രചന – ശ്രീമിഴി
ടീച്ചറമ്മ ക്ലാസ്സിന്റെ അടുത്ത് എത്തിയപ്പോ തന്നെ കണ്ടു നിറഞ്ഞു നിൽക്കുന്ന കൂട്ടിപട്ടാളങ്ങളെ എങ്ങും കലപില ശബ്ദങ്ങൾ മാത്രം. പെട്ടെന്ന് ക്ലാസ്സിലേക്ക് കയറിയത് കൊണ്ടാവാം വേഗത്തിൽ തന്നെ ക്ലാസ്സ് ശാന്താമായി എല്ലാവരുടെയും കണ്ണുകൾ തന്നിൽതന്നെയായിരുന്നു. ഒരുഅന്യഗ്രഹജിവിയെ പോലെ തോന്നി കാണും പലർക്കുമെന്നേ. എല്ലാവർക്കും നിറഞ്ഞചിരി സമ്മാനിച്ചപ്പോ തിരിച്ചു കിട്ടി നിറഞ്ഞ ചിരി തന്നെ. ഒരാള് ഒഴികെ ബാക്കിയെല്ലാവരും ചിരിച്ചു കൊണ്ട് പറയുന്നകാര്യങ്ങളെല്ലാത്തിനും ഉത്തരം നൽകി കൊണ്ട് കലപില വയ്യക്കുമ്പോ….. അവന്റെ മാത്രം ലോകം തീർത്തു കൊണ്ട് മിണ്ടാതെ നില്കുന്നവനിലായിരുന്നു എന്റെ കണ്ണുകൾ. എന്നെ കേൾക്കാനായി ഇരിക്കുന്ന കുട്ടിപട്ടാളങ്ങളെ കണ്ടപ്പോ എന്തോ വല്ലാത്തൊരു സ്നേഹം തോന്നിയവരോട്. പേര് വീട് വീട്ടിലുള്ളവരെ എല്ലാം ചോദിക്കണമെന്നു ഉണ്ടായിരുന്നു പിന്നെ എന്തോ പെട്ടെന്ന് മനസിലേക്ക് ഓടി വന്നത് കുറച്ചു വേറെയിറ്റി ചോദ്യമായിരുന്നു.
“”ഏറ്റവും വലിയ ആഗ്രഹം”” അത് കേൾക്കാനാവും ചിലപ്പോ കുട്ടികൾക്ക് എല്ലാവർക്കും ഇഷ്ടം ചില ഉത്തരങ്ങൾ രസകരമായി തോന്നി ചിലത് കൂട്ടചിരികളിൽ അവസാനിച്ചു കൊണ്ട് ചോദ്യങ്ങളുമായി മുന്നോട്ടു തന്നെ പോയി ഞാൻ ലാസ്റ്റ് ബെഞ്ച് നോക്കിയപ്പോ കണ്ടു ചുമരോട് ചേർന്ന് ഇരിക്കുന്നവനെ അടുത്ത ചോദ്യം അവനോട് തന്നെയായിരുന്നു. മുഷിഞ്ഞ ഡ്രസ്സ് ആയിരുന്നെങ്കിലും മുഖത്തു എന്തോ പ്രകാശം ഉള്ളതുപോലെ തോന്നി തിളങ്ങി നിൽക്കുന്ന കണ്ണുകൾ അതിൽ എന്തോ കാന്തികവലയം തീർത്തത് പോലെ . ആ കണ്ണുകളിൽ പറയാൻ ആയിരം കഥകളുണ്ടെന്നു അവനെ കണ്ടപ്പോ തന്നെ മനസിലായിരുന്നു. എന്താ ഏറ്റവും വലിയ ആഗ്രഹമെന്ന് ചോദിച്ചപ്പോ അവന്റെ ഉത്തരം കേട്ട് ക്ലാസ്സ് മുറി മൊത്തം നിശബ്ദാമായിരുന്നു. കേട്ടത് വിശ്വസികാനാവാതെ ഒന്ന് കൂടെ ചോദിച്ചപ്പോഴും ഉത്തരം ഒന്ന് തന്നെയായിരുന്നു.
