രചന – ശ്രീമിഴി
“ഈ അച്ഛന്റെ യാചനയാണ് യാചിക്കാൻ മാത്രെ ഈ വൃദ്ധനു ഇപ്പൊ കഴിയു.”
“കേശവേട്ട ഞാൻ ഒരിക്കലും അവളെ കൈ വീടില്ല അവള് എന്റെ കുഞ്ഞിന്റെ അമ്മയാണ് അവളെ ഒരിക്കലും ആർക്കും കൊടുക്കില്ല ഹരിക്കു ഒരു വാക്ക് മാത്രെയുള്ളൂ.”
“വൈകി പോയല്ലോ മോനെ നിന്നെ മനസിലാക്കാൻ വൈകി പോയി ഈ അച്ഛൻ. എന്നോട് പൊറുക്കെടാ” അതും പറഞ്ഞു കരയുന്ന വൃദ്ധനെ നെഞ്ചോടു ചേർത്തു ഹരി.
“അച്ഛനു പോകാം
സമാധാനത്തോടെ ഇല്ലേ ഞങ്ങളുടെ കുടെ ഇവിടെ നിൽകാം. അച്ഛൻ എന്ത് തീരുമാനിച്ചാലും എനിക്ക് സന്തോഷമെയുള്ളൂ.”
“നിങ്ങളുടെ ലോകത്തു ഒരു വിലങ്ങു തടിയായി അച്ഛനില്ല മോനെ ഞാൻ വരും കുഞ്ഞിനെ കാണാൻ കാണാതെ പറ്റില്ലയെനിക്ക്.”
ഉടുത്ത മുണ്ട് കുടഞ്ഞു കെട്ടി നടന്നു കേശവൻ.
വീടിന്റെ ഉള്ളിലേക്കു കയറുമ്പോ തന്നെ കണ്ടു മുഖം വീർപ്പിച്ചു നിൽക്കുന്ന സത്യയെ.
അത് കാണാത്ത പോലെ കുഞ്ഞിന്റെ അടുത്തേക്കു നടന്നു ഹരി.
കുഞ്ഞിനെ എടുത്തു പുറത്തേക്കു ഇറങ്ങാൻ നിന്നതും ഹരിയെ മുന്നിൽ വന്നു തടഞ്ഞു സത്യ.
“എന്താ ഹരി നിന്റെ മനസിൽ ???”
“എന്ത് ”
“ഞങ്ങളെ എന്തിനാ ഇവിടെ പിടിച്ചു നിർത്തുന്നത് നീ”
“അതിനുള്ള ഉത്തരം നിനക്ക് അറിയില്ലേ സത്യ എനിക്ക് ഇനി എന്റെ മോളെ കാണാതെ ഇരിക്കാൻ പറ്റില്ല. എനിക്ക് ഇനി അവൾ മാത്രെയുള്ളൂ.” അതും പറഞ്ഞു നടന്നു നീങ്ങുന്നവനെ ഒന്നും മിണ്ടാതെ നോക്കി നിന്നു സത്യ.
“സത്യ വേഗം ഒരുങ്ങി വാ നമുക്ക് ഒന്ന് പുറത്തു പോകാം”
“ഞാനില്ല”
“എന്റെ പൊന്നു സത്യ നീ ഒന്ന് വന്നേ വേഗം”
“ഇല്ല ഹരി എനിക്ക് പേടിയാ അയാള് കണ്ടാ..”
“ആര് കാണാൻ ആരും കാണാനില്ലയിപ്പോ നിന്റെ കെട്ടിയോൻ ഹോസ്പിറ്റലിലാണ്. കാല് പൊട്ടിയെന്നോ നടുപൊട്ടിയെന്നോ കേട്ടു.
ദേ സത്യ വേഗം വാ ഞങ്ങള് പുറത്തു കാറിലുണ്ട് അല്ലേടാ അച്ചെടെ കിങ്ങിണികുട്ടാ .”
മനസില്ലാ മനസോടെയായിരുന്നു സത്യ കാറിന്റെ അടുത്തേക്കു നടന്നത്
സത്യയെ കണ്ടതും ഹരി മുന്നിലെ ഡോർ തുറന്നു വച്ചു
“ഞാൻ പുറകിൽ ഇരുന്നോളാം ഹരി.”
