ അമേരിക്കയിലേക്ക് പോകും, അവൾക്കിതൊന്നും വേണ്ട, അതു നോക്കാനും കാണാനും ആളില്ലാതെ കിടക്കുന്നതിലും ഭേദം അർഹിക്കുന്ന കൈകളിൽ ഇരിക്കുന്നതാണ്….
ഞാൻ ഒന്നും പറയാതെ കാറിൽ കയറി……..
രണ്ട് ദിവസം മുൻപ് വരെ അമ്മയുടെ തിരക്കഥയിലോടിയ കാര്യങ്ങൾ, അതിന് ശേഷം ഞങ്ങളുടെ തിരക്കഥയൊലോടി അത്രയെഉള്ളൂ അമ്മെ….
ഞാൻ പറഞ്ഞു തീർന്നിട്ടും
ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്ക് സങ്കടമായി…..
അമ്മേ….
അമ്മ അത് ആഗ്രഹിച്ചിട്ടാണോ ഇങ്ങനെയൊക്കെ ചെയ്തേ?
കലങ്ങിയ കണ്ണുകൾ ഉയർത്തി അമ്മ എന്നെ നോക്കി..
ആണെങ്കിലും ഞാൻ അമ്മയെ കുറ്റം പറയില്ല, കുറെയൊക്കെ കഥകൾ എനിക്കും അറിയാം…
പക്ഷേ എനിക്കതൊന്നും വേണ്ടമ്മെ , അതൊക്കെ അഞ്ജുന് കൊടുത്തേക്ക് അവൾ അല്ലെ ഡോക്ടർ…
എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളൂ, ഞങ്ങളെ പിരിക്കാൻ അമ്മയ്ക്ക് തോന്നിയല്ലോ….
അത് വരെ എല്ലാം കേട്ട് നിന്ന അമ്മയെന്നെ കെട്ടിപിടിച്ചു, മോനെ നീ എന്നെ തോൽപ്പിച്ചല്ലോടാ….
ആ കണ്ണുകൾ നിറഞ്ഞൊഴുകി….
നിറഞ്ഞ കണ്ണുകൾ തുടച്ച് ഞാൻ അമ്മയെ ചേർത്തു പിടിച്ചു..
ഞാൻ ഈ ജീവിതത്തിൽ അമ്മയോട് ഒരു കാര്യം മാത്രമേ അവിശ്യപ്പെടുന്നുള്ളു….
നീനയെ……
അവളെന്റെ എന്റെ ജീവനാണ്, അമ്മയുടെ ആഗ്രഹത്തിന് വേണ്ടി എന്നെ പോലും വേണ്ടാന്ന് വെച്ചവളാ, അതിൽ നിന്ന് അമ്മയ്ക്ക് മനസ്സിലായി കാണും അവളുടെ കുടുംബസ്നേഹം, എന്റെ ജീവന്റെ പാതിയെ എന്നിലേക്ക് ചേർക്കണമെനിക്ക്, അമ്മയുടെ അനുഗ്രഹത്തോടെ,
തിരികെ കല്യാണമണ്ഡപത്തിൽ എത്തുമ്പോഴത്തേക്കും കല്യാണം കഴിഞ്ഞ് വധു വരന്മാർക്ക് എല്ലാവരും ആശംസകൾ അർപ്പിക്കുകയിരുന്നു….
അതെ സമയം ഉരുകുന്ന ഹൃദയത്തോടെ ആ ഓഡിറ്റോറിയത്തിന്റെ അറ്റത്തു നീന ഇരുന്നു…
തലകുമ്പിട്ടു നെഞ്ചിലെ വിങ്ങലെല്ലാം കണ്ണുനീരായി ഒഴുക്കി , ആർക്കും മുഖം കൊടുക്കാതിരുന്ന അവളുടെ തോളിലൊരു കൈ തഴുകി…
മോളെ നീനെ…
നീ കരയുവാണോ കുട്ടി…
കണ്ണുകൾ ഉയർത്തി അവൾ അഭിയുടെ അമ്മയെ നോക്കി..
അമ്മയ്ക്കൊരു തെറ്റുപറ്റി, മോള് എന്നോട് ക്ഷമിക്കണം…
അമ്മേ, ഒരു വിങ്ങലോടെ അവളാനെഞ്ചിൽ അഭയം പ്രാപിച്ചു,
കുറെ നേരത്തെ ഏങ്ങലടിച്ചുള്ള കരച്ചിൽ ഒന്നടങ്ങിയപ്പോൾ പോകാനായി എഴുന്നേറ്റു…..
