രചന – സുഹൈല സിദ്ദീഖ്
“വേണ്ട അഭീ…. എനിക്കെന്തോ ഒരു വല്ലായ്മ പോലെ…. !”
” എന്ത്… ഒന്നൂല്ലാ മുത്തേ…പ്ലീസ് ഞാനല്ലേ ചോദിക്കുന്നത്…? ”
“എടാ എന്നാലും….. !”
“ഒരു എന്നാലും ഇല്ലാ…. നിനക്ക് എന്നെ വിശ്വാസം ഉണ്ടേൽ താ… അല്ലേൽ വേണ്ട… ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല….. ”
“മ്മ്… ഞാൻ തരാം… പക്ഷെ കണ്ട ഉടനെ ഡിലീറ്റ് ചെയ്യണം ട്ടോ…. ”
“അതൊക്കെ ഞാൻ ചെയ്തോളാം…. നീയൊന്ന് വേഗം സെൻറ് ചെയ്യൂ മുത്തേ……. ”
“മ്മ്…. ” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ഞാൻ നേരെ ബാത്രൂം ലക്ഷ്യമാക്കി നടന്നു….
ഇട്ടിരുന്ന ടോപ്പിലേക്ക് കൈ വെച്ചപ്പോൾ ആയിരുന്നു അമ്മയുടെ വിളി…..
“മോളെ അച്ചൂ…… നീ എവടെ? ഒന്നിതു വരെ വന്നേ….. !”
“ദാ വരുന്നു…. ” എന്ന് പറഞ്ഞു ടോപ് നേരെയാക്കി ഞാൻ അടുക്കളയിലേക്ക് ചെന്നു…
“എന്താ അമ്മാ….? എന്തെ വിളിച്ചേ….? ”
” നീ ചെന്നു ആ പാലോന്നു വേടിച്ചു വാ… എനിക്കെന്തോ നടക്കാൻ വയ്യ…. ”
” മ്മ്…. ” എന്ന് മൂളി തൂക്കുപാത്രവും എടുത്തു ഞാൻ പാൽ വെടിക്കാൻ നടന്നു…. ഗേറ്റിന്റെ അടുത്ത് എത്തിയതും അഭി വീണ്ടും വിളിച്ചു..
” ഹെലോ….. ”
“എവടെ അച്ചൂ….. ഞാൻ വാട്സാപ്പിൽ വെയിറ്റ് ചെയ്യാൻ തുടങ്ങീട്ട് നേരം കൊറേ ആയി ട്ടോ…. ”
” ഞാൻ ചെറിയൊരു പണിയിലാണ്… അഞ്ചു മിനിറ്റ് കഴിഞ്ഞു വിടാം…. ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു….
പാൽ വേടിച്ചു വന്നു അടുക്കളയിൽ നിന്നും റൂമിലേക്ക് നടക്കുമ്പോഴാണ് അച്ഛൻ എന്നോട് ചോദിച്ചത്
” എന്തെ അച്ചൂ…. നിനക്ക് വയ്യേ? മുഖമൊക്കെ വാടിയിരിക്കുന്നു….? ”
“ഹേയ്.. ഒന്നൂല്ല….. ”
“അച്ഛന്റെ മോൾ ഇവിടെ വന്നേ… ” എന്നും പറഞ്ഞു അച്ഛൻ എന്നെ പിടിച്ചു അച്ഛന്റെ അടുത്തിരുത്തി…. എന്നിട്ട് അച്ഛൻ വീണ്ടും ചോദിച്ചു
” ഒന്നൂല്ലന്ന് ഉറപ്പല്ലേ….? ”
“ഹ്മ്മ്മ്….. “എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ എന്റെ മുടിയിൽ ഒന്നു തഴുകി എന്റെ നെറ്റിയിൽ ഒരു മുത്തം തന്നിട്ട് പറഞ്ഞു “മോൾക്ക് എന്തേലും സങ്കടമോ വിഷമമോ ഉണ്ടേൽ അച്ഛനോട് പറയണം ട്ടോ…. മോൾടെ കണ്ണ് നിറഞ്ഞാൽ അച്ഛൻക്ക് സഹിക്കാൻ കഴിയില്ല…. അതോണ്ടാ ട്ടോ…. എന്നാ മോൾ പൊക്കോ…. !”