അമ്മയെ കാണണം എനിക്ക് അത് കേൾക്കേ മനസ് നീറുന്നത് പോലെ തോന്നി സ്വന്തം അമ്മയെ കാണാൻ വേണ്ടി കാത്തിരിക്കുന്ന മകൻ. പിന്നെ എന്തോ ഒന്നും ചോദിക്കാൻ തോന്നിയില്ല അവനോട് ഒന്നും മിണ്ടാതെ തന്നെ തന്നെ നോക്കിയിരിക്കുന്നവനെ നോക്കി ചിരിച്ചെന്നു വരുത്തി വേഗം മുന്നിലേക്ക് നടന്നു അങ്ങനെ ഒരു ഉത്തരം പ്രതീക്ഷിക്കാത്തത് കൊണ്ടാവാം പെട്ടെന്ന് കേട്ടപ്പോ എന്തോ മനസിൽ നീറ്റൽ പോലെ… പിന്നെ എന്തോ ക്ലാസ്സ് എടുക്കാൻ തോന്നിയില്ല എല്ലാവരെ കൊണ്ടും സ്വയം പരിചയപെടുത്താൻ പറഞ്ഞു കൊണ്ട് സമയം കളഞ്ഞു…. പുറകിലുള്ള രണ്ടു കുഞ്ഞികണ്ണുകൾ തന്നെ തന്നെ തേടുന്നത് പോലെ തോന്നിയെനിക്ക്. ഒന്ന് വേഗം ബെൽ അടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി…
ആഗ്രഹം സഫലമായതു പോലെ പെട്ടെന്ന് തന്നെ ബെൽടിച്ചു എല്ലാരേയും നോക്കിയപ്പോ കണ്ടു കലപില യോടെ ബുക്ക് ഒക്കെ പറക്കി വെക്കുന്നു കുസൃതി കാണിക്കുന്നു ചിരിക്കൂന്നു കളിക്കുന്നു.. കുട്ടികൾ ക്ലാസ്സ് ഒഴിഞ്ഞു പോയപ്പോ ഒന്നിനുമില്ലാതെ ബുക്ക് എടുത്തു വെക്കുന്നവനെ…. വേഗം ബുക്ക് എടുത്തു വെക്കുന്നത് കണ്ടതും മെല്ലെ അവന്റെ അടുത്തേക്ക് നടന്നു ഞാൻ അവന്റെ അരികിലായി ഇരുന്നപ്പോ… എന്നെയൊന്നു നോക്കിയെങ്കിലും പിന്നെയും അവന്റെ ജോലി തുടർന്നു… എന്താ നിന്റെ പേര് ആ ചോദ്യത്തിന് എന്നെയൊന്നു നോക്കി പോലുമില്ലയവൻ എന്താ നിനക്ക് പേര് ഇല്ലേ മ്മ്മ് ഉണ്ട് എന്നാ പറ ബാബു…. നിന്റെ പേര് എന്താ നീയോ ഞാൻ നിന്റെ ടീച്ചർ അല്ലെ അപ്പൊ കുറച്ചു ബഹുമാനം കാണിക്കണ്ടേ അതൊക്കെ പോട്ടെ എന്റെ പേര് അനില ദേ അങ്ങ് ആണ് എന്റെ വീട്.
ഇനി ബാബു ടീച്ചർക്ക് വീട് കാണിച്ചു താ എനിക്ക് വീടില്ല… അത് എന്താ അങ്ങനെ….. പിന്നെ എവിടെയാണ് മോന്റെ താമസം അമ്മാവന്റെ കൂടെ ഓഹ് അപ്പൊ അതല്ലേ മോന്റെ വീട്… അല്ല…. അമ്മായി എപ്പോഴും പറയും നിനക്ക് വീടില്ല വീട്ടുകാരുമില്ലയെന്ന് ഞാൻ…..എന്റെ അമ്മയെ കാണട്ടെ എന്നിട്ട് ചോദിക്കണം എന്റെ വീട് എവിടെയാ എന്ന്…അതും പറഞ്ഞു പോകുന്നവനെ നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു ദിവസങ്ങൾ ഓടി മറഞ്ഞു എന്നും ബാബു എന്റെ മുന്നിൽ ഒരു സങ്കടകാഴ്ചയായി മാറി… ആരോടും ഒന്നും മിണ്ടാതെ ആർക്കും ഒരു ശല്യമാവാതെ അവന്റെ ലോകം തീർത്തു…. ക്ലാസ്സിൽ ശ്രെദ്ധിക്കുക പോലും ചെയ്യാതെ ചോദിക്കുന്ന എല്ലാചോദ്യത്തിനും അവനു ഉത്തരങ്ങളുണ്ടായിരുന്നു… ഒരു ദിവസം സ്റ്റാഫ് റൂമിൽ വിജയൻ സാറിന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന ബാബുവിനെ കണ്ടപ്പോ എന്തോ അങ്ങോട്ടു പോകാതിരിക്കാൻ തോന്നിയില്ല…
