19/04/2026

പ്രണയം : ഭാഗം 11

രചന – പൂർണ്ണിമ വിനീത്

“”രാവിലെ ഓഫീസലേക് പോവാനുള്ള തത്രപ്പാടിലാണ് ഭദ്രയും വീണയും….
ഭദ്ര നീ ഒന്ന് വരുന്നുണ്ടോ… ടൈം ആയി… വീണ ലിവിങ് റൂമിൽ നിന്നും വിളിച്ചു പറഞ്ഞു…

“ദാ വരുന്നു… ഭദ്ര ഒരു ബ്ലൂ കളർ ഷിഫാൺ സാരി അതിൽ ഡാർക്ക്‌ പർപ്പിൾ സ്റ്റോൺ ഉള്ള ചെറിയ ബോർഡർ….. പർപ്പിൾ പ്ലെയിൻ ബ്ലൗസ്… കൈയിൽ ചെറിയ രണ്ട് സ്റ്റോൺ വളകൾ…. വൈറ്റ് സ്റ്റോൺ കുഞ്ഞി പൊട്ട്….അവളുടെ നീണ്ട ചുരുണ്ട മുടി കുളിപ്പിന്ന് കെട്ടിയിരിക്കുന്നു…..സാരീയും ഉടുത്ത വരുന്നത് കണ്ട് വീണയുടെ കണ്ണ് തള്ളി… അത്രേം ഭംഗി ഉണ്ടായിരുന്നു അപ്പോ
ഭദ്രയെ കാണാൻ……..

“”പോവാം ഭദ്ര വീണയുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു..

” നീ എങ്ങോട്ടാ ” വീണ മനസിലാവാതെ ചോദിച്ചു……

“ഓഫ്‌സിലേക് ” ഭദ്ര ഭാവ വെത്യാസം ഇല്ലാതെ പറഞ്ഞു

“നീ എന്താ സാരീ ഒകെ ഉടുത്തിട്ട് ….ബാംഗ്ലൂർ വന്നിട്ട് ഒന്നര മാസം ആയി… ഇത് വരെ ഞാൻ നിന്നെ ഇങ്ങനെ കണ്ടിട്ട് ഇല്ല… വീണ ആശ്ചര്യത്തോടെ ചോദിച്ചു….

“നീ കുറെ ആയില്ലെ ട്രീറ്റ്‌ വേണം പറഞ്ഞു നടക്കാൻ തുടങ്ങീട്ട്, അപ്പോ ഇന്ന് നിന്റെ ആഗ്രഹം സാധിക്കാം എന്ന് വിചാരിച്ചു…നമുക്കു രണ്ടാൾക്കും ഈവെനിംഗ് മാളിൽ പോവാം….
ഭദ്ര അത് പറഞ്ഞതും വീണ വേഗം പോയി കെട്ടിപിടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു….

” അതൊക്കെ ശെരി എന്നാലും ഈ സാരീ ” വീണ സംശയത്തോടെ ചോദിച്ചു..

” ഓ എന്റെ പെണ്ണെ,, ഇന്ന് എന്റെ ബര്ത്ഡേ ആണ്..ഇത് എന്റെ അച്ഛാ കഴിഞ്ഞ പ്രാവശ്യം വാങ്ങി തന്നതാ.. അച്ഛയെ ഓർമ വന്നപ്പോ ഉടുത്തുന്നെ ഉള്ളു … ഭദ്ര ചെറു ചിരിയോടെ പറഞ്ഞു……

” അച്ചോടാ ഞാൻ അറിഞ്ഞില്ലാലോ… happy birthday my bestie വീണ ഭദ്രയെ കെട്ടിപ്പിടിച് പറഞ്ഞു….

“മം ശെരി ശെരി വാ ഇറങ്ങാം അല്ലെങ്കിൽ ലേറ്റ് ആവും…. അതും പറഞ്ഞു ഭദ്ര വീണയുടെ കയും പിടിച്ചു ഫ്ലാറ്റിന്റെ ഡോർ തുറന്നു പുറത്തേക് ഇറങ്ങി…….