ഞാൻ എണീറ്റു ബാത്റൂമിലേക്ക് നടന്നു…. അഭി ആവശ്യപ്പെട്ടത് പോലെ എന്റെ” പൂർണ നഗ്നമായ ഒരു ഫോട്ടോ” ഞാൻ എന്റെ ഫോണിൽ പകർത്തി… ശേഷം റൂമിലേക്ക് തിരിച്ചു നടന്നു
റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു വാട്സാപ്പ് ഓൺ ചെയ്തു…. അഭിയുടെ കോൺടാക്ട് ഓപ്പൺ ചെയ്തു… അഭി ഓൺലൈനിൽ തന്നെ ഉണ്ട്…. മനസ്സില്ല മനസ്സോടെ ആണേലും ഞാൻ അവനക്ക് വേണ്ടി എന്റെ ആ ഫോട്ടോ സെലക്ട് ചെയ്തു… അപ്പോഴാണ് അച്ഛന്റേം അമ്മയുടേം ഉറക്കെയുള്ള ചിരി എന്റെ കാതിൽ പതിച്ചത്…..
“ഇല്ലാ എനിക്കിതിന് കഴിയില്ല….. നാളെ ഒരു പക്ഷെ ഈ ഫോട്ടോ വേറെ ഒരാൾ കണ്ടാൽ…. എന്റെ അച്ഛന്റേം അമ്മയുടെയും മുഖത്തെ ആ ചിരി മായും…. പിന്നീട് എത്രയൊക്കെ ശ്രമിച്ചാലും ആ ചിരി തിരിച്ചു കൊണ്ട് വരാൻ എന്നെ കൊണ്ടു കഴിയില്ല…. ” എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു….
ഞാൻ നേരെ വാട്സാപ്പിൽ നിന്നും ഇറങ്ങി ആ ഫോട്ടോ ഡിലീറ്റ് ചെയ്തു…. പിന്നീട് ഞാൻ പ്രതീക്ഷിച്ചത് തന്നെ നടന്നു…. അഭിയുടെ കാൾ
” ഹലോ….. ”
” എന്താ അച്ചൂ.. നീ ലൈനിൽ വന്നിട്ട് ഫോട്ടോ അയക്കാതെ പോയെ….? ”
” സോറി അഭി…. എനിക്കതിനു കഴീലാ….., !”
“ഓഹ് അപ്പൊ നിനക്ക് എന്നെ വിശ്വാസം ഇല്ലാ അല്ലെ…. എന്നോടുള്ള സ്നേഹം വെറും കള്ളം ആണല്ലേ…? ”
” നോക്ക് അഭി…. ഞാൻ എന്റെ അച്ഛന്റേം അമ്മയുടെയും ഏക മകൾ ആണ്… എനിക്ക് ഇപ്പൊ 19 വയസ്സ് ആയി…. ഇതേ വരെ എനിക്ക് ഒരു കുറവും അവർ വരുത്തീട്ടില്ല….. ആ അവരെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടോ അത്ര മാത്രം നിന്നെയും ഇഷ്ടപ്പെടുന്നുണ്ടു…. അവരെ എത്ര മാത്രം വിശ്വസിക്കുന്നുണ്ടോ അത്രയും വിശ്വാസം ആണ് എനിക്ക് നിന്നെ….. ”
“അത്രക്ക് വിശ്വാസം ഉണ്ടായിട്ടാണോ ഈ ചെറിയൊരു കാര്യം ചെയ്യാൻ നിനക്ക് കഴിയാത്തത്…? ”
“ഇതൊരു ചെറിയ കാര്യമോ…..? നമ്മൾ ഇഷ്ടത്തിൽ ആയിട്ടു 6 മാസത്തിനു മുകളിൽ ആയി… ഈ ഒരു കാലയളവിൽ നിന്നോട് സമ്മതം ചോദിക്കാതെ ഞാൻ എന്തേലും ചെയ്തിട്ടുണ്ടോ..? നിന്നോട് പറയാതെ എവിടേലും പോയിട്ടുണ്ടോ…? നിന്റെ കൂടെ കുറച്ചു നേരം ഇരിക്കാൻ വേണ്ടി ക്ലാസില്ലാത്ത ദിവസങ്ങളിൽ എന്റെ അച്ഛനോടും അമ്മയോടും കള്ളം പറഞ്ഞു ഞാൻ വന്നിട്ടില്ലേ…? ”
“അത് എനിക്ക് വേണ്ടിയാണോ അല്ലാലോ നിനക്ക് വേണ്ടി വന്നതല്ലേ…? ”
