രചന – ആരുണി കൃഷ്ണ
അവൾ അത് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു, പിന്നെ ആ ഫോട്ടോയോട് ചുണ്ടുകൾ ചേർത്തു…. അപ്പോഴാണ് അവൾ ആ ബോക്സിനുള്ളിലെ ഒരു സ്റ്റിക്ക് നോട്ട് കണ്ടത്….
****** ***** ****** ****** *****
“മിഥു, ഈ അകൽച്ചയാണ് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്….. നിന്റെ ശബ്ദം വാക്കുകൾ, എന്തിന് അക്ഷരങ്ങൾ പോലും എന്നെ തേടിവന്നാൽ പിന്നെ നിന്റെ അരികിൽ എത്താതിരിക്കാൻ എനിക്ക് കഴിയില്ല…. കാത്തിരിക്കണം… !!!”
ഇത്രയും നാളത്തെ സങ്കടങ്ങൾ ഇറക്കി വെക്കാൻ അവൾക്ക് അത് തന്നെ ധാരാളം ആയിരുന്നു…. ശ്രീ തന്നോട് കാണിക്കുന്ന അകലം പോലും അവളോടുള്ള തീവ്രമായ സ്നേഹം കാരണമാണെന്ന് മനസ്സിലാക്കാൻ ആ വരികൾ തന്നെ ധാരാളം…
“കാത്തിരിക്കണം…. ” അവൾ വീണ്ടും വായിച്ചു…
“അപ്പൊ ശ്രീയേട്ടന് എന്നോട് ദേഷ്യം ഇല്ല അല്ലെ… മതി അതറിഞ്ഞാൽ മതി ഇനി സമാധാനം ആയി ഇരുന്നോളാം…. കാത്തിരിക്കും …… ”
അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
പിറ്റേന്ന് രാവിലെ ശ്രീകുട്ടിയോടൊപ്പം അവൾ ക്ഷേത്രത്തിൽ പോയി…. സുഭദ്രയും ഈശ്വരി അമ്മയും ഉണ്ടായിരുന്നു…. വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാൾ ആയത് കൊണ്ട് അത് ശ്രീനിലയത്തിൽ വേണമെന്ന് ദേവനും ലതയും നിർബന്ധം പിടിച്ചു….ശ്രീ കൂടെ ഇല്ലാത്തത്കൊണ്ട് മിഥുവിന് ആഘോഷങ്ങളോടൊന്നും താല്പര്യം തോന്നിയില്ല… പക്ഷേ എല്ലാരുടെയും സന്തോഷത്തിൽ അവളും പങ്കുചേർന്നു ….
അവളെ തേടി പിന്നെയും ഒരുപാട് ഗിഫ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു…. അവരുടെ ആദ്യ വിവാഹ വാർഷികവും അവന്റെ പിറന്നാളും എല്ലാം അവളിൽ വിരഹവേദന നിറച്ചു… ഏറെ സന്തോഷിക്കേണ്ട ആ ദിവസങ്ങളിലാണ് ഏറെ താൻ വേദനിക്കുന്നത് എന്ന തിരിച്ചറിവിലൂടെ ആ മനസ്സ് സ്വയം പറഞ്ഞുകൊണ്ടിരുന്നു,
അവൾ ശ്രീയെ ഇന്ന് തന്റെ ജീവനേക്കാൾ ഏറെ പ്രണയിക്കുന്നു എന്ന്, ഈ കാത്തിരിപ്പ് അവസാനിച്ചാൽ പിന്നെ അവനിൽ നിന്നൊരു വേർപാട് അവൾക്കില്ലെന്ന്…
പഠനത്തിലും വായനയിലും മുഴുകി അവൾ തന്റെ വേദനയിൽ നിന്ന് താത്കാലികമായെങ്കിലും മോചനം കണ്ടെത്തി….എല്ലാ സെമെസ്റ്ററിലും മിഥു തന്നെ ജി പി എ ടോപ്പർ ആയിമാറി…അച്ഛന് നൽകിയ വാക്ക് മാത്രമല്ല, ശ്രീയെ പറഞ്ഞയക്കാൻ വേണ്ടി തന്റെ ലക്ഷ്യങ്ങളെ കൂട്ട് പിടിച്ചിട്ട് അത് നേടിയെടുത്തില്ലെങ്കിൽ തന്നെക്കാൾ ശ്രീ വിഷമിക്കുന്നത് കാണേണ്ടി വരും എന്നവൾക്ക് അറിയാമായിരുന്നു …. ആറാമത്തെ സെമസ്റ്റർ (3rd ഇയർ) എക്സാമും കഴിഞ്ഞു കോളേജിൽ നിന്ന് മടങ്ങുക ആയിരുന്നു മിഥുവും ആമിയും…
“മിഥു, ഇനി നമ്മൾ കോളേജിലേക്ക് വരുന്നത് സൂപ്പർ സീനിയർസ് ആയിട്ടല്ലേ… ജൂനിയർസിനെ ഒക്കെ ഒന്ന് പൊരിക്കണം.. “ആമി ആവേശത്തോടെ പറഞ്ഞു….
“പക്ഷേ ആ പഴയ ഫ്രഷേഴ്‌സ് ആവാൻ ഇനി പറ്റില്ലല്ലോ ആമി… കോളേജിലെ നല്ല സമയങ്ങൾ ഒക്കെ പതുക്കെ കഴിഞ്ഞുപോകുവല്ലേ… ”
മിഥുവിന്റെ ആ വാക്കുകൾ ആമിയിലും ഒരു നഷ്ടബോധം നിറച്ചു…. എങ്കിലും പെട്ടന്ന് തന്നെ അവൾ പഴയ ഫോമിൽ ആയി…
“കോളേജ് കഴിഞ്ഞെന്ന് കരുതി ഒന്നും തീരില്ല…..ഈ ഫ്രണ്ട്ഷിപ്പ് ഒക്കെ ഇത് പോലെ നമ്മൾ കൊണ്ട് പോവും… അതിൽ എന്റെ മിഥു മോൾക്ക് വല്ല സംശയവും ഉണ്ടോ…? ”
“ഒരു സംശയവും ഇല്ല… നമ്മൾ ക്ലാസ്സ് കഴിഞ്ഞാലും ഇടക്കൊക്കെ ഇവിടെ തന്നെ വരണം…. ”
“”ആ അതാണ്… അപ്പൊ ഇനിയുള്ള വൺ ഇയർ നമ്മൾ അടിച്ചുപൊളിക്കുന്നു… ” ഇരുവരും ഒരു ഹൈഫൈവ് കൊടുത്തുകൊണ്ട് പറഞ്ഞു…
പെട്ടന്ന് ആമിയുടെ ഫോൺ റിങ് ചെയ്തു…
“വരുൺ കാളിങ്….”
