22/04/2026

തണുത്തുറഞ്ഞ ഹോട്ടൽ മുറിയിലെ വെള്ളപ്പുതപ്പിനുള്ളിൽ രണ്ട് ന ഗ്ന ശരീരങ്ങൾ…

രചന – ലില്ലി

തണുത്തുറഞ്ഞ ഹോട്ടൽ മുറിയിലെ വെള്ളപ്പുതപ്പിനുള്ളിൽ രണ്ട് ന ഗ്ന ശരീരങ്ങൾ…

നിശബ്ദതയിൽ ലയിച്ചു ചേരുന്ന ശീൽക്കാരങ്ങളും കിതപ്പും നിശ്വാസവും.

“”സ്റ്റോപ്പ്‌ ധരൻ…എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല…പ്ലീസ് ലീവ് മീ…””

രോമാവൃതമായ നെഞ്ചിൽ ഇരു കൈപ്പത്തികളും ചേർത്തു ശക്തിയോടെ തള്ളിമാറ്റുമ്പോഴും അവൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നു…

പഴയതിലും വീര്യത്തോടെ അവളിലേക്കവൻ അമരുകയും,
ദീർഘ നേരങ്ങൾക്കപ്പുറം ഒരു കിതപ്പോടെ അടർന്നു മാറുകയും ചെയ്തു…

വിവശതയോടെ അയാളുടെ നെഞ്ചിലേക്ക് തല ചായ്ക്കാനൊരുങ്ങും മുന്നേ അവളെ തള്ളി മാറ്റി നിവർന്നിരുന്നു…

“”അല്ലേലും കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാണല്ലോ…””

മോഹ ഭംഗത്തോടെ പുതപ്പാൽ ദേഹം മറച്ചു…

“”ചോദിച്ച പൈസ എണ്ണി തന്നിട്ടാണ് നീയെനിക്ക് പാ വിരിച്ചത്… അതിനിടയിൽ അവളുടെ നാടകവും,പ്രേമവും…ബിച്ച്…””

വെളുത്ത മേനിയിൽ അയാൾ ഏൽപ്പിച്ച നഖക്ഷതങ്ങളിലേക്കും ചതവുകളിലേക്കും വിരലോടിച്ചു…

“”ഒരു റൗണ്ടും കൂടി പോയാലോ…””

“”പറ്റില്ല ധരൻ…ഇനി വയ്യ..
തന്നെ സഹിക്കാൻ ലോകത്ത് ഒരു പെണ്ണിനും കഴിയില്ല… അത്രക്കും വേദനയാ നീ ഓരോ അണുവിലും ഏൽപ്പിക്കുന്നത്… ഭ്രാന്താണോ നിനക്ക്…””

അരിശത്തോടെ എഴുനേറ്റ് ബാത്റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും കയ്യിൽ പിടിച്ചു വലിച്ചാ നെഞ്ചിലേക്കിട്ട് അവളുടെ കീഴ്ച്ചുണ്ടുകൾ വിഴുങ്ങി…

കൊടുംകാറ്റും പേമാരിയുമായി അവളിലേക്കയാൾ പെയ്തിറങ്ങി…

ധരൻ സഞ്ജയ്‌… മുപ്പത്തിയാറ് വയസ്സിലും അവിവാഹിതനായ, സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനെസ്സ്കാരാൻ…

പല്ലാവൂരിലെ തലമുറ കാക്കേണ്ട അവസാനത്തെ ആൺതരി…

എല്ലാ മാസത്തേയും ആദ്യ വെള്ളിയാഴ്ച തന്റെ ദാഹമടക്കാൻ ഇതേ ഹോട്ടൽ മുറിയിൽ അഞ്ജലി മേനോൻ എന്ന ഹൈ ക്ലാസ്സ്‌ വേശ്യയുമായി അയാൾ ഒത്തുകൂടുമായിരുന്നു…

നിശബ്ദതയെ കീഴടക്കിക്കൊണ്ട് മേശമേലിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലേയിൽ “താരമ്മ” എന്ന പേര് തെളിന്നു…

ഒന്നും രണ്ടും മൂന്നും തവണകൾ, മുഴുവൻ ശബ്ദിച്ചു കാളുകൾ നിലയ്ക്കുമ്പോഴും അയാൾ അനിഷ്ടത്തോടെ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു…

“”തനിക്ക് ആ കാൾ എടുത്തൂടെ…””

“”ദാറ്റ്‌ ഈസ്‌ നൺ ഓഫ് യുവർ ബ്ലഡി ബിസിനെസ്സ് “”

ദേഷ്യത്തോടെ അവൾക്ക് നേരെ ചീറിയതും വീണ്ടും ഫോൺ ശബ്ദിച്ചു…

“”ഉണ്ണീ…””

അലിവോടെ അവർ വിളിച്ചു…

“”നാളെ കൃത്യം പത്ത് മണിക്ക് നീ തറവാട്ടിലേക്ക് വരണം…””

“”താരമ്മ, ഞാൻ ബിസി ആയിരിക്കും…””

“”നീ വരും…ഞാൻ കാത്തിരിക്കും…””

മറു തലയ്ക്കൽ കാൾ കട്ട് ആയതും ദേഷ്യത്തോടെ അയാൾ ഫോൺ വലിച്ചെറിഞ്ഞു…

പേടിയോടെ അഞ്ജലിയും ഇനിയൊരു അങ്കത്തിന് പ്രാപ്തിയില്ലാത്ത പോലെ ദൂരേക്ക് അകന്നു മാറി…

തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പല്ലാവൂർ തറവാടിന്റെ പടുകൂറ്റൻ ഗേറ്റ് കടന്നു വെള്ള ഓഡി കാർ അകത്തേക്ക് പ്രവേശിച്ചു…

വീതിയുള്ള സ്വർണ്ണക്കര മുണ്ടും നെറ്റിയിലെ കറുത്ത കുറിയ്ക്ക് മേൽ ചന്ദനവും… ആണഴകിന്റെ മൂർത്തീഭാവമായിരുന്നു അയാൾ…

വാത്സല്യത്തോടെ അയാളുടെ ഇരു കവിളുകളിലും കൈ ചേർത്തു ആ നെറ്റിമേൽ താരമ്മ ചുണ്ടമർത്തി…

അവൻ തിരികെ ആ കവിളുകളിലും… തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി പരിഭവങ്ങൾ ഓരോന്നും കാറ്റിൽ പറത്തി…

“”നിന്റെ വിവാഹം ഞാൻ തീരുമാനിച്ചു…””

“”ആരോട് ചോദിച്ചിട്ട്…””
അമർഷം ധ്വനിച്ചു..

“”തല്ക്കാലം നിന്റെ സമ്മതം എനിക്കിനി വേണ്ട…””
ആ വാക്കുകൾ ഉറച്ചതായിരുന്നു…

“”അറിയാം വിളിച്ചു വരുത്തിയതേ അതിനാണെന്ന്… ഒരു നൂറ് തവണ ഞാൻ പറഞ്ഞു…കല്യാണം…കമ്മിറ്റ്മെന്റ്സ്…
സെന്റിമെന്റ്സ് ഇതൊന്നിനും എനിക്ക് താല്പര്യം ഇല്ലെന്ന്…

ഐ നീഡ് ഫ്രീഡം… അതിലുപരി ഒരു പെണ്ണിന്റെ സ്നേഹപ്രകടനത്തിനും പ്രണയത്തിനും മുന്നിൽ അട്ടിപ്പേറ് കിടക്കാൻ എനിക്ക് പറ്റില്ല… “”

ആ വാക്കുകളിലെ വികാരതീവ്രതയിൽ താരമ്മ നിശബ്ദയായി…

അവൻ പുച്ഛത്തോടെ മുഖം തിരിച്ചു പൂമുഖത്തിന്റെ ചാരു പടിയിൽ നിവർന്നിരുന്നു… ഇനിയൊരു സംഭാഷണത്തിന് താല്പര്യമില്ലാത്തപോലെ…

“”എങ്കിൽ എനിക്ക് താലോലിക്കാൻ നിന്റെ ചോരയിൽ ഒരു കുഞ്ഞിനെ താ…
ഈ തലമുറ കാക്കാനും, ഈ കാണുന്നതെല്ലാം നിന്റെ കാലശേഷം അന്യാദീനപ്പെട്ട് പോകാതിരിക്കാനും നീയെന്നെ അനുസരിച്ചേ പറ്റൂ ധരൻ…””

അവന്റെ കണ്ണുകൾ കുറുകി… ദേഷ്യത്താൽ നെറ്റിയിൽ ചുളിവുകൾ വീണു…

“”അതെ നിന്റെ അച്ഛന്റെ ഭാര്യ ആയി മാത്രമേ നീയെന്നെ കണ്ടിട്ടുള്ളു… നിന്റെ രണ്ടാനമ്മ… പക്ഷേ നീ എന്റെ വയറ്റിൽ പിറന്നില്ലെന്നേ ഉള്ളൂ… അദ്ദേഹത്തിന്റെ മരണശേഷം നീയുൾപ്പെടെ ഈയുള്ളതെല്ലാം അടക്കിപ്പിടിച്ചു ജീവിച്ചതാ ഞാൻ… നിനക്ക് വേണ്ടി മാത്രം…

കണക്ക് ചോദിക്കുകയാ അതിനെല്ലാം…
നിന്റെ വിവാഹം… അത്‌ നടക്കണം…””

അതൊരു കല്പനയായിരുന്നു…. ധരനോടുള്ള താരമ്മയുടെ കല്പ്പന…

പൂച്ചെടികൾ വേലിത്തീർത്ത മറ്റൊരു കുഞ്ഞു വീടിന്റെ അകത്തളങ്ങളിൽ ഒരമ്മയും മകളും ഉണ്ടായിരുന്നു…
ഒരു നീചനായ രണ്ടാനച്ഛനും…

“”അമ്മേടെ വൃന്ദകുട്ടിക്ക് ഇഷ്ടമല്ലാച്ചാ ഈ കല്യാണത്തിന് മോള് സമ്മതിക്കരുത്…””

ആ ശോഷിച്ച കൈവിരലുകൾ അവളുടെ കൈത്തണ്ടയിൽ കരുതലോടെ മുറുകി…
ക്ഷീണിച്ചവശയായ അമ്മയുടെ കുഴിഞ്ഞ കൺതടങ്ങളിൽ യാചനയായിരുന്നു…

