രചന – അയിഷ അക്ബർ
വിവി പോകുന്നതും നോക്കി മീര ദേഷ്യത്താൽ വിറച്ചു….. അവന് ദേഷ്യം വന്നാ പിന്നങ്ങനാ മോളേ… മോളത് കാര്യമാക്കേണ്ട…. ജാനകി മീരയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളതൊന്നും കേൾക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല…. അവൾ മുഖം കനപ്പിച്ചു കൊണ്ട് മുറിയിലേക്ക് പോയി….. ഈശ്വരാ….. ഇപ്പൊ തന്നെ ഇങ്ങനെയാണെങ്കിൽ…. ജാനകി നെഞ്ചിൽ കൈ വെച്ചത് പറയുമ്പോൾ അവരുടെ മുഖത്ത് ആശങ്കകൾ വ്യകതമായിരുന്നു….. എന്നാൽ വിവിയുടെ പ്രതികരണം ദേവുവിൽ വല്ലാത്ത ആശ്വാസം നൽകിയിരുന്നു…. അവളുടെ മനസ്സിലൊരു പുഞ്ചിരിയൂറി…..
മീര മുറിയിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു…. അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. അഹങ്കാരിയായ അവന്റെ കാൽക്കീഴിൽ തന്നെ ചവിട്ടി നിർത്താനുള്ള ശ്രമമായിരിക്കാം…. അവൾക്ക് ആലോചിക്കും തോറും ദേഷ്യം നുരഞ്ഞു പൊന്തി….. അവൾ ഫോണെടുത്തു…. ഹലോ ആനീ…. എന്തായി എന്റെ ജോലിയുടെ കാര്യം….. മീരയത് ചോദിച്ചത് അങ്ങേയറ്റം പ്രതീക്ഷയോടെയായിരുന്നു….. ഞാൻ നിന്റെ റെസ്യുമെ സബ്മിറ്റ് ചെയ്തിട്ടുണ്ട്…. ഞാൻ പറഞ്ഞല്ലോ ഒരു ആറ് മാസത്തിന്റെയുള്ളിൽ പ്രതീക്ഷിച്ചാൽ മതി….. മറു തലക്കൽ നിന്നും ആനിയുടെ വാക്കുകൾ വന്നതും മീരയുടെ മുഖത്ത് നിരാശ പടർന്നു….. ആറു മാസം പോയിട്ട് ആറു നിമിഷം ഇവിടെ ജീവിക്കാൻ പറ്റാത്ത വിധം മനസ്സ് ഇടുങ്ങുകയാണ്…. മീരാ….. നിനക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ….. നിന്റെ അച്ഛൻ മനസ്സ് വെച്ചാൽ ഇവിടെയൊരു കമ്പനി തന്നെ നിനക്ക് വേണ്ടി തുറക്കാം …..
നിന്റെ അമ്മയാണെങ്കിൽ ഇത് പോലെ എത്രയോ കമ്പനികളിലെ പാർട്ണർ ആണ്…… പിന്നെന്തിനാണ് നീയിത്രയും ബുദ്ധിമുട്ടുന്നത്….. ആനിയുടെ ചോദ്യം കേട്ടെങ്കിലും അവൾക്കൊന്നും പറയാൻ തോന്നിയില്ല….. ഫോൺ കട്ട് ചെയ്ത് അവൾ ബെഡിലേക്ക് ചാഞ്ഞു…… ശെരിയാണ്…. തനിക്ക് ജന്മം നൽകിയ അച്ഛനുമമ്മയും എന്തും വില കൊടുത്ത് തനിക്ക് നേടി തരാൻ കഴിവുള്ളവരാണ്…… എന്നാൽ തനിക്കവരുടേതായതൊന്നും വേണ്ട…. അതിന്റെ പേരിൽ കൂടി അവർ തമ്മിൽ വഴക്ക് കൂടുന്നത് കാണാൻ കൂടി മനസ്സിഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം ഒരുപക്ഷെ……… ചെറുപ്പം മുതലേ നിസ്സാര കാര്യങ്ങൾക്ക് കൂടി വഴക്കിടുന്ന അച്ഛനുമമ്മയും പേടി സ്വപ്നമായിരുന്നു തനിക്ക്…. രണ്ട് പേർക്കും അവരുടെ സ്റ്റാറ്റസ് പണം അതൊക്കെയായിരുന്നു വലുത്…… എല്ലാവർക്കും അച്ഛനുമമ്മയും ഒരുമിച്ചുണ്ടാകുന്നത് സന്തോഷമായിരുന്നെങ്കിൽ തനിക്കത് ഭയമായിരുന്നു…. എവിടെ നിൽക്കണം …. എന്ത് കഴിക്കണം…. എന്ത് പഠിക്കണം… എല്ലാത്തിലും തനിക്ക് രണ്ടിഷ്ടങ്ങൾ…..
