രചന – സരിത മനു
കോളജിൽ നിന്ന് പോയിട്ടും അന്ന് ജിത്തിന്റെ മനസ്സിൽ നന്ദന ആയിരുന്നു…അവള് തന്നെ ഇത്രയധികം സ്നേഹിക്കുന്നു..എന്തിനാണ് അത് ….അതിനു മാത്രം എന്ത് മഹത്വമാണ് അവള് തന്നിൽ കണ്ടത്. തന്റെ മീര….അവൾക്ക് പകരം …..നന്ദനയെ സ്നേഹിക്കാൻ കഴിയുമോ തനിക്ക്….”? തന്റെ മനസ്സിൽ ഇന്നേവരെ …നന്ദനയെന്ന ല്ല ,മറ്റൊരു പെണ്ണിനെയും മീരയുടെ സ്ഥാനത്ത് താൻ കണ്ടിട്ടില്ല…പക്ഷേ…..നന്ദനയുടെ സ്നേഹം….അത് ഇനിയും കണ്ടില്ലെന്നു നടിക്കാന് തനിക്ക് ആവുന്നില്ല.. പിറ്റേന്ന് നന്ദനയെത്തുന്നത് കാത്തിരിക്കുകയായിരുന്നു അവൻ.. അന്ന് അവളെ കണ്ടപ്പോൾ ഇത്രയും നാൾ കണ്ടതിനേക്കാൾ ഭംഗിയുണ്ടെന്ന് അവന് തോന്നി . ശെരിയാണ്…താൻ ഇന്നേവരെ അവളെ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം… ക്ലാസ്സിലേക്ക് നടന്ന നന്ദന കണ്ടൂ തന്റെ അടുത്തേക്ക് വരുന്ന വിശ്വജിത്തിനെ..
അവളുടെ അടുത്തെത്തിയതും അവൻ ആ കൈകളിൽ പിടിച്ച് കൊണ്ട് ആ ലൈബ്രറിയുടെ കോണിലേക്കൊടി..അവിടെയെത്തിയപ്പോൾ കണ്ടൂ അത്ഭുത ത്താൽ വിടർന്ന കണ്ണുകളും ആയി വിശ്വസിക്കാൻ ആകാതെ തന്നെ നോക്കുന്ന നന്ദനയെ . അവളുടെ കൈകൾ തന്റെ കൈകളിൽ എടുത്ത് അവൻ പറഞ്ഞു. “ഇനി….ഇൗ ജിത്ത്….നിന്റെ മാത്രമാണ്….എന്റെ മീരയെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിയാൻ ഇപ്പൊ എനിക്ക് കഴിയില്ല…എങ്കിലും….നീ….നീയുണ്ട് ഇപ്പൊ എന്റെ മനസ്സിൽ…..” അതുകേട്ട് നന്ദനയുടെ മനസ്സ് നിറഞ്ഞു.,കൂടെ ആ കണ്ണുകളും. “പൊയ്ക്കോ….നീന വരുന്നുണ്ടാവും….” അവള് ക്ലാസ്സിലേക്ക് നടന്നു…പെട്ടെന്നാണ് ടോണി അവിടെ നിൽക്കുന്നത് കണ്ടത്… അവൻ അവളുടെ അടുത്തേക്ക് ചെന്നു. “നന്ദന…എന്തായി ഞാൻ പറഞ്ഞ കാര്യം……”? അവള് ചോദ്യഭാവത്തിൽ അവനെ നോക്കി.
“എനിക്ക് ഇഷ്ടമാണ് നിന്നെ…നീ എൻറെയാ നന്ദന…. വിൽ യു മാരി മീ….?” “ടോണി….ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളത് ആണ്….എനിക്ക് നിന്നോട് അങ്ങനൊരു മൈൻഡ് ഇല്ല. പ്ലീസ്….പ്ലീസ്….ലീവ് മീ എലോൺ…” അവള് അതും പറഞ്ഞു മുന്നോട്ട് പോയി..ടോണി വീണ്ടും അവളുടെ ഒപ്പം നടന്നു… “നന്ദന….പ്ലീസ്…എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല…പ്ലീസ് …നന്ദന… ഐ വാൻറ് യു….” “പോടാ…. ഐ ഹേറ്റ് യു….ഇനി ..ഇതും പറഞ്ഞു എന്നെ ശല്യപ്പെടുത്താതെ പോ നീ…” അവള് പോലും പ്രതീക്ഷിക്കാതെ ടോണി അവളുടെ കയ്യിൽ പിടിച്ചു… “പ്ലീസ്…നന്ദന….ഒന്ന് കൂടി ആലോചിക്കൂ…” അവള് തന്റെ കൈകൾ വിടുവിക്കുവാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു..