“”എനിക്ക് പൂർണ്ണ സമ്മതമാണ്… എന്റെ ജീവിതം കൊണ്ട് അമ്മയെ ജീവിപ്പിക്കാൻ കഴിയുമെങ്കിൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ എന്താ അമ്മേ…””

നിർവികാരതയോടെ ആ കൈകൾ ചുണ്ടോടു ചേർത്തു വരണ്ട ചിരി ചിരിച്ചു…

“”ബലേ ഭേഷ്… നിനക്ക് ബുദ്ധി ഇല്ലേലും എന്റെ മോൾക്ക് അതുണ്ട് കേട്ടോ…””

വാതിൽക്കൽ നിന്നുയർന്നു കേട്ട സുധാകരന്റെ പരുക്കൻ ശബ്ദവും കൗശലം നിറഞ്ഞ ചിരിയും…

അവളുടെ ഉടലളവുകളിൽ ഉഴിഞ്ഞു നോക്കുന്ന അയാളുടെ കണ്ണുകളിൽ ഒരു വിടന്റെ തിളക്കം തെളിഞ്ഞു കത്തുന്നു…

“”എന്റെ ജീവിതമോ നിങ്ങൾ ഇല്ലാതാക്കി… എന്റെ മോളേ എങ്കിലും വെറുതെ വിടണം..പതിനെട്ടു വയസ്സ് മാത്രമുള്ളൊരു കൊച്ച് പെണ്ണാ അവൾ…””

ഒന്നും പ്രതികരിക്കാനാകാതെ കട്ടിലിൽ ചലനമറ്റ് കിടക്കുന്ന അമ്മയുടെ വാക്കുകൾ പുച്ഛത്തോടെയയാൾ തള്ളിക്കളഞ്ഞു…

“”നിന്റെ അമ്മയുടെ ചികിത്സാ ചിലവുകൾ എല്ലാം…പിന്നെ ജീവിതകാലം മുഴുവൻ എനിക്ക് സുഖിച്ചു ജീവിക്കാനുള്ള പണം…. നിനക്കോ പല്ലാവൂരിലെ റാണി പട്ടം…വെറുതെ അവനൊന്ന്‌ നീ കിടന്ന് കൊടുത്താൽ മതി…ഒരു ഡ്യൂപ്ലിക്കേറ്റ് ഭാര്യയായിട്ട്…””

കണ്ണുകളിൽ നനവൂറി… പ്രതികരിക്കാനാകാതെ രണ്ടാനച്ഛൻ കൊണ്ടുവന്ന പുതിയ വിവാഹ ഉടമ്പടിയുടെ വിവരണം കേൾക്കെ നിശ്ചലയായി വൃന്ദ നിന്നു…

വിവാഹാ വസ്ത്രങ്ങൾ….വിലകൂടിയ കല്ലുപതിച്ച ആഭരങ്ങൾ…എല്ലാം നാളെ ഉയരുന്ന മുല്ലപ്പന്തലിൽ ആരുടെയോ താലിയ്ക്ക് മുന്നിൽ കഴുത്ത് നീട്ടാനായി കണ്മുന്നിൽ നിന്ന് പരിഹസിക്കുന്നു…

സർവ്വാഭരണ വിഭൂഷിതയായി അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ മിഴികൾ നിറഞ്ഞില്ല… ആഗ്രഹങ്ങൾ ഏതുമില്ലാതെ ഈ ജീവിതത്തിൽ എന്ത് ഭയക്കണം… എന്തിന് കണ്ണീരണിയണം…

അമ്പലമുറ്റത്ത് നിരന്നു കിടക്കുന്ന വിലകൂടിയ ആഡംബര കാറുകൾ…
അതിലൊന്നിൽ നിന്നും ഒരു രാജാവിന്റെ പ്രൌടിയോടെ മുണ്ടിന്റെ തലപ്പുയർത്തി നടന്നു വരുന്നൊരാളിലേക്ക് വൃന്ദയുടെ കണ്ണുകളുടക്കി…

ധരൻ സഞ്ജയ്… ഏതോ പത്രത്താളുകളിൽ എന്നോ കണ്ട് മറന്ന മുഖം… ഇന്ന് നേർക്കു നേർ… ഒരു താലിച്ചരടിൽ തന്നെ ബന്ധിതയാക്കാൻ പോകുന്നു… ആ ബന്ധനം കാഞ്ചനക്കൂട്ടിൽ ആണെങ്കിലും അയാൾ വിലയ്ക്കെടുത്തൊരു പെൺ ശരീരമാണെന്ന ഓർമ്മയിൽ ഉടലൊന്നു വിറച്ചു…

കസവുടുത്ത തേജസ്സാർന്ന മുഖമുള്ള ആ സ്ത്രീ അയാളുടെ അമ്മയാണെന്ന് ഊഹിച്ചു…

കൊട്ടും കുരവയും മുഴങ്ങി…
അഗ്നിസാക്ഷിയായി നെഞ്ചോരം ആ താലി ചേരുമ്പോൾ ധരന്റെ കണ്ണുകൾ അനിഷ്ടത്തോടെ ആദ്യമായി വൃന്ദയിൽ പതിഞ്ഞു… പുച്ഛത്തോടെ ചിരിച്ചപ്പോൾ താൻ തിരികെ നിറപുഞ്ചിരി നൽകിയത് എന്തിനാണെന്ന് വൃന്ദയും അറിഞ്ഞില്ല..

യാത്രപറയാൻ ആരുമില്ലാതെ ചുറ്റിനും വൃന്ദ കണ്ണോടിച്ചു… ആരുമില്ലേ എനിക്കൊന്ന് യാത്രാമൊഴിചൊല്ലാൻ… ഹൃദയം ഒന്ന് തേങ്ങി…

മാർബിൾ പാകിയ പടവുകളിൽ കയ്യിൽ ദീപപ്രഭയാർന്ന നിലവിളക്കുമേന്തി വലതുകാൽ ചവിട്ടി…

കോർത്തുപിടിക്കാൻ നല്ലപാതിയുടെ കൈകൾ ഇല്ലായിരുന്നു….എങ്കിലും വെറുതെ ഒന്ന് കൊതിച്ചു…താരമ്മ നിറ ചിരിയോടെ പൂജാമുറിയിലേക്ക് ആനയിച്ചപ്പോൾ വൃന്ദയുടെ ചൊടികളിലും ആ ചിരി പടർന്നു… ഇങ്ങനെ ചിരിക്കാൻ എങ്ങനെ കഴിയുന്നു…അതും ഉള്ളിൽ സങ്കടങ്ങളുടെ ആർപ്പുവിളികൾ നടക്കുമ്പോൾ…

എടുത്തുയർത്തി വട്ടം കറക്കി കുഞ്ഞു വയറിൽ കൂർത്ത മീശകൊണ്ട് ഇക്കിളി കൂട്ടി ചിരിപ്പിക്കുന്ന ഒരച്ഛൻ അവൾക്കുണ്ടായിരുന്നു… ഉത്സവക്കാഴ്ച്ചകൾക്കൊടുവിൽ തെരുവ് ചന്തയിലെ ബലൂണുകളും പമ്പരങ്ങളും വാങ്ങി പാടവരമ്പിലൂടെ കൈപിടിച്ച് നടത്തിക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന ഒരച്ഛൻ…

ഏത് പ്രതിസന്ധികളും ചിരിയോടെ നേരിടാൻ ധൈര്യം പകർന്നുതന്നയാൾ…
ഇന്നൊപ്പമില്ലെങ്കിലും ആ വാക്കുകൾ വൃന്ദയിൽ ഊർജമായിരുന്നു…

താരമ്മ മകളായി ചേർത്തു നിർത്തി ആ വലിയ വീടിന്റെ ഓരോ കോണുകളും വൃന്ദയെ പരിചയപ്പെടുത്തി…എന്തിനിത്ര ധൃതികൂട്ടുന്നു…കാലങ്ങൾ ഇനിയുമുണ്ടല്ലോ ഈ ലോകം മനസ്സിലാക്കാൻ…

മുറ്റത്ത് പൂവിട്ടു നിൽക്കുന്ന പൂച്ചെടികൾ കണ്ണിന് കൗതുകമുണർത്തി..
ഇന്നലെ കൊഴിഞ്ഞു വീണ പാരിജാതപൂക്കൾ മണ്ണിനെ ചുംബിച്ചു അവശയായി കിടക്കുന്നു… പിച്ചിയും മന്ദാരവും കുടമുല്ലയും… കാറ്റിന് പോലും എന്ത് സുഗന്ധമാണ്…

ചെമ്പകപ്പൂവിന്റെ ഇതളുകൾ നാസികത്തുമ്പിൽ ചേർത്തുവച്ചു ശ്വസിച്ചു…

മുകളിലെ ബാൽക്കണിയിൽ
ചുണ്ടിലെരിയുന്ന സിഗരറ്റുമായി ധരൻ അവളെ കോപത്തോടെ നോക്കി നിൽക്കുന്നത് ഇടയ്ക്കെപ്പോഴോ ശ്രദ്ധയിൽ പെട്ടു…

കുടമുല്ലപ്പൂക്കൾ ഒരു വട്ടിയിറുത്തു ഇന്ന് മണിയറയൊരുക്കിയാലോ… പതിനെട്ടുകാരിയുടെ കൗതുകം ഹൃദയവേദനയിലും പൊട്ടിച്ചിരിയുണർത്തി…

കസവു സാരിയുടുത്ത് നിതംബം മറയ്ക്കുന്ന മുടിയിഴകൾ വിടർത്തിയിട്ടു…കരിമഷി നീട്ടിയെഴുതിയ കണ്ണുകൾ ചിരിയോടെ ചിമ്മി തുറക്കുമ്പോൾ തെളിഞ്ഞു കാണുന്ന ഒറ്റ നുണക്കുഴി… ഒരുവേള അവളൊരു തമ്പുരാട്ടിക്കുട്ടിയെ പോലെ തോന്നിച്ചു താരമ്മയ്ക്ക്… മുടിയിൽ നാലുമുഴം മുല്ലപ്പൂവും ചൂടിക്കൊടുത്തു…

തന്റെ തിരഞ്ഞെടുക്കൽ തെറ്റിയിട്ടില്ലെന്ന ചിന്തയിൽ ആത്മസംതൃപ്തിയോടെ താരമ്മ ചിരിച്ചു…എങ്കിലും ആ മനസ്സിൽ ഒരു ഭയം… പതിനെട്ടു വയസ്സ് മാത്രമുള്ള, പൂവിതൾ പോലെ മനോഹരിയായൊരു പെൺകുട്ടി… തന്റെ മകനാൽ അവളുടെ ജീവിതം ഞെരിഞ്ഞുടയുമോ എന്ന വേദന…മനസ്സ് തർക്കം നടിച്ചു പിണങ്ങി മാറുമ്പോൾ മകന്റെ തട്ട് താഴ്ന്നിരുന്നു…