തന്റെ മേലുള്ള ഇഷ്ടങ്ങളെക്കാൾ അവരുടെ വാശികളായിരുന്നു അവർക്ക് ജയിക്കേണ്ടത്…. പരസ്പരം തോൽപ്പിക്കാൻ വേണ്ടി അവർ ശ്രമിക്കുമ്പോൾ തോറ്റ് പോകുന്ന തന്നെക്കുറിച് അവരോരിക്കൽ പോലും ആലോചിച്ചില്ല…… തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും തന്നിലായോതുങ്ങുമ്പോൾ ആരെ അനുസരിക്കണമെന്ന് സംശയമായിരുന്നെങ്കിലും രണ്ട് പേരെയും ധിക്കരിച്ചിട്ടില്ലിതു വരെ…. എങ്കിൽ അതേ ചൊല്ലി തുടങ്ങുന്ന വഴക്കുകളെ താൻ ഭയക്കുന്നത് കൊണ്ടായിരിക്കാം…. ഒട്ടും ചേരാത്തവർ തമ്മിൽ ചേർന്ന വിവാഹമെന്ന ബന്ധത്തോടുള്ള വെറുപ്പ് താൻ വളരും തോറും തന്റെ മനസ്സിലും വളർന്നു തുടങ്ങി….. അവർ തമ്മിൽ പിരിഞ്ഞതിനു ശേഷം ഡാഡി വേറെ വിവാഹം കഴിച്ചു….. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് അയവു വന്നെങ്കിലും എന്റെ കാര്യങ്ങളിൽ അവർ വീണ്ടും കലഹിച്ചു കൊണ്ടിരുന്നു……
ജീവിതത്തിൽ വിവാഹമെന്ന ദുരന്തം ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയിരുന്ന തന്നിലേക്ക് അവർ വീണ്ടും അവരുടെ ഇഷ്ടങ്ങൾ അടിച്ചമർത്തി…. ഇതൊരുപക്ഷെ തന്റെ മേലുള്ള അവരുടെ അവസാനത്തെ തീരുമാനയായിരിക്കാം…. അവൾ ദേഷ്യത്തോടെ ആ താലിയിലേക്ക് നോക്കി…. അവളുടെ കഴുത്തിൽ കെട്ടിയ ഒരു കുരുക്കായി അവൾക്കതിനെ തോന്നി… അമേരിക്കയിലുള്ള തന്റെ ആ ജോലി ശെരിയായാൽ ഈയൊരു ബന്ധം ഓർക്കാനാവാത്ത വിധം താൻ ദൂരേക്ക് പോകും…. അതവളിലൊരു ആശ്വാസം നിറച്ചു…. എങ്കിലും ആറ് മാസം ഇവിടെയെങ്ങനെയെങ്കിലും കഴിഞ്ഞു കൂടണമെന്നോർക്കുമ്പോൾ അവൾക്ക് തലക്കൊരു ഭാരം തോന്നി….. 🔹
