രചന – രോഹിണി ആമി
അമ്മയുടെയും അമ്മാവന്റെയും സമ്മതത്തോടു കൂടിയായിരുന്നു ഹരിയുടെയും മായയുടെയും ബന്ധം വളർന്നത്…..ഒറ്റമക്കളുടെ ഇഷ്ടമായിരുന്നു അവർക്ക് പ്രധാനം….. . അതിനിടയിലാണ് നിന്റെ പേരിലേക്ക് നിന്റെ സ്വത്തെല്ലാം അച്ഛൻ നിയമപരമായി മാറ്റിയത്…… അതും ആരോടും പറയാതെ തന്നെ.. അതിനു ശേഷമാണ് നിന്റെയും ഹരിയുടെയും വിവാഹം നടത്താൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു ഹരിയുടെ വീട്ടുകാർ വരുന്നത്……. അല്ലാതെ….ഉണ്ടായപ്പോഴോ വളർന്നപ്പോഴോ പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നില്ല…… അതിനെന്താ ഇങ്ങനൊരു നാടകം…. നേരിട്ടു ഹരിയേട്ടനെക്കൊണ്ട് മായേച്ചിയെ കല്യാണം കഴിപ്പിച്ചാൽ പോരായിരുന്നോ…… ഇടയ്ക്ക് ഞാൻ എന്തിനാ….,.മീന ചോദിച്ചു……
അപ്പോൾ നിന്റെ സ്വത്തെല്ലാം………നീ വേറൊരാളെ കല്യാണം കഴിച്ചാൽ പിന്നെ നിന്റെ സ്വത്തെല്ലാം ഇവരുടെ കയ്യിൽ നിന്നും നഷ്ടപ്പെടില്ലേ……. മായയെ ആരോരുമില്ലാത്ത എന്നെ ഏൽപ്പിക്കുമ്പോൾ ആ അച്ഛനും ഇതിനുപിന്നിൽ നടക്കുന്നതൊന്നും അറിയാൻ പറ്റിയില്ല…..എന്നെ ഇല്ലാതാക്കാൻ അവർ തീരുമാനിച്ചിരുന്നു….. ചോദിക്കാനും പറയാനും ആരും ചെല്ലില്ലെന്ന് അവർക്ക് നന്നായിട്ടറിയാം…പക്ഷേ അവർക്കു മുന്നേ ദൈവം വേറെന്തോ തീരുമാനിച്ചിരുന്നു…… എന്നെ ഇല്ലാതാക്കി മായ വിധവയുടെ വേഷം സ്വീകരിക്കും…… ശേഷം ഹരി നിന്നെ കല്യാണം കഴിക്കും…… പതിയെ എന്നെ ഇല്ലാതാക്കിയതുപോലെ നിന്നെയും…… പിന്നെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ സഹതാപത്തിന്റെ പുറത്തു ഹരി മായയെ കെട്ടും……. അങ്ങനെ സ്വത്തും.. അവർ ഉദ്ദേശിച്ച ജീവിതവും അവരുടെ കയ്യിലെത്തും….. ആർക്കുമൊരു സംശയം തോന്നാത്ത വിധത്തിൽ……. സ്വയം എല്ലാം എന്നോടു തുറന്നു പറഞ്ഞ കാര്യം മായയ്ക്ക് ഇതുവരെ അറിയില്ല……. മരുന്നിനോട് പ്രതികരിക്കാൻ തുടങ്ങിയപ്പോൾ അച്ഛനും ഞാനും കൂടിയാണ് എല്ലാം നോക്കിയിരുന്നത്……
എല്ലാം അറിയാവുന്ന അച്ഛൻ തന്നെയാണ് നിന്നെ എനിക്കു തന്നത്….. അവൾ വീണ്ടും സുഖമായി വരുമ്പോൾ നിന്നെ അപകടപ്പെടുത്താൻ ശ്രമിച്ചാലോന്ന് ഉള്ള ഭയം കാരണം…….. ആ ഒരവസ്ഥയിൽ അദ്ദേഹത്തിന് നിന്നെ വിശ്വസിച്ചു ഏല്പിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. മനസ്സിൽ ഇന്നലെ വരെ എന്റെ ഭാര്യ നീ മാത്രമായിരുന്നു ……. മായയെ പൂർണ്ണമായും ഞാൻ ഉള്ളിൽ നിന്നും കളഞ്ഞിരുന്നു…….അങ്ങനെ മനസ്സിനെ ആക്കിയെടുത്തതിന് ശേഷം മാത്രമാണ് നിന്നെ തൊടാൻ പോലും ഒന്നു തുടങ്ങിയത്….. അതു പറയുമ്പോളേക്കും അയാളുടെ കണ്ണു നിറഞ്ഞു വന്നിരുന്നു…… നിന്നോടെല്ലാം പറഞ്ഞിരുന്നെങ്കിൽ ഉടനെ ഹരിയോട് നീ സത്യമാണോന്ന് ചോദിച്ചേനെ….. കാരണം അന്നും ഇന്നും മീനയുടെ വിശ്വാസത്തിന്റെ മറുപേര് ഹരിയാണ് …… തുമ്പിയെ ഹരി എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഇന്നും എനിക്കിഷ്ടമല്ല….. അവൾ എന്റെയാണ്…… എന്റെ മാത്രം….. എന്നേക്കാൾ ഞാൻ എന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അവളെ മാത്രമാണ്…… അയാൾ കിടന്ന് അണച്ചു…..