എന്താ സാർ ബാബു എന്താ ചെയ്തേ…. ഹേയ് അവനൊന്നും ചെയ്യ്തില്ല ടീച്ചറെ…. രണ്ടു ദിവസമായി വീട്ടിൽ പത്രം കിട്ടിയില്ല അത് ചോദിക്കുവായിരുന്നു ഞാൻ.. അതും ഇവനും തമ്മിൽ എന്താ…. നമ്മുടെ ഭാഗത്തൊക്കെ ഇവനാണ് പത്രമിടുന്നത്… ഈ കുഞ്ഞോ അതെ ടീച്ചറെ അത് മാത്രമോ പാല് കൊണ്ട് വന്നു തരും വണ്ടി കഴുകി തരും അത് എന്താ മാഷേ അങ്ങനെ വേറെയരും ഇല്ലേ ഇതൊക്കെ ചെയ്യാൻ അതൊക്കെ ഇവന്റെ അമ്മാവൻ ഏൽക്കുന്നത് അല്ലെ എന്നിട്ട് ഇവനെ കൊണ്ട് ചെയ്യിക്കും ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കാത്തത് കഷ്ടം തന്നെ സാറെ എന്തിനാ ടീച്ചറെ ഇതിന്റെ അന്നം നമ്മള് കാരണം ഇല്ലാതെയാക്കുന്നത്… പത്രമിടാത്തത് ഇതിനു രാത്രി പനിയായത് കൊണ്ട് ആണ് പക്ഷെ പാല് കൊടുക്കാനും വണ്ടി കഴുകാനുമൊക്കെ വന്നിരുന്നു…. വിജയൻ സാറ് പറഞ്ഞത് കേൾക്കേ എന്ത് പറയണമെന്നറിയാതെ നിന്നു പോയി .ആറു വയസ്സ് മാത്രമുള്ള കുഞ്ഞ് …. അവൻ രാവിലെ എഴുന്നേറ്റു പത്രം ഇടാനും പാല് കൊടുക്കുവാനും വണ്ടി കഴുകാനുമൊക്കെ.., ഈശ്വര വിചാരിക്കാൻ കൂടെ പറ്റുന്നില്ല….
വീട്ടിൽ എത്തിയിട്ടും ബാബു തന്നെയായിരുന്നു മനസ് നിറയെ… മഹി…. മ്മ്മ് നമുക്ക് ഒരു കുഞ്ഞിനെ ദത്ത് എടുത്താലോ ഇതെന്താ പെട്ടെന്ന് അത് വേണ്ടാന്ന് നീ പറഞ്ഞതല്ലേ പിന്നെ എന്താ ഇപ്പൊ എന്റെ സ്കൂളിലെ ഒരു കുഞ്ഞു അവൻ …. അവനു ആരുമില്ല മഹി നമുക്ക് അവനെ ഇങ്ങോട്ട് കൊണ്ട് വന്നാലോ അതിനു കുറെ പ്രശ്നങ്ങളുണ്ട് മോളേ അത് തരണം ചെയ്യാൻ ഒരു പോലീസുകാരന് പറ്റില്ലേ മഹി അനില ….. വേണം മഹി എനിക്ക് അവനെ എന്റെ മോനായി. നീ വിചാരിച്ചനടക്കും മഹിയോട് അവന്റെ കാര്യങ്ങൾ പറഞ്ഞപ്പോ എന്തോ ഒരു ആശ്വാസം പോലെ മക്കൾ ഇല്ലാതിരിന്നിട്ടും വേറെന്നും ചിന്തിക്കാത്തത് സ്കൂളിലുള്ള കുഞ്ഞു മക്കളെ കണ്ടു തന്നെയാണ്.. ഇത് പക്ഷെ ഒരു ഒന്നാം ക്ലാസ്സ്‌കാരനോടുള്ള അനുകമ്പയാണോ സ്നേഹമാണോ ഒന്നുമറിയില്ല പക്ഷെ അവനെയെനിക്ക് വേണം.. മഹിയിൽ നിന്നും ഒരു പോസറ്റീവ് റിപ്ലൈ കിട്ടിയപ്പോ ആദ്യം മനസിൽ വന്നത് വിജയൻ സാറിനെയാണ്. എന്റെ ആവിശ്യമറിഞ്ഞപ്പോ മാഷും കട്ട സപ്പോർട്ട്. എത്രയും വേഗം രാവിലെയായ മതിയെന്നായിരുന്നു….