“അത് എന്താ പെണ്ണെ ഞാൻ നിന്റെ ഡ്രൈവറാണോ അല്ലോല്ലോ നിന്റെ കുഞ്ഞിന്റെ അച്ഛനല്ലേ.”
“ഹരി പ്ലീസ് ഇങ്ങനെ കുത്തി നോവിക്കരുത്.”
അത് കേൾക്കേ ഒന്ന് ചിരിച്ചു ഹരി
“ഞാൻ സത്യമല്ലേ പറഞ്ഞത് നിനക്ക് എന്നെ ഉൾകൊള്ളാൻ പറ്റില്ലെന്നറിയാമെനിക്കു പറ്റിയിരുന്നെങ്കിൽ പണ്ടേ എന്റെ കൂടെ വന്നേനെ നീ.
ഏതൊരു പെണ്ണും വിലകൽപ്പിക്കുന്നത് താലിയിലാണ് നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലാണ്.
അതിനേക്കാൾ അവകാശമുണ്ട് സത്യ എനിക്ക്
തെറ്റാണെങ്കിൽ കൂടി ആദ്യമായും അവസാനമായും നിന്നെ അറിഞ്ഞവൻ ഞാൻ മാത്രമാണ് നീ ഒരു സ്ത്രീയായി മാറിയത് എന്നിലൂടെയാണ്. ആ അവകാശത്തിനു വേണ്ടിയല്ല ഞാൻ…
നിന്റെ കണ്ണ് നിറയരുത് ഇനി കുഞ്ഞിന്റെയും അത് മാത്രം മതി ഈ ഹരിക്കു അതിന് വേണ്ടി എന്തും ചെയ്യും കൊല്ലാൻ ആണെങ്കിൽ കൂടി നിനക്ക് വേണ്ടി ഞാൻ അത് ചെയ്തിരിക്കും.”
അതും പറഞ്ഞു കാർ എടുക്കുന്നവനെ വേദന യോടെ നോക്കി സത്യ.
എത്രയൊക്കെ അകറ്റി നിർത്താൻ ശ്രമിച്ചിട്ടും കൂടുതൽ കൂടുതൽ അടുക്കുന്നത് പോലെ.
ആ മനസ് നിറയെ ഞാനും മോളും മാത്രം.
പക്ഷെ വേണ്ട ഹരി ഒരു ഭാഗ്യം കേട്ടാ ജന്മമാണ് എന്റെ അതിലേക്കു വന്നു നിന്റെ ജീവിതം കൂടെ അത് കാണാൻ വയ്യെനിക്ക്.
ഏറെ ദൂരം ചെന്നപ്പോ വണ്ടി ഒരു
സൈഡിൽ ഒതുക്കി സത്യയോട് കുഞ്ഞിനെ വാങ്ങി ഹരി.
“ഇത് എന്താ ഇവിടെ ??”
“താൻ വാ…
“ഞാൻ.. ഞാൻ ഇല്ല എല്ലാരും ശ്രെദ്ധിക്കും”
“എന്തൊരു പേടിയാ നിനക്ക് ??”
“നീ വരണ്ട അവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു കുഞ്ഞിനെ സത്യയുടെ കയ്യിൽ കൊടുത്തു അടുത്ത് കണ്ടാ തട്ടുകടയിലേക്ക് നടന്നു ഹരി.
ഒരു കയ്യിൽ ചായയും ഒരു കയ്യിൽ പാലും കൊണ്ട് വരുന്ന ഹരിയെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നി.
നഷ്ടമായ ജിവിതം തിരിച്ചു കിട്ടിയത് പോലെ എന്നോ താൻ കണ്ടാ സ്വപ്നങ്ങളായിരുന്നു ഇതൊക്കെ. ഹരിയുടെ കൂടെ അവന്റെ പെണ്ണായി ആഗ്രഹങ്ങൾ ഒരുപാടായിരുന്നു. ആഗ്രഹിച്ചതെല്ലാം നേടിയാ പിന്നെ എന്ത് ജീവിതം.
“സത്യ തനിക്കു എന്താ കഴിക്കാൻ??”
“ഒന്നും വേണ്ട നിക്ക് നമുക്ക് പോകാം ഹരി”
“പോകടോ കുഞ്ഞിന് എന്തേലും കൊടുക്കട്ടെ അവൾക്കു വിശപ്പ് കാണും.”
