Karimizhi

The World of Malayalam Stories

Malayalam short stories

കൃഷിക്കാരന്റെ പെണ്ണ്,

,,,,,കൃഷിക്കാരന്റെ പെണ്ണ്,,,,,,

………. ……… ………….

അമ്മേ……….

എനിക്ക് ആ ചെക്കനെ ഇഷ്ടായിട്ടിലെന്ന് അമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇപോ കല്യാണം വേണ്ട എന്ന് പത്താം ക്‌ളാസ് പോലും തികച്ച പോകാത്ത ആയാളെയാണോ നിങ്ങൾ എനിക്ക് ഭർത്താവായി കണ്ടത്തിയത് ഒരു കൃഷിക്കാരന്റെ വീട്ടിലെ വീട്ടിലെ അടുക്കള ജോലി ചെയ്യാൻ വേണ്ടിയല്ല ഞാൻ ഈ പഠിച്ചതൊക്കെ

എന്റെ ഭർത്താവായി വരുന്ന ആളെ കുറിച്ച എനിക്ക് ചില സങ്കല്പങ്ങളൊക്കെ അവരുടെ അമ്മയുടെ മുഖത്തേക്ക് നോക്കി അവളത് പറയുമ്പോൾ ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു

മോളെ ആതിരേ അയാൾ നല്ലവനാണ് ഇരുപത്തിയാറ് വയസ്സായപ്പോഴേക്ക് സ്വന്തമായി ഒരു വീട് വെച്ച് അവന്റെ അച്ചനെയും അമ്മയെയും പൊന്നു പോലെ നോക്കുന്നുണ്ട് അതിൽ കൂടുതലെന്താ മോളെ നമുക്ക് വേണ്ടത് ഒരു പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയല്ലേ ഏട്ടൻ രവിയാണ് അത് പറഞ്ഞത്

ഏട്ടൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ ബന്ധം വേണ്ട

കുറെ കാലമായി നീ വരുന്ന കല്യണങ്ങളെല്ലാം ഓരോ കാരണം പറഞ്ഞു മുടക്കുന്നു എനിക്ക് നിന്റെ കാര്യം മാത്രം നോക്കിയാൽ പോര നിനക്ക് താഴെ ഒരുത്തി കൂടി ഉണ്ട് അത് നീ മറക്കണ്ട നിനക്കും അവൾക്കും രണ്ട വയസ്സിന്റെ വ്യത്യാസമേ ഉള്ളു

ഈ പിജി കോഴ്സ് എന്ന എന്ന് പറയുന്നത് അത്ര വലിയ സംഭവം ഒന്നുമല്ല ഈ കാലത്ത് രണ്ടക്ഷരം പടിച്ചോട്ടെ എന്ന് കരുതിയാണ് ഇല്ലാത്ത പൈസയുണ്ടാക്കി നിന്നെ പഠിക്കാൻ വിട്ടത്

നാളെ എന്തായാലും അവർ നിന്നെ കാണാൻ വരും ഞാൻ അവർക്ക് വാക്ക് കൊടുത്തതാണ് ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകുന്ന അവനെ പേടിയോടെ നോക്കി നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുകൊള്ളൂ കാരണം അങ്ങനെയൊരു സംസാരം ഒരിക്കലും അവനിൽ നിനവൾ പ്രതീക്ഷിച്ചിരുന്നില്ല

അവൻ പോയ ശേഷം…….

