11/05/2026

ജനനി : ഭാഗം 01

രചന – രോഹിണി ആമി

ജനീ…… രാവിലെ സുമ ചേച്ചിയുടെ വിളികേട്ടാണ് ജനി എണീറ്റത്……….. നേരം വെളുത്തു വരുന്നതേയുള്ളൂ………….. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്………. ഉറങ്ങാൻ സമ്മതിക്കില്ലേ….. കണ്ണു തിരുമ്മി കതകു തുറന്നു ചോദിച്ചു………

അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ജനി…….. രവിയേട്ടൻ എവിടെ…………

അച്ഛൻ ഇന്നലെ വന്നില്ല……….. ഒന്ന് വിളിച്ചു പറഞ്ഞു കൂടിയില്ല വരില്ലാന്ന്………. ഏതെങ്കിലും കാട്ടിലും മേട്ടിലും അലഞ്ഞുതിരിയുന്നുണ്ടാവും……….. കൂട്ടുകാരന്റെ കൂടെ………. ഒന്നും അറിയേണ്ടല്ലോ………..

ജനീ………. പേടിക്കുക ഒന്നും വേണ്ട……….. ഏട്ടനെ ആരോ ഫോണിൽ വിളിച്ചു പറഞ്ഞതാണ്……….. രാജേട്ടനെ ആരോ വെട്ടി…… പോലീസ് രവിയേട്ടനെയാണ് സംശയിക്കുന്നത്……….. അപ്പോൾ ഇങ്ങോട്ടേക്ക് വന്നില്ലേ……..

എന്തുവാ സുമേച്ചി ഈ പറയുന്നത്…… രാജൻ മാമയെ അച്ഛൻ വെട്ടുകയോ……… ഒരിക്കലും നടക്കാത്ത കാര്യമാണത്……… അവൾ ഉച്ചത്തിൽ പറഞ്ഞു……… കരഞ്ഞു…….

നീ കരയാതെ ചിലപ്പോൾ സത്യം ആയിരിക്കില്ല…………. നമ്മുടെ നാട്ടുകാരല്ലേ……. പലതും പറഞ്ഞു പിടിപ്പിക്കാൻ അവരെ കഴിഞ്ഞേ ഉള്ളൂ………. ഒന്ന് സമാധാനപ്പെട്…… ഞാൻ പിന്നെ വരാം………. ഇതുകേട്ടപ്പോൾ ഒന്ന് ഇവിടം വരെ വന്നതാ…….. ഇതും പറഞ്ഞ് സുമ വീട്ടിലേക്ക് പോയി……..

ഇല്ല… കേട്ടതൊന്നും സത്യമായിരിക്കരുതേന്ന് അവൾ പ്രാർത്ഥിച്ചു………… അവൾ അനിയന്റെ റൂമിലേക്ക് നടന്നു……….. അവനോടു കാര്യം പറഞ്ഞു……… എന്താ ചെയ്യേണ്ടതെന്നറിയാതെ രണ്ടുപേരും ഇരുന്നു……

ജനീ…. അമ്മ വിളി തുടങ്ങിയിട്ടുണ്ട്……… ജനി അമ്മയുടെ അടുത്തേക്ക് നടന്നു………..

അച്ഛൻ വന്നില്ലേ മോളേ…….

ഇല്ലമ്മേ…..

ഇങ്ങനെ ഈ പ്രായത്തിലും വീടും വീട്ടുകാരെയും വേണ്ടാതെ കൂട്ടുകാരന്റെ കൂടെ കറങ്ങി തിരിഞ്ഞു നടക്കുന്ന ഒരേയൊരാൾ നിന്റെ അച്ഛൻ മാത്രമായിരിക്കും………. ഇങ്ങനൊരു മനുഷ്യൻ……..

മ്മ്…… അമ്മയ്ക്ക് എണീറ്റിരിക്കണോ…..

വേണം…….. അമ്മയ്ക്ക് പുറം കഴച്ചുപൊട്ടുന്നു…..