ഇന്നലെ ഹരി മായയെ ഉപദ്രവിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല….. ഞാൻ ഇത്രയും കാലം കഷ്ടപ്പെട്ടത് ഒക്കെയും വെറുതെയാകുമെന്നു തോന്നി….. ഞാൻ അറിഞ്ഞിരുന്നു മായക്ക് എന്നോടുള്ള മനോഭാവം മാറിവരുന്നത്…… എന്നെ സ്നേഹിക്കുന്നത്….. ഞാൻ അതു പ്രോത്സാഹിപ്പിച്ചിട്ടില്ല…….. കണ്ടില്ലന്നു നടിക്കാനും പറ്റിയിരുന്നില്ല……. എന്റെ അവസ്ഥ അതായിരുന്നു..മായയുടെ മനസ്സു തളർന്നാൽ ആ കിടപ്പിൽ അങ്ങനെ തന്നെ കിടക്കും…..മുന്നോട്ട് ജീവിക്കാൻ ഒരു പ്രതീക്ഷ ഉണ്ടെങ്കിൽ മാത്രമേ ഒരു തിരിച്ചു വരവ് ഉണ്ടാവൂ ന്ന് ഡോക്ടർ പറഞ്ഞു….. മായയുടെ ആ പ്രതീക്ഷ ഞാനും തുമ്പിയുമായിരുന്നു……… അതു തകർക്കാൻ തോന്നിയില്ല….. വർഷങ്ങൾ കൊണ്ടുള്ള എന്റെ കഷ്ടപ്പാട് ഒരു നിമിഷം കൊണ്ട് ഹരി തകർക്കുന്നത് കണ്ടപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല…….. പക്ഷേ അതിനു മീന എന്നെ ഒരു കത്തിമുനയാൽ ഇല്ലാതാക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല……. മനസ്സിൽ എവിടെയെങ്കിലും ഒരിഷ്ടം ഉണ്ടാവുമെന്ന് വിചാരിച്ചു……. പക്ഷേ…. ഇല്ലാന്ന് മനസ്സിലായി….
ഇനിയും കഷ്ടപ്പെടുത്തുന്നില്ല…… ഇന്നലെ ഒഴുകിയ ചോരക്കൊപ്പം നഷ്ടപ്പെട്ടത് എനിക്ക് മീനയോടുള്ള വിശ്വാസവും സ്നേഹവും കൂടിയാണ്……. മായ സുഖമാകുമ്പോൾ മീനയാണ് എന്റെ ഭാര്യ……. അവളുടെ കൂടെ എനിക്ക് ജീവിക്കണം….. എന്നു പറയണമെന്ന് ആഗ്രഹിച്ചു…….എല്ലാം അറിയുമ്പോൾ മീന എന്നോട് ക്ഷമിക്കും….. സ്നേഹിക്കും എന്നെനിക്കു തോന്നി……വെറുതെയാ…ഇനി ഒരിക്കൽ കൂടി വിഷമിക്കാൻ വയ്യാ……. തുമ്പി വലുതാകുമ്പോൾ അവളും എന്നെ ഒറ്റപ്പെടുത്തും……. ഇനിയും ഇങ്ങനെ വേദനിക്കാൻ എനിക്കു പറ്റില്ല…. സഹിക്കാൻ കഴിയുന്നില്ല…. ഇനിയങ്ങോട്ട് എനിക്ക് ഞാൻ ആർക്കും ഒരു ഭാരമാവരുതെന്ന് ഉണ്ട്…. അതുകൊണ്ട്.. അതുകൊണ്ട്…ഞാൻ കെട്ടിയ താലി എനിക്കു തിരിച്ചു വേണം……വേറൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല……. എതിർത്തു പറയരുത്…. എന്നിൽ നിന്നും ഞാൻ മീനയ്ക്ക് മോചനം തരികയാണ്….. ദേവൻ പറഞ്ഞു….. മീന എല്ലാം കേട്ടു നിൽക്കുവാണ്….. ദേവനെ നോക്കി….. അയാളുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്…….മീന കണ്ണു തുടച്ചു കൊടുത്തു…… ആ കൈ തട്ടിമാറ്റി അയാൾ പറഞ്ഞു…… എനിക്ക് ആരുടേയും സഹതാപം ആവശ്യമില്ല….. അതു വേണ്ടിയിരുന്നപ്പോൾ ആരുമത് തന്നിട്ടില്ല….. ഇനി എനിക്കതിന്റെ ആവശ്യമില്ല…… മീന കൈ വലിച്ചു….