രാവിലെയപ്പോ തന്നെ ഞങ്ങള് വിജയൻമാഷിന്റെ വീട്ടിൽ എത്തിയിരുന്നു… പത്രവുമായി വരുന്ന എന്റെ കുഞ്ഞിനെയും കാത്തു… ആറു മണിയായി ആറരയായി അത് ഏഴുമായി എന്നിട്ടും ബാബുവിനെ കാണാത്തപ്പോ നിരാശയോടെ ഞാൻ മഹിയെ നോക്കി കണ്ണുകൾ നിറഞ്ഞു തുളുമ്പി അത് കാണെ മഹി എന്റെ അടുത്തേക്ക് വന്നിരുന്നു.. നമുക്ക് അവന്റെ വീട്ടിൽ പോയാലോ മഹി… വിജയൻമാഷേ കൂടെ വരുവോ ഞങ്ങളെ…. അനിലടീച്ചറെ അയാള് ഒരു മുരുടനാണ്… മാഷ് വന്നാ മതി ബാക്കി ഞാൻ നോക്കിക്കോളാം എനിക്ക് വേണ്ടി സംസാരിച്ച മഹിയെ കാണെ എന്തോ വല്ലാത്തൊരു സന്തോഷം തോന്നി. പിന്നെ സമയം കളയാതെ പോയത് എന്റെ കുഞ്ഞിന്റെ അടുത്തേക്കായിരുന്നു… ദൂരത്തു നിന്നേ കേൾക്കാമായിരുന്നു ബഹളം.. വീടിനടുത്തു എത്തിയപ്പോ ശകരങ്ങളും പ്രക്കും ചെവിയിൽ തുളച്ചു കയറി അത് ബാബുവിനോട് ആണെന്നു മനസിലായതും …. ഓടി പോയി അവളുടെ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും മഹിയെന്റെ കയ്യിൽ മുറുകെ പിടിച്ചതിനാൽ ഒന്നിനും പറ്റില്ലായിരുന്നു…
രണ്ടു കുപ്പി പാലുമായി മുറ്റത്തു നിന്നു വിറകൊള്ളുന്ന എന്റെ കുഞ്ഞിനെ കാണെ എന്റെ ഹൃദയം തേങ്ങി മഹിയുടെ കൈ തട്ടി മാറ്റി എന്റെ കുഞ്ഞിന്റെ അടുത്തേക്ക് ഓടുമ്പോ ഒരു അമ്മയാവുകയായിരുന്നു ഞാൻ… അവനെ വാരി പുണർന്നപ്പോ ഞെട്ടി പോയി തീ തോറ്റു പോകുന്ന ചൂടായിരുന്നു അവനു കുഞ്ഞിനെ മാറോട് ചേർത്തതും കലിതുള്ളിയാ ഭദ്രകാളിയാവുകയായിരുന്നു ഞാൻ…. നിറഞ്ഞു തുള്ളുന്ന അവന്റെ അമ്മായിടെ മുഖമടച്ചു ഒന്ന് കൊടുത്തു കൊണ്ട് എന്റെ കുഞ്ഞിനെയുടുത്തു ഓടിയിരുന്നു ഞാൻ പുറകെ മഹിയും.. വണ്ടിയിൽ എത്തുമ്പോഴ്ക്കും കുഞ്ഞ് എന്റെ കയ്യിലേക്ക് കുഴഞ്ഞ് വീണിരുന്നു… ഹോസ്പിറ്റലിൽ വണ്ടി നിന്നതും മഹി അവനെയും കൊണ്ട് ഓടുകയായിരുന്നു പുറകെ ഞാനും… ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു മനസിൽ…
എന്റെ കുഞ്ഞ് അവനു ഒന്നും സംഭവിക്കല്ലേയെന്ന്… രണ്ടു ദിവസത്തിനു ശേഷം എന്റെ കുഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചപ്പോ ലോകം കിഴടാക്കിയ സന്തോഷമായിരുന്നു എനിക്ക്….. അവനെ മെല്ലെ നെഞ്ചോടു ചേർത്തപ്പോ ഞാനറിഞ്ഞു ഒരു മാതൃഹൃദയത്തെ… അവൻ നൽകിയാ കുഞ്ഞുപുഞ്ചിരിക്ക് പകരം ഞാൻ അവനു കാണിച്ചു കൊടുത്തു അവൻ അന്വേഷിക്കുന്ന അമ്മയെ… അവൻ ഓർക്കാത്ത അവന്റെ അച്ഛനെ…. അവന്റെ ഇളം ചുണ്ടുകൾ എനിക്കായി അന്ന് മൊഴിഞ്ഞു കൊഞ്ചലോടെ “ടീച്ചറമ്മ ” ശുഭം

by