23/04/2026

സ്നേഹപൂർവ്വം നിനക്കായ് : അവസാന ഭാഗം

രചന – അശ്വതി അച്ചൂസ്

“നീയെന്താ ശ്രീ പറയുന്നേ ”
“ഞാൻ…. തമാശയല്ല ഏട്ടാ. ദിയ ഇവിടെ ഉള്ളടിത്തോളം അവർ… എന്റെ മക്കൾ ഒരിക്കലും എനിക്ക് അരികിലേക്ക് വരില്ല ”
“അത് കൊണ്ട് ”
“കുറച്ച് ദിവസം ഏടത്തി ഒന്ന് മാറി നിന്നാൽ നന്നായിരുന്നു ഏട്ടാ ”
“അവൾ മാത്രമായ് മാറാനാവില്ല ഉണ്ടെങ്കിൽ ഞാനും പോകും. പോകണമല്ലോ ”
“ഏട്ടൻ എന്നെ മനസിലാക്കണം.”
“മനസിലായി മോളെ. ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം ”
“ഉം മതി.”
അവൻ ആലോചനയോട് എഴുന്നേറ്റു.

അല്പം നിരാശനയാണ് ഹരി തിരികെ മുറിയിൽ എത്തിയത്
“എന്താ ഹരിയേട്ടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
“ഏയ്‌ ”
“പിന്നെ എന്തെ ”
“ശ്രീ പറയുന്നു നിന്നോട് കുറച്ച് ദിവസം വീട്ടിൽ ചെന്ന് നിൽക്കാൻ ”
“എന്തിന് ”
“നീയുള്ളത് കൊണ്ട് ആ കുട്ടികൾ അവളോട് അടുക്കുന്നില്ല എന്ന്.”
“അങ്ങനെ പറഞ്ഞോ ”
“ഉം ”
എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു ”
“ആലോചിക്കട്ടെ എന്ന് ”
അവൾ കുറച്ചൂടെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു
“എന്നിട്ട് ആലോചിച്ചോ ”
“ഉം. നമുക്ക് വേറെ വീട് എടുത്ത് മാറിയാലോ ദിയ ”
നന്നായി ആലോചിച്ചിട്ട് ”
“കുട്ടികളുടെ കാര്യം മാത്രം അല്ല വിനയനും അച്ഛനും ഒന്ന് അടുക്കാനും നമ്മൾ ഇവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്.”
“ഉം ”
“ശ്രീയ്ക്ക് വേണ്ടി പണിത വീട് ആണ്. തല്ക്കാലം നമുക്ക് അങ്ങോട്ട് മാറാം ”
‘ഉം ”
“വിഷമം ഉഉണ്ടോ നിനക്ക് ”
“സാരമില്ല. ഹരിയേട്ടൻ ഉണ്ടലോ എന്റെ കൂടെ പിന്നെ എന്താ ”
“ഉം ‘

*******

ഒരു മാസത്തിനു അപ്പുറമാണ് നല്ല ഒരു അവസരം സരയുവിന് കിട്ടിയത്.
രാവിലെ തന്നെ ചായ കുടിക്കുന്ന പതിവ് ഉണ്ട് അയാൾക്ക്. വിഷം ചേർത്ത ചായയുമായ അവൾ മുകളിൽ എത്തി. പക്ഷെ, ഫാനിൽ തൂങ്ങി നിൽക്കുന്ന രണ്ട് കാലുകൾ മാത്രമേ അവൾ കണ്ടുള്ളു. ഒരു നിലവിളിയോടെ അവൾ വീണു. കൊല്ലാൻ ആണ് പോയത് എങ്കിലും നേരിട്ട് കണ്ട മരണത്തിന്റെ ഭീകരത അവളെ ഭയപ്പെടുത്തിയിരുന്നു.

