14/03/2026

താലി ബന്ധനം : ഭാഗം 42

രചന – സെലുനിസു

വണ്ടിയുടെ ശബ്ദം കേട്ട് അകത്തു നിന്ന് നിറപുഞ്ചിരിയുമായി  ദേവിക പുറത്തേക്ക് ഇറങ്ങി വന്നു….

കയറി വാ  മക്കളെ…എന്നും പറഞ്ഞവർ അവരെ അകത്തേക്ക് ക്ഷണിച്ചതും ലച്ചു ഓടി ചെന്ന് ആന്റിയെ കെട്ടിപിടിച്ചു….

ആ…. നീയും ഉണ്ടായിരുന്നോ..ഇവളെ എവിടുന്ന് കിട്ടിയെടാ…

ആ… വഴിയിൽ നിപ്പുണ്ടായിരുന്നു.. പാവമല്ലേന്ന് കരുതി കൊണ്ട് വന്നതാ എന്ന് ഹരി പറഞ്ഞതും ലച്ചു അവനെ ഒന്ന് തുറിച്ചു നോക്കി…

അവളെ കളിയാക്കാതെടാ …ലച്ചൂ… വല്ലതും എടുത്തു കഴിച്ചു ക്ലാസ്സിലേക്ക് ചെല്ല്…

അവളെ എന്നും കാണുന്നതല്ലേ ആന്റി ഞങ്ങളെ ഒന്ന് പരിഗണിക്കെന്നേ….

പരിഗണിക്കാൻ നിങ്ങൾ വിരുന്നുകാരൊന്നും അല്ലല്ലോ ഹരി ….എന്റെ കുട്ടികളു തന്നെയല്ലേ….

ആ..കേട്ടില്ലേ അതാണെന്റെ അപ്പച്ചി….എന്ന് അനി പറഞ്ഞതും ദേവിക അവനെ അടുത്തേക്ക് മാടി വിളിച്ചു….

എന്താ അപ്പച്ചി…..

ഡാ… കള്ള തിരുമാലി.നിന്റെ കാര്യങ്ങൾ ലച്ചു പറഞ്ഞിട്ടാ ഞാൻ അറിഞ്ഞത്… നിനക്ക് ഒന്ന് വിളിച്ചാൽ എന്താടാ…. എന്നും പറഞ്ഞു കൊണ്ടവർ അനിയുടെ ചെവിക്ക് പിടിച്ചു തിരിച്ചു…

അയ്യോ… വിടപ്പച്ചി. വേദനിക്കുന്നു… എല്ലാം പെട്ടന്നായിരുന്നുന്നേ….എന്നും പറഞ്ഞവൻ അലറി വിളിച്ചതും ദേവിക അവന്റെ ചെവിയിലുള്ള പിടി വിട്ടു കൊണ്ട് നിഷയുടെ അടുത്തേക്ക് ചെന്ന് കൊണ്ട് അവളുടെ തലയിലൊന് തലോടി കൊണ്ട് നെറുകിൽ ഉമ്മ വെച്ചു….

ഓഹോ… എനിക്ക് ചെവി തിരിക്കൽ അവൾക്ക് ഉമ്മ ഇതെവിടുത്തെ ന്യായം എന്നും പറഞ്ഞവൻ അവരുടെ അടുത്തേക്ക് ചെല്ലാൻ നിന്നതും ദേവികയുടെ നോട്ടം കണ്ടവൻ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് മാറ്റി.പിറുപിറുത്തോണ്ട് അകത്തേക്ക് കയറി പോയി….

കിരൺ….

ആന്റി..

എന്താടാ ഒന്നും മിണ്ടാതെ നിക്കുന്നേ….

ടൈം ഉണ്ടല്ലോ… മിണ്ടാം…എന്നവൻ പറഞ്ഞതും അവരൊന്ന് ചിരിച്ചു കൊണ്ട്  അവരോട് അകത്തേക്ക് വരാൻ പറഞ്ഞു …ഓരോ ഗ്ലാസ്‌ ജ്യൂസവർക്ക് നൽകി കൊണ്ട് ദേവിക ഡാൻസ് ക്ലാസ്സിലേക്ക് പോയി….

ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ് ലച്ചുവും ദേവികയും വന്നപ്പൊ അവർ ഗാർഡനിൽ ചെന്നിരിക്കുവായിരുന്നു….

നിങ്ങളെന്താ ഇവിടിരിക്കുന്നേ…

ഇവിടിങ്ങനെ കാറ്റും കൊണ്ടിരിക്കാൻ നല്ല സുഖം…..

എന്നാ മതി ഇരുന്നത്. അകത്തേക്ക് വാ നമുക്ക് ചായ കുടിക്കാം എന്നവർ പറഞ്ഞതും എല്ലാവരും അകത്തേക്ക് കയറി….

ലച്ചൂ… നിനക്കൂടെ ഇന്നിവിടെ നിക്കായിരുന്നു….

ആഗ്രഹമൊക്കെ ഉണ്ട്. പക്ഷേ നടക്കില്ല… അച്ഛൻ സമ്മതിക്കില്ല….

സമ്മതിക്കോ ഇല്ലയോ എന്നറിയാൻ നീ ചോദിച്ചു നോക്കിയോ..

നിഷേച്ചിക്ക് അറിയായിട്ടാ അച്ഛനെ… എനിക്ക് പേടിയാ…. മനുവേട്ടൻ ഇപ്പൊ വരും ഞാൻ പുറത്തേക്കിറങ്ങട്ടെ…. ഇനി എപ്പഴാ നിഷേച്ചി നിങ്ങളെയൊക്കെ കാണാ.. നാളെ ഇവിടുന്ന് വീട്ടിലോട്ട് പോവില്ലേ നിങ്ങൾ….

ഇനി നിങ്ങടെ കല്ല്യാണത്തിന് വരാം…അല്ലെടാ…

പോ… ചേച്ചി…കളിയാക്കാതെ..

കളിയാക്കെ… അപ്പൊ നിങ്ങൾ കല്ല്യാണം കഴിക്കുന്നില്ലേ…

അങ്ങനല്ല….

പിന്നെങ്ങനാ…

അതിപ്പഴൊന്നും ഉണ്ടാവില്ലല്ലോ…

അതവാ ഉണ്ടായാൽ …ഭവതിക്ക് സമ്മത കുറവൊന്നും ഇല്ലല്ലോ…

ഈ ചേച്ചി ചുമ്മാ….ഞാൻ പോകുവാ എന്നും പറഞ്ഞവൾ എണീറ്റ് ബാഗ് എടുക്കാൻ അകത്തേക്ക് പോയി…

ഡാ… ഹരി മതി അവളെ കളിപ്പിച്ചത്… ചെല്ല് പോയി അവളോട് പറഞ്ഞിട്ട് വാ.. ഇന്നിവിടെ നിക്കുവാണെന്ന്.

ഏഹ്.. അതാന്റി എങ്ങനെ അറിഞ്ഞു….

എന്നോട് നിഷ മോൾ പറഞ്ഞു…

പിന്നെന്തിനാ ആന്റി അവളോട് ഇവിടെ നിക്കായിരുന്നൂന്ന് പറഞ്ഞത്…

അത് അവളെന്താ പറയാന്ന് നോക്കാൻ വേണ്ടി ചോദിച്ചതാ… നീ ചെല്ല്… എന്നവര് പറഞ്ഞതും അവനൊന്ന് തലയാട്ടി കൊണ്ട് അവളുടെ അടുത്തേക്ക് പോയി…

ഹാളിൽ എത്തിയതും  ഷാൾ ശരിയാക്കി വരുന്ന ലച്ചുവിനെ കണ്ടവൻ ചിരിയോടെ കൈ മാറിൽ പിണച്ച് കെട്ടി നിന്നു….

ഹരിയേട്ടാ… മനുവേട്ടൻ വന്നോ….

