11/05/2026

ശ്രുതി : ഭാഗം 22

രചന – ഭദ്ര രുദ്ര

പെട്ടെന്നാണ് ദൂരെ പാടത്തിനിടയിലൂടെ ഒരാൾ ഞങ്ങൾക്കു നേരെ നടന്നടുത്തത് . ഞങ്ങളുടെ നിൽപ്പ് കണ്ട് ദേഷ്യത്തോടെ ഞങ്ങളെ തന്നെ നോക്കി നിന്നു .

” എന്നെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് രണ്ടും കൂടെ റൊമാൻസ് കളിക്കുകയാണോ 😡 ”

” സ്വാതി……. ”

” നിങ്ങൾ രണ്ടുപേരും നല്ല ആളുകളാണ് , ഒരു വാക്കുപോലും പറയാതെ ഇങ്ങനെ എങ്ങോട്ടാ മുങ്ങുന്നത് ? ”

” സ്വാധീ നി ശ്രുതിയുടെ അവസ്ഥ കണ്ടില്ലേ , ഈ അവസ്ഥയിൽ ഞാൻ അവളെ എങ്ങനെ നിന്റെ അടുത്ത് എത്തിക്കാനാണ് . ”

” കറക്റ്റ് …. ”

എന്റെ ആടിയാടി ഉള്ള വരവും സംസാരവും കണ്ടപ്പോൾ സ്വാതി സംശയത്തോടെ എന്നെ തന്നെ അടി മുതൽ മുടി വരെ ഒന്നു നോക്കി .

” ശ്രുതി നീ മദ്യപിച്ചിട്ടുണ്ടോ ? ”

” ഇല്ലല്ലോ എന്താ അങ്ങനെ തോന്നിയോ ”

” ആർമി , ഇവൾ മദ്യപിച്ചിട്ടുണ്ടോ ? ”

” എത്ര എണ്ണം അടിച്ചു എന്ന് ചോദിക്ക് ”

” ഞാനായിട്ട് അടിച്ചു ഫിറ്റായതല്ല , ഈ അഭിയേട്ടൻ എന്നെ നിർബന്ധിച്ചു കുടിപ്പിച്ചത ”

” ഡി കള്ളി കള്ളം പറയുന്നോ ”

” ഞാൻ വരുന്നില്ല എന്ന് പറഞ്ഞത് കേൾക്കാതെ എന്നെ നിർബന്ധിച്ചു കൊണ്ടുപോയത് ആരാ ? ”

” കൊണ്ടു പോയത് ഞാൻ തന്നെയാണ് . പക്ഷേ , നിന്നോട് ആരാ പറഞ്ഞെ അവിടെയുള്ള കള്ളുകുടിക്കാൻ ? ”

” കാന്താരി മുളകിന് എരിവ് സഹിക്കാൻ വയ്യാത്തതു കൊണ്ടല്ലേ ഞാൻ എടുത്തു കുടിച്ചത് ”

” നീ എടുത്തു കുടിച്ചതിന് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം ”

” ഓ ഇപ്പോൾ തെറ്റു മുഴുവൻ വേണ്ടത് തലയിൽ ആയോ ”

” ഓ , ഒന്നു നിർത്തുമോ , മതിയാക്ക് നിങ്ങളുടെ രണ്ടുപേരുടെയും വഴക്ക് . ഞാനൊന്നു ചോദിച്ചെന്നേയുള്ളു ”

ഞങ്ങൾ വഴക്ക് നിർത്തില്ലെന്ന് കണ്ടപ്പോൾ സ്വാതി അതിനിടയിൽ കയറി ഇടപെട്ടു . അപ്പോൾ അഭിയേട്ടൻ സ്വാതി യോട് ആയി ചോദിച്ചു :

” സ്വാതി അമ്പലത്തിലെ പരിപാടിയൊക്കെ കഴിഞ്ഞോ ? ”

” ഇല്ല . നാടകം തുടങ്ങിയിട്ടേയുള്ളൂ , അതിനി രണ്ട് രണ്ട് രണ്ടര മണിക്കൂർ ഉണ്ടാവും . അവിടെ ഇരുന്ന് ബോറടിച്ചപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങിയതാണ് ”

” ഇനി ബോറടിമാറ്റാൻ എന്താ ചെയ്യുന്നത് ? ”

” നോ ഐഡിയ … ”

” ഞാൻ ഒരു ഐഡിയ പറയട്ടെ ”

ബോറടി മാറ്റാൻ അവർക്ക് നല്ല ഐഡിയ പറഞ്ഞു കൊടുക്കാൻ പോയ എന്നെ അവർ രണ്ടുപേരും ചേർന്ന് നന്നായിട്ട് വാരി .