ഡോറിന്റെ ഹാൻഡിലിൽ ആരോ ബോകെ വെച്ചിരുന്നു…. വീണ അതെടുത്തു നോക്കി അതിൽ എഴുതിയിരിക്കുന്നത് വായിച്ച് ഒരു ചെറു ചിരിയോടെ ബോകെ ഭദ്രക്ക് നേരെ നീട്ടി…..

ഭദ്ര ബോകെ നോക്കി, അവൾക് ഇഷ്ടമുള്ള വൈറ്റ് റോസ് ന്റെ ബോകെ ആയിരുന്നു…. അത് കണ്ട് അവളുടെ കണ്ണുകൾ തിളങ്ങിയെങ്കിലും അതിൽ എഴുതിയിരിക്കുന്നത് വായിച്ചതിൽ അവൾക് ദേഷ്യം വന്നു…. ” nobody makes me smile the way you do and nobody makes me hurt the way you do…kanna. happy birthday my life..!love u❤️”

അവൾ ബോകെ എടുത്ത് ഡസ്ടമ്പിനിൽ ഇട്ടുകൊണ്ട് ലിഫ്റ്റിലേക് കേറി.. വീണ ഒന്നും പറയാതെ അവളുടെ ഒപ്പം കേറി…… ലിഫ്റ്റിന് ഉള്ളിൽ കേറിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… പല ഓർമകളും അവളെ തേടി വന്നതും ഒരു ശാസനായിടെ അവൾ അവളുടെ മനസിനെ സ്വയം അടക്കി നിർത്തി…….

അവളുടെ പ്രവർത്തി കണ്ടുനിന്ന അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു….. കണ്ണുകൾ അമർത്തി തുടച്ചു അവന് ലിഫ്റ്റിനു അടുത്തേക് നടന്നു…….

💓💓💓💓💓💓💓💓💓💓💓💓💓💓

ഭദ്ര ലാപ്പിൽ വർക്ക്‌ ചെയ്തോണ്ടിരിക്കുമ്പോഴാണ് വീണ അങ്ങോട്ട് വന്നത്…

“ഭദ്ര വാ പോവാം” വീണ അവളുടെ അടുത്തേക് വന്നു കൊണ്ട് പറഞ്ഞു….

” എങ്ങോട്, “ഭദ്ര മനസിലാവാതെ ചോദിച്ചു

“അത് ശെരി അപ്പോ നീ ഇന്നലെ വന്ന മെയിൽ ചെക്ക് ചെയ്തിലെ…11:30ക്ക്‌ എല്ലാവരെയും സെമിനാർ ഹാളിലേക് എത്താൻ പറഞ്ഞിട്ടുണ്ട്…..വീണ വാച്ചിലെ ടൈം നോക്കികൊണ്ട്‌ ഭദ്രയോട് പറഞ്ഞു…..

“ഹ്മ്മ് ഞാൻ ശ്രദ്ധിച്ചില്ല …ഓക്കേ ഒരു മിനിറ്റ് ഞാൻ ഈ വർക്ക്‌ ഒന്ന് സേവ് ചെയ്യട്ടെ…

ഭദ്രയും വീണയും സെമിനാർ ഹാളിൽ എത്തിയപോഴേക്കും ബാക്കി എല്ലാവരും അവിടേക്കു എത്തിയിരുന്നു……

💓💓💓💓💓💓💓💓💓💓💓💓💓💓

hi all അർജുൻ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു….

hi സാർ എല്ലാർവരും തിരിച്ചു മറുപടി പറഞ്ഞു…..