ഇല്ല…

എന്താ ഇത്ര നേരമായിട്ടും വരാത്തേ… നേരം ഒരുപാടായി… എന്നും പറഞ്ഞവൾ ആവലാതിയോടെ ജനലിലൂടെ പുറത്തേക്കൊന്ന് പാളി നോക്കി…

മനു ഇന്ന് വരില്ല…

ഏഹ്… വരില്ലെന്നോ… അതെന്താ….

അതോ…ഞാൻ അവനോട് പറഞ്ഞു ഇന്ന് വരണ്ടാന്ന്..

അതെന്തിനാ… ഹരിയേട്ടൻ കൊണ്ട് വിടോ എന്നവളൊരു സംശയത്തോടെ ചോദിച്ചതും അവൻ ചെറു ചിരിയാൽ അവൾക്കരികിലേക്ക് നടന്നടുത്തു കൊണ്ട് അവളുടെ തോളിൽ കൈ വെച്ചു…

ഇന്നെന്റെ പെണ്ണ് എന്റെ കൂടെ ഇവിടെയാ താമസം എന്നവൻ പറഞ്ഞതും പുരികമുയർത്തി അവളവനെ നോക്കി…

മനസ്സിലായില്ല…

ഇതിലിപ്പോ മനസ്സിലാവാതിരിക്കാൻ എന്തിരിക്കുന്നു…. നീ ഇന്നിവിടെ നിക്കുവാണെന്ന്…

അയ്യാ…. ഞാനില്ല.. എന്നാ പിന്നെ നാളെ അങ്ങോട്ട് ചെല്ലേണ്ടി വരില്ല….അച്ഛൻ ചവിട്ടി പുറത്താക്കും…

ആക്കിക്കോടെടി… അപ്പൊ നമുക്ക് ബാംഗ്ലൂർ പോവാം… എന്നിട്ടവിടെയങ് അടിച്ചു പൊളിക്കാം….

ഹരിയേട്ടൻ ഒന്ന് പോയേ…. ഞാൻ മനുവേട്ടനൊന്ന് വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞവൾ ഫോൺ കയ്യിലെടുത്തതും അവനത് വാങ്ങി അവന്റെ പോക്കറ്റിലേക്കിട്ടു….

ചുമ്മാ കളിക്കല്ലേ ഹരിയേട്ടാ… അതിങ് താ.. അച്ഛൻ വരും മുൻപ് വീട്ടിലെത്തണം….

നിന്നോടല്ലേ ഇന്ന് പോണില്ലെന്ന് പറഞ്ഞേ…

അത് ഹരിയേട്ടൻ പറഞ്ഞാ മതിയോ…

പിന്നെ ആരാ പറയണ്ടേ നിന്റെ തന്തയോ..എന്നാ അയാള് സമ്മതിച്ചിട്ട് തന്നെയാ നിന്നോട് ഇവിടെ നിക്കാൻ പറഞ്ഞത്..എന്ന് ഹരി പറഞ്ഞതും അവൾ കണ്ണുമിഴിച്ചവനെ നോക്കി…

കണ്ണ് പുറത്തേക്ക് ചാടിക്കണ്ട… സത്യമാ പറഞ്ഞേ….

അച്ഛൻ സമ്മതിച്ചൂന്നോ… എങ്ങനെ… എന്നവൾ ചോദിച്ചതും അവൻ  കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ പതിയെ വിരലോടിച്ചു…

എന്താ ഉദ്ദേശം….

ദുരുദ്ദേശം… എന്ത്യേ…

ദേ…. എന്റെ കയ്യിൽ സേഫ്റ്റി പിന്നുണ്ടേ… എന്നും പറഞ്ഞവൾ ഷാളിൽ കുത്തി വെച്ച പിൻ എടുത്തു അവനെ കാണിച്ചു..

നീ എന്നെ കുത്തുവോടി…

കുരുത്തക്കേട് കാണിച്ചാ കുത്തും…

എന്നാ ഒന്ന് കാണണമല്ലോ എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചതും അവളവന്റെ നെഞ്ചിൽ തട്ടി നിന്നു….

