20/04/2026

സത്യഭാമ : ഭാഗം 15

രചന – ശ്രീമിഴി

ഞാൻ… പാവല്ലേ ഹരി നിന്നോടുള്ള ഇഷ്ടം കൊണ്ട് അല്ലെ ഞാൻ അത് പറയുമ്പോഴേക്കും ഭാമ പൊട്ടി പോയിരുന്നു. പുറത്തു കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ എടുത്തു ഭാമ മുറിയിലേക്ക് ഓടി..
ഇതൊക്കെ കണ്ടപ്പോ എന്തോ കേശവനും വല്ലാത്ത നൊമ്പരമായി. ഭാമ അവളായിരുന്നു ഈ വീടിന്റെ വിളക്ക് അമ്മ മരിച്ചപ്പോ അല്ലാതെ അവളെ കരഞ്ഞു കണ്ടിട്ട് ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ തന്റെ കുഞ്ഞിനെ ഒന്ന് ചിരിച്ചു കണ്ടിട്ട് തന്നെ നാളുകളായി അത്രമാത്രം ഭാമ ജിവിതത്തിൽ അനുഭവിച്ചിരിക്കുന്നു. ഒരു ദീർഘനിശ്വാസത്തോടെ കേശവൻ തിരിഞ്ഞു നടന്നു.
🔥🔥🔥🔥🔥

ഇന്നാണ് വിവാഹം.. ആർഭാടമോ ആരവങ്ങളോ ഇല്ലാതെ കൃഷ്ണന്റെ അമ്പലത്തിൽ വച്ചൊരു താലി കെട്ട് അതായിരുന്നു ഹരിയുടെ നിർബന്ധം.

ഭാമ പോകാൻ പാടില്ലെന്നുള്ള കേശവന്റെ വിലക്ക് പാടെ തള്ളി കളഞ്ഞു കൊണ്ട് ഭാമ ഒരുങ്ങി ഇറങ്ങി.. കുഞ്ഞിനെ എടുത്തു അമ്പലത്തിലേക്കു നടന്നു നീങ്ങുമ്പോ മനസിൽ നുറു ചോദ്യങ്ങളായിരുന്നു.
ഉത്തരമില്ലാത്തവ…
അമ്പലത്തിന്റെ അടുത്ത് എത്തുമ്പോ തന്നെ കണ്ടു കാറിൽ നിന്നും ഇറങ്ങുന്ന ഹരിയെ..ഓടി പോയി കെട്ടിപ്പിടിക്കാൻ മനസ് വെമ്പിയെങ്കിലും ഉണ്ണിയുടെ വാക്കുകളാ യിരുന്നു മനസിൽ നിറയെ ഹരിയുടെ കല്യാണം.
പ്രിയപ്പെട്ടവന്റെ കല്യാണം.
ഗണേശനിൽ നിന്നു ഒഴിഞ്ഞു മാറുമ്പോഴെല്ലാം മനസ് നിറയെ ഹരി മാത്രമായിരുന്നു. അടുത്ത് വന്നപ്പോ എന്തോ അകന്നു നിൽക്കാനാണ് തോന്നിയത്. ശാപം പിടിച്ച തന്റെ ജന്മം കൊണ്ട് ഹരിയുടെ ജീവിതം തകരാൻ പാടില്ല എന്ന സ്വാർത്ഥതയും.
അമ്പലത്തിന്റെ അടുത്ത് എത്തുമ്പോ തന്നെ കണ്ടു അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പെണ്ണ്…. സുന്ദരിയാണ് കാണാൻ. എന്തോ ഹൃദയം വല്ലാതെ നോവുന്നതറിഞ്ഞു ചോര പൊടിയും പോലെ പിടിച്ചു നില്കാൻ പറ്റാത്ത പോലെ. ഭാമ അടുത്ത് കണ്ടാ കസേരയിലേക്ക് ഇരുന്നു. മുന്നിലുള്ളത് മൊത്തം കാണാത്തതു പോലെ ഇതൊന്നുമറിയാതെ കുഞ്ഞു ഭാമയോട് ചേർന്നു കിടന്നു.
മുഖം വെട്ടിച്ചു തലയൊന്ന് കുടഞ്ഞു മുന്നോട്ടു നോക്കിയപ്പോ കണ്ടു മുന്നിൽ നിൽക്കുന്ന ഉണ്ണിയെ അവനായി ഒന്ന് ചിരിക്കാൻ ശ്രെമിച്ചപ്പോ എന്തോ കണ്ണുകൾ പെയ്യുകയാണ് ചെയ്യ്തത്.
“എന്താ ഭാമ തനിക്കു പറ്റിയത്???”

“ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ….” എന്നുള്ള ചോദ്യത്തിൽ ഒതുക്കി ഭാമ .
പിന്നെ ഒന്നും പറയാൻ നില്കാതെ ഭാമയുടെ കയ്യിൽ നിന്നും ഉണ്ണി കുഞ്ഞിനെ വാങ്ങി മുന്നോട്ടു നടന്നു.
“വേണ്ട ഉണ്ണി ഞാൻ പോകുവാ കുഞ്ഞിനെ ഇങ്ങു താ..”

“തരാം അവനൊന്നു കുഞ്ഞി കണ്ടോട്ടെ ചിലപ്പോൾ ഇനി മുതൽ അതിന് പറ്റിയില്ലെങ്കിലോ…”
അത് കേൾക്കേ എന്തുപറയാണമെന്നറിയാതെ
നിന്നു ഭാമ.
മനസിൽ നിറയെ ഹരിയെ കുറിച്ചുള്ള ചിന്തയായിരുന്നു ഒരിക്കലും തന്നെ വിട്ടു പോവില്ലെന്നു കരുതിയാ ഹരിയിന്നു വേറെയൊരു പെണ്ണിന്റെ സ്വന്തമാകാൻ പോകുന്നു. പൊങ്ങി വന്നാ കരച്ചിലുകളെ അടക്കി വേഗം മുന്നോട്ടു നീങ്ങി ഭാമ.
ചുറ്റുമുള്ള കണ്ണുകൾ തന്നിലാണ് എന്നറിഞ്ഞിട്ടും കാലുകൾ മുന്നോട്ടു നീങ്ങി.
അമ്പലത്തിന്റെ നടയിൽ എത്തിയപ്പോ കണ്ടു പരസ്പരം മാലകൾ ചാർത്തുന്നവരെ ചുറ്റിനുമാളുകൾ തടിച്ചു കൂടിയിരിക്കുന്നു.. വാദ്യഘോഷം മുഴുങ്ങി കൊണ്ടേയിരിക്കുന്നു.
ഇനി താലി കെട്ടാമെന്നുള്ള നമ്പുതിരിയുടെ ശബ്ദം കേൾക്കേ കാലുകൾ തറയിൽ ഉറക്കത്തതു പോലെ എവിടെങ്കിലും ഇരുന്നില്ലേ കുഴഞ്ഞു വീഴുമെന്നുള്ളത് കൊണ്ട് തന്നെ കാലുകൾ വലിച്ചു തിരിഞ്ഞു നടന്നു പെട്ടെന്ന് മുന്നിൽ ആരെയോ തട്ടിയതും നിറഞ്ഞ കണ്ണുകൾ രണ്ടു കൈയാലേ തുടച്ചു കൊണ്ട് മുന്നോട്ടു നോക്കി മുന്നിൽ നിൽക്കുന്ന ഹരിയെയും കുഞ്ഞിനെയും കണ്ടതും എന്ത് പറയണം എന്നറിയാതെ നിന്നു ഭാമ.
തന്റെ മുന്നിൽ തല കുനിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ താടി പിടിച്ചു ഉയർത്തി ഹരി.
“സത്യ നിനക്ക് തോന്നുന്നുണ്ടോ ഈ ഹരി ഇനി വേറെ ഒരു കല്യാണത്തിനു നിൽകും എന്ന് ??

ഇല്ലെന്നു മെല്ലെ തല അനക്കി കരഞ്ഞു കൊണ്ട് ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു ഭാമ.. രണ്ടു കൈയാലും വട്ടം പിടിച്ചു നെഞ്ചിൽ കിടന്നു കരഞ്ഞു. ഇത്ര നേരവും പിടിച്ചു വച്ച സങ്കടമെല്ലാം ആ നെഞ്ചിൽ ഒഴുക്കി കളഞ്ഞു ഭാമ . അത് കാണെ ഒരു കയ്യാലെ ഭാമയുടെ തലയിൽ തലോടുന്ന കുഞ്ഞിപെണ്ണിനെ കാണെ ചേർത്ത് പിടിച്ചു ഹരി രണ്ടു പേരെയും ഒരിക്കലും കൈ വിടില്ലെന്നു പറയാതെ പറഞ്ഞു കൊണ്ട്.
“ശോ നശിപ്പിച്ചില്ലേ എന്റെ ഹരി നീ ??? ഇവള് ഇങ്ങനെ കരഞ്ഞാൽ പോരാ കുറച്ചു കൂടെ ഉണ്ട് അഹങ്കാരം ….”

“ഉണ്ണിയേട്ടാ…”
“സത്യ പെണ്ണെ നിനക്ക് അറിയാഞ്ഞിട്ട ഈ കാന്താരിയെ” അതും പറഞ്ഞു ചിരിയാലേ തന്റെ പാതിയെ നോക്കി ഉണ്ണി.
“ഭാമ ഇന്ന് എന്റെ വിവാഹമായിരുന്നു വധു ദാ എന്റെ ഉണ്ണിമായ” അതും പറഞ്ഞു ചിരിയാലേ ഉണ്ണി ഭാമയെ നോക്കി.
അതിനുത്തരമായി ഉണ്ണിയുടെ വയറു നോക്കിയൊരു ഇടി കൊടുത്തു ഭാമ
“ഹാവു സമാധാനമായി നിന്നെ ഒന്ന് ചിരിച്ചു കണ്ടല്ലോ എന്റെ മോളെ ഈ അച്ഛൻ ” അതും പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്ന കേശവനെ നോക്കി അന്ധം വിട്ടു ഭാമ
“അച്ഛാ…. അച്ഛൻ വരുന്നില്ല പറഞ്ഞിട്ട് ??”

“ഹരിയെന്നോട് എല്ലാം നേരത്തെ പറഞ്ഞതാ..”

“അപ്പൊ എന്നെ പറ്റിക്കുവായിരുന്നു അല്ലെ എല്ലാരും കൂടെ??”

അതിനുത്തരമായി ഹരി ഭാമയെ ചേർത്ത് പിടിച്ചു..

തുടരും