ഇനിയും താൻ കാരണം ഈ പാവം മനുഷ്യൻ വേദനിക്കാൻ ഇടയാവരുത്…… ഇത്രയും തനിക്കു വേണ്ടി സഹിച്ചില്ലേ….. ക്ഷമിച്ചില്ലേ…. മതി..അവൾ പതിയെ താലി മാല കയ്യിലെടുത്തു…….. കണ്ണടച്ചു….. കഴുത്തിലൂടെ ഊരിയെടുത്തു……. ബെഡിൽ വെച്ചിരുന്ന അയാളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു…… മീന അയാളെ നോക്കാതെ വെളിയിലേക്കു പോയി…… മീന തരില്ലെന്നാണ് ദേവൻ വിചാരിച്ചത്…… പക്ഷേ….. ദേവൻ കയ്യിലിരുന്ന മാല അമർത്തി പിടിച്ചു…..ദേഷ്യത്തിൽ കൈചുരുട്ടി ബെഡിൽ ഇടിച്ചു.. പിന്നീട് കണ്ണുകൾക്ക് മീതെ കൈ വെച്ചു….. മീന വെളിയിലുള്ള ഒരു ചെയറിൽ പോയിരുന്നു……. ജീവനില്ലാത്തതുപോലെ ……..അയാൾ പറഞ്ഞതൊന്നും കള്ളമല്ല……പക്ഷേ…ആരെയാ താനൊന്ന് വിശ്വസിക്കുക….. ആരും ഇല്ലാത്തവളാണോ താൻ….. സ്വന്തം എന്നു കരുതിയതെല്ലാം എത്ര പെട്ടെന്നാ അന്യമായത്…… ഒന്നുമോർക്കാൻ ഇഷ്ടപ്പെടാതെ മീന കണ്ണടച്ചു….. കുറച്ചു കഴിഞ്ഞു റൂമിലേക്ക് പോയി…… അയാൾ ഉറക്കമാണ്……. ആ മുഖത്തേക്ക് നോക്കിയിരുന്നു…….
എത്രമാത്രം വിഷമിപ്പിച്ചിരിക്കുന്നു…….. എന്നിട്ടും തേടി വന്നു….. ആട്ടിയകറ്റി……. എന്നിട്ടും തന്നെ സ്നേഹിച്ചു…… മതി….. ഇത്രയും വിഷമിച്ചത് മതി……. ഇനി ഞാൻ കൂടെയുണ്ടാവില്ല….. വേദനിപ്പിക്കാൻ…. അല്ലെങ്കിലും ഇനി തന്നോട് ഇഷ്ടം തോന്നില്ല ഒരിക്കലും…… അദ്ദേഹത്തിന്റെ ശരീരത്തിലാണ് കത്തിയിറക്കിയതെങ്കിലും മനസ്സിലാണ് മുറിവേറ്റത്……. അതൊരിക്കലും ഉണങ്ങില്ല….. ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ അച്ഛന്റെ കൂടെ തുമ്പി വന്നു…… നൂറായുസ്സാണ് തുമ്പിക്ക്…..