“ടോണി…..” ആ വിളിയിൽ അവർ രണ്ടുപേരും ഞെട്ടിത്തിരിഞ്ഞു നോക്കി.വിശ്വജിതിനെ കണ്ടപ്പോൾ അവൻ വേഗം കൈ മാറ്റി. വിശ്വജിത് ടോണിയുടെ അടുത്തേക്ക് ചെന്നു… “ഇനി മേലിൽ നിന്റെ നിഴൽ പോലും ഇവളുടെ മേൽ വീഴരുത്..നന്ദന….ഇവൾ…എന്റെ പെണ്ണാ….ഇൗ വിശ്വ ജിതിന്റെ…” അതുകേട്ട് ടോണി നന്ദനയെ നോക്കി…അവളുടെ കണ്ണുകളിൽ അവൻ കണ്ടു ജിതിനോടുള്ള പ്രണയം….തലയും താഴ്ത്തി അവൻ പോകുമ്പോൾ ഒരിക്കൽ കൂടി അവളെ തിരിഞ്ഞു നോക്കി.
ദേവാനന്ദ് ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.രണ്ടും തന്റെ കൂടപ്പിറപ്പുകൾ ആണ് …. സത്യവും ,നീതിയും മാത്രം നോക്കി വിധി നടപ്പാക്കി മാത്രമാണ് ഇന്നുവരെ താൻ ഓരോ പ്രതികളെയും അഴിക്കുള്ളിൽ ആക്കിയിട്ടുള്ളത്. പക്ഷേ….ഇവിടെ…..തന്റെ അനിയൻ….അവൻ ….അവൻ ഇതിൽ കുറ്റക്കാരൻ ആണോ….? വന്ദന….അവളുടെ കൈകൾ കൊണ്ട് തന്നെയല്ലേ…അവള്…. അവൻ ഓരോന്ന് ചിന്തിച്ചു ….എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല..തന്റെ കൈകളിൽ ആണ് ഇനി….ജീവനും,ജീവിതവും ബാക്കിയുള്ള ഇൗ കൂടപ്പിറപ്പിന്റെ ഭാവി.. അവൻ ആകെ ഡിപ്രസഡ് ആണ്…ഇതിൽനിന്ന് ഒരു മോചനം വേണം…ഇല്ലെങ്കിൽ…അവനെ …അവനെയും ഇനി നഷ്ടപ്പെടും… അവസാനം….അവൻ ഒരു തീരുമാനത്തിൽ എത്തി…തന്റെ പ്രൊഫഷണൽ എത്തിക്സ് എല്ലാം അവൻ മാറ്റി വെച്ചു.. അവൻ ആ കേസ് ഫയൽ എടുത്തു…വീണ്ടും ഒരിക്കൽ കൂടി ആ ഫോട്ടോയിലെ നോക്കി..അവന്റെ കണ്ണുകൾ നിറഞ്ഞു.
“മോളെ…..മാപ്പ്…. നീയായിട്ട് നശിപ്പിച്ചത് നിന്റെ ജീവിതം മാത്രമല്ലേ മോളെ….നിനക്കുവേണ്ടി…..ഇനി….. അവനെ കൂടി…വയ്യ….” ആ ഫയലിൽ ‘സൂയിസൈഡ്’ എന്നെഴുതി കേസ് ക്ലോസ് ചെയ്യുമ്പോൾ അവനിൽ ആശ്വാസം മാത്രമായിരുന്നു.. പ്രേമനേ കൂട്ടി അവൻ അച്ഛന്റെ അടുത്ത് എത്തുമ്പോൾ അവൻ വീണ്ടും ആ പഴയ ചുണക്കുട്ടി ആയി മാറിയിരുന്നു. ജാനകി അവനെ ചേർത്ത് പിടിച്ചു. “ന്റെ കുട്ടിക്ക് എന്തായിരുന്നു പറ്റിയത്?നിന്നെ ഇതുപോലെ കണ്ടിട്ട് എത്ര നാൾ ആയി..ഏട്ടന്റെ അടുത്ത് ചെന്നപ്പോ സങ്കടൊക്കെ മാറിയോ ന്റെ കുട്ടി ടെ..”? അത് കേട്ട് അവൻ ദേവനെ നോക്കി.ദേവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അവനും ചിരിച്ചു..