തോൽവിയുടെ ഭാരം ഇനിയും താങ്ങാൻ അയാൾക്ക് കഴിഞ്ഞില്ല എന്ന് വേണം കരുതാൻ. ശ്രീയും വിനയനും ജീവിച്ചിരിപ്പുണ്ട് എന്നത് തന്നെ അയാളെ പകുതി തോൽപിച്ചു കളഞ്ഞിരുന്നു. അല്ലെങ്കിലും അന്യന്റെ സ്വത്ത്‌ എത്ര നാൾ അനുഭവിക്കും.
തലേ ദിവസം അച്ഛൻ അവനെ കാണാൻ വന്നിരുന്നത് ആദി ഓർത്തു
“ആദി ”
“എന്താ അച്ഛാ ”
കൈയിൽ ഇരുന്ന ഫയൽ എല്ലാം അവനെ ഏല്പിച്ചു
“സൂക്ഷിച്ചു വെയ്ക്കണം. നമ്മുടെ സ്ഥാപനങ്ങളുടെ പേപ്പറുകൾ ആണ്. ഇനി ഇതെല്ലാം നിനക്ക് ഉള്ളതാണ് ”
“അച്ഛൻ എങ്ങോട്ട് പോകുന്നു ”
“എന്തായാലും തെറ്റ് തിരുത്തി കാശിക്ക് പോവുകയൊന്നും അല്ലെ. അതൊക്കെ നിന്റെ കൈയിൽ ഇരിക്കട്ടെ ”
അവൻ മറുപടി നൽകിയില്ല. ടു ട്വിൻസിന്റെ ഫയൽ ഉണ്ടെങ്കിൽ അത് അവർക്ക് തിരിച്ചു കൊടുക്കണം എന്നവൻ അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു.
പക്ഷെ ആത്മഹത്യാ ചെയ്യാൻ ആണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

അനഘയെ കൊണ്ട് അവർ എല്ലാം വന്നിരുന്നു. ദിയക്ക് ഒപ്പം രണ്ട് പേരെയും ഒന്നിച്ചു കണ്ടപ്പോൾ അവന് ഒരേ സമയം സന്തോഷവും അശ്ചര്യവും തോന്നി.
തിരികെ പോകാൻ നേരം അവരെ വീട്ടിലേക്ക് ക്ഷെണിച്ചിട്ടാണ് ദിയ പോയത്.
അജി. ആണെങ്കിൽ കിട്ടിയ ചാൻസിന് അമ്മുവിനോട് പരമാവധി കത്തി വെച്ചു നിന്നു.

“പോകാൻ വരരട്ടെ ഒരു മിനിറ്റ് ”
അവൻ മാറ്റിവെച്ച ഫയൽ എടുത്ത് കൊണ്ട് വന്നുന്നു
“ദാ ഇത് തിരിച്ചുതരാൻ ഇത്രത്തോളം നല്ല അ വസരണം ഇനി കിട്ടില്ല”
വിനയൻ അത് കൈ നീട്ടി വാങ്ങി.

*******

കുറച്ചു ദിവസങ്ങൾക്കു ശേഷം

അവർ സ്കൂൾ വിട്ട് വരുമ്പോൾ ആണ് വീട്ടിൽ എന്തോ ഒരു മാറ്റം. മുറി അത് തന്നെയായിരുന്നു എങ്കിലും അവിടെന്തോ കുറവ് ഫീൽ ചെയ്തിരുന്നു.
“അമ്മ എവിടെ ”
അനു ശ്രീബാലയോട് ചോദിച്ചു
“ഞാൻ തന്നെ അല്ലെ നിന്റെ അമ്മ ”
“അതല്ല…. പപ്പയും അമ്മയും ”
“അവർ കുറച്ചു ദിവസം ഇവിടെ ഉണ്ടാകില്ല. സ്റ്റോക്ക് ഒക്കെ എടുത്തിട്ട് വരികയുള്ളു.
അവളുടെ മുഖം വാടി
“എന്നിട്ട് അമ്മ എന്താ പറയാതെ പോയത് ”
“നിങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ അതാ ”
അവൾക്കെന്തോ വിശ്വാസം വന്നില്ല
“ഉം ”
എന്ന് മൂളി അവൾ. അനുവിനെ കൂട്ടി താഴേക്ക് ഇറങ്ങി.