“അത് എനിക്ക് വേണ്ടിയോ നിനക്ക് വേണ്ടിയോ അല്ലായിരുന്നു അഭീ…. അത് നമുക്ക് വേണ്ടിയായിരുന്നു…… നീ തന്നെ ആലോചിച്ചു നോക്ക് ഒരിക്കൽ പോലും നമ്മുടെ കാര്യത്തിൽ ഞാൻ എന്റെ വീട്ടിൽ സേഫ് അല്ല ഏതു നിമിഷവും പിടിക്കപെട്ടെക്കാം… എന്നിട്ടും നീ ഏതു സമയത്തു വിളിച്ചാലും ഞാൻ ഫോൺ എടുക്കാറില്ലേ…? രാത്രി സമയങ്ങളിൽ ഏറെ വൈകിയും നമ്മൾ സംസാരിക്കാറില്ലേ…? അത് നിന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണോ…? ”
“അങ്ങനെ ഞാൻ പറഞ്ഞോ….? ”
“ഇല്ല നീ പറഞ്ഞില്ല….. ഈ രാത്രി വൈകിയുള്ള വിളികലിൽ പലപ്പോഴും നമ്മുടെ സംസാരം സെക്സിലേക്ക് എത്തീട്ടില്ലേ…? പലപ്പോഴും ഞാൻ അതിനെ തടഞ്ഞിട്ടുണ്ടെലും വല്ലപ്പോഴും ഞാൻ അതിനെ അനുകരിക്കാറില്ലേ…? ആസ്വദിക്കാറില്ലേ…? അതിന്റെ കാരണം എന്താന്നറിയോ അഭീ നിനക്ക് ..? ഞാനും മനുഷ്യനാണ് ചിന്തയും, ചിന്തഗതിയും സ്വപ്നങ്ങളും വികാരങ്ങളും ഉള്ള ഒരു പെണ്ണ്…. ”
“നീ പറഞ്ഞത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്.. ഞാനും ഒരു മനുഷ്യൻ ആണ്… നീ ഈ പറഞ്ഞ വികാരങ്ങൾ ഉള്ള ഒരുത്തൻ…. നീ എന്റെ സ്വന്തം എന്ന് തോന്നിയത് കൊണ്ടാണ് നിന്നോട് ഞാൻ അത് ചോദിച്ചത്….നിനക്ക് എന്നെ വിശ്വാസം ഇല്ല നീ അത് തന്നില്ല അത്ര മാത്രം…. !”
“എന്റെ പോന്നു അഭീ…… എന്റെ മനസ്സ്…. അത് എന്നെ ഞൻ നിനക്ക് തന്നതല്ലേ….? എന്റെ ശരീരം അത് നിനക്കല്ലാതെ മറ്റാർക്കും ഞാൻ നൽകില്ല എന്ന് എന്നേക്കാൾ നന്നായി നിനക്ക് തന്നെ അറിയാവുന്നത് അല്ലെ..? ”
“അങ്ങനെ ഒരു കാര്യം നിനക്ക് ഉറപ്പുണ്ടേൽ പിന്നെന്താ അച്ചൂ നിനക്ക് ഫോട്ടോ അയക്കാൻ കഴിയാത്തത്…? ”
“ഫോട്ടോ തരാത്തത് നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണെങ്കിൽ, നീ ഫോട്ടോ ചോദിക്കുന്നത് എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ…? ” മൗനമായിരുന്നു അഭിയുടെ ഉത്തരം…. ഞാൻ വീണ്ടും തുടർന്നു..
” ഇനിയും ഞാൻ ഫോട്ടോ തരാത്തതിന്റെ കാരണം മനസ്സിലാക്കാതെ, നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് എന്ന് നിനക്ക് ഉറപ്പുണ്ടേൽ ഇപ്പൊ ഇവിടെ വെച്ചു ഈ ഫോൺ നിനക്ക് കട്ട് ചെയ്യാം…. ”
പറഞ്ഞു തീരും മുൻപേ ഫോൺ കട്ട് ചെയ്തു അഭി പോയെങ്കിലും ഒരു തെല്ലു പോലും സങ്കടമോ ചെയ്‍തത് തെറ്റായി എന്നോ എനിക്ക് തോന്നിയില്ല…. കാരണം എന്റെ അഭിക്ക് വരാനുള്ളത് നല്ലതിന് വേണ്ടിയുള്ള തിരിച്ചറിവ് ആണ്… അത് എന്നും എല്ലാർക്കും വൈകിയേ വരാറ് ഉള്ളൂ….. അത്രമേൽ ഞാൻ എന്റെ അഭിയെ സ്നേഹിക്കുന്നു….
ശുഭം
സുഹൈല സിദ്ധീഖ്
(നല്ലൊരു തീം നിങ്ങൾക്ക് നൽകാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു… )
ആദ്യ എഴുത്ത് ആണ്… അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…

by