നിങ്ങളോട് രണ്ടു പേരോടും കൂടി ഈ അമ്മ ഒരു കാര്യം പറഞ്ഞേക്കാം നിങ്ങളുടെ അച്ചൻ മരിക്കുമ്പോൾ അവന് 15 വയസ്സാണ് അന്ന് തുടങ്ങിയതാണ് അവന് ഈ കുടുബത്തിന് വേണ്ടി കഷ്ടപെടാൻ അവന്റെ മനസ്സ് വേദനിപ്പിച്ചാലുണ്ടല്ലോ ഞാൻ പറഞ്ഞില്ല എന്ന് വേണ്ട നിറകണ്ണുകളോടെ അമ്മ അത് പറയുമ്പോൾ ഒന്നും മിണ്ടാതെ നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു

മനസ്സ് കൊണ്ടവളൊരു തീരുമാനം എടുത്തിരുന്നു എന്ത് തന്നെ വന്നാലും ഈ കല്യണത്തിന് സമ്മതിക്കില്ല എന്ന് കാരണം കണ്ണനുമായുള്ള അവളുടെ സ്നേഹം ഏട്ടന്റെ സ്നേഹത്തിനും മുകളിലായിരുന്നു

പിറ്റേ ദിവസം……..

അമ്മേ… ചെക്കന്റെ അച്ചൻ എന്നെ വിളിച്ചിരുന്നു കുറച്ചു കഴിയുമ്പോഴേക്ക് അവരിങ് എത്തും

അവൾ എവിടെ അമ്മേ….

അത് മോനെ….അവൾ ….വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ അമ്മ………

മനസ്സിലായി അമ്മേ….അമ്മ പറയാൻ വന്നത് എന്നോട് ദേഷ്യത്തിലാകും അല്ലെ അവൾ ഇന്നലെ ദേഷ്യം വന്നപ്പോൾ ഞാനും എന്തൊക്കെയോ പറഞ്ഞു ഞാൻ ഒന്ന് ചെന്ന് മാപ്പ് പറഞ്ഞ തീരുന്ന പിണക്കമല്ലേ അവൾക്കുണ്ടാകു….

അതിൽ കൂടുതലൊന്നും പിണങ്ങി നിൽക്കാൻ അവൾക്ക് കഴിയില്ല അമ്മയുടെ മുകത്തേക്ക് നോക്കി ചെറു പുഞ്ചിരിയോടെയാണ് അവനത് പറഞ്ഞത്

അവളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞ അവനെ തടഞ്ഞു നിറുത്തി കൊണ്ട് അമ്മ പറഞ്ഞു

മോനെ…അവൾ….. വാക്കുകൾ മുഴുപ്പിക്കാനാവാതെ ആ അമ്മ പൊട്ടിക്കരഞ്ഞു

എന്താ അമ്മേ…ന്ത ഉണ്ടായത് ഇങ്ങനെ ടെൻഷനടിപ്പിക്കാതെ നിങ്ങൾ ഒന്ന് പറയുന്നുണ്ടോ

മോനെ…….അവൾ പോയി മോനെ… അവൾക്കിഷ്ടപെട്ട ഒരാളുടെ കൂടെയാണ് പോകുന്നത് എന്നും ഇനി ഏട്ടൻ അവരുടെ കല്യണത്തിന് സമ്മതിച്ച മാത്രമേ തിരിച്ചു വരികയുള്ളൂ എന്നും എഴുതി വെച്ചിട്ടാണ് അവൾ പോയത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവരത് പറഞ്ഞത്

ഞെട്ടലോടെയാണ് അമ്മയുടെ വാക്കുകൾ അവന് ഉൾക്കൊള്ളാൻ സാധിച്ചത് കണ്ണിലൂടെ ഇരുട്ട് കയറുന്നത് പോലെ തോന്നി അവന് ഭൂമി രണ്ടായി പിളർന്നു പോയെങ്കിൽ എന്ന് തോന്നിയ നിമിഷം

മരണ കിടക്കയിൽ വെച്ച് അച്ചൻ പറഞ്ഞ ഒരു വാക്ക് ഇവരെ രണ്ടാളെയും പൊന്നുപോലെ നോക്കണമെന്ന് അത് എന്നെ കൊണ്ട് കഴിയുന്നത് പോലെ ഞാൻ നോക്കിയില്ലേ എന്നിട്ടും അവൾ അവൾക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു

അവരോട് ഇനി ഒരു ഞാൻ എന്ത് മറുപടി പറയും അവരുടെയൊക്കെ മുന്നിൽ വാക്കിന് വിലയില്ലാത്തവനായി മാറിയില്ലേ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ആ അമ്മക്ക് മറുപടി ഉണ്ടായിരുന്നില്ല….

