11/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 16

രചന – അശ്വതി അച്ചൂസ്

ടു ടിൻസിനു മുന്നിൽ അവർ വണ്ടി ഇറങ്ങി.
“എന്താ മേഡം എന്ത് വേണം ”
“മാനേജർ സാറിനെ ഒന്ന് കാണാൻ. ഞങ്ങൾ അപ്പോയിമെന്റ് എടുത്തിട്ടുണ്ട് ”
“ഇരിക്കു. ഇപ്പോ വിളിക്കാട്ടോ”
അവർ പോയപ്പോൾ ദിയ ആ ഷോറും ഒന്ന് നോക്കി മൂന്ന് നിലയിൽ പൊക്കി കെട്ടിയ വിശാലമായ ഒന്ന്. അതും ട്വിൻസിന് വേണ്ടി മാത്രം.
“മേഡം വിളിക്കുന്നു. ചെല്ലാൻ പറഞ്ഞു ”
അവൾ അജിയെ ഒന്ന് നോക്കി രണ്ട് പേരും ചെന്നു.
ഒരു സുമുഖനായ ചെറുപ്പക്കാരൻ ആയിരുന്നു അയാൾ
“ഇരിക്കൂ ”
അവർ ഇരുന്നു
“പേര് എന്തായിരുന്നു പറഞ്ഞത്”
“ദിയ.. ഇത് ഹരി. എന്റെ ഹസ്ബെന്റ് ആണ് ”
അജി അവളെ ഒന്ന് നോക്കി പിന്നെ തലയാട്ടി
“അപ്പോ ദിയ ഞാൻ എന്താണ് നിങ്ങൾക്ക് വേണ്ടി ചെയേണ്ടത് ”
“സാർ ഞങ്ങൾ വിളിച്ചപ്പോൾ പറഞ്ഞല്ലോ ഞങ്ങളുടെ ഒരു ചെറിയ കടയാണ്. പക്ഷെ പുറത്ത് നല്ല അഭിപ്രായം ആണ് തുണികൾക്കെല്ലാം. സാർ ഞങ്ങൾക്ക് ഒരു ചാൻസ് തന്നാൽ…. സാറിന് ഒരിക്കലും നഷ്ടം ഉണ്ടാകില്ല.”
“ഉം… ഞാൻ അന്വേഷിച്ചു നിങ്ങൾ പറഞ്ഞത് പോലെ നിങ്ങളുടെ വസ്ത്രത്തിന് നല്ല മതിപ്പാണ്. പക്ഷെ എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല ”
“അതെന്താ സാർ വേറെ പാർട്ണർ ഉണ്ടോ ”
“ഏയ്‌ ഇത് എന്റെ സ്വന്തമാണ്. പിന്നെ അച്ഛനോട് ഒന്ന് ചോദിക്കണം ”
“ഓക്കേ സാർ. സാർ ചോദിച്ചിട്ട് വിളിച്ചാൽ മതി.”
“അത് ഒക്കെ ആണ്. ഞാൻ വിളിക്കാം ”
അവൾ ഒരു പേപ്പർ എടുത്തു നമ്പർ എഴുതി കൊടുത്തു.
“ഓക്കേ വിളിക്കാം ”
“താങ്ക്സ് യു സാർ ”
അവൾ പുഞ്ചിരിയോടെ എഴുന്നേറ്റു.