ഒരു ദിവസം… രണ്ട് ദിവസം… മൂന്നാം ദിവസം അവർ ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. ദിയയെ ഒന്ന് കാണാതെ അവർ ഭക്ഷണം ശരിക്ക് കഴിക്കില്ല എന്ന് ശ്രീബാലക്ക് മനസിലായി.
“ശ്രീ ”
“എന്താ വിനയേട്ടാ ”
“നിനക്ക് എന്തിനാ മോളെ ദിയയോട് ഇത്രക്ക് വിരോധം ”
“വിരോധം ഒന്നും ഇല്ല ഏട്ടാ. എന്നേക്കാൾ കൂടുതൽ അവർ അവളെ സ്നേഹിക്കുന്നു എന്ന് കണ്ടപ്പോൾ തോന്നിയത് അത്രേ ഉള്ളൂ ”
“ഇവർ നിന്റെ മക്കൾ ആണ് നിന്റെ ചോര നിന്റെ വയറ്റിൽ ജന്മം കൊണ്ടവർ എന്നിട്ടും നിനക്ക് അവരെ സ്നേഹിക്കാൻ കഴിയുന്നില്ലേ ”
“അങ്ങനെ അല്ലെ വിനയേട്ടാ ”
“ദിയ ആരാണ് അവർക്ക്. നീയില്ലാതിരുന്നപ്പോൾ സ്വന്തമായി കണ്ട് കൂടെ കൊണ്ട് നടന്നവൾ. അവൾക്ക് വേണമെങ്കിൽ തിരിഞ്ഞു നോക്കാതെ ഇരിക്കാമായിരുന്നു…. ചെയ്തില്ല. അനുവിനെ കൊണ്ട് വരാൻ അവൾ എടുത്ത ധൈര്യം…. അതിന്റെ പേര് ധൈര്യം എന്നല്ല… സ്നേഹം എന്നായിരുന്നു. എന്നിട്ടും നിനക്ക് എന്താ മോളെ അതിന് കഴിയാത്തത് ”

“എനിക്ക് അറിയുന്നില്ല ശ്രീയേട്ടാ എത്ര ശ്രെമിച്ചിട്ടും ദിയയെപ്പോലെ ആകാൻ എനിക്ക് സാധിക്കുന്നില്ല ”
“വേണ്ട… നിനക്ക് നീ ആകാല്ലോ എന്തിന് മറ്റൊരാളെപ്പോലെ ആകുന്നു. നീയായിട്ട് ഒന്ന് സ്നേഹിച്ചു നോക്കു ചിലപ്പോൾ കഴിഞ്ഞേക്കും ”
“ഇപ്പോ എന്താ ചെയ്യാ രണ്ട് പേരും രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട്.”
“നി പറഞ്ഞോ അതുപോലെ ചെയാം ”
“നമുക്ക് ഒന്ന് അങ്ങോട്ട് പോയാലോ ”
“ഈ രാത്രിയോ ”
“ഉം ”
“പോകാം ”

*******

പാതി ഉറക്കം കഴിഞ്ഞപ്പോൾ ആണ് ബെഡിൽ ദിയ ഇല്ല എന്ന് മനസിലായത്. ഹരി ചാടി എഴുന്നേറ്റു. ലൈറ്റ് ഇട്ടു. ഇല്ല അവളില്ല എവിടെപ്പോയി. അവൻ താഴെക്ക് വന്നു. ദിയ സോഫയിൽ ചാരി കിടപ്പുണ്ട്.
“ദിയ ”
“ഉം ”
“എന്താ തനിച് ഇവിടെ ഇരിക്കുന്നെ ”
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുട്ടികളെ കാണാനാകും എന്നവൻ ഊഹിച്ചു.
“എന്താ വേണ്ടത് വീട്ടിൽ പോകണോ ”
“വേണ്ട ”
“പിന്നെ ഇങ്ങനെ ഇരുന്ന് കരയാതെ ഡോ. ഇവിടെ ഒരാൾ കൂടെ ഉണ്ട് അത് മറക്കല്ലേ ”
അവളുടെ വയറിൽ തലോടി ഹരി പറഞ്ഞു.
അവൾ ചിരിച്ചു.