എല്ലാം കേട്ടും കണ്ടും മാനസികമായി തളർന്നു നിൽക്കുന്ന അവന്റെ തോളിൽ ഒരു കൈ വന്ന് തട്ടിയപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്

അത് അവളായിരുന്നു അവന്റെ ഇളയ പെങ്ങൾ രേവതി…

ഇനി നിനക്കെന്താ വേണ്ടത് നിനക്ക് നിനക്ക് ആരുടെ കൂടെയാണ് പോകേണ്ടത് നീയും പൊക്കോ ആരുടെ കൂടെയാണെന്ന് വെച്ചാൽ അവളുടെ മുഖത്തേക്ക് ദേഷ്യത്തോടു കൂടിയാണ് അവനത് പറഞ്ഞത്

ഏട്ടാ…….ഞാൻ …. എനിക്ക്…ഒരു കാര്യം പറഞ്ഞാൽ ന്നോട് ദേശ്യപെടരുത് ഞങ്ങൾക്ക് വേണ്ടി ഏട്ടൻ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ പലപ്പോഴും ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്

ഈ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച എന്റെ ഏട്ടൻ മറ്റൊരാളുടെ മുന്നിൽ ചെറുതാവുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല ഏട്ടൻ അവരോട് എല്ലാ കാര്യങ്ങളും സംസാരിക്കണം എന്നിട്ട് അവരോട് പറയണം ഈ ഏട്ടന് അനിയതികുട്ടികൾ രണ്ടു പേരുണ്ടെന്ന്

ഞെട്ടലോടെയാണ് അവൻ അവളുടെ സംസാരം കേട്ടത് പ്രായത്തെ വെല്ലുന്ന പക്വത അതായിരുന്നു അവളുടെ സംസാരത്തിൽ അവന് കാണാൻ സാധിച്ചത്

നിറ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന അനിയത്തിയുടെ അടുത്തേക്കായി വന്നു കൊണ്ടവൻ പറഞ്ഞു അതൊന്നും വേണ്ട മോളെ ഏട്ടൻ അവരോടെന്തെങ്കിലും പറഞ്ഞോളേം നിന്റെ ജീവിതത്തെ കുറിച്ച് നിനക്കും ഉണ്ടാവില്ലേ ഒരുപാട് സ്വപ്നങ്ങൾ അതൊന്നും ഈ ഏട്ടന് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല

എന്തായാലും ഏട്ടന്റെ കുട്ടിക്ക് അത് പറയാനുള്ള മനസ്സ് ഉണ്ടായല്ലോ അത് മതി ഈ ഏട്ടന് അവളുടെ മുഖത്തേക്ക് നോക്കി മനപൂർവ്വം ചിരി വരുത്തി കൊണ്ടാണ് അവനത് പറഞ്ഞത

ചേച്ചിയെ പോലെ നിക്ക് അങ്ങനെ വല്യ മോഹങ്ങളൊന്നും ഇല്ല ഏട്ടാ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ന്റെ ഏട്ടൻ ആരുടെ മുന്നിലും ചെറുതാവുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല പിന്നെ കൃഷി അത്ര മോശം ജോലിയൊന്നും അല്ലല്ലോ ഒന്നുല്ലെങ്കിൽ നാലു നേരം കഞ്ഞി കുടിച്ചെങ്കിലും ജീവിക്കാലോ അല്ലെ അമ്മേ…അമ്മയുടെ മുഖത്തേക്ക് നോക്കി ചെറു പുഞ്ചിയോടുകൂടിയാണ് അവളത് പറഞ്ഞത്