ഞാൻ പോവണമ്മേ അപ്പാ കാത്തിരിക്കും,
മറുപടിക്ക് കാത്ത് നിൽക്കാതെ മുന്നോട്ട് പോവാൻ തുനിഞ്ഞ നീനയെ പരിചിതമായ രണ്ട് കൈകൾ പിടിച്ചു നിർത്തി…….
ആ കൈകളിലെ കാന്തിക ശക്തിയിൽ അവളൊന്ന് ഞെട്ടി..
മുഖം ഉയർത്തി ആ മുഖത്തേക്ക് നോക്കിയവൾ അമ്പരപ്പോടെ സ്റ്റേജിലോട്ട് തിരിഞ്ഞു നോക്കി..
അപ്പോൾ അഭിയേട്ടൻ….
ചിരിയോടെ അമ്മ അടുത്തെത്തി…
മോളെ നിങ്ങളുടെ സ്നേഹത്തിനു മുൻപിൽ ഈ അമ്മ തോറ്റുപോയി, ദൈവമെന്നെ തോൽപ്പിച്ചു…
ഈ അമ്മയോട് മോള് ക്ഷമിക്കണം, അമ്മ അഭിയേട്ടന്റെയും എന്റെയും കൈകൾ പരസ്പരം ചേർത്തു പിടിച്ചു…..
അപ്പയോടു പറഞ്ഞേര് അമ്മ അങ്ങോട്ട് വരുന്നുണ്ടന്ന്,
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നമ്മുക്ക് അതങ്ങ് നടത്തിയേക്കാം….
അമ്മ തിരിഞ്ഞ് നടന്നതും അഭിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു,
പൊന്നു…..
പൊന്നുസെ ..
മ്മ് മം..
ഒരുപാട് സങ്കടപ്പെട്ടോ?
മ്മ് മം..
ആഹാ ഒരു കുഴപ്പവുമില്ല കല്യാണം കഴിയട്ടെ, നീ എന്നെ കരയിപ്പിച്ചതിനും വിഷമിപ്പിച്ചതിനുമുള്ളത് പലിശ സഹിതം ഞാൻ തരും, എന്റെ മൂക്കിന്റെ അറ്റത്തു അഭിയേട്ടൻ ഒരു നുള്ള് നുള്ളി….
ആാഹ്ഹ് എനിക്ക് വേദനിച്ചു കെട്ടോ.
വാ എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട്….
അഭിയേട്ടൻ എന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു…
ഒരു ചെറുചിരിയോടെ ഞങ്ങൾ വീണ്ടും ഞങ്ങളുടെ ലോകത്തേക്ക് തിരികെ പോയി….
മഴ മാറി തെളിഞ്ഞുവന്ന ആകാശം പോലെ….
ശുഭം
( അവസാനിച്ചു )
കഥാപാത്രങ്ങളെയും കഥയെയും എനിക്ക് ഉതകുന്ന രീതിൽ ഞാൻ മാറ്റി അവരെ എന്റെ കഥയിൽ കൂടി ഒരുമിപ്പിച്ചപ്പോൾ , യഥാർത്ഥ ജീവിതത്തിൽ എന്റെ പൊന്നുവും അഭിയും ഒരുമിച്ചില്ല, വിവാഹത്തിനു മുൻപേ എല്ലാ സത്യങ്ങളും പരസ്പരം തിരിച്ചറിഞ്ഞെങ്കിലും സ്നേഹം നിറഞ്ഞ കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളിൽ പെട്ട് അവർ പിരിഞ്ഞു……
ഒരുപാട് തെറ്റു കുറ്റങ്ങൾ ഉണ്ടായിട്ടും,
എന്നെ പ്രോത്‌സാഹിപ്പിച്ച എല്ലാ സുഹൃത്തുകൾക്കും ഒരുപാട് ഒരുപാട് സ്നേഹവും നന്ദിയും…
അഭിപ്രായം പറയണം…
ഈ സ്നേഹം ഇനിയും പ്രതീക്ഷിച്ച് കൊണ്ട് സ്നേഹപൂർവം….

by