രചന – അർച്ചന
അവസാനം ആ സ്ഥലത്തു എത്തിയതും അവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ ആ ബോർഡിൽ എഴുതിയത് കണ്ടിട്ട് എന്റേം ഹനുന്റേം ആശുന്റേം കണ്ണ് ഒരുപോലെ പുറത്തേക്ക് ചാടി വന്നിട്ടുണ്ട്….. **** “”ഹെലോ… മക്കളേ…. ഇവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ…. വരുന്നില്ലേ….. “” റാമിന്റെ വിളി കേട്ടപ്പോൾ ആണ് ബോധം വന്നത്… ഞങ്ങൾ എത്തിയ സ്ഥലം കണ്ടിട്ട് വായിൽ കപ്പൽ ഓടിക്കാൻ പാകത്തിന് വെള്ളം വന്നിട്ടുണ്ട്…… **CHOCOLATE FESTIVAL ** ആ ബോർഡും അതിന്റെ താഴെ കുറേ ചോക്ലേറ്റ് ഡിഷുകളുടെ ഫോട്ടോയും….. ഇപ്പോൾ മൂന്നിന്റെയും മുഖത്തു പൂർണചന്ദ്രൻ ഉദിച്ചപോലെ വെട്ടിതിളങ്ങുന്നുണ്ട്…. മുന്നിൽ നിൽക്കുന്ന റാമിനെ അപ്പോൾ തന്നെ പോയി ഹഗ് ചെയ്തു…. ആശുവും ഹനുവും ആണെങ്കിൽ പറയേണ്ട… അവിടുന്ന് കൊച്ചു കുട്ടികൾ കഴിക്കുന്ന ഐസ്ക്രീം വരെ നോക്കി വെള്ളം ഇറക്കുന്നുണ്ട്…. “”റാം…. “” ഹനു… ഹനു റാമിനെ വിളിച്ചപ്പോൾ ഞങ്ങൾ എല്ലാവരും എന്താ സംഭവം എന്ന് വിചാരിച്ചു അവളെ ഫോക്കസ് ചെയ്തു….
“”മ്മ്മ്… എന്താ ഡി…. “” അത്….. നീ ഇത് ഞങ്ങളെ കാണിക്കാൻ വേണ്ടി ആണോ ഇങ്ങോട്ട് കൊണ്ടുവന്നേ…. “” ഹനു. “”ആഹ്…. “” റാം “” അപ്പോൾ ഞങ്ങൾക്ക് ഒന്നും വാങ്ങി തരൂലേ…. “” അവിടെ ഉള്ള കടയിലേക്ക് നോക്കികൊണ്ട് അവൾ ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതില്ലാതില്ല…. അപ്പോൾ തന്നെ ഞാൻ അവനെ നോക്കി…. അവൻ ഏത് കല്ല് എടുത്തിട്ട് അവളെ എറിയണം എന്ന് ആലോചിച്ചു കൊണ്ട് നിലത്ത് തപ്പുന്നുണ്ട്… അതുകൊണ്ട് വെറുതെ പണി വാങ്ങാൻ നിൽക്കാതെ അവനെ നോക്കി ഇളിച്ചു കൊടുത്തു… “”വേഗം വാ…. “” അതും പറഞ്ഞു അവൻ എവിടേക്കോ നടന്നു…. അവനെ കാണാതെ പുറകിലേക്ക് നോക്കിയപ്പോൾ ആശുനേം ഹനുനേം കാണുന്നില്ല… ഈ കുരിശുകൾ എവിടെ പോയി എന്നും ചിന്തിച്ചു റാം പോയ വഴിയിൽ കൂടെ നടന്നു…..