“today is my wifes birthday, but unfortunately she is not with me and i miss her so much, but still i would like to celebrate this special days with my colleagues.. so i planned for a party now.. hope you all enjoy it…”

%[ഇന്ന് എന്റെ ഭാര്യയുടെ ജന്മദിനമാണ്, പക്ഷേ നിർഭാഗ്യവശാൽ ഇന്ന് അവൾ എന്നോടൊപ്പമില്ല, ഞാൻ അവളെ വളരെയധികം മിസ് ചെയ്യുന്നു, എന്നിട്ടും എന്റെ സഹപ്രവർത്തകർക്കൊപ്പം ഈ പ്രത്യേക ദിനങ്ങൾ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. അതിനാൽ ഞാൻ ഇപ്പോൾ ഒരു പാർട്ടിക്ക് പ്ലാൻ ചെയ്തു.. നിങ്ങൾ എല്ലാവരും ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു ….]%

അർജുൻ ഇതെല്ലാം പറഞ്ഞതും ഭദ്രയുടെ മുഖത്ത് നോക്കിയായിരുന്നു…..

വീണ ഭദ്രയെ നോക്കി ചിരിച്ചു…. ഭദ്ര വീണയെ കൂർപ്പിച്ച നോക്കി….

ഏല്ലാവർക്കും അത് ഒരു ഷോക്ക് ആയിരുന്ന് പ്രത്യേകിച്ച് ഓഫീസിലെ പിടക്കോഴികൾക്ക്….. അവൻ വന്നത് മുതൽ എങ്ങനെ അവനെ വളക്കാം എന്ന് ആലോചിച്ചിരുന്ന അവർക്കൊക്കെ നിരാശയായിരുന്നു… ഇത്രയും ഗ്ലാമർ ഉള്ള ഒരു സിഇഒ അതും കമ്പനി ഓണർ എല്ലാംകൊണ്ടും ടോപ് ലെവൽ നിൽക്കുന്ന ഒരാളെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ എല്ലാരും തകർന്നു പോയി….

“”സർ സാറിന്റെ വിവാഹം കഴിഞ്ഞതാണോ? – പ്രിയ വിശ്വാസം വരാതെ അർജുനോട് ചോദിച്ചു ( പ്രിയ അർജുന്റെ pa ആണ് )

yes, അർജുൻ ഭദ്രയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു……

നിരാശയോടെ പ്രിയ ഒന്ന് ചിരിച്ചു…..

ഫങ്ക്ഷനിൽ എല്ലാ പെണ്ണുങ്ങളും അർജുനെ ശ്രദിക്കുന്നത് കാണുമ്പോൾ ഭദ്രക് അസ്വസ്ഥത തോന്നി….” എന്താ ഇവർക്കൊക്കെ ഇയാളെ ഇത്ര നോക്കാൻ…. അവൾ സ്വയം ചോദിച്ച് കൊണ്ട് അവനെ നോക്കി… ബ്ലാക്ക് കളർ സിൽക്ക് ഷർട്ട്‌ ഇട്ടിട്ടുണ്ട്, അത് അവന്റെ ദൃഢമായ ശരീരത്തിനെ എടുത്ത് കാണിക്കുന്ന പോലെയാണ്.. ഫുൾ സ്ലീവ് അവന് മടക്കി കൈ മോട്ട് വരെ മടക്കി വെച്ചിട്ടുണ്ട്…….പാർട്ടിക് വന്നപ്പോ അവന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിരുന്നു എന്ന് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്….. കൈയിൽ ഒരു ബ്രസ്‌ലറ്റ് മറ്റേ കൈയിൽ ഒരു ബ്ലാക്ക് കളർ വാച്ച്…. ഭദ്ര കണ്ണുകൾ ഉയർത്തി അവന്റെ കഴുത്തിലേക്ക് നോക്കി… അവന്റെ കഴുത്തിൽ പണ്ട് താൻ സമ്മാനിച്ച തന്റെ പേരെഴുതിയ ചെയിൻ കണ്ടു…. അവളുടെ ഹൃദയം വേഗത്തിൽ മിടിക്കൻ തുടങ്ങി… അവളുടെ ഓർമ്മകൾ ആ ദിവസത്തേക്കു പോയി….

******

“”അജുവേട്ട… ഈ ചെയിൻ ഒരിക്കലും അഴിക്കരുത് ട്ടോ” ഭദ്ര കൊഞ്ചിക്കൊണ്ട് പറഞ്ഞു..