“ഇപ്പൊ എടുത്താൽ ശെരിയാവില്ല…. കട്ട് ചെയ്യാനും പറ്റില്ലല്ലോ… ” അതോർത്തു അവൾ പെട്ടന്ന് പവർ ബട്ടൺ പ്രെസ്സ് ചെയ്തു… ഫോൺ മ്യുട്ട് ആയി…
“ആരാ ആമി…? ”
“അത് കസ്റ്റമർ കെയറിൽ നിന്നാടി…”
“മ്മ്…. “മിഥു ഒന്ന് ഇരുത്തി മൂളി…
വീണ്ടും അവളുടെ ഫോൺ റിങ് ചെയ്തു….അവൾ നേരുത്തേ ചെയ്തത് തുടർന്നു… മൂന്നാമതും കാൾ വന്നപ്പോൾ, പെട്ടന്ന് ആമിയുടെ കയ്യിൽ നിന്നും ഫോൺ മിഥു തട്ടിപ്പറിച്ചു…
“വരുൺ കാളിങ്… ”
“ഓ നീ ഇപ്പൊ കസ്റ്റമർ കെയർ നമ്പർ ഒക്കെ വരുൺ എന്ന് സേവ് ചെയ്യാൻ തുടങ്ങിയോ…”
“ആഹ്… വ… വരുൺ…..ഇത് എന്റെ ഒരു ഡിസ്റ്റന്റ് റിലേറ്റീവാണ് മിഥു… അത്യാവശ്യം ഒന്നും കാണില്ല… ചുമ്മാ വിളിച്ചതാവും… ”
“ആണോ, നിന്റെ ഡിസ്റ്റന്റ് റിലേറ്റീവിന് എന്റെ ദേവു വല്യമ്മയുടെ മോന്റെ അതെ ഛായ… പേരും സെയിം തന്നെ കേട്ടോ… വരുൺ…. ”
മിഥു അവളെ നോക്കി ആക്കി പറഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി ആമിക്ക് കത്തിയത്….. കോൺടാക്ട് പിക്ചർ ആയി അവർ ഒന്നിച്ചുള്ള ഒരു സെൽഫി അവൾ ആഡ് ചെയ്തിരുന്നു…
“എല്ലാം മനസ്സിലായല്ലേ…. ഈൗ… ” ആമി മിഥുവിനെ നോക്കി ചമ്മലോടെ പറഞ്ഞു…
“അതേല്ലോ… എല്ലാം മനസ്സിലായി…. ”
“മിഥു അത്… ”
“ആദ്യം പോയി അവനെ വിളിച്ചു സംസാരിക്ക്…. അത് കഴിഞ്ഞു മോൾക്ക് ഉള്ളത് തരാം… ”
“മിഥു…. ഞാൻ പറയാൻ ഇരുന്നതാ…. ”
“ആമി, പോയി വിളിക്കടി പെണ്ണെ…”
മിഥു ചിരിയോടെ പറഞ്ഞതും ആമിക്ക് കുറച്ചു ആശ്വാസം തോന്നി… അവൾ മാറി നിന്ന് വരുണിനെ വിളിച്ചു…
“ഹലോ ആമി… എത്ര വട്ടം വിളിച്ചു… തിരക്കായിരുന്നോ.. ”
“മ്മ്… ”
“ആമി എനിക്ക് അത്യാവശ്യം ആയി നാളെ നിന്നെ ഒന്ന് കാണണം… ”
“എന്തിനാ വരുൺ…? ”
“എന്തിനെന്നോ… നിനക്ക് അറിയില്ല അല്ലെ… കൊല്ലം ഒന്ന് ആയി, ഞാൻ ഒരു മറുപടിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നത്… നാളെ എനിക്ക് ഒരു മറുപടി വേണം… ”
ചെക്കന്റെ കലിപ്പ് മോഡിൽ ഉള്ള സംസാരം കേട്ടപ്പോ അവൾ മനസ്സിൽ ചിരിച്ചു…. എന്നിട്ട് കുറച്ചൂടെ വട്ട് പിടിപ്പിക്കാൻ തീരുമാനിച്ചു…
“അയ്യോ വരുൺ നാളെയോ, നാളെ പറ്റില്ല… എനിക്ക് കുറച്ചു തിരക്ക് ഉണ്ട്… ”
“എന്ത് തിരക്ക് ആമി… ഒരു 1 അവർ എനിക്ക് വേണ്ടി മാറ്റി വെക്കാൻ പറ്റില്ലേ നിനക്ക് .. അതിനും മാത്രം എന്താ തിരക്ക്…? ”
വരുണിന്റെ ശബ്ദത്തിൽ ദേഷ്യം നിഴലിച്ചത് അവൾക്ക് മനസ്സിലായി… ഒന്ന് പതറി എങ്കിലും അവൾ വിട്ടുകൊടുത്തില്ല…
“അത്… അത് എനിക്ക് അമ്മേടെ കൂടെ ഷോപ്പിംഗിന് പോണം… ” അപ്പൊ മനസ്സിൽ തോന്നിയ കള്ളം അവൾ പറഞ്ഞു.. അപ്പുറത്ത് എന്തോ വീണുടയുന്ന ശബ്ദം അവൾ കേട്ടു… പിന്നെ ഒരു നിശബ്ദത..
“ഈശ്വരാ അവന്റെ ഫോൺ ആണോ… ” അവൾ പെട്ടന്ന് ഫോൺ ചെവിയിൽ നിന്ന് എടുത്ത് സ്ക്രീനിലേക്ക് നോക്കി…
“ഹോ, ഭാഗ്യം… കാൾ കട്ടായിട്ടില്ല…..”