ജനി അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു ചാരി ഇരുത്തി………. നൈറ്റി കാലിൽ നിന്നും പൊക്കി വെച്ച് കൊടുത്തു………… കാലിലെ നീരിൽ നിന്നും പൊട്ടി വെള്ളം ഒലിക്കാൻ തുടങ്ങിയിരുന്നു…………. അവൾ ഡെറ്റോളിൽ തുണി മുക്കിപ്പിഴിഞ്ഞ് എല്ലാം തുടച്ചു വൃത്തിയാക്കി……… കാലു രണ്ടും നീരുവച്ച് നീലച്ചു കിടക്കുന്നു…………… ഡോക്ടർസ് കയ്യൊഴിഞ്ഞു………. എന്താണെന്ന് അറിയില്ല……. ഇനി ഒരു ടെസ്റ്റും ചെയ്യാൻ ബാക്കിയില്ല………. ഇപ്പോൾ ആയുർവേദം നോക്കുവാണ്…….. കാല് നിലത്തേക്ക് ഇട്ടു ഇരിക്കാൻ പാടില്ല…….. പൊക്കി വെച്ചിരിക്കണം……….. നടക്കാനും പാടില്ല അധികം…….

അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നു…….. ഇപ്പോൾ പെൻഷൻ പറ്റി…….. ആ പെൻഷനും തോട്ടത്തിൽ നിന്ന് കിട്ടുന്ന ആദായവും…….. അച്ഛന്റെ ഒരു മെഡിക്കൽ ഷോപ്പും…….. ഒക്കെ കൊണ്ട് സുഖമായി ജീവിക്കുന്നു………

നീയെന്താ ജനി ആലോചിക്കുന്നത്……… അനിക്കുട്ടൻ എണീറ്റില്ലേ………..

എണീറ്റു അമ്മേ……… ഞാൻ ഇപ്പോൾ കാപ്പിയിട്ടു വരാം………..

സുമേച്ചി പറഞ്ഞ കാര്യങ്ങൾ ഓർത്ത് ഒരു ആശ്വാസവും ഇല്ല………. വിശ്വസിക്കാനും പറ്റുന്നില്ല………. കാരണം രാജൻ മാമയും അച്ഛനും ഞാൻ ഒക്കെ ഉണ്ടാകുന്നതിനു മുമ്പേ ഉള്ള കൂട്ടുകാരാണ്………. എന്തുണ്ടെങ്കിലും ഒരുമിച്ച്……….. കുറച്ചു മാറിയാണ് വീട്……… ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഒക്കെ രണ്ടാളും ഒരു മുങ്ങലുണ്ട്……….. രാജൻ മാമയുടെ എസ്റ്റേറ്റിൽ പോകുന്നതാണ്…………. കൂടാനാണെന്നു നന്നായി അറിയാം……… ഇപ്പോഴും അങ്ങനെ പോയതാണ്……….. കൂടി വന്നാൽ രണ്ട് ദിവസം………. അതു കഴിഞ്ഞാൽ വരേണ്ടതാണ്…………. ഇതിപ്പോൾ മൂന്ന് ദിവസമായി………….. ഇവിടെയും ആരും അച്ഛനെ എതിർക്കാനും പോകാറില്ല……….. പ്രത്യേകിച്ച് അമ്മ……… ആ മനസ്സിലെ ടെൻഷൻ ഒക്കെ കുറയട്ടെ എന്ന് പറയും……… എത്രയാണെന്ന് വെച്ചാ ഷോപ്പും വീടും മാത്രമായിട്ട്……….

ആരോടാ ഒന്ന് ചോദിക്കുക……….. പെട്ടെന്നാണ് ജനിക്കു അഭിയെ ഓർമ്മവന്നത്…………. ശരിയാണ് അഭിഏട്ടനോട് ചോദിക്കാം……..