“”എന്തിനാ പെണ്ണെ ഈ നെയിം പ്ലേറ്റ് എന്റെ കഴുത്തിൽ തൂകി ഇട്ടിരിക്കുന്നെ അർജുൻ കളിയോടെ ചോദിച്ചു….

” അതോ… അജുവേട്ടൻ എന്റെ മാത്രാ … എന്റെ മാത്രം പ്രോപ്പർട്ടി… വേറെ ഒരാളുടെ കണ്ണും എന്റെ ചെക്കന്റെ മേലെ വീഴാൻ പാടില്ല..അങ്ങനെ വീഴുമ്പോൾ ഈ പേര് കണ്ട് അവർ നോക്കില്ല……ഭദ്ര അവന്റെ ഷർട്ടിലെ ബട്ടൺ പിടിച്ചോണ്ട് പറഞ്ഞു…..

” നീ എന്റെ ജീവനല്ലേ കണ്ണാ…. നിന്നെ മറന്ന് ഞാൻ വേറെ ഒരാളെ നോക്കും എന്ന് തോന്നുന്നുണ്ടോ….
അവളുടെ മുടിയിഴകൾ ചെവിയുടെ പിന്നിലേക്ക് ഒതുക്കി വെച്ചുകൊണ്ട് അവൻ ചോദിച്ചു..

അവൾ ഇല്ല എന്റെ തലയാട്ടി കൊണ്ട്‌ പറഞ്ഞു…. “എനിക്ക് എന്നേക്കാൾ വിശ്വാസമാണ് അജുവേട്ടനെ…”

“” ആണോ എന്നാൽ ഇവിടെ ഒരു ഉമ്മ താ ” കുറബോടെ അവൻ അവന്റെ ചുണ്ടുകളെ തൊട്ട് കാണിച്ച് കൊണ്ട് ചോദിച്ചു…

“അയ്യടാ ഞാൻ തരില്ല..,, എപ്പോഴും ഈ ഒരു വിചാരമേ ഉള്ളു വഷളൻ ” അവൾ അവനെ തള്ളി നീക്കി കൊണ്ട് പറഞ്ഞു…

” നീ തരേണ്ട ഞാൻ എടുത്തോളാം ” എന്ന് പറഞ്ഞു അർജുൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി….

*****
ആ ഓർമയിൽ ഭദ്ര അവളുടെ കണ്ണുകൾ അമർത്തി അടച്ചു…. പിന്നെ അവൾ കണ്ണുകൾ ഉയർത്തി അവന്റെ മുഖത്തേക് നോക്കിയതും അവനും തന്നെ നോക്കുകയായിരുന്നു എന്ന് ഭദ്ര ഒരു നാടുകത്തോടെ തിരിച്ചറിഞ്ഞു… ഒരു പതർച്ചയോടെ അവൾ വേഗം അവനിൽ നിന്നും മുഖം മാറ്റി …..അവൻ ഒരു ചിരിയോടെ അപ്പുന്റെ അടുത്തേക് പോയി….

അവന് അപ്പുവിനോട് സംസാരിച്ചകൊണ്ടിരിക്കുമ്പോഴും അവന്റെ നോട്ടം ഭദ്രയുടെ നേർക്കായിരുന്നു…

അവന്റെ നോട്ടം തന്റെ നേരെയാണെന്ന് അവൾക് മനസിലായതും അവൾ വീണയോട് സംസാരിച്ചിരുന്നു ….

പാർട്ടിക് എല്ലാം ഭദ്രക്ക് ഇഷ്ടമുള്ള ഫുഡ്‌ ആയിരുന്നു ഉണ്ടായിരുന്നത്… പക്ഷെ അവൾക് ഒന്നും കഴിക്കാൻ തോന്നിയില്ല… എല്ലാത്തിന്റേം സ്മെല് വന്നപ്പോ തന്നെ അവൾക് വോമിറ്റ് ചെയ്യാൻ തോന്നി.. അവൾ വേഗം വാഷിംറൂമിലേക് ഓടി…., അവൾ പോവുന്നത് കണ്ട അർജുൻ അവളുടെ പിന്നാലെ പോയി….