വിവീ…. നീയെന്തിനാ ഇന്ന് കോളേജിൽ വന്നത്…. ഇന്നലത്തെ ക്ഷീണമൊക്കെ മാറിയിട്ട് രണ്ട് ദിവസമൊക്കെ കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ….. വഷളൻ ചിരിയോടെ വിവിയോട് ഹരിയത് പറഞ്ഞതും വിവിയവനെ കടുപ്പിച്ചോന്നു നോക്കി…. ശേഷം പുസ്തകമെടുത് ക്ലാസ്സിലേക്ക് പോകാനൊരുങ്ങി…. ആദ്യ രാത്രിയുടെ വിശേഷങ്ങളൊക്കെ ഒന്ന് പറഞ്ഞിട്ട് പോ അളിയാ…. ഹരിയതും പറഞ്ഞു വിവിയെ പിടിച്ചു നിർത്തിയതും കൈ കൊണ്ടവന്റെ വയറ്റിലൊരു ഇടി കൊടുത്ത് വിവി ക്ലാസ്സിലേക്ക് നടന്നു….. ആദ്യ രാത്രി….. ഓർത്തപ്പോൾ അവനിലൊരു പുച്ഛം നിറഞ്ഞു…. ആരും മറക്കാനിഷ്ടപ്പെടാത്ത ആ രാത്രി താൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല…… അവളുടെ കണ്ണുരുട്ടിയുള്ള നോട്ടവും കനപ്പിച്ചുള്ള സംസാരവുമെല്ലാം അവന്റെ മനസ്സിലേക്ക് വന്നതും അവൻ അറിയാതെ പല്ല് കടിച്ചു…. 🔹
വൈകുന്നേരം ആകും തോറും മീരയുടെ ഹൃദയമിടിപ്പ് കൂടുന്നത് അവളറിഞ്ഞിരുന്നു….. പല വട്ടം മിഴികൾ ജനലിലൂടെ പുറത്തേക്ക് കടന്നു പോയി….തന്റെ അനുവാദാമില്ലാതെ തന്നെ അവൻ വരുന്നുണ്ടോയെന്നു തിരയുന്നതാവാം….. ചുരിദാറിട്ട് നിൽക്കുന്ന തന്നെ കണ്ടാൽ അവനെന്തെങ്കിലും പറയുമോയെന്ന് ഹൃദയം ചോദിച്ചു കൊണ്ടിരിക്കുന്നു…. അല്ലെങ്കിലും താനെന്തിനു അവനെ ഭയക്കണം….. മനസ്സിനെ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കും തോറും അതൊന്നും ഉൾകൊള്ളാനാവുന്നില്ലെന്ന തരത്തിൽ ഹൃദയത്തിലെന്തോ ഒരു അസ്വസ്ഥത….. വീടിന്റെ പടി കടന്ന് ദേവു വരുന്നത് കണ്ടതും അവൾ മുറിയിൽ നിന്നും താഴെക്കിറങ്ങി….. ദേവു അവളെ കണ്ടതും അടിമുടിയൊന്നു നോക്കിയതിന്റെ അർത്ഥം അവൾക്ക് മനസ്സിലായത് കൊണ്ട് തന്നെ വീണ്ടും മനസ്സിലൊരു കല്ല് കടി….. അമ്മേ….. ചായ…. അവളത് പറഞ്ഞ് അകത്തേക്ക് പോകാൻ നിൽക്കുമ്പോൾ മീര പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു….. നീ….. ഒറ്റക്കാണോ വന്നത്…. അവളത് ചോദിച്ചപ്പോൾ ദേവു വലിയ താല്പര്യമില്ലാത്ത മട്ടിൽ അതേയെന്ന് പറഞ്ഞു….
