രചന – കാന്താരി
വാതിൽ പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടു അങ്ങോട്ട് നോക്കിയ കിരൺ മുന്നിൽ പോലീസ് വന്നു നിന്നത് കണ്ടു ഞെട്ടി. പിന്നെ കയ്യിലെ കനാസ്ൽ മുറുക്കി പിടിച്ചു. “ആരും അടുത്ത് വരരുത്. വന്നാൽ ഇതൊഴിച്ചു ഇവളെയും കൊല്ലും ഞാനും ചാവും ” “നീ കീഴടങ്ങുന്നതാ നിനക്ക് നല്ലത് കിരൺ… ” പേടിയോടെ കിരൺ പറഞ്ഞത് കേട്ടു si പറഞ്ഞു. ശേഷം മെല്ലെ അവന്റെ അടുത്തേക്ക് നടന്നു. രക്ഷയില്ലന്ന് കണ്ടു കിരൺ ഓടാൻ നോക്കിയതും കോൺസ്റ്റബിൾ കയ്യില്ലേ ലാത്തി അവന്റെ കാൽ ലക്ഷ്യം വെച്ച് എറിഞ്ഞു. അതിൽ ബാലൻസ് തെറ്റി കിരൺ വീണതും അവർ എല്ലാം കൂടി അവനെ പിടിച്ചു വെച്ചു. കിരൺ രക്ഷപെടാൻ കുതറി നോക്കുന്നുണ്ട് എങ്കിലും പോലീസ്ക്കാർ അവനെ മുറുകെ പിടിച്ചു. “ഐശു… ” si പറഞ്ഞതിൽ പ്രകാരം അങ്ങോട്ട് കേറി ചെന്ന സിദ്ധു പെട്ടന്ന് അവിടെ ഐശുവിനെ കണ്ടതും ഞെട്ടലോടെ അവളുടെ അടുത്തേക്ക് ചെന്നു, അവളുടെ കൈയിലെ കെട്ടോക്കെ അഴിച്ചു കൊടുത്തതും കരഞ്ഞു കൊണ്ട് ഐശു അവനെ മുറുകെ കെട്ടിപിടിച്ചു.
“നീ എങ്ങനെ ഇവിടെ വന്നു ” ഐശുവിന്റെ മുഖം ഉയർത്തി പിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചതും രാവിലെ നടന്നതും ശേഷം ഇവിടെ വന്ന ശേഷമുള്ള കാര്യങ്ങളും എല്ലാം പറഞ്ഞു. “സാരമില്ല പോട്ടെ… ഒന്നും പറ്റിയില്ലല്ലോ ” “ഞാൻ പേടിച്ചു പോയി ” പറഞ്ഞു കൊണ്ട് ഐശു വീണ്ടും കരഞ്ഞതും സിദ്ധു അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു കൊണ്ട് നിൽക്കെ കിരണിനെയും കൊണ്ട് si അവർക്ക് മുന്നിൽ എത്തി. “നീ ജയിച്ചെന്ന് കരുതണ്ട. ഞാൻ വീണ്ടും വരും ” “നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല കിരൺ… നീ വെറും ഭീരുവാണ്. എന്റെ നേട്ടങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ചപ്പോൾ നീ നിന്റെ വിജയ പാതകളെ ശ്രദ്ധിച്ചില്ല. നിന്റെ വിഡ്ഢിത്തമാണ് ഇന്ന് നിന്നെ ഇങ്ങനെ നിർത്തിയിരിക്കുന്നത്. ഇതൊക്കെ മനസിലാക്കാൻ,ആലോചിക്കാൻ നിന്റെ മുന്നിൽ ഇനി ഒരുപാട് സമയമുണ്ട് ജയിലിൽ കിടന്നു ഒന്നാലോചിച്ചു നോക്ക് എല്ലാം നിനക്ക് മനസിലാക്കും. എന്നിട്ടും മനസിലായില്ല എങ്കിൽ നീ തിരിച്ചു വരുമ്പോൾ ഞാൻ പറഞ്ഞു തരാം… ഇപ്പൊ നീ പോ ” സിദ്ധു എല്ലാം പറഞ്ഞു നിർത്തിയതും പോലീസ് അവനെയും കൊണ്ട് അവിടെ നിന്നും പോയി. അതിന് ശേഷം സിദ്ധു ഐശുവിനെയും കൂട്ടി ഹോസ്പിറ്റലില്ലേക്ക് പോയി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഐശു എവിടെ പോയി മോളെ… ” “രാവിലെ കിരണേട്ടന്റെ കൂടെ പോയതാ അവള് പിന്നെ വിളിച്ചിട്ട് രണ്ടാളെയും കിട്ടുന്നില്ല. ഹോസ്പിറ്റലിൽ ഫുഡ് കൊണ്ട് കൊടുക്കണ്ടേ എല്ലാവരും