കോളിങ് ബെൽ അടിച്ചപ്പോൾ അവർ ഒന്ന് ഭയന്നു
“ആരാ ഈ നേരത്ത് ”
വാതിൽ തുറന്ന് കുട്ടികളെ കണ്ടപ്പോൾ അവൻ അമ്പരന്നു.
അവർ അപ്പോൾ തന്നെ ദിയക്ക് അരികിലേക്ക് ഓടി. രണ്ട് പേരും കെട്ടിപിടിച്ചു ഉമ്മ വെയ്ക്കുന്നത് ശ്രീ ബാല നോക്കി നിന്നു.
രണ്ട് പേരും അവളുടെ രണ്ട് സൈഡിലും കിടന്നു ഉറങ്ങിക്കഴിഞ്ഞിരുന്നു.
“എന്തെ ഈ നേരത്ത് പോന്നത് ”
“ഏടത്തിയെ കാണാതെ അവർ ഒന്നും കഴിക്കുന്നില്ല.”
“അത് ശരി ”
“എണീക്കുമ്പോൾ എന്തെങ്കിലും കൊടുക്കണം ”

“ഉം ”
“അകത്തേക്ക് വാ ”
അവരെ കണ്ട് ദിയ പുഞ്ചിരിച്ചു
“ഏടത്തി എന്നോട് ക്ഷെമിക്കണം ”
“എന്തിന് മോളെ ”
“ഞാൻ ചെയ്തത് തെറ്റായി എന്നറിയാം. ഈ നിമിഷം വരെ അച്ഛന് അറിയില്ല നിങ്ങൾ വീട് മാറാൻ കാരണം ഞാൻ ആണെന്ന് ”
“അത് സാരമില്ല. പോരുമ്പോൾ ഹൃദയവും പറിച്ചെടുക്കുന്ന പോലെ തോന്നി ഇനി ഇപ്പൊ വേണ്ട. ഇതാണ് നല്ലത് നിങ്ങൾക്ക് ഇപ്പോ വേണേലും ഇങ്ങോട്ട് വരാമല്ലോ ”
“ഡെലിവറി അടുത്ത് കൊണ്ടിരിക്കുന്നു ഈ സമയത്ത് ആരെങ്കിലും അടുത്ത് വേണ്ടേ. ഞങ്ങൾ ഇങ്ങോട്ട് മാറിയാലോ ”
“ഏയ്‌ അത് കുഴപ്പം ഇല്ല എന്റെ അച്ഛനും അമ്മയും അടുത്ത മാസം തോട്ട് ഇവിടെ കാണും അത് മതി ”
“ഉം ”
“ശ്രീ വിഷമിക്കുക ഒന്നും വേണ്ടട്ടൊ. ഇനിയൊരു പുതിയ ജീവിതം പുതിയ പ്രതീക്ഷ അത് മതി. അവർക്ക് കുറച്ചു സമയം കൊടുക്ക്‌ അമ്മയെ ഒന്ന് മനസിലാക്കാൻ ”
“എനിക്കിപ്പോൾ അറിയാം ഏടത്തി.
“എല്ലാം നന്നായി വരും മോളെ ധൈര്യമായി ഇരിക്ക് ”