ചുണ്ടിൽ ചിരിയോടെ കയ്യിൽ പാൽ നിറച്ച ഗ്ലാസ്സുമായി വാതിൽ മെല്ലെ തുറക്കുമ്പോൾ ഇതുവരെയില്ലാത്ത ഭയം വൃന്ദയിൽ ഉരുണ്ടു കൂടി… ഒരു വാക്ക് കൊണ്ടുപോലും പരിചയമില്ലാത്ത വ്യക്തി… തന്നെക്കാൾ ഒരുപാട് മുതിർന്ന പക്വതയാർന്നൊരു പുരുഷൻ… അറിയില്ല ഇന്നീ രാവ് പുലരുമോ എന്ന്…

വെള്ളിക്കസവുള്ള മുണ്ടുടുത്ത് അരക്ക് മുകളിൽ നഗ്നനായിരുന്നു അയാൾ… ബലിഷ്ഠമായ നെഞ്ചിലെ രോമക്കാടുകളിൽ ഒളിച്ചിരിക്കുന്ന സ്വർണ്ണനൂൽ കെട്ടിയ രുദ്രാക്ഷമാലയുടെ തുമ്പിൽ പുലിനഖം…

കയ്യിൽ മദ്യം നിറച്ച ഗ്ലാസും മറുകയ്യിൽ പുകഞ്ഞെരിയുന്ന സിഗററ്റും… പുകച്ചുരുളുകൾ വലയം തീർക്കുന്നു അവിടമാകെ…

ഭയത്തിനൊപ്പം ജാള്യതയും പരവേശവും വൃന്ദയെ കാർന്നുതിന്നാനൊരുങ്ങി…

ഗ്ലാസ്സിൽ ബാക്കിയായ അവസാനതുള്ളി മദ്യവും വായിലേക്ക് കമഴ്ത്തിക്കൊണ്ടയാൾ വേച്ചു വേച്ചു വൃന്ദയ്‌ക്കരികിലേക്ക് വന്നു…

അവളുടെ തുടുത്ത അധരങ്ങളിലും ഉടലിലും തങ്ങിയ കണ്ണുകൾ വന്യമായി തിളങ്ങുന്നു…

എന്തോ ഓർത്ത പോലെ മുഖം വെട്ടിച്ചു തിരികെ ചൂരൽകസേരയിലേക്ക് ഇരുന്നു…

“”വാടീ ഇവിടെ… ദേ ഇവിടെ ഇരിക്ക്…””

തന്റെ തുടയിൽ കൈകൾ തട്ടി അവളെ തന്റെ മടിയിലേക്കിരിക്കാൻ അയാൾ ക്ഷണിച്ചു… കണ്ണുകളിൽ ആജ്ഞയും മുഖത്ത് ഗൗരവവും…ഭയത്തോടെ മടിച്ചു നിൽക്കുന്ന വൃന്ദയുടെ ഹൃദയം കീഴ്മേൽ മറിയുകയായിരുന്നു…

“”വരാൻ… “” ശബ്ദത്തിൽ ദേഷ്യത്തോടെയുള്ളൊരു താക്കീതിന്റെ ഭാവം നിഴലിട്ടു…

മെല്ലെ നടന്ന് ചെന്നു അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അയാളുടെ മടിയിലേക്കിരുന്നു… അടുത്ത നിമിഷമാ കൈകൾ വൃന്ദയെ വട്ടം ചുറ്റിപ്പിടിച്ചു തന്നിലേക്ക് അണച്ചു പിടിച്ചു…

“”കൊള്ളാം… ഞാൻ ഉദ്ദേശിച്ച പോലല്ല നീ… ആര് കണ്ടാലും കൊതിച്ചു പോകുന്നൊരു കിളുന്ത് പെണ്ണ്… “” വഷളമായി ചിരിച്ചുകൊണ്ട് താടിത്തുമ്പിൽ മൃദുവായൊന്നു ചുംബിച്ചു… പൊള്ളിപ്പിടഞ്ഞു പോയി… അതിലുപരി അയാളുടെ വാക്കുകളിൽ വിവസ്ത്രയാക്കപ്പെട്ടപോലെ…

വൃണപ്പെട്ടുപോകുന്ന ആത്മാഭിമാനത്തിൽ പിടഞ്ഞുകൊണ്ട് ധരനിൽ നിന്നും അടർന്നു മാറി രണ്ട് ചുവട് പിന്നിലേക്ക് വച്ചു… കണ്ണുകൾ അറിയാതെ പെയ്തു തുടങ്ങുന്നു… ഒരുവേള തളർന്നീ തറയിലേക്ക് വീണുപോകുമെന്ന പോലെ…

“”ഭാര്യയുടെ യാതൊരു അവകാശവും എന്നിൽ നിന്നും നീ ആഗ്രഹിക്കണ്ട…ഒരു വെപ്പാട്ടിയെ പോലെ കുറച്ചു നാൾ നിനക്കെന്റെയൊപ്പം കഴിയാം…

നീ എനിക്ക് ആരാണെന്ന് അറിയണ്ടേ… ഞാൻ താലി കെട്ടിയ വെറുമൊരു സറോഗേറ്റ് മദർ… അതാണ്‌ നീ… എന്റെ കുഞ്ഞിന് ജന്മം നൽകാൻ ഞാൻ താലികെട്ടിയ വാടക ഗർഭപാത്രം…””

ഉറക്കെ പൊട്ടിചിരിച്ചുകൊണ്ടു വൃന്ദയ്‌ക്കരികിലേക്ക് നടന്നടുത്ത് താടിത്തുമ്പിൽ വിരൽ ചേർത്തു അവളുടെ കുനിഞ്ഞ മുഖം ഉയർത്തി… നിറഞ്ഞ കണ്ണുകൾ കാൺകെ പുച്ഛത്തോടെ അയാൾ ചിരിച്ചു…

ഈ നിമിഷം ഉടലോടെ കത്തിയെരിഞ്ഞ് ഒരുപിടി ചാരമാകാൻ ആശിച്ചു പോകുന്നു….

“”എന്തെ പറഞ്ഞതൊക്കെ മനസ്സിലായോ നിനക്ക്…””

കണ്ണുകൾ ഇറുക്കിയടച്ചപ്പോൾ ഇമകൾ താണ്ടി കണ്ണുനീർ കുതിച്ചൊഴുകി..

“”നിന്റെ തന്ത ലക്ഷങ്ങൾ എണ്ണി വാങ്ങി നിന്നെ ഈ ധരന് വിറ്റതാണെന്ന് മറന്നുപോയോ നീയ്… ഏഹ്…””

അവൾ ഒരു മങ്ങിയ ചിരിയോടെ കണ്ണുനീർ തുടച്ചു…

വീണ്ടും നിശബ്ദത കീഴടക്കിയ മണിയറയിലെ തുറന്നിട്ട ജനാലവഴി നിലാവ് നോക്കി നിന്നു… കസേരയിൽ ചാരിയിരുന്നു കൈത്തണ്ടയാൽ മുഖം മറച്ചു അയാൾ ഉറങ്ങുകയാകുമോ എന്ന് സംശയിച്ചു…

ഇടയ്ക്കെപ്പോഴോ പിന്നിൽ നിന്നും പുണർന്ന ആ ശരീരത്തിന്റെ ചൂടും മണവും ധരന്റെതായിരുന്നു എന്നറിഞ്ഞു… കഴുത്തിൽ അമർന്ന അയാളുടെ ചുണ്ടുകൾ ചെവിമടക്കിലേക്ക് ഇഴഞ്ഞു വരുന്നു…

പിന്നിയിട്ട നീണ്ട മുടിയിഴകൾ അഴിച്ചിട്ടു അവയിലേക്ക് മുഖം പൂഴ്ത്തി…
ചന്ദനത്തിന്റെ ഗന്ധം ഉന്മാദനാക്കുന്നു…

“” റിയലി… യൂ ആർ വെരി സെക്സ്സി വൃന്ദ… നിന്നെപ്പോലൊരുവളെ ഞാൻ അറിഞ്ഞിട്ടില്ല… മത്ത് പിടിപ്പിക്കുന്ന ഗന്ധമാണ് നിനക്ക്… “”

ഇരുകവിളിലും അയാൾ അമർത്തി ചുംബിച്ചു…

ദേഹം വിറയ്ക്കുമ്പോഴും ആ കൈവിരലുകൾ അണിവയറിൽ ഇക്കിളി കൂട്ടുന്നു… ദേഹമാകെ പുഴുക്കൾ ഓടുന്ന അറപ്പോടും വെറുപ്പോടും വൃന്ദ കണ്ണുകൾ ഇറുക്കെ പൂട്ടി… ഒരു മരപ്പാവ പോലെ…

തിരിച്ചു നിർത്തി ആ നെഞ്ചിലേക്ക് അടക്കി ചേർത്തു വച്ചു… ആവേശത്തോടെ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു… മദ്യത്തിന്റെ രൂക്ഷഗന്ധമുള്ള ചുടു ചുംബനങ്ങൾ…

ധരന്റെ കൈകൾ അവളെയും കോരിയെടുത്ത് കിടക്കയിലേക്ക് നടന്നടുത്തപ്പോൾ ഹൃദയം മുറവിളികൂട്ടുന്നു… പ്രണയത്തോടെ തന്റെ ഇണയിൽ അലിയാൻ കൊതിച്ചവൾ ഒരുവന്റെ വന്യതയിൽ ഇരയാക്കപ്പെടാൻ തുടങ്ങുകയാണോ…

തെക്കൻ പർവ്വതനിരകളിൽ നിന്നൊരു കൊടുങ്കാറ്റ് ആഞ്ഞു വീശി പാരിജാതം ഇതൾവിടർത്തിയ സുഗന്ധം കവർന്നെടുത്തു…

ധരൻ വൃന്ദയുടെ ഇളം മേനിയിലേക്ക് അമരാൻ ഒരുങ്ങി…വെറും പെണ്ണുടലല്ലവൾ തന്റെ പാതിയാണെന്ന് തിരിച്ചറിയാതെ…അതി ക്രൂരമായി…

അവളുടെ ശരീരം പൂക്കുല പോലെ വിറച്ചു… കണ്ണുകൾ പൊട്ടിയൊലിച്ചു… ഭയം… പരവേശം…വേദന…

“”എ… എന്നെ ഒന്നും ചെയ്യല്ലേ….എനിക്ക് പേടിയാ സാർ….””

