പരിണയം : ഭാഗം 50
രചന – ആയിഷ അക്ബർ ഞാനൊന്ന് കുളിക്കട്ടെ….. രാവിലെ നേരത്തെ പോകേണ്ടതല്ലേ…..പെട്ടെന്ന് കിടക്കാം നമുക്ക്…… അല്ലെങ്കിൽ ഡ്രൈവ് ചെയ്യാൻ സാധിക്കില്ല….. വീട്ടിലെത്തിയതും അതും പറഞ്ഞു സഞ്ജു ബാത്‌റൂമിലേക്ക് കയറുമ്പോൾ നന്ദയും ഡ്രസ്സ് മാറിയിരുന്നു….. അവൾ ഡ്രസ്സ് മാറി കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോഴും സഞ്ജു ബാത്‌റൂമിൽ നിന്നിറങ്ങിയിട്ടില്ലായിരുന്നു……. അവളാ കട്ടിലിലേക്കിരുന്നു…. എന്നാലും നാളെ എങ്ങോട്ടാവും പോകുന്നത്…. അവളോർതിരിക്കെ…