“വരുൺ…. ” ആമി പതിയെ വിളിച്ചു…
“ആമി…. നാളെ മോർണിംഗ് 10 o’ ക്ലോക്ക് അഡ്‌വെഞ്ചർ പാർക്ക്… വൺ അവർ ഞാൻ അവിടെ കാണും… തനിക്ക് മനസ്സുണ്ടെങ്കിൽ വരാം… വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ കാണില്ല..ഒരിക്കലും…ഞാൻ മറ്റന്നാൾ മോർണിംഗ്, യു എസിലേക്ക് പോകും…ഇനി തനിക്ക് തീരുമാനിക്കാം.. ബൈ… ”
അവളുടെ മറുപടിക്ക് പോലും കാത്ത്നിൽക്കാതെ അപ്പുറത്ത് കാൾ കട്ടായതും ആമി സ്തംഭിച്ചു നിന്ന് പോയി….
📌📌📌📌📌📌📌📌📌📌📌📌📌📌
ഒരു വർഷത്തിന് ശേഷം….
ക്ലാസ്സും ഫൈനൽ എക്സാമ്സും പ്രൊജക്റ്റ് വർക്കും എല്ലാം കഴിഞ്ഞു മിഥു ഫ്രീ ആയി….ശ്രീകുട്ടി അപ്പോഴേക്കും ഡിഗ്രി കഴിഞ്ഞു പിജിക്ക് ചേർന്നു….
“ആമി കാളിങ്…. ”
“ഹലോ, ആമി നീ എന്താ രാവിലെ തന്നെ… ”
“ഡി എനിക്ക് പേടി ആയിട്ട് വയ്യ… ”
“എന്താടി…. കാര്യം പറ… ”
“ഡി റിസൾട്ട് ഉടനെ വരുമെന്ന്… ”
“ങേ… ഇത്ര പെട്ടന്നോ… ”
“പെട്ടന്നോ, എക്സാം കഴിഞ്ഞിട്ട് 2 മാസം കഴിഞ്ഞില്ലേ… ”
“എടി പുല്ലേ, നിനക്ക് റിസൾട്ട് അറിഞ്ഞിട്ട് വിളിച്ചാ പോരായിരുന്നോ…. ”
“അങ്ങനെ ഇപ്പൊ സുഖിക്കേണ്ട…..എല്ലാ തവണയും ഞാനല്ലെ വിളിച്ചു പറയുന്നേ…അതും നേരിട്ട് റിസൾട്ട് അങ്ങ് പറയുവല്ലേ…. ഇന്ന് നീ കൂടി ടെൻഷൻ അടിക്ക്…. ”
“ആമി….. ” മിഥു ദയനീയമായി വിളിച്ചു
“ആ… 10 മണിക്ക് ഒഫീഷ്യൽ സൈറ്റിൽ പബ്ലിഷ് ചെയ്യും… അല്ലെങ്കിൽ കോളേജിന്റെ പേജിലും കാണും, പക്ഷേ കോളേജ് പേജിൽ അവർ യൂണിവേഴ്സിറ്റി ടോപ്പേഴ്‌സിന്റെ പേര് മാത്രേ അന്നൗൻസ് ചെയ്യൂ…. ”
പെട്ടന്ന് മിഥുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി… യൂണിവേഴ്സിറ്റി ടോപ്പർ …. അതിൽ കുറഞ്ഞൊരു ലക്ഷ്യം ഇല്ലായിരുന്നു…
“ശരി ആമി റിസൾട്ട് അറിഞ്ഞിട്ട് വിളിക്കാം…”
മിഥു യാന്ത്രികമായി പറഞ്ഞു ഫോൺ കട്ട് ചെയ്തു… തുടർന്നങ്ങോട്ട് ചെയ്യുന്നതും പറയുന്നതും എല്ലാം അബദ്ധം ആയിരുന്നു.. മനസ്സിൽ ടെൻഷൻ വന്നു മൂടി…
“എന്താ മോളെ, എന്ത് പറ്റി നിനക്ക്….” ലത തിരക്കി..
“അത് അമ്മേ…. ഇന്ന് റിസൾട്ട് വരും… ”
“അപ്പൊ അതാണ് എന്റെ മോൾക്ക് ഇങ്ങനെ നിൽപ്പ് ഉറക്കാത്തത്….എന്റെ മിഥു, മോൾക്ക് എന്തായാലും നല്ല മാർക്സ് ഉണ്ടാകും… അത് എനിക്ക് ഉറപ്പാ പിന്നെ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ…”.
അവർ അവളുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി… പക്ഷേ അത് അധികം നീണ്ടു നിന്നില്ല… ക്ലോക്കിൽ 10 മണിയുടെ ശബ്ദം മുഴങ്ങിയതും, അവളുടെ ഹൃദയതാളവും മുഴങ്ങിക്കേട്ടു…
സിസ്റ്റത്തിന് അരികിലേക്ക് നടക്കുമ്പോൾ ഉള്ളിൽ ഭയം നിറഞ്ഞു… വളരെ നന്നായി പരീക്ഷ അഭിമുഖീകരിച്ചു എന്ന ആത്മവിശ്വാസത്തെ വിഴുങ്ങാൻ ഒരു നിമിഷത്തേക്ക് എങ്കിലും ആ ഭയത്തിന് ശേഷിയുണ്ട്… ശ്രീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ നിമിഷം…. അപ്പോഴും മനസ്സിൽ ആമിയുടെ വാക്കുകൾ നിറഞ്ഞു…
“കോളേജ് പേജിൽ അവർ യൂണിവേഴ്സിറ്റി ടോപ്പേഴ്‌സിന്റെ പേര് മാത്രേ അന്നൗൻസ് ചെയ്യൂ…. ”
രണ്ടും കല്പ്പിച്ചു മിഥു കോളേജ് ഒഫീഷ്യൽ പേജ് സെർച്ച് ചെയ്തു….