കൈകൾ കൂപ്പി എങ്ങലടിച്ചു കരഞ്ഞു…

ആ കണ്ണുകളുടെ ദയനീയത ധരന്റെ ഉള്ളമൊന്നുളച്ചു…ആദ്യമായി ആ കല്ലിച്ച നെഞ്ചിൽ ഒരു കുഞ്ഞു വാത്സല്യം ഉറവപ്പൊട്ടി…

അയാളുടെ കൈകൾ അയഞ്ഞു… യാന്ത്രികമായി അവളുടെ നെറ്റിൽ ചുണ്ടമർത്തി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവളും ചേർന്നു കിടന്നു… ഇനിയൊരു പ്രളയം വരുമെന്ന് ഓർക്കാതെ…

“”റിലാക്സ് വൃന്ദ… ഐ നീഡ് യൂ നൗ…””

ഒട്ടൊരു നിശബ്ദയ്ക്കൊടുവിൽ ധരന്റെ ശബ്ദം… മൗനമായി കിടന്നു മരപ്പാവപോലെ…

മെല്ലെ മെല്ലെ അവളിലെ ഓരോ അണുവിലും അയാളുടെ അധരങ്ങൾ ഓടി നടന്നു…ഒരു പൂവിറുക്കും പോലെ അവളിലെ പെണ്ണിനെ തൊട്ടുണർത്തി… ആ കണ്ണുകളിൽ അവൾ മുൻപ് കണ്ട വന്യമായ തിളക്കം സ്ഥാനംപിടിച്ചില്ല…
തിരിച്ചറിയാൻ കഴിയാത്തൊരു വികാരവും വശ്യതയും…അവൾ വിവശയായി… തരളിതയായി…

ലാളിച്ചും നോവിച്ചും ചുംബിച്ചും അവളിലേക്കവൻ ആഴ്ന്നിറങ്ങി…
മുറ്റത്ത് മഴക്കിലുക്കം…
തുറന്നിട്ട ജനലഴികളിലൂടെ തൂവാനത്തിന്റെ കുളിർ…

സംതൃപ്തിയോടെ അവളിലേക്ക് തളർന്നു വീണ ധരന്റെ ചുണ്ടിൽ ആദ്യമായൊരു ചെറുചിരി വിരിഞ്ഞു…അവളിലേക്കും ആ ചിരി പകർന്നു… കവിളിൽ നാണത്തിന്റെ ചുവപ്പുകൾ നുണക്കുഴിയെ മൂടിവയ്ക്കുന്നു…

കണ്ണുകൾ തമ്മിൽ അടർത്തിമാറ്റാൻ കഴിയാതെവന്നു ഇരുവർക്കും… ധരൻ അകന്നു മാറി കിടക്കയുടെ ഒരറ്റത്തേക്ക് നീങ്ങി കിടന്നു…

ആ നെഞ്ചിലെ രോമമെത്തയിൽ മുഖം ചായ്ച്ചുറങ്ങാൻ വൃന്ദ കൊതിച്ചു… അതെ അയാൾക്ക്‌ ദാഹമകറ്റാൻ ഒരു ശരീരം മാത്രമാണ് താനെന്ന ഓർമ്മയിൽ ഉള്ളൊന്ന് നീറി…ലഹരിയുടെ ആലസ്യം അയാളുടെ കണ്ണുകളെ മയക്കുന്നുണ്ടായിരുന്നു..

അടുത്ത നിമിഷം ധരൻ തന്റെ കൈകൾ വിടർത്തി വച്ചു ആ നെഞ്ചിൽ ചൂടിലേക്ക് വൃന്ദയെ ക്ഷണിച്ചു… അമ്പരപ്പോടെ കണ്ണു ചിമ്മുന്ന അവളെ വലിച്ചാ നെഞ്ചിലേക്കിട്ടു… ഹൃദയതാളം താരാട്ട് പാടി…

ഉണർത്തു പക്ഷികൾ ജനൽപാളികളിൽ പടർത്തിവച്ച പിച്ചകവള്ളികളിൽ തത്തിക്കളിച്ചു ചിലച്ചു… തന്റെ മാറിൽ മുഖം ചേർത്തുറങ്ങുന്ന ആളോട് തന്നിലെ സ്ത്രീയ്ക്ക് പൂർണ്ണത നല്ലപാതിയോട് ഒരു നേരിയ വാത്സല്യം…

തമ്മിൽ ചുബിച്ചു കിടക്കുക പുരികക്കൊടികളുടെ നടുവിൽ മെല്ലെയൊന്ന് ചുണ്ടുചേർത്തു…
അടർന്നുമാറി…

ഇനി പുതിയ ജീവിതങ്ങൾ… പരീക്ഷണങ്ങൾ… സഹനങ്ങൾ… അവഗണകൾ… വെറുപ്പുകൾ…

കുളിച്ചു ഈറനോടെ നെറുകയിൽ ഒരു നുള്ള് സിന്ദൂരം ചാർത്തി.. താലിയിൽ കൊത്തിയ ധരൻ എന്ന പേരിൽ വിരൽ തൊട്ടു…

സ്വയം പുച്ഛം തോന്നി അവൾക്ക്…
തന്നിലെ സ്ത്രീയെ വാക്കുകളാൽ കുത്തി മുറിപ്പെടുത്തിയിട്ടും ഒരൊറ്റ ചുംബനത്താൽ തരളിതയാക്കിയവനോട് വിധേയപ്പെടുകയും അവനിലേക്ക് അകാരണമായി വഴുതി വീഴുകയും ചെയ്യുകയാണല്ലോ എന്ന്…

താരമ്മയുടെ സ്നേഹസമീപങ്ങൾ അമ്മയെ ഓർമ്മിപ്പിച്ചു… കണ്ണുകൾ സജലമായി…

“”സമാധാനമായിട്ട് ഇരിക്കണം… അമ്മയെ ആരോഗ്യവതിയാക്കി ഈ താരമ്മ നിന്റെ മുന്നിൽ കൊണ്ട് വരും… വാക്ക്..””

ചിരിയോടെ കൈകവർന്നു കവിളിൽ തട്ടി…നെടുവീർപ്പോടെ പതിവ് ചിരിയണിഞ്ഞു നിന്നു…

താരമ്മയ്‌ക്കൊപ്പം പൂന്തോട്ടത്തിലും തൊടിയിലും ചുറ്റിക്കറങ്ങി… ഒരു ചെറിയ കുട്ടിയുടെ കളിചിരികളും കുറുമ്പും കുസൃതിയും കാട്ടുമ്പോൾ താരമ്മയിൽ മാതൃസ്നേഹം ഉണർന്നു…

വിടർന്നു നിൽക്കുന്ന മുല്ലപ്പൂക്കളാൽ മാല കെട്ടി അവരുടെ തലയിൽ വൃന്ദ ചൂടികൊടുത്തു…ആ സാരിത്തുമ്പിൽ തൂങ്ങി നടന്നു… ദൂരെ നിന്നെങ്ങോ ധരന്റെ കണ്ണുകൾ കൗതുകത്തോടെ അവളുടെ കളി ചിരികൾ ഒപ്പിയെടുക്കുന്നു…

കുറുമ്പും കുസൃതിയും വിട്ടുമാറാത്ത ഒരു ചെറിയ പെൺകുട്ടി…എന്നാൽ അവളുടെ ചൊടികളിൽ സാദാ നേരവും മായാതെ വിടർന്നു നിൽക്കും ഒരു നറു പുഞ്ചിരി…

ധരൻ നീട്ടിപ്പിടിച്ച കടലാസ് താളുകളിലേക്ക് വൃന്ദ ആശങ്കയോടെ നോക്കി…

“”മ്യുച്വൽ ഡിവോഴ്സ് പെറ്റിഷൻ ആണ്… അതിൽ സൈൻ ചെയ്യണം… നീ വന്ന കാര്യം സാധിച്ചു കഴിഞ്ഞാൽ എനിക്കൊരു ബാധ്യത ആകാൻ പാടില്ല… ചിലപ്പോൾ പോകെ പോകെ പല്ലാവൂരിലെ രാജ്ഞി പട്ടത്തിന്റെ സുഖത്തിൽ നീ എല്ലാം മറന്നാലോ…””

പരിഹാസ മുനകളിൽ തട്ടി ഹൃദയമൊന്ന് നൊന്തു… ചിരിയോടെ പേപ്പർ വാങ്ങി മറുത്തൊന്നും പറയാതെ സൈൻ ചെയ്തു നൽകുമ്പോൾ അയാളുടെ കണ്ണുകളിൽ അമ്പരപ്പിന്റെ ഒളികൾ മിന്നി… നിഷേധിക്കുമെന്ന് ഓർത്തുകാണണം…
തിരികെ മുറിവിട്ട് പോകാനൊരുങ്ങി…

“”നിൽക്ക്….””

തിരിഞ്ഞു നോക്കാതെ തന്നെ വാതില്പടിയിൽ നിന്നു…

“”എന്നെ സംബന്ധിച്ചു സ്ത്രീ എന്നാൽ ഒരു ശരീരം മാത്രമാണ്…ഭോഗിക്കാൻ മാത്രം… അക്കൂട്ടത്തിലാ നീയും… അമിത പ്രതീക്ഷകൾ വയ്ക്കരുത്…ഒന്നിനോടും…””

ഒരാൾക്ക് ഇത്രമേൽ തരം താഴാൻ കഴിയുമോ…അവളുടെ കാൽനഖങ്ങൾ പോലും കോപത്താൽ വിറച്ചു…

“”ആ കൂട്ടത്തിൽ താരമ്മയടക്കം സ്വന്തം അമ്മയും പെങ്ങളും പെടുമായിരിക്കും, അല്ലേ മിസ്റ്റർ ധരൻ സഞ്ജയ്‌…””

അമർഷത്തോടെ അതിലുപരി പരിഹാസത്തോടെ അവളുടെ നാവുകൾ ചലിച്ചു…

അടുത്ത നിമിഷം അവൾക്ക് നേരെ പാഞ്ഞു വന്ന ധരന്റെ ബലിഷ്ഠമായ കൈകൾ ഇരു കവിളിലും ആഞ്ഞു പതിച്ചു… കരഞ്ഞില്ല.. കല്ലിച്ച മനസ്സിൽ ഇനി എവിടെ കണ്ണുനീർ…

വീണ്ടുമവൾ പുച്ഛത്തോടെ ചിരിച്ചു…

മുടിക്കുത്തിൽ അമർത്തിപ്പിടിച്ചു ഊക്കോടെ തള്ളി…
അവൾക്ക് നോവുന്നു… പൊട്ടിക്കരയാൻ തോന്നുന്നു…തോൽക്കാൻ മനസ്സില്ലാതെ വാശിയോടെ നിലത്തു നിന്നും പിടഞ്ഞെഴുനേറ്റ് ഭിത്തിയിൽ ചാരി…

അവളുടെ കൂസലില്ലാഴ്മയിൽ അവന്റെ രക്തം തിളച്ചു…

പാഞ്ഞു വന്നവളുടെ കഴുത്തിൽ കുത്തിപ്പിച്ചു…

“”തോന്നിവാസം പറഞ്ഞാൽ കൊന്നു തള്ളും നിന്നെ…ബാസ്റ്റഡ്..””