വാഷ് റൂമിൽ ചെന്ന് മുഖം ഒന്ന് കഴുകിയപ്പോൾ ഭദ്ര ഒന്ന് ഓക്കേ ആയി… മുന്നിലെ കണ്ണാടിൽ കണ്ടു തന്റെ പുറകിൽ നിൽക്കുന്ന അർജുനെ… അവൾ അവനു നേരെ തിരിയാൻ തുടങ്ങിയതും
അർജുൻ കാറ്റു പോലെ വന്ന് അവളെ പിന്നിൽ നിന്നും ഇറുക്കെ കെട്ടിപിടിച് “,
“”ഹാപ്പി ബര്ത്ഡേ കണ്ണാ””…അവളുടെ ചെവിക്കരികിൽ പറഞ്ഞുകൊണ്ട് അവൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു…. അവൾ എന്തെങ്കിലും പ്രതികരിക്കും മുന്നേ അവൻ അവിടെ നിന്നും പോയിരുന്നു….

ഭദ്രക് ആകെ ഒരു അസ്വസ്ഥത തോന്നി…അവൾ വേഗം അവിടെ നിന്നും പോയി…….

💓💓💓💓💓💓💓💓💓💓💓💓💓

ഭദ്രയും വീണയും ഓഫ്‌സിൽ നിന്നും നേരെ പോയത് orion മാളിൽ ആണ്…. വീണക് ട്രീറ്റും കൊടുത്തു.. കുറെ ഷോപ്പിംഗ് നടത്തിട്ടാണ് അവർ തിരിച്ചു ഫ്ലാറ്റിലേക് പുറപ്പെട്ടു…..

അവർ ഫ്ലാറ്റിലേക്ക് എത്തുന്നതിന് മുന്നേ bolero overtake ചെയ്ത് അവരുടെ സ്കൂട്ടിക് മുന്നിൽ നിർത്തി

അതിൽ നിന്നും നാലഞ്ചുപേർ ഇറങ്ങി അവരുടെ അടുത്തേക് വന്നു…….വീണ പേടിച് കൊണ്ട് ഭദ്രയെ നോക്കി…..

ഒരാൾ വന്ന് ഭദ്രയുടെ കൈ പിടിച്ചു വലിച്ചു..

“ആരാ നിങ്ങള്…വിട് എന്നെ…വിടാൻ…” ഭദ്ര കുതറികൊണ്ട് പറഞ്ഞു..

” ഹാ അടങ്ങി നിൽക്കേണ്ടി.”” അയാൾ ഉറക്കെ പറഞ്ഞു…… ഭദ്ര പേടിച് അയാളുടെ കൈ വിടീക്കുവാൻ നോക്കി.. അയാൾ ബലമായി അവളെ വലിച്ചു വണ്ടിയിൽ കേറ്റാൻ നോക്കി….

“” ഭദ്രേ.. “”വീണ ഓടി വന്നു അവളെ പിടിച്ചു മാറ്റാൻ നോക്കിയപ്പോൾ വേറെ ഒരാൾ വീണയെ തള്ളി താഴെ ഇട്ടു……

” വീണ ” ഭദ്ര കരച്ചിലോടെ വിളിച്ചു….

ഭദ്രയെ അയാൾ വലിച്ചു കാറിന്റെ ഡോർ തുറന്ന് അകത്തേക്കു കേറ്റാൻ നോക്കിയതും പിന്നിൽ നിന്നുമുള്ള ചവിട്ടിൽ അയാൾ തെറിച്ച പോയി….

ഭദ്ര പേടിയോടെ പിന്നിലേക്ക് നോക്കിയതും കണ്ടു ദേഷ്യത്തിൽ വലിഞ്ഞ മുഖവുമായി നിൽക്കുന്ന അർജുനെ 🔥

തുടരും……..