കാറിൽ കയറുമ്പോൾ പക്ഷെ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
“എന്ത് പറ്റി ഡോ ”
“അയാൾ പറഞ്ഞത് കേട്ടില്ലേ പാർട്ണർ ഇല്ല പോലും സ്വന്തമാണ് എന്ന് ”
“അതൊക്കെ നമുക്ക് അന്വേഷിക്കാം അതിനാണല്ലോ നമ്മൾ വന്നത് ”
“തത്കാലം മതി. നാളെ വീട്ടിൽ തിരികെ എത്തണം ”
“അപ്പോ ഇനി ഇവർ വിളിച്ചാലോ ”
“നാളെ ഒന്നും വിളിക്കില്ല. അല്ലെങ്കിൽ ഒരു കാര്യം ചെയ്യു. ഇന്ന് നമുക്ക് ഇവിടെ നിൽക്കാം അയാളുമായി ഒന്ന് ലോഹ്യത്തിൽ ആകാൻ പറ്റുമോ എന്ന് നോക്കട്ടെ.”
“രാത്രി അയാൾ ഒരു ക്ലബ്ബിൽ പോകാറുണ്ട് ”
“ഇന്ന് നമുക്ക് അവിടെ പോകാം. അവിടെ വെച്ച് കാണാം ”
“ദിയ അത് നിനക്ക് പോകാൻ പറ്റിയ സ്ഥലം അല്ല ”
“സാരമില്ലാ. ഞാൻ ശ്രെദ്ധിച്ചോളാം.”
“അപ്പോ ഇന്ന് രാത്രി ”
“അടുത്ത് എവിടെയെങ്കിലും ഹോട്ടൽ നോക്കാം ”
“ഓക്കേ”
“താൻ എന്തിനാ എന്റെ പേര് മാറ്റി പറഞ്ഞത് ”
“പറയാതെ പിന്നെ എന്റെ വിരലിൽ മോതിരം കണ്ടില്ലേ. പേര് മാറ്റിയാൽ പിടിക്കപ്പെടും ”
“ഓഹോ കാഞ്ഞ ബുന്ദിയാണല്ലോ ”
അവൾ ഒരു വരണ്ട ചിരി നൽകി.
“ഈ കളിയിൽ പിഴവ് ഉണ്ടാകാൻ പാടില്ല അജി. എന്റെ ജീവിതം… അത് കൂടെ തകർത്തത് ഇവരാണ്. ഞാൻ അത് മറക്കാൻ പാടില്ല. അഞ്ചു വർഷം ഞാൻ അനുഭവിച്ച വേദന ….. പരിഹാസം…. കുറ്റപ്പെടുത്തൽ എല്ലാം. എല്ലാത്തിനും ഉള്ള ഉത്തരം എനിക്ക് ഈ കളിയിൽ അറിയണം.”
അജി മറുത്തൊന്നും പറഞ്ഞില്ല. അത് ശരിയാണ് എന്ന് അവനും അറിയാം.

ഹോട്ടലിൽ ഇരിക്കുമ്പോൾ ആണ് അവൻ ഹരിയെ വിളിച്ചത്
“എത്തിയോ ”
“തത്കാലം ഒരു റൂം എടുത്തിട്ടുണ്ട് ”
“മതി . ഫുഡ്‌ കഴിച്ചോ ”
“ഇല്ല. മറന്നു പോയി ഹരിയേട്ടനോ ”
“താൻ വിളിച്ചിട്ട് കഴിക്കാം എന്ന് കരുതി ”
“മോളോ ”
“താഴെ ഉണ്ട്. ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു. ”
“സങ്കടം ഉണ്ടോ അവൾക്”
“ചെറുതായിട്ട് ”
“ഉം ”
“സാരല്യ എന്നാ ശരി ബിസി മാറുമ്പോൾ വിളിക്ക് ”
“ശരി ഹരിയേട്ടാ ”
ഫോൺ വെച്ച് അവൻ അടുത്തിരുന്ന ഫുഡ്‌ നോക്കി
അവൾ ഉണ്ടായിരുന്നു എങ്കിൽ വാരി തരുമായിരുന്നു. എന്തൊക്കെ ആണോ ആവോ ചെയുന്നത്. എല്ലാം ശരിയായി വന്നാൽ മതിയായിരുന്നു.
“പപ്പാ ”
“എന്താടാ ”
“അമ്മ വിളിച്ചോ ”
“മോളെ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ ”
“ഉം ”
“അമ്മ രണ്ട് ദിവസം കഴിഞ്ഞാൽ വരും. അതിന് നിച്ചുട്ടൻ വിഷമിക്കുകയൊന്നും വേണ്ട കേട്ടോ ”
കണ്ണ് നിറഞ്ഞു എങ്കിലും അവൾ തലയാട്ടി
പാവം… പാവം കുട്ടി. ഈ ലോകത്തു തനിച്ചായി പോകുന്നതിൽ കൂടുതൽ ഒരു വിഷമവും വേറെ ഇല്ല.അതൊരു അവസ്ഥയാണ് നമ്മൾ സ്വയം നമ്മളെ സന്തോഷിപ്പിക്കേണ്ട അവസ്ഥ. അവൾ എങ്ങനെയാണ് അത് കൈകാര്യം ചെയുന്നത് എന്ന് നോക്കട്ടെ.