അതുവരെ ഉണ്ടായിരുന്ന വെളിച്ചം ഒരു സ്ഥലത്തു എത്തിയപ്പോൾ പോയി….. പിന്നെ ഫുൾ ഇരുട്ട് ആയിരുന്നു……. അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് വിചാരിച്ചു നിൽക്കുമ്പോൾ കുറേ ദൂരെ ഒരു ലൈറ്റ് മിന്നുന്നത് കണ്ടു….. വേഗം അങ്ങോട്ട് നടക്കുമ്പോൾ എന്റെ പുറകിൽ ആരൊക്കെയോ ഉള്ളത് പോലെ തോന്നി….. അപ്പോൾ തന്നെ അവിടെ സ്റ്റോപ്പ് ആയിട്ട് തിരിഞ്ഞു നോക്കി…. അവിടെ ആരും ഉണ്ടായിരുന്നില്ല…. അതുകൊണ്ട് തന്നെ മുന്നോട്ടു നടന്നു…… ഓരോ അടി വയ്ക്കുമ്പോഴും പിന്നിൽ ആരോ ഉള്ളത് പോലെ തോനുന്നുണ്ട്… നടന്നു നടന്നു ആ ലൈറ്റിന്റെ അടുത്ത് എത്തിയപ്പോൾ അതും ഓഫ് ആയി…… ഇത്രേം നേരം ഇല്ലാതിരുന്ന പേടി ഒക്കെ ഇപ്പൊ വരുന്നുണ്ട്…… പേടിച്ചിട്ട് കയ്യും കാലും ഒക്കെ വിറക്കുവാൻ തുടങ്ങി…….. കുറേ ആൾക്കാർ എന്റെചുറ്റും വരുന്നുണ്ട് എന്ന് മനസിലായി……അപ്പോൾ തന്നെ കണ്ണും പൂട്ടി ഒരൊറ്റനിൽക്കൽ ആയിരുന്നു………
****HAPPY BIRTHDAY SEETHA…….**** ചെവിയിൽ വന്നു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയിരുന്നു…… എന്നെ സീതയെന്ന് വിളിക്കുന്നത് വിച്ചേട്ടൻ ആണ്….. അപ്പോൾ വിച്ചേട്ടൻ ഇവിടെ ഉണ്ടോ…… “”വി….. വിച്ചേട്ടാ…… “” ഒരല്പം പേടിയോടെ തന്നെയാണ് ഞാൻ അങ്ങനെ വിളിച്ചത്….. അപ്പോൾ തന്നെ അവിടെ ആകെ ലൈറ്റ് ഓൺ ആയി……. 🔹🔹 ( വിച്ചു ) ————- അവളുടെ പേടിച്ചു വിറച്ചു കൊണ്ടുള്ള ആ നിൽപ്പ് കണ്ടപ്പോൾ ഓടി പോയി കെട്ടിപിടിക്കാൻ തോന്നി എങ്കിലും അവൾ എന്നെ കാണാത്തതു കൊണ്ട് കുറച്ചു മാറി നിന്നു……. വിച്ചേട്ടാന്ന് വിളിച്ചുകൊണ്ട് ചുറ്റും നോക്കുന്നുണ്ട് അവള്…. അവളുടെ Birthday ന്റെ അന്ന് അതും കൃത്യം 12 മണിക്ക് തന്നെ അവളെ വിഷ് ചെയ്യണം എന്ന് എന്റെ ഭയങ്കരമായ ഒരു ആഗ്രഹം ആയിരുന്നു….. അതുകൊണ്ട് ആണ് എവിടെയോ പോയി കിടന്നിരുന്ന റാമിനെ വിളിച്ചു അവളെ കൂട്ടി ഇങ്ങോട്ട് വരാൻ പറഞ്ഞത്…… ലൈറ്റ് ഒക്കെ ഓൺ ആയതും പെണ്ണ് അന്തം വിട്ട് നിൽക്കുന്നുണ്ട്…… അവൾക്ക് ചുറ്റും കൂടി നിൽക്കുന്നവരെ ഒന്നും വകവയ്ക്കാതെ പെണ്ണ് ചുറ്റും