*******

ഹോസ്പിറ്റലിൽ ലേബർ മുറിക്ക് മുന്നിൽ ഹരി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടയ്ക്ക് ഇടക്ക് സമയം നോക്കി. കൈകൾ കൂട്ടികെട്ടുകയും അഴിക്കുകയും ചെയ്തു.
“ദിയയുടെ ആരാ ഉള്ളത് ”
ഹരി ആകാംഷയോടെ തിരിഞ്ഞു. വാതിക്കൽ നിന്ന അച്ഛനോട്
“ആൺകുട്ടിയാണ് കുഴപ്പം. ഒന്നും ഇല്ല. കുഞ്ഞിനെ ഇപ്പോ കൊണ്ട് വരാം ”
എന്ന് പറയുന്ന കേട്ട് അവന് ഒന്ന് തുള്ളിചാടണം എന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞ് വെള്ളത്തുണിയിൽ പൊതിഞ്ഞ് അവർ ഒരു ചോരകുഞ്ഞിനെ ഹരിയെ ഏല്പിച്ചു. തന്റെ കുഞ്ഞ് തന്റെ പാതി … അവൻ പതിയെ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.
ദിയ… അവൾക്ക് ഇപ്പോ എങ്ങനെ ഉണ്ട് അത് പറഞ്ഞില്ലല്ലോ.
അരമണിക്കൂർ കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും ഒബ്സെർവേഷൻ മുറിയിലേക്ക് മാറ്റി.

“ഹസ്ബൻഡ് വന്ന് കണ്ടോ ”
ഹരി പതിയെ നടന്നു അവൾക്ക് അരികിൽഎത്തി.
“പുറത്ത് എല്ലാരും ഉണ്ട് ”
“ഉം “.
“അച്ഛനെയും അമ്മയേയും കാണണോ ”
“ഇപ്പൊ വേണ്ട കുറച്ചു കഴിഞ്ഞ് മുറിയിലേക്ക് മാറ്റും”
“ഉം ”
“ശ്രീ ”
“അവരും ഉണ്ട് ”
“ഉം ”
ഹരി അവളുടെ നെറ്റിയിൽ പതിയെ ഉമ്മ വെച്ചു.

“കുട്ടികൾ എവിടെ ഹരിയേട്ടാ ”
“പുറത്തുണ്ട്. കുറച്ച് കഴിഞ്ഞു ഇവിടെ നിന്ന് മറ്റും അപ്പോ. കണ്ടാൽ പോരേ ”
“ഉം. കുറെ നാളായില്ലേ ഇപ്പൊ അവരെ കണ്ടിട്ട് ”
“രണ്ടാളും ഹാപ്പി ആണ് ”
“ഉം ”
അവളുടെ നെറ്റിയിൽ. ഒന്നൂടെ ചുമ്പിച്ച് ഹരി ഇറങ്ങി.

*******

മുറിയിലേക്ക് മാറ്റിയപ്പോൾ തന്നെ നിച്ചുവും അനുവും ഓടി വന്നു.
മൂന്ന് മാസങ്ങൾക്കൊണ്ട് അവർ പെട്ടന്ന് വലുതായത് പോലെ തോന്നി.
“അമ്മേ നോക്ക് ഉണ്ണിക്കുട്ടൻ വരാൻ ഞങ്ങൾ എത്ര കാത്തിരുന്നതാണ് എന്നറിയാമോ ”
ദിയ അവരെ ശ്രെദ്ധിച്ചു. ഇപ്പോൾ അമ്മ എന്ന് വിളിച്ചത് തന്നെ അല്ല ശ്രീബാലയെ ആണെന്ന് അവൾക്ക് മനസിലായി. അവൾക്ക് ഒരുപാട് സന്തോഷം തോന്നി. ശ്രീബാലയുടെ മുഖത്തും അതെ സന്തോഷം പ്രകടമായിരുന്നു.