“സൈറ്റ് എറർ………… !!!!!! ”
“ശേ… നാശം…. ” അവൾക്ക് ആകെ ടെൻഷൻ ആയി… വീണ്ടും അത് തന്നെ കാണിക്കുന്നു…
“ഇനിയിപ്പോ യൂണിവേഴ്സിറ്റി സൈറ്റിൽ നോക്കാം…. ” അതോർത്തു കീ വേർഡ് ടൈപ്പ് ചെയ്യാൻ തുടങ്ങിയതും കറന്റ് പോയി… യു പി എസ് ഉണ്ട്, പക്ഷേ വൈഫൈ കട്ട് ആയി…
“ഹോ, ഇത് എന്തൊരു കഷ്ടമാ എന്റെ കൃഷ്ണാ…. ”
പെട്ടന്ന് അവൾക്ക് ഫോണിലെ നെറ്റും ആയി കണക്ട് ചെയ്യാൻ തോന്നി…. ഫോൺ കയ്യിൽ എടുത്തതും ആമിയുടെ കാൾ വന്നു…
“യാ.. ഹൂ….. കൂ….ക്കൂൂ… ” ആമി വിളിച്ചു കൂവാൻ തുടങ്ങി…
“ആമി…. ആമി….. ഡി….. ” മിഥു ദേഷ്യത്തോടെ വിളിച്ചതും അവൾ നിർത്തി…
“ആമി റിസൾട്ട് പറ എനിക്ക് നെറ്റ് കിട്ടുന്നില്ല…. ”
മിഥുവിന്റെ ദേഷ്യവും ഉത്കണ്ഠയും നിറഞ്ഞ സ്വരം കേട്ടപ്പോൾ അവളെ പറ്റിക്കാൻ ആമിക്ക് കഴിഞ്ഞില്ല….
“മിഥു… കൺഗ്രാറ്റ്സ് ഡാ… നീയാ യൂണിവേഴ്സിറ്റി ടോപ്പർ….”
“മ്മ്… താങ്ക്യു…”
മിഥുവിൽ നിന്നും അടക്കിപിടിച്ച മറുപടി കേട്ടപ്പോൾ ആമിക്ക് മനസ്സിലായി അവൾ കരയുകയാണെന്ന്…. മിഥു പെട്ടന്ന് തന്നെ കാൾ കട്ട് ചെയ്തു….അവൾ ലതയെയും സന്തോഷവാർത്ത അറിയിച്ചു… അവർ ഒരുപാട് അഭിമാത്തോടെ അവളുടെ നെറുകിൽ തലോടി….
“അമ്മേ ഞാൻ ഒന്ന് നന്ദനത്തിൽ പോയി വരാം….അച്ഛനോട് പറയണം എന്റെ ഈ സന്തോഷം… “നിറ കണ്ണുകളോടെ മിഥു പറഞ്ഞു..
“ഒറ്റക്ക് പോവോ… ഞാനും വരാം മോളെ… ”
“വേണ്ടമ്മേ… എനിക്ക് കുറച്ചു നേരം അവിടെ ഒറ്റക്ക് ഇരിക്കണം…. ”
“മ്മ്… മോള് പോയി വാ… അപ്പോഴേക്കും അമ്മ എല്ലാരേയും ഈ അറീക്കട്ടെ….”
മിഥു സ്കൂട്ടിയുമായി നന്ദനത്തിൽ എത്തി…അവൾ നേരെ പോയത് അച്ഛന്റെ കുഴിമാടത്തിലേക്കാണ്…
“അച്ഛാ…. അച്ഛന്റെ ആഗ്രഹം പോലെ മിഥുമോള് എല്ലായിടത്തും ഒന്നാമതായി….അച്ഛന് നേടാൻ കഴിയാതെ പോയ ആ സ്വപ്നം ഇന്ന് എന്റെ പേരിൽ ഉണ്ട്…. യൂണിവേഴ്സിറ്റി ടോപ്പർ ആയിട്ടാ ഞാൻ വന്നേക്കുന്നെ…. അച്ഛൻ എന്നെ കേൾക്കുന്നുണ്ടോ…. എനിക്ക് പരിഭവം ഒന്നുല്ലാട്ടോ… സങ്കടം മാത്രേ ഉള്ളു, ഈ സന്തോഷം പങ്കിടാൻ അച്ഛൻ അടുത്തില്ലല്ലോ… മറ്റൊന്ന് കൂടിയുണ്ട്ട്ടോ… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എനിക്ക് കിട്ടിയ പുണ്യം…. എന്റെ ശ്രീയേട്ടൻ… ഒരു ദിവസം ശ്രീയേട്ടനുമായി ഞാൻ ഇവിടെ വരും…”
മിഥു അവിടെ നിന്നും നേരെ കോട്ടൂരേക്ക് വന്നു… അവിടെ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു… സുഭദ്രയും അവളെ ചേർത്ത് പിടിച്ചു നിറഞ്ഞ സ്നേഹവാത്സല്യങ്ങളോടെ അവളുടെ ഇരു കവിളിളും ഉമ്മ വെച്ചു…. ദേവൻ അവൾക്കുള്ള സമ്മാനനങ്ങളും മധുരവുമായി എത്തി…. അവർ ആ സന്തോഷവും ആഘോഷം ആക്കി മാറ്റി…
“ശ്രീക്കുട്ടി… നീ ഒന്ന് വന്നേ… ” തിരക്കുകൾക്ക് ഇടയിൽ നിന്ന് അവളെ മിഥു മുറിയിലേക്ക് കൂട്ടി വന്നു..