” ഓ വേണ്ടായേ കള്ള് ഷാപ്പിൽ പോയിരിക്കുന്ന ഐഡിയ ആയിരിക്കും ”

” അല്ല , നൈറ്റ് ഡ്രൈവിന് പോകുന്ന ഐഡിയ ”

ഞാനത് പറഞ്ഞപ്പോൾ സ്വാതി സന്തോഷംകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു . എന്നിട്ട് ആർമിയെ നോക്കിയതും ആർമി ഓക്കേ 👍 എന്ന സിഗ്നൽ കാണിച്ചതും അവൾ ഫുൾ ഹാപ്പിയായി .
ആർമി ഞങ്ങളോട് പാടത്തിനു സൈഡിലുള്ള റോഡിലേക്ക് നിന്നോളാൻ പറഞ്ഞു . ഞങ്ങൾ രണ്ടുപേരും അവിടെ ആർമിയെയും കാത്തുനിന്നു . അല്പനേരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്ത് ഒരു കാർ വന്നുനിന്നു . ഡ്രൈവിംഗ് സീറ്റിൽ നിന്നും ആർമി ഞങ്ങളോട് കയറാൻ കൈ കാണിച്ചു . കേൾക്കേണ്ട താമസം സ്വാതി ഓടി പിൻസീറ്റിൽ കയറി . ഞാൻ കാറിന്റെ ഫ്രണ്ട് സീറ്റിലും കയറി .

” ഇത് ആർമിയുടെ കാർ ആണോ ? ”

” അല്ല വരുന്നവഴിക്ക് മോഷ്ടിച്ചു കൊണ്ടുവന്നതാ ”

” എനിക്കപ്പഴേ തോന്നി , അല്ലാതെ ആർമിക്ക് എവിടന്ന് കാറ് കിട്ടാനാ ”

” ഡി കുരുപ്പേ , കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം , അല്ലാതെ ഇങ്ങനെ കിടന്ന് പുലമ്പരുത് ”

” എടോ താൻ എന്താ പറഞ്ഞത് , ഞാൻ കള്ളുകുടിച്ചെന്നോ , താനെന്നെ മനപ്പൂർവം കുടിപ്പിച്ചത് അല്ലടോ , എന്നിട്ടിപ്പോ എന്നെ ഒരു മുഴുക്കുടിയത്തിയായി ചിത്രീകരിക്കുന്നോ ”

” ഒന്ന് നിർത്തുമോ , രണ്ടുംകൂടി വീണ്ടും തുടങ്ങിയോ അടി . ശ്രുതി , ആർമി പ്ലീസ് … എനിക്കൊരിക്കലും ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ല . സൊ , നിങ്ങൾ അലമ്പ് ഉണ്ടാക്കാതെ എന്നെ അതൊന്ന് എൻജോയ് ചെയ്യാൻ സമ്മതിക്കുമോ ”

” തീർച്ചയായും ”

അതും പറഞ്ഞ് ഇരുട്ടു നിറഞ്ഞ റോഡിലൂടെ അഭിയേട്ടന്റെ കാർ വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു . ആ കാറിന്റെ വേഗതയിൽ ഇരുട്ടും മരങ്ങളും പിന്നിലേക്ക് പാഞ്ഞു പോകുന്ന പോലെ തോന്നി . പെട്ടെന്ന് അഭിയേട്ടൻ കാറിലെ വിൻഡോ ഗ്ലാസ് എല്ലാം ഒരുമിച്ച് തുറന്നു . നല്ല തണുത്ത കുളിർമയുള്ള കാറ്റ് കാറിലേക്ക് അടിച്ചുകയറി . ശരിക്കും വല്ലാത്തൊരു കുളിർമ്മ ഉണ്ടായിരുന്നു ആ കാറ്റിന് . ഞാനും സ്വാതിയും ആളില്ലാത്ത റോഡ് എത്തിയപ്പോൾ തല പുറത്തേക്കിട്ട് കൂക്കി വിളിക്കാൻ തുടങ്ങി . സ്വാതി ശരിക്കും വളരെയധികം സന്തോഷത്തിലായിരുന്നു , അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വളരെയധികം സന്തോഷം തോന്നി .