ഹരിയേട്ടാ…. ടീച്ചറമ്മ വരും…

അതിനെന്താ വന്നോട്ടെ……എന്നും പറഞ്ഞവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ഒന്നൂടെ ചേർത്ത് പിടിച്ചു…

മാറി നിക്ക് ഹരിയേട്ടാ….ആകെ മുഷിഞ്ഞിരിക്കുവാ…. ഞാൻ കുളിച്ചിട്ട് വരാം…..

മാറണോ…

മ്മ്…

എന്നാ ഉമ്മ തരാവോ…എന്നവൻ ചോദിച്ചതും ചുണ്ട് ചുള്ക്കിയവൾ അവനെ നോക്കി….

സ്സ്….. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്… ഈ ചുണ്ടിങ്ങനെ എന്റെ മുന്നിൽ വെച്ച് കൂർപ്പിച്ചു കാണിക്കരുതെന്ന്….

അതെന്താടാ… അവളെ ചുണ്ട് എങ്ങനെ പിടിക്കണമെന്നു അവൾക്ക് തീരുമാനിച്ചൂടെ..എന്നും ചോദിച്ചു കൊണ്ട് അനിയും കൂടെ മറ്റു രണ്ട് പേരും അവർക്കരികിലെത്തിയതും അവൻ അവളിലുള്ള പിടി വിട്ടു…

എന്താടാ പ്രശ്നം…

ഒരു പ്രശ്നോം ഇല്ലാ…. ഇനി നീയായിട്ട് ഉണ്ടാക്കാതിരുന്നാ മതി…

ഏഹ്… ഇപ്പൊ എനിക്കായോ കുറ്റം… ആ അത് പോട്ടെ… ഡാ.. കിരണേ… ഞാനന്ന് ദേ ഇവളെ കെട്ടിപിടിച്ചപ്പോ നീ കുറേ ഡയലോഗ് അടിച്ചിരുന്നല്ലോ…. ഇവന്റെ കാര്യത്തിൽ നിനക്കൊന്നും പറയാൻ ഇല്ലേ….

ആ… ഉണ്ട് ഉണ്ട്….മറന്നു പോയതാ എന്നും പറഞ്ഞവൻ അനിയെ മാറ്റി നിർത്തി ഹരിക്ക് മുന്നിലേക്ക് നിന്നു….ഡാ ഹരി കല്ല്യാണം കഴിഞ്ഞിട്ടല്ലാതെ ഇനി നീ ഇവളെ തൊട്ടാലുണ്ടല്ലോ…

നീ എന്തിയ്യും…

ഏഹ്… ആ… അത് പിന്നെ… എന്താടാ അനി ചെയ്യാ…

അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും…

ആ… അത് തന്നെ..

എന്നാ ഒന്ന് കാണണമല്ലോ എന്നും പറഞ്ഞവൻ ലച്ചുവിനെ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവരെ നോക്കിയതും ഒക്കെ വാ തുറന്ന് നിൽപ്പുണ്ട്….

ഇവളെ എന്റെയാ…എനിക്ക് ഇഷ്ട്ടമുള്ളപ്പൊ തൊടും പിടിക്കും കിസ്സിയ്യും…അങ്ങനെ പലതും ചെയ്യും… കൂടുതൽ വാജകമടിച്ചാൽ നിന്റെ മോന്തേടെ ഷേപ്പ് മാറും കേട്ടോടാ പരട്ടേ… എന്നും പറഞ്ഞവൻ കിരണിനു നേരെ വിരൽ ചൂണ്ടി കൊണ്ട് ലച്ചുവിനേം കൊണ്ട് ഒരു മുറിയിൽ കയറി ഡോർ അടച്ചതും  ഇവിടെയിപ്പൊ എന്താ നടന്നതെന്ന മട്ടിൽ മൂവരും പരസ്പരം നോക്കി….