കണ്ണുകൾ തുറിച്ചു ശ്വാസം പിടയുന്നു…

“”ഇനി നോവിച്ചാൽ കൊന്നേക്കണം എന്നെ… അല്ലെങ്കിൽ സ്വയം മരിക്കാൻ പേടിയില്ല ഈ വൃന്ദയ്ക്ക്….”‘

പിടി അയഞ്ഞു… ശക്തമായി ചുമച്ചു കൊണ്ട് ശ്വാസം ആഞ്ഞുവലിച്ചു…

ഭിത്തിയിൽ ശക്തമായി ധരൻ തന്റെ മുഷ്ടി ചുരുട്ടി പ്രഹരിക്കുന്നു… ആരോടോ ഉള്ള ദേഷ്യം പോലെ… പല തവണ… വലതു പുറം കയ്യിൽ നിന്നും ചോരയിറ്റ് വീണിട്ടും ഭ്രാന്തനെപ്പോലെ വിറയ്ക്കുന്നു….
ഒരുവേള അവളും ഭയപ്പെട്ടുപോയി… ധരന്റെ ഇത്തരമൊരു മുഖം വൃന്ദ ആദ്യമായി കാണുകയായിരുന്നു…

പിന്നിലൂടെയവനെ അവൾ ഇറുക്കെ പുണർന്നു… ആ മുതുകിൽ തല ചേർത്തു നിന്നു…നിർത്തു എന്നൊരു യാചനയായിരുന്നു അത്‌…

ശബ്ദമുഖരിതമായിരുന്ന മുറിക്കുള്ളിൽ ശാന്തതയുടെ കാറ്റ് വീശി…

അടുത്ത നിമിഷം ധരനും അവളെ വാരിപ്പുണർന്നു… ചുംബനകളുടെ പെരുമഴയിൽ കുളിച്ചു നിന്നു ഇരുവരും… ഇയാൾക്ക് ഭ്രാന്താണോ എന്ന തോന്നലും ഇടയ്ക്ക് വൃന്ദയെ സന്ദർശിച്ചു…

ഉടലിൽ നിന്നും അടർന്നുമാറുന്ന വസ്ത്രങ്ങൾ… വിയർപ്പിലൊട്ടുന്ന ശരീരങ്ങൾ…
ഒരു പ്രണയിനിയോടെന്നപോലെ സ്നേഹം മാത്രം അലിഞ്ഞു ചേരുന്ന ചെറു ചുംബനങ്ങൾ…കരലാളനങ്ങൾ…

സൂര്യന്റെ താപത്താൽ കത്തിയെരിയുന്ന പകലിൽ വീണ്ടും ആ ഇണയരയന്നങ്ങൾ തൂവൽ പൊഴിച്ചു…

മൂന്നു ദിവസങ്ങൾക്കു ശേഷമുള്ളൊരു സായാഹ്നത്തിൽ ധരൻ താരമ്മയോട് യാത്ര പറഞ്ഞു… ഒരു നോക്ക് കാണാനവൾ ഉമ്മറത്തേക്ക് ഓടി വരും മുന്നേ അകന്നു പോകുന്ന കാറിന്റെ ശബ്ദം കണ്ണുകളെ നിറച്ചു… എന്തെന്നില്ലാത്തൊരു സങ്കടം… ഒരു നോക്കിലൂടെ എങ്കിലും യാത്രപറയാമായിരുന്നു… ഒന്നും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് തന്നിട്ടും ഹൃദയമെന്തെ അനുസരിക്കാത്തത്… ധരൻ എന്ന തടവറയിൽ നിന്നൊരു മോചനമെന്തെ ലഭിക്കാത്തത്… അറിയില്ല…

ദിനങ്ങൾ ഓരോന്നും എത്ര വേഗമാണ് അടർന്നു വീഴുന്നത്… ഒരു മാസം പിന്നിട്ടു… ആ ശബ്ദമൊന്നു കേൾക്കാൻ ഹൃദയം കൊതിക്കുന്നു… മറന്നു കാണും ഈ വൃന്ദയെ…. ഓർക്കാൻ മാത്രം ഒന്നുമില്ലല്ലോ… അയാൾക്ക് മുന്നിൽ ശരീരം കാഴ്ചവച്ചവൾ… അത് മാത്രമല്ലേ… എന്നാൽ തനിക്കങ്ങനെ ആണോ… കാലമേ, മറുപടി തരാതെ ഈ കണ്ണുനീർ തോരുമോ എന്നറിയില്ല…

ഒരിക്കൽ അവളറിഞ്ഞു തന്റെ ഗർഭപാത്രത്തിൽ പൂത്ത ചോരയുടെ തുടിപ്പുകളെ… ഉള്ളറിഞ്ഞു ചിരിച്ചു.. പിന്നെ കരഞ്ഞു…സന്തോഷിച്ചു… താരമ്മയായിരുന്നു ഒരുപക്ഷെ അവളെക്കാൾ സന്തോഷിച്ചത്…

“”മോള് തന്നെ അവനെ വിളിച്ചു പറയണം… ഞാൻ പറയില്ലാട്ടോ…””

ചിരിയോടെ അവളെ ചേർത്തു പിടിച്ചു പച്ചമാങ്ങയുടെ കഷ്ണങ്ങൾ വായിലേക്ക് വച്ചുകൊടുത്തു അവർ…

ഹൃദയം തുടികൊട്ടുന്നു…ഈ കാത്തിരിപ്പിനവസാനം ഒരു സന്തോഷവാർത്ത തന്റെ നല്ലപ്പാതിക്ക് നൽകാമെന്നത് അവളെയും ആഹ്ലാദിപ്പിച്ചു…

നീണ്ട ബെല്ലുകൾക്കൊടുവിൽ ധരൻ ഫോണെടുത്തു… മറുതലയ്ക്കൽ വൃന്ദയുടെ ശബ്ദം കേട്ടതും അയാളുടെ കണ്ണുകൾ വിടർന്ന പോലെ… ചുണ്ടിൽ ചിരി വിരിഞ്ഞ പോലെ…

നീണ്ട നേരത്തെ നിശബ്ദത…

“”എന്തെങ്കിലും പറയാനുണ്ടോ നിനക്ക്…””

ശാന്തമായിരുന്നു ആ സ്വരം… വൃന്ദ ആശ്ചര്യപ്പെട്ടു…

“”ഇനി എന്നാ വരണേ ഇവിടേക്ക്…””

“”എന്തെ കൂടെക്കിടന്നു സുഖിക്കാൻ തോന്നണുണ്ടോ…””

ഒരു നിമിഷം തന്നെയാരോ ചെളിക്കുണ്ടിൽ ചവിട്ടി താഴ്ത്തി ശ്വാസം മുട്ടിക്കുന്ന പോലെ… കണ്ണുകൾ നിറഞ്ഞു…എങ്കിലും ചുണ്ടിൽ ആ നിമിഷവും പുഞ്ചിരി….

“”ഒരു കാര്യം പറയാനുണ്ടായിരുന്നു…””

വാക്കുകൾ ഒന്നിടറി… ഇത്രയും ക്രൂരനാണോ നിങ്ങൾ… നിങ്ങളുടെ കുഞ്ഞിനെ ചുമക്കുന്ന ഉദരമാണ് എന്റേത്… സ്നേഹിക്കില്ലെങ്കിലും ഇങ്ങനെ വാക്കുകളാൽ കുത്തിക്കൊല്ലാതിരുന്നൂടെ… വൃന്ദയുടെ ഉള്ളം പരിഭവം കൊണ്ടെന്നപോലെ നിശബ്ദമായി കേണു..

“”ദേ നോക്ക്… ഇനി മേലിൽ എന്നെ വിളിക്കരുത്… നിന്നെപ്പോലെ ഒരുത്തിയെയും ചുമക്കാൻ ധരന് പണ്ടേ താല്പര്യം ഇല്ല.. ഫോൺ വച്ചിട്ട് പോടീ…””

മുഖം പൊത്തി എങ്ങലടിച്ചു കരഞ്ഞു..

മറുതലയ്ക്കൽ ഫോൺ കട്ട് ആയതും ധരന്റെ ഫോണിലേക്ക് മറ്റൊരു കാൾ വന്നു…

“”ഹേയ് ധരൻ…. കല്യാണം ഒക്കെ കഴിഞ്ഞ് ഭാര്യയുടെ സാരിത്തുമ്പിലെ കെട്ടഴിച്ചില്ലേ ഇതുവരേക്കും…””

അഞ്ജലിയുടെ വാക്കുകളിൽ പരിഹാസവും അവനെ തന്റെ വരിധിയിലെത്തിക്കാനുള്ള തന്ത്രവും മുഴച്ചു നിന്നു…

“”നിർത്തടീ… ഇത് ധരൻ ആണ്… ഓരോ വാക്കും അളന്നു മുറിച്ചു വേണം പറയാൻ…””

“”കൂൾ ഡൌൺ യാർ… ഇന്നത്തെ ദിവസം മറന്നോ സാർ… മാസത്തിലെ ആദ്യ വെള്ളിയാഴ്ച… കൂടണ്ടേ നമുക്ക്… റൂം നമ്പർ 109…കാത്തിരിക്കും… “”

അഞ്ജലിയുടെ വാക്കുകളിൽ ധരന്റെ മനസ്സ് ആസ്വസ്ഥമായി… ഒടുവിൽ ആ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു….