ഒന്നു കാണണമെന്ന് വിചാരിച്ചതേ ഉള്ളൂ…… അത്രക്കും മനസ്സിൽ വേദന നിറഞ്ഞിരുന്നു….. എന്റെ മീനു…… എനിക്കു വയ്യ ഈ പെണ്ണിനെ കൊണ്ട്……. ഇന്നലെ തുടങ്ങിയ കരച്ചിലാണ്…. വല്ല അസുഖവും വരും…….. മായയുടെ അടുത്ത് ഇരിക്കുന്നില്ല…. നിന്നെ തേടി ആ വീടു മുഴുവൻ കരഞ്ഞോണ്ട് നടക്കും……. ഞാൻ ഒരാളല്ലേ ഉള്ളൂ പിറകെ ഓടാൻ…… മടുത്തു…. മീനയെ കണ്ടപ്പോൾ അവളുടെ കയ്യിലേക്ക് ചാടി……. തുമ്പിയെ ചേർത്തു പിടിച്ചു….. മീനയുടെ നെഞ്ചിൽ കടിച്ചു…..ഒരു കൈകൊണ്ടു കവിളിൽ നുള്ളിപ്പറിക്കുന്നുണ്ട്…… ഇന്നലെ തനിച്ചാക്കിയതിന്റെ ദേഷ്യം തീർക്കുവാണ്…… മീനയുടെ മുഖം ചുളിഞ്ഞു……
തുമ്പീ…. അമ്മക്കു വേദനിക്കുന്നു…… അവളതു പറഞ്ഞപ്പോൾ തുമ്പി പതിയെ വിട്ടു…. ഉമ്മ കൊടുക്കുന്നുണ്ട്…… സ്നേഹപ്രകടനമൊക്കെ കഴിഞ്ഞപ്പോൾ ചുറ്റിനും നോക്കാൻ തുടങ്ങി….. ഇപ്പോഴാണ് എന്നെ കണ്ടത്…… മുഖം തെളിഞ്ഞു……. ഒരു കൈ നീട്ടി…… മീന അവളെയും കൊണ്ട് അടുത്തേക്ക് വന്നു…… ഒന്നമ്പരന്നു…… കെട്ടൊക്കെ കണ്ടപ്പോൾ…… കുറച്ചു കഴിഞ്ഞു അടുത്തിരുന്നു മിണ്ടാൻ തുടങ്ങി……. അതും മടുത്തപ്പോൾ ആ റൂമിൽ കിടന്നു ഓടാനും ചാടാനും തുടങ്ങി….. ഉച്ചയായപ്പോൾ തുമ്പി കിടന്നുറങ്ങി….. ദേവനും…… മീന വെളിയിൽ വന്നിരുന്നു….. തോളിൽ ആരോ പിടിച്ചു….. അച്ഛനാണ്….. അച്ഛാ…… ഞാൻ ആരുമില്ലാത്തവളാ അല്ലേ…. അച്ഛൻ എന്റെ സ്വന്തമല്ല അല്ലേ…..കൂടുതൽ ചോദിക്കാൻ കഴിയാതെ മീനയുടെ ശബ്ദം വിറച്ചു…… അങ്ങനെയാണോ ഞാൻ നിന്നെ വളർത്തിയത് മീനു……. മായയേക്കാൾ സ്നേഹം തന്നല്ലേ ഞാൻ നിന്നെ നോക്കിയത്…… എന്റെ സഹോദരന്റെ കുഞ്ഞെങ്ങനെ എനിക്ക് അന്യയാവും…… മായക്കും അവളുടെ അമ്മയ്ക്കും പറ്റിയ ഒരു തെറ്റ്…… അതിനു ദൈവം അവർക്കു ശിക്ഷ കൊടുക്കുകയും ചെയ്തു……അതോടെ മായ ആകെ മാറിയിരിക്കുന്നു…..