ഒരുപാട് വിഷമങ്ങൾക്കിടയിലും മനസ്സിന് സന്തോഷം നൽകുന്ന വാക്കുകളായിരുന്നു അവളുടേത് അവളുടെ ആ വാക്കായിരുന്നു ഹരിയും രേവതിയും തമ്മിലുള്ള വിവാഹത്തിലേക്ക് അവനെ നയിച്ചതും

രണ്ടു പെങ്ങന്മാരുടേയും വിവാഹം ഒരു പന്തലിൽ വെച്ച് നാലാൾ അറിയുന്ന രീതിയിൽകെങ്കേമമായി തന്നെയാണ് അവൻ നടത്തിയത്

കെട്ട് കഴിഞ്ഞു ഇറങ്ങാൻ നേരം ഏട്ടനെ കെട്ടിപിടിച്ചു പൊട്ടിക്കരയുന്ന രേവതി അതേ സമയം ആഗ്രഹിച്ച ജീവിതം കയ്യിൽ കിട്ടിയ സന്തോഷത്തിൽ മതിമറന്ന് ആഘോഷിക്കുന്ന തിരക്കിലായിരുന്നു ആതിര

ഏട്ടന്റെ കുട്ടി ഏട്ടനെ വെറുക്കരുത് ഏട്ടന് വേണ്ടിയാണ് മോള് ഇങ്ങനെ തീരുമാനമെടുത്തത് എന്നെനിക്ക് അറിയാം ഏട്ടന് വേറെ വഴിയിലാത്തത് കൊണ്ടാ…അത് പറയുമ്പോൾ അവന്റെ ശബ്ദമിടയിരുന്നു…

എല്ലാരുടെയും ആശീർവാദത്തിന് ശേഷം വാഹനത്തിലേക്ക് കയറാൻ നേരം രേവതിയോടയികൊണ്ടവൾ പറഞ്ഞു മോളെ നിന്നോടെനിക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ നീ കാരണമാണ് എനിക്ക് ഞാൻ ആശിച്ച ജീവിതം കിട്ടിയത് നിനക്കും നല്ലൊരു കൃഷിക്കാരനെയും കിട്ടിയില്ലേ അവളുടെ മുഖത്തേക്ക് നോക്കി പുച്ചഭവത്തോട് കൂടിയാണ് അവളത് പറഞ്ഞത്

ജീവിതയാത്രയിൽ വർഷങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു പോയി

ഒരു ദിവസം നേരം വെളുത്തു പുറത്തേക്കിറങ്ങിയ ഏട്ടൻ കണ്ട കാഴ്ച്ച കയ്യിൽ കൊച്ചു കുട്ടിയുമായി ഉമ്മറപടിയിലിരുന്ന കരയുന്ന ആതിരയെയാണ് ഏട്ടനെ കണ്ടതും അത് വരെ അടക്കിപിടിച്ചിരുന്ന സങ്കടങ്ങളെല്ലാം അണപൊട്ടിയൊഴുകി ഏട്ടനെ കെട്ടിപിടിച്ചവൾ പൊട്ടിക്കരഞ്ഞു

എന്താ മോളെ നീ എന്താ രാവിലെ തന്നെ….

എനിക്ക് ഇനിയും ആ വീട്ടിൽ ജീവിക്കാൻ വയ്യ ഏട്ടാ ആ വീട്ടിലേക്ക് കയറിച്ചെന്ന അന്ന് മുതൽ സഹിക്കാൻ തുടങ്ങിയതാണ് എന്റെ മോൾക്ക് വേണ്ടി ഇത്രയും കാലം എല്ലാം സഹിച്ചു ഇനി അയാൾക്ക് ഊരികൊടുക്കാൻ ഈ താലി മാത്രേ ബാക്കിയുള്ളൂ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവളത് പറഞ്ഞത്