” ആർമി താങ്ക്സ് , എനിക്ക് ഇത്രയും അധികം സന്തോഷം തന്ന ഒരു ദിവസം എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ”

അവൾ അത് പറഞ്ഞപ്പോൾ ഞാനും അഭിയേട്ടനും ഒരുപോലെ അവളെ നോക്കി ചിരിച്ചു . അഭിയേട്ടൻ കാർ നേരെ കൊണ്ടുപോയത് ഒരു കുന്നിനു മുകളിലേക്കായിരുന്നു . കുന്നിനു മുകളിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു . അത്രയ്ക്ക് മനോഹരമായിരുന്നു ആ സ്ഥലം . കുന്നിനു സൈഡിലായി ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ ആകാശത്തിൽ വട്ടത്തിൽ നിൽക്കുന്നു അമ്പിളിമാമനെ മുത്തമിടുന്ന പോലെ തോന്നി . ശരിക്കും അതിമനോഹരമായൊരു കാഴ്ച . അമ്പിളിമാമന് ചുറ്റും ഒത്തിരി ഒത്തിരി നക്ഷത്രങ്ങൾ കാണണമായിരുന്നു . സ്വാതി അപ്പോൾ ആ മരത്തിന്റെ അടുത്തേക്ക് ഓടി .
ഞങ്ങളും അവളുടെ പിറകെ പോയി .
പെട്ടെന്നാണ് ആകാശത്തിൽ ഉള്ള ഒരു വാൽനക്ഷത്രം എന്റെ കണ്ണിൽ പെട്ടത് .

” സ്വാതി , അതൊന്നു നോക്കിക്കേ വാലുള്ള നക്ഷത്രം ”

” വൗ , ശ്രുതി അതാണ് വാൽനക്ഷത്രം ”

അപ്പോൾ ആർമിയുടെ വക അടുത്ത സംശയം :

” വാൽനക്ഷത്രമോ ? അതെന്താ ? ”

” വാൽനക്ഷത്രം എന്നുപറഞ്ഞാൽ അതൊരുതരം ഭാഗ്യനക്ഷത്രം ആണ് . ഭാഗ്യം ഉള്ളവർക്ക് മാത്രമേ അതിനെ കാണാൻ പറ്റു . നമുക്ക് ഭാഗ്യം ഉള്ളതുകൊണ്ടാണ് അതിനെ കാണാൻ പറ്റിയത് . വാൽനക്ഷത്രം നോക്കി എന്ത് പ്രാർത്ഥിച്ചാലും അത് നടക്കും ”

” ആഹാ അതു കൊള്ളാലോ ”

” അതൊക്കെ അവൾ ചുമ്മാ പറയുവാ അഭിയേട്ട ”

” ചുമ്മാതൊന്നുമല്ല , എന്നോട് മുത്തശ്ശി പറഞ്ഞതാ . മുത്തശ്ശിക്ക് അനുഭവമുള്ളതാണത്രെ ”

” എന്നാൽ നമുക്ക് അതൊന്നു പരീക്ഷിച്ചു നോക്കിയാലോ ”

” പരീക്ഷണം ആയിട്ടല്ല ആർമി അതിനെ കാണേണ്ടത് , വിശ്വാസത്തോടെ പ്രാർത്ഥിച്ചു നോക്കൂ തീർച്ചയായും നടക്കും ”

അങ്ങനെ ഞങ്ങൾ മൂന്നുപേരും അതിനെ നോക്കി പ്രാർത്ഥിക്കാൻ തയ്യാറെടുത്തു .

” പ്രാർത്ഥിക്കുന്നതിനു മുമ്പ് ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കണം , പ്രാർത്ഥന മനസ്സിൽ ആയിരിക്കണം . പുറത്തു പറയാൻ പാടില്ല ”

ഓക്കേ എന്ന് ഞങ്ങൾ തലയാട്ടി സമ്മതിച്ചു . അങ്ങനെ ഞങ്ങൾ മൂന്നു പേരും അത്യാവശ്യം ഗ്യാപ്പിട്ട് നിന്നു . മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി .

” ആർമി : ശ്രുതി ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കണം ”

” ശ്രുതി : ഞാൻ ഈ നാട്ടിലേക്ക് വന്നതിന് പിന്നിലുള്ള എന്റെ യഥാർത്ഥ ലക്ഷ്യത്തിൽനിന്നും ഒരിക്കലും എന്റെ മനസ്സ് വ്യതിചലിക്കരുത് . ”

” സ്വാതി : എനിക്ക് അഭിയേട്ടനെ പോലൊരു ഭർത്താവിനെ നൽകണേ ”

ഞങ്ങൾ മൂന്നുപേരും പ്രാർത്ഥന കഴിഞ്ഞ് ഒരുമിച്ച് കണ്ണുകൾ തുറന്ന് പരസ്പരം ഒന്ന് നോക്കി ചിരിച്ചു . എന്നിട്ട് അൽപനേരം കുന്നിൻമുകളിലുള്ള പാറയിൽ പോയിരുന്നു . അപ്പോഴാണ് അഭിയേട്ടന്റെ കയ്യിലുള്ള വാച്ചിൽ 12 മണി ആയപ്പോൾ അലാറം അടിക്കാൻ തുടങ്ങിയത് . ഇത് കണ്ടപ്പോൾ സ്വാതി പരിഭ്രമത്തോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി .

” ആർമി , സമയം ഒരുപാട് ആയി . ഞങ്ങളെ വേഗം വീട്ടിൽ കൊണ്ടാക്കി താ ”

” താൻ ടെൻഷൻ ആവാതെ സ്വാതി , ഞാൻ നിങ്ങളെ രണ്ടുപേരെയും സുരക്ഷിതമായി തന്നെ വീട്ടിൽ എത്തിക്കാം ”

” എനിക്ക് അതൊന്നുമല്ല ആർമി ടെൻഷൻ ”

” പിന്നെന്താ ? ?? ”

” ശ്രുതിയെ എങ്ങനെ ഈ അവസ്ഥയിൽ വീട്ടിൽ കയറ്റും ? ”

സ്വാതി അത് ചോദിച്ചപ്പോഴാണ് ഞാനും അതിനെക്കുറിച്ച് ഓർത്തത് . അവളെ ഇപ്പോഴത്തെ അവസ്ഥയിൽ വീട്ടുകാരെ ആരെങ്കിലും കണ്ടാൽ പിന്നെ അതു മതിയാവും ഒരൊന്നൊന്നര ചീത്തപ്പേര് കേൾക്കാൻ .

” ഇനി നമ്മൾ ഇപ്പോൾ എന്താ ചെയ്യുക ? ”

” ഇനി ഒന്നും ചെയ്യാനില്ല , വരുന്നിടത്ത് വച്ച് കാണാം . താൻ വാ ”

അതും പറഞ്ഞു ആർമി ശ്രുതി യുടെയും സ്വാതി യുടെയും കൈപിടിച്ച് കാറിനടുത്തേക്ക് നടന്നു . ശ്രുതി കാറിൽ കയറാൻ തുടങ്ങിയതും വാളു വയ്ക്കാൻ തുടങ്ങി . ഛർദ്ദിച്ചു ഛർദ്ദിച്ചു അവളാകെ അവശയായി . അപ്പോൾ ആർമി കാറിൽനിന്ന് ഒരു കുപ്പി വെള്ളം എടുത്ത് അവൾക്കുനേരെ നീട്ടി . അവൾ അത് വാങ്ങി അല്പം എടുത്തു വായി കഴുകിയതിനുശേഷം മുഖം ഒക്കെ നന്നായി കഴുകി . നിന്നോട് തളർച്ചയോടെ കാറിന്റെ സീറ്റിൽ കയറിയിരുന്നു .

വന്നതിലും വേഗത്തിൽ ആയിരുന്നു ആർമിയുടെ കാർ തിരിച്ചു കുതിച്ചിരുന്നത് . അതുകൊണ്ടുതന്നെ നാടകം കഴിഞ്ഞ് അവരൊക്കെ വീട്ടിൽ എത്തുന്നതിനു മുമ്പ് അവർക്ക് അവിടെ എത്താൻ സാധിച്ചു . ഞങ്ങൾ മൂന്നു പേരും വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് അകത്തു നിന്ന് ആരോ പുറത്തേക്കുള്ള ലൈറ്റ് ഓൺ ചെയ്തത് . പുറത്ത് വെളിച്ചം വന്നതും ഞങ്ങൾ മൂന്നുപേരും മുറ്റത്തുള്ള മാവിൻ ചുവട്ടിലേക്ക് ഓടി . എന്നിട്ട് മാവിന് പുറകിലായി പോയി നിന്നു . അൽപ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഒരാൾ അകത്തു നിന്ന് പുറത്തേക്ക് വന്നു .