നോക്കുകയാണ്…. അത് എന്നെയാണെന്ന് മനസിലായി…. അതുകൊണ്ട് തന്നെ കുറച്ചു കൂടി പുറകോട്ടു മാറി നിന്നു……
ലൈറ്റ് ഓൺ ആയതും എനിക്ക് ചുറ്റും കൂടി നിന്നിട്ടുള്ളവരെ കണ്ടു ഞാൻ ആകെ ഷോക്ക് ആയിട്ടുണ്ട്…….. ****HAPPY BIRTHDAY DILLUU**** ആശുവും ഹനുവും റാമും പിന്നെ കുറേ മദാമ്മമാരും ആ ഫെസ്റ്റിവൽ കാണാൻ വന്ന ഏറെകുറേ ആൾക്കാർ ഒക്കെ എനിക്ക് ചുറ്റും കൂടി നിന്ന് ഹാപ്പി ബർത്ഡേ പറഞ്ഞോണ്ട് നിൽക്കുകയാണ്……. എന്നിട്ടും ഞാൻ തിരഞ്ഞതു വിച്ചേട്ടനെ ആണ്….. അത് എനിക്ക് തോന്നിയത് ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി….. എനിക്ക് ചുറ്റും കൂടി നിന്നവരുടെ ഇടയിൽ ഒക്കെ ഞാൻ വിച്ചേട്ടനെ നോക്കി എങ്കിലും നിരാശ ആയിരുന്നു ഫലം……. അത് വരെ വളരെ എക്സൈറ്റ്മെന്റ് ആയിട്ടുണ്ടായിരുന്ന എന്റെ മുഖം അപ്പോഴേക്കും വാടിയിരുന്നു….. റാം അപ്പോഴേക്കും എവിടുന്നോ ഒരു ചോക്ലേറ്റ് കേക്ക് അവിടെ കൊണ്ട് വന്നു വച്ചു….. എല്ലാവരും എന്നോട് മുറിക്കാൻ വേണ്ടി പറയുന്നുണ്ട്…… അപ്പോഴും ഞാൻ തിരഞ്ഞത് വിച്ചേട്ടന്റെ മുഖം ആണ്….. അവിടെ ഒക്കെ നോക്കി എങ്കിലും കാണാത്തതുകൊണ്ട് കേക്ക് മുറിച്ചു ഒരു പീസ് എടുത്തു ആർക്ക് ആദ്യം കൊടുക്കും എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആ പീസ് എന്റെ കൈയിൽ നിന്നും കടിച്ചു എടുത്തു കുറച്ചു ക്രീം എടുത്തു എന്റെ മൂക്കിന്റെ തുമ്പത്തു തൊട്ട് തന്ന ആളെ കണ്ടപ്പോൾ തന്നെ അതുവരെ ഉണ്ടായിരുന്ന വിഷമം ഒക്കെ അലിഞ്ഞു പോയ പോലെ തോന്നി………
“”വിച്ചേട്ടാ…… “” അവനെ കെട്ടിപിടിച്ചു കൊണ്ട് അവൾ പതിയെ വിളിച്ചു….. ഇതുവരെ ഇല്ലാതിരുന്ന ഒരു അനുഭൂതിയായിരുന്നു അവൾക്ക് അപ്പോൾ…… മൂക്കിന്റെ തുമ്പിൽ ഉണ്ടായിരുന്ന ആ ക്രീം അവന്റെ മൂക്കിന്റെ തുമ്പിലേക്ക് കാലെത്തികൊണ്ട് ആക്കി….. കണ്ണ് ഇറുക്കി കൊണ്ട് അവനെ വീണ്ടും ചുറ്റി പിടിച്ചപ്പോൾ റാമിന്റെയും ആശുവിന്റെയും ഹനുവിന്റെയും കളിയാക്കൽ വന്നിരുന്നു….. നാണത്തോടെ മുഖം കുനിച്ചു അവന്റെ നെഞ്ചിലേക്ക് ചാരുമ്പോൾ അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു… പിന്നീട് അങ്ങോട്ട് ആഘോഷം