11/05/2026

അഗ്നിമിത്ര : ഭാഗം 13

രചന – കൽക്കി

“അഗ്നി……അനന്തന്റെ കൈ തടയാറായോ നി……”

“ഹഹമ്മ്മ്…. മ്മ്മ്ഹമ്മ… മ്മ്മ്…..”

(രക്ഷിക്കാൻ അവകാശം ഉള്ളവർക് മാത്രമേ ശിക്ഷിക്കാനും അവകാശം ഉള്ളു.)

അത്‌ പറഞ്ഞോണ്ട് ഞാൻ അമ്മൂട്ടിയുടെ നേരെ തിരിഞ്ഞു.

“ഹ്മ്മ്…. മ്മ്മ്….. മ്മ്മ്ഹഹ്മ്മ്‌……”

(ഞാൻ പറയുന്നത് കേട്ട് അത്പോലെ തന്നെ ഇവരെ പറഞ്ഞു മനസിലാക്കണം മോള്.)

അമ്മൂട്ടി തലയാട്ടി കാണിച്ചതും ഞാൻ വീണ്ടും അവരുടെ നേരെ തിരിഞ്ഞു. എന്റെ കൈക്കുള്ളിൽ ഇരുന്ന നന്ദേട്ടന്റെ കൈ പയ്യെ അയച്ചു കൊടുത്തു. പെട്ടെന്ന് എനിക്കുണ്ടായ ഭാവമാറ്റത്തിൽ അവർ രണ്ടുപേരും കുറച്ച് പകച്ചുനിൽകുവാണ്.

“ഹഹമ്മ്മ്…. മ്മ്മ്….. മ്മ്ഹമ്മ…….”

അത്‌ പറഞ്ഞു ഞാൻ അമ്മൂട്ടിയെ തലയാട്ടി കാണിച്ചു. അത്‌ കണ്ട ഉടനെ അവൾ…..

(ആദ്യത്തെ കാര്യം, ഒന്ന് നിങ്ങൾ എന്റെ അമ്മൂട്ടിയ്ക് നേരെ കൈ ഉയർത്തി… അവള് ചെയ്തത് തെറ്റാണെങ്കിൽ അത്‌ തിരുത്തികൊടുക്കാൻ ഉള്ള അവകാശം നിങ്ങൾക് ഉണ്ടായിരുന്നു പക്ഷെ ഇപ്പോ അതില്ല. അത്കൊണ്ട് ഇനി അത്‌ ആവർത്തിക്കാൻ നിക്കണ്ട.)

“ഹഹമ്മ്മ്…..”

(ഇനി രണ്ടാമത്തെ കാര്യം.)

“ഹഹമ്മ്മ്…… മ്മ്ഹമ്മ…. മ്മ്മ്….”

ഞാൻ അത്‌ പറഞ്ഞപ്പോ ചുളിഞ്ഞ നെറ്റിയോടെ എന്നെ നോക്കിയ അമ്മൂട്ടിയെ ഞാൻ കണ്ണുചിമ്മി കാണിച്ചു.

(നിങ്ങള് പറഞ്ഞപോലെ ഞങ്ങൾ ഇവിടുന്ന് ഇറങ്ങാം. പക്ഷെ….)

അത്‌ കേട്ടതും അവർ വിജയീഭാവത്തിൽ ചിരിച്ചു. അത്‌ കണ്ടുകൊണ്ട്‌ തന്നെ ഞാൻ തുടർന്നു.

‘മ്മ്മ്…. മ്മ്മ്….. ഹഹഹമ്മ്മ്മ്ഹഹ….”

(ഞങ്ങള്ക് കുറച്ച് ദിവസത്തെ സമയം വേണം.)

“ഹ്മ്മ്…. സമയം അതൊന്നും പറ്റില്ല….. ഇപ്പോ ഇറങ്ങണം. എല്ലാരും.”

“ഹഹമ്മ്മ്…… മ്മ്ഹമ്മ്മ്മ്… മ്മ്ഹമ്മ…..”

എന്റെ വാക്കുകൾ കേട്ടതും അമ്മൂട്ടി ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി.

(അതിനു ഞാൻ അപേക്ഷിച്ചതല്ല….)

അത്‌ കേട്ടതും അപ്പച്ചി ഒരു സംശയത്തോടെ എന്നെ നോക്കി.

“ഹഹമ്മ്മ്…. മ്മ്മ്….. മ്മ്ഹമ്മ…. മ്മ്മ്മ്…”

(വല്യേച്ചി പോയിട്ട് ഒരു മാസം പോലും ആയില്ല…. അത്‌ കഴിഞ്ഞ ഉടനെ അമ്മയും….)

“ഹഹമ്മ്മ്…. മ്മ്ഹമ്മ…. മ്മ്മ്…….”

(അപ്പച്ചി അച്ഛയുടെ അനിയത്തി ആണെന്ന് ഇവിടുള്ളോർക്ക് എല്ലാർക്കും അറിയാം… ഇവിടെ രണ്ട് പെങ്കൊച്ചുങ്ങളും മാസം തികയാത്ത ഒരു കൊച്ചും മാത്രം ഉള്ളപ്പോൾ അതും സ്വന്തം ചേട്ടന്റെ മക്കളെ വീടിൽ ഇറക്കി വിടുക എന്നൊക്കെ പറഞ്ഞാൽ…..)

“നി എന്താ പറഞ്ഞു വരുന്നത്…..” നന്ദേട്ടൻ എന്നെ സൂക്ഷിച് ഒന്ന് നോക്കി… അത്‌ കേട്ടതും എന്റെ മുഖത്ത് ഒരു ചിരി വിടർന്നു..

“ഹ്ഹ്മ്മ്‌…. മ്മ്മ്…. എംഎംഎംഹ്ഹ്… മ്മ് ”

(ഇക്കാര്യോം പറഞ്ഞു ഞാൻ പോലീസിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ അത്‌ ഞങ്ങൾക് അനുകൂലമായിരിക്കും. നിങ്ങളെ എല്ലാരുടെയും മുന്നിൽ അപമാനിക്കണം എന്നൊന്നും ഞങ്ങൾക് ഇല്ല… നിങ്ങള് പറഞ്ഞപോലെ ഞങ്ങൾ ഇവിടുന്ന് ഇറങ്ങുകയും ചെയ്യും… പക്ഷെ കുറച്ച് സമയം വേണം… ഇവരെക്കൊണ്ട് എനിക്ക് പെരുവഴിയിലേക്കു ഇറങ്ങാൻ പറ്റില്ലാലോ….”

“നി എന്താ ഞങ്ങളെ ഭീഷണിപെടുത്തുവാണോ….. “അപ്പച്ചി ഇരച്ചുകൊണ്ട് എന്റെ നേർക്ക് വന്നു.

“ഹഹമ്മ്മ്…. മ്മ്മ്…. മ്മ്ഹമ്മ്മ്……”

(എന്ത് വേണേലും നിങ്ങൾക് വിചാരിക്കാം… കുറച്ച് ദിവസം കൂടി ഞങ്ങള്ക് തന്നുന്നു കരുതി നിങ്ങൾക് ഒന്നും നഷ്ടപ്പെടാൻ ഇല്ല…. പക്ഷെ നിങ്ങൾക് എതിരെ ഞാൻ പരാതി കൊടുത്താൽ പലതും നഷ്ടപ്പെടും. ഞാൻ പരാതി കൊടുക്കുന്നത് വീടിനു വേണ്ടി ഒന്നും അല്ല… പക്ഷെ ഇത്രേം കാര്യങ്ങൾ ഈ വീട്ടിൽ നടന്നിട്ടും അതൊന്നും വകവെക്കതെ മനുഷ്യത്വം ഇല്ലാതെ ഞങ്ങളെ ഇറക്കി വിട്ടുന്ന് നാട്ടുകാർ അറിഞ്ഞാലോ….)

“ഹഹമ്മ്മ്….. മ്മ്മ്ഹമ്മ്മ്…… മ്മ…”

(കാര്യം പറഞ്ഞ ഈ വീട് ഇപ്പോ നിങ്ങളുടെ പേരിൽ ആയിരിക്കാം. പക്ഷേ ഞാൻ പറഞ്ഞതും പോയിന്റ് അല്ലെ…. ആലോചിച്ച നോക്ക് രണ്ടാളും.)

അപ്പച്ചിയുടെ മുഖത്തേക്ക് ദേക്ഷ്യം ഇരച്ചുകയറി…

“നി എന്റെ മുന്നിൽ നിന്ന് ഇത്രെയൊക്കെ സംസാരിക്കാറായോ…. അധികം വിളയല്ല് നി…. കേറികിടക്കാൻ ഒരു മേൽക്കൂര പോലും ഇല്ല…..”

“അമ്മേ… മതി….
ഞങ്ങള്ക് ഒന്ന് ആലോചിക്കണം….”

“അനന്താ…. എന്ത് ആലോചിക്കാൻ…. നി എന്ത് വേണേലും ചെയ്യടി….. അപ്പച്ചി എന്റെ നേർക്ക് വെല്ലുവിളി ഉയർത്തിയതും നന്ദേട്ടൻ അത്‌ തടയാൻ നോക്കുന്നത് ഒരു ചിരിയോടെ ഞാൻ നോക്കി നിന്നു.

“അമ്മ ഇങ്ങു വന്നേ…. “നന്ദേട്ടൻ അപ്പച്ചിയെ വലിച്ചു കൊണ്ട് പോയ്‌

“കുഞ്ഞേച്ചി….” അമ്മൂട്ടിടെ വിളി കേട്ട് ഞാൻ അവളുടെ നേരെ നോക്കി.

രണ്ടും കണ്ണും ചിമ്മി കൂട്ടത്തിൽ കൈയും ചേർത് ഒന്നുമില്ല എന്നർത്ഥത്തിൽ പറഞ്ഞുകൊണ്ട് ഞാൻ അവളെ ചേർത്തുനിർത്തി.

കുറച്ച് കഴിഞ്ഞതും അവർ തിരികെ വന്നു.

“നി പറഞ്ഞ പോലെ കുറച്ച് സമയം തരാം വേറൊന്നും കൊണ്ടല്ല. നി അല്ലെങ്കിലും ബാക്കിയുള്ളൊരു എന്റെ ചേട്ടന്റെ മക്കൾ ആണല്ലോ… അത്‌ കൊണ്ട് മാത്രം… മനസിലായല്ലോ…. അത്കൊണ്ട് ഞങ്ങൾ ഇപ്പോ ഇറങ്ങുകയാ… ഇത്രേം പെട്ടെന്ന് പൊക്കോണം ഇവിടുന്ന് “….അത്‌ പറഞ്ഞു അവർ ഇറങ്ങി പോകുകയും ചെയ്തു.

ഒരു ചിരിയോടെ ഞാൻ അത്‌ നോക്കി നിന്നു.

പിനീട് അമ്പികേച്ചിയും രാഖവേട്ടനും വഴി ഒരു വീട് ഏർപ്പാടാക്കി തന്നു… കൂടെ ഒരു ജോലി തനിക്കായും. ഈ നാട്ടിൽ നിന്നും മാറി ഒരു സ്ഥലത്ത് ആകണം എന്നത് എന്റെ തീരുമാനം ആയിരുന്നു. ഇങ്ങോട്ട് മാറുന്നതിനു മുൻപ് അവർ എനിക്കായി ഒരു ഫയൽ എടുത്തു തന്നു… കുറെ നാളുകൾക്കു മുന്നേ വല്യേച്ചിടെയും അമ്മൂട്ടിയുടെയും എന്റെയും പേരിൽ അമ്മ ബാങ്കിൽ ഡെപ്പോസിറ് ചെയ്ത പണത്തിന്റെ പപ്പേഴ്സ് ആയിരുന്നു അത്‌.
അമ്മ എന്തൊക്കെയോ മുൻകൂട്ടി കണ്ടപോലെ. ആദ്യം ഒക്കെ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ ഇപ്പോ എല്ലാം കൈപിടിയിൽ ആണ്. ഏറെക്കുറെ അതിനു തന്നെ സഹായിച്ചത് ഇവിടം ആണ്…

നിഹാര ഡാൻസ് അക്കാദമി.

ഒരു പുഞ്ചിരിയോടെ അകത്തേക്ക് കയറിയപ്പഴേ കേട്ടു ടീച്ചേർന്നും വിളിച്ചോണ്ട് ആർത്തു വിളിക്കുന്ന എന്റെ മക്കളെ…. ചെറുചിരിയോടെ നടന്ന് അകത്തേക്കു കയറി.

ഇവിടെ വന്നിട്ട് ഇപ്പോ കുറച്ച് മാസം ആയതേ ഉള്ളു. ഞാൻ പോരുമ്പോൾ അമ്മൂട്ടിക്ക് ക്ലാസ് ഉള്ള ദിവസം ആണെങ്കിൽ വാവാച്ചിയേയും കൊണ്ടുപോരും. ബാച്ച് ആയിട്ടാണ് ഇവിടെ ക്ലാസ്സിൽ നടക്കുന്നത്. അത്കൊണ്ട് ക്ലാസ് ഇല്ലാത്ത കുട്ടികൾ വാവച്ചിയെ നോക്കിക്കോളും. എനിക്ക് ക്ലാസ്സിൽ കയറുകയും ചെയ്യാം.

“ടീച്ചറെ…..”

വിളികേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഗായത്രിയാണ്. ഇവിടെ പഠിക്കാൻ വരുന്നതിൽ ഏറ്റവും മുതിർന്ന ആളാണ് ഗായത്രി. ഞാൻ ഇവിടെ എത്തി കുറച്ച് നാല് കഴ്ഞ്ഞിപ്പോൾ തൊട്ട് ഗായത്രിയും ഇവിടുണ്ട്. അവളെ കണ്ടതെ വാവാച്ചി എന്റെ കൈയിൽ കിടന്ന് തുള്ളാൻ തുടങ്ങി.

“അത്തി…. അത്തി….. എക്ക്……”

ഗായത്രിന്ന് വിളിക്കാൻ നോക്കുന്നതാണ്….. പക്ഷെ അത്തി ന്നെ വരു.

“എത്ര ദിവസായി എന്റെ കിണിമണിയെ ഞാൻ കണ്ടിട്ട്. അതെങ്ങെനെയാ നിന്നെ കൊണ്ടൊരാൻ പറഞ്ഞ നിന്റെ അമ്മ കേക്കുവോ…. “ഗായത്രി കേറുവോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ ചിരിച്ചുപോയി.

“ഹ്മ്മ്മ്…. മ്മ്ഹഹമ്മ്മ്മ്…. മ്മ്ഹണമ്മ…”

( ഇന്ന് ക്ലാസ്സിൽ ഇല്ലേ നിനക്ക് )

“ഉണ്ട് ഉണ്ട്…. രണ്ടാമത്തെ ബാച്ചാ…..ഈ കള്ള ചെക്കൻ വന്നുണ്ടെന്ന് അറിഞ്ഞു നേരത്തെ വന്നതല്ലേ ഞാൻ…..”

“അല്ലേടാ കുറുമ്പാ……”

അവളുടെ മുഖം മുഴുവൻ ഉമിനീരാക്കി നെറ്റിയിലിരിക്കുന്ന പൊട്ടു വലിച്ചെടുക്കാൻ ഉള്ള ശ്രമത്തിലാണ് അവൻ.

“അച്ചോ…. എന്റെ കുഞ്ഞി ചെക്കണ്‌ പൊട്ടു വേണോ… അത്തി വേറെ നല്ല പൊട്ടു തന്നു ചുന്ദരൻ ആക്കാറ്റോ പൊന്നുനെ…. ” വയറ്റിൽ ഇക്കിളി ആക്കിയതും അവന് പൊങ്ങി ചാടി ചിരിച്ചു… അത്‌ കണ്ട് നിന്നപ്പോഴാണ് പുറകിൽ നിന്ന് ഗായത്രിയെ ആരോ വിളിക്കുന്നത് കേട്ട് ഞങ്ങൾ തിരിഞ്ഞത്..

നോക്കിയതും ഞങ്ങളുടെ നേർക്ക് ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി നടന്നു വരുന്നത് കണ്ടു.

“ടീച്ചർ ഇവനേം കൊണ്ട് അകത്തേക്ക് പൊയ്ക്കോ…. ഞാൻ അങ്ങ് വന്നേക്കാം….”

ചെറിയ പരിഭ്രമത്തോടെ പറയുന്ന ഗായത്രിയെ സൂക്ഷിച്ചൊന്ന് നോക്കി തലയാട്ടി കാണിച് ഞാൻ അവനെകൊണ്ട് അകത്തേക്ക് നടന്നു.

🍁🍁🍁🍁🍁🍁🍁

“Hey……. ഗായത്രി നി എന്താ ഇവിടെ…. ഇവിടെ അല്ല്ലോ നി പഠിക്കണത്….”

“നിത്യേച്ചിയോ…… ഇവിടെ വന്നിട്ട് കുറച്ച് നാളായി… അല്ല ചേച്ചി എന്താ ഇവിടെ.”

“ഓഹ്.. ഞാൻ ഒരു ഫ്രണ്ട്‌ന്റെ ഒപ്പം വന്നതാ.. അവളുടെ സിസ്റ്റർനു ഇവിടെ അഡ്മിഷൻ എടുക്കാൻ….”

“ഹഹാ… ആണല്ലേ… എന്നാ ഞാൻ പോട്ടെ ക്ലാസ്സിൽ ഉണ്ട് ഇപ്പൊ….”

“ഹാ എന്താ ഇത്ര ദൃതി… നി തന്നെ അല്ലെ ഇവിടെ ഇത്രനേരം സംസാരിച്ച നിന്നത്…”

നിത്യേച്ചി കളിയാക്കി പറഞ്ഞതും ഞാൻ ഒന്ന് ചിരിക്കാൻ ആയി ശ്രമിച്ചു…

“ഇപ്പോ പോയത് ആരാ…. ഇവിടെ പഠിപ്പിക്കുന്നത്…. ആണോ….”

“അത്…. ഹ്ഹ…. അതെ… ഇവിടെ ഉള്ളതാ.. ”

“ആൾടെ കൊച്ചു ആണോ കൂടെ ഉള്ളത്….ക്യൂട്ട് ബേബി… പേരെന്താ കുട്ടീടെ…”

പേര്, അഗ്നിദേവ്…… നടന്നുപോകുന്ന ടീച്ചറെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.

( തുടരും )