“എന്താ ഏട്ടത്തി….? ”
“അത് ശ്രീ… ശ്രീയേട്ടനോട് പറഞ്ഞോ…? ”
“ഏട്ടൻ രാത്രി അല്ലെ വിളിക്കാ… ഇന്ന് ഇതുവരെ ആരെയും വിളിച്ചിട്ടില്ല….ഏട്ടത്തി അറീച്ചു കാണും എന്നാ എല്ലാരും വിചാരിച്ചത്… ”
“നിനക്ക് ഒന്നു വിളിച്ചു പറഞ്ഞൂടെ… എല്ലാം അറിഞ്ഞൂടെ നിനക്ക്… ”
“സോറി ഡിയർ… ഈ സന്തോഷത്തിൽ വിട്ടുപോയി… ബാ ഇപ്പൊ തന്നെ വിളിക്കാം… ബട്ട് ഇന്ന് ഏട്ടത്തി സംസാരിക്കണം.. ”
“ഞാനോ…? ”
“അതെ… ഏട്ടത്തി തന്നെ.. ”
“വേണ്ട മോളെ… ശ്രീയേട്ടൻ ഫൈനൽ പ്രിപറേഷൻസിൽ അല്ലെ… റിസർച്ച് പേപ്പർ സബ്മിറ്റ് ചെയ്യാൻ പോകുവല്ലേ ഉടനെ… അപ്പൊ ഇപ്പോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കേണ്ട… വേറെ ഒരു ചിന്തയും വേണ്ട….നീ വിളിച്ചു പറ… പ്ലീസ്… ”
“ഹ്മ്മ്… ശരി…. ”
ശ്രീക്കുട്ടി ഫോൺ എടുത്ത് ശ്രീയെ വിളിച്ചു…
“ഹലോ, എന്താ മോളെ ഈ സമയത്ത്… ”
“അതോ ഇവിടെ ഒരു സന്തോഷം ഉണ്ടായി….അത് പറയാൻ വിളിച്ചതാ…”
“എന്ത് സന്തോഷം….? ”
“അതോ, യുവർ വൈഫ് ഹാസ് ബികം ദി യൂണിവേഴ്സിറ്റി ടോപ്പർ ഓഫ് ദിസ് ഇയർ…”
ശ്രീക്കുട്ടി ഒരു പ്രത്യേക രീതിയിൽ പറഞ്ഞതും, അവൻ നിശബ്ദനായി… മറുപടി ഒന്നും കേൾക്കാതായതോടെ ശ്രീക്കുട്ടി വീണ്ടും ചോദിച്ചു…
“ഏട്ടാ, ഏട്ടൻ കേട്ടില്ലേ… ഏട്ടത്തിയാ യൂണിവേഴ്സിറ്റി ടോപ്പർ എന്ന്… എന്തേലും പറ… ഇവിടെ എന്റെ തൊട്ടടുത്ത് എല്ലാം കേട്ട് ഇരിക്കുന്നുണ്ട്… എല്ലാരും ഇവിടെ വലിയ ആഘോഷത്തിലാ, ബട്ട് ഏട്ടത്തിടെ മാത്രം മുഖം തെളിഞ്ഞിട്ടില്ല…. ഏട്ടാ…. ”
“കൺഗ്രാറ്റ്സ് മിഥു…. ”
അവളുടെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവൻ ഫോൺ വെച്ചു… ഫോണിലെ സ്ക്രീൻ സേവർ ആയി ഇട്ടിരുന്ന അവളുടെ ഫോട്ടോയിൽ അവൻ തന്റെ ചുണ്ടുകൾ ചേർത്തു… അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…
മിഥുവിന് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു…ഒരുപാട് നാളിന് ശേഷം ശ്രീയുടെ മിഥു എന്ന വിളി അവളിൽ ആനന്ദം നിറച്ചു… നിറകണ്ണുകളോടെ അവൾ ശ്രീക്കുട്ടിയെ ഇറുക്കെ പുണർന്നു…. അപ്പോഴും വലതു കൈകൊണ്ട് തന്റെ താലിയെ അവൾ നെഞ്ചോടു ചേർത്ത് വെച്ചു….
📌📌📌📌📌📌📌📌📌📌📌📌📌📌📌📌
ദിവസങ്ങൾ വീണ്ടും കടന്നുപോയി…
“അച്ഛാ കോളേജിൽ നിന്ന് വിളിച്ചിരുന്നു…കോൺവൊക്കേഷൻ നെക്സ്റ്റ് വീക്ക് ഉണ്ടാകും എന്ന്… യൂണിവേഴ്സിറ്റി ടോപ്പേഴ്‌സിന്റെ കൺഗ്രാറ്റ്ലേഷൻസ് സെറിമണിയും…. ”
“ആ അപ്പൊ ആ ദിവസത്തെ എല്ലാ പ്രോഗ്രാംസും ഇപ്പോഴേ മാറ്റി വെക്കാൻ ഞാൻ മാനേജരോട് പറഞ്ഞേക്കാം…..എനിക്കും കാണണം, എന്റെ നന്ദൻ ഒരുപാട് ആഗ്രഹിച്ചതാ ആ കാഴ്ച്ച കാണണമെന്ന്… അവന്റെ സ്ഥാനത്ത് ഞാൻ ഉണ്ടാകും… ”
“മിഥുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു…ദേവൻ അവളെ ചേർത്ത് നിർത്തി ആ മീഴിനീർ തുടച്ചു…. ശ്രീ യുടെ കാര്യം ചോദിക്കണം എന്ന് അവൾക്കുണ്ടായിരുന്നു….എങ്കിലും തിരിച്ചു ദേവൻ എന്തെങ്കിലും ചോദിച്ചാൽ അവൾക്ക് മറുപടി ഇല്ലായിരുന്നു…
“ശ്രീക്കുട്ടി…. ”
“എന്താ ഏട്ടത്തി… എന്തോ പറയാൻ ഉണ്ടല്ലോ…? ”
“മ്മ്, നെക്സ്റ്റ് വീക്ക് കോൺവൊക്കേഷനാണ്… ”
“ആണോ അന്ന് അപ്പൊ ഏട്ടത്തിക്ക് പ്രൈസ് കിട്ടില്ലേ, യൂണിവേഴ്സിറ്റി ടോപ്പർടെ.. ”
“മ്മ്… ”
“അപ്പൊ എന്തായാലും ഞാനും വരും… ”
“ശ്രീയേട്ടൻ അന്നെങ്കിലും വരുമോ ശ്രീക്കുട്ടി…? ”
“അറിയില്ല ഏട്ടത്തി… റീസെർച്ച് വർക്‌സും, പേപ്പർ പ്രസന്റേഷനും ഉടനെ കഴിയും എന്നല്ലേ പറഞ്ഞത്…. വിളിക്കുമ്പോ ഈ കാര്യം പറയാം മറുപടി എന്താകും എന്ന് നോക്കാം… ”
മിഥു അസ്വസ്ഥതകളോടെ ആ പകൽ തള്ളി നീക്കി… രാത്രി ശ്രീയുടെ കാൾ വന്നതും മിഥു ആവേശത്തോടെ അവൾക്ക് അരികിൽ എത്തി… പക്ഷേ ശ്രീയുടെ ഭാഗത്ത് നിന്ന് വരുന്നതിനെ കുറിച്ച് പ്രത്യേകിച്ച് മറുപടി ഒന്നും ലഭിച്ചില്ല…. ശ്രീ വരുമോ എന്ന് ചോദിക്കാനും മിഥു സമ്മതിച്ചില്ല…
“എന്ത് പണിയാ ഏട്ടത്തി, നമുക്ക് ഏട്ടനോട് ചോദിക്കാരുന്നല്ലോ കോൺവൊക്കേഷന് വരുമോന്ന്….? ”
“വേണ്ട മോളെ, ശ്രീയേട്ടന് താല്പര്യം ഉണ്ടെങ്കിൽ വരട്ടെ… ഇനി വരാൻ കഴിയാത്ത സാഹചര്യമാണെങ്കിലോ..നിർബന്ധിക്കേണ്ട… ”
സ്വയം ആശ്വസിക്കാൻ പറയുമ്പോഴും അവളുടെ കണ്ണുകൾ അവളെ ചതിച്ചു….