പിന്നെ നിനക്ക് സ്വന്തമെന്നു പറയാൻ ഇപ്പോൾ ദേവൻ ഇല്ലേ….. അവനെ എനിക്ക് നല്ല വിശ്വാസമാണ്………. നിന്നെ നന്നായി നോക്കും അവന്റെ ജീവൻ കളഞ്ഞാണെങ്കിൽ കൂടി….. നിന്റെ കൂടെ നിൽക്കാൻ ഈ അച്ഛനെങ്കിലും ഉണ്ട്…… പക്ഷേ ദേവന് നീ മാത്രമേ ഉള്ളൂ….. നീയും കൂടി ഉപേക്ഷിച്ചു അവനെ പൂർണ്ണമായും തളർത്തരുത്…… അനാഥനെന്ന തോന്നൽ ഉണ്ടാക്കരുത്..അച്ഛൻ ഒന്നു തലോടി…. മീന ഒന്നും മിണ്ടാനാവാതെ നിലത്തു നോക്കിയിരുന്നു…… വൈകുന്നേരം മിട്ടായി മേടിച്ചു തരാമെന്നും പറഞ്ഞു അച്ഛൻ തുമ്പിയെ കൊണ്ടുപോയി….. നാളെയേ വരൂ ഇനി….. അച്ഛനോടും നഴ്സിനോടും ഒക്കെ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്…… തന്നെ ഒന്നു നോക്കുന്നുകൂടിയില്ല….. മീനയ്ക്ക് വിഷമം തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിന്നു….. ബാത്റൂമിൽ പോയി കരഞ്ഞു തീർത്തു……
കണ്ണാടിയിൽ ഒഴിഞ്ഞ കഴുത്തു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…… അതിനെ താനിത്രയും സ്നേഹിച്ചിരുന്നോ…… ഇല്ലാതായപ്പോഴാണ് അത് മനസ്സിലാകുന്നത്….. തന്റെ കയ്യിൽ നിന്നും പറ്റിയ ഒരു പിഴവാണ്….. അതു ഭേദമാകുംവരെ കൂടെ നിൽക്കണം….. അതുകഴിഞ്ഞു അദ്ദേഹം തീരുമാനിക്കട്ടെ…….. എന്തായാലും തന്നെ ഇനി അദ്ദേഹത്തിന് വേണ്ടാ………. ഇനിയും വേദന കൊടുക്കാൻ താൻ കൂടെ ഉണ്ടാവേണ്ട….. അതു ഞാനും തീരുമാനിച്ചു കഴിഞ്ഞു….. ദേവൻ വീട്ടിൽ പൊക്കോളാൻ പറഞ്ഞാൽ കൂടി മീന പോകില്ല…..സഹായം വേണ്ടാന്നു ദേവൻ പറഞ്ഞാലും ഒന്നും മിണ്ടാതെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്…… മുഖം ഉയർത്തുന്നതേയില്ല…… ഇടയ്ക്കിടെ ദേവൻ അവളെ ഒന്നുനോക്കും…… എപ്പോഴും തല താഴ്ത്തി ഒരു നടപ്പാണ്…… ആ കണ്ണുകൾ കലങ്ങിയിരിക്കും എപ്പോഴും…… നോക്കരുതെന്നു മനസ്സ് പറഞ്ഞാലും കണ്ണുകൾ അവൾക്കു പിന്നാലെ തന്നെയാണ്…… പണ്ടത്തെ പോലെ.. ദേവൻ പതിയെ പിടിച്ചു നടക്കും……
താങ്ങാൻ മീന ചെന്നാലും കൈ കൊണ്ട് തടയും….. കൂടെ നടക്കുന്നത് ഇഷ്ടമില്ലെങ്കിൽ കൂടി അവൾ ഒപ്പമുണ്ടാകും….. താങ്ങാൻ തയ്യാറായി….. ഒരു ദിവസം കുറച്ചു നടന്നപ്പോൾ വേദന കൊണ്ട് ദേവൻ ഭിത്തിയിൽ അള്ളി പിടിച്ചു നിന്നു …….. മീന ചെന്നു കയ്യിൽ പിടിച്ചു…… വിട്….. ആരുമെന്നെ പിടിക്കേണ്ട……. ഈ വേദന ഞാൻ അനുഭവിക്കണം……ഓർക്കണം ഞാൻ എന്നും …. നിന്നെ സ്നേഹിച്ചുപോയതിന് നീ തന്ന ശിക്ഷ…….. അതിനുവേണ്ടിയാണ് ജീവൻ പോകുന്ന വേദന ഉണ്ടായിട്ടും പെയിൻകില്ലർ കഴിക്കാതിരിക്കുന്നത്…… മീനയുടെ മുഖത്തു നോക്കി ദേവൻ ദേഷ്യത്തിൽ പറഞ്ഞു….. അവളുടെ മൗനം അത്രയ്ക്ക് ദേഷ്യം പിടിപ്പിക്കുന്നുണ്ട് തന്നെ… ദേവൻ നടന്നു പോയിട്ടും മീന അവിടെനിന്നും അനങ്ങാതെ നിന്നു…… മുറിയുടെ വാതിൽ കടന്ന് അകത്തു കയറും മുൻപ് ദേവൻ തിരിഞ്ഞു നോക്കി…… മീന ഇപ്പോഴും അവിടെത്തന്നെ നില്ക്കുവാണ്……. തുടരും………

by