വെയിറ്റ് ചെയ്യുവല്ലേന്ന് ഞാൻ ചോദിച്ചപ്പോൾ പോയി വന്നിട്ടോക്കെ കൊടുക്കാം… വിശക്കുന്നുണ്ടെങ്കിൽ അവര് ഹോട്ടലിൽ പോയി കഴിക്കട്ടെന്ന് പറഞ്ഞു. കുറെ നേരം നോക്കിട്ട് അവരെ കാണാതെ ആയപ്പോൾ ഞാനിങ് വന്നു. നിങ്ങളെ പറ്റി അവൾക്കൊരു ചിന്ത ഇല്ലെന്നു കരുതി എനിക്ക് അങ്ങനെ പറ്റില്ല ല്ലോ ” യശോദമ്മ ചോദിച്ചതിന് ഭക്ഷണം വിളമ്പി പറഞ്ഞു കൊണ്ട് കാവ്യ തിരിഞ്ഞതും മുന്നിൽ കയ്യും കെട്ടി ഐശു നിൽക്കുന്നത് കണ്ടു അവൾ ഞെട്ടി ഐശുവിനെയും നോക്കി നിന്നു. “നിനക്കൊരു അടി തരണമെന്നുണ്ട് പക്ഷെ…. അത് കൊണ്ടൊന്നും ഒരു കാര്യമില്ലന്ന് എനിക്കറിയാം… നീ എവിടെ പോകുന്നോ എന്നൊന്നും എനിക്കറിയണ്ട. പക്ഷെ ഒരു കാര്യം ഇനി ഒരിക്കലും ഞങ്ങളുടെ മുന്നിൽ പെടാതെ ഇരിക്കുക അതാണ് നിനക്ക് നല്ലത്. അത് കൊണ്ട് ഇപ്പൊ ഈ നിമിഷം വീട്ടിൽ പോയി എടുക്കാനുള്ളതൊക്കെ എടുത്തു സ്ഥലം വിട്ടോണം. ഇല്ലെങ്കിൽ ഏട്ടന്റെ കൂടെ അനിയത്തിയും ജയിലിൽ പോകേണ്ടി വരും ” കാവ്യയുടെ മുന്നിലേക്ക് ചെന്നു കൊണ്ട് സിദ്ധു പറഞ്ഞതും എല്ലാവരും കാര്യം അറിയാതെ അവനെ നോക്കി നിന്നു. അത് കണ്ടതും എല്ലാം കാര്യങ്ങളും സിദ്ധു എല്ലാവരോടും തുറന്നു പറഞ്ഞു. അതെല്ലാം കേട്ടതും പറയാൻ ഒരു ന്യായം പോലും ഇല്ലാത്തതിനാൽ നാണം കെട്ടു തല കുനിച്ചു കൊണ്ട് ജയന്തി കാവ്യയുടെ കൈ പിടിച്ചു ആ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി പോയി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ദിവസങ്ങൾ കടന്നു പോയി മോഹൻ ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീട്ടിൽ എത്തി പൂർവതികം ശക്തിയോടെ ആരോഗ്യവാനായി. ജയന്തി അമ്മായി കുടുംബമടക്കി തിരിച്ചു പോയി . കിരണിന്റെ കേസ് കുറച്ചു നാൾ നടന്നു പോയതിന് ശേഷം ആളിപ്പോ ജയിലിൽ കിടക്കുന്നു. ആദ്യം അതിൽ എല്ലാവർക്കും കുറച്ചു സങ്കടം തോന്നി എങ്കിലും അവൻ ചെയ്തതിനു ശിക്ഷ അവൻ അനുഭവിക്കട്ടെന്ന് കരുതി ഇപ്പൊ ആരും തന്നെ അവരെ പറ്റി ആലോചിക്കുന്നതെയില്ല. (അങ്ങനെ ഒരു ദിവസം. ) അടുക്കളയിൽ യശോദമ്മയെ സഹായിച്ചു കൊണ്ടിരുന്ന ഐശുവിന് പെട്ടന്ന് തല കറങ്ങുന്നത് പോലെ തോന്നി. അത് സാരമില്ലന്ന് കരുതി അവൾ ജോലി തുടർന്നതും കുറച്ചു നേരം കഴിഞ്ഞപ്പോൾ ഐശുവിന് കണ്ണിൽ ഇരുട്ട് കേറി ഒരു ബലത്തിന് അവൾ വാതിലിൽ പിടിക്കാൻ പോയതും നിലതെക്ക് വീണു. ബോധം വന്നു ഐശു കണ്ണ് തുറക്കുമ്പോൾ അവൾ ഹോസ്പിറ്റലിൽ ആയിരുന്നു. അവൾക് ചുറ്റും ഫുൾ ഫാമിലിയും അത് കണ്ടു ഐശു കണ്ണ് മിഴിച്ചു എല്ലാവരെയും നോക്കി. “ആ ബോധം വന്നല്ലോ… എന്നാലും ഐശു… . ” “എന്താടി ” ഐശുവിന്റെ അടുത്തേക്ക് ചെന്നു വിഷമത്തോടെ ദേവു പറഞ്ഞതും അന്തം വിട്ട് കൊണ്ട് ഐശു ചോദിച്ചു.