പിന്നീടുള്ള ഓരോ ദിവസവും മിഥു ഉണരുന്നത് ശ്രീ വരും എന്ന പ്രതീക്ഷയോടെയാണ്.. പക്ഷേ ഒടുക്കം നിരാശ ആയിരുന്നു ഫലം… അങ്ങനെ കോൺവൊക്കേഷൻ ഡേ വന്നെത്തി… അന്ന് രാവിലെ വരെ അവൾ ശ്രീയെ പ്രതീക്ഷിച്ചു, ഒരു സർപ്രൈസുമായി ശ്രീ വരുമെന്ന്… പക്ഷേ ആ ആഗ്രഹം അവൾക്ക് മറക്കേണ്ടി വന്നു…
“ഈ അവസരത്തിൽ അച്ഛൻ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചു…. അത് ഒരിക്കലും ഇനി നടക്കില്ല…. ശ്രീയേട്ടനും ഇന്ന് ദൂരെയാണ്… “നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ പടികൾ ഇറങ്ങി….
റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള ഖാദി സിൽക്ക് സാരിയിൽ മിഥു ഒരുപാട് സുന്ദരിയായിരുന്നു… താഴെ നിന്നവർ എല്ലാരും കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു….
“ഏട്ടത്തി സൂപ്പർ… ഇന്ന് എല്ലാ രീതിയിൽ സ്റ്റാർ ആവുമല്ലോ… ”
മിഥു ഒന്ന് ചിരിച്ചു… ശ്രീയുടെ അഭാവമാണ് ആ മങ്ങിയ പുഞ്ചിരിയുടെ കാരണമെന്ന് എല്ലാരും മനസ്സിലാക്കി…കോളേജിൽ എത്തി നേരെ ഓഡിറ്റോറിയം ലക്ഷ്യം വെച്ച് അവർ നടന്നു… കോട്ടൂർ നിന്നും ശ്രീനിലയത്തിൽ നിന്നും മിക്കവരും വന്നിരുന്നു മിഥുവിനൊപ്പം…. ആമിയും അവരുടെ അരികിലേക്ക് വന്നു… ഒപ്പം അവളുടെ അച്ഛനും അമ്മയും അനിയനും ഉണ്ടായിരുന്നു……
റെഡ് ആൻഡ് വൈറ്റ് തീംൽ മനോഹരമായി അറേഞ്ച് ചെയ്ത ഓഡിറ്റോറിയം… എല്ലാവരും ഓരോരുത്തർക്കും വേണ്ടി റിസേർവ് ചെയ്ത സീറ്റിൽ ഇരുന്നു… വിശിഷ്ട വ്യക്തികൾ ഓരോരുത്തരും ഡയസ്സിൽ ഇരുന്നു….സ്റ്റേജിന് ചുറ്റും ആരൊക്കെയോ തിരക്ക് കൂട്ടുന്നു…
“ഇതെന്താ പ്രോഗ്രാം തുടങ്ങാത്തത്…. ” മിഥു അക്ഷമയോടെ ചോദിച്ചു…
“ശങ്കർ സർ എത്തിയിട്ടില്ലഡി… ”
ആമി പറഞ്ഞു തീരും മുന്നേ ശങ്കർ സ്റ്റേജിലേക്ക് കയറിവന്നു… കരഘോഷങ്ങളോടെ പരിപാടി ആരംഭിച്ചു…
ക്ഷണിക്കപ്പെട്ട അഥിതികളെ എല്ലാം സ്വാഗതം ചെയ്ത ശേഷം, ഉൽഘാടനകർമ്മം ശങ്കർ നിർവഹിച്ചു… ശേഷം അയാൾ മൈക്കിന് അരികിലേക്ക് നടന്നു….