ഇരുട്ട് വീണു…

പ്ലാസ്സ ലാൻഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയിലൂടെ ധരൻ നടന്നു ചെന്ന് വാതിൽ മുട്ടി…

“”എനിക്കറിയാമായിരുന്നു താൻ വരുമെന്ന്… ഒരു കിളുന്ത് പെണ്ണ് വിചാരിച്ചാൽ ഒന്നും നിന്റെ ഭ്രാന്തിനെ തളയ്ക്കാൻ കഴിയില്ല എന്നുറപ്പല്ലേ…””

അവൾ ചിരിച്ചു… പക്ഷേ എന്തിനെന്നറിയാതെ ധരന്റെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ…

ഷർട്ടിന്റെ ആദ്യ ബട്ടണുകൾ വശ്യമായ ചിരിയോടെ അഴിച്ചെടുത്ത് രോമാവൃതമായ നെഞ്ചിലവൾ ചുംബിച്ചു…

“”എനിക്കറിയാമായിരുന്നു താൻ വരുമെന്ന്… ഒരു കിളുന്ത് പെണ്ണ് വിചാരിച്ചാൽ ഒന്നും നിന്റെ ഭ്രാന്തിനെ തളയ്ക്കാൻ കഴിയില്ല എന്നുറപ്പല്ലേ…””

അവൾ ചിരിച്ചു… പക്ഷേ എന്തിനെന്നറിയാതെ ധരന്റെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ…

ഷർട്ടിന്റെ ആദ്യ ബട്ടണുകൾ വശ്യമായ ചിരിയോടെ അഴിച്ചെടുത്ത് രോമാവൃതമായ നെഞ്ചിലവൾ ചുംബിച്ചു…ചുണ്ടുകൾ കഴുത്തിലൂടെ ഇഴഞ്ഞു അവന്റെ അധരങ്ങളിൽ എത്തിയിട്ടും ചലനമില്ലാതെ, തന്നെ പുണരാതെ നിൽക്കുന്ന ധരന്റെ കൈകൾ…അവൾ ആശങ്കയോടെ അടർന്നുമാറി…. അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു നിൽക്കുന്നു….

കവിളിൽ നാണപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, ചുണ്ടിൽ എപ്പോഴും ചിരിയുള്ള ആ കൊച്ചു പെണ്ണിന്റെ മുഖം കണ്മുന്നിൽ തെളിഞ്ഞു വരുന്നു… അവളുടെ കൊഞ്ചലും..
വളകിലുക്കവും…ചന്ദനത്തിന്റെ മണവും…

വിഷ ഞണ്ടിനെ പോൽ തന്നിലിഴയുന്ന അഞ്ജലിയുടെ കൈകൾ ഭ്രാന്തമായി കുടഞ്ഞെറിഞ്ഞു ധരൻ അലറി…
അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു…
ശ്വാസം മുട്ടി തുറിക്കുന്ന കണ്ണുകളിലേക്ക് നോക്കി അവൻ മുരണ്ടു…

“”ധരനെ തേടി നീയിനി വന്നാൽ… കൊന്ന് തള്ളും.. കേട്ടോടി കൂ%&&&#…. “”

വാതിൽ വലിച്ചടച്ചു പുറത്തേക്ക് കുതിയ്ക്കുന്ന അവന്റെ ശരീരം എന്തിനെന്നില്ലാതെ വിറയ്ക്കുന്നു…

ഡ്രൈവിംഗ് സീറ്റിലേക്ക് കണ്ണടച്ച് കിടന്നു… ആരോടെല്ലാമോ അമർഷം തോന്നുന്നു… എന്താ താൻ ഇങ്ങനെയായിപ്പോയത്… എനിക്കെന്താ സ്നേഹിക്കാനാറിയാത്തത്… വേണ്ടാ പുതിയതായൊന്നും വേണ്ടയീ ധരന്റെ ജീവിതത്തിൽ ഇനി… ചിന്തകളുടെ ഉൾക്കാട്ടിനുള്ളിൽ വഴിതേടി അലയുന്ന മനസ്സുമായി ധരൻ കണ്ണുകളടച്ചു…

ദിവസങ്ങൾ പിന്നെയും പൊഴിഞ്ഞു പോകുന്നു…
മൂന്ന് മാസങ്ങളും പിന്നിട്ടു….
വൃന്ദ കാത്തിരിപ്പിലായിരുന്നു….
ഒന്നല്ല രണ്ടുപേരാണ് തനിക്കൊപ്പം കൂട്ടിന്…ഇടയ്ക്കൊക്കെ ധരന്റെ ഫോണിലേക്കവൾ വിളിക്കും…മറുപടി നൽകാതെ കട്ട് ആക്കുകയാണ് പതിവ്… തിരക്കിനിടയിൽ നമ്പർ നോക്കാതെ കാൾ എടുത്താൽ “ഹലോ” എന്ന് മാത്രം മുഴങ്ങി കേൾക്കും… അവഗണ ഇത്രമേൽ നോവിക്കുന്നത് എന്തിനാകും…

“”അച്ഛൻ വരുമ്പോൾ അമ്മേ വിഷമിപ്പിച്ചതിനു എന്റെ കുട്ടന്മാര് പകരം ചോദിച്ചോളും…. അല്ലേ താരമ്മേ..””
കുസൃതി ചിരിയോടെ പറയുമ്പോൾ ആ കണ്ണുകൾ ഈറനാകും…

പിന്നീട് ധരൻ വീട്ടിലേക്ക് വരികയോ വിളിക്കുകയോ ചെയ്തില്ല… താരമ്മയും വാശിയോടെ അവനിൽ നിന്നും അകന്നു നിന്നു…

പക്ഷേ വൃന്ദയുടെ ചുണ്ടിലെ ചിരി മാഞ്ഞില്ല… കാത്ത് കാത്തിരുന്നു…
ഈ വെറുപ്പിന്റെ അവസാന അറ്റത്ത് എവിടെയെങ്കിലും ധരന്റെ ഹൃദയത്തിൽ ഒരിടം കാണുമെന്ന പ്രതീക്ഷയോടെ…

മുറ്റത്തെ കണിക്കൊന്നയും പൂത്തു…തൊടിയിലെ വള്ളിക്കുടിലിൽ കൂടു കൂട്ടിയ കുരുവിയും മുട്ടയിട്ട് അടയിരിക്കുന്നുണ്ടായിരുന്നു… അവൾക്ക് തുണയായി സായാഹ്നങ്ങളിൽ തീറ്റത്തേടിപ്പോയ ആൺകുരുവി വരുമായിരുന്നു…

ആറ് മാസങ്ങൾ അതിവേഗം കടന്നുപോയ പോലെ… വീർത്തുന്തിയ വയറിൽ കൈചേർത്തു നീര് മൂടിയ കാൽ വലിച്ചവൾ മുറ്റത്തുകൂടി നടന്നു… ഇടയ്ക്കിടെ വഴിയോരം കേൾക്കുന്ന വാഹനത്തിന്റെ ഇരമ്പലുകൾ പ്രതീക്ഷകളുടെ ആക്കം കൂട്ടുമായിരുന്നു…

ധരൻ കാളുകൾ ഒന്നും സ്വീകരിക്കാതെ ആരോടോ ഉള്ള ശത്രുത പോലെ മറഞ്ഞു നിൽക്കുന്നു… വെന്തു നീറുന്നൊരു ഹൃദയവുമായി വൃന്ദയ്ക്കൊപ്പം താരമ്മയും ഉണ്ടായിരുന്നു…

രണ്ട് പേരായത്തിനാൽ വൃന്ദയും ആകെ ആവശയായിരുന്നു… ഇടയ്ക്കിടെ വയറിനുള്ളിൽ കുസൃതിക്കാട്ടുന്ന കുഞ്ഞികുരുന്നുകൾ അവരുടെ അച്ഛന്റെ ചുംബനത്തിനും തലോടലിനുമായി വാശി കാണിക്കുകയാണെന്ന് വേദനയോടെ ഓർക്കുമവൾ….

ബിസിനെസ്സ് തിരക്കുകൾ… വിദേശയാത്രകൾ… ധരൻ തിരക്കുകളിലേക്ക് സ്വയം ഊളിയിട്ടു… പക്ഷേ പിന്നീടൊരിക്കലും അന്യയായൊരു സ്ത്രീയുടെ ചൂടേൽക്കാൻ അവന് ആശ വന്നില്ല എന്നത് അതിശയമായി…

ഓർമ്മകളിൽ അധികവും വൃന്ദ എന്ന പെൺകുട്ടിയാണ്…അവളുടെ കിലുങ്ങുന്ന ചിരിയും കുസൃതിയും… കണ്ണുകൾ ഇറുക്കെ അടച്ചു വാശിയോടെ മായ്ച്ചു കളയാൻ ശ്രമിച്ചു…

എട്ട് മാസങ്ങൾ…നീര് വന്നു വീർത്ത കാൽ വിരലുകളിലേക്ക് നോക്കിയിരുന്നു…ഞൊട്ട പൊട്ടിക്കാൻ ഒരു മോഹം പോലെ… അതെങ്ങനെ പൊന്നുമക്കൾ അമ്മേടെ വയറിൽ സ്ഥാനം പിടിച്ചേക്കുവല്ലേ…

സംസാരം മുഴുവൻ മക്കളോടാണ്… അച്ഛനോടുള്ള പരിഭവങ്ങൾ…
പരാതികൾ…അച്ഛനെപോലെ എന്റെ മക്കളും ഈ അമ്മയെ വെറുക്കുവോ…
എന്ന് ചിരിയോടെ ചോദിക്കുമായിരുന്നു…

അവസാനമായി ധരന്റെ നമ്പറിലേക്ക് ഒരിക്കൽ കൂടി അവൾ വിളിക്കാനൊരുങ്ങി…

ഗാഭീര്യം നിറഞ്ഞ ശബ്ദം അവളുടെ കാതുക്കളെ താണ്ടി പുക്കിൾക്കൊടി ചുറ്റി ഉറങ്ങുന്ന കുരുന്നുകളുടെ കർണ്ണങ്ങളെ തലോടിയപോലെ അവർ ഒന്നനങ്ങി…

കണ്ണുകൾ നിറയുന്നു…മറുതലയ്ക്കൽ കേൾക്കുന്ന നിശ്വാസം ഇത്രമേൽ സന്തോഷം തരുന്നതെങ്ങനെ…

“” വരില്ലേ ഇങ്ങോട്ട്… നമ്മുടെ മക്കളെ കാണണ്ടേ… രണ്ട് പേരാ, അച്ഛനെ പോലെ കുറുമ്പന്മാരാണെന്ന് തോന്നുവാ… ഇപ്പൊ എട്ട് മാസമായി…