വൈകുന്നേരം ആയപ്പോൾ അവർ ആദിദേവിനെ പിന്തുടർന്ന് ക്ലബ്ബിൽ എത്തി. അവൻ കാണാത്തക്ക വിധം എന്നാൽ കാണാത്തതു പോലെ അവർ ഇരുന്നു.
“ഹലോ ദിയ, ഹരി ”
“ഏയ്‌… സാർ ഇവിടെ ”
“ഞാൻ ഇങ്ങോട്ട് വരാറുണ്ട് പക്ഷെ നിങ്ങളെ കാണാറില്ലല്ലോ ”
അവൾ അജിയെ നോക്കി
“വരാറുണ്ട് സാർ.സാറിന് മുന്നേ പരിചയം ഇല്ലല്ലോ അതാ ”
“അത് ചിലപ്പോ ശരിയാകും ”
അവൾ ചിരിച്ചു
“നിങ്ങളുടെ കാര്യം ഞാൻ അച്ഛനോട് പറയാട്ടോ ”
“താങ്ക്സ് യു സാർ ”
“നമുക്ക് അങ്ങോട്ട് മാറിയിരിക്കാം ”
“വാ ദിയ സാർ വിളിക്കുന്ന കേട്ടില്ലേ ”
അവർ ബഹളം ഇല്ലാത്ത ഒരിടത് മാറിയിരുന്നു
“സാറിന് ട്വിൻസ് ആണോ ”
“ഏയ്‌.എന്തെ ചോദിച്ചേ ”
“അല്ല ടു ട്വിൻസ് തുടങ്ങാൻ ഉള്ള മോട്ടിവേഷൻ എന്തായിരുന്നു എന്നറിയാൻ ”
അയാൾ പെട്ടന്ന് ആലോചനയിൽ ഇരുന്നു.പിന്നെ പതിയെ പറഞ്ഞു
“സത്യത്തിൽ എനിക്ക് ട്വിൻസ് ആണ്.”
“ആണോ പെണ്ണോ ”
“രണ്ടു പെൺകുട്ടികൾ ”
“ഓ സൊ സ്വീറ്റ്. സാറിന്റെ വീട്ടിലേക്ക് ഞങ്ങൾ വരുന്നുണ്ട് ഒരു ദിവസം അപ്പൊ കാണാം ”
“പക്ഷെ ”
“എന്താ സാർ ഞങ്ങളെ വിളിക്കുന്നില്ല എന്ന് പറയാൻ ആണോ ”

“അതൊരു ചെറിയ കഥ ”
“പറയു സാർ ”
“എന്റെ ഭാര്യയും ഒരു കുഞ്ഞും ഒരു ആക്സിഡന്റിൽ മരിച്ചു പോയി ”
“ഓ സോറി സാർ. ഇപ്പോ അടുത്താണോ സാർ ”
“അല്ല ഒരു അഞ്ചു വർഷം മുന്ന് ”
“അത് ശരി അപ്പോ ഒരു കുഞ്ഞോ”
“അവൾ എന്റെ കൂടെ ഉണ്ട് ”
“എന്താ പേര് ”
“അനഘ ”
“നൈസ് നെയിം സാർ ”
“ശരി ഞാൻ അച്ഛനോട് സംസാരിച്ച് നിങ്ങളെ വിളിക്കാം. അച്ഛൻ സ്ഥലത്തില്ല.”.
“സാരമില്ല സാർ. സമയം എടുത്താലും കുഴപ്പം ഇല്ല.വിളിച്ചാൽ മതി ”
“ഞാൻ വിളിക്കാം നിങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു ”
“താങ്ക് യു സാർ ”
“ഞങ്ങൾ ഇറങ്ങട്ടെ സാർ ”
“ഓക്കേ എന്നാൽ. കാണാം ”
അവർ പുഞ്ചിരിയോടെ പിരിഞ്ഞു.