*******

പേരിടലിന്റെ അന്ന്
ആദിദേവും കുടുംമ്പവും വന്നിരുന്നു.
എല്ലാ പിണക്കങ്ങളും മാറാൻ മനസ് തുറന്ന് ഒന്ന് സംസാരിച്ചാൽ മാത്രം മതി എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് തോന്നി.
“ദിയ ”
“ആ ”
“അമ്മുവിന്റെ കാര്യം ഇപ്പൊ അടുത്താണ് അറിഞ്ഞത്. തന്റെ ഫ്രണ്ട് ആള് കൊള്ളാലോ”
“അവൻ നല്ല പയ്യൻ ആണ് സാർ ധൈര്യമായി തന്നെ അമ്മുവിനെ ഏൽപിച്ചോ ”
“അതെനിക്കറിയാം തന്റെ ഫ്രണ്ട് അല്ലെ തന്റെ ഗുണം കിട്ടാതിരിക്കില്ല.”.
“അത്രക്കൊന്നും പൊക്കണ്ട സാറെ ഞാൻ അങ്ങ് മേലെമുട്ടും”
“ഏയ്‌ അത് ശരിയാടോ ”
അജി പതിയെ പറഞ്ഞു
“നീ ഇവിടെ ഉണ്ടായിരുന്നോ ”
“അവളെ ഭക്ഷണം കഴിക്കാൻ എങ്കിലും വിടണ്ടേ ”
“ഓ ”
അവർ ചിരിച്ചു.

*******

രാത്രി മോനെ ഉറക്കി കെടുത്തി രണ്ട് സൈഡിലും തലയണ വെച്ച് ദിയ എഴുന്നേറ്റു.
മുറിക്ക് അരികെ ഉള്ള ബാൽകണിയിൽ ഹരി നിൽപ്പുണ്ടായിരുന്നു.
“ഹരിയേട്ടാ ”
“ഉം.”
“എന്താ ഒരു ആലോചന ”
“ഏയ്‌ ഒന്നൂല്ല ”
“പറ ”
“എല്ലാം ശരിയായി. എല്ലാ പ്രശ്നങ്ങളും ഒതുങ്ങി. എത്ര വർഷം…. എത്ര വർഷം കാത്തിരുന്നു. ആരൊക്കെ വിഷമിപ്പിച്ചു എത്രയോ സ്വയം വേദനിച്ചു. അതിൽ ഏറ്റവും അധികം വേദനിച്ചത് ആരായിരുന്നു അറിയാമോ തനിക്ക് ”
“ആരാ.”
“നീ…. നീയാണ്. നീ മാത്രം ”
“ഏയ്‌ എന്തിനാ ഹരിയേട്ടാ ഇപ്പൊ അതൊക്കെ ”
“മോൻ ഉറങ്ങിയോ ”
“ഉം ”
ഹരി അവളെ തന്നോട് ചേർത്ത് നിർത്തി.
അവളുടെ ചുണ്ടുകളിൽ പതിയെ വിരലോടിച്ചു.
“ഈ വയലറ്റ് ചുണ്ടുകളാണ് എന്നേ ഏറെ കൊതിപ്പിച്ചത് പിന്നെ…”
“പിന്നെ ”
“ഈ ചിരിയും ”
അവൾ പതിയെ പുഞ്ചിരിച്ചു.
“ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത്. അഞ്ച് വർഷം നഷ്ടപെടുത്തിയത് അടക്കം ചേർത്ത് നമ്മുടെ മാത്രമായ് ഒരു ജീവിതം. ”
അവൾ തല ഉയർത്തി അവനെ നോക്കി
“ആരെയും വിട്ട് കളഞ്ഞു കൊണ്ടല്ല മോളെ. എല്ലാരേയും ചേർത്ത് പിടിച്ചു തന്നെ ”
ഒരു നിമിഷം ദിയ അവനെ നോക്കി നിന്നു. പിന്നെ പതിയെ കാലുകൾ ഉയർത്തി അവന്റെ കവിളുകളിൽ ഉമ്മ വെച്ചു.

(അവസാനിച്ചു….. അധികം നീട്ടണ്ടല്ലോ. അവസാനിപ്പിക്കുകയാണ്. ഇത്ര സപ്പോർട്ട് ഉണ്ടാകും എന്ന് കരുതിയില്ലാട്ടോ. ഒത്തിരി സന്തോഷം ഹൃദയം നിറഞ്ഞ നന്ദി )