“ഏവർക്കും നമസ്കാരം…
നിങ്ങൾക്ക് എല്ലാവർക്കും അറിയാം കഴിഞ്ഞ 20 വർഷമായി ഈ സരസ്വതി വിദ്യാലയത്തിന്റെ അമരത്ത് ഞാൻ ഉണ്ടായിരുന്നു എന്ന്… പക്ഷേ ഇന്ന് എനിക്ക് കളമൊഴിഞ്ഞേ മതിയാകൂ… വേദനയോടെ അല്ല, തികഞ്ഞ സന്തോഷത്തോടെ അഭിമാനത്തോടെ…. ഒരിക്കൽ ജീവിതത്തിൽ തകർച്ചയുടെ വാക്കോളം എത്തി നിന്ന എന്നെ കൈപിടിച്ച് ഉയർത്തിയ ഒരു വലിയ മനുഷ്യൻ ഉണ്ട്…. ശങ്കരനാരായണൻ… ഇന്നത്തെ ശ്രീനിലയം ഗ്രൂപ്പിന്റെ എംഡി ദേവരാജന്റെ, എന്റെ പ്രിയ മിത്രത്തിന്റെ അച്ഛൻ… ആത്മഹത്യയുടെ വക്കിൽ എത്തി നിന്ന എന്നെ ഈ കോളേജിന്റെ തലപ്പത്തു ഇരുത്തി ഒരു ജീവിതം തന്നത് ആ വലിയ മനുഷ്യനാണ്…പിന്നെ ഈ സ്ഥാപനത്തിന്റെ പേരിന്റെയും പെരുമയുടെയും തണലിലാണ് ഞാനും എന്റെ ശങ്കേഴ്സ് ഗ്രൂപ്പും വളർന്നത്… ഈ കാണുന്ന നിലയിൽ എത്തിയത്… അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഉണ്ടായത്… എന്നും ഒരു പേരിനെന്ന പോലെ കോളേജ് ചെയർമാൻ സ്ഥാനത്ത് ഞാൻ ഇരുന്നിട്ടുണ്ടെന്നെ ഉള്ളു… പരോക്ഷമായി എല്ലാ ഉത്തരവാദിത്തവും ചുമതലകളും നിർവഹിച്ചത് ശ്രീനിലയം ഗ്രൂപ്പ് തന്നെയാണ്…
ശങ്കരനാരായണൻ സാറിന്റെ ഓർമ്മയ്ക്കായുള്ള ഈ സ്ഥാപനം ഇനി എല്ലാ അർത്ഥത്തിലും ശ്രീനിലയം ഗ്രൂപ്പിന്റെ പേരിൽ ആവണം… ഈ ചെയർമാൻ സ്ഥാനം അനുയോജ്യനായ വ്യക്തിക്ക് തന്നെ നൽകുന്നു എന്ന കൃതാർഥതയോടെയാണ് എന്റെ മടക്കം…
I hearty welcome Dr. Sreeram Devaraj, the new Chairman of Shanker’s Institute of Science & Technology……
ചുറ്റും കയ്യടികൾ മുഴങ്ങി…
ദേവനും ലതയും ഒഴികെ മറ്റെല്ലാവരും ഒരു നിമിഷം അമ്പരന്നു….ഒരു ഡാർക്ക് ബ്ലു സ്യുട്ടിൽ ശ്രീ കൂടുതൽ എലഗന്റ് ലൂകിംഗ് ആയി… ഒരു അധ്യാപകനിൽ നിന്നും ഒരു ബിസിനസ്മാനിലേക്ക് ഉള്ള മാറ്റം ഏവരെയും ഞെട്ടിച്ചു….
സ്റ്റേജിലേക്ക് കയറി വരുന്ന ശ്രീയെ കണ്ടതും മിഥു അറിയാതെ എഴുന്നേറ്റു പോയി…
ശ്രീക്കുട്ടിയും ആമിയും പെട്ടന്ന് അവളെ കയ്യിൽ പിടിച്ചു സീറ്റിൽ ഇരുത്തി….താൻ കാണുന്നത് സത്യമോ വെറും സ്വപ്നമോ എന്ന് തിരിച്ചറിയാനാവാതെ അവൾ നിശ്ചലയായിരുന്നു….സ്റ്റേജിൽ അഥിതികൾക്കൊപ്പം നടുക്കായിതന്നെ ശ്രീയും ഇരുന്നു…..ശ്രീ, ശങ്കറിനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…. ഒരു നോട്ടം കൊണ്ട് പോലും അവൻ മിഥുവിനെ കടാക്ഷിച്ചില്ല…. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…. പതിയെ ആ കാഴ്ച്ച മങ്ങി തുടങ്ങിയപ്പോൾ, അവൾ പെട്ടന്ന് തല കുനിച്ചു… രണ്ടു തുള്ളി കണ്ണുനീർ അവളുടെ കൈകളിൽ പതിച്ചു…
ശ്രീയുടെ കണ്ണുകൾ ഒരു നിമിഷം മിഥുവിനെ തേടി വന്നു… മനസ്സ് അവൾക്ക് അരികിലേക്ക് കുതിച്ചു….
“മിഥു… കുറച്ചു നിമിഷങ്ങൾ കൂടി… എനിക്ക് വേണ്ടി 2 വർഷം കാത്തിരുന്നില്ലേ…..ഈ കാത്തിരിപ്പ് ഇന്ന് അവസാനിക്കും…. ” അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവളിൽ നിന്ന് നോട്ടം മാറ്റി…
മിഥു കണ്ണുകൾ പതിയെ തുടച്ചു വീണ്ടും തല ഉയർത്തി ശ്രീയെ നോക്കി…
“ശ്രീയേട്ടാ, എന്നെ ഒന്ന് നോക്ക്… ഒരു വട്ടം എങ്കിലും… വെറുപ്പാണോ എന്നോട്…. ” വിളിച്ചു കൂവാൻ അവൾക്ക് തോന്നി… പക്ഷേ മനസ്സ് നിറഞ്ഞു നിന്ന ശബ്ദം പുറത്തേക്ക് വന്നില്ല….
Now to it’s time to congratulate the university toppers from our college…. let me invite Mydhili Nadhagopal, the university first holder of this year….Give her a big applause….
അന്നൗൺസ്‌മെന്റ് ഡെസ്കിൽ നിന്നും മിഥുവിനെ ക്ഷണിച്ചുകൊണ്ട് ശബ്ദം ഉയരുന്നതും, ചുറ്റും തനിക്ക് വേണ്ടി മുഴങ്ങുന്ന കയ്യടികളും ഒന്നും അവൾ അറിഞ്ഞില്ല….അവളുടെ ചിന്തകളിൽ ശ്രീയുടെ മുഖവും ശബ്ദവും മാത്രം നിറഞ്ഞു നിന്നു…
“മിഥു… പോ… നിന്റെ പേര് വിളിച്ചു… ”
ആമി അവളെ തട്ടിവിളിച്ചു… അവൾ ഏതോ സ്വപ്നത്തിൽ എന്നപോലെ ഞെട്ടി ഉണർന്നു…
“പോ, ഏട്ടത്തി… പേര് വിളിച്ചു….”