ഹോട്ടലിൽ
ദിയയുടെ കണ്ണുകൾ നിറഞ്ഞു. നിച്ചുവിനെ പോലെ ഒരു കുഞ്ഞ്. അത് ജീവനോടെ ഉണ്ട് എന്നത് തന്നെ സമാധാനം. എന്നാലും അവൾ തനിച്ച് ഒരു അപരിചിതന്റെ വീട്ടിൽ. അവർ അവളെ ശരിക്ക് നോക്കുന്നുണ്ടാകുമോ അതോ വേറെ ഒരുത്തിയുടെ മകൾ എന്ന് തള്ളി കളയുമോ. അറിയില്ല..
“ദിയ എന്താ ഇത്ര ആലോചന ”
“നി കേട്ടില്ലേ അജി അയാളുടെ കഥ ”
“ആ ”
“അത് അയാളുടെ കഥയല്ല. ശ്രീബാലയുടെ കഥയാണ് ”
“എന്ത്‌ ”
“അതെ അന്ന് മരിച്ചത് ശ്രീബാലയും അവളുടെ ഒരു കുഞ്ഞുമാണ്. എന്ന് വെച്ചാൽ അവരുടെ കണക്കിൽ നിച്ചുവും അവളുടെ അച്ഛനും അമ്മയും മരിച്ചു. നിച്ചുവിന്റെ കൂടെ ഉള്ള കുട്ടി അവരുടെ കൂടെയാണ് ഉള്ളത്. പേര് അനഘ ”
അവൻ ഓർത്തു നോക്കി. ശരിയാണ്
“നിനക്ക് ഇപ്പൊ സമാധാനം ആയല്ലോ. തിരഞ്ഞു നടന്ന ആളെ കിട്ടിയല്ലോ ”
“പറയാൻ പറ്റില്ല. അവളെ ഒന്ന് കാണണം അത് കഴിഞ്ഞ് കളി വേറെ ഉണ്ട് ”
“നമ്മൾ എന്താ പരിപാടി ഇനി ”
“രാത്രി ഡ്രൈവിംഗ് കുഴപ്പം ഉണ്ടോ നിനക്ക് ”
“ഏയ്‌ എനിക്കിഷ്ടം ആണ്. ഉറക്കം വന്നാൽ വണ്ടി നിർത്തി ഉറങ്ങാലോ ”
“ആ ഓക്കേ. അപ്പോ നമുക്ക് ഫുഡ്‌ കഴിഞ്ഞു. പുറപ്പെടാം. നാളെ തന്നെ വീട്ടിൽ എത്തണം. നിച്ചു തനിച്ചല്ലേ ”
“അങ്ങനെ ചെയാം. പിന്നെ ഇയാൾ വിളിച്ചാലോ ”
“അതിന് സമയം എടുക്കും. അത് നമുക്ക് പിന്നെ പോകാം ”
“എന്നാ വാ ഫുഡ്‌ കഴിക്കാം ”
അവർ ഭക്ഷണം കഴിക്കാൻ എഴുന്നേറ്റു.

*****

സ്റ്റോക്ക് എടുത്തു വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഹരിക്ക് സമാധാനം തോന്നി. പക്ഷെ എന്തെ ഇത്ര നേരത്തെ പോന്നത്. പോയ കാര്യം നടന്നില്ലേ അതോ എല്ലാം ശരിയായോ. ഇങ്ങോട്ട് തിരിച്ചു വന്നിട്ട് വേണം അജിയോട് ചോദിക്കാൻ പക്ഷെ ചോദിക്കാനും പറ്റില്ല. അവൻ പറയാൻ സാധ്യതയില്ല.
അവൻ ക്ലോക്കിലേക്ക് നോക്കി. സമയം പോകുന്നും ഇല്ല. കണ്ണുകൾ അടഞ്ഞു പോകുന്നു. ഉറങ്ങിയാൽ അവൾ വന്നാൽ അപ്പോ തന്നെ കാണാൻ കഴിഞ്ഞില്ല എങ്കിലോ . അവൻ ഉറങ്ങാതെ കണ്ണുകൾ തുറന്ന് വെയ്ക്കാൻ ശ്രെമിച്ചു.
പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞാണ് ദിയ വീട്ടിൽ എത്തിയത്.
“യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ?”
“കുഴപ്പം ഇല്ല അമ്മേ. മോള് ”
“പഠിക്കാൻ പോയി ”
“അവൾ വല്ല. പ്രശ്നം ഉണ്ടാക്കിയോ അച്ഛാ ”
“ഏയ്‌ പ്രശ്നം ഉണ്ടാക്കിയ ആള് മുകളിൽ ഉണ്ട് ചെന്ന് കാണു ”
അയാൾ ചിരിയോടെ പറഞ്ഞു
ദിയ ആലോചനയിൽ ആയിരുന്നു ഹരിയേട്ടനോട് പറയണോ വേണ്ടേ. വേണ്ട തത്കാലം വേണ്ട. പറഞ്ഞാൽ ചിലപ്പോ തന്റെ കാര്യം നടക്കില്ല. എല്ലാം അറിയട്ടെ എന്നിട്ട് പറയാം. ഇപ്പോ ഒരു ചോദ്യത്തിനും തനിക്ക് ഉത്തരമില്ല.
അവൾ പതിയെ ഡോർ തുറന്നു. ഹരി കണ്ണുകൾ അടച്ചു കിടക്കുന്നുണ്ടായിരുന്നു .