” ചെറിയമ്മാവൻ ”

സ്വാതി അറിയാതെ മന്ത്രിച്ചു . അപ്പോൾ ഞാനും അകത്ത് നിന്നിറങ്ങി വരുന്ന ആളെ തന്നെ നോക്കി നിന്നു . ചെറിയമ്മാവൻ പതിയെ മുറ്റത്തുള്ള വാഴക്ക അടുത്തേക്ക് പോയി . മൂത്രമൊഴിക്കാൻ പോയതാണ് എന്ന് തോന്നുന്നു . അൽപ്പസമയത്തിനുശേഷം അകത്തേക്ക് തന്നെ കയറാൻ തുടങ്ങിയതും അഭിയെട്ടന്റെ കാൽതട്ടി പൂച്ചട്ടി താഴെ വീണതും ഒരുമിച്ചായിരുന്നു . അകത്തേക്ക് കയറാൻ തുടങ്ങിയ ചെറിയ അമ്മാവൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. ഞങ്ങളെല്ലാവരും മാവിന് പിറകിൽ ഒളിച്ചു , അപ്പോൾ ചെറിയ അമ്മാവൻ ശബ്ദം കേട്ട് മാവിന്റെ അടുത്തേക്ക് നടന്നടുക്കുകയായിരുന്നു .

” ഈശ്വരാ ഇത് വലിയ കുരിശായല്ലോ , ചെറിയ അമ്മാവൻ എങ്ങാനും ഞങ്ങളെ ഇവിടെ വച്ച് കണ്ടാൽ അതോടെ തീർന്നു എല്ലാം . ”

അതും പറഞ്ഞ് സ്വാതി തലയിൽ കൈവെച്ച് മാവിനു ചുവട്ടിൽ ഒരൊറ്റ ഇരുത്തം . ഞാനത് കണ്ടപ്പോൾ എന്റെ കാലിലെ പാദസരം പതിയെ കിലുക്കാൻ തുടങ്ങി . പാദസരത്തിന്റെ ശബ്ദം കേട്ടപ്പോൾ ചെറിയമ്മവനൊന്നു പകച്ചുനിന്നു .

” ആ……. രാ ….. ത് ……. ? ”

ഇടറിയ ശബ്ദത്തിൽ ചെറിയമ്മാവൻ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത് . ഞാൻ വീണ്ടും എന്റെ പാദസരം ഒന്നൂടെ ശബ്ദത്തിൽ കിലുക്കി .

” തോം തോം തോം ”

” ആരാ ….. ആരാന്നല്ലേ ചോദിച്ചേ ? ”

” നാൻ താൻ നാഗവല്ലി ”

അതുകേട്ടപ്പോൾ ചെറിയമ്മാവൻ പേടിച്ച് വിയർത്ത് കുളിക്കാൻ തുടങ്ങി . ചെറിയമ്മവൻ രണ്ടടി പുറകോട്ട് നീങ്ങി നിന്നിട്ട് വീണ്ടും ചോദിച്ചു :

” കളിക്കാതെ സത്യം പറ , ആരാന്ന് വെച്ചാൽ പറ വെറുതെ തമിഴ് പറഞ്ഞു പേടിപ്പിക്കാതെ , ഞാൻ ഇത് കണ്ടാൽ ഒന്നും പേടിക്കില്ല ആദ്യ പറഞ്ഞേക്കാം ”

” അയോഗ്യനായെ , ഉനക്ക് എവളോം ധൈര്യം ഇരുന്താൽ യെൻകിട്ടെ സവാൽ വിടുവേൻ . ഇന്ന് വന്ത് ദുർഗ്ഗാഷ്ടമി ഉന്നെ കൊന്ന് ഉൻ രക്തത്തെ കുടിച് ഓംകാര താണ്ഡവമാടിടുവേൻ ”

അത്രയും പറയേണ്ട താമസം “”” അമ്മേ “”” എന്നും വിളിച്ച് ചെറിയമ്മാവൻ അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു . ഓടി അകത്ത് വേറെ ഉടനെ കതക് അടച്ചു കുറ്റിയിട്ടു .