അവൾ യാന്ത്രികമായി സ്റ്റേജിലേക്ക് കയറി… ആ മിഴികൾ ശ്രീയിൽ തന്നെ തറഞ്ഞു നിന്നു…പക്ഷേ തിരിച്ചു ഒരിക്കൽപോലും അവൻ അവളെ നോക്കിയില്ല….
I request Dr. Sreeram Devaraj, our honourable college chairman to handover the momento….
“ശ്രീയേട്ടനിൽ നിന്ന് എന്റെ സ്വപ്നസമ്മാനം സ്വീകരിക്കുന്നു…. ” അതോർത്തപ്പോൾ അവളുടെ മനസ്സിൽ ഒരു പുഞ്ചിരി വിളിച്ചു… അത് ചുണ്ടിലും നിറഞ്ഞു… ശ്രീക്കും ഏറെ അഭിമാനം തോന്നി…
ശ്രീ അവൾക്കുള്ള മൊമെന്റോ സമ്മാനിക്കുമ്പോൾ അവൾ ആ വിരലിൽ ഒന്ന് തൊട്ടു… ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു, നിറമിഴികളോടെ ഇരുവരും ആ നില്പിൽ കൺകുളിർക്കെ പരസ്പരം കണ്ടു…
കാണികൾക്കു അതൊരു കൗതുകമായി മാറി… ഭർത്താവിൽ നിന്നും അംഗീകാരം സ്വീകരിക്കുന്ന ഭാര്യ… അപൂർവ്വ സുന്ദരമായൊരു കാഴ്ച്ച….സുഭദ്രയുടെയും ലതയുടേയുമൊക്കെ കണ്ണുകൾ അഭിമാനത്താലും സന്തോഷത്താലും നിറഞ്ഞു…
കയ്യടി ശബ്ദം ഉയർന്നപ്പോൾ ഇരുവരും നോട്ടം മാറ്റി…
കോളേജ് ടോപ് ഫൈവ് ( ഫസ്റ്റ് മിഥുവും, ബാക്കി 4 പേർ ) വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി… അതിൽ ഒരാൾ ആമി ആയിരുന്നു… ആ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ അവളുടെ കണ്ണും ഒരാൾക്ക് വേണ്ടി ചുറ്റും പരതി… പക്ഷെ നിരാശ ആയിരുന്നു ഫലം… ഈ നിരാശക്ക് കാരണം സ്വന്തം പിഴവ് എന്ന് സ്വയം പഴിച്ചുകൊണ്ട് അവൾ ആ പ്രൈസ് ഏറ്റുവാങ്ങി…
പിന്നീട് സർട്ടിഫിക്കറ്റ് ഡിസ്ട്രിബ്യുഷൻ, ഗ്രൂപ്പ് പിക് എടുക്കൽ, തൊപ്പി വലിച്ചെറിയൽ ( അത് പിന്നെ ഈ പ്രൊഫഷണൽ കോഴ്സ് graduation ഡേക്ക് ഒരു പതിവാണല്ലോ… ) പിന്നെ സെൽഫി… അങ്ങനെ അങ്ങനെ സമയം കടന്നു പോയി…മിഥുവിന്റെ മനസ്സിൽ ശ്രീ ആയിരുന്നത് കൊണ്ട് ഒന്നിലും താല്പര്യം തോന്നിയില്ല… പക്ഷേ ആമിയെ വിഷമിപ്പിക്കാതെ ഇരിക്കാൻ അവൾക്ക് ഒപ്പം ചേർന്നു…
ശ്രീ അപ്പോഴും ഒഫീഷ്യൽ തിരക്കിൽ ആയിരുന്നു… കോളേജ് ബോർഡ് മെംബേർസുമായി മീറ്റിംഗ്, ഒപ്പം ദേവനും ഉണ്ടായിരുന്നു… കുറച്ചു കഴിഞ്ഞു ശ്രീ എല്ലാവർക്കും അരികിലേക്ക് വന്നു… മിഥുവിന് അഭിനന്ദനങ്ങൾ അറിയിച്ചു നിന്നവർ ശ്രീയെ കണ്ടപ്പോ അവനോട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി… പക്ഷേ ശ്രീ അവളോട് മാത്രം അകന്നു നിന്നു….തന്നെ ഒന്ന് നോക്കുന്ന പോലും ഇല്ല എന്ന് മനസ്സിലാക്കി അവൾ പതിയെ അവിടെ നിന്ന് മാറിനിന്നു….
“എന്താ ഏട്ടത്തി…? ”
“എനിക്ക് വീട്ടിൽ പോകണം.. ”
“ഇപ്പോഴെയോ… എന്തോ കൾച്ചറൽ പ്രോഗ്രാംസ് ഉണ്ട്… അത് കണ്ടിട്ട് പോരെ…”
“ഇല്ലടാ… എനിക്ക് വയ്യ… ”
“എങ്ങനെ പോകും…? ”
“അത്… ഞാൻ.. ഞാൻ ഒരു ഓട്ടോ പിടിച്ചു പൊക്കോളാം… ”
“വേണ്ട വാ എന്റെ കൂടെ… ”
ശ്രീകുട്ടി അവളുടെ കൈപിടിച്ചു മുന്നോട്ട് നടന്നു… പെട്ടന്ന് ഒരു കാറിന്റെ ഡോർ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു… ശ്രീക്കുട്ടി നിർബന്ധപൂർവ്വം അവളെ ഫ്രന്റ് സീറ്റിലേക്ക് കയറ്റി ഡോർ അടച്ചു….
തുടരും……
( കുറച്ചു ഞാൻ ഓടിച്ചിട്ടുണ്ട്… കാരണം മിഥുവിനെയും ശ്രീയെയും അക്കര ഇക്കരെ നിർത്തി ഞാൻ എന്ത് കഥ പറയാനാണ്… അപ്പൊ അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചിട്ട് ബാക്കി കഥ പറയാം എന്ന് കരുതി… ഇനി അങ്ങനെ ഒരുപാട് ഒന്നും ഇല്ലാട്ടോ പറയാൻ… നെക്സ്റ്റ് പാർട്ടിൽ തീർക്കാൻ ഞാൻ ശ്രമിക്കും

by