11/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 19

രചന – അശ്വതി അച്ചൂസ്

ഹരി ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഫോൺ അടിച്ചത്
“എന്താ അമ്മേ ”
“ഞാൻ അച്ഛനെ കൂട്ടി ചെക്കപ്പിന് പോകുവാണ് . ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ വരില്ലേ നീ ”
“വന്നോളാം. ദിയ ഉണ്ടാകില്ലേ അവിടെ ”
“അവൾ മാത്രേ ഉണ്ടാകൂ ”
“ആ ശരി ”
“നിച്ചുനെ ഞങ്ങൾ വരുമ്പോൾ കൊണ്ട് വരാം ”
“ആ ശരി അമ്മേ ”
ഫോൺ വെച്ച് കഴിഞ്ഞ് അവന്റെ മനസ്സിൽ ലഡു പൊട്ടി. ഒരു മണിക്കൂർ കൂടെ കഴിഞ്ഞ് ഒരു മൂളി പാട്ടും പാടി ഹരി ഇറങ്ങി. ദിയ ഓഫീസിൽ വന്നിരുന്നത് കൊണ്ട് അധികം പണി ഒന്നും ഇല്ലായിരുന്നു.

ഹരി വീട്ടിൽ റൂമിൽ എത്തി പതിയെ ഡോർ തുറന്നു . ദിയ കുളികഴിഞ്ഞു വസ്ത്രം മാറാൻ തുടങ്ങുകയാണ്. കണ്ണാടിക്ക് മുന്നിൽ ആണ് നിൽപ്. പാവാടയും ബ്ലൗസും മാത്രമേ ഉള്ളൂ.
ഹരി അൽപ്പനേരം അവളെ നോക്കി നിന്നു. ആരോ ശ്രെദ്ധിക്കുന്ന പോലെ തോന്നി ദിയ തിരിഞ്ഞു നോക്കി. ഹരിയെ കണ്ട് അമ്പരന്നു.
“ഹരിയേട്ടൻ എപ്പോ വന്നു ”
“കുറച്ചു നേരായി ”
“എന്തെ വന്നേ. പണിയില്ലേ ”
“ഉണ്ട് ”
“പിന്നെ എന്താ എന്തേലും വയ്യായ്ക ഉണ്ടോ ”
“ചെറുതായിട്ട് ”
അവൾ പെട്ടന്ന് അവനു അരികിലേക്ക് ഓടി വന്നു.
നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി..
“എന്താ ഹരിയേട്ടാ എന്തേലും പ്രശ്നം ഉണ്ടോ ”
അവളുടെ നനഞ്ഞ മുടിയിഴകൾ ഹരി പതിയെ ഒതുക്കി വെച്ചു.
ഒരുപാട് ആഗ്രഹിച്ച വൈലറ്റ് നിറമുള്ള ചുണ്ടുകളിൽ വിരലോടിച്ചു.
“മാറ്റി വെച്ചൊരു പണിയുണ്ട് അതിന് എന്നെ സഹായിക്കണം എന്ന് പറഞ്ഞത് ഓർമ്മയുണ്ടോ ”
അവൾ അവനെ തന്നെ നോക്കി നിന്നു.
“എനിക്ക് നിന്നെ വേണം ദിയ. ഒരുപാട് ആഗ്രഹിച്ചു…. ഒരുപാട്….. സഹായിക്കോ ”
ദിയ നാണം കൊണ്ട് പൂത്തുലഞ്ഞു പോയി.

അവനോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ മാത്രം ഏതൊരു സ്ത്രീയും ഒരു പെണ്ണ് മാത്രമായ് പോകുന്നു എന്ന് പറഞ്ഞത് ശരിയാണ് എന്ന് തോന്നി.
ഹരി പതിയെ അവളുടെ ച്ചുണ്ടുകൾ കവർന്നെടുത്തു. ഒരു പിടച്ചലോടെ അവൾ അകന്നു മാറി. അവളെ തന്നിലേക്ക് വലിച്ചിട്ടു. ഉമ്മകൾ കൊണ്ട് മൂടി . അവളുടെ അണിവയറിലേക്ക് മുഖമമർത്തി. ദിയ ഒന്ന് പിടഞ്ഞു. പ്രണയത്തിന്റെ തുരത്തിൽ നിന്നും ഒത്തുചേരലിന്റെ ശലഭങ്ങൾ പറന്നുയർന്നു. ദിയ…. അവളിലേക്ക് ആഴ്ന്നിറങ്ങിയിട്ടും മടങ്ങി പോകാൻ മടിച്ച് അവൻ നിന്നു .
എത്ര നേരം ഒന്നിച്ചു കിടന്നു എന്ന് ഓർമ്മയില്ല. ഉറങ്ങിപ്പോയി എന്ന് തോന്നി.
“ഹരിയേട്ടാ ”
“ഉം ”
“എന്തിനാ ഹരിയേട്ടാ അഞ്ചു വർഷം കാത്തിരുന്നത്. ആദ്യമേ പറഞ്ഞിരുന്നു എങ്കിൽ നിച്ചു അമ്മയില്ലാതെ വളരേണ്ടി വരില്ലായിരുന്നല്ലോ ”
“അത് എനിക്ക് തോന്നി. പക്ഷെ അങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അതിന് ശേഷം എന്ത് തീരുമാനം എടുത്താലും ഞാൻ ഒരുപാട് ആലോചിക്കും ”
“ഓഹോ. ഓഫീസിൽ പോകുന്നില്ലേ ”
“ഇല്ല ഇന്ന് നിച്ചുവിനെ കൊണ്ട് കറങ്ങാൻ പോകാം ”
“ശരിക്കും ”
“ആ. അവളുട എക്സാം ഒക്കെ കഴിഞ്ഞതല്ലേ ”
“സത്യം ”
“ആടി പെണ്ണെ പോകാം ”
“ഇപ്പോൾ നിച്ചുവിനെകുറിച്ചുള്ള പേടിയൊക്കെ പോയോ ”
“നീയുണ്ടല്ലോ. പിന്നെ ”
“പിന്നെ?”
“അവൾക്ക് ഞാൻ ഒരു ബോഡി ഗാർഡിനെ നിർത്തി ”
“അതാര് ”
“ഇന്ന് പോകുമ്പോൾ കാട്ടി തരാം ”
“പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ”
“ചോദിച്ചാൽ പറയാം. ചോദിച്ചാലേ പറയൂ ”
“എന്നാ ചോദിക്കട്ടെ ”
“സത്യത്തിൽ ഹരിയേട്ടൻ വണ്ടി ഇടിച്ചതിന് കംപ്ലയിന്റ് കൊടുത്തോ ”
ഹരി അവളെ നോക്കി കണ്ണ് ഇറുക്കി
“ഇല്ല ”
“അതെന്തേ ”
“ഏയ്‌ അത് വേണ്ട. നിച്ചു ഇവിടെ ഉണ്ട് എന്ന് അങ്ങനെ ആരും അറിയാൻ പാടില്ല. കേസും വഴക്കും വന്നാൽ ശരിയാകില്ല ”
“ഉം ”
“എണീറ്റോ…. റെഡി ആകു. നിച്ചു വന്നാൽ പോകാം ”
അവൾ എഴുന്നേറ്റു.