ഹരിയേട്ടൻ എന്താ ഈ കാണിച്ചത്…

എന്ത്‌ കാണിച്ചൂന്നാ…

അവരുടെ മുന്നിൽ വെച്ച്… ശേ… ഞാൻ അവരെ മുഖത്തിനി എങ്ങനെ നോക്കും…

രണ്ട് ഉണ്ടകണ്ണുണ്ടല്ലോ മുഖത്ത് അത് വെച്ച് നോക്കിക്കോ…

ഹരിയേട്ടാ…

നിന്ന് ചിണുങ്ങാണ്ട് പോയി കുളിക്കെടി. ഡ്രസ്സ്‌ ദേ ആ കവറിലുണ്ട് എന്നും പറഞ്ഞവൻ ടേബിളിലേക്ക് ചൂണ്ടി കാണിച്ചു…

മ്മ്… ഹരിയേട്ടൻ പൊക്കോ… ഞാൻ വന്നോളാം…

അതെന്താ.. ഞാൻ ഇവിടിരുന്നാൽ…

ഒന്നൂല്ല…

എന്നാ പോയി കുളിച്ചു വാടി….

അതിനെന്തിനാ ചൂടാവുന്നേ… ഞാൻ പോവല്ലേ…ഈ ഹരിയേട്ടന് എപ്പഴും ദേഷ്യവാ….എന്നും പറഞ്ഞവൾ മുഖമൊന്ന് കോട്ടി ടേബിളിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ തിരിഞ്ഞതും  ചിരിച്ചു കൊണ്ടവൻ അവൾക്കരികിലേക്ക് ചെന്ന് കൊണ്ട്  അവളുടെ തോളിൽ അവന്റെ താടി വെച്ച് അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് പിടിച്ചു…

ലച്ചൂസേ…

എന്താ….

പതിയെ വിളി കേൾക്കെടി…

സൗകര്യമില്ല….വിട്ടേ…. ഞാൻ കുളിക്കട്ടെ…

ഞാനും വരട്ടെ കുളിക്കാൻ…

ദേ… ഹരിയേട്ടാ… കൊഞ്ചാതെ മാറിക്കേ…എന്നും പറഞ്ഞവൾ അവളുടെ മുട്ട് കൈ കൊണ്ട് അവന്റെ വയനിട്ടൊന്ന് കുത്തിയതും അവൻ അവളിലുള്ള പിടി വിട്ട് വയറ്റിൽ കൈ വെച്ചവളെ രൂക്ഷമായി നോക്കി…

കല്ല്യാണമൊന്ന് കഴിഞ്ഞോട്ടെടി… കാണിച്ചു തരാം നിനക്ക്….

ഓ… ആയിക്കോട്ടെ…. ഇപ്പൊ ഞാൻ പോയി കുളിച്ചിട്ട് വരാവേ എന്നും പറഞ്ഞവൾ ഡ്രസ്സും എടുത്തു ബാത്‌റൂമിലേക്ക് കയറി…..

രാത്രി ഭക്ഷണം കഴിച്ചവർ ആന്റിയോടൊപ്പം ഉമ്മറത്തെ സെറ്റിയിലേക്കിരുന്നു….

അനി…. എന്താ നിന്റെ ഉദ്ദേശം..നിഷേടെ കാര്യം വീട്ടിൽ പറയണ്ടേ…..

പറയണം അപ്പച്ചി…..

മ്മ്…. നിങ്ങളിപ്പൊ നിഷേടെ വീട്ടിൽ ആണല്ലേ…

ആ.. അതേ…

ഹരി….. കിരൺ…. ഇവരെ മേലിൽ എപ്പഴും ഒരു കണ്ണ് വേണം…..തനിച്ചാവുമ്പോ സ്വാതന്ത്ര്യം കൂടും…

ഒരു കണ്ണല്ല..എന്റെ രണ്ട് കണ്ണും ഇവർക്കായ് മാത്രം എപ്പഴും തുറന്ന് വെച്ചിരിക്കും ആന്റി എന്നും പറഞ്ഞു കിരൺ ചിരിച്ചു കൊണ്ട് അനിയെ നോക്കിയതും തിരിച്ചൊരു തുറിച്ചു നോട്ടമായിരുന്നു കിട്ടിയത്….