അയാളെപ്പോഴാ വരാ…. മടിച്ചാണെങ്കിലും ദേഷ്യത്തിൽ തന്നെയായിരുന്നു അവളുടെ ചോദ്യം….. ദേവുവിന് ചിറി വന്ന്…. ഏ യാൾ….? അവൾ മനസ്സിലാകാത്ത വിധത്തിലത്ചോദിച്ചതും മീരക്ക് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും ആവശ്യം അവളുടേതാണെന്ന തിരിച്ചറിവിൽ വീണ്ടും പറഞ്ഞു….. നിന്നെ പുന്നാര ചേട്ടൻ….. അവളുടെ പുച്ഛവും പരിഹാസവും കലർന്നു കൊണ്ടുള്ള വാക്കായിരുന്നെങ്കിലും അതിലുള്ള ഭയത്തിന്റെ ലാഞ്ചന കണ്ടതും ദേവുവിന് ചിരി പൊട്ടി…… ഏട്ടൻ ലൈബ്രറിയിലോക്കേ കയറിയിട്ടാണ് വരാറുള്ളത്… ഇപ്പൊ എത്തുമായിരിക്കും…. അവൻ എത്തുമെന്നത് മീരയിൽ വീണ്ടും ഒരു അസ്വസ്ഥത നിറച്ചു…. വരുമ്പോൾ സാരിയുടുക്കാത്ത എന്നെ കാണരുതെന്നാ പറഞ്ഞിട്ടുള്ളത്… സാറിയുടുത്താൽ താൻ തോറ്റത് പോലെയാവില്ലേ…… എങ്കിലും….. ആ ജോലി കയ്യിൽ കിട്ടുന്നത് വരെ തനിക്കിവിടെ പിടിച്ചു നിന്നെ പറ്റു……. ഇവിടെ നിന്നു പോയാൽ വീണ്ടും ഡാഡിയിലേക്കോ മാമ്മയിലേക്കോ ചുരുങ്ങേണ്ടി വരും….. പിന്നേ അതിനെ ചൊല്ലിയുള്ള തർക്കങ്ങൾ….
വീണ്ടും അവരുടെ ഇഷ്ടങ്ങൾ….. ആ ചിന്ത അവളുടെ കാലുകളെ അലമാരയുടെ അടുത്തേക്ക് നീക്കി കൊണ്ട് പോയി….. പല നിറത്തിലുള്ള മനോഹരമായ സാരികളിൽ നിന്നും കറുപ്പ് നിറത്തിലുള്ള സാറിയവൾ കയ്യിലെടുത്തു…. എങ്ങനെ ഉടുക്കണമെന്നറിയാത്തത് അവളിൽ മറ്റൊരു പ്രയാസമായി…… അവളതുമെടുത് കൊണ്ട് താഴേക്ക് നടന്നു…. അതേയ്…. ഇതുടുക്കുന്നതെങ്ങനെയാണെന്നൊന്നു പറയാമോ…. ഗൗരവത്തോടെയുള്ള ശബ്ദത്തിലുള്ള വാക്കുകളിലേ ദേഷ്യത്തെ ജാനകിക്കും ദേവുവിനും വ്യക്തമായിരുന്നു….. മോളേ അത് കാര്യമാക്കേണ്ട.. അവന്നപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും…… അവളുടെ അവസ്ഥയിൽ ജാനാകിക്കൊരു അലിവ് തോന്നിയിരുന്നു….. എന്തിനാ അമ്മേ വീണ്ടും അതിനെ വഴക്ക് കേൾപ്പിക്കുന്നത്…. അവന്റെ ദേഷ്യം അമ്മക്കറിയാത്തതല്ലല്ലോ…. ദേവു ജാനകിയോട് തിരിച്ചത് പറഞ്ഞതും ശെരിയെന്ന മുഖ ഭാവം അവരിൽ തെളിഞ്ഞത് മീര ശ്രദ്ധിച്ചിരുന്നു….. എങ്കി അവൻ വരുമ്പോഴേക്കും നീ പോയി അവളെയതൊന്നുടുപ്പിക്ക്…. ജാനകിയത് പറഞ്ഞതും ദേഷ്യപ്പെട്ടു നിൽക്കുന്ന മീരയുടെ മുഖത്തേക്ക് ദേവു വലിയ താല്പര്യമില്ലാതെ നോക്കി…. പിന്നീട് പതിയേ അവളുടെ കൂടെ മുറിയിലേക്ക് നടന്നു….. (തുടരും )

by