” എന്റെ പൊന്ന് ശ്രുതി നീ കലക്കി . നിനക്ക് എവിടുന്നു കിട്ടി ഈ ഐഡിയ ? ”

” അതോ , ചെറിയമ്മാവൻ ആളൊരു പേടിത്തൂറി ആണെന്ന് മുത്തശ്ശി ഇന്നലെ എന്നോട് പറഞ്ഞിരുന്നു ”

” ഹോ സമാധാനമായി , ഉർവ്വശീശാപം ഉപകാരം . നീ ചെറിയമ്മാവൻ വെടി പൊട്ടിച്ചാലും പേടിച്ചിട്ട് പുറത്തേക്കിറങ്ങില്ല . ”

” നിങ്ങളുടെ അമ്മാവന് രണ്ടുപേർ ചേർന്ന് ഓടിച്ചത് ഒക്കെ കൊള്ളാം , പക്ഷേ മറ്റുള്ളവർ വരുന്നതിനു മുൻപ് നിങ്ങൾ എങ്ങനെ അകത്തു കയറും ? ”

” അത് ശരിയാണ് അഭിയേട്ടൻ ചോദിക്കുന്നത് വരെ ഞങ്ങൾ അത് ചിന്തിച്ചിട്ടില്ല ”

” അതിനൊരു വഴി ഉണ്ടല്ലോ ”

” എന്തുവഴി ശ്രുതി ? ”

” അതൊക്കെയുണ്ട് . എന്നെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവിന് കൊണ്ടുപോയാൽ പറഞ്ഞുതരാം ”

” നിനക്കെന്താടീ വട്ടാണോ , ഇത്രയൊന്നും ഒപ്പിച്ചു വെച്ചത് പോരാഞ്ഞിട്ടാണോ ഇനിയൊരു ബുള്ളറ്റ് റൈഡ് . ഞങ്ങൾക്ക് വേണ്ടി ഒന്നുമല്ല നിനക്കുവേണ്ടിയാണ് ഞങ്ങൾ ഈ ആലോചിക്കുന്നത് . വെള്ളമടിച്ച് ഫിറ്റായി വന്ന നിന്നെ എങ്ങനെ അകത്ത് കയറ്റാം എന്ന് ”

” സ്വാതി നീ വെറുതെ ശ്രുതിയെ വഴക്കു പറയണ്ട , ശ്രുതി നിന്നെ ഞാൻ എന്തായാലും ഒരു ദിവസം മുഴുവൻ ബുള്ളറ്റിൽ കറങ്ങാൻ കൊണ്ടുപോകാം ”

” നൈറ്റ് ഡ്രൈവിന് കൊണ്ടുപോകുവോ ? ”

” ആ കൊണ്ടുപോകാം ”

” പ്രോമിസ് മി ”

ആർമി എന്റെ കരങ്ങളിൽ അവന്റെ കരങ്ങൾ അമർത്തിക്കൊണ്ട് പറഞ്ഞു “” പ്രോമിസ് “””” അതുകേട്ടപ്പോൾ ഞാൻ ആർമിയെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു .

” ഇനി നിന്റെ ഐഡിയ പറ ”

” നമുക്കീ മാവിന്റെ മുകളിൽ കയറാം ”

” എന്തിനാ മാങ്ങ ഇടാൻ ആണോ ”

” അല്ല ചക്കയിടാൻ . അഭിയേട്ടാ പ്ലീസ് ഞാനൊന്നു പറഞ്ഞു മുഴുവൻ ആകട്ടെ , അതിനുമുമ്പ് തോക്കിൽ കയറി വെടി വെക്കല്ലേ ”

” ഓക്കേ ഫൈൻ നീ പറ ”

” ഈ മാവിന്റെ ഏറ്റവും വലിയ കൊമ്പ് പോകുന്നത് നമ്മുടെ റൂമിന് അടുത്തുള്ള ബാൽക്കണിയിലേക്ക് ആണ് . ഈ മരത്തിന്റെ കൊമ്പ് വഴി നമുക്ക് ബാൽക്കണിയിൽ എത്താം . ബാൽക്കണിയുടെ കിളിവാതിൽ ഞാൻ തുറന്നിട്ടിട്ടുണ്ട് . നമുക്ക് അതുവഴി നേരെ അകത്തേക്ക് കയറാം . മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ മൂന്നുപേരും മരക്കൊമ്പിലെ കയറി ബാൽക്കണിയിലേക്ക് ഇറങ്ങി .

( തുടരും ) …………..