തന്നെ ആയിരുന്നു… എല്ലാവർക്കും കേക്ക് മുറിച്ചു കൊടുത്തു….. പിന്നീട് കേക്കിൽ ഫേഷ്യൽ ചെയ്യൽ ആയിരുന്നു….. ഏറെ നേരത്തെ പരിപാടിക്കു ശേഷം അവൻ അവളെയും കൊണ്ട് മാറി നിന്നു…. അവളുടെ കഴുത്തിലൂടെ കയ്യിട്ട് തന്നിലേക്ക് അടുപ്പിച്ചു നിർത്തി….. “”വിച്ചേട്ടാ….. “” “”മ്മ്മ്”” “””എങ്ങനെയാ അറിഞ്ഞേ ഇന്ന് ആണ് എന്റെ പിറന്നാൾ എന്ന്…. “”” “”അതൊക്കെ അറിയാം… “”” “”ഞാൻ ഒട്ടും പ്രതീക്ഷിചില്ല…..”” “””എന്ത്… “”” “”വിച്ചേട്ടനെ.. “” അതിനു അവൻ ഒന്നും മിണ്ടിയില്ല…. അവളോട് ചേർന്ന് നിന്നു…..
ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും അവനോട് പറയാൻ തുടങ്ങി…… “” ഇതാണോ വിച്ചേട്ടാ എനിക്ക് തരുംന്ന് പറഞ്ഞ സർപ്രൈസ്…… “”” ആകാംക്ഷ നിറഞ്ഞതായിരുന്നു ആ ചോദ്യം…. “”ഇത് ഒരു ചിന്ന സർപ്രൈസ്….. “” “”അപ്പോൾ വല്യ സർപ്രൈസ് വേറെ ഉണ്ടോ… . “” കണ്ണുകൾ വിടർത്തി അവൾ അത് ചോദിച്ചപ്പോൾ അവൻ ചിരിച്ചു…. “”എന്തിനാ ചിരിക്കുന്നേ… “” വാക്കുകളിൽ പരിഭവം നിറഞ്ഞു…. “”ഒന്നുല്ല എന്റെ പൊന്നോ… “” അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ നടന്നു….. അപ്പോഴും അവൾ അവിടെ നിന്ന് ആലോചിക്കുകയാണ്… “”ഡീ….. വരുന്നില്ലേ…….”” അവൻ വിളിച്ചപ്പോൾ ഒന്ന് ഞെട്ടി എങ്കിലും പുറമെ കാണിക്കാതെ അവനെ മൈൻഡ് ചെയ്യാതെ നടക്കാൻ തുടങ്ങി…… “”പിണക്കമാണോ…. എന്നോടിണക്കമാണോ…. അടുത്ത് വന്നാലും പൊന്നെ.. മടിച്ചു നിൽക്കാതെ…… “” വിച്ചുന്റെ പാട്ട് കേട്ടപ്പോൾ അത് വരെ മുഖം വീർപ്പിച്ചു നിന്നിരുന്ന അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി… “”എന്തിനാഡി കിണിക്കുന്നേ….. നല്ല പാട്ടല്ലേ….. “” അവൻ അതും ചോദിച്ചു ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ അടുത്തേക്ക് വന്നപ്പോൾ അതേ ചിരിയോടെ അവൾ ഒന്ന് തലയാട്ടി കൊടുത്തു…. “” പാട്ട് ഒക്കെ നല്ലതാ വിച്ചേട്ടാ….. പക്ഷെ പറ്റുന്ന പണിക്ക് പോയാൽ പോരേ…… “” അതും പറഞ്ഞു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി….. ❇️❇️❇️❇️❇️❇️ ( തുടരും)

by