ഇഷ്ടമല്ലെന്ന് അറിയാം… എന്നാലും അവരിങ്ങു വരുമ്പോൾ എനിക്ക് പോകേണ്ടി വന്നാൽ…അതും അവസാനമായി നിങ്ങളെ കാണാതെ…. “”

ഗദ്ഗദങ്ങൾ അവളുടെ വാക്കുകളെ വിഴുങ്ങി…ഇരുവശത്തും കോളുകൾ വിശ്ചേതിക്കപ്പെട്ടു…

അടുത്ത പ്രഭാതം പൊട്ടിവീണപ്പോൾ മുറ്റത്തേക്ക് പാഞ്ഞിരച്ചു വന്ന കാറിന്റെ ഇരമ്പൽ കേൾക്കെ വീർത്ത വയറിൽ കൈകൾ താങ്ങിയവൾ പൂമുഖത്തേക്ക് മെല്ലെ നടന്നു…

പതിവില്ലാതെ വേഗത്തിൽ മിടിക്കുന്ന ഹൃദയം… ഉമ്മറത്തെ തേക്കിൻത്തടിത്തൂണിൽ കൈകൾ താങ്ങി നിന്നു…

വൃന്ദതയുടെ കാത്തിരിപ്പിന് വിരാമിട്ട പ്രഭാതമായിരുന്നു അത്‌…

എന്താണയാളെ പിടിമുറുക്കുന്ന വികാരം…
തന്റെ ചോരയെ ചുമക്കുന്നവളോടുള്ള സ്നേഹമോ വാത്സല്യമോ…
അത്രമേൽ വെറുപ്പോടെ അവഗണിച്ച് വാക്കുകളാൽ മുറിപ്പെടുത്തിയവളോടുള്ള കുറ്റബോധമോ…
അതോ ഉള്ളിന്റെ ഉള്ളിൽ അറിയാതെ കട്ടപ്പിടിച്ചു കിടന്ന പ്രണയമെന്ന വികാരമോ…

തിരിച്ചറിയാനാകാതെ പകച്ചു നിൽക്കുന്നു…വേണ്ട…കാലം ചൊല്ലട്ടെ ആ കാവ്യനീതി…

ധരൻ അവളുടെ ഒരു നിശ്വാസത്തിനകലെ ചേർന്നു നിന്നു…
എത്ര വേഗമാ ആ പതിനെട്ടുകാരി ഒരമ്മയാകാൻ തയ്യാറെടുക്കുന്നത്…
അവളുടെ ഇരുകവിളുകളും ധരൻ തന്റെ കൈക്കുമ്പിളിലെടുത്തു…

അയാളുടെ കണ്ണുകളിലെ നീർത്തിളക്കത്തിലേക്ക് വൃന്ദയുടെ കണ്ണുകൾ പരതി…
അവളുടെ കണ്ണുകളെ ചുംബിച്ചു… പിന്നെ കവിളുകളെയും… നെറുകയിൽ തലോടി അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തു വച്ചു…നെഞ്ചകം അവളുടെ കണ്ണീരാൽ നനയുന്നു…

തന്റെ മക്കളോടുള്ള സ്നേഹമാകാം അയാൾ പ്രകടിപ്പിക്കുന്നതെങ്കിലും വെറുതെയൊന്ന് മോഹിച്ചു… ഇത്രമേൽ കരുതലോടെ ചേർത്തുപിടിച്ചിട്ടില്ലല്ലോ ഒരിക്കലും… പാഴ്മോഹങ്ങൾ വലിച്ചെറിഞ്ഞു അയാളുടെ സന്തോഷം കണ്ട് നിന്നു…

“”സുഖമാണോ എന്റെ മക്കൾക്ക്…””
മറുപടി മൂളലിലൊതുക്കി… അവരുടെ അമ്മയുടെ സുഖദുഃഖങ്ങളെ ചൊല്ലി അയാൾക്ക് വ്യാകുലതയില്ലായിരിക്കും…

“”നിനക്കോ…. “”

മുടിയിഴകളിൽ തലോടുന്ന വിരലുകൾ… നെഞ്ചിൽ നിന്നുമവളെ ഈ നിമിഷവും അടർത്തി മാറ്റിയിട്ടില്ല എന്നുള്ളതും മറ്റൊരത്ഭുതം…

മറുപടിയായി അയാളുടെ വലം കൈ വയറിലേക്ക് ചേർത്തു വച്ചു… ആളുടെ കണ്ണിൽ കൗതുകവും സംതൃപ്തിയും ഒരച്ഛന്റെ കരുതലും… ഉണ്ണികൾ ഒന്ന് ചലിച്ചു, അച്ഛന്റെ സ്പർശനം അറിഞ്ഞ പോലെ…

ഇറായത്തിന്റെ ഭിത്തിയിൽ മറഞ്ഞു ചാരി നിന്ന് സന്തോഷത്തോടെ എല്ലാം കണ്ട് താരമ്മ കണ്ണീരൊപ്പി…പക്ഷേ പിന്നീട് ഒരിക്കൽ പോലും ധരന് മുഖം കൊടുക്കുവാനോ സംസാരിക്കാനോ തയ്യാറാക്കാതെ അവർ വാശിയോടെ ഒഴിഞ്ഞുമാറി… ഒരിക്കലുമില്ലാത്ത ഒരു വേദന അയാളെ മൂടുന്നപോലെ…

കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ആട്ടുതൊട്ടിലുകളും മുറിയിൽ സ്ഥാനം പിടിച്ചു…

ഒരു വാക്ക് പോലും മിണ്ടാതെ ധരൻ എപ്പോളും കൂടെയുണ്ടാകും… ഏഴു മാസങ്ങളിൽ നൽകാൻ കഴിയാത്ത സ്നേഹവും പരിചരണവും കരുതലും ഒരൊറ്റ മാസം കൊണ്ട് നൽകാൻ തയ്യാറായി നിൽക്കുന്നവനിലെ മാറ്റം അതിവേഗം ഉൾക്കൊള്ളാനായില്ല…

പക്ഷേ ആത്മാർത്ഥമായിരുന്നു അതെല്ലാം… ഭർത്താവിൽ നിന്നും അച്ഛനിലേക്കുള്ള ദൂരം താണ്ടുമ്പോൾ പുരുഷന്റെ മനസ്സിലെ സങ്കൽപ്പവിഗ്രഹങ്ങളും വാശികളും ചിന്നി ചിതറുമെന്ന സത്യം ആവർത്തിക്കപ്പെടുന്നു…

മുറ്റത്തുകൂടെ തന്നെ ചേർത്തുപിടിച്ചു നടത്തുമായിരുന്നു… തെറ്റുകളിൽ ശാസിക്കുമായിരുന്നു… വീണുപോകാതെ ചേർത്തു പിടിക്കുമായിരുന്നു…

ഒരിക്കൽ മുല്ലപ്പൂവുകൾ കോർത്തൊരു മാല കെട്ടി ചിരിയോടെ ചൂടി തന്നു മുടിയിഴകളിൽ…

ആദ്യമായിട്ടാണ് ഇത്ര നിറഞ്ഞു ചിരിക്കുന്നത്… നിരതെറ്റിയ പല്ലുകൾ കാട്ടിയുള്ള ചിരിയിൽ എത്ര ഭംഗിയാണ്… എന്റെ കുട്ടികളും അതുപോലെ ചിരിക്കുമായിരിക്കും….

തൊടിയിൽ കുലച്ചു നിന്ന വാഴകുലയുടെ കൂമ്പിനുള്ളിലെ തേൻപൂവുകളിറുത്തു തരുമായിരുന്നു…

മൂവാണ്ടൻ മാവിലെ പഴുത്ത മാമ്പഴം നുറുക്കി വായിലേക്ക് വച്ചു തന്നു ഒരിക്കൽ…അവളുടെ കണ്ണു നിറഞ്ഞപ്പോൾ ആ മുണ്ടിന്റെ തലപ്പുയർത്തി ഒപ്പിയെടുത്തു കണ്ണുചിമ്മികാട്ടി..

ഈ മനുഷ്യനിൽ ഇത്രമേൽ ആർദ്രമായൊരു ഹൃദയമുണ്ടായിരുന്നോ…

പക്ഷേ ഒരിക്കൽ പോലും തുറന്ന് പറഞ്ഞില്ല… നീ എന്റേതാണെന്ന്… നിന്നെ ഞാൻ കൈവിടില്ലെന്ന്… അതിനർത്ഥമെന്താണ്… അയാളുടെ ചോരയെ ചുമക്കുന്നവളോടുള്ള കരുണ… ദയ… ഓർക്കുമ്പോൾ ഇടയ്ക്കൊക്കെ ഹൃദയം പൊട്ടും…

കാരണം അയാളെ പ്രണയിച്ചു പോകുന്നു…മോഹിച്ചു പോകുന്നു… എങ്ങനെ യാചിക്കും ഒരിറ്റ് സ്നേഹത്തിനായി…

ഒരിക്കൽ കുറുമ്പൊടെ അയാളുടെ കരുതലുകൾ ആസ്വദിച്ചു നിന്നപ്പോൾ കുസൃതിചിരിയോടെ പറഞ്ഞു…
“എന്റെ മക്കൾക്ക് വേണ്ടിയാണെന്ന് ”

അപ്പോൾ വൃന്ദയ്ക്ക് വേണ്ടിയല്ലല്ലോ… തൊണ്ടക്കുഴിയിൽ വന്നടിഞ്ഞൊരു നോവ് തലതല്ലി മരിച്ചു…

ദിവസങ്ങൾ പിന്നിട്ടു… ശാരീരിക ആസ്വസ്ഥതകൾ കൂടിവരുമ്പോൾ ആവലാതിപ്പെടുന്ന ധരനെ കാണുമ്പോൾ ചിലപ്പോൾ ആഗ്രഹിച്ചു പോകും ഒരായുഷ്കാലം ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്….