മ്മ്…. എന്നാ എല്ലാവരും പോയി കിടന്നോളൂ… നിഷയും ലച്ചുവും ഒരു മുറിയിൽ കിടക്കില്ലേ…

കിടക്കും ആന്റി…..

എന്നാ ചെന്നോളൂ….എന്നവർ പറഞ്ഞതും നിഷയും ലച്ചുവും എണീറ്റ് കൊണ്ട് മുറിയിലേക്ക് പോയി..,

കിരണും അനിയും ഉറക്കം പിടിച്ചെന്ന് ഉറപ്പായതും ഹരി പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു ഡോർ തുറന്നു പുറത്തേക്കിറങ്ങി…ലച്ചുവും നിഷയും കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു…..ഡോർ പതിയെ തുറന്നവൻ മൊബൈൽ ലൈറ്റ് ഓൺ ചെയ്ത് കട്ടിലിനരികിലേക്ക് ചെന്നു…..

ലച്ചൂ… ലച്ചൂ…

എന്നവൻ വിളിച്ചതും ഒന്ന് മൂളിക്കൊണ്ടവൾ തിരിഞ്ഞു കിടന്നു…

ഓ… ഉറക്ക പ്രാന്തി…

ഡീ…ലച്ചൂ എന്നും വിളിച്ചു കൊണ്ടവൻ അവളുടെ അരയിലൊന്ന് പിച്ചിയതും ഞെട്ടി കണ്ണ് തുറന്നവൾ അലറാൻ ഒരുങ്ങിയതും ഹരി അവളുടെ വാ പൊത്തി പിടിച്ചു…

ഒച്ച വെച്ച് ആളെ കൂട്ടാതെടി. ഇത് ഞാനാ… എന്നും പറഞ്ഞു കൊണ്ടവൻ കൈ മാറ്റിയതും അവളവനെ തുറിച്ചു നോക്കി…

എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ…

ഹരിയേട്ടനിതെന്താ…. ഉറക്കൊല്ലേ…

ഇല്ലാ… നീ വാ. നമുക്ക് കുറച്ചു നേരം ടെറസിൽ പോയിരിക്കാം…

ഞാനെങ്ങും ഇല്ലാ…. എനിക്ക് ഉറക്കം വരുന്നു….

ഒരു ദിവസം ഉറങ്ങിയില്ലെന്ന് വെച്ച് ചത്തൊന്നും പോവില്ല…

ഹരിയേട്ടനത് പറയാം. ക്ലാസ്സിൽ ചെന്ന് ഉറക്കം തൂങ്ങുന്നത് ഞാനാ…

എന്നാ നീ നാളെ ക്ലാസ്സിൽ പോണ്ടാ….

അയ്യാ…. ഹരിയേട്ടൻ ചെന്ന് ഉറങ്ങിക്കോ…. ഞാനിപ്പൊ എങ്ങോട്ടും ഇല്ല…

ഓ…. അപ്പൊ നീ വരില്ല…

ഇല്ലെന്നേ..എന്നവൾ പറഞ്ഞതും അവന് ദേഷ്യം വന്നിരുന്നു. തിരിച്ചൊന്നും പറയാതെ അവൻ പെട്ടന്ന് തന്നെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ടെറസ്സിലേക്ക് കയറി……

ടെറസ്സിന്റെ വാതിൽ തുറന്നു മുന്നോട്ട് നടന്നു കൊണ്ടവൻ ആകാശത്തേക്ക് നോക്കി… പെട്ടന്ന് തണുത്ത ഇളം കാറ്റ് അവനെ തഴുകി കടന്നു പോയതും അവനൊന്ന് കണ്ണടച്ച് പിടിച്ചു…. അരയിലൂടെ ഒരു കൈ തന്നെ ചുറ്റി വരിഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

തുടരും….