“ഇനി ഇവൻ ഇങ്ങനെ ആയിരിക്കും..ഇവൻ എന്റെ അനിയൻ അല്ലേ….”? അന്നും ദേവൻ അച്ഛന്റെ അടുത്ത് നിന്ന് പോയപ്പോൾ രാവേറെ ആയി.. അന്ന് കിടന്നിട്ട് ദേവന് ഉറക്കം വന്നില്ല.. കണ്ണടയ്ക്കുമ്പോൾ മുന്നിൽ അച്ഛൻ വന്നു നിൽക്കും പോലെ…. ഇനി പ്രമിന്റെ കാര്യങ്ങൽ താൻ ഏറ്റെടുത്ത് ചെയ്യണം…ക്ളാസ്സ് തീരാറായി…അവനെ കൊണ്ട് പോകണം നാട്ടിലേക്ക്…അവനെ മാത്രമല്ല….അച്ഛനെയും,അവരെയും…അവന്റെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു പോയി…ദേവൻ അച്ഛന്റെയും മറ്റുള്ളവരുടെയും സംരക്ഷകൻ ആയി മാറിയിരുന്നു അപ്പോഴേക്കും….പ്രേമിന് ക്ളാസ്സ് തീരാറായി.ഇനി എക്സാം ആണ്… എക്സാം ദിവസങ്ങളിൽ അവൻ ദേവന്റെ കൂടെ ആയിരുന്നു..അവന്റെ സംശയങ്ങൾ ദൂരീകരിച്ച് ,തനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുത്തു അദേവൻ അവനെ സഹായിച്ചു… അവസാനം റിസൾട്ട് വന്നപ്പോൾ പ്രേമാനന്ദ് എല്ലാവരെയും ഞെട്ടിച്ചു .
റാങ്കൊട് കൂടി അവൻ പാസായി … കോളജിൽ ചേരാൻ തീരുമാനിച്ചപ്പോൾ ദേവൻ ഓർത്തത് മറ്റൊന്നാണ്….ഇവനെ നാട്ടിലേക്ക് കൊണ്ടു പോകണം..അവിടെ….വന്ദന മോളുടെ കോളജിൽ ആകട്ടെ ഇവന്റെ പഠിത്തവും… അച്ഛനോട് അതിനുള്ള അനുവാദവും അവൻ വാങ്ങി…പ്രേമിന് സന്തോഷത്തിന് അതിരില്ലായിരുന്നു…അവിടെ നിന്ന് മാറി നിൽക്കാൻ അവനും ഒരുപാട് ആഗ്രഹിച്ചിരുന്നു…. പിറ്റേന്ന് അവൻ സ്റ്റേഷനിൽ ചെന്നപ്പോൾ അവന് ഒരു സർപ്രൈസ് ഉണ്ടായിരുന്നു…അവൻ നാട്ടിലേക്ക് വേണ്ടി കൊടുത്തിരുന്ന ട്രാൻസ്ഫർ….അത് … ശെരി ആയിരിക്കുന്നു . അവൻ അന്ന് അച്ഛന്റെ അടുത്തു ചെന്നു…തനിക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ ആയ വിവരം പറഞ്ഞു..അവർക്ക് സങ്കടം ആണ് ഉണ്ടായത് അവൻ പോകുന്നു എന്ന് കേട്ടപ്പോൾ… പക്ഷേ അവന്റെ തീരുമാനം മറ്റൊന്നായിരുന്നു…അവിടെ ഒരു വീട് റെഡി ആക്കി അച്ഛനെയും, ചിറ്റമ്മയെയും,പ്രമിനെയും കൂട്ടി കൊണ്ട് പോകുക.
ദേവൻ നാട്ടിലേയും മുൻപ് തന്റെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു വേണ്ട ഏർപ്പാടുകൾ ചെയ്തു.. പതിവില്ലാതെ അന്ന് ദേവന്റെ കോൾ വന്നപ്പോൾ സീതമ്മ പരിഭ്രമിച്ചു.. “എന്റെ അമ്മാ ….ഞാൻ അങ്ങോട്ട് വരുവാണ്…അത് പറയാനാ വിളിച്ചത്…എനിക്ക് ട്രാൻസ്ഫർ ആയി..ഇനി ഞാൻ എന്റെ അമ്മേടെ കൂടെ ഉണ്ടാവും….” “ന്റെ ദേവിയെ….സത്യാണോ ഇത്…നന്ദു മോളോട് പറഞ്ഞോ നീയ്….?” “ഇല്ലമ്മെ….ഒന്നാം തീയതിയാണ് ജോയിൻ ചെയ്യേണ്ടത്…അതായത് അടുത്ത ആഴ്ച…അമ്മ അവളോട് പറയണ്ട..ഒരു സസ്പെൻസ്.ഞാൻ വന്നിട്ട് പറഞ്ഞോളം.” അവൻ ഫോൺ വെച്ചിട്ടും സീതമ്മാ സന്തോഷം കൊണ്ട് ഫോൺ പോലും താഴെ വയ്ക്കാതെ നിൽക്കുക യായിരുന്നു.