“”സീ മിസ്റ്റർ ധരൻ… തുടക്കത്തിലേ വൈഫിനോട് പറഞ്ഞതാണ് ഇതൊരു കോപ്ലിക്കേറ്റഡ് കേസ് ആണെന്ന്…അന്ന് അബോർഷന് സമ്മതിക്കാതെ ഇവിടെ വരെ എത്തിച്ചത് വൃന്ദയാണ്…
ഷീ ഈസ്‌ വെരി യങ്ങ്… വെറും പതിനെട്ടു വയസ്സ് മാത്രമുള്ളൊരു കുട്ടി…

സോറി ടു സെ…ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞുങ്ങൾ… മറ്റൊന്ന് പ്രതീക്ഷിക്കരുത്… അല്ലെങ്കിൽ ഒരു മെഡിക്കൽ മിറാക്കിൽ സംഭവിക്കണം…””

“”നോ……””

ധരന്റെ ശബ്‍ദം ഭീകരതയോടെ മുഴങ്ങി… കണ്ണുകൾ കലങ്ങി…എന്താണ് ഹൃദയമിത്ര വേദനിക്കുന്നത്…

“”എനിക്കെന്റെ വൃന്ദയെ മാത്രം മതി ഡോക്ടർ… “”

വാക്കുകൾ വിറച്ചു… ഡോക്ടറുടെ കൈകൾ കൂട്ടിപ്പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു… ആ കൈകളിൽ നെറ്റിമുട്ടിച്ചു… കണ്ണുനീർ ഒഴുകിപ്പരന്നു താടി രോമങ്ങൾക്കുള്ളിലായ് ഒളിച്ചു…

ഭ്രാന്തനെപ്പോലെ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചവൻ വൃന്ദയ്‌ക്കരികിലേക്ക് പാഞ്ഞു…

ചിരിയോടെ തന്നെയും കാത്തിരിക്കുന്ന അവളുടെ കണ്ണുകളിൽ അലയടിക്കുന്ന വേദനയെ ധരൻ ചൂഴ്ന്നെടുത്തു…

അയാളുടെ കലങ്ങിയ കണ്ണുകളും വിറയ്ക്കുന്ന ശരീരവും സത്യങ്ങൾ തിരിച്ചറിഞ്ഞതിന്റെ ലക്ഷങ്ങളാണെന്നവൾ അറിഞ്ഞു…

“”എന്തായാലും എന്റെ ജോലി ഇന്നത്തോടെ തീരും കേട്ടോ…മക്കളെ പൊന്ന് പോലെ നോക്കിയേക്കണം…
പോകുമ്പോൾ ഈ താലിയും ഞാനങ്ങു കൊണ്ടുപോകുവാ, കാരണം എത്ര നോവിച്ചിട്ടും നിങ്ങളെ വെറുക്കാൻ മാത്രം എനിക്ക് പറ്റണില്ല…””

ചിരിയ്ക്ക് മീതെ പെയ്യുന്ന കണ്ണുനീർ…

അവൾക്കരികിലേക്കവൻ ചേർന്നു കിടന്നു… ആ നെറുകിൽ തലോടി… മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടി…

“”നീ പോകാൻ ഞാൻ വിട്ടിട്ട് വേണ്ടേ… സ്നേഹിക്കാൻ പഠിപ്പിച്ചിട്ട്, മോഹിപ്പിച്ചിട്ട് എന്റെ ഹൃദയോം കൊണ്ടാ നീ പോകാൻ പോകുന്നെ…””

അവൾ നിറഞ്ഞു ചിരിച്ചു…കേൾക്കാൻ കൊതിച്ചതെന്തോ കേട്ടപോലെ…
മെല്ലെ അവൾക്കരികിൽ നിന്നും അടർന്നു മാറി…പോകാനൊരുങ്ങും മുന്നേ നീരുവന്നു വീർത്ത അവളുടെ കാൽപ്പാതങ്ങളിൽ ചുണ്ടമർത്തി…

“”കാത്തിരിക്കും ഞാൻ… എന്റെ മക്കളെയും ഭാര്യയെയും… മടങ്ങി വന്നില്ലെങ്കിൽ ഞാനും അങ്ങ് കൂടെ വരും… കേട്ടോ…””

അവൻ കരഞ്ഞുകൊണ്ട് ചിരിക്കുന്നു…

താരമ്മയ്‌ക്കൊപ്പം ആശുപത്രി വരാന്തയിൽ കാത്തിരുന്നു… വിശ്വാസമുണ്ട് അവൾ തിരികെ വരുമെന്ന്…നെഞ്ചിൽ അടക്കിവച്ച സ്നേഹം ഈ ജന്മം പകർന്നു കൊടുക്കണം… പ്രാണന്റെ പാതിയാക്കണം…വൈകിയുള്ള തിരിച്ചറിവുകൾ… ആത്മാർത്ഥമായ പ്രായശ്ചിത്തങ്ങൾ…

ദീർഘനേരങ്ങൾ ശ്വാസം കിട്ടാതെ പിടയുന്നപോലെ ധരന് തോന്നി…

വെള്ളത്തുണിക്കെട്ടിൽ പൊതിഞ്ഞ രണ്ട് കുഞ്ഞുങ്ങൾ…

“”മോൻകുട്ടൻമാരാ…””

താരമ്മ സന്തോഷത്തോടെ ഒരുവനെ മെല്ലെ കൈകളിലേക്ക് ഏറ്റ് വാങ്ങി…

ചുണ്ട് പിളർത്തി കരയുന്നു വേറൊരുവൻ…

കൈകളിലേറ്റ് വാങ്ങാതെയവൻ വിങ്ങലോടെ നഴ്സിന്റെ മുഖത്തേക്ക് നോക്കി…

“”എന്റെ വൃന്ദ എവിടെ… “”

വരാന്തകളിൽ മുഴങ്ങിക്കേട്ട ശബ്ദം… ഒരുവേള അവരും പേടിച്ചു…
ചോരകുഞ്ഞുങ്ങൾ നിർത്താതെ പേടിച്ചു കരയുന്നു…

ദൂരെ നിന്നും സ്‌ട്രെച്ചറിൽ കിടത്തിയ വെള്ളപ്പുതച്ചൊരു രൂപം അവനരികിലേക്ക് വരുന്നതറിഞ്ഞു…

ഭ്രാന്തനെപ്പോലെ കരഞ്ഞുകൊണ്ട് അതിനരികിലേക്ക് ചെന്നു…

കഴുത്തു വരെ വെള്ളപുതപ്പിച്ച വൃന്ദയെ കാൺകെ പൊട്ടിക്കരഞ്ഞു… ഇപ്പോഴുമാചുണ്ടിൽ പുഞ്ചിരിയുണ്ട്…

“”വൃന്ദാ… മോളേ… കണ്ണ് തുറക്ക്… നമ്മടെ മക്കളെ കാണണ്ടേ നിനക്ക്… “”
ഭ്രാന്തനെ പോലെ എല്ലാം മറന്നവൻ പുലമ്പി….

“”ഹേയ് റിലാക്സ്സ് ധരൻ… ഷീ ഈസ്‌ പെർഫെക്റ്റ്ലി ഓൾറൈറ്റ്….
സെഡേഷന്റെ മയക്കത്തിലാ… ഒരുതരത്തിൽ ദൈവത്തിന്റെ കരങ്ങൾ തൊട്ടു… അമ്മയെയും കുഞ്ഞുങ്ങളെയും… “”

നഗരത്തിലെ പ്രസിദ്ധനായ ഗൈനക്കോളജിസ്റ്റ് തരകൻ സാമൂവൽ …

ഒരുനിമിഷം സന്തോഷത്താൽ ശ്വാസം നിലച്ചപോലെ…

എന്ത് ചെയ്യണമെന്നറിയാതെ സന്തോഷത്താൽ ഡോക്ടറെ ഇറുകെ പുണർന്നു…

“” എന്തൊക്കെയാടോ താൻ കാട്ടി കൂട്ടിയത്…ഭാര്യയോട് അത്രക്കും സ്നേഹമാണോ തനിക്ക്…””

ചിരിയോടെ ധരന്റെ തോളിലൂടെ കയ്യിട്ട് ഡോക്ടർ തിരക്കി…ഒരു മുഖവൃത്തം മാത്രം തുറന്ന ചില്ല് വാതിലിലൂടെ വൃന്ദയുടെ മുഖത്തേക്ക് ചിരിയോടെ നോക്കി നിന്നു… കയ്യിൽ ഒരു കുട്ടിക്കുറുമ്പനും…

“”അവളെ ഞാനിതുവരെ സ്നേഹിച്ചിട്ടില്ല ഡോക്ടർ… പക്ഷേ ഇന്ന് ഈ ഭൂമിയിൽ അവള് കഴിഞ്ഞേ ഉള്ളൂ എനിക്കെന്റെ കുഞ്ഞുങ്ങൾ പോലും…””

കുസൃതിചിരിയോടെ കുരുന്നിന്റെ നെറ്റിയിൽ ഒന്ന് മുത്തി…

എത്രവേഗമാണീ ഋതുക്കൾ പോയ്മറയുന്നത്…

സ്വർണ്ണക്കാട്ടിള കിലുക്കിയ നാല് കാൽപ്പാതങ്ങൾ കുറുമ്പൊടെ മുറ്റത്തെങ്ങും ഓടി നടക്കുന്നു…

അച്ഛനെപ്പോലെയാണവർ…
കുസൃതി കുട്ടന്മാർ…
അച്ഛന്റെ പ്രാണനാണവർ…താരമ്മയുടെ പൊന്നിൻകുടങ്ങൾ…

അവളെ പൊതിഞ്ഞു പിടിയ്ക്കാതെ അവനുറങ്ങാനാകില്ല… അവന്റെ നെഞ്ചിൽ ചായതെ അവൾക്കും…

മട്ടുപ്പാവിലേക്ക് പടർന്നു പന്തലിച്ച മുല്ലവള്ളികളിലെ പൂക്കളിറുത്ത് അവളുടെ നീണ്ടമുടിയിഴകളിൽ ചൂടിക്കൊടുത്തു…നാണത്താൽ ചിമ്മുന്ന കണ്ണുകളിൽ അലയടിക്കുന്ന പ്രണയസാഗരങ്ങൾ…സദാ പുഞ്ചിരി വിരിഞ്ഞ ചൊടികൾ…

“”ടേ ഇങ്ങനെ ചിരിക്കല്ലെട്ടോ… ഈ ചിരിയിലാ എന്നെ നീ വീഴ്ത്തിയത്..””

കുസൃതി ചിരിയോടെ ധരൻ അവളുടെ നെറ്റിമേൽ ചുണ്ടമർത്തി… അവൾ ആർദ്രയായി…

മുല്ലപ്പൂവുകൾ വിരിയുന്നു… നിശാഗാന്ധിയും പാരിജാതവും പിച്ചകവും സുഗന്ധപൂരിതമാകുന്നു… പ്രണയം പെയ്യുന്നൊരു ഒരുമെയ്യായി നടന്നടുക്കുന്നു….