“അത് പിന്നെ ” “ഹേയ് ദേവു.. വേണ്ട. നമ്മൾ പറയുന്നത് ശരിയല്ല പുറത്തൊരാൾ ടെൻഷൻ അടിച്ചു ഇരിപ്പുണ്ട് അവൻ പറയട്ടെ. നമുക്ക് പുറത്തു നിൽക്കാം ” ദേവു പറഞ്ഞു വന്നതും അവളെ തടഞ്ഞു അരുൺ പറഞ്ഞത് കേട്ടു എല്ലാവരും പുറത്തെക്ക് ഇറങ്ങി. അതിന് പുറകെ തന്നെ സിദ്ധു പാഞ്ഞു വന്നു ഐശുവിന്റെ അടുത്തിരുന്നു. “എന്താ സിദ്ധുവേട്ടാ… എനിക്ക് എന്തെങ്കിലും മാരക രോഗം വല്ലതും ആണോ… ഞാൻ മരിച്ചു പോകുമോ ” “ഹേയ്… നീ പേടിക്കും പോലൊന്നുമില്ല. ഇത് പത്തു മാസം കഴിയുമ്പോൾ മാറിക്കോളും. വീണ്ടും ഇത് വരണമെങ്കിൽ ഞാൻ വിചാരിക്കണം ” സങ്കടത്തോടെ പറഞ്ഞു കൊണ്ട് ഐശു എഴുന്നേറ്റു ഇരുന്നതും അവളെ നോക്കി ദുഃഖത്തോടെ സിദ്ധു പറഞ്ഞു. “അതെന്ത് രോഗമാ…” “ഈ രോഗത്തിന്റെ പേര് ഗർഭം എന്നാണ്. പത്തു മാസം വരെ ഇത് നിലനിൽക്കും, അത് കഴിഞ്ഞു വരണമെങ്കിൽ ഞാൻ വീണ്ടും ഒന്ന് ട്രൈ ചെയ്യണം” ഐശുവിന്റെ വയറിൽ കൈ വെച്ച് കണ്ണിറുക്കി കാണിച്ചു കൊണ്ട് സിദ്ധു പറഞ്ഞതും അത് കേട്ടു ഐശുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ടതും സിദ്ധു അവളെ ചേർത്ത് പിടിച്ചു.
“കരയാതെ പെണ്ണെ… സന്തോഷിക്കേണ്ട നേരത്ത് കരയാമോ” “സന്തോഷം കൊണ്ട കരഞ്ഞത്. നമ്മുടെ കുഞ്ഞ് വരാൻ പോവല്ലേ ” ഐശു അത് പറഞ്ഞതും സിദ്ധു അവളെ മുറുകെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ഒന്ന് മുത്തി. പിന്നീടുള്ള ദിനങ്ങൾ ഐശുവിന്റെ ഗർഭകാലം അത് മനോഹരമാക്കാൻ സിദ്ധു ഓടി നടന്നു. ഐശു തന്റെ ആഗ്രഹം പറയുമ്പോഴേക്കും അത് സാധിച്ചു കൊടുക്കാൻ രാപകൽ ഇല്ലാതെ സിദ്ധു അതിന് വേണ്ടി പാഞ്ഞു നടന്നു. ചടങ്ങ് പ്രകാരം ഏഴ് മാസത്തെ കൂട്ടി കൊണ്ട് പോകലിൽ ഐശുവിനെ അവളുടെ വീട്ടിലെക്ക് കൊണ്ട് പോയതും പാതി രാത്രി അവളെ കാണാൻ പഴയ പോലെ സിദ്ധു മതില് ചാടാൻ തുടങ്ങി. ഒരു ദിവസം എല്ലാവരും കൂടി അവനെ കയ്യോടെ പിടിച്ചതും അടുത്ത ദിവസം ഐശുവിനെ യശോദമ്മ അവരുടെ വീട്ടിൽ കൂട്ടി കൊണ്ട് വന്നു. “ഇനി മോൻ രാത്രി മതില് ചാടി കഷ്ട്ടപെടേണ്ട ഐശു ഇവിടെ തന്നെ നിന്നോട്ടെ ” സിദ്ധുവിനോട് അമ്മ പറഞ്ഞതും ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് സിദ്ധു ഐശുവിന്റെ അടുത്തേക്ക് പോയി.
“നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ ” “ഏറെ കുറെ ആയി… ” ഐശു ദേഷ്യത്തിൽ ചോദിച്ചതും പറഞ്ഞു കൊണ്ട് സിദ്ധു ഒന്ന് ചിരിച്ചു. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ ദിനം വന്നെത്തി. രാത്രി വേദന തുടങ്ങിയ ഐശുവിനെ കോരി എടുത്തു കൊണ്ട് സിദ്ധു ഹോസ്പിറ്റലില്ലേക്ക് പാഞ്ഞു. ലേബർ റൂമില്ലേക്ക് ഐശുവിനെ കൊണ്ട് പോകുമ്പോൾ നിറ കണ്ണുകളോടെ സിദ്ധു അവളെ നോക്കി. അത് കണ്ടതും ആ വേദനയിലും ഐശു അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ചിരിച്ചു. മിനിറ്റ്കൾക്ക് ദൈർഗ്യം തോന്നിപ്പിക്കുന്ന നിമിഷങ്ങൾ. ടെൻഷൻ അടിച്ചു സിദ്ധു ഹോസ്പിറ്റലിൽ കൂടി നടക്കുമ്പോൾ അവനെ സമാധാനിപ്പിച്ചു കൊണ്ട് ആദിയും അരുണും ഒപ്പം നിന്നു. “ഐശ്വര്യയുടെ ഹസ്ബൻഡ് ” ലേബർ റൂമിൽ നിന്നും ഇറങ്ങി വന്നു കൊണ്ട് സിസ്റ്റർ വിളിച്ചതും സിദ്ധു അവരുടെ അടുത്തേക്ക് ഓടി ചെന്നു. “ഐശ്വര്യ പ്രസവിച്ചു ആൺകുട്ടിയാണ് ” എന്ന് പറഞ്ഞു കൊണ്ട് വെള്ള തുണിയിൽ പൊതിഞ്ഞ അവരുടെ പൊന്നോമനയെ സിദ്ധുവിന്റെ കയ്യിൽ കൊടുത്തു.
“ഐശു… ” “ആൾക്ക് ഒരു കുഴപ്പവുമില്ല. സ്റ്റിച് ഇടുവാണ് കുറച്ചു കഴിഞ്ഞു റൂമിൽ കൊണ്ട് വരും ” ഐശുവിന്റെ കാര്യം അറിഞ്ഞതിനു ശേഷം ശ്വാസമൊന്നു വിട്ട് കൊണ്ട് സിദ്ധു തന്റെ കയ്യിൽ കിടക്കുന്ന ആളെ ഒന്ന് നോക്കി. അവൻ ഒന്നും അറിയാതെ കണ്ണും മിഴിച്ചു സിദ്ധുവിനെ നോക്കി കിടക്കുവാണ്. അത് കണ്ടതും സിദ്ധു ആ കുഞ്ഞി നെറ്റിയിൽ ചുണ്ട് ചേർതു. അപ്പോഴേക്കും എല്ലാവരും സിദ്ധുവിനെ ചുറ്റി നിന്നു ഫോട്ടോ എടുക്കാനും കുഞ്ഞിനെ എടുക്കാനും തുടങ്ങി. അൽപ്പം നേരത്തിനു ശേഷം ഐശുവിനെ റൂമില്ലേക്ക് മാറ്റി. എല്ലാവരും അവളോട് ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ മൊത്തം സിദ്ധുവിൽ ആയിരുന്നു. സിദ്ധുവും അവളോട് ഒന്ന് മിണ്ടാൻ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയിരുന്നു. “ഞങ്ങൾ എന്നാ രാവിലെ വരാം… ഇവിടെ ഇപ്പൊ നിങ്ങൾ ഒക്കെ ഉണ്ടല്ലോ ” “ശരി രാവിലെ വാ ” മോഹൻ പറഞ്ഞതും ഐശുവിന്റെ അമ്മയും സിദ്ധുവും ഒഴികെ ബാക്കി എല്ലാവരും വീട്ടില്ലേക്ക് പോയി.
“ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം… മോൻ ഇവിടെ ഇരിക്” എന്ന് പറഞ്ഞു കൊണ്ട് ഐശുവിന്റെ അമ്മ പുറത്തെക്ക് പോയി. അത് കണ്ടതും സിദ്ധു ഐശുവിന്റെ അടുത്തേക്ക് ചെന്നിരുന്നു. “ഒരുപാട് വേദനിച്ചോ ” “മ്മ്ഹ്ഹും ” സിദ്ധു ചോദിച്ചതിന് ഐശു ഇല്ലന്ന് തല ചലിപ്പിച്ചതു കണ്ടു സിദ്ധു അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. ശേഷം അവർ ഐശുവിന്റെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു. (ശുഭം )

by