നിങ്ങളുടെയെല്ലാം മനസ്സ് വേദനിപ്പിച്ചു കൊണ്ടി റങ്ങിപോയതിന് എനിക്ക് കിട്ടിയ ശിക്ഷയാണ് മാപ്പ് ചോദിക്കാൻ പോലും എനിക്ക് അർഹതയില്ലെന്നറിയാം എന്നാലും ഏട്ടൻ ന്നോട് പൊറുക്കണം അത് പറയുമ്പോൾ കുറ്റബോധം കൊണ്ടവളുടെ മനസ്സ് നീറുകയായിരുന്നു

കുറച്ചു ദിവസങ്ങൾക്ക് ശേഷം……

അമ്മേ…

അല്ല…ആരാ ഇത്….രേവതി മോൾ അല്ലെ ഈ വഴിയൊക്കെ നിങ്ങൾ രണ്ടാളും മറന്നു അല്ലെ

ദേ ഏട്ടാ കളിയാക്കാൻ നിക്കണ്ട ട്ടോ നിക്ക് ദേഷ്യം വരുട്ടോ ഏട്ടന്റെ മുകത്തേക്ക് നോക്കി ചിണുങ്ങികൊണ്ടാണ് അവളത് പറഞ്ഞത്

ഏതായാലും നിങ്ങൾ വന്നതല്ലേ ഇനി രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയ മതി

അയ്യോ ഏട്ടാ അത് പറ്റില്ല ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം ഏട്ടനോടും അമ്മയോടും ഒരു കാര്യം പറയാൻ വന്നതാ

അവരുടെ സംസാരം കേട്ട് കൊണ്ടാണ് അമ്മയും ആതിരയും അങ്ങോട്ട് വന്നത്

ചേച്ചി ഇവിടെ ഉണ്ടായിരുന്നോ ചേച്ചി എപ്പോഴാ വന്നേ….

ഞാൻ കുറച്ചു ദിവസായി….അത് പറയുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു

ഇനി പറ മോളെ എന്താ കാര്യം എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ ചോദ്യ ഭാവത്തോടെ അവൻ ഹരിയെ നോക്കി

ഒരു ചെറിയ പ്രശ്നമുണ്ട് ഏട്ടാ…ഏട്ടന്റെ രേവതി കുട്ടി ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ അഞ്ചു വർഷം കഴിഞ്ഞാൽ ഡോക്ടർ രേവതി എന്നറിയപ്പെടും ഒരുപാട് സന്തോഷത്തോടെ ഏട്ടനോടത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു

അവളെ ചേർത്ത് നിർത്തികൊണ്ടവൻ പറഞ്ഞു മനസ്സിൽ ഒരുപാട് നന്മ ഉള്ളവരെ ദൈവം കൈവിടില്ല ന്റെ കുട്ടിക്ക് നല്ലതേ വരൂ

കല്യാണ ദിവസം ഞാൻഎന്റെ ഭാര്യക്ക് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു ഒരു കൃഷിക്കാരനെ കെട്ടി എന്നതിന്റെ പേരിൽ നിനക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന് കുറച്ച് താമസിച്ചാണെങ്കിലും ആ വാക്ക് ഞാൻ നിറവേറ്റി ആരോടെന്നില്ലാതെയാണ് അവനത് പറഞ്ഞതെങ്കിലും ആ വാക്കുകളെല്ലാം ആതിരയുടെ ചങ്കിൽ തന്നെയാണ് കൊണ്ടത്

തന്നെ പുച്ചിച്ചവർക്കും കളിയാക്കി യവർക്കുമെതിരെയുള്ള ഹരിയുടെ മധുര പ്രതികാരം കൂടിയായിരുന്നു രേവതിയുടെ മെഡിക്കൽ പ്രവേശനം

ശുഭം……

LEAVE A RESPONSE