താഴെ നിച്ചുവിന്റെ ശബ്ദം കേൾക്കാമായിരുന്നു.
“ഞാൻ നോക്കാം നീ ഡ്രസ്സ്‌ മാറി വാ ”
“ഉം ”
അവൻ താഴേക്ക് ചെന്നു
“പപ്പാ. പപ്പാ ഇവിടെ ഉണ്ടായിരുന്നോ ”
“ഇല്ല നേരത്തെ വന്നു എന്നേ ഉള്ളൂ ”
“അതെന്താ ”
“നമുക്ക് ഇന്ന് പുറത്തൊക്കെ പോയി ഒന്ന് ചുറ്റി വരാം ”
“സത്യാണോ ”
“ആ ”
“ഉമ്മ ”
അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചു
“അച്ചാച്ചനും അമ്മമ്മയും എവിടെ ”
“ദാ വരുന്നു”
അവൾ മുകളിലേക്ക് കയറി പോയി
“അച്ഛന് ഇപ്പോൾ എങ്ങനെ ഉണ്ട് അമ്മേ ”
“അത് ഒന്നും ഇല്ല ടാ. എല്ലാ മാസവും ഉള്ളതല്ലേ ചെക്കപ്പ് ”
“ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം ”
“നിച്ചുവോ ”
“അവളും ഉണ്ട് ”
അമ്മ അശ്ചര്യത്തോടെ അവനെ നോക്കി
“നോക്കണ്ട. ഞാൻ തന്നെ ആണ് ”
“കല്യാണം കഴിഞ്ഞ ശേഷം ഇവന് നല്ല മാറ്റം ഉണ്ട് അല്ലെ സംഗീതേ ”
“അതെ . ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഇത്ര നാളുകൾ കാത്തിരിക്കണ്ടായിരുന്നു.”
ഹരി മറുപടി പറഞ്ഞില്ല.
ഒരു ചിരി മാത്രം നൽകി
“ഇവന് ചിരിക്കാനും അറിയാം ”
“ആ ആകട്ടെ നല്ല മാറ്റം ”
അപ്പോഴേക്കും നിച്ചുവിനെ കൂട്ടി ദിയ വന്നു
“അമ്മേ ഞങ്ങൾ ഒന്ന് പുറത്ത് പോയി വരാം ”
“അവൾ ഒന്നും കഴിച്ചില്ലല്ലോ മോളെ ”
“പുറത്ത് നിന്ന് കഴിച്ചോളാം ”
“ആ ”
“അച്ഛാ ”
“പോയിട്ട് വാ മോളെ ”
അവൾ ഒന്ന് പുഞ്ചിരിച്ച് മുന്നോട്ട് നടന്നു.

*******

ഭക്ഷണം കഴിഞ്ഞ് പാർക്കിൽ ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ ആയി. ആരോ കുറെ നേരമായി തന്നെ ശ്രെദ്ധിക്കുന്ന പോലെ ഒരു തോന്നൽ. ഒന്നൂടെ നോക്കിയപ്പോൾ തന്നെയല്ല നിച്ചുവിനെ ആണെന്ന് മനസിലായി. അവൾ ഭയന്നു. പക്ഷെ ഇയാളെ നല്ല കണ്ടു പരിചയം. എവിടെ ആണെന്ന് ഓർമ്മയില്ല.
“ഹരിയേട്ടാ ”
“ആ ”
“ദേ അയാൾ കുറെ നേരമായി നമ്മളെ ശ്രെദ്ധിക്കുന്നു ”
“അയാളെ മുൻപ് കണ്ടിട്ടുണ്ടോ നീ ”
“ഓർമ്മയില്ല”
“അതാണ് നീ തല്ലി വടി ആക്കിയ ആള് ”
“അയാൾ എന്താണ് ഇവിടെ ”
“അയാളാണ് നിച്ചുവിന്റെ പുതിയ ബോഡി ഗാർഡ് ”
“ആയാളോ …. അയാളെ വിശ്വസിക്കാമോ ”
“ആടോ ധൈര്യമായി വിശ്വസിക്കാം .”
എന്തോ അയാളെ വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല. പക്ഷെ ഹരിയെ വിശ്വാസം ആണ്.

*******

ആദിദേവ് ആലോചനയിൽ ആയിരുന്നു
“ആദി എന്താണ് ഇത്ര ആലോചന”
“അച്ഛാ ഈ വെക്കേഷന് ഞാൻ അനുവിനെ ഔട്ടിഗിന് കൊണ്ട് പോകട്ടെ ”
“വേണ്ട അത് ശരിയാകില്ല ”
“പാവം കുട്ടി അച്ഛാ. അതിന്റെ മനോനില തെറ്റിപ്പോകും ”
“നീ എങ്ങോട്ട് കൊണ്ട് പോകാൻ ”
“ഞാൻ കുറെ സ്ഥലം കാണാൻ പോകാറുണ്ടല്ലോ. രണ്ട് ദിവസം അവളും ഞാനും എന്റെ ഫ്രണ്ടിന്റെ വീട്ടിൽ നിന്നോളാം “.
“വിശ്വസിക്കാമോ ടാ അവരെ ”
“ഉണ്ട് അച്ഛാ ”
“ഉം ശരി. ഇത്തവണ മാത്രം.”.
“താങ്ക്സ് അച്ഛാ ”

പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ ആയിരുന്നു അവൾ.
“അനു ”
അവൾ തിരിഞ്ഞു നോക്കി. സാധാരണ അച്ഛൻ ഇങ്ങോട്ട് വരാറില്ല ”
“നമുക്ക് നാളെ ഒരു സ്ഥലം വരെ പോകാം ”
“എങ്ങോട്ടാ അച്ഛാ ”
“ഒരു സ്ഥലം വരെ ”
“അച്ചാച്ചൻ വഴക്ക് പറയും ”
“ഞാൻ സമ്മതം വാങ്ങിയിട്ടുണ്ട് ”
“എന്നാ പോകാം ”
“ഓക്കേ നാളെ നേരത്തെ എണീറ്റോ കുളിച്ചു റെഡി. ആയി ഇരിക്കണം ”
“ഉം ”
അവൻ അതും പറഞ്ഞു പുറത്തേക്ക് പോയി.
അച്ഛൻ അൽപനേരം തന്നോടൊത്ത് ഇരുന്നെങ്കിൽ എന്നവൾ വെറുതെ ആശിച്ചു .

******

പിറ്റേന്ന്
വണ്ടി നിൽക്കുമ്പോൾ അനു അത്ഭുതത്തോടെ നോക്കി. അതൊരു വീട് ആയിരുന്നു.
ഒരു കുട്ടി അച്ഛാ എന്ന് പറഞ്ഞ് ഓടി വന്നു ”
“അച്ഛന്റെ മോൾക് എന്താണ് വേണ്ടത് ”
“എന്താണ് കൊണ്ട് വന്നത് ”
“അതൊക്കെ ഉണ്ട് ”
അയാൾ ഡോർ തുറന്ന്
“അനു ഇറങ്ങി വാ ”
എന്ന് പറഞ്ഞു
അനഘ അൽപ്പം പരിഭ്രമത്തോടെ ഇറങ്ങി.

അവളെ കണ്ട് സയൂജ്യ ഓടി വന്നു.
“അനു കുട്ടി. അറിയോ എന്നേ ”
അവൾ ആദി യേ നോക്കി
“അവൾ ആദ്യമായി പുറം ലോകം കാണുന്നതാണ് സായൂ. ”
“നമുക്ക് അനുവിനെ കൂട്ടി പുറത്തൊക്കെ പോകാം കേട്ടോ ”
അവൾ തലയാട്ടി
“വാ ”
“ഇതാണ് എന്റെ മോള്. പൊന്നൂസ് ”
അവൾ പതിയെ ചിരിച്ചു എന്ന് വരുത്തി
“അകത്തേക്ക് പോകാം ”
“ഉം ”
എന്നിട്ടും അവളുടെ ശ്രെദ്ധ മുഴുവൻ ആദിയിൽ ആയിരുന്നു. ഒരിക്കൽ പോലും അച്ഛൻ തന്നെ ഇത് പോലെ എടുത്ത് നടന്നിട്ടില്ല.
“അമ്മൂ ഇതാരാ എന്ന് നോക്ക് ”
അമ്മു അകത്തു നിന്ന് വന്നു. അനുവിനെ കണ്ട മാത്രയിൽ അവൾ ഓടി വന്ന് എടുത്തു.
“അനു കുട്ടി.”
അവൾ ആകെ അങ്കലാപ്പിൽ ആയിരുന്നു
“വാ ഞാൻ ഒരു അമ്മമ്മയെ കാട്ടി തരം ”
അവൾ അനുവിനെ കൊണ്ട് പച്ചക്കറിക്ക് അരികിൽ എത്തി
“അമ്മേ ”
അവിടെ ചെടിക്ക് നനച്ചു കൊണ്ടിരുന്ന ഒരു സ്ത്രീ തിരിഞ്ഞു നോക്കി
“ആരാ മോളെ ഇത് ”
“അമ്മ ഒന്ന് പറഞ്ഞെ ഇതാരാ എന്ന്. ആദി ഏട്ടൻ കൊണ്ട് വന്നതാ ”
“ഓ മനസിലായി അനു കുട്ടി ”
“വാ മോളെ ”
അവർ അവൾക്ക് പച്ചക്കറികൾ കാട്ടി കൊടുത്തു
“ഇഷ്ടായോ ”
“ഉം ”
“അമൂ”
“എന്താണ് ചേച്ചി ”
“എഡി വാ അവൾക് ഭക്ഷണം കൊടുക്കട്ടെ ”
“വരുന്നു.”
“ഇനി വല്ലതും കഴിച്ചിട്ടാകാം കേട്ടോ ”
അവൾ തലയാട്ടി.

അവൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു. ആദിയുടെ മടിയിൽ പൊന്നൂസ് ഇരിക്കുന്നതും അവൾക്ക് വാരികൊടുക്കുന്നതും കണ്ട് അവൾക്ക് സങ്കടം വന്നു. പക്ഷെ പുറത്ത് കാണിച്ചില്ല. ആ സങ്കടം മനസിൽ കിടക്കുന്ന കൊണ്ടാകും അവളുടെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല.
രാത്രി കിടന്നത് അമ്മുവിന് ഒപ്പം ആയിരുന്നു. പൊന്നൂസ് അച്ഛനോട് ഒപ്പം ആണ് കിടക്കുന്നത് എന്ന അറിവ് കുറച്ചൊന്നുമല്ല ആ കുഞ്ഞ് മനസിനെ വേദനിപ്പിച്ചത്. എന്തകൊണ്ടോ അവൾക്ക് ദിയയെ ഓർമ്മ വന്നു. അവളുടെ സാമിപ്യം… കവിളിൽ ഉമ്മ വെച്ചത് എല്ലാം. ഒരിക്കൽ കൂടി അവളെ കാണാൻ അനു ആഗ്രഹിച്ചു.

അച്ഛൻ നേരത്തെ കണ്ട ആന്റിയുടെ കൂടെ കിടക്കാൻ പോയി. അപ്പോ അതാണോ എന്റെ അമ്മ. അല്ല എന്റെ അമ്മ ആയിരുന്നേൽ എന്നേ കൂടെ കിടത്തുമായിരുന്നു. അത് പൊന്നൂന്റെ അച്ഛനും അമ്മയും ആണ് തന്റെ അല്ല.
ഓരോന്ന് ആലോചിച്ചു അവൾ എപ്പോഴോ ഉറങ്ങിപ്പോയി .

പിറ്റേന്ന്
അവർ കടൽ കാണാൻ പോയി. തിരമാലകളെ പറ്റിച്ച് കുഞ്ഞി കാലുകൾ അവിടെ ഓടി നടന്നു. എന്ത്‌കൊണ്ടോ അച്ഛനും പൊന്നൂസും ഒപ്പം കളിക്കുന്ന കണ്ടിട്ടും അവൾക്ക് വിഷമം ഒന്നും തോന്നിയില്ല. അത് പൊന്നൂസിന്റെ അച്ഛനും അമ്മയും ആണെന്ന് ഇതിനകം അവൾ മനസിലാക്കി കഴിഞ്ഞിരുന്നു. മനസിലാകാത്തത് താൻ അപ്പോൾ ആരാണ് എന്നുള്ള ചോദ്യമാണ്.

വലിയ ഒരു തിരമാല വന്നപ്പോൾ പൊന്നൂസിനെ പിടിക്കാൻ ആദി ഓടി.
പക്ഷെ തിരമാലയിൽ പെട്ട് വീണപ്പോൾ തന്നെ പിടിക്കാൻ ആരും ഉണ്ടായില്ലല്ലോ എന്നവൾ ഓർത്തു. ഒഴുകി വന്ന കണ്ണുനീർ മുഖത്തേക്ക് വീണ കടൽ വെള്ളത്തിന് മായ്ക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

(തുടരും )

(ഇനി ഉള്ള കൺഫ്യൂഷൻ കഥ മുഴുവൻ വായിച്ചാലേ മാറൂ. എന്നാലും ഇത്ര സപ്പോർട്ട് കിട്ടുമെന്ന് കരുതിയില്ലാട്ടോ . താങ്ക്സ് ഉണ്ടേ )