“താൻ ഇത് കുഞ്ഞിന് കൊടുക്ക്
അപ്പോഴേക്കും ഞാൻ എന്തേലും കഴിക്കാൻ വാങ്ങട്ടെ.”
കുഞ്ഞിന് കഴിക്കാനുള്ളത് വാങ്ങി ഹരി തന്നെ കുഞ്ഞിക്ക് കൊടുത്തു. സത്യ മനസ് നിറഞ്ഞു രണ്ടു പേരെയും നോക്കി നിന്നു. പിന്നെ വണ്ടി നേരെ ചെന്നു നിന്നത് വലിയൊരു മാളിന്റെ മുന്നിലായിരുന്നു കുഞ്ഞിന് വേണ്ടതും സത്യക്കു വേണ്ടതുമെല്ലാം പറയാതെ തന്നെയെല്ലാം വാങ്ങി കൊടുത്തു ഹരി.
സത്യക്കു ഇതെല്ലാം പുതിയയൊരു അനുഭവമായിരുന്നു കല്യാണം കഴിഞ്ഞതിനു ശേഷം ആകെ പുറത്തു ഇറങ്ങുന്നത് എന്തേലും അസുഖം വന്നാ ഹോസ്പിറ്റലിൽ മാത്രമായിരുന്നു. എല്ലാത്തിൽ നിന്നും മാറി നടക്കാൻ തന്നെയായിരുന്നു ഇഷ്ടവും എപ്പോഴും മനസിൽ പേടിപ്പെടുത്തുന്ന ഒരു മുഖമാത്രമായിരുന്നു ഗണേശൻ എന്തും എപ്പോഴും സംഭവിക്കും എന്നാ തിരിച്ചറിവും.
ഇതൊക്കെ സ്വപ്നമാവരുതെ എന്ന് മനസിൽ പറഞ്ഞു കൊണ്ടേയിരുന്നു സത്യ.
തിരിച്ചു വീട്ടിലേക്കു പോകുമ്പോ മനസ് ശാന്തമായിരുന്നു കുറെ നാളുകൾക്കു ശേഷം കുറച്ചെങ്കിലും സന്തോഷിച്ചത് ഇന്നാണെന്നു തോന്നി സത്യക്കു. കിങ്ങിണിയും ഹരിയും തമ്മിലുള്ള സ്നേഹമായിരുന്നു ഭാമയെ കൂടുതൽ സന്തോഷിപ്പിച്ചത് ഒരുനാൾ താൻ ഇല്ലാതെ വന്നാലും കുഞ്ഞ് സൂരക്ഷിതയായി എന്നാ സന്തോഷവും.
ദിവസങ്ങൾ ഓടി മറഞ്ഞു അവരുടെ സന്തോഷവും. സത്യ ഹരിയുമായി അടുത്തില്ലെങ്കിലും കുഞ്ഞിന് ഹരിയില്ലാതെ പറ്റില്ലയെന്ന അവസ്ഥയായി മാറി.
കുഞ്ഞിനെ വിട്ടു പിരിയാനുള്ള പ്രയാസവും ഹരിയുടെ നിർബന്ധം കൊണ്ടും കേശവനും അവരുടെ ഒന്നിച്ചു തന്നെയായിരുന്നു താമസം.
🔥🔥🔥
“മോളെ ഭാമേ കുഞ്ഞ് എവിടെ ???”
“പുറത്തു കളിക്കുന്നുണ്ടാല്ലോ അച്ഛാ”
“ഇല്ല പെണ്ണെ ഇവിടെ ഒന്നും ഇല്ല…”
“എന്റെ അച്ഛാ ദാ പുറത്തു കളിക്കുവാ മോള് ഞാൻ ഇപ്പൊ കണ്ടാതെയുള്ളൂ”
“നീ ഇങ്ങു വാ ഭാമ .. ഇവിടെ ഇല്ല കുഞ്ഞ്”
“എന്റെ കൃഷ്ണ..എന്റെ മോള്…അച്ഛൻ ശെരിക്കും നോക്കിയോ…”
“ഇവിടെ ഇല്ല മോളെ… ഞാൻ ഹരിയെ ഒന്ന് നോക്കട്ടെ അവന്റെ കൂടെ കാണും.”
“ഇല്ല അച്ഛാ ഹരി ടൗണിൽ പോയതാ വരാനായില്ല..
ഈശ്വര…എന്റെ കുഞ്ഞ്….”
തുടരും

by