“ഉറക്കത്തിലാ?”
“ഏയ്‌ . ”
അവൻ കണ്ണുകൾ വലിച്ചു തുറന്ന് ആർത്തിയോടെ അവളെ നോക്കി.
ദിയ അരികിൽ വന്ന് അവന്റെ കവിലുകളിൽ ചുണ്ടുകൾ അമർത്തി.
അവളുടെ സാമിപ്യം… അവളുടെ മണം…. അവളുടെ ശബ്ദം എല്ലാം അവന്റെ ആന്തരാവയവങ്ങളെ പോലും ഉണർത്താൻ ശേഷിയുള്ളതായിരുന്നു.
അവൾ പതിയെ മുടിയിഴകളിൽ തലോടി
“ഉറങ്ങിക്കോ ഹരിയേട്ടാ. ഞാൻ ഇവിടെ ഇരിക്കാം ”
അവൾ അരികെ ഇരുന്നു. അവന്റെ കണ്ണുകൾ സാവധാനം അടഞ്ഞു പോയി. കഴിഞ്ഞ ദിവസം അവൻ ഉറങ്ങിയിട്ടുണ്ടാകില്ല എന്നുറപ്പ്.
കുളിച്ചു വരുമ്പോൾ ആണ് നിച്ചു എത്തിയത്
“അമ്മ ”
അവൾ ഓടി വന്ന് അവൾക്ക് മീതെ കെട്ടിപിടിച്ചു. അൽപനേരം കഴിഞ്ഞാണ് അവൾ ദിയയെ വിട്ടത് .
“അമ്മ എപ്പോഴാ വന്നേ ”
“ഇപ്പോ വന്ന് കുളിച്ചേ ഉള്ളൂ ”
“മോൾക്ക് എന്താ കൊണ്ട് വന്നത് ”
കൊണ്ട് വന്നത് ഒരു വലിയ സമ്മാനം ആണ്. പക്ഷെ അത് തരാൻ സമയം ആയിട്ടില്ല.
“തരാലോ ”
അവൾ ഒരു വലിയ മഞ്ഞ ടെഡി ബിയറിനെ എടുത്തു നിച്ചുവിന് ഏറ്റവും ഇഷ്ടമുള്ള നിറമാണ് മഞ്ഞ.
“ഇഷ്ടായോ നിച്ചു ”
“ഒത്തിരി “.
അവൾക്ക് ദിയയ്ക്ക് ഉമ്മ് നൽകി.
പിന്നീട് ഉള്ള രണ്ട് ദിവസവും അജിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.
“തന്റെ ചങ്ങാതി എവിടെപ്പോയി ”
“ആരാ ഹരിയേട്ടാ അജിയാണോ ”
“ആ ”
“അവൻ നാട്ടിൽ പോയിരിക്കുകയാണ് ”
“എവിടാ നാട് അവന്റെ ”
“പാലക്കാട്‌ ”
“ഓ അത് ശരി അത് എനിക്ക് അറിയില്ലായിരുന്നു.”
ദിയ ചിരിച്ചു
“എന്തെ ഒരു ചിരി”
അവൾ ഹരിക്ക് അരികിൽ വന്നിരുന്നു
“അല്ല ആദ്യം ഒക്കെ ഹരിയേട്ടന് അവനെ ഇഷ്ടം അല്ലായിരുന്നല്ലോ അതാ ചിരിച്ചേ ”
“അത് പിന്നെ…. ”
എന്ത് മറുപടി നൽകും എന്നറിയാതെ അവൻ കുഴഞ്ഞു.
“ഹരിയേട്ടാ കൈയുടെ പ്ലാസ്റ്റർ നാളെ എടുക്കാം എന്ന് തോന്നുന്നു. നമുക്ക് നാളെ ഹോസ്പിറ്റൽ വരെ പോയാലോ ”
“പോകാം ‘
“നിച്ചു സ്കൂളിൽ പോയിട്ട് മതി ”
“ഉം “