ഇനി…ഇനി വേണം …അവന് നല്ലൊരു കുട്ടിയെ കണ്ടെത്താൻ…നന്ദു മോളുടെ പഠിത്തം തീരാതെ അവള് ഒരു വിവാഹത്തിന് സമ്മതിക്കില്ല…അപ്പോ ദേവന്റെ തന്നെ ആദ്യം നോക്കാം…” അന്ന് നന്ദന കോളജിൽ നിന്ന് വന്നപ്പോൾ അമ്മയ്ക്ക് പതിവില്ലാത്ത സന്തോഷം അവള് കണ്ടൂ.. ” എന്ത് പറ്റി ഇന്ന് സീതക്കുട്ടിക്ക്….”രാവിലെ കണ്ട ആളെ അല്ലാലോ…. മ്മ് ….കാര്യം പറ…” “എന്ത് കാര്യം …ഒന്ന് പോ പെണ്ണെ.എനിക്കെന്തു സന്തോഷം…?ഞാൻ എന്നും ഇങ്ങനെ തന്നെയാ…” സീതമ്മാ അതും പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ അവളെ ഒളി കണ്ണാൽ നോക്കി…മനസ്സിലായോ ആവോ….ആർക്കറിയാം…. ദിവസങ്ങൾ ഓടി മറഞ്ഞു… നന്ദ്നയും, ജിത്തും പിരിയാൻ ആവാത്ത വിധം അടുത്ത് കഴിഞ്ഞു..നന്ദന ഇനി ഫൈനൽ ഇയർ ആണ്…. ജിത്ത് അവളെ എപാഴും അതോർമിപ്പിച്ച് കൊണ്ടിരുന്നു..ഇതിനിടയിൽ പഠിത്തം ഉഴപ്പരുത്..നന്നായി പഠിച്ചു…ജോലി വാങ്ങി. ..സ്വന്തം കാലിൽ നിൽക്കാൻ നമുക്ക് കഴിയണം .
അന്ന് നന്ദന കോളേജ് വിട്ടു വന്നപ്പോൾ പതിവ് പോലെ സീതമ്മ യെ ഉമ്മറത്ത് കണ്ടില്ല.. എവിടെപ്പോയി ആവോ…?എന്നും ഇവിടെ കാണുന്നതാണല്ലോ….”? തന്റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴേ ആളു എന്നും ഉമ്മറത്ത് ഹാജരാണ്. അവള് വണ്ടി പോർച്ചിലോതുക്കി .താക്കോൽ കയ്യിലിട്ട് കറക്കികൊണ്ട് അകത്തേക്ക് ചെന്നു..അപ്പൊൾ കണ്ടു സീതമ്മയെ ,കൂടെ ദേവനും… “ഏട്ടാ….” അവള് ഓടി ചെന്ന് അവന്റെ തോളത്തു തല ചായ്ച്ചു….അ നെഞ്ചില് ഇടിച്ചു… “എട്ടനെന്താ. പറയാതെ….ഒരു സർപ്രൈസ്…..”? “ഇനി അതങ്ങ് പറഞ്ഞേക്കാം അല്ലേ അമ്മേ….?” അവൻ അമ്മയോട് പറഞ്ഞു..സീ്തമ്മ ചിരിച്ചു കൊണ്ട് അവളെ നോക്കി. “ഇനി…ഏട്ടൻ എങ്ങടും പോണില്യ..ന്റെ നന്ദുട്ടിടെ കൂടെ ഉണ്ടാവും…ഏട്ടൻ നാളെ ഇവിടെ ജോയിൻ ചെയ്യും”. അത് കേട്ട് അവള് സന്തോഷം കൊണ്ട് ഏട്ടനെ കെട്ടിപിടിച്ചു.പക്ഷേ പെട്ടെന്ന് അവള് ഒന്ന് ഞെട്ടി… (തുടരും) #സരിത മനു ദേവ്നന്ദ്

by