രാജൻ മാമയുടെ മകനാണ് അഭി……….. അതിനപ്പുറം ജനിയുടെ സ്വന്തവും………… ചെറുപ്പത്തിലെ തുടങ്ങിയ ഇഷ്ടമാണ് രണ്ടാൾക്കും…………. രണ്ടു വീട്ടുകാരുടെയും മൗനാനുവാദവും ഉണ്ട് ഇതിൽ
……………

ജനി അഭിയെ വിളിച്ചു ബെല്ലടിക്കുന്നത് അല്ലാതെ എടുക്കുന്നില്ല…….. അവൾക്ക് കൂടുതൽ ടെൻഷൻ ആയി………..

വെള്ളം തിളച്ചു പൊടിയിടാൻ നേരമാണ് വെളിയിൽ ഒരു വണ്ടി വന്നു നിന്നത്……… പോയിനോക്കിയപ്പോൾ കുറച്ചു പോലീസുകാരാണ്………… അതിൽ ഒരാൾ ചോദിച്ചു…… രവിയുടെ വീടല്ലേ ഇത്…….

അതെ…….

രവി ഇല്ലേ ഇവിടെ………

ഇല്ല……..

എവിടെ പോയതാ…….

അറിയില്ല……. രാജൻ മാമയുടെ കൂടെ എവിടെയോ പോയതാ………

ഇങ്ങനെ പോകാറുണ്ടോ………

ഉണ്ട്…… മാസത്തിൽ രണ്ടു പ്രാവശ്യം ഒക്കെ പോകാറുണ്ട്……

ആരൊക്കെയുണ്ട് ഇവിടെ…. ആണുങ്ങൾ ആരുമില്ലേ……..

ഉണ്ട്………. അനിയൻ ഉണ്ട്………

വിളിക്കുന്നതിന്‌ മുൻപ് തന്നെ അനിക്കുട്ടൻ ഇറങ്ങിവന്നു……..

നീയെന്താ ചെയ്യുന്നത്…….. പഠിക്കുവാണോ……. ആ പോലീസുകാരൻ അനിക്കുട്ടനോട് ചോദിച്ചു……..

ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്……….

നീയോ……… ജനിയോട് ചോദിച്ചു……….. ആദ്യത്തെ മര്യാദ ഒക്കെ പോകെപ്പോകെ ഇല്ലാതാവുന്നത് ജനി അറിഞ്ഞു………..

ഞാൻ നേഴ്സ് ആണ്………

മ്മ്…….. കനപ്പിച്ച് ഒന്നു മൂളിയിട്ട് രണ്ട് പോലീസുകാരോട് കണ്ണുകാണിച്ചു……….. അവർ അകത്തേക്ക് കയറിപ്പോയി………….. അവർ അമ്മയുടെ മുറിയിൽ കയറി എന്ന് തോന്നുന്നു………. ജനീ………. എന്നുള്ള വിളി കേട്ടപ്പോൾ മനസ്സിലായി……….. അവൾ ആ പോലീസുകാരനെ നോക്കിയിട്ട് അകത്തേക്ക് പോകാൻ തിരിഞ്ഞതും……….

നിക്ക് അവിടെ……..

രവി നിന്റെ അച്ഛനാണോ…….

അതെ……….

ഇവിടെ ആരും ഇല്ല സാർ………. അകത്തേക്ക് കയറിയ പോലീസുകാർ വെളിയിൽ ഇറങ്ങി വന്നു പറഞ്ഞു……….

കൂട്ടുകാരനെ വെട്ടി തുണ്ടം തുണ്ടം ആക്കിയിട്ട് മുങ്ങി നടക്കുവാ നിന്റെ അപ്പൻ……… എവിടെയുണ്ടെങ്കിലും കണ്ടുപിടിക്കും ഞാൻ……… ഒളിപ്പിക്കാം എന്ന വിചാരം ഉണ്ടെങ്കിൽ ഓർത്തോ എല്ലാത്തിനെയും എടുത്ത് അകത്തിടും ഞാൻ……….

അയൽവക്കത്തുള്ളവരും നാട്ടുകാരും മുറ്റത്തെത്തി……….. അവരോടൊക്കെ ആ പോലീസുകാരൻ എന്തോ പറയുന്നുണ്ട്……… കേൾക്കുന്നവർ തലയാട്ടി സമ്മതിക്കുന്നുമുണ്ട്……….. എന്നിട്ട് വണ്ടിയിൽ കയറി പോയി………. കുറച്ച് ആളുകൾ കുശുകുശുക്കുന്നുണ്ട്………… ചിലർ ഞങ്ങളെ തുറിച്ചു നോക്കുന്നു……….

എന്നാലും രവിക്ക് എങ്ങനെ തോന്നി…….. സ്വന്തം കൂട്ടുകാരനെ………. എങ്ങനെ നടന്നിരുന്നതാ രണ്ടാളും……… കൂടപ്പിറപ്പുകളെ പോലെ…….. ആരോ പറയുന്നത് കേട്ടു…….

ഒന്നും കേൾക്കാൻ ശക്തി ഇല്ലാത്തതുപോലെ ജനി അനിക്കുട്ടന്റെ കൈയും പിടിച്ച് അകത്ത് കയറി കതകടച്ചു…………. പൊട്ടിക്കരഞ്ഞു…….

ജനീ…… ജനീ….. അനിക്കുട്ടാ………. അമ്മ നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നു……….

അമ്മയെ കെട്ടിപ്പിടിച്ച് കാര്യങ്ങളെല്ലാം പറയുമ്പോഴേക്കും തളർന്നുപോയിരുന്നു……….

എന്നാലും എന്തിനാവും അമ്മേ….. അച്ഛൻ രാജൻമാമയെ…………..ഇല്ല……. അച്ഛൻ അങ്ങനെ ഒന്നും ഒരിക്കലും ചെയ്യില്ല……… ചോദ്യവും ഉത്തരവും ജനി തന്നെ പറഞ്ഞു………

അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നതല്ലാതെ ഒരക്ഷരം പറയുന്നില്ല………….

കുറച്ചു നേരത്തിനു ശേഷം ജനീ എഴുന്നേറ്റു ഒന്നുകൂടി അഭിയെ വിളിച്ചു…….. ഈ പ്രാവശ്യം എടുത്തു………. എടുത്തതും ജനി ചോദിച്ചു……

എന്താ അഭിയേട്ടാ ഞാൻ ഈ കേൾക്കുന്നതൊക്കെ സത്യമാണോ……….. എന്താ നടക്കുന്നത് ഇവിടെ……………. എനിക്കൊന്നും മനസ്സിലാകുന്നില്ല………… ഇപ്പോൾ പോലീസ് ഒക്കെ വന്നു പോയി……… രാജൻ മാമക്ക് എന്താ പറ്റിയത്……….

എന്റെ അച്ഛന്റെ പേര് പോലും പറയരുത് ഇനി നീ……….. അതിനുള്ള യോഗ്യത പോലും ഇല്ല നിനക്കൊക്കെ………. നിന്റെ അച്ഛനെ എവിടെയാടി കൊണ്ടൊളിപ്പിച്ചിരിക്കുന്നത്………. എവിടെയായാലും അയാളുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും……………. ഒരു പോലീസിനും കൊടുക്കില്ല ഞാൻ ഓർത്തോ………… ഇനി മേലാൽ വിളിക്കരുത് എന്നേ………

കോൾ കട്ട് ആയിട്ടും ജനിയുടെ ചെവിയിൽ അഭിയുടെ ശബ്ദം കേട്ടു കൊണ്ടേയിരുന്നു………. ഇത്രയുംനാൾ സ്നേഹിച്ചല്ലാതെ പുന്നാരിച്ചല്ലാതെ അഭി സംസാരിച്ചിട്ടില്ല………….. ഇതിന്നു ആദ്യമായിട്ടാ അഭിയേട്ടൻ ഇത്രയും ദേഷ്യപ്പെട്ട്…….. വെറുപ്പോടെ………. കണ്ണുകൾ നിറഞ്ഞൊഴുകി………… ഒന്നും അങ്ങ് ഉൾക്കൊള്ളാൻ കഴിയാതെ………….

തുടരും