രചന – ഐഷ്മ ശ്രീജിത്ത്
വാതിൽ തുറന്ന അമ്മു ഞെട്ടി പോയി. തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ജോ. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അച്ഛനോ അമ്മയോ പെട്ടന്ന് വന്നിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു.
ജോ അമ്മുവിനെ അടിമുടി നോക്കി ഒന്ന് ഉഴിഞ്ഞു വിട്ടു. അമ്മുവിനെ നോക്കി അവൻ അകത്തേക്ക് കയറാൻ തുടങ്ങി. അമ്മു പേടിച്ചു പുറകിലേക്ക് നീങ്ങി തുടങ്ങി. ഭയം കാരണം ഒന്ന് ഒച്ചയെടുക്കാൻ പോലും അമ്മുവിന് സാധിച്ചില്ല.
ജോ അവളിൽ നിന്നും കണ്ണ് മാറ്റാതെ തന്നെ വാതിൽ പിന്നിലേക്ക് ചേർത്തടച്ചു കുറ്റിയിട്ടു. അമ്മു അവന്റെ പ്രവർത്തികൾ ഓരോന്നും പേടിയോടെ വീക്ഷിച്ചു കൊണ്ടേയിരുന്നു. സ്ഥലകാലബോധം വീണ്ടെടുത്തു അവൾ അവിടെ നിന്നും എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ചു.
“അമ്മു എന്തിനാ ഇങ്ങനെ പേടിക്കുന്നത്, നിനക്ക് ഇപ്പോഴും എന്നെ ഭയം ആണോ?”
ഒരു ചിരിയോടെ ജോ അവളിലേക്ക് നടന്നടുത്തു കൊണ്ട് ചോദിച്ചു.
അമ്മു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് ജോ തുടർന്നു
“ഞാൻ അന്ന് പറഞ്ഞത് സത്യമാണ് അമ്മു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. ഇനി നീ പറ എന്നെ നിനക്ക് ഇഷ്ടമല്ലേ?”
അമ്മു നിഷേധാർത്ഥത്തിൽ തലയാട്ടി. എങ്ങനെയും ഈ രക്ഷസന്റെ കയ്യിൽ നിന്നും രക്ഷപ്പെടണം എന്നെ അമ്മുവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.എങ്ങനെയും രക്ഷപ്പെടണം എന്ന് തന്നെ അവൾ ഉറപ്പിച്ചു.
അമ്മു പെട്ടന്ന് തിരിഞ്ഞ് ഓടാൻ തുടങ്ങിയതും, ജോ അവളെ വലിച്ചു തന്നിലേക്ക് ചേർത്തിരുന്നു. അവന്റെ കരുത്തുറ്റ കൈകൊണ്ട് അവളെ വരിഞ്ഞു മുറുക്കി.
“വിടടാ എന്നെ, വിടാൻ “അമ്മു പരമാവധി അവനെ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
“അങ്ങനെ വിടാൻ അല്ലല്ലോ അമ്മൂട്ടി ഞാൻ നിന്നെ പിടിച്ചു വെച്ചിരിക്കുന്നത് ” ജോ ഒരു തരം സൈക്കോയെ പോലെ അവളിൽ ദൃഷ്ടി പതിപ്പിച്ചു അവളെ അണച്ചു പിടിച്ചു.
പെട്ടന്ന് അമ്മു ജോയുടെ കയ്യിൽ മുറുക്കി ഒരു കടി കൊടുത്തു.അവൻ അമ്മുവിൽ നിന്ന് ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തതിനാൽ, വേദന കൊണ്ട് അവൻ അമ്മുവിലെ പിടി ഒന്ന് അയഞ്ഞു . ഈ തക്കത്തിനു അമ്മു ജോയെ ആഞ്ഞു തള്ളി. അവൻ പുറകിലേക്ക് വേച്ചുപോയപ്പോൾ അമ്മു മുറിയിലേക് ഓടി.
ഇത് കാണെ ജോക്ക് ദേഷ്യവും വാശിയും ഒരേ സമയം തോന്നി എങ്ങനെയും അവളെ തന്റെ കയ്യിലിട്ട് ഞെരിക്കുവാൻ തോന്നി. ഇപ്പോൾ എന്തായാലും ആരും വരില്ലെന്ന് ജോയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ അവനെ മനസ്സിൽ കണക്കുകൂട്ടി ഇന്ന് അമ്മു എന്ന കുഞ്ഞുപൂവിനെ തന്റെ കയ്യിലിട്ട് ഞെരിക്കുമെന്ന്.
അവൻ അമ്മു കടിച്ച കയ്യിലേക്ക് നോക്കി അവിടെ അവളുടെ പല്ലിന്റെ ആകൃതിയിൽ തിണർത്തു ചോര പൊടിയുന്നുണ്ടായിരുന്നു. എങ്കിലും അത് വക വെക്കാതെ അമ്മുവിന് പിന്നാലെ ചെന്നു കതക് തുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.മുൻപ് ഒരു തവണ പരാജയ പെട്ടതിനാൽ ഇത്തവണ എങ്ങനെയും ജയിക്കും എന്ന് തന്നെ ജോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കതക് ശക്തിയിൽ തള്ളി തുറക്കാൻ തുടങ്ങി.
അമ്മു എങ്ങനെയോ മുറിയിൽ കയറിയ ആശ്വാസത്തിൽ തന്റെ കിതപ്പാറ്റുവാൻ ശ്രമിച്ചു, എങ്ങനെ ഈ ദുഷ്ടനിൽ നിന്നും രക്ഷപെടും എന്നത് ഒരു ചോദ്യമായി അവളിൽ അവശേഷിച്ചു.
അപ്പോഴേക്കും ജോയുടെ ശ്രമം വിജയം കണ്ടിരുന്നു.ഫൈബർ ഡോർ ആയതിനാൽ അവന്റെ ബലത്തിൽ വാതിലിന്റെ കുറ്റി അടർന്നു പോന്നു.
അമ്മു ഞെട്ടി പിന്നിലേക്ക് വീണു പോയി.വല്ലാത്തൊരു ഭാവത്തിൽ ജോ അമ്മുവിലേക്ക് അടുത്തു, അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് അവളെ ബലമായി തന്റെ ശരീരത്തിലേക്ക് അമർത്തി കൊണ്ടിരുന്നു.
“വിട് എന്നെ വിടാൻ, ഞാൻ ഒച്ച വെക്കും. വിട്..” എന്നൊക്കെ അമ്മു ആവുന്നതും പറയുന്നുണ്ടെങ്കിലും ജോ ഒരു ഉന്മാദിയെ പോലെ അവളെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു.
“നീ ഒച്ചവെച്ചോളൂ അമ്മു ഈ പരിസരത്തു എങ്ങും ആരും തന്നെയില്ല. അത് കൊണ്ട് പൊന്നുമോൾ ഒരുപാട് കുതറണ്ട.”
ജോ അമ്മുവിന്റെ ചെവിക്കരുകിലേക്ക് തന്റെ ചുണ്ട് ചേർത്ത് പറഞ്ഞു. അയാളുടെ നിശ്വാസം തട്ടിയപ്പോൾ അമ്മുവിന് ആരോചകമായി.
അവൾക്ക് തോന്നി തുടങ്ങി ഈ രാക്ഷസൻ ഇനി തന്നെ രക്ഷപെടാൻ സമ്മതിക്കില്ലെന്ന്. എങ്കിലും അവസാന ശ്രമമായി അവൾ തന്റെ പിറകിലെ മേശമേൽ പരതിയപ്പോൾ കോലുപോലെ എന്തോ ഒന്ന് കയ്യിൽ തടഞ്ഞു അവൾ അത് തന്റെ കൈയിൽ എടുത്തു പിടിച്ചു സർവ്വ ശക്തിയുമെടുത്തു ജോയുടെ വയറിന്റെ ഇടതു ഭാഗത്തേക്ക് ഒറ്റ കുത്തു.
കിട്ടിയ കുത്തിൽ ജോ ഒന്ന് വേച്ചു പോയപ്പോൾ അമ്മുവിലെ പിടി വിട്ടു. അവൻ പള്ളക്ക് നോക്കിയപ്പോൾ കണ്ടു ഒരു സ്ക്രൂഡ്രൈവർ തന്റെ ശരീരത്തിൽ കുത്തിയിരിക്കുന്നത്. ആ മുറിവിലൂടെ ചോര ഒഴുകുന്നതും.വേദനകൊണ്ട് അവൻ പുളഞ്ഞു.
അമ്മു വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ജോയെ നോക്കി നിന്നു. വീണ്ടും അയാൾ തന്റെ നേരെ വരുന്നു എന്ന് കണ്ടതും അവൾ മേശയിൽ വീണ്ടും പരതുവാൻ തുടങ്ങി ഒടുവിൽ തേടിയത് എന്തോ കണ്ടപോലെ അവളുടെ മുഖമൊന്നു തിളങ്ങി. അവൾ അത് കൈ നീട്ടി എടുത്തു. ഒരു ബ്ലേഡ് ആയിരുന്നു.
അപ്പോഴേക്കും ജോ, ഒരു കൈ കൊണ്ട് വയർ പൊത്തി പിടിച്ചും മറു കൈകൊണ്ട് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു അവളെ തിരിച്ചു. ആ തിരിയലിൽ തന്നെ അമ്മു ബ്ലേഡ് കൊണ്ട് ജോയുടെ കൈയ്ക്ക് വരഞ്ഞു. ആ വരയലിൽ ജോ ഒന്ന് പുളഞ്ഞുകൊണ്ട് അവളുടെ മുടി മോചിപ്പിച്ചു. അമ്മു ഒരു മാനസിക വിഭ്രാന്തിയിൽ അവനെ വീണ്ടും വരഞ്ഞു കൊണ്ടിരുന്നു.
ജോ ഇനിയും വേദന താങ്ങാൻ വയ്യാതെ മുറിയിൽ നിന്നും ഇറങ്ങി മുൻവശത്തെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയതും ആരെയോ കൂട്ടിയിടിച്ചു താഴേക്ക് വീണു.വീണ വീഴ്ചയിൽ സ്ക്രൂഡ്രൈവർ ഒന്നുകൂടി അവന്റെ ദേഹത്തേക്ക് തറഞ്ഞു. ഒരു വലിയ ശബ്ദത്തോടെ ജോയുടെ ബോധം